Monday, July 4, 2011

ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം


ഒരു അമുസ്ലിം സഹോദരന്റെ വീട്ടില്‍ ഓണ സദ്യ ഉണ്ണാന്‍ ക്ഷണം സ്വീകരിക്കുന്നതിനെ പോലും അവര്‍ കണിശമായി വിലക്കുന്നു... എന്നിട്ട് മത സൌഹാര്‍ദ്ദം പുലര്‍ത്തുന്നവരെ തീവ്രവാദികള്‍ എന്നും വിളിക്കുന്നു... ഇസ്ലാമിനെ പറയിപ്പിക്കാന്‍ മാത്രം കോലം കെട്ടിയിറങ്ങുന്ന കുറെ കോമാളികള്‍... പരസ്പരം ചെളിവാരി എറിയുന്നതില്‍ അഭിരമിച്ചു നടക്കുന്നവര്‍ ... എന്നിട്ട് അത്തരം തെറി പ്രസംഗങ്ങള്‍ നടത്തുന്നവര്‍ തന്നെ "നന്മ"ഉദ്ദേശിച്ചു പറയുന്നതാണ് എന്ന് പറഞ്ഞാല്‍ പോലും ഒരു മുഴു കുടിയന്‍ മദ്യ വിരുദ്ദ സമിതിയുടെ പരിപാടിയില്‍ ക്ലാസ്സ്‌ എടുക്കുന്ന പോലെയേ അത് തോന്നു...>>sameer.andathode
June 29 at 12:22pm · · ·

  • Sayoob Vc likes this.
    • Mohammed Abdulazeez
      മറ്റൊരു മത വിശ്വാസത്തിന്‍റെ അനുയായി ആകലല്ല മത സൌഹാര്‍ദ്ദം.അവനവന്‍റെ വിശ്വാസം അനുസരിച്ച് ജീവിക്കുകയും ,പരസ്പരം ബഹുമാനിക്കലുമാണ്. ഓണം ഹൈന്ദവ സഹോദരന്‍മാരുടെ വിശ്വാസ ആരാധനയുടെ ഭാഗമാണ്.അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചു ഉണ്ണുന്നവന...്‍ നമ്മില്‍ പെട്ടവനെല്ല എന്നതാണ് ഇസ്‌ലാം പഠിപ്പികുന്നത്,അയല്‍വാസി ഏതു മതസ്ഥനായാലും അവനെ കൂടി പരിഗണിക്കണമെന്ന് അര്‍ത്ഥം,അതേ ഇസ്‌ലാം തന്നെയാണ് പഠിപ്പിച്ചത്: ആരെങ്കിലും ഒരു സമൂഹത്തെ അനുകരിച്ചാല്‍ അവന്‍ അവരില്‍ പെട്ടതാണെന്ന്,സമീറെ ഇസ്ലാമിനെ അറിയേണ്ടത് പ്രമാണങ്ങളില്‍ നിന്നാണ്,അത് ഖുര്‍ആനും ഹദീസുമാണ്,അതില്‍ പ്രതിപാതിച്ചത് തുറന്നു പറയുന്നതില്‍ ആര്‍ജവം കാണിക്കാന്‍ madikkendathillaSee More
      Friday at 6:44pm · · 1 personLoading...
    • Hussain Vengara Good opinion
      Saturday at 7:28pm ·
    • Naser Kp അതായത് ഓണ സദ്യ ഉണ്ണാന്‍ വിളിച്ചാല്‍ പോകരുത് എന്നാണു Mohammed Abdulazeez ഇസ്ലാമിന്റെ നയം എന്നാ നിലയില്‍ വ്യക്തമാക്കുന്നത്. അല്ലെ?
      32 minutes ago ·
    • Jamal Thandantharayil
      തൃക്കാക്കരയപ്പൻ

      തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരു...ക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്. ത്രിക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു......http://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82#.E0.B4.A4.E0.B5.83.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B4.B0.E0.B4.AF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BBSee More
      3 minutes ago ·
    • Jamal Thandantharayil ‎[6:121] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.
      3 minutes ago ·
    • Jamal Thandantharayil മുജഹിടുകളോട് വാദിക്കുമ്പോള്‍ ജമാ അതുകാര്‍ മതത്തിന്റെ സമഗ്രത ഒക്കെ മറക്കും.. അല്ലാഹുവിന്റെ കല്പനകളും..
      about a minute ago ·

Saturday, July 2, 2011

"അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌


Riyas Kodinhi ഉമര്‍ മൌലവി: "ഇബാദത്തിന് അനുസരണം എന്ന അര്‍ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോദിക്കാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു. സര്‍വാഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷ്നറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു: അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."

ഇബ്നു ബാസ്(റ): "അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ അതില്‍ ചില വ്യത്യാസങ്ങളുണ്ട്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്‌ അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത്‌ ആണ്‌. പക്ഷെ അത്‌ സാധുവും അസാധുവുമാകുന്നത്‌ ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌."

മാത്രമല്ല സമദ്‌ സാഹിബ് പറഞ്ഞ പോലെ ആദ്യ കത്തില്‍ തന്നെ ഉമര്‍ മൌലവി തെദ്ധരിപ്പിച്ചിരുന്നു. എല്ലാ അനുസരങ്ങളും ഇബാദതതാണ് എന്ന് ജമാഅത്ത് പഠിപ്പിച്ചിട്ടില്ല.See More >>

ഈ ജമാ അത്തുകാരുടെ ഒരു കാര്യം:എന്ത് കൊണ്ടാണോ എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലാകാത്തത്? മനസ്സിലാകാഞ്ഞിട്ടാണ്??. സത്യം സത്യാമായി മനസ്സിലാക്കാന്‍ അല്ലാഹു എല്ലാവര്‍ക്കും തൌഫിക് നല്‍കട്ടെ!

ഇബാദത്തിനു അനുസരണം എന്ന്‍ അര്‍ഥം വെക്കാം എന്നാണോ ഷേക്ക്‌ ഇബ്നു ബാസ് പറഞ്ഞതു. അല്ലല്ലോ ? മേലെ കൊടുത്തത് ഒന്ന് കൂടി വായിക്കുക. ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം വെക്കാന്‍ പറ്റുമെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത്ത് ശിര്‍ക്കാണ്‌ എന്നിടത് അല്ലാഹു അല്ലാത്തവര്‍ക്കുള്ള അനുസരണം ശിര്‍ക്കാണ്‌ എന്ന്‍ എഴുതാന്‍ പറ്റും. അതു പോലെ ഇബാദത്തിനു അടിമത്വം എന്ന് അര്‍ഥം ഉണ്ടെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള അടിമത്വം ശിര്‍ക്ക് ആണ് എന്ന്‍ എഴുതാന്‍ പറ്റും. അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന ശിര്‍കാണ് എന്ന് പറയുന്നത് പോലെ. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ല എന്ന് പറയുന്നത് പോലെ.

അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ. എന്നാണ് ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു അല്ലാഹു വിനു ചെയ്യുന്ന അനുസരണം അല്ലാഹു വിനുള്ള ഇബാദത്ത് ആണ് എന്നാണ് . അതാണ് മുജാഹിദുകള്‍ പറയുന്നത് പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്ന അനുസരണം ആണ് ഇബാദത്ത് ആകുന്നത് എന്ന്.

ഇബാദത്ത് ആകാന്‍ അനുസരണം വേണം എന്നുണ്ടോ? ഇല്ല. ഈസ നബി (അ) നെയും മറിയം ബീവിയും ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു. അവര്‍ക്കുള്ള അനുസരണം ആണോ അത്. അല്ല തന്നെ. എന്നാല്‍ അവരോടുള്ള പ്രാര്‍ത്ഥന ഉള്ളത് കൊണ്ടാണ് അത്തരം കര്‍മ്മങ്ങള്‍ അവര്‍ക്കുള്ള ഇബാദത്ത് ആകുന്നതു.

പിശാചിനുള്ള അനുസരണം മുഴുവന്‍ പിശാചിനുള്ള ഇബാദത്ത് ആണോ? അല്ല. പിശാചിനെ അനുസരിച്ച് ഒരാള്‍ കല്ല്‌ കുടിക്കുന്നത് പിശാചിനുള്ള ഇബാദത്ത് അല്ല. മോഷ്ടിക്കുന്നത് പിശാചിനുള്ള ഇബാദത്ത് അല്ല. പിശാചിന് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്ക് ആണ്. മോഷണം ശിര്‍ക്ക് ആണോ? കള്ളുകുടി ശിര്‍ക്ക് ആണോ? എന്നാല്‍ പിശാചിനോടുള്ള പ്രാര്‍ത്ഥന ശിര്‍ക്ക് ആണ്.

ഇതാണ് ഉമര്‍ മൌലവി പറഞ്ഞതിന്റെ ഉദ്ദേശം. "അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു: അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."

അത് ഇബ്നു ബാസിന്റെ വാക്കുകളില്‍ നിന്ന് കൂടുതല്‍ വ്യക്തമാകുന്നു.

ഇബാദത്തിന്റെ അര്‍ത്ഥ ത്തെ ക്കുറിച്ച് തഫ്സീര്‍ അമാനിയില്‍ കൊടുത്തത് വായിച്ചാല്‍ കൂടുതല്‍ വിശദമായി മനസ്സിലാകും.

അമാനി തഫ്സീറിന്റെ മൂന്നാം എഡിഷന്‍ 109, 110, 111, 112, 113 പേജ് കളിലെല്ലാം ഇതിന്റെ വിശദീകരണം ഉണ്ട്. 110 , 111 എന്നിവ വായിച്ചാല്‍ തന്നെ കാര്യന്ങ്ങള്‍ ഒരു വിധം പിടി കിട്ടും. അവയില്‍ പ്രസക്തമായ ചില ഭാഗങ്ങ്ങള്‍ ഞാന്‍ ടൈപ്പ് ചെയ്യാം.

'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.

ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.

عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.

ഖുര്‍ ആന്റെ വാക്ക ര്‍ ഥ ങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

തഫ്സീർ അമാനിയിൽ ഫാത്തിഹയിൽ അഞ്ചാം വചനത്തിന്റെ വിശദീകരണത്തിൽ ഇതെല്ലാം വായിക്കാം.
June 28 at 7:16pm · · ·

    • Riyas Abdulsalam ഉബൂദിയ്യത്ത്= അടിമത്വം എന്ന് നിങള്‍ സമ്മതിക്കുന്നുണ്ടല്ലോ അല്ലേ. Thaz good. apreciated
      June 28 at 8:07pm ·

    • Riyas Abdulsalam
      ‎.
      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്


      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      June 28 at 10:45pm · · 2 people

    • Riyas Abdulsalam Atten. Jamal Thandantharayil
      Wednesday at 7:59am ·

    • Najm Zaman ഖുര്‍ത്തുബി വലിയ പണ്ഠിതനൊക്കെ ആണെങ്കിലും ഈ വിഷയത്തില്‍ ഖുര്‍ത്തുബി അവര്‍കള്‍ക്ക്‌ തെുറ്റുപറ്റിയിട്ടുണ്ട്‌.
      Wednesday at 9:01am ·

    • Abdul Samad
      താന്കള്‍ ലിസാനുല്‍ അറബിയില്‍ അബദ എന്ന വിഷയകമായി പറഞ്ഞത് നേരില്‍ വായിക്കുക, എങ്ങിയൊക്കെ ഈ പദം പ്രയോഗിച്ചിട്ടുണ്ട് എന്ന് അപ്പോള്‍ മനസ്സിലാവും, അത് പോലെ ഇബാദത്ത് എന്നതിന്റെ അര്‍ത്ഥവും വ്യാഖ്യാനവും, ഇബാദത്തിന് ആരാധന എന്നതില്‍ അപ്പുറം അര്‍ത്ഥമില...See More

      Wednesday at 9:06am ·

    • Najm Zaman സമദ്‌ പറയുന്നതൊക്കെ ശരി തന്നെ..പക്ഷെ ഈ വിഷയത്തില്‍ സമദ്‌ അവര്‍കള്‍ക്ക്‌ തെറ്റുപറ്റി...
      Wednesday at 10:48am ·

    • Riyas Abdulsalam Jamal Thandantharayil .
      Wednesday at 4:50pm ·

    • Riyas Abdulsalam
      any mujahid supporter can answer this simple question:
      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്


      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      Thursday at 8:39am ·

    • Suhail Meladi ഇബാദത്തിന്‌ نطيع എന്ന അർത്ഥമാണ്‌ എങ്കിൽ പ്രവാചകൻ (സ) അനുസരിച്ചവൻ അദ്ദേഹത്തിന്‌ ഇബാദത്ത്‌ ചെയ്തു. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്തവൻ മുശ്രിക്കാണോ മുസ്‌ ലിമാണോ?
      Thursday at 11:01am ·

    • Suhail Meladi പ്രവാകൻ(സ) എന്നത്‌ പ്രവാചകനെ എന്നാണ്‌ ഉദ്ദേശിച്ചത്‌. എഴുത്തിൽ തെറ്റു പറ്റി
      Thursday at 11:03am ·

    • Riyas Abdulsalam ഇവിടെ ജമാല്‍ സാഹിബ് പോസ്റ്റു ചെയ്ത തിനെ അധികരിച്ച് ഉള്ള ഒരു ചോദ്യമണ്‌ മുകളില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. താങ്കള്‍ക്ക് കഴിയുമെങ്കില്‍ മറുപടി പറയുക. അതിനുപോലും കഴിവില്ലാത്തവരുമായി ചര്‍ച്ച നടത്തുന്നതുകൊണ്ട് ഫലമൊന്നുമില്ല.അല്ലെങ്കില്‍ ജമാല്‍ സാഹിബ് തിരിച്ചു വരുമ്പോള്‍ ചര്‍ച്ചതുടര്‍ന്നുകൊള്ളാം
      Thursday at 11:07am ·

    • Riyas Abdulsalam any way answer for your question is this:
      مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا

      Thursday at 11:14am ·

    • Riyas Kodinhi ‎@Suhail Meladi
      << ഇബാദത്തിന്‌ نطيع എന്ന അർത്ഥമാണ്‌ എങ്കിൽ പ്രവാചകൻ (സ) അനുസരിച്ചവൻ അദ്ദേഹത്തിന്‌ ഇബാദത്ത്‌ ചെയ്തു. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്തവൻ മുശ്രിക്കാണോ മുസ്‌ ലിമാണോ?>>
      =തീര്‍ച്ചയായും നിങ്ങളുടെ ചോദ്യം മരുപ്ടിയര്‍ഹിക്കുന്നു: അത് മറ്റൊരു പോസ്റ്റായി ഇട്ട് ഇന്ഷാ അല്ലാഹ്, ഞാന്‍ മറുപടി പറയുന്നതാണ്.
      ഇവിടെ Riyas Abdulsalam ചര്‍ച്ച തുടരട്ടെ.

      Thursday at 11:16am ·

    • Abdul Samad
      الْقَوْل فِي تَأْوِيل قَوْله تَعَالَى : { وَمَا أَرْسَلْنَا مِنْ رَسُول إِلَّا لِيُطَاعَ بِإِذْنِ اللَّه } يَعْنِي بِذَلِكَ جَلَّ ثَنَاؤُهُ : لَمْ نُرْسِل يَا مُحَمَّد رَسُولًا إِلَّا فَرَضْت طَاعَته عَلَى مَنْ أَرْسَلْته إِلَيْهِ , يَقُول تَعَالَى ذِكْره : فَأَنْتَ يَا مُحَمَّد مِنْ الرُّسُل الَّذِينَ فَرَضْت طَاعَتهمْ عَلَى مَنْ أَرْسَلْته إِلَيْهِ . وَإِنَّمَا هَذَا مِنْ اللَّه تَوْبِيخ لِلْمُحْتَكِمِينَ مِنْ الْمُنَافِقِينَ الَّذِينَ كَانُوا يَزْعُمُونَ أَنَّهُمْ يُؤْمِنُونَ بِمَا أُنْزِلَ إِلَى النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِيمَا اِخْتَصَمُوا فِيهِ إِلَى الطَّاغُوت , صُدُودًا عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ . يَقُول لَهُمْ تَعَالَى ذِكْره : مَا أَرْسَلْت رَسُولًا إِلَّا فَرَضْت طَاعَته عَلَى مَنْ أَرْسَلْته إِلَيْهِ , فَمُحَمَّد صَلَّى اللَّه عَلَيْهِ وَسَلَّمَ مِنْ أُولَئِكَ الرُّسُل , فَمَنْ تَرَكَ طَاعَته وَالرِّضَا بِحُكْمِهِ وَاحْتَكَمَ إِلَى الطَّاغُوت , فَقَدْ خَالَفَ أَمْرِي وَضَيَّعَ فَرْضِي . ثُمَّ أَخْبَرَ جَلَّ ثَنَاؤُهُ أَنَّ مَنْ أَطَاعَ رُسُله , فَإِنَّمَا يُطِيعهُمْ بِإِذْنِهِ , يَعْنِي بِتَقْدِيرِهِ ذَلِكَ وَقَضَائِهِ السَّابِق فِي عِلْمه وَمَشِيئَته . كَمَا : 7827 - حَدَّثَنِي مُحَمَّد بْن عَمْرو , قَالَ : ثنا أَبُو عَاصِم , عَنْ عِيسَى , عَنْ اِبْن أَبِي نَجِيح عَنْ مُجَاهِد , فِي قَوْل اللَّه : { إِلَّا لِيُطَاعَ بِإِذْنِ اللَّه } وَاجِب لَهُمْ أَنْ يُطِيعهُ مَنْ شَاءَ اللَّه , وَلَا يُطِيعهُمْ أَحَد إِلَّا بِإِذْنِ اللَّه . * - حَدَّثَنِي الْمُثَنَّى , قَالَ : ثنا أَبُو حُذَيْفَة , قَالَ : ثنا شِبْل , عَنْ اِبْن أَبِي نَجِيح , عَنْ مُجَاهِد , مِثْله . * - حَدَّثَنِي الْمُثَنَّى , قَالَ : ثنا سُوَيْد بْن نَصْر , قَالَ : أَخْبَرَنَا اِبْن الْمُبَارَك , عَنْ شِبْل , عَنْ اِبْن أَبِي نَجِيح , عَنْ مُجَاهِد مِثْله . وَإِنَّمَا هَذَا تَعْرِيض مِنْ اللَّه تَعَالَى ذِكْره لِهَؤُلَاءِ الْمُنَافِقِينَ بِأَنَّ تَرْكهمْ طَاعَة اللَّه وَطَاعَة رَسُوله وَالرِّضَا بِحُكْمِهِ , إِنَّمَا هُوَ لِلسَّابِقِ لَهُمْ مِنْ خِذْلَانه وَغَلَبَة الشَّقَاء عَلَيْهِمْ , وَلَوْلَا ذَلِكَ لَكَانُوا مِمَّنْ أَذِنَ لَهُ فِي الرِّضَا بِحُكْمِهِ وَالْمُسَارَعَة إِلَى طَاعَته

      Thursday at 11:19am · · 1 person

    • Riyas Abdulsalam Riyas Kodinhi, it is explained by Allah subahnahu tha'la already. But unfortunately our knm brothers have no attachment to Qur-anul kareem and so they dont know what Allah have said.
      Thursday at 11:19am · · 1 person

    • Riyas Abdulsalam അല്ലാഹു പറയുന്നത്, "ആരാണൊ അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചത് അവന്‍ അല്ലാഹുവിനെയാണ്‌ അനുസരിച്ചത്" എന്നാണ്‌. പക്ഷേ നമ്മുടെ കെ എന്‍ എം സുഹൃത്തുക്കള്‍ക്ക്, അത് റസൂലിനുള്ള അനുസരണം മാത്രമാണ്‌, അല്ലാഹു പറഞ്ഞതിനെ ഉള്‍കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ അവര്‍തയ്യാറല്ല !
      Thursday at 11:25am ·

    • Abdul Samad മുജാഹിദിന്റെ ഇസ്ലാം വളരെ പരിമിതമാണ്, അവര്ക്ക് ഖുറാന്‍ മുഴുവന്‍ ഇല്ലെങ്കിലും ഇസ്ലാം പൂര്ണ മാകും, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദീന്‍ പൂര്ത്തി യാകുക അതിന്റെ എല്ലാ നിര്ദേഅശങ്ങളും പൂര്തിയാകുംപോഴാനു, പക്ഷെ കൈവെക്കാന്‍ ഒരു നെഞ്ചും ഖുനൂതില്ലാത്ത ഒരു സുബഹിയും അതഹിയ്യത്തില്‍ ഇളക്കാന്‍ ഒരു വിരലും ഉണ്ടെങ്കില്‍ ഇസ്ലാം പൂര്ണ്മായി എന്ന് കരുതുന്നവരോട് നമുക്ക് സഹതപിക്കാം....
      Thursday at 11:31am · · 1 person

    • Riyas Abdulsalam
      any mujahid supporter can answer this simple question based on above post of jamal sahib:
      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്


      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      Thursday at 11:31am ·

    • Suhail Meladi
      ഒരാൾ മതാപിതാക്കളെ അനുസരിച്ചാൽ അവൻ മുശ്‌രിക്ക്‌
      ഉസ്താദുമാരെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      ജേഷ്ടനുജൻമാർ പരസ്പരം അനുസരിച്ചാൽ അവരും മുശ്‌രിക്ക്‌.
      ഭർത്താവിനേ ഭാര്യ അനുസരിച്ചാൽ അവളും മുശ്രിക്ക്‌.
      തൊഴിലാളി മുതലാളിയെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      ഈ ഇബാദർത്ത്‌ ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!

