Saturday, February 4, 2012

സൂറത്ത് അൻ ആം 119-121 വചനങ്ങളുടേ തഫ്സീർ - തഫ്സീർ അമാനിയിൽ നിന്ന്:

6:118 
അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.  6:119 
അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച് അറു) ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.  


എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, പിന്നീട്.



  • Jamal Thandantharayil created a doc.
    Abdul Samad:
    ഇബ്നു ബാസ് അവര്‍കള്‍ ഇങ്ങിനെ പറയുന്നു " ، فالمقصود أن الواجب على المؤمن أن يحذر دعاء الأموات، أو الغائبين كالملائكة والجن يدعوهم، يسأل جبرائيل أو إسرافيل، أو جن في البلاد الفلانية، أو جن الجبل الفلاني هذا شرك أكبر،" എന്നാല്‍ അല ഇസ്ലാഹ് ഇങ്ങിനെയും " പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന ഒരാള്‍ പരസിരത്ത്‌ ആരെയും കാണുന്നില്ല. ഇവിടെ എന്റെശബ്‌ദം കേള്‍ക്കുന്ന ആരെങ്കിലും (മനുഷ്യന്‍, ജിന്ന്‌, മലക്ക്‌) എന്നെ സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്കു വഴി കാണിച്ചുതരണേ' എന്ന്‌ ഉച്ചത്തില്‍ വിളിച്ചുപറയുന്നുവെങ്കില്‍ അഭൗതികമാര്‍ഗത്തിലുള്ള സഹായതേട്ടം അതിലില്ല'' (ഇസ്‌ലാഹ്‌- 2007 ഏപ്രില്‍) ഈ വിഷയത്തിലുള്ള ഈ യുല്ലവന്റെ സംശയം ദൂരീകരിക്കുക.

    Ashraf CH Br. Abdul Samad, ഇബ്നു ബാസ്(റ)യുടെ വാക്കുകള്‍ മലയാളത്തില്‍ തര്‍ജുമ ചെയ്ത് കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് സത്യവും അസത്യവും മനസ്സിലാക്കാനും തിരിച്ചറിയാനും സഹായിക്കും...

    ''മറുപടി ലഭിക്കുക'' എന്നതിനേക്കാള്‍, നമുക്ക്‌ ആളുകളെ സത്യം ബോധ്യപ്പെടുത്തുന്നതിന് ശ്രമം നടത്താം, ഇവിടെ സത്യാന്യേഷികള്‍ ഏറെയുണ്ട്-അവരില്‍ ചിലര്‍ക്കെങ്കിലും അറബി അത്ര നന്നായി മനസ്സിലയികൊല്ലനമെന്നില്ല. ! Thursday at 9:19am · Like · 6

    Abu Mohamed ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു: വല്ല മുജാഹിദു കാരും ഇവിടെയുണ്ടെങ്കില്‍ സമദ്‌ സാഹിബിന്‍റെ സംശയം ദുരീകരിക്കാന്‍ സഹായിക്കുക.
    Thursday at 9:03pm · Like · 4

    Mohamed Manjeri where is mujahids?.
    21 hours ago · Like

    Aboobacker Karakunnu സോറി...പരിതിക്ക് പുറത്താണ്
    20 hours ago · Like

    Shahad Babu ‎! ?
    2 hours ago · Like


    >>

    ഷേക്ക് ഇബ്നുബാസ് പറഞ്ഞിട്ടുള്ളത് അല്ലാഹു അല്ലാ‍ത്തവരോട് പ്രാർഥിക്കുന്നത് ശിർക്ക് ആണെന്നാണ്. ദുഅ എന്നാൽ പ്രാർഥന ആണല്ലോ ഉദ്ദേശിക്കുന്നത്.

    ഇസ്ലാഹ് പറഞ്ഞതാകട്ടെ