      Thursday at 11:43am · · 1 person

    • Mahaboob Pathappiriyam Ali LKG question from Ibdath School
      Thursday at 11:48am · · 1 person

    • Riyas Abdulsalam റസൂല്‍ (സ) യെ വിട്ടോ ?
      Thursday at 11:49am ·

    • Riyas Abdulsalam
      any mujahid supporter can answer this simple question based on above post of jamal sahib:


      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്

      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      Thursday at 11:52am ·

    • Suhail Meladi
      ഇവിടെ ഒരു ആയത്ത്‌ ഉദ്ധരിക്കപ്പെട്ടു. അതിനെ കുറിച്ച്‌ മുഫസ്സിറുകൾ എന്താണ്‌ പറഞ്ഞത്‌, ഏതാണ്‌ അതിന്റെ അവതരണ പശ്താലം ഇതു നോക്കാതെ മറുപടി പറയാൻ ഞാനൊരു താന്തോന്നിയല്ല.
      അനുസരണം ഇബാദത്താണെങ്കിൽ മുകളിൽ പറഞ്ഞ ആളുകളൊക്കെ മു ശ്രിക്കുകളാണെന്ന് പറയ്യേണ്ടി വരും. കേരളത്തിലെ ഒറ്റ ജമാ അത്തുകാരനും ശിർക്ക്‌ ചെയ്യാത്തവരായി ഉണ്ടാവില്ല. കാരണം ശിർക്കായ വോട്ട്‌ ചെയ്യാനും ഇസ്‌ ലാമിന്നും ഈമാനിന്നും കടക വിരുദ്ധമായ ജനാധി പത്യ പ്രക്രിയയിൽ പങ്കെടുക്കാനും അനിസ്‌ ലാമിക ഭരണത്തിൽ ഭാഗ വാകാവാനും വേണ്ടി കേരളത്തിലെ മുന്നണികൾ ക്ക്‌ ശിർക്കായ വോട്ട്‌ ചെയ്യാൻ നിർദ്ദേശം നൽകിയ അമീറിനെ അനുസരിച്ചവരാണ്‌ ജമാ അത്തുകാർ

      Thursday at 11:55am · · 1 person

    • Suhail Meladi
      ഒരാൾ മതാപിതാക്കളെ അനുസരിച്ചാൽ അവൻ മുശ്‌രിക്ക്‌
      ഉസ്താദുമാരെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      ജേഷ്ടനുജൻമാർ പരസ്പരം അനുസരിച്ചാൽ അവരും മുശ്‌രിക്ക്‌.
      ഭർത്താവിനേ ഭാര്യ അനുസരിച്ചാൽ അവളും മുശ്രിക്ക്‌.
      തൊഴിലാളി മുതലാളിയെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      ഈ ഇബാദർത്ത്‌ ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!

      Thursday at 12:02pm ·

    • Suhail Meladi <<<<<<<<Mahaboob Pathappiriyam Ali LKG question from Ibdath School>>>>>>>> ദീനിന്റെ കാര്യത്തിൽ എൽ കെ ജി യിലെങ്കിലും പഠിക്കുന്നത്‌ വലിയ കാര്യമാണ്‌
      Thursday at 12:03pm ·

    • Riyas Kodinhi
      ‎@Suhail Meladi
      <<....ഭർത്താവിനേ ഭാര്യ അനുസരിച്ചാൽ അവളും മുശ്രിക്ക്‌.
      തൊഴിലാളി മുതലാളിയെ അനുസരിച്ചാൽ മുശ്‌രിക്ക്‌
      ഈ ഇബാദർത്ത്‌ ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!>>


      സൂറത്തുല്‍ ഫാത്തിഹ : ആയ: 5 ന് ധാരാളം മുജാഹിദ്‌ പണ്ഡിതന്‍ ഇങ്ങിനെ അര്‍ഥം നല്‍കി:
      "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു."

      ഭർത്താവിനോട് ഭാര്യ സഹായം ചോദിച്ചാല്‍ അവളും മുശ്രിക്ക്‌.
      തൊഴിലാളി മുതലാളിമുതലാളിയോട് സഹായം ചോദിച്ചാല്‍ മുശ്‌രിക്ക്‌
      ഈ സഹായം ചോദിക്കല്‍ ഒരു അപ്രായോഗികമായ ഒന്നാണല്ലേ?!

      ഇസ്തിഗാസ വാദികളെ വിമര്‍ശിക്കുമ്പോള്‍ ഒരു നയം, ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ മറ്റൊരു നയം.
      ഇതാണ് ഇരട്ടത്താപ്പ്.

      Thursday at 12:22pm ·

    • Suhail Meladi
      <<<<<<സൂറത്തുല്‍ ഫാത്തിഹ : ആയ: 5 ന് ധാരാളം മുജാഹിദ്‌ പണ്ഡിതന്‍ ഇങ്ങിനെ അര്‍ഥം നല്‍കി:
      "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.">>>> ധാരാളം മുജാഹിദു പണ്ഡിതന്മാരല്ല എല്ലാ മുജാഹിദ്‌ പണ്ഡിതന്മാരും പറഞ്ഞത്‌ അതു തന്നെയാണ്‌.

      പ്രസ്തുത ഇസ്തിഗാസയും ഇബാദത്ത്‌ എന്നാൽ ഇത്വാഅത്ത്‌ എന്ന വ്യഖ്യാനവും തമ്മിലുള്ള ഖിയാസ്‌ ഒന്നു വ്യക്ത്മാക്കുക. ജമാ അത്തിന്റെ ഭാഷയിൽ ഇബാദത്ത്‌ അഥവാ ഇഅത്താണല്ലോ. അപ്പോൾ ആർക്കൊക്കെ ഇത്വാഅത്ത്‌ ചെയ്യാം അർക്കൊക്കെ ഇത്വാഅത്ത്‌ പാടില്ല. എന്താണ്‌ ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന് വിശദീകരണം കൊണ്ട്‌ ജമാഅത്ത്‌ ഉദ്ദേശിക്കുന്നത്‌? ഇത്വാ അത്തിന്റെ മാന ദണ്ഡം എന്താണ്‌?

      Thursday at 12:32pm ·

    • Riyas Abdulsalam
      Suhail Meladi
      താങ്കള്‍ക്ക് മറുപടി പറയാന്‍ അറിയില്ല എന്നത്, ഒരു ചര്‍ച്ചയില്‍ കയറി യുക്തിഹീന്മായ കാര്യങള്‍ എഴുന്നുള്ളിക്കാനുള്ള ലൈസന്സ് ആണോ


      എന്താണ്‌ ഇയ്യാക്ന'അബുദു വിനെ പറ്റി മുഫസ്സിരീങള്‍ പറഞ്ഞിട്റ്റുള്ലതെന്ന് അറിയില്ലെങ്കില്‍ പിന്നെ അത് പഠിച്ചു വരൂ എന്നു മാത്രമെ പറയാനുള്ളൂ, പഠിച്ച ശേഷം ഈ ചോദ്യത്തിനു ഉത്തരം പറയൂ

      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്

      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      Thursday at 12:34pm ·

    • Riyas Kodinhi <<. ജമാ അത്തിന്റെ ഭാഷയിൽ ഇബാദത്ത്‌ അഥവാ ഇഅത്താണല്ലോ. >>
      =അല്ല. അത് താങ്കളെപ്പോലുള്ള മുജാഹിദുകള്‍ നടത്തുന്ന ആരോപണമാണ്. അത് മനസിലാക്കാനാണ് ഞാന്‍ മറ്റൊരു കമന്റില്‍ താങ്കള്‍ക്കു ലിങ്ക് നല്‍കിയത്‌.

      Thursday at 12:35pm ·

    • Riyas Kodinhi അതിനാല്‍ വീണ്ടും പറയുന്നു പോയി പഠിക്കുക, ശേഷം വിമര്‍ശിക്കുക
      Thursday at 12:37pm ·

    • Suhail Meladi Riyas Kodinhi
      സഹോദരൻ താങ്കളുടേ പോസ്റ്റിന്റെ തൊട്ടു മുകളി ലെ പോസ്റ്റ്‌ ഒന്നു വായിക്കുക. എന്താണ്‌ അവിടേ ഇബാദത്തിനെ കുറിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌ എന്നു നോക്കുക. അതിനാണ്‌ ഞാൻ മറുപടി പറഞ്ഞത്‌. അതിന്റെ അടിസ്ഥാനത്തിൽ മറുപടി താങ്കളുടേ കയ്യിലുണ്ടെങ്കിൽ പറയാവുന്നതാണ്‌. ഇല്ലെങ്കിൽ അത്‌ സമ്മതിക്കാൻ മടിയുണ്ടാവും

      Thursday at 12:40pm ·

    • Riyas Kodinhi അതെ സമ്മതിക്കാന്‍ മടിയുണ്ടല്ലേ!!
      Thursday at 12:41pm ·

    • Suhail Meladi
      സഹോദരൻ Riyas Abdulsalam താങ്കൾ എന്റെ പേരിൽ ഒരു വലിയ കൾ വു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ കൽപനകളേ ഞാൻ പറിഹസിച്ചു എന്ന്. അത്‌ കളവല്ല എങ്കിൽ എന്റെ വാചകം ഇവിടേ ഉദ്ധരിക്കുക.


      മുജാഹിദുകളെ കൊണ്ടാണ്‌ സാധാരണ പ്രതിപക്ഷ ബഹുമാന മില്ലാത്തവർ . അസഹിഷ്ണുക്കൾ, തെറി പറയുന്നവർ എന്നൊക്കെ ജമാ അത്തുകാർ ആരോപിക്കാർ. ഇപ്പോൾ ഈ റൂമിലുള്ളവർക്കെങ്കിലും മനസ്സിലാ‍ാവുന്നുണ്ടാവും കാര്യങ്ങൾ.
      <<<<അല്ലാഹുവിന്റെ കല്‍പനയെ പ്പോലും പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന Suhail Meladi നെ പ്പോലുള്ള ആളുകള്‍ ജമാത്തേ ഇസ്‌ലാമി എന ഇസ്‌ലാമിക പ്രസ്ഥാന്ത്തെ വിലയിരുത്താന്‍ ആയിട്ടുണ്ടൊ എന്നു സ്വയംഒന്നു പരിശോധിച്ചുനോക്കുന്നത് നല്ലതാണ്‌>>>താങ്കളുടേ വാചകം ഇവിടേ കാണാം

      Thursday at 12:44pm ·

    • Riyas Abdulsalam Allahu subahanhu tha'la is saying that :مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ
      Meaning :He who obeys the Messenger, has indeed obeyed Allah

      But you are saying that:
      ഇബാദത്തിന്‌ نطيع എന്ന അർത്ഥമാണ്‌ എങ്കിൽ പ്രവാചകൻ (സ) അനുസരിച്ചവൻ അദ്ദേഹത്തിന്‌ ഇബാദത്ത്‌ ചെയ്തു.

      Thursday at 12:47pm · · 1 person

    • Suhail Meladi
      ഞാൻ പറഞ്ഞത്‌ തെറ്റാണോ. ഇബാദത്തിന്‌ അങ്ങിനെ അർത്ഥമുണ്ടെ ങ്കിൽ അത്‌ തന്നെയാണ്‌ ശരി.
      എന്നിട്ട്‌ അല്ലാഹുവിന്റെ കൽപനയെ ഞാൻ പരിഹസിച്ചു എന്ന് അടുത്ത ആരോപണം എന്റെ പേരിൽ പറയുന്നു അല്ലേ.
      നബിയെ അനുസരിച്ചവൻ മുസ്ലിം. നബിക്ക്‌ ഇബാദത്ത്‌ ചെയ്തവൻ മുശ്‌രിക്ക്‌. സംശയമുണ്ടെങ്കിൽ പറയണം. ആർ പ്രവാചകനെ അനുസരിച്ചു വോ അവൻ അല്ലാഹുവിനെ അനുസരിച്ചു. ഈ ആയത്താണ്‌ ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന് അർത്ഥം നൽകാൻ താങ്കൾ ഉദ്ധരിച്ചത്‌. എങ്കിൽ ആർ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്തുവോ അവൻ മുസ്‌ലിം. ആർ പ്രവാചകന്‌ ഇബാദത്ത്‌ ചെയ്തുവോ അവൻ മുശ്രിക്ക്‌.
      പ്രവാചകന്‌ ഇബാദത്ത്‌ ചെയ്തവൻ മുശ്‌ രിക്കാവുകയില്ല എന്ന് ജമാ അത്തിന്‌ വാദമുണ്ടെ ങ്കിൽ അതു വ്യക്തമാക്കുക

      Thursday at 1:08pm ·

    • Riyas Abdulsalam
      Suhail Meladi
      അല്ലാഹു പറയുന്നത്, ആരാണൊ അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചത് അവന്‍ അല്ലാഹുവിനെയാണ്‌ അനുസരിച്ചത് എന്നാണ്‌.


      അല്ലഹുവിന്റെ കല്‍പന ഉള്‍കൊണ്ട്,


      റസൂലിനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമായി മനസ്സിലക്കാന്‍ നിങള്‍ തയ്യാറുണ്ടോ

      നിര്‍ഭാഗ്യ വശാല്‍ അതിനു നിങള്‍ തയ്യാറാവുന്നില്ല!!!!

      Thursday at 1:18pm ·

    • Suhail Meladi പ്രിയ ജമാ അത്തുകാരാ
      റസൂലിനെ അനുസരിച്ചവൻ അല്ലാഹുവിനെയാണ്‌ അനുസരിച്ചത്‌ എന്നാരും നിഷേധിച്ചിട്ടില്ല. എന്നാൽ റസൂലിന്‌ ഇബാദത്ത്‌ ചെയ്തവൻ അല്ലാഹുവിനല്ല ഇബാദത്ത്‌ ചെയ്യുന്നത്‌. അതിനാൽ അത്‌ ശിർക്കാണ്‌. ഇവിടേ ഉദ്ധരിക്കപ്പെട്ട ഈ ആയത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നു ഇബാദത്തിന്‌ അനുസരണം എന്നു പറയാവതല്ല എന്ന്. എന്നാൽ അനുസരണങ്ങളിൽ പലതും ഇബാദത്താണ്‌. വിഷയം കൂട്ടി കുഴക്കരുത്‌.

      Thursday at 1:21pm ·

    • Ahamed Shahad Babu ‎""എന്നാൽ അനുസരണങ്ങളിൽ പലതും ഇബാദത്താണ്‌."""...! ! ! ! ! ! ഏതൊക്കെയാണ് ഈ അനുസരണങ്ങള്‍ ? ? ? ?
      Thursday at 1:28pm · · 1 person

    • Riyas Abdulsalam
      ഇത്തരം മണ്ടത്തരങള്‍ താങ്കളെപ്പോലുള്ലവര്‍ ആവര്‍ത്തിക്കുന്നത് ഭൌതികമായ ഗൂഢ ലക്ഷ്യങള്‍ക്കുവേണ്ടിയാണ്‌ എന്നറിയാമെങ്കിലുംവീണ്ടും വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്‌


      ഒരാള്‍ റസൂലിനെ അനുസരിച്ചാല്‍ ആ അനുസരണം അല്ലാഹുവിനുള്ള അനുസരണമായി മനസ്സിലക്കാതെ റസൂലിനു (സ) തന്നെയുള്ള അനുസരണമായി മനസ്സിലാക്കിയാലേ താങ്കളുടെ ചോദ്യത്തിനു പ്രസകതി ഉള്ളൂ.

      ഇവിടെ ഞാന്‍ നേരത്തെ ഇമാം ഖുര്‍ത്തിബിയുടെ തഫ്‌സീര്‍ ഉദ്ധരിച്ചിരുന്നു. അത് സംബന്ധിച്ച ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ

      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്

      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      Thursday at 1:32pm · · 2 people

    • Riyas Kodinhi അനുസരണം എപ്പോള്‍ ഇബാദത്താകും ? എപ്പോള്‍ ശിര്‍ക്കാകും ?
      Thursday at 1:36pm ·

    • Najm Zaman ഇബാദത്ത്‌ എപ്പോള്‍ അനുസരണമാകും.. എപ്പോള്‍ അനുസരണക്കേടാകും...
      Thursday at 5:36pm ·

    • Riyas Abdulsalam
      requesting any mujahid supporter to answer this simple question based on above post of jamal sahib:


      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്

      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      Yesterday at 10:18am ·

    • Shameem Abdul Hakkim ഇമാം ഖുര്‍ത്തുബി ഏത് ആയത്തിന്റെ വ്യാഖ്യാനത്തിലാണ് ഇതു പറഞ്ഞത്?
      14 hours ago ·

    • Riyas Abdulsalam fathihayil , نَعْبُدُ എന്നതിന്‌
      8 hours ago ·

    • Jamal Thandantharayil
      ഇമാം ഖുര്‍ത്തുബിയുടെ തഫ് സീരിലെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു.


      الثالثة والعشرون: قوله تعالى: { إِيَّاكَ نَعْبُدُ } رجع من الغيبة إلى الخطاب على التلوين؛ لأنّ من أوّل السورة إلى ها هنا خبراً عن الله تعالى وثناءً عليه، كقوله:
      { وَسَقَاهُمْ رَبُّهُمْ شَرَاباً طَهُوراً }[76:21] ...അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌
      [76:22]
      (അവരോട് പറയപ്പെടും:) തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ള പ്രതിഫലമാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.
      [الإنسان: 21]. ثم قال: «إنَّ هَذَا كَان لَكُمْ جَزَاءً». وعكسه:
      { حَتَّىٰ إِذَا كُنتُمْ فِي ٱلْفُلْكِ وَجَرَيْنَ بِهِم }
      [10:22]
      അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.

      [يونس: 22] على ما يأتي. و { نَعْبُدُ } معناه نطيع؛ والعبادة الطاعة والتذلل. وطريق مُعبَّد إذا كان مذلّلا للسالكين؛ قاله الهَرَوِيّ. ونُطقُ المكلّف به إقرارٌ بالربوبية وتحقيقٌ لعبادة الله تعالى؛ إذ سائر الناس يعبدون سواه من أصنام وغير ذلك. { وإِيَّاكَ نَسْتَعِينُ } أي نطلب العَوْن والتأييد والتوفيق.
      ഇതാണ് ഇമാം ഖുര്ത്തുബിയുടെ തഫ്സീറില്‍ ഇയ്യാക്ക ന അ ബു ദു എന്നതിന് കൊടുത്തിട്ടുള്ള തഫ്സീര്‍. അതിന്റെ മ അ ന വരുന്നതിനുള്ള സാഹചര്യമായി ആയത്തുകളും കൊടുത്തിട്ടുണ്ട്‌. അല്ലെങ്കില്‍ തന്നെ തഫ്സീറില്‍ അതിന്റെ വിശദീകരണം കൊടുത്തതില്‍ നിന്നും ഇബാദത്ത് എന്നതിന്റെ അര്‍ഥം അനുസരണം എന്നാണെന്ന് വരുത്താന്‍ ശ്രമിക്കേണ്ടി വരുന്നത് ജമാഅത്തുകാരുടെ ആശയ പാപ്പരത്വം വിളിച്ചോതുന്നു.
      നഅബുദു എന്നതിന് അര്‍ഥം കൊടുക്കാന്‍ രണ്ടു സാഹചര്യങ്ങളാണ് ഇമാം ഖുര്‍ത്തുബി വിവരിച്ചത്. ഒന്ന് ജനങ്ങളുടെ ഇബാദത്ത് സ്വീകരിക്കാ പ്പെടുന്നതും എന്നിട്ട് പാനീയം കുടിക്കാന്‍ കൊടുക്കുന്നതും. ഇവിടെ അവരുടെ പരിശ്രമങ്ങളെ ആണ് ഇബാദത്ത് ആയി കണക്കാക്കുന്നത്. പറഞ്ഞ കല്പനകള്‍ അനുസരിക്കുക മാത്രമല്ല ഇബാദത്ത്. അബൂബക്കര്‍ (റ) യോട് സ്വന്തം സ്വത്തു മുഴുവന്‍ അല്ലാഹുവിന്റെ മാരഗത്തില്‍ ദാനം ചെയ്യണമെന്നു അല്ലാഹു കല്പിച്ചില്ല. എന്നാല്‍ അദ്ദേഹം അതു ചെയ്തു. അതു സ്വന്തം ഈമാനിന്റെ അടിസ്ഥാനത്തില്‍ സല്ക്കര്‍മ്മങ്ങളില്‍ മുന്‍ കടക്കലാണ്. അതൊരു കല്പനയനെങ്കില്‍ മറ്റു സഹാബതോന്നും കല്പന അനുസരിച്ചില്ല എന്ന് പറയേണ്ടി വരും.

      നബി (സ) കാലില്‍ നീര് വരുന്നത് വരെ നമസ്കരിച്ചിരുന്നു. കാലില്‍ നീര് വരുന്നത് വരെ നമസ്കരിക്കണമെന്ന് അല്ലാഹുവിന്റെ കല്പന ഇല്ല. എന്നാല്‍ നബി(സ) നന്ദിയുള്ള അടിമയകന്‍ വേണ്ടി സ്വയം നന്മയില്‍ മുന്കടക്കുകയാണ് ചെയ്തത്. ഇത്തരം ഏതൊരു പരിശ്രമവും അല്ലാഹു സ്വീകരിക്കും എന്ന് തന്നെയാണ് 76:22 ല്‍ പറഞ്ഞിരിക്കുന്നത്.

      അടുത്ത സന്ദര്‍ഭം കപ്പലില്‍ വളരെ അപകടകരമായ അവസ്ഥ യില്‍ എത്തിപ്പെടുമ്പോള്‍ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കുന്ന, ഇഖ്ലാസോട് കൂടി പ്രാര്‍ത്ഥിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ്. ഇതില്‍ രണ്ടിലും ജമാഅതുകാരുടെ വാദത്തിനു തെളിവ് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

      മാത്രമല്ല, ഇവിടെ ഇബാദത്ത് എന്ന പദം അല്ല ചര്‍ച്ച ചെയ്യപ്പെടുന്നത്. മരിച്ചു നഅബുദു എന്നതാണ്. ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിന്റെ വിശാദീകരനമാണ്. ആരാണ് ഞങ്ങള്‍?
      നമസ്കരിക്കുന്ന മുസ്ലിംകള്‍. ഫാത്തിഹ ചൊല്ലുന്നവര്‍. അവര്‍ പറയുന്നു ഞങ്ങള്‍ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു എന്ന്. അതില്‍ മുസ്ലിംകളുടെ ഇബാദത്ത് ആണ് ചര്‍ച്ച ചെയ്യപ്പടുന്നത്.

      അത് ഇബ്നുബാസ് പറഞ്ഞതു പോലെ
      "അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌.
      . എന്നാല്‍ ഇബാദത്ത് എന്നാല്‍ ശരീഅതതിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിനുള്ള അനുസരണം മാത്രമാണോ. അല്ല. അല്ലാഹുവിനോടുള്ള അനുസരണക്കെടും ചിലപ്പോള്‍ ഇബാദത്ത് ആകും. അതായതു അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാദത്ത് ആണ്. മറ്റു ചിലപ്പോള്‍ അനുസരണം വേണമെന്ന നിബന്ധനയെയില്ല. ഉദാഹരണം: ഈസാ നബി (അ) ക്രിസ്ത്യാനികള്‍ ഇബാദത്ത് ചെയ്യുന്നത് അദ്ദേഹത്തിനുള്ള അനുസരണം അല്ല. അനുസരണക്കേട്‌ ആണ്. മഹാന്‍ മാരോടുള്ള പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാദത്ത് ആണ്. എന്നാല്‍ അത് അവര്‍ക്കുള്ള അനുസരനമല്ല.

      ഖുര്‍ ആനില്‍ തന്നെ അനുസരണവും ഇബാടത്തും വേരെയാനെന്നതിനു തെളിവില്ലെ? ഉണ്ട്.
      أَنِ ٱعبُدُواْ ٱللَّهَ وَٱتَّقُوهُ } و«أن» المفسرة على ما تقدم في «أنْ أنْذِرْ». «اعْبُدُوا» أي وحّدوا. واتقوا: خافوا. { وَأَطِيعُونِ } أي فيما آمركم به، فإني رسول الله اليكم. { يَغْفِرْ لَكُمْ مِّن ذُنُوبِكُمْ } جُزِم «يغفِر» بجواب الأمر
      أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ ﴿٣﴾
      [71:3]
      നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

      മേലെ കൊടുത്തത് ഇമാം ഖുര്‍തുബി തന്നെ സൂറത്ത് നൂഹിലെ മൂന്നാം വചനത്തിനു കൊടുത്ത തഫ്സീര്‍ ആണ്. ഇവിടെ ഇഅബുദൂ എന്നതിന് വഹ്ഹ ദൂ എന്നാണു അര്‍ഥം കൊടുത്തിരിക്കുന്നത്‌. എന്നാല്‍ അതൊരു വിശദീകരണം മാത്രമാണെന്നാണ് എല്ലാവരും മനസ്സിലാക്കുക. അല്ലാതെ ഇബാദത് എന്നാല്‍ ഏകാമാക്കുക എന്നാണെന്ന് ആരും അര്‍ഥം പറയില്ല.


    • Riyas Abdulsalam
      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്

      ഇതിലെ نطيع എന്ന പദത്തിനു, "ഞങള്‍ അനുസരിക്കുന്നു" എന്നു തന്നെയാണ്‌ അര്ത്ഥം എന്ന് നിങള്‍ അംഗീകരിക്കുന്നുണ്ട് എന്ന് മനസ്സിലക്കാമോ ?

      ചുരുങിയത് നിങള്‍ അതിനെ എതിര്‍ക്കുന്നില്ല !
      പക്ഷേ നേരെ ചൊവ്വേ അംഗീകരിക്കാന്‍ മടി !(ഇഖ്‌ലാസ് ഉണ്ടെങ്കിലേ സത്യം നേരെ ചൊവ്വേ അംഗീകരിക്കൂ)

      എന്നിട്ട് കുറേ വ്യാഖ്യാന കസര്‍ത്തുകള്‍ !!

      ഇവിടെ ""ഞങള്‍ പുണ്യം ചെയ്യുന്നു" എന്നല്ല ,"ഞങള്‍ അനുസരിക്കുന്നു" എന്നാണ്‌ "ന 'അ ബു ദു" എന്നതിന്‌ ഇമാം ഖുര്‍ത്തുബി അര്ത്ഥം നല്‍കിയിരിക്കുന്നത് എന്ന സത്യത്തെ നിഷേധിക്കാന്‍ ആവശ്യമായ ഒരു തെളിവും നിങളുടെ പക്കലില്ല !

      22 hours ago · · 2 people

    • Riyas Abdulsalam ‎"അല്ലാതെ ഇബാദത് എന്നാല്‍ ഏകാമാക്കുക എന്നാണെന്ന് ആരും അര്‍ഥം പറയില്ല."

      പറയും.
      ഫാത്തിഹയിലെ "ന 'അ ബു ദു" വിനു തന്നെ അങിനെ (നുവഹ്ഹിദു എന്ന് ) അര്‍ത്ഥം കൊടുത്ത ഖുര്‍ആന്‍ തഫ്‌സീര്‍ വേറെയുമുണ്ട്.

      22 hours ago ·

    • Abdul Samad ജമാല്‍ സാഹെബ്, താന്കളുടെ പരിശ്രമം വളരെ നല്ലത് തന്നെ, ഇബാദത്തിന് അനുസരണം എന്ന് മാത്രമേ അര്‍ഥം ഒള്ളൂ എന്ന് ജമാഅത് പറഞ്ഞാല്‍ താങ്കളുടെ വാചകങ്ങള്‍ ഒരു പക്ഷെ ശരിയാകാം, ഇവിടെ ഇബാദത്തിന് അനുസരണം എന്ന് കൂടി അര്‍ഥം വരുന്നു എന്നതിന് താന്കള്‍ കൊടുത്ത വിശദീകരണം തന്നെ വളരെ കൂടുതലാണ്, വളരെ
      14 hours ago · · 2 people

    • Jamal Thandantharayil Riyas Abdulsalam
      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്

      ഇതിലെ نطيع എന്ന പദത്തിനു, "ഞങള്‍ അനുസരിക്കുന്നു" എന്നു തന്നെയാണ്‌ അര്ത്ഥം എന്ന് നിങള്‍ അംഗീകരിക്കുന്നുണ്ട് എന്ന് മനസ്സിലക്കാമോ ?

      ചുരുങിയത് നിങള്‍ അതിനെ എതിര്‍ക്കുന്നില്ല !
      പക്ഷേ നേരെ ചൊവ്വേ അംഗീകരിക്കാന്‍ മടി !(ഇഖ്‌ലാസ് ഉണ്ടെങ്കിലേ സത്യം നേരെ ചൊവ്വേ അംഗീകരിക്കൂ)

      എന്നിട്ട് കുറേ വ്യാഖ്യാന കസര്‍ത്തുകള്‍ !!
      >>
      തഫ്സീര്‍ ത്വബ്രിയില്‍
      تفسير جامع البيان في تفسير القرآن/ الطبري (ت 310 هـ) مصنف و مدقق
      { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ }

      قال أبو جعفر: وتأويـل قوله: { إِيَّاكَ نَعْبُدُ }: لك اللهم نـخشع، ونذلّ، ونستكين، إقراراً لك يا ربنا بـالربوبـية لا لغيرك. كما:

      حدثنا أبو كريب، قال: حدثنا عثمان بن سعيد، قال: حدثنا بشر بن عمارة، قال: حدثنا أبو روق، عن الضحاك، عن عبد الله بن عبـاس، قال: قال جبريـل لـمـحمد صلى الله عليه وسلم: قل يا مـحمد: إياك نعبد، إياك نوحد ونـخاف ونرجو يا ربَّنا لا غيرك.

      وذلك من قول ابن عبـاس بـمعنى ما قلنا، وإنـما اخترنا البـيان عن تأويـله بأنه بـمعنى نـخشع، ونذل، ونستكين، دون البـيان عنه بأنه بـمعنى نرجو ونـخاف، وإن كان الرجاء والـخوف لا يكونان إلا مع ذلة لأن العبودية عند جميع العرب أصلها الذلّة، وأنها تسمي الطريقَ الـمُذَلَّل الذي قد وطئته الأقدام وذللته السابلة: مُعَبَّداً. ومن ذلك قول طَرَفة بن العبد:
      تُبـارِي عِتَاقاً ناجياتٍ وأتْبَعَتْ وَظِيفـاً وَظِيفـاً فَوْقَ مَوْرٍ مُعَبَّدِ
      يعنـي بـالـمَوْر: الطريق، وبـالـمعبَّد: الـمذلّل الـموطوء. ومن ذلك قـيـل للبعير الـمذلل بـالركوب فـي الـحوائج: مُعَبَّد، ومنه سمي العبد عبدا لذلّته لـمولاه. والشواهد من أشعار العرب وكلامها علـى ذلك أكثر من أن تـحصى، وفـيـما ذكرناه كفـاية لـمن وفق لفهمه إن شاء الله تعالـى.

      ഇമാം റാസി
      تفسير مفاتيح الغيب ، التفسير الكبير/ الرازي (ت 606 هـ) مصنف و مدقق
      { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ }

      وأما قوله تعالى { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } فاعلم أن العبادة عبارة عن الإتيان بالفعل المأمور به على سبيل التعظيم للآمر فما لم يثبت بالدليل أن لهذا العالم إلهاً واحداً. قادراً على مقدورات لا نهاية لها، عالماً بمعلومات لا نهاية لها، غنياً عن كل الحاجات، فإنه أمر عباده ببعض الأشياء، ونهاهم عن بعضها، وأنه يجب على الخلائق طاعته والانقياد لتكاليفه ـ فإنه لا يمكن القيام بلوازم قوله تعالى { إِيَّاكَ نَعْبُدُ } ثم إن بعد الفراغ من المقام المذكور لا بدّ من تفصيل أقسام تلك التكاليف، وبيان أنواع تلك الأوامر والنواهي، وجميع ما صنف في الدين من «كتب الفقه» يدخل فيه تكاليف الله، ثم كما يدخل فيه تكاليف الله تعالى بحسب هذه الشريعة فكذلك يدخل فيه تكاليف الله تعالى بحسب الشرائع التي قد كان أنزلها الله تعالى على الأنبياء المتقدمين، وأيضاً يدخل فيه الشرائع التي كلف الله بها ملائكته في السموات منذ خلق الملائكة وأمرهم بالاشتغال بالعبادات والطاعات، وأيضاً «فكتب الفقه» مشتملة على شرح التكاليف المتوجهة في أعمال الجوارح، أما أقسام التكاليف الموجودة في أعمال القلوب فهي أكبر وأعظم وأجل، وهي التي تشتمل عليها «كتب الأخلاق»، و «كتب السياسات»، بحسب الملل المختلفة والأمم المتباينة، وإذا اعتبر الإنسان مجموع هذه المباحث وعلم أنها بأسرها داخلة تحت قوله تعالى: { إِيَّاكَ نَعْبُدُ } علم حينئذٍ أن المسائل التي اشتملت هذه الآية عليها كالبحر المحيط الذي لا تصل العقول والأفكار إلا إلى القليل منها.
      ഇബ്നു കസീര്‍
      " وقال الضحاك عن ابن عباس رضي الله عنهما: { إِيَّاكَ نَعْبُدُ } يعني: إياك نوحد ونخاف ونرجوك يا ربنا لا غيرك { وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها.
      وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم. وإنما قدم: { إِيَّاكَ نَعْبُدُ } على: { وَإِيَّاكَ نَسْتَعِينُ }؛ لأن العبادة له هي المقصودة، والاستعانة وسيلة إليها، والاهتمام والحزم تقديم ما هو الأهم فالأهم. والله أعلم.....

      ബായ് ളാവീ
      { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } ثم إنه لما ذكر الحقيق بالحمد، ووصف بصفات عظام تميز بها عن سائر الذوات وتعلق العلم بمعلوم معين خوطب بذلك، أي: يا من هذا شأنه نخصك بالعبادة والاستعانة، ليكون أدل على الاختصاص، وللترقي من البرهان إلى العيان والانتقال من الغيبة إلى الشهود، فكأن المعلوم صار عياناً والمعقول مشاهداً والغيبة حضوراً، بنى أول الكلام على ما هو مبادي حال العارف من الذكر والفكر والتأمل في أسمائه والنظر في آلائه والاستدلال بصنائعه على عظيم شأنه وباهر سلطانه، ثم قفى بما هو منتهى أمره وهو أن يخوض لجة الوصول ويصير من أهل المشاهدة فيراه عياناً ويناجيه شفاهاً.

      സുയൂതി
      { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيرهونطلب المعونة على العبادة وغيرها.

      ശൌക്കാനി
      { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قراءة السبعة، وغيرهم بتشديد الياء، وقرأ عمر بن فايد بتخفيفها مع الكسر؛ وقرأ الفضل والرقاشي بفتح الهمزة، وقرأ أبو السوار الغَنَوي «هَيَّاك» في الموضعين وهي: لغة مشهورة.
      والضمير المنفصل هو: «إيا» وما يلحقه من الكاف، والهاء، والياء هي: حروف لبيان الخطاب، والغيبة، والتكلم، ولا محل لها من الإعراب كما ذهب إليه الجمهور، وتقديمه على الفعل لقصد الاختصاص، وقيل للاهتمام، والصواب أنه لهما، ولا تزاحم بين المقتضيات. والمعنى: نخصك بالعبادة، ونخصك بالإستعانة لا نعبد غيرك، ولا نستعينه،

      والعبادة أقصى غايات الخضوع، والتذلل، قال ابن كثير: وفي الشرع عبارة عما يجمع كمال المحبة، والخضوع، والخوف،

      وعدل عن الغيبة إلى الخطاب لقصد الالتفات، لأن الكلام إذا نقل من أسلوب إلى آخر كان أحسن تَطريةً لنشاط السامع، وأكثر إيقاظاً له كما تقرر في علم المعاني. والمجيء بالنون في الفعلين لقصد الإخبار من الداعي عن نفسه، وعن جنسه من العباد، وقيل إن المقام لما كان عظيماً لم يستقلّ به الواحد؛ استقصاراً لنفسه، واستصغاراً لها، فالمجىء بالنون لقصد التواضع، لا لتعظيم النفس.

      وقدمت العبادة على الإستعانة لكون الأولى وسيلة إلى الثانية، وتقديم الوسائل سبب لتحصيل المطالب، وإطلاق الإستعانة لقصد التعميم.

      وقد أخرج ابن جرير، وابن أبي حاتم عن ابن عباس في قوله { إياك نَعْبُدُ }: يعني إياك نوحد ونخاف يا ربنا لا غيرك،

      സമഖ്ശരി
      وذلك على عادة افتتانهم في الكلام وتصرفهم فيه، ولأنّ الكلام إذا نقل من أسلوب إلى أسلوب، كان ذلك أحسن تطرية لنشاط السامع، وإيقاظاً للإصغاء إليه من إجرائه على أسلوب واحد، وقد تختص مواقعه بفوائد. ومما اختص به هذا الموضع: أنه لما ذكر الحقيق بالحمد، وأجرى عليه تلك الصفات العظام، تعلق العلم بمعلوم عظيم الشأن حقيق بالثناء وغاية الخضوع والاستعانة في المهمات، فخوطب ذلك المعلوم المتميز بتلك الصفات، فقيل: إياك يا من هذه صفاته نخص بالعبادة والاستعانة، لا نعبد غيرك ولا نستعينه، ليكون الخطاب أدل على أنّ العبادة له لذلك التميز الذي لا تحق العبادة إلا به. فإن قلت: لم قرنت الاستعانة بالعبادة؟ قلت: ليجمع بين ما يتقرّب به العباد إلى ربهم وبين ما يطلبونه ويحتاجون إليه من جهته. فإن قلت: فلم قدّمت العبادة على الاستعانة؟ قلت: لأنّ تقديم الوسيلة قبل طلب الحاجة ليستوجبوا الإجابة إليها. فإن قلت: لم أطلقت الاستعانة؟ قلت: ليتناول كل مستعان فيه، والأحسن أن تراد الاستعانة به وبتوفيقه على أداء العبادة، ويكون قوله: { ٱهْدِنَا } بياناً للمطلوب من المعونة، كأنه قيل: كيف أعينكم؟ فقالوا: اهدنا الصراط المستقيم، وإنما كان أحسن لتلاؤم الكلام وأخذ بعضه بحجزة بعض. وقرأ ابن حبيش: " نستعين " ، بكسر النون.

      പാവം റിയാസ്. ആകെ ക്കൂടി ഉള്ള ഒരു കച്ചിത്തുരുമ്പ് ആണ് ഇമാം ഖുര്‍തുബി യുടെ തഫ്സീരിലെ വിശദീകരണം. അത് ജമാ അതു വാദത്തിനു എതിരായി വ്യാഖ്യാനിക്കപ്പെട്ടാല്‍ എങ്ങിനെ സഹിക്കും

      عن عبد الله بن عبـاس، قال: قال جبريـل لـمـحمد صلى الله عليه وسلم: قل يا مـحمد: إياك نعبد، إياك نوحد ونـخاف ونرجو يا ربَّنا لا غيرك.
      തഫ്സീര്‍ ത്വബ്രിയില്‍ ഇബ്നു അബ്ബാസ്‌ (റ) യില്‍ നിന്നുള്ള നിവേദനത്തില്‍ നബി (സ) യോട് ജിബ്രീല്‍ ഇയ്യക്ക ന അ ബു ദു വിന്റെ അര്‍ത്ഥമായി വിശദീകരിച്ചത് കാണുക. "നിന്റെ ഏകത്വം അംഗീകരിക്കുന്നു, നിന്നോട് മാത്രം ഭയ ഭക്തി പ്രകടിപ്പിക്കുന്നു, നിന്നില്‍ നിന്ന് മാത്രം പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നു. മറ്റാരോടും ഇല്ല." ഇത് പോലെ മറ്റുള്ള വിശദീകാരങ്ങള്‍ എല്ലാം നോക്കുക. ഇവിടെയെല്ലാം ഇബാദതിനെ വിശദീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അല്ലാതെ അതിന്റെ അര്‍ഥം പറയുകയല്ല.
      എന്നാല്‍ ജമാ അതുകാര്‍ ഇബാദത്തിന്റെ അര്‍ഥം അനുസരണം എന്നക്കനാണ് ഈ ഖുര്തുബിയുടെ തഫ്സീര്‍ ഉപയോഗിക്കുന്നത്.
      അനുസരണം എന്ന് അര്‍ഥം വെച്ചാലുള്ള പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തു. ഖുര്‍ ആനിനു തന്നെ എതിരാനത്. ഹദീസിനും .
      ഖുര്തുബിയുടെ വിവരണത്തിന്റെ കാര്യം നാം നേരത്തെ പറഞ്ഞു. ഇബാദതിനെ അല്ലാഹുവിനുള്ള അനുസരണമായി വിശദീകരിക്കാം എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇബ്നു ബാസിന്റെ വിശദീകരണം ഞാന്‍ എഴുതിയല്ലോ? അതാണ് നുതീഉ എന്ന് പ്രയോഗിക്കാനുള്ള സാഹചര്യം. അതു അര്‍ഥം എന്ന നിലക്കല്ല. വിശദീകരനഗളില്‍ ഒന്ന് എന്ന നിലക്കാണ്. എന്നാല്‍ ഇബാദത്തിന്റെ അര്‍ഥം അനുസരണം എന്നല്ല എന്നതാണ് മുജാഹിദു പ്രസ്ഥാനം വാദിക്കുന്നത്. അങ്ങിനെ അര്‍ഥം വെച്ചാല്‍ സൂറത്ത് നൂഹിലെ മൂന്നാം വചനം എങ്ങിനെ അര്‍ഥം പറയും? أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ ﴿٣﴾ ഇവിടെ ഇബാടതും ഇത്വ അതും അല്ലാഹു വേറെ വേറെ തന്നെ പറഞ്ഞിരിക്കുന്നു. അതായതു ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അനുസരണം ആകട്ടെ, അല്ലാഹു അല്ലാത്ത ആളുകളെയും അനുസരിക്കണമെന്നു അല്ലാഹു തന്നെ കല്പിച്ചതു മാണു.

      മുജാഹിദു പ്രസ്ഥാനത്തിന് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ദുര്‍വ്യാഖ്യാനം നടത്തേണ്ട ഗതി വന്നിട്ടില്ല. ബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാകും. മറ്റുള്ളവരെ അല്ലാഹുവിന്റെ വിധിക്ക് വിടുന്നു. അസ്സലാമു അലൈകും.

    •  

    • Riyas Abdulsalam
      ജമാല്‍ സാഹിബ് എനിക്കില്ലാത്ത, അല്ലെങ്കില്‍ ജമാഅത്തോ സയ്യിദ് മൌദൂദിയോ പ്രകടിപ്പിച്ചിട്ടില്ലാത്തവാദങള്ക്കെതിരെ "പടവെട്ടി" നിഴലിനെയെങ്കിലും തോല്‍പിക്കാമോ എന്നു ശ്രമിക്കുക മാത്രമാണ്‌. ഒരു ദീനി വിദ്യാര്ത്ഥിക്കോ പ്രബോധകനോ ഒരിക്കലും ഉണ്ടകാന്‍ പാടി...ല്ലാത്ത കോംപ്ളക്സുകളാണ്‌ സുഹൃത്ത് ജമാല്‍ പ്രകടിപ്പിക്കുന്നതെന്നു പരയേണ്ടി വന്നതില്‍ ഖേദമുണ്ട്.

      ജമാല്‍ സാഹിബ് എഴുതിയ നേറ്റുങ്കന്‍ എസ്സേയെ മുന്‍നിര്‍ത്തി വളരെ ലഘുവായ ചോദ്യമേ ഞാന്‍ ചോദിച്ചിരിന്നുള്ളൂ. ജമാല്‍ സാഹിബിന്റെ വിഷയവതരണത്തില്‍ പറഞ്ഞത് "പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം -" എന്ന അര്‍ത്ഥത്തിലേ മുഫസ്സിരീങള്‍ ഇബാദത്ത് വ്യഖ്യാനിച്ചിട്ടുള്ളൂ എന്നായിരുന്നു.

      അതിനെ സംബന്ധിച്ച ഉദ്ധരണിയാണ്‌ ഇമാം ഖുര്‍ത്തുബിയുടെ ഫാത്തിഹയുടെ തഫ്‌സീറില്‍ നിന്ന്‌ ഞാന്‍ ഇവിടെ കൊടുത്തത്.
      അതിനെ നേരെ ചൊവ്വേ ഉത്തരം പറയാന്‍ ഇമാം ഖുര്‍ത്തുബിയുടെ ഉദ്ധരണിയില്‍ നിന്ന് ആളുകള്‍ മനസ്സിലാക്കാന്‍ ഇടയുള്ള കാര്യത്തിന്‌ തടയിടല്‍ ലക്ഷ്യമാക്കി ന്യായീകരണങളും പരിഹാസങളുമായി കുറേ നെടുങ്കന്‍ എസ്സേകള്‍ പോസ്റ്റു ചെയ്യുന്നു.

      ഇവയുടെ പ്രസകതി എന്താണ്‌ ?
      ഇബാദത്തിന്‌ "പുണ്യംചെയ്യുന്നു" എന്നാര്ത്ഥത്തോടെയല്ലാതെ "അനുസരണം" എന്നാര്ത്ഥം വരുന്ന അറബി പദം കൊണ്ട് മുഫസ്സിരീങള്‍ വിശദീകരിച്ചിട്ടില്ല എന്ന വാദത്തിനെ മാത്രം സംബന്ധികുന്നതായിരുന്നു എന്റെ ചോദ്യം. രണ്ടു ഒപ്ഷനും ഞാന്‍ കൊടുത്തു. ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ രണ്ടും തള്ളിക്കളഞ്ഞ് മൂന്നമതൊരു അര്‍ത്ഥം പറയുക. അതല്ലേ അന്തസ്സ് !!!!
      See More

      12 hours ago · · 1 personLoading...

    • Riyas Abdulsalam
      ഞാന്‍ ചോദ്യം ആവര്‍ത്തിക്കുന്നു:


      نَعْبُدُ എന്നതിന്‌
      معناه نطيع എന്നാണ്‌
      ഇമാം ഖുര്‍ത്തുബി അര്‍ത്ഥം നല്‍കിയിരിക്കുന്നത്
      ...
      ഇതിലെ نطيع എന്ന പദത്തിനു,

      "ഞങള്‍ പുണ്യം ചെയ്യുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      "ഞങള്‍ അനുസരിക്കുന്നു" എന്ന അര്ത്ഥമാണുള്ളതെന്നാണൊ

      നിങള്‍ മനസ്സിലാക്കുന്നത് ?

      അതോ മറ്റൊരു അര്‍ത്ഥമാണോ ഉള്ളത് ?

      അത് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയാത്തതാണൊ ?

      മറുപടി നേരേ ചൊവ്വേ പറയാന്‍ എന്തിനീ ലജ്ജ !!!!
      See More

      12 hours ago ·

    • Jamal Thandantharayil Riyas Abdulsalam ജമാല്‍ സാഹിബിന്റെ വിഷയവതരണത്തില്‍ പറഞ്ഞത് "പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം -" എന്ന അര്‍ത്ഥത്തിലേ മുഫസ്സിരീങള്‍ ഇബാദത്ത് വ്യഖ്യാനിച്ചിട്ടുള്ളൂ എന്നായിരുന്നു.>>> Where did I say this?
      3 hours ago ·

    • Jamal Thandantharayil
      Riyas Abdulsalam ഇവയുടെ പ്രസകതി എന്താണ്‌ ?
      ഇബാദത്തിന്‌ "പുണ്യംചെയ്യുന്നു" എന്നാര്ത്ഥത്തോടെയല്ലാതെ "അനുസരണം" എന്നാര്ത്ഥം വരുന്ന അറബി പദം കൊണ്ട് മുഫസ്സിരീങള്‍ വിശദീകരിച്ചിട്ടില്ല എന്ന വാദത്തിനെ മാത്രം സംബന്ധികുന്നതായിരുന്നു എന്റെ ചോദ്യം.>> Whe...re did I say this? ..............<< I said അനുസരണം എന്ന് അര്‍ഥം വെച്ചാലുള്ള പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തു. ഖുര്‍ ആനിനു തന്നെ എതിരാനത്. ഹദീസിനും .
      ഖുര്തുബിയുടെ വിവരണത്തിന്റെ കാര്യം നാം നേരത്തെ പറഞ്ഞു. ഇബാദതിനെ അല്ലാഹുവിനുള്ള അനുസരണമായി വിശദീകരിക്കാം എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇബ്നു ബാസിന്റെ വിശദീകരണം ഞാന്‍ എഴുതിയല്ലോ? അതാണ് നുതീഉ എന്ന് പ്രയോഗിക്കാനുള്ള സാഹചര്യം. അതു അര്‍ഥം എന്ന നിലക്കല്ല. വിശദീകരനഗളില്‍ ഒന്ന് എന്ന നിലക്കാണ്. എന്നാല്‍ ഇബാദത്തിന്റെ അര്‍ഥം അനുസരണം എന്നല്ല എന്നതാണ് മുജാഹിദു പ്രസ്ഥാനം വാദിക്കുന്നത്.
      See More

      2 hours ago ·

    • Riyas Abdulsalam
      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത...്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.See More

      2 hours ago ·

    • Riyas Abdulsalam ‎"വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്"
      dont you agree with this ?

      2 hours ago ·

    • Jamal Thandantharayil ഇത് طاعةഎന്ന പദത്തെ കുറിച്ച് എഴുതിയതാണ്!
      2 hours ago ·

    • Riyas Abdulsalam പക്ഷേ, മുഫസ്സിരീങളുടെ ഇബാദത്തിന്റെ വിശദീകരണത്തിലുള്ള "അനുസരണ" ത്തിനു , "നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല." എന്നല്ലേ ആ വിശദീകരണം വായിച്ചാല്‍ മനസ്സിലാവുക ?
      2 hours ago ·

    • Jamal Thandantharayil
      عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത...്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല. ----------------------------------------

      ഇത് ചില പണ്ഡിതന്മാര്‍ ത്വാഅത്ത് എന്ന് അര്‍ഥം കൊടുക്കുന്നതിനെക്കുറിച്ച് പറഞ്ഞതാണ്‌. ഇബാദത്തിന്റെ അര്‍ഥം മേലെ വിശദീകരിച്ചു. അതു വീണ്ടും കൊടുക്കാം.
      'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌.
      See More

      2 hours ago ·

    • Abdul Samad
      ജമാല്‍ സാഹെബ്, അത് തന്നെയാണ് ഞങ്ങളും പറയുന്നത്, ഇബാദത്തിന് നേര്‍ക്ക്‌ നേര്‍ പറയാന്‍ കഴിയുന്ന ഒരു മലയാള പദം ലഭ്യമല്ല, കേവലം ആരാധന എന്ന് പറഞ്ഞാല്‍ അതിന്റെ വ്യാപ്തി കുറഞ്ഞു പോകും, അതിനാലാണ് മുഫസ്സരീങ്ങള്‍ അതിനു വ്യത്യസ്തമായ അര്‍ഥം നല്‍കിയത്, ത...ാങ്കള്‍ പറയുന്നത് പോലെ ഒരു കേവലം പറച്ചില്‍ അല്ല. അങ്ങിയെന്കില്‍ ഇബാദത്ത് എന്നാല്‍ അനുസരണം എന്ന് പറഞ്ഞു മുഫസ്സരീങ്ങള്‍ നിര്തുമായിരുന്നില്ല. അത് വിശദീകരിക്കു മായിരുന്നു, ഇമാം ഖുര്തുബി തന്നെ അതിനു നിങ്ങള്‍ പറഞ്ഞ വിശദീകരണം നല്‍കിയിട്ടില്ല, അനുസരണ ശിര്‍ക്ക് വളരെ കൃത്യംമായി തന്നെ ഖുര്‍ആന്‍ പറയുന്നു. മാംസത്തിന്റെ കാര്യത്തില്‍, അവിടെ ശിര്‍ക്ക് വരുന്നത് അനുസരിക്കുക എന്നത് കൊണ്ട് മാത്രം.See More

      about an hour ago · · 3 peopleLoading...

    • Jamal Thandantharayil
      Abdul Samad മാംസത്തിന്റെ കാര്യത്തില്‍, അവിടെ ശിര്‍ക്ക് വരുന്നത് അനുസരിക്കുക എന്നത് കൊണ്ട് മാത്രം.>> മാംസത്തിന്റെ കാര്യത്തില്‍ മാത്രം വേറെ ഒരു ഇബാദത്ത് നിയമം ഉണ്ടോ ഇസ്ലാമില്‍. ഒന്നുകില്‍ താങ്കള്‍ വ്യക്തമായി കാര്യങ്ങള്‍ പറയുക. ഇതിന്റെ ആയത്തു...കളും അതിന്റെ പ്രവാചക ഹദീസുകളും ഉദ്ദരിച്ച്‌ നാം മുന്പ് ഇത് ചര്‍ച്ച ചെയ്തതാണ്. അതിന്നു എതിരായി താങ്കള്‍ അനുസരണം മാത്രമാണവിടെ ശിര്‍ക്ക് വരുത്തുന്നത് എന്ന് പറഞ്ഞത് ശരിയാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? അവിടെ അല്ലാഹുവിന്റെ നിയമങ്ങള്ക് പകരം /എതിരായി മറ്റുള്ളവരുടെ നിയമം സ്വീകരിക്കുന്നതും അനുസരിക്കുന്നതും അവരെ റബ്ബ് ആക്കലാണ് എന്ന് നാം വിശദീകരിചിട്ടില്ലേ?

      ഇനിയും താങ്കള്‍ അനുസരണം കൊണ്ട് മാത്രമാണ് ശിര്‍ക് വരുന്നതെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കുള്ള അനുസരണം ശിര്‍ക്ക് ആണെന്ന് താങ്കള്‍ തെളിയിക്കുക!
      അല്ലാഹു അല്ലാത്ത യാതൊന്നിനെയും അനുസരിക്കരുത് എന്ന്‍ അല്ലാഹു കല്പിച്ചതും കാണിച്ചു തരിക. അല്ലാഹു അല്ലാത്തവരെയും അനുസരിക്കാം എന്ന് അല്ലാഹു കല്പിച്ചതു താഴെ കൊടുക്കുന്നു. എന്നാല്‍ അല്ലാഹു അല്ലാതെ വേറെ ആരെയും ഇബാദത്ത് ചെയ്യുന്നത് ശിര്‍ക്ക് ആണ്
      [4:59]
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      See More

      44 minutes ago ·

    • Abdul Samad ‎" നിങ്ങള്‍ അവരെ അനുസരിച്ചാല്‍" എന്നാനു പറഞ്ഞത്, അവിടെ മാംസം കഴിക്കനമെന്നില്ല. അല്ലാഹുവിന്റെ അനുസരിച്ചില്ല എന്നതാണ് ഇബ്ലീസ്‌ ചെയ്ത ശിര്‍ക്ക്, ആ മനസ്സ് കൊണ്ട് ഇബ്ലീസ് സുജൂദ്‌ ച്യ്താലും അവന്‍ മുശ്രിക്‌ തന്നെ, അതിനാലാണ് അല്ലാഹുവിന്റെ വിധി അമ്ഗീകരിക്കുന്നതിനെ ഇസ്ലാം കാഫിര്‍, ഫൈഖ്‌, ദാലിം എന്നിങ്ങനെ തരാം തിരിച്ചത്.
      38 minutes ago ·

    • Jamal Thandantharayil Abdul Samad അല്ലാഹുവിന്റെ അനുസരിച്ചില്ല എന്നതാണ് ഇബ്ലീസ്‌ ചെയ്ത ശിര്‍ക്ക് >> ഇബ്ലീസ്‌ ശിര്‍ക്ക് ചെയ്തോ? അതൊന്നു വിശദീകരിക്കുക. തെളിവ് സഹിതം.
      7 minutes ago ·

    • Jamal Thandantharayil നിങ്ങള്‍ അവരെ അനുസരിച്ചാല്‍ >> ആരാണീ അവര്‍? അത് ആരായാലും മതി എന്നാണോ ജമാ അത്ത് വാദം? ആരെ അനുസരിച്ചാലും ശിര്‍ക്ക് ആകുമോ?

    • Abdul Samad ആരെ അനുസരിചാലും ശിര്‍ക്കാവും എന്ന് ജമാഅത് പറഞ്ഞിട്ടുണ്ടോ?.
      11 minutes ago ·

    • Jamal Thandantharayil മാംസത്തിന്റെ കാര്യത്തില്‍, അവിടെ ശിര്‍ക്ക് വരുന്നത് അനുസരിക്കുക എന്നത് കൊണ്ട് മാത്രം." നിങ്ങള്‍ അവരെ അനുസരിച്ചാല്‍" എന്നാനു പറഞ്ഞത്, അവിടെ മാംസം കഴിക്കനമെന്നില്ല >> എങ്കില്‍ ഇത് തെളിവ് സഹിതം വിശദീകരിക്കുക. ആരാണ്, എന്താണ് സാഹചര്യം? എങ്ങിനെയാണ്‌ ശിര്‍ക് വരുന്നത്?
      5 minutes ago ·

    • Jamal Thandantharayil Abdul Samad ആരെ അനുസരിചാലും ശിര്‍ക്കാവും എന്ന് ജമാഅത് പറഞ്ഞിട്ടുണ്ടോ?.>> ആരെ എന്നാല്‍ ഉദ്ദേശിക്കുന്നത് അല്ലാഹു ഒഴികെ ഉള്ളവരെ എന്നാണ്. ഇബാദത്തിന്റെ കാര്യത്തില്‍ അതാണ്‌. അല്ലാഹു അല്ലാത്ത ആരെ ഇബാദത്ത് ചെയ്താലും അതു ശിര്‍ക്ക് ആണ് എന്നാണ് ഇസ്ലാമിക ലോകത്തെ വിശ്വാസം. അനുസരണം ഇബാദത്തിനു കൊടുക്കാവുന്ന അര്‍ത്ഥമാനെങ്കില്‍ പരിഭാഷകളില്‍ ഇബാദത്ത് എന്ന പദത്തിന് തര്‍ജമയായി അനുസരണം എന്ന് എഴുതും. അപ്പോള്‍ അല്ലാഹു അല്ലാത്ത ആരെ അനുസരിച്ചാലും അതു ശിര്‍ക്ക് ആവുകയും ചെയ്യും. അതു ശരിയല്ല എന്ന് തന്നെയാണ് മുജാഹിദുകള്‍ പറയുന്നത്. ഇബാദത്തിനു പകരം അനുസരണം എന്ന് അര്‍ത്ഥമായി കൊടുക്കാം എന്ന് ജമാ അതിനു വാദമില്ലേ?


      • Abdul Samad
        ജമാല്‍ സാഹെബ് താങ്കള്‍ ഇങ്ങിനെ കാര്യങ്ങളെ കാണരുത്, ഇബാദത്തിന് അനുസരണം എന്ന് മാത്രമേ അര്‍ഥം പറയാവൂ എന്നല്ല പകരം അനുസരണം എന്ന് കൂടി ഇബാദത്തില്‍ വരും എന്നതാണ് നമ്മുടെ ചര്‍ച്ച. അനുസരണം ശിര്‍ക്കാവുന്നത് ഒരാള്‍ അല്ലാഹുവിന്റെ നിയമം നടപ്പാക്കുന്നിട...ത് അതിനു പോകാതെ സ്വന്തം നിയമം നടപ്പാക്കുക അല്ലെങ്കില്‍ അനിസ്ലാമിക നിയമം തെടിപോകുക, ഇവിടെ വരുന്ന ശിര്‍ക്കാന്, കാരണം അവന്‍ അല്ലാഹുവിനെ അനുസരിക്കുന്നതിന് പകരം മറ്റുള്ളവരെ അനുസരിക്കുന്നു, യാസിഖിന്റെ കാര്യത്തില്‍ ശൈകുല്‍ ഇസ്ലാം പറഞ്ഞതും ഇതാണ്See More
        37 minutes ago ·

      • Jamal Thandantharayil
        Abdul Samad ജമാല്‍ സാഹെബ് താങ്കള്‍ ഇങ്ങിനെ കാര്യങ്ങളെ കാണരുത്, ഇബാദത്തിന് അനുസരണം എന്ന് മാത്രമേ അര്‍ഥം പറയാവൂ എന്നല്ല >> അങ്ങിനെ ആര് പറഞ്ഞു? നിങ്ങള്ക് അങ്ങിനെ വാദം ഉണ്ട് എന്ന്‍ ഞാന്‍ പറഞ്ഞോ?


        പകരം അനുസരണം എന്ന് കൂടി ഇബാദത്തില്‍ വരും എന്നതാണ്... നമ്മുടെ ചര്‍ച്ച. >> ഇത് എല്ലാ ജമാ അതുകരും സമ്മതിക്കുമോ?

        (ആദര്‍ശ പേജു: "അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36))

        നിങ്ങളുടെ ആദര്‍ശം പേജില്‍ കൊടുത്തത് നിങ്ങളുടെ വാദം തന്നെ അല്ലെ? ഖുര്‍ ആന്‍ ഉദ്ടരിച്ചാണ് ഈ തെറ്റിദ്ധരിപ്പിക്കല്‍ "മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക"

        ഇബാദത്തില്‍ അനുസരണവും അനുസരണക്കേടും ഭയവും ഭയമില്ലയ്മയും നന്ദിയും പ്രതീക്ഷയും സ്തുതിയും പ്രകീര്‍ത്തനങ്ങളും അറിവ് നേടലും സ്നേഹവും വെറുപ്പും ദേഷ്യവും കരുണയും സഹായവും സഹായിക്കതിരിക്കലും നീതിയും... എന്നിങ്ങനെ പലതും ഇബാദത്തില്‍ വരും. എന്നാല്‍ അതിന്റെ എല്ലാം ഉള്ളില്‍ അല്ലാഹുവിനോടുള്ള വിശ്വസതിലധിഷ്ടിതമായ തേട്ടം / ഉദ്ദേശം (പ്രാര്‍ത്ഥന) ഉണ്ടായിരിക്കണം.
        See More
        20 minutes ago ·

      • Aneesudheen Ch ജമാല്‍ സാഹിബ് എന്താണ് ഈ 'ആരാധന'...?അതിനെ ഒന്ന് നിര്‍‌വ്വചിക്കാമോ....?
        13 minutes ago ·

      • Jamal Thandantharayil
        ആരാധന എന്ന പദം മുജാഹിദുകള്‍ ഇസ്ലാമിനെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്നത് ഇബാദത്ത് എന്ന പദത്തിന് എന്ത് നിര്‍വചനം ആണോ നല്‍കുന്നത് അതെ നിര്‍വചനത്തില്‍ തന്നെ ആണ്....... [
        'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ...്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്‌ ......

  • Sayoob Vc ആരാധന പോലും വളരെ ദുര്‍ബലമായ ഒരു പദം ആണ് കേട്ടോ.. ആദരവ് എന്ന അര്‍ത്ഥത്തിലും അത് ഉപയോഗിക്കും... ആരാധ്യനായ മേയര്‍ എന്നൊക്കെ പ്രയോഗിക്കുന്നത് കേട്ടിട്ടില്ലെ..?
    21 minutes ago ·

  • Abdul Samad പരിധി ലംഗിക്കുക എന്നത് തന്നെ അനുസരണത്തിന്റെ വിവക്ഷയാണ്, ഖുറാന്‍ പറഞ്ഞ മൂന്നു അവസ്ഥയും ഞാന്‍ പറഞ്ഞു, ശൈകുല്‍ ഇസ്ലാമിന്റെയും, അത് തന്നെയാണ് ജമാഅത്തിന്റെ വാതവും, പിന്നെ ഒരു കാര്യം തെറ്റാണു എന്നരിജിട്ടു തന്നെ അത് വീണ്ടും പറയുക എന്നത് നമുക്ക് യോജിച്ചതല്ല, പ്രാര്തനയുല്ലാതെ ഇബാടതാകൂ എന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ല, പ്രമാണിക പണ്ഡിതന്മാരും അങ്ങിനെ തന്നെ, നിങ്ങള്‍ക്കിത് എവിടെ നിന്ന് കിട്ടി.
    19 minutes ago · · 1 personSayoob Vc likes this.

  • Jamal Thandantharayil അതു മതത്തിന്റെ സാങ്കേതിക അര്‍ത്ഥത്തില്‍ ഉള്ള ഉപയോഗമല്ല.
    18 minutes ago ·

  • Abdul Samad ആരോടാണ്
    18 minutes ago ·

  • Jamal Thandantharayil
    Abdul Samad .. പിന്നെ ഒരു കാര്യം തെറ്റാണു എന്നരിജിട്ടു തന്നെ അത് വീണ്ടും പറയുക എന്നത് നമുക്ക് യോജിച്ചതല്ല, പ്രാര്തനയുല്ലാതെ ഇബാടതാകൂ എന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ല, പ്രമാണിക പണ്ഡിതന്മാരും അങ്ങിനെ തന്നെ, നിങ്ങള്‍ക്കിത് എവിടെ നിന്ന് കിട്ടി.>>...

    പ്രാര്‍ത്ഥന അതു തന്നെയാണ് ആരാധന എന്നത് നബി (സ) പഠിപ്പിച്ചതാണ്. ഇമാം ഖുര്തുബിയുടെ തഫ്സീര്‍ നോക്കുക. ശരി ആണെന്ന് അറിഞ്ഞിട്ടു പറയുന്നത് യോജിച്ചതാണല്ലോ?

    تفسير الجامع لاحكام القرآن/ القرطبي (ت 671 هـ)

    قوله تعالى: { وَقَالَ رَبُّكُـمْ ٱدْعُونِيۤ أَسْتَجِبْ لَكُمْ } الآية؛ روى النعمان بن بشير قال: سمعت النبي صلى الله عليه وسلم يقول: " الدعاء هو العبادة " ثم قرأ { وَقَالَ رَبُّكُـمْ ٱدْعُونِيۤ أَسْتَجِبْ لَكُمْ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ } قال أبو عيسى: هذا حديث حسن صحيح. فدل هذا على أن الدعاء هو العبادة. وكذا قال أكثر المفسرين؛ وأن المعنى: وحِّدوني واعبدوني أتقبل عبادتكم وأغفر لكم.
    See More

    3 minutes ago ·

  • Abu Backer
    അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ...്‌.” അല്ലാഹു ഇവിടെ, `എന്നോട്‌ ദുആ ചെയ്യുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍' എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ എന്നാണ്‌ പറയുന്നത്‌. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു.

    പര്യായപദം എന്ന നിലക്കാണ്‌ പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്‌. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ്‌ ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ചെയ്യുന്നതാണ്‌. നിശ്ചയം എനിക്ക്‌ ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്‌)

    ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുജരീര്‍(റ) പറയുന്നു: നുഅ്‌മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അനുഗ്രഹം നിറഞ്ഞവനും ഉന്നതനുമായ അല്ലാഹു പറഞ്ഞു: നിശ്ചയം എനിക്കുള്ള ആരാധനയാണ്‌ എനിക്കുള്ള പ്രാര്‍ഥന. ശേഷം നബി(സ) ഈ സൂക്തം ഓതി (നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുവീന്‍...)” (ഇബ്‌നുജരീര്‍ 24:76).

    അല്ലാഹുവിനുള്ള ആരാധനകള്‍ എല്ലാം തന്നെ പ്രാര്‍ഥനയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്റെ ആരാധനയെ തൊട്ട്‌ അഹങ്കരിക്കുന്നവര്‍ എന്നതിന്‌ എന്റെ പ്രാര്‍ഥനയെ തൊട്ട്‌ എന്ന്‌ ഇബ്‌നുജരീര്‍(റ) അര്‍ഥം നല്‌കുകയും ചെയ്യുന്നു. പ്രഗത്ഭ സ്വഹാബിവര്യനായ അനസ്‌(റ) പറയുന്നു: “പ്രാര്‍ഥന മുഴുവനുമാണ്‌ ആരാധന” (ഇബ്‌നുജരീര്‍ 24:76).

    • Abu Backer
      ഇമാം റാസി(റ) എഴുതുന്നു: “ആരാധന എന്ന അര്‍ഥത്തില്‍ പ്രാര്‍ഥന എന്ന പദം ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌” (റാസി 14:80). ഇമാം ഖുര്‍തുബി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥന തന്നെയാണ്‌ ആരാധന” (ഖുര്‍തുബി 15:286). ഇബ്‌റാഹീം ന...ബി(അ) പ്രസ്‌താവിച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നതിനെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുന്നതു മൂലം ഞാന്‍ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം. അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോള്‍....” (മര്‍യം 48,49)

      അല്ലാഹുവിനു പുറമെ അവര്‍ പ്രാര്‍ഥിച്ചുവരുന്നവയെയും വെടിഞ്ഞു അദ്ദേഹം പോയപ്പോള്‍ എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ അല്ലാഹു ഇവിടെ പ്രയോഗിച്ചത്‌ ആരാധിക്കുന്നവയെയും എന്നാണ്‌. പ്രാര്‍ഥനയും ആരാധനയും പര്യായപദമായിട്ടാണ്‌ അല്ലാഹു ഇവിടെ പ്രയോഗിക്കുന്നത്‌. ഒരേ ആശയത്തിനുവേണ്ടി മതത്തില്‍ പ്രയോഗിക്കുന്ന രണ്ട്‌ പദങ്ങളായിട്ട്‌. അല്ലാഹു പറയുന്നു: “അല്ലാഹുവിന്‌ പുറമെ ഉയിര്‍ത്തെഴുന്നേല്‌പിന്റെ ദിവസം വരെയും തനിക്ക്‌ ഉത്തരം നല്‌കാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി അശ്രദ്ധന്മാരുമാണ്‌. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യുന്നതാണ്‌. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.” (അഹ്‌ഖാഫ്‌ 5,6). പ്രാര്‍ഥിച്ചിരുന്നതിനെ അവര്‍ നിഷേധിക്കും എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ ആരാധിച്ചതിനെ എന്ന്‌ പര്യായപദമായ നിലക്കാണ്‌ അല്ലാഹു ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്‌
      See More

      about a minute ago ·
  • Abu Backer
    അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ കൂടെ മറ്റൊരു ആരാധ്യനെ നീ വിളിച്ചുതേടരുത്‌. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല” (ഖസ്വസ്വ്‌ 88, ശുഅറാഅ്‌ 213). പ്രാര്‍ഥന വല്ലവന്നും വേണ്ടി അര്‍പ്പിക്കപ്പെട്ടാല്‍ അവന്‍ ആരാധ്യനായിത്തീരുമെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാ...പിക്കുന്നു. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന്‌ തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു” (അന്‍ആം 56). ആരാധനയെല്ലാം പ്രാര്‍ഥനയാണെന്ന്‌ അല്ലാഹു ഇവിടെ പ്രസ്‌താവിക്കുന്നു. സൂറതുഗാഫിര്‍ 66-ാം സൂക്തത്തിലും ഇപ്രകാരം പറയുന്നു. അനസ്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: “പ്രാര്‍ഥന ആരാധനയുടെ സത്തയാണ്‌” (തിര്‍മിദി 3371). ഒരു കാര്യം ആരാധനയാകണമെങ്കില്‍ അതില്‍ പ്രാര്‍ഥനയുണ്ടായിരിക്കണം. പ്രാര്‍ഥനയില്ലാത്ത ആരാധനയില്ല. ഇതാണ്‌ നബി(സ) പറയുന്നത്‌. ഈ ഹദീസിന്റെ പരമ്പരക്ക്‌ അല്‌പം ദുര്‍ബലതയുണ്ട്‌. എങ്കിലും ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ മറ്റു ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്‌. അതിനാല്‍ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതുന്നു: “തിരുമേനി പറഞ്ഞു: ദുആ ഇബാദത്തിന്റെ മജ്ജയാണ്‌ (തി.)” (വാള്യം 4, പേജ്‌ 2887). ഇമാം ശൗകാനി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥനയുടെ ശരിയായ അര്‍ഥപ്രകാരം അതുതന്നെയാണ്‌ ആരാധന. അത്രയുമല്ല അത്‌ ആരാധനയുടെ മജ്ജയാണ്‌. സ്വഹീഹായ ഹദീസില്‍ വന്നതുപോലെ.” (ഫതുഹുല്‍ഖദീര്‍ 4:617)

    ഇമാം റാസി(റ) എഴുതുന്നു: “നബി(സ) പറഞ്ഞു: ആരാധനയുടെ മജ്ജ പ്രാര്‍ഥനയാണ്‌ (വാള്യം 5, പേജ്‌ 99). ഹാഫിള്‌ ഇബ്‌നു അറബി(റ) പറയുന്നു: “പ്രാര്‍ഥന ആരാധനയുടെ ആത്മാവാണ്‌.” (തുഹ്‌ഫതുല്‍അഹ്വദി 3:223).
    See More

    a few seconds ago · · 1 personYou like this.

  • Abdul Samad ഇവിടെ വരുന്നത് പ്രാര്‍ത്ഥന ഒരു ഇബാടതാണ് എന്ന് മാത്രമാണ്, പ്രാര്‍ത്ഥന ഇബാദത്തിന്റെ ശര്തായി ഗനിക്കുന്നില്ല എന്നര്‍ത്ഥം, زيد هو الرجل എന്നു പറഞ്ഞാല്‍ എല്ലാ ആണുങ്ങളും സൈദ്‌ ആണ് എന്നാണോ അര്‍ഥം.
    July 4 at 4:10pm · · 3 peopleLoading...

  • Abu Backer ഏതൊരു ഇബാദതിനും അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും ലഭിക്കണം എന്ന നിയ്യത്ത് ഉണ്ടാവുമല്ലോ, അത് പ്രാര്‍ത്ഥനയല്ലേ? അപ്പോള്‍ പ്രാര്‍ത്ഥന അടങ്ങിയിട്ടില്ലാത്ത ഇബാദത്ത് ഉണ്ടാവുമോ?
    July 4 at 4:20pm ·

  • Abdul Samad അത് നമ്മുടെ വിശദീകരണമാണ്, പക്ഷെ ആ ഹദീസിനെ ഇബാടതിന്റ്റ്‌ പര്യായമാകാന്‍ ഈ ഉപയോഗിച്ച ഭാഷ പോര,
    July 4 at 4:33pm · · 1 personLoading...

  • Abdul Samad പ്രാര്‍ത്ഥന അത് ഇബാടതാകുന്നു, എന്നാണു ഞാന്‍ മനസ്സിലാക്കിയത് ,
    July 4 at 4:45pm · · 1 personLoading...

  • Abu Backer ‎" الدعاء هو العبادة " ഇതൊന്നു പരിഭാഷപ്പെടുത്തി തരാമോ ?
    കൂടാതെ പ്രാര്‍ത്ഥന അടങ്ങിയിട്ടില്ലാത്ത ഇബാദത്ത് ഏതാണ്?

    July 4 at 4:45pm ·

  • Abdul Samad പ്രാര്‍ത്ഥന ഇബാദത്തിന് ശര്താണ് എന്നുണ്ടോ?.
    July 4 at 4:46pm · · 2 peopleLoading...

  • Abdul Samad ഈ വാക്യത്തിന്റെ ഭാഷയും കൂടെ ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു.
    July 4 at 4:47pm · · 1 personLoading...

  • Abu Backer Innamal a'malu binniyat
    July 4 at 4:49pm ·

  • Aneesudheen Ch സത്യം മനസ്സിലാക്കാനുള്ള ശ്രമമാണ് ചര്‍ച്ചയിലൂടെ നടക്കുന്നത് എന്ന് മനസ്സിലാക്കിക്കൊള്ളട്ടെ....എതാര്‍ത്ഥത്തില്‍ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം മുഴുവന്‍ അല്ലാഹുവിനുള്ള ഇബാദത്ത് ആണ്.അവന്റെ നടത്തവും,ഇരുത്തവും,ഭക്ഷണവും,ഉറക്കവും,വാക്കും,നോക്കും എല്ലാം അല്ലാഹുവിനുള്ള ഇബാദത്ത് തന്നെ... അവന്റെ കച്ചവടവും,രാഷ്ട്രീയവും,ഭരണവുമെല്ലം അങ്ങനെതന്നെ...കാരണം അല്ലാഹു പറയുന്നത് "മനുഷ്യ വര്‍ഗ്ഗത്തെയും,ജിന്നുവര്‍ഗ്ഗത്തെയും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനല്ലാതെ സ്രിഷ്ടിക്കപ്പെട്ടിട്ടില്ല എന്നാണ്" അങ്ങനെ വരുമ്പോള്‍ പ്രാര്‍ത്ഥന ഉള്‍ചേരുന്നത് മാത്രമേ ഇബാദത്തിന്റെ വിവക്ഷയില്‍ വരൂ എന്നത് ശരിയാവില്ല...അഥവാ എല്ലാ പ്രാര്‍ത്ഥനകളും ഇബാദത്ത് ആണ്...എന്നാല്‍ എല്ലാ ഇബാദത്തും പ്രാര്‍ത്ഥനയല്ല....
    July 4 at 4:53pm · · 4 peopleLoading...

  • Abdul Samad دعاء എന്നത് ഖുറാനില്‍ പ്രാര്‍ത്ഥന, ദിക്ര്‍, ഇബാദത്ത്, ഇസ്തിആസ, ഇസ്തിഅഫാര്‍ തുടങ്ങി പല രൂപത്തിലും ഉപയോഗിച്ചിട്ടുണ്ട്, അത് തീര്‍ത്തും ഇബാദത് മാത്രമാണ് എന്ന് പറയാന്‍ അറബി ഭാഷ ഇത് പോര എന്ന് തന്നെയാണ് എന്റെ ചെറിയ അറിവ്, ഏറ്റവും അറിയുന്നവന്‍ അല്ലഹുവല്ലോ
    July 4 at 4:53pm · · 1 personLoading...

  • Abu Backer Aneesudheen Ch >>>അവന്റെ നടത്തവും,ഇരുത്തവും,ഭക്ഷണവും,ഉറക്കവു...ം,വാക്കും,നോക്കും എല്ലാം അല്ലാഹുവിനുള്ള ഇബാദത്ത് തന്നെ... അവന്റെ കച്ചവടവും,രാഷ്ട്രീയവും,ഭരണവുമെല്ലം അങ്ങനെതന്നെ.<<<

    ഇതൊക്കെ അല്ലാഹുവിനുള്ള ഇബാദത്ത് ആവുന്നത്, അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും ആഗ്രഹിച്ചു കൊണ്ട് ചെയ്യുമ്പോള്‍ മാത്രമല്ലേ? അത് തന്നെയല്ലേ പ്രാര്‍ത്ഥന? ഏതൊരു പ്രവര്‍ത്തിയും ഇബാദത്ത് ആവുന്നത് അതില്‍ പ്രാര്‍ത്ഥന അടങ്ങിയത് കൊണ്ടാണല്ലോ, "പ്രാര്‍ത്ഥന അതു തന്നെയാണ് ആരാധന" എന്ന് നബി (സ) പഠിപ്പിച്ചതും അത് കൊണ്ട് തന്നെയല്ലേ?

    July 4 at 5:03pm ·

  • Abdul Samad ശൈകുല്‍ ഇസ്ലാം വളരെ കൃത്യമായി ഇബാദത്തിന് അര്‍ഥം പറഞ്ഞു. അത് പോലെ മറ്റു പണ്ഡിതന്മാരും. പക്ഷെ അവരാരും ഇങ്ങിനെ ഒരു നിര്‍വചനം ഉള്ളതായി പറഞ്ഞില്ല. പ്രാര്‍ഥനയുടെ സ്ഥാനം പറയാന്‍ വേണ്ടി അവര്‍ ഈ ഹദീസ് ഉദ്ധരിക്കുന്നുണ്ട്, പക്ഷെ ഇതുതന്നെയാണ് ഇബാദത് എന്ന രീതിയില്‍ കണ്ടില്ല. لعبادة : هي اسم جامع لكل ما يحبه الله ويرضاه من الأقوال والأعمال الباطنة والظاهرة .
    فالصلاة ، والزكاة ، والصيام ، والحج ، وصدق الحديث ، وأداء الأمانة وبر الوالدين ، وصلة الأرحام والوفاء بالعهود ، والأمر بالمعروف والنهي عن المنكر ، والجهاد للكفار والمنافقين ، والإحسان للجار واليتيم والمسكين وابن السبيل والمملوك ، من الآدميين والبهائم ، والدعـاء والذكـر والقراءة ، وأمثال ذلك: من العبادة وكذلك حب الله ورسوله ، وخشية الله والإنابة إليه وإخلاص الدين له ، والصبر لحكمه ، والشكر لنعمه ، والرضـا بقضائه ، والتوكـل عليه ، والرجاء لرحمته ، والخوف من عذابه ، وأمثال ذلك : هي من العبادة لله . ഷെയ്ഖ്‌ അവര്‍കള്‍ ഇബാദത്ത് എന്നിയ കൂട്ടത്തില്‍ പറയുന്നു, ദുആ , ദിക്ര്‍, ഖുര്‍ആന്‍ പാരായണം.........

    July 4 at 5:10pm · · 1 personLoading...

  • Jamal Thandantharayil Aneesudheen Ch അങ്ങനെ വരുമ്പോള്‍ പ്രാര്‍ത്ഥന ഉള്‍ചേരുന്നത് മാത്രമേ ഇബാദത്തിന്റെ വിവക്ഷയില്‍ വരൂ എന്നത് ശരിയാവില്ല...അഥവാ എല്ലാ പ്രാര്‍ത്ഥനകളും ഇബാദത്ത് ആണ്...എന്നാല്‍ എല്ലാ ഇബാദത്തും പ്രാര്‍ത്ഥനയല്ല....
    >>
    പ്രാര്‍ത്ഥന അതു തന്നെയാണ് ആരാധന എന്നതിന് തെളിവ് മേലെ ഉദ്ദരിച്ചു. അതിനെ ഖണ്ടിച്ചത് ആരുടെ വചനം കൊണ്ടാണ്? സ്വന്തം വചനം കൊണ്ടാണോ? അല്ലെങ്കില്‍ താങ്കള്‍ എഴുതിയതിനു തെളിവ് ഉദ്ദരിക്കുക..

    പ്രാര്‍ത്ഥന ഉള്‍ക്കൊള്ളാത്ത ഒരു ഇബാദത് എഴുതുക.

    July 4 at 5:32pm ·

  • Jamal Thandantharayil Aneesudheen Ch
    സത്യം മനസ്സിലാക്കാനുള്ള ശ്രമമാണ് ചര്‍ച്ചയിലൂടെ നടക്കുന്നത് എന്ന് മനസ്സിലാക്കിക്കൊള്ളട്ടെ....എതാര്‍ത്ഥത്തില്‍ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം മുഴുവന്‍ അല്ലാഹുവിനുള്ള ഇബാദത്ത് ആണ്.അവന്റെ നടത്തവും,ഇരുത്തവും,ഭക്ഷണവും,ഉറക്കവും,വാക്കും,നോക്കും എല്ലാം അല്ലാഹുവിനുള്ള ഇബാദത്ത് തന്നെ... അവന്റെ കച്ചവടവും,രാഷ്ട്രീയവും,ഭരണവുമെല്ലം അങ്ങനെതന്നെ...കാരണം അല്ലാഹു പറയുന്നത് "മനുഷ്യ വര്‍ഗ്ഗത്തെയും,ജിന്നുവര്‍ഗ്ഗത്തെയും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനല്ലാതെ സ്രിഷ്ടിക്കപ്പെട്ടിട്ടില്ല എന്നാണ്" അങ്ങനെ വരുമ്പോള്‍ പ്രാര്‍ത്ഥന ഉള്‍ചേരുന്നത് മാത്രമേ ഇബാദത്തിന്റെ വിവക്ഷയില്‍ വരൂ എന്നത് ശരിയാവില്ല...അഥവാ എല്ലാ പ്രാര്‍ത്ഥനകളും ഇബാദത്ത് ആണ്...എന്നാല്‍ എല്ലാ ഇബാദത്തും പ്രാര്‍ത്ഥനയല്ല....>>> ഇവിടെ താങ്കള്‍ എഴുതിയല്ലോ "അവന്‍റെ നടത്തവും, ഇരുത്തവും, ഭക്ഷണവും, ഉറക്കവും വാക്കും നോക്കും 'എല്ലാം' അല്ലാഹുവിനുള്ള ഇബാദത്ത് തന്നെ, എന്ന്. ഇത് താങ്കളുടെ സ്വന്തം നിഗമാനമാണോ അതോ അല്ലാഹുവോ രസൂലോ പഠിപ്പിച്ചതോ? സ്വന്തമല്ലെങ്കില്‍ ആയതോ ഹദീസോ ഉദ്ദരിക്കുക.!!

    July 4 at 5:41pm ·

  • Aneesudheen Ch وما خلقت الجن والانس الا ليعبدون
    July 4 at 7:11pm ·

  • Jamal Thandantharayil Aneesudheen Ch وما خلقت الجن والانس الا ليعبدون

    >>
    സഹോദരാ, ഈ ആയതില്‍ ഉറക്കം ഇബാദത്ത് ആണ് എന്നോ നടത്തവും ഇരുത്തവും ഇബാദത്ത് ആണെന്നോ ഒന്നും പറയുന്നില്ലല്ലോ? ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല എന്നല്ലേ പറഞ്ഞിട്ടുള്ളത്? അത് താങ്കള്‍ നേരത്തെ ഉദ്ടരിച്ചതാണല്ലോ? എന്നാല്‍ സത്യവിശ്വാസിയുടെ ജീവിതം മുഴുവന്‍ ഇബാദത്ത് ആണെന്ന്നല്ലേ താങ്കള്‍ പറഞ്ഞതു. അതു വിശദീകരിച്ചനല്ലോ നടത്തം ഇരുത്തം ഉറക്കം ....'എല്ലാം ' ഇബാദത്ത് ആണെന്ന് പറഞ്ഞതു. അതിനാണ് ഞാന്‍ തെളിവ് ചോദിച്ചത്?

    July 4 at 7:45pm ·

  • Abdul Samad പ്രാര്ത്ഥാന ഒരു ഇബാദത് എന്നതിലപ്പുറം അത് തന്നെ യാണ് ഇബാദത് എന്നുവരികില്‍ പിന്നെ എന്തിനു പണ്ഡിതന്മാര്‍ ഇബാദത്തിന് വ്യാഖ്യാനം എഴുതി. ശൈഖുല്‍ ഇസ്ലാമിന്റെ വിശകലനം നിങ്ങള്‍ വായിച്ചിരിക്കുമല്ലോ. അപ്പോള്‍ ഈ ഹദീസ് അവരാരും കണ്ടില്ല എന്ന് വരുമോ അതോ അവര്ക്ക് മനസ്സിലാകാതെയോ. ഇബാടതുകളെ എന്നിയ കൂട്ടത്തില്‍ ഒന്നായിട്ടാണ് ശൈകുല്‍ ഇസ്ലാം പ്രാര്തനയെ എണ്ണുന്നത്.......
    July 4 at 10:26pm · · 1 personLoading...

  • Shahad Babu വല്ലാത്ത ചോദ്യങ്ങള്‍ ..! ! ! ജീവിതവും മരണവും ഒക്കെ അല്ലഹുവിനാനെന്നു അഞ്ചു സമയത്തെ നമസ്കാരത്തില്‍ സാക്ഷ്യപെടുത്തുന്നു ...എന്നെ ഇബാദത്ത് ചെയ്യാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല... എന്ന് അള്ളാഹു പറയുന്നു ... അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയമായ് അവനന്റെ നാമത്തില്‍ തുടങ്ങുന്ന അല്ലെങ്ങില്‍ പുണ്യ പ്രവാജകാന്‍ പഠിപ്പിച്ചു തന്ന പ്രാര്‍ഥനകള്‍ ചൊല്ലി ചെയ്യുന്ന ഏതൊരു കര്‍മവും ഇബാടതാന്നു ... അത് നടതമാകട്ടെ ഉറക്കമാകട്ടെ ... തീറ്റയും കുടിയുമാകട്ടെ ... ടൊഇലെടില് പോകലാകട്ടെ .. ഭാര്യയുമായുള്ള ബന്ടപ്പെടലാകട്ടെ ജീവിഥത്തിലെ ഏന്തും അതൊക്കെ ഇബാടതാണ് ... വെറുതെയാണോ പ്രവാജകാന്‍ ഓരോ കര്‍മങ്ങള്‍ക്കും രീതിയും പ്രാര്‍ഥനകളും നമ്മെ പഠിപ്പിച്ചത് .. അതൊക്കെ നിങ്ങളുടെ ബൌടിക കാര്യങ്ങളാണെന്ന് പറഞ്ഞു പ്രവാജകാന്‍ നമുക്ക് വിട്ടു തന്നോ ? ഇത് തന്നെയാണ് ഒരു ജമാതുകാരന്‍ പറയുന്നതും പ്രവര്തികുന്നതും ...
    July 4 at 10:42pm · · 4 peopleLoading...

  • Riyas Kodinhi <<സഹോദരാ, ഈ ആയതില്‍ ഉറക്കം ഇബാദത്ത് ആണ് എന്നോ നടത്തവും ഇരുത്തവും ഇബാദത്ത് ആണെന്നോ ഒന്നും പറയുന്നില്ലല്ലോ? >>
    =പ്രിയ സഹോദരാ, وما خلقت الجن والانس الا ليعبدون എന്ന ആയത്തിന്റെ അര്‍ഥം ശരിയായി ഗ്രഹിക്കുക. അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്ന ഉദ്ദേശത്തോടെ

    ജീവിക്കുന്ന ഒരു വ്യക്തി ആ ലക്ഷ്യ സാക്ഷാല്‍കാരത്തിനായാണ് മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നത്. അതിനാല്‍ എല്ലാം തന്നെ ഇബാദത്താണ്. കൂടുതല്‍

    തെളിവുകളുടെ ആവശ്യമില്ല. എങ്കിലും താങ്കള്‍ ഉദ്ധരിച്ച കാര്യങ്ങളില്‍ ഏതാനും തെളിവുകള്‍ കാണുക

    وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُممِّن فَضْلِهِ ۚإِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ
    രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇതിലും

    നിരവധി തെളിവുകളുണ്ട്.

    وَجَعَلْنَا نَوْمَكُمْ سُبَاتًا
    നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.

    മറ്റൊരുഉദാഹരണം:
    كـــلو و اشــربو
    തിന്നുകയും കുടിക്കുകയും ചെയ്യുക.

    തുടങ്ങിയവയെല്ലാം ഇബാദത്ത്കളാകുന്നു.
    شرح العبودية - الدين كله داخل في العبادة
    نعم، الدين كله داخل فيها، كل الدين داخل في العبادة، الصلاة داخلة في العبادة، الصوم داخل في العبادة، الحج في العبادة، بر الوالدين داخل في العبادة، صلة الرحم داخلة في العبادة، حب الله ورسوله داخل في

    العبادة، تلاوة القرآن داخلة في العبادة، التسبيح داخل في العبادة، الأمر بالمعروف داخل في العبادة، النهي عن المنكر داخل في العبادة، الإحسان إلى الناس داخل في العبادة، كف الأذى عن الناس داخل في العبادة،

    وهكذا ما في شيء، كل شيء داخل، جميع فروع الدين كلها داخلة في العبادة، ليس هناك شيئا يخرج عن العبادة. نعم.

    July 4 at 11:07pm · · 3 peopleLoading...

  • Riyas Kodinhi ‎@Abu Backer << " الدعاء هو العبادة " ഇതൊന്നു പരിഭാഷപ്പെടുത്തി തരാമോ ?>>
    പ്രാര്‍ത്ഥന തന്നെയാണ് ഇബാദത്ത് എന്നത് തെറ്റായ അര്‍ത്ഥമാണ്. പ്രാര്‍ത്ഥന ഇബാദത്ത് തന്നെയാണ് എന്നാണ് ശരിയായ അര്‍ഥം."അബു പുരുഷന്‍ തന്നെയാണ്" എന്ന് പറഞ്ഞാല്‍ അബു മാത്രമാണോ ലോകത്ത്‌ പുരുഷനായുള്ളത്?

    July 4 at 11:11pm · · 6 peopleLoading...

  • Riyas Kodinhi ‎@Jamal
    ഉമര്‍ മൌലവി പറഞ്ഞു :
    " സര്‍വാഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷ്നറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി.

    അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപെട്ടു: അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം വെക്കാന്‍ പറ്റുകയില്ല."

    ലിസാനുല്‍ അറബി (6/273)ല്‍ ഇബ്നുമന്‍ളൂര്‍ പറയുന്നു:
    വമഅ്നല്‍ ഇബാദതി ഫില്‍അസ്വ്ലി അത്ത്വാഅതു മഅല്‍ഖുദൂഇ. (ഇബാദതിന്റെ മൂലാര്‍ഥം വിധേയത്വത്തോടെയുള്ള അനുസരണമാണ്.)

    അമാനി മൌലവിയുടെ തഫ്സീര്‍ ഉദ്ധരിച് ജമാല്‍ പറയുന്നു:
    "'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍,

    വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും"

    മുകളില്‍ ഉമര്‍ മൌലവി എഴുതിയതും അമാനി മൌലവിയുടെ തഫ്സീരില്‍ നിന്ന് ജമാല്‍ എഴുതിയതും പരസ്പരം വിരുദ്ധങ്ങളായ കാര്യങ്ങളാണ്. ഒരാളുടെ

    യുക്തിക്ക് എന്ത് എന്ത് ബോധ്യം വന്നു എന്നതല്ല നമ്മുടെ സംവാദ മാനദണ്ഡം. അങ്ങിനെയാണെങ്കില്‍ യുക്തിവാദികളുമായി സംവദിക്കുന്നത് വെറും

    പോയത്തമാണ്. തെറ്റ് തെറ്റാണെന്ന് പറയാനുള്ള സന്മനസ്‌ മുജാഹിദ്‌ സുഹൃത്തുക്കള്‍ ആദ്യം കാണിക്കുക.

    July 4 at 11:16pm · · 5 peopleLoading...

  • Riyas Kodinhi ‎@Jamal
    ജമാല്‍ പറയുന്നു:
    "അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ. എന്നാണ് ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു."
    അനുസരണം എപ്പോള്‍ ഇബാദത്താകും , എപ്പോള്‍ ശിര്‍ക്കാകും എന്നാണ് ദിവസങ്ങളായി ഞങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. വല്ല മറുപടിയുമുണ്ടെങ്കില്‍

    എഴുതുക.

    July 4 at 11:17pm · · 2 peopleLoading...

  • Riyas Kodinhi ജമാല്‍ പറയുന്നു:
    "പിശാചിനുള്ള അനുസരണം മുഴുവന്‍ പിശാചിനുള്ള ഇബാദത്ത് ആണോ? അല്ല. "
    പിശാചിനുള്ള അനുസരണം മുഴുവന്‍ പിശാചിനുള്ള ഇബാദത്ത് ആണ് എന്ന് ഞങ്ങള്‍ പറഞ്ഞോ? ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച് സംവാദം നടത്തുക.

    അതാണ്‌ ഉമര്‍ മൌലവി കത്തിലൂടെ ചെയ്തതും, ഇപ്പോള്‍ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നതും.

    July 4 at 11:18pm · · 2 peopleLoading...

  • Riyas Kodinhi ‎@Abu Backer
    <<ഏതൊരു ഇബാദതിനും അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും ലഭിക്കണം എന്ന നിയ്യത്ത് ഉണ്ടാവുമല്ലോ, അത് പ്രാര്‍ത്ഥനയല്ലേ? അപ്പോള്‍ പ്രാര്‍ത്ഥന

    അടങ്ങിയിട്ടില്ലാത്ത ഇബാദത്ത് ഉണ്ടാവുമോ?>>
    =ഉണ്ടാകും.
    ഖുര്‍ആന്‍ പറയുന്നു: സൂറ: അല്‍ആന്‍അം 121
    وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ ۗ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ - ١٢١

    അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അതു അധര്‍മമാണ്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്തവരായിത്തീരും.

    ഈ ആയത്തിന്‍റെ വിശദീകരണത്തില്‍‍ കേരള മുജാഹിദ്‌ നേതാവായ എടവണ്ണ അബ്ദുസ്സലാം സുല്ലമി എഴുതുന്നു: “ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്‌ലാം പ്രഖ്യാപിച്ച സന്ദര്‍ഭരത്തില്‍‍ മുസലീങ്ങളോട് ചില അമുസലീങ്ങള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി : ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ട് വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത്‌ ഭക്ഷിക്കുവാന്‍ പാടില്ലെന്നും എന്നാല്‍‍ മനുഷ്യന്‍ വധിക്കുന്നത് ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ്‌ ജല്‍പ്പിക്കുന്നു. ദുര്‍ബല വിശ്വാസികളായ മുസ്‌ലീങ്ങളെ ഈ ജല്‍പനം സ്വാധീനിച്ചു. ഈ സന്ദര്‍ഭ ത്തിലാണ് ഈ സൂക്തം അവതരിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് നിങ്ങള്‍ ശവം ഭക്ഷിച്ചാല്‍‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്. ഇലാഹാണെന്ന് ഇവരെ ആരും വിശ്വസിച്ചിരുന്നില്ല. എന്നിട്ടും ശിര്‍ക്ക് വരുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തു ന്നു.” ( വാര്‍ഷിസക സോവനീര്‍‍ - ജംഹിയതുല്‍‍ മുജാഹിദീന്‍ - അരീക്കോട് 1995)

    സമസ്തയെ വിമര്‍ശിക്കുന്നതിനിടയില്‍‍ സുല്ലമി വീണ്ടും എഴുതുന്നു: “അല്ലാഹു ഇവിടെ സാക്ഷാല്‍‍ സഹാബത്തിനോട് പറയുന്നത് മുശ്രിക്കുകളെ അനുസരിച്ച് നിങ്ങള്‍ ശവം തിന്നാല്‍‍ നിങ്ങള്‍ മുശ്രിക്കുകളാകുമെന്നാണ്. മുശ്രിക്കുകളെ ഇലാഹാക്കികൊണ്ട് മുസ്‌ലീങ്ങള്‍ അനുസരിക്കുകയില്ല എന്നത് വളരെ വ്യക്തമാണ്. അത് പോലെ അവര്‍ക്ക് ഇബാദത്ത് എടുക്കുക എന്ന ഉദ്ദേശത്തോട് കൂടിയും. ഈ ഉദ്ദേശ്യം ഒന്നും ഇല്ലെങ്കില്‍‍ തന്നെ അവരെ ഇലാഹാക്കലും ഇബാദത്തെടുക്കലും സംഭവിക്കുമെന്നാണ് ഇവിടെ പറയുന്നത്. ...."
    (തൌഹീദ് സമഗ്ര വിശകലം, അബ്ദുസ്സലാം സുല്ലമി , പേജ് 57- 58)
    സുല്ലമി സംഗ്രഹിക്കുന്നു: പേര്‍ഷ്യക്കാരേയും മുശ്രിക്കുകളെയും ഇലാഹാക്കികൊണ്ടും അവര്‍ക്ക് ഇബാദത്ത് എടുക്കുക എന്നാ ഉദ്ദേശത്തോട്കൂടിയും അനുസരിച്ച് ശവം തിന്നാലാണ് ശിര്‍ക്കാവുക എന്ന് തനി മരത്തലയന്‍മാര്‍‍ മാത്രമേ വാദിക്കുകയുള്ളൂ. ” (തൌഹീദ് സമഗ്ര വിശകലം, അബ്ദുസ്സലാം സുല്ലമി, പേജ് 58)

    ചുരുക്കി പറഞ്ഞാല്‍‍ യാതൊരു അഭൌതിക കല്‍‍പ്പിചില്ലെന്കിലും, പ്രാര്‍ത്ഥകനാഭാവം ഇല്ലെങ്കിലും ഇബാദത്ത് ആകുമെന്നാണ് മുകളിലെ ഖുര്‍ആ്ന്‍ സൂക്തം വ്യക്തമാക്കുന്നത്.

    July 4 at 11:21pm · · 6 peopleLoading...

  • Riyas Kodinhi ‎@Abu Backerഅല്ലാഹു പറയുന്നു: അത്തൌബ : ആയത്ത്: 31
    اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَّا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ

    അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍.

    ഇവിടെ ജൂത, ക്രൈസ്തവര്‍‍ അവരുടെ പണ്ഡിതന്മായര്‍ക്ക് ‌ദിവ്വ്യത്തം കല്‍പ്പിക്കുകയോ പ്രാര്‍ഥി‍ക്കുകയോ ചെയ്തിരുന്നില്ല. എന്നിട്ടും അവരെ അനുസരിക്കുന്നത് ശിര്‍ക്കാകുമെന്നു ഖുര്‍ആകന്‍ പറയുന്നു.

    ഇമാം റാസി(റ) തഫ്സീറില്‍‍ എഴുതുന്നു: “ഭൂരിപക്ഷ ഖുര്‍ആ ന്‍ വ്യാഖ്യാതാക്കളും ഈ ആയത്തില്‍ല്‍‍ അവര്‍‍ പുരോഹിതല്‍‍മാരെ റബ്ബുകളാക്കി എന്നതിന്‍റെ വിവക്ഷ അവര്‍‍ ലോകത്തിന് ഇലാഹാണെന്ന് വിശ്വസിച്ചു എന്നല്ല; ഈ പണ്ഡിതന്‍ മാരുടെ കല്‍പനകളിലും നിരോധങ്ങളിലും അവരെ അവര്‍‍ അനുസരിച്ചു എന്നാണ്.”

    അബ്ദുസ്സലാം സുല്ലമി എഴുതുന്നു: “ക്രിസ്ത്യാനികള്‍ പുരോഹിതന്‍മാര്‍‍ ഇലാഹാണെന്ന് വിശ്വസിക്കുകയോ ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍‍ അവരെ ആദരിക്കുകയോ ചെയ്തിരുന്നില്ല. (അതേ സോവനീര്‍‍ 1995, Page 145)
    ഇതേ ആശയം ഹദീസുകളിലും വ്യക്തമാണ്. ചുരുക്കുന്നതിന്റെ ഭാഗമായി ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നില്ല.

    July 4 at 11:23pm · · 5 peopleLoading...

  • Riyas Kodinhi ‎@Abu Backer
    അല്ലാഹു പറയുന്നു: സൂറത്ത് യാസീന്‍ , ആയത്ത്: 60
    أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ

    ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്.

    ഇവിടെ പിശാചിന് ഇബാദത്ത് എടുക്കരുത് എന്നതിന്റെ ഉദ്ദേശം പിശാചിനെ അനുസരിക്കരുത് എന്നാണ്. അഭൌതികത നല്‍കിയോ, പ്രാര്‍ത്ഥനാഭാവത്തോടെയോ ആരും പിശാചിനെ അനുസരിക്കുന്നില്ല. പ്രമുഖ മുജാഹിദ്‌ നേതാവും കേരളത്തില്‍‍ ഇബാദത്ത് ഒരു വിവാദ വിഷയമാക്കുന്നതില്‍‍ മുഖ്യ പങ്കും വഹിച്ച വെളിയങ്കോട് ഉമര്‍‍ മൌലവി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയില്‍‍ ഇതേ അര്‍‍ഥം നല്‍കീട്ടുണ്ട്‌. എന്നാലും ജമാഅത്തിനെ ഉദ്ധരിക്കുമ്പോള്‍ അദ്ദേഹം ഈ സന്ദര്‍ഭംദ ഓര്‍ക്കാകറില്ല!, അതായത്‌ പിശാചിന് ഇബാദത്തെടുക്കുമ്പോള്‍ പ്രാര്‍ത്ഥനയോ , പ്രാര്‍ത്ഥനാഭാവമോ ഇല്ല.

    July 4 at 11:25pm · · 7 peopleLoading...

  • Riyas Kodinhi ‎@Abu Backer
    അല്ലാഹു പറയുന്നു:
    അല്‍ഫുര്‍ഖാന്‍ 43:
    أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا

    തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ?

    അല്‍‍ജാസിയ 23:
    أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا

    تَذَكَّرُونَ
    തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു.

    കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?

    ഇവിടെ ദേഹേച്ചക്ക് വഴിപെടലാണ് ഉദ്ദേശമെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കീട്ടുണ്ട്. ആരും സ്വന്തം ഇച്ചക്ക് അഭൌതികത കല്‍പ്പികക്കുയോ അതിനോട് പ്രാര്‍ത്ഥനാഭാവം പുലര്‍ത്തുകയോ ഇല്ല.

    July 4 at 11:26pm · · 7 peopleLoading...

  • Aneesudheen Ch Riyas....Good work,Thanks for the valuable information........
    July 5 at 7:48am · · 5 peopleLoading...

  • Najm Zaman Riyas Bhai, well explained.... but you can expect the same question again from same person....
    July 5 at 7:55am · · 6 peopleLoading...

  • Mohamed Manjeri ഇത്രയൊക്കെ വിശദീകരിച്ചാലും രണ്ടു ദിവസത്തിനകം ( ഒരു പക്ഷേ അതിനും മുൻപ് തന്നെ ) ഇതേ വാദങ്ങൾ ഇനിയും മറ്റിരു പോസ്റ്റിൽ ആവർത്തിക്കും. സഹോദരൻ റിയാസ് ടൈപ്പ് ചെയ്തതെല്ലാം ഒരു ഫയലാക്കി സൂക്ഷിക്കുക. ഓരോ തവണയും ടൈപ്പ് ചെയ്യുന്ന സമയം ലാഭിക്കാം!
    July 5 at 10:38am · · 1 personLoading...

  • Riyas Kodinhi Insha allah
    July 5 at 10:46am · · 1 personLoading...

  • Aneesudheen Ch അത് ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.... :) :)
    July 5 at 11:09am · · 1 personLoading...

  • Riyas Abdulsalam തുടര്‍വായനക്ക്
    July 17 at 9:41am ·

  • Mohamed Manjeri ബ്ലോഗ് ആക്കി മാറ്റാവുന്നതാണ്
    July 17 at 5:26pm ·

  • Riyas Kodinhi Jamal Thandantharayilതാങ്കള്‍ എന്നെ ഉദ്ദേശിച്ചുകൊണ്ട് പോസ്റ്റ്‌ ചെയ്യുകയും ശേഷം ചര്‍ച്ചകള്‍ക്കിടയില്‍ നിന്ന് താങ്കള്‍ വിട്ടുനില്‍ക്കുകയും, ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടില്‍ അതേ വിഷയങ്ങള്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നതിനാല്‍ താങ്കളുടെ തന്നെ ഈ പഴയ പോസ്റ്റിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു.
    7 hours ago · · 1 personLoading...

  • Riyas Kodinhi Jamal Thandantharayilപറയുന്നു:
    "അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ. എന്നാണ് ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു."
    അനുസരണം എപ്പോള്‍ ഇബാദത്താകും , എപ്പോള്‍ ശിര്‍ക്കാകും എന്നാണ് ദിവസങ്ങളായി ഞങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. വല്ല മറുപടിയുമുണ്ടെങ്കില്‍ എഴുതുക.

    7 hours ago · · 2 peopleLoading...

  • Mohamed Manjeri റിയാസ് ഭായ്, അവ ഒരു ബ്ലോഗായി സൂക്ഷിക്കുകയും ഇത്തരം ചർച്ചകളിൽ അതിന്റെ ലിങ്ക് നൽകുകയും ചെയ്യുന്നത് പ്രയോജനം ചെയ്യും.
    4 hours ago ·

  • Mohamed Manjeri ജൂലൈ 5ആം തിയ്യതി ഞാൻ ഇട്ട കമന്റ് {{ohamed Manjeri ഇത്രയൊക്കെ വിശദീകരിച്ചാലും രണ്ടു ദിവസത്തിനകം ( ഒരു പക്ഷേ അതിനും മുൻപ് തന്നെ ) ഇതേ വാദങ്ങൾ ഇനിയും മറ്റൊരു പോസ്റ്റിൽ ആവർത്തിക്കും. സഹോദരൻ റിയാസ് ടൈപ്പ് ചെയ്തതെല്ലാം ഒരു ഫയലാക്കി സൂക്ഷിക്കുക. ഓരോ തവണയും ടൈപ്പ് ചെയ്യുന്ന സമയം ലാഭിക്കാം!}}........ ഇപ്പൊ എന്തായി? :-) //
    4 hours ago ·

  • Jamal Thandantharayil റിയാസ് കൊടിഞ്ഞി, ഇവിടെ ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങല്കെല്ലാം മറുപടി നല്‍കാന്‍ ഒരു പക്ഷെ സാദിച്ചു കൊള്ളണമെന്നില്ല. അതിനര്‍ത്ഥം ജമാഅതുകാരുടെ ആദര്‍ശമാണ് ശരിയെന്നും മുജാഹിടുകളുടെത് തെറ്റാണെന്നും ആയിക്കൊള്ളണമെന്നില്ല.

    ഇവിടെ സംവാദങ്ങളില്‍ ജമാഅതിന്റെ വാദങ്ങളുടെ പൊള്ളത്തരം പലപ്പോഴായി തുറന്നു കാണിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ത്ഥത്തില്‍ ജമാഅത്കാര്‍ ഇബാദത്ത് എന്ന പദത്തിന് അനുസരണം, ആരാധന, അടിമത്വം എന്നിവ പരിഗണിക്കണമെന്ന് വാദിച്ചപ്പോള്‍ അത് തെറ്റാണെന്ന് മുജാഹിദു വിഭാഗം വ്യക്തമാക്കുകയുണ്ടായി.

    അപ്പോള്‍ റിയാസ് കൊടിഞ്ഞി ചോദിച്ച അനുസരണം എപ്പോഴാണു ആരാധന അല്ലാതാകുന്നത്, എപ്പോഴാണു ആരാധന ആകുന്നതു എന്ന ചോദ്യമാണ് പ്രധാനപ്പെട്ട ജമാഅതുകാരുടെ ചോദ്യം എന്ന് മനസ്സിലാക്കുന്നു.

    അതിനു മുന്പ് ആരാധന എന്നാല്‍ അനുസരണം ആണ് എന്ന വാദം ജമാഅതുകാര്‍ വിട്ടോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

    റിയാസ് കൊടിഞ്ഞി ഇവിടെ ഉന്നയിച്ച എല്ലാ ചോദ്യങ്ങല്കും കഴിവിന്റെ പരിമിതിയില്‍ നിന്ന് കൊണ്ട് ഉത്തരം നല്‍കാന്‍ ആണ് ഉദ്ദേശിക്കുന്നത്, ഇന്ഷ അല്ലാഹ്.. ട്യ്പിങ്ങിന് സമയം എടുക്കുന്നത് കൊണ്ട് സിദ്ടുവിനെപ്പോലുള്ളവര്‍ ക്ഷമ പാലിക്കുക.

    അതിന്റെ ഉത്തരം നിങ്ങല്‍കരിയാമെങ്കില്‍ അത് നിങ്ങള്ക് തന്നെ കൊടുക്കാവുന്നതാണ്..! നിങ്ങള്‍ക്ക് അറിയാതതിനലാണ് ഇവിടെ ചോദിച്ചിരിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്...!

    മുന്പ് ഞാന്‍ അതു വേര്‍തിരിക്കുന്നത് പ്രാര്‍ത്ഥന ആണെന്ന് മറുപടി പറഞ്ഞിരുന്നു. അന്ന് കുറച്ചു ഖുര്‍ ആന്‍ ആയത്തുകള്‍ ഉദ്ദരിച്ചു റിയാസ് കൊടിഞ്ഞി അതിനെ ഖണ്ഡിക്കാന്‍ ശ്രമിച്ചു..

    ഞാന്‍ മുന്പ് മറുപടി പറയാത്ത വിഷയമായത് കൊണ്ടും ഒരു ഉമ്ര യുടെ തിരക്കിലായതിനായാലും അന്ന് അത് കൂടുതല്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും സാദിച്ചില്ല. പിന്നീട് ഉമരക്ക് ശേഷം ഞാന്‍ നാട്ടില്‍ പോയിരുന്നു. കഴിഞ്ഞ ആഴ്ച ആണ് തിരിച്ചു വന്നത്.. അതിനു ശേഷം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും ഇപ്പോഴാണ് ആ സബ്ജെക്റ്റ് വീണ്ടും കൊണ്ട് വരുന്നത്.

    ഏതായാലും ഇടക്ക്‌ ഞാന്‍ ഇതേ പോസ്റ്റു കുറച്ചു തിരഞ്ഞെങ്കിലും വളരെ താഴതായതിനാല്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ അതു കണ്ടു പിടിച്ചു പൊക്കി കൊണ്ട് വന്നതിനു നന്ദി. എനിക്ക് എല്ലാതിനും മറുപടി എഴുതാന്‍ കുറച്ചു സമയം വേണ്ടി വരും എന്ന് അറിയിക്കുന്നു..ഇന്ഷാ അല്ലാഹ്....!

    32 minutes ago ·

  • Riyas Abdulsalam
    <<അപ്പോള്‍ റിയാസ് കൊടിഞ്ഞി ചോദിച്ച അനുസരണം എപ്പോഴാണു ആരാധന അല്ലാതാകുന്നത്, എപ്പോഴാണു ആരാധന ആകുന്നതു എന്ന ചോദ്യമാണ് പ്രധാനപ്പെട്ട ജമാഅതുകാരുടെ ചോദ്യം എന്ന് മനസ്സിലാക്കുന്നു.


    അതിനു മുന്പ് ആരാധന എന്നാല്‍ അനുസരണം ആണ് എന്ന വാദം ജമാഅതുകാര്‍ വിട്...ടോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.>>

    നിങളുടെ കമന്റിനെ പറ്റിയുള്ള വ്യക്തതയാണ്‌ ഇവിടെ റിയാസ് ആവശ്യപെട്ടത്. അതിന്‍ മറുപടിപറയാന്‍ ഒരു കണ്ടീഷന്‍ വക്കുന്നതിന്റെ ലോജിക് എന്താണ്‌ !
    See More

    38 minutes ago ·

  • Riyas Kodinhi Jamal Thandantharayil <<റിയാസ് കൊടിഞ്ഞി, ഇവിടെ ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങല്കെല്ലാം മറുപടി നല്‍കാന്‍ ഒരു പക്ഷെ സാദിച്ചു കൊള്ളണമെന്നില്ല. അതിനര്‍ത്ഥം ജമാഅതുകാരുടെ ആദര്‍ശമാണ് ശരിയെന്നും മുജാഹിടുകളുടെത് തെറ്റാണെന്നും ആയിക്കൊള്ളണമെന്നില്ല.>>

    =Riyas Kodinhi ഇവിടെ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. ഒരേ ചോദ്യം ഒരുപാട് തവണ ചോദിച്ചു എന്നു മാത്രം.

    33 minutes ago ·

  • Riyas Kodinhi
    Jamal Thandantharayil
    <<ഇവിടെ സംവാദങ്ങളില്‍ ജമാഅതിന്റെ വാദങ്ങളുടെ പൊള്ളത്തരം പലപ്പോഴായി തുറന്നു കാണിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ത്ഥത്തില്‍ ജമാഅത്കാര്‍ ഇബാദത്ത് എന്ന പദത്തിന് അനുസരണം, ആരാധന, അടിമത്വം എന്നിവ പരിഗണിക്കണമെന്ന് വാദി...ച്ചപ്പോള്‍ അത് തെറ്റാണെന്ന് മുജാഹിദു വിഭാഗം വ്യക്തമാക്കുകയുണ്ടായി. >>
    =അങ്ങിനെ ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് മുജാഹിദ്‌ വാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ മനസിലാക്കി സജീവമായി ഇടപെട്ടിരുന്ന മുജാഹിദ്‌ പ്രവര്‍ത്തകര്‍ ഇന്ന് സമ്പൂര്‍ണമായ ഇസ്ലാമിനെയാണ് ഇവിടെ പ്രധിനിധീകരിക്കുന്നത്. അതിന് ഈ പോസ്റ്റ്‌ പോലും വഴിത്തിരിവായി എന്ന് ഞാന്‍ മനസിലാക്കുന്നു.
    See More

    32 minutes ago ·

  • Riyas Kodinhi
    <<അപ്പോള്‍ റിയാസ് കൊടിഞ്ഞി ചോദിച്ച അനുസരണം എപ്പോഴാണു ആരാധന അല്ലാതാകുന്നത്, എപ്പോഴാണു ആരാധന ആകുന്നതു എന്ന ചോദ്യമാണ് പ്രധാനപ്പെട്ട ജമാഅതുകാരുടെ ചോദ്യം എന്ന് മനസ്സിലാക്കുന്നു.>>
    =ഒന്നാമത്തെ കാര്യം ഞാനിങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല.
    മറിച്ച് ...ഇങ്ങിനെയായിരുന്നു :"അനുസരണം എപ്പോള്‍ ഇബാദത്താകും , എപ്പോള്‍ ശിര്‍ക്കാകും ?"
    താങ്കള്‍ ഷെയ്ഖ് ഇബ്നു ബാസ് (റ) ന്‍റെ കത്തിന്‍റെ ഭാഗം ഉദ്ധരിച്ച്ചപോയാണ് ഞാനീ ചോദ്യം ചോദിച്ചത്.. ഇനി എപ്പോളായാലെന്താ .... ഇങ്ങിനെ പറഞ്ഞാല്‍ ഉത്തരമാകുമോ ?
    See More

    31 minutes ago ·

  • Riyas Kodinhi <<അതിനു മുന്പ് ആരാധന എന്നാല്‍ അനുസരണം ആണ് എന്ന വാദം ജമാഅതുകാര്‍ വിട്ടോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.>>
    =ഇങ്ങിനെ ഒരു വാദം ജമാഅത്തുകാര്‍ ഉന്നയിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അത് പല തവണ ഈ പോസ്റ്റില്‍ തന്നെ കമന്റായി ഞാന്‍ പറഞ്ഞു. താങ്കള്‍ അത് കണ്ടതായി നടിക്കുന്നില്ല. ഇനിയും അങ്ങിനെ താങ്കള്‍ വാദിക്കുന്നുവെങ്കില്‍ തെളിയിക്കുക. അല്ലെങ്കില്‍ കുപ്രചാരണ ത്തിന് അല്ലാഹുവിനോട് തൌബ ചെയ്യുക.

    29 minutes ago ·

  • Riyas Kodinhi
    <<അതിന്റെ ഉത്തരം നിങ്ങല്‍കരിയാമെങ്കില്‍ അത് നിങ്ങള്ക് തന്നെ കൊടുക്കാവുന്നതാണ്..! നിങ്ങള്‍ക്ക് അറിയാതതിനലാണ് ഇവിടെ ചോദിച്ചിരിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്...!>>
    =അനുസരണം എന്ന് അര്‍ത്ഥമുണ്ടെന്ന് താങ്കള്‍ സമ്മതിക്കുന്നെങ്കില്‍ ഇവിട...െ വിശദീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഹിമാലയ പര്‍വതം ഇല്ല എന്ന് വാദിക്കുന്നവനോട് അതിന്‍റെ ഉയരത്തെകുറിച്ച് തര്‍ക്കിക്കുന്നത്‌ പോയത്തമാണ്. അല്ലെങ്കില്‍ അതിന്‍റെ ഉയരം വട്ടപൂജ്യമാണ് എന്ന് എതിര്‍കക്ഷി തെളിയിക്കണം. അത്തരം ഒരുവാദം താങ്കള്‍ക്കില്ല. താങ്കളുടെ വാക്കുകളിതാ <<"അല്ലാഹു അല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണവും ഇബാദത്ത് അല്ല തന്നെ. എന്നാണ് ഷേക്ക് ഇബ്നു ബാസ് പറഞ്ഞതു.">>See More

    28 minutes ago ·

  • Riyas Kodinhi കൂടുതല്‍ പഠിക്കുക, തെറ്റുകള്‍ തിരുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് നമ്മള്‍ ഇത്തരം സംവാദങ്ങളില്‍ പങ്കെടുക്കേണ്ടത്. നമ്മുടെ സദുദ്ധ്യമത്തെ അല്ലാഹു വിജയിപ്പിക്കുമാരാകട്ടെ .
    28 minutes ago ·

  • Jamal Thandantharayil
    Riyas Kodinhi <<അതിനു മുന്പ് ആരാധന എന്നാല്‍ അനുസരണം ആണ് എന്ന വാദം ജമാഅതുകാര്‍ വിട്ടോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.>>
    =ഇങ്ങിനെ ഒരു വാദം ജമാഅത്തുകാര്‍ ഉന്നയിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അത് പല തവണ ഈ പോസ്...റ്റില്‍ തന്നെ കമന്റായി ഞാന്‍ പറഞ്ഞു. താങ്കള്‍ അത് കണ്ടതായി നടിക്കുന്നില്ല. ഇനിയും അങ്ങിനെ താങ്കള്‍ വാദിക്കുന്നുവെങ്കില്‍ തെളിയിക്കുക. അല്ലെങ്കില്‍ കുപ്രചാരണ ത്തിന് അല്ലാഹുവിനോട് തൌബ ചെയ്യുക.>>>>>>>Abdul Latheef ജമാലിനോ അദ്ദേഹത്തെപ്പോലുള്ള നല്ല മുജാഹിദുകൾക്കോ ജമാഅത്തിനെ വിമർശിക്കുന്നതിൽ മനസാക്ഷിക്കുത്ത് അനുഭവപ്പെടില്ല..... പക്ഷെ പൊതുവായി നാം ഇബാദത്തിന് അർഥം പറയുമ്പോൾ ആരാധന എന്നതിനേക്കാൾ അർഥ വ്യാപ്തിയുള്ളത് അനുസരണം എന്ന് പറയുമ്പോഴാണ് എന്ന് ഇസ്ലാമിലെ പണ്ധിതൻമാർക്ക് അഭിപ്രായമുണ്ട്...See More

    24 minutes ago ·

  • Shahjahan T Abbas ചോദ്യം ചോദിക്കുമ്പോള്‍ പ്രസ്തുത ചോദ്യത്തിനു നല്‍കപ്പെട്ട ഉത്തരം സ്വയം വെളിപ്പെടുന്ന വല്ല സാങ്കേതിക വിദ്യയും നിലവിലുണ്ടോ. ഉണ്ടെങ്കില്‍ അതൊന്നു പരീക്ഷിക്കാവുന്നതാണ്. ചോദ്യ കര്‍ത്താവിന്റെയും ഉത്തരം നല്കുന്നവരുടെയും സമയം ലാഭിക്കാന്‍ അത് സഹായകമാവും.
    16 minutes ago ·

  • Riyas Kodinhi
    Jamal Thandantharayil <<പക്ഷെ പൊതുവായി നാം ഇബാദത്തിന് അർഥം പറയുമ്പോൾ ആരാധന എന്നതിനേക്കാൾ അർഥ വ്യാപ്തിയുള്ളത് അനുസരണം എന്ന് പറയുമ്പോഴാണ് എന്ന് ഇസ്ലാമിലെ പണ്ധിതൻമാർക്ക് അഭിപ്രായമുണ്ട്...>>
    =എന്നുവെച്ചാല്‍ ആരാധനയും അനുസരണവും ഒന്നാണ് എന്നാണ...ോ താങ്കള്‍ മനസിലാക്കിയത്? ഇബാദത്തിന്റെ അര്‍ത്ഥവ്യാപ്തിയാണ് അവിടെ ഉദ്ദേശിച്ചത്. അല്ലാതെ ആരാധനയും-അനുസരണവും ഇബാദത്തിന്റെയോ അല്ലെങ്കില്‍ ആ പദങ്ങള്‍ പരസ്പരമോ പര്യായങ്ങളല്ല. മറ്റൊരു സുഹൃത്തിന്‍റെ വാദവും അതിന് നല്‍കിയ മറുപടിയും ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കും എന്ന് ഞാന്‍ മനസിലാക്കുന്നു.

    Rafeeq Kannanalloor <<.ഒരു കിലോ കരി കൊണ്ട് വരൂ എന്ന് പറഞ്ഞാല്‍ ബോധം ഉള്ള ആരും ഒരു കിലോ ഉള്ള ആനയെ കൊണ്ടുവരില്ല. ....>>
    അതിന് നല്‍കിയ മറുപടി:
    താങ്കളുടെ ഈ ഉദാഹരണം ഒന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താം.

    മനുഷ്യന് പ്രയോജനമില്ലാത്ത "കരിയേ" ഇല്ല എന്ന് പറഞ്ഞാല്‍ എല്ലാ "കരിയും" അതില്‍ ഉള്‍പെടും, അധിക "കരിയും" കറുപ്പ് നിറമാണ് എന്ന് പറഞ്ഞാല്‍ കന്നുപൂട്ടാനുപയോഗിക്കുന്ന കരിയൊയിചെല്ലാം അതില്‍ ഉള്‍പെടും. ഇപ്രകാരം അല്ലാഹുവിന് മാത്രമേ ഇബാദത്ത് പാടുള്ളൂ എന്ന് പറഞ്ഞാല്‍ ആരാധന, അനുസരണം, അടിമത്വം മുതലായ മൂന്നര്‍ത്തവും ഉദ്ധേഷിക്കപ്പെട്ടിരിക്കുന്നു. പിശാചിനെ സംബന്ധിച്ച് പറയുമ്പോള്‍ അത് അനുസരണവും, അടിമത്വവുമാണ്. വിഗ്രഹങ്ങളെ സംബന്ധിച്ചായാല്‍ ആരാധനയാണ്.

    മറ്റൊരു കാര്യം ഇബാദത്തിന് പറയുന്ന അര്‍ഥങ്ങള്‍ അതിന്‍റെ പര്യായങ്ങള്‍ അല്ല. അവ പരസ്പരം പൂരകങ്ങളാണ്. കരിക്കട്ടയും ആനയും പോലെ വ്യത്യസ്തങ്ങളും - ബന്ധമില്ലാത്തവയുമല്ല.
    ഉദാഹരണത്തിന് : വിദ്യാലയം എന്ന് പറഞ്ഞാല്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും, കരിക്കുലവും, അധ്യാപനവും എല്ലാം ഉള്‍പ്പെടുന്നതാണ്. സ്കൂള്‍ സ്ഥാപിതമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഇതെല്ലാം കൂടിയുള്ളതാണ്. എന്നാല്‍ സ്കൂള്‍ ഇല്ല എന്ന് പറഞ്ഞാല്‍ അധ്യായനമില്ല എന്നാണ് അര്‍ഥം. സ്കൂള്‍ തകര്‍ന്നു എന്ന് പറഞ്ഞാല്‍ കെട്ടിടം പൊളിഞ്ഞു എന്നര്‍ത്ഥം.
    See More

    9 minutes ago ·
    ‎Jamal Thandantharayil Riyas Kodinhi<<പക്ഷെ പൊതുവായി നാം ഇബാദത്തിന് അർഥം പറയുമ്പോൾ ആരാധന എന്നതിനേക്കാൾ അർഥ വ്യാപ്തിയുള്ളത് അനുസരണം എന്ന് പറയുമ്പോഴാണ് എന്ന് ഇസ്ലാമിലെ പണ്ധിതൻമാർക്ക് അഭിപ്രായമുണ്ട്...>>
    =എന്നുവെച്ചാല്‍ ആരാധനയും അനുസരണവും ഒന്നാണ് എന്നാണ...ോ താങ്കള്‍ മനസിലാക്കിയത്? ഇബാദത്തിന്റെ അര്‍ത്ഥവ്യാപ്തിയാണ് അവിടെ ഉദ്ദേശിച്ചത്. അല്ലാതെ ആരാധനയും-അനുസരണവും ഇബാദത്തിന്റെയോ അല്ലെങ്കില്‍ ആ പദങ്ങള്‍ പരസ്പരമോ പര്യായങ്ങളല്ല. മറ്റൊരു സുഹൃത്തിന്‍റെ വാദവും അതിന് നല്‍കിയ മറുപടിയും ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കും എന്ന് ഞാന്‍ മനസിലാക്കുന്നു.

    Rafeeq Kannanalloor <<.ഒരു കിലോ കരി കൊണ്ട് വരൂ എന്ന് പറഞ്ഞാല്‍ ബോധം ഉള്ള ആരും ഒരു കിലോ ഉള്ള ആനയെ കൊണ്ടുവരില്ല. ....>>
    അതിന് നല്‍കിയ മറുപടി:
    താങ്കളുടെ ഈ ഉദാഹരണം ഒന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താം.

    മനുഷ്യന് പ്രയോജനമില്ലാത്ത "കരിയേ" ഇല്ല എന്ന് പറഞ്ഞാല്‍ എല്ലാ "കരിയും" അതില്‍ ഉള്‍പെടും, അധിക "കരിയും" കറുപ്പ് നിറമാണ് എന്ന് പറഞ്ഞാല്‍ കന്നുപൂട്ടാനുപയോഗിക്കുന്ന കരിയൊയിചെല്ലാം അതില്‍ ഉള്‍പെടും.
    ഇപ്രകാരം അല്ലാഹുവിന് മാത്രമേ ഇബാദത്ത് പാടുള്ളൂ എന്ന് പറഞ്ഞാല്‍ ആരാധന, അനുസരണം, അടിമത്വം മുതലായ മൂന്നര്‍ത്തവും ഉദ്ധേഷിക്കപ്പെട്ടിരിക്കുന്നു. പിശാചിനെ സംബന്ധിച്ച് പറയുമ്പോള്‍ അത് അനുസരണവും, അടിമത്വവുമാണ്. വിഗ്രഹങ്ങളെ സംബന്ധിച്ചായാല്‍ ആരാധനയാണ്...
    >>
    വിചിത്രം തന്നെ താങ്കളുടെ വാദം..!
    ഇപ്രകാരം അല്ലാഹുവിന് മാത്രമേ ഇബാദത്ത് പാടുള്ളൂ എന്ന് പറഞ്ഞാല്‍ ആരാധന, അനുസരണം, അടിമത്വം മുതലായ മൂന്നര്‍ത്തവും ഉദ്ധേഷിക്കപ്പെട്ടിരിക്കുന്നു...! >> അതായത് ഇബാദത്ത് അല്ലാഹുവിനു മാത്രം എന്ന് പറഞ്ഞാല്‍
    ആരാധനയും അനുസരണവും അടിമത്വവും അല്ലാഹുവിനു മാത്രം..?
    അല്ലാഹുവിനെ മാത്രം ആരാധിക്കുക..!
    അല്ലാഹുവിനെ മാത്രം അനുസരിക്കുക..!
    അല്ലാഹുവിന്റെ മാത്രം അടിമയാവുക..!
    നബി (സ) യെ ആരാധിച്ചാല്‍ ശിര്‍ക്ക്..!
    നബി (സ) യെ അനുസരിച്ചവരൊക്കെ ചെയ്തത് ശിര്‍ക്ക്..?
    നബി (സ)യുടെ അടിമസ്ത്രീ ആയിരുന്ന മാരിയതുല്‍ ഖിബ്തിയ ചെയ്തത് ശിര്‍ക്ക്..?
    പിശാചിനെ സംബന്ധിച്ച് പറയുമ്പോള്‍ അത് അനുസരണവും, അടിമത്വവുമാണ്.
    >>
    പിശാജിനു ഇബാദത് ചെയ്തു എന്ന് പറയുമ്പോള്‍
    പിശാചിന്റെ പ്രേരണ അനുസരിച്ച് ഒരാള്‍ മോഷ്ടിച്ചാല്‍ ശിര്‍ക്ക്..?
    പിശാചിന്റെ പ്രേരനക്ക് അടിമയായി ഒരാള്‍ മദ്യപിച്ചാല്‍ ശിര്‍ക്ക്..? മനുഷ്യന്‍ മനുഷ്യന്റെ അടിമ ആകുന്ന പോലെ പിശാചിന് ഡയറക്റ്റ് അടിമയാവുന്ന പരിപാടി അറിയില്ല. അതാണ്‌ പ്രേരണ എന്ന് പറഞ്ഞത്..!
    എന്നാല്‍ ഒരാള്‍ പിശാചിനെ ആരാധിച്ചാല്‍ ശിര്കില്ല..?
    വിഗ്രഹങ്ങളെ സംബന്ധിച്ചായാല്‍ ആരാധനയാണ് >>
    വിഗ്രഹങ്ങളെ ആരും അനുസരിക്കാറില്ല എന്നത് ശരി തന്നെ..!
    വിഗ്രഹങ്ങളുടെ അടിമവേല ആരും ചെയ്യാറില്ല കാരണം വിഗ്രഹത്തിനു യജമാനനാവാന്‍ കഴിവില്ലല്ലോ..!
    അപ്പോള്‍ ആരാധനയിലുള്ള ശിര്‍ക്ക് മാത്രം..? കടുപ്പം കുറവുള്ള ശിര്‍ക്ക്...!
    ------
    അപ്പോള്‍ വിഗ്രഹങ്ങള്കും അല്ലാഹുവിനും മാത്രമാണ് ആളുകള്‍ യഥാര്‍ത്ഥത്തില്‍ ആരാധന നടത്തുന്നുള്ളൂ..! പിശാജിനു ആരാധനയില്ല..! അനുസരണവും അടിമത്വവും മാത്രം..!
    അല്ലാഹുവിനു മാത്രമേ യഥാര്‍ത്ഥത്തില്‍ പൂര്‍ണ ഇബാദത്ത് ചെയ്യുന്നുള്ളൂ.. അതായത് അല്ലാഹുവിനു അനുസരണവും അടിമത്വവും ആരാധനയും കൊടുക്കുന്നു..!
    വെറുതെയല്ല ജമാ അതുകാര്‍ ഇഖാമത് ദീന്‍ എന്ന് പറഞ്ഞാല് ദീനിനെ പുന:സ്ഥാപിക്കുകായ്നു എന്ന് പറഞ്ഞതു..
    -------
    ഇത് തന്നെയാണോ എല്ലാ ജമാ അതുകാരുടെയും വാദം..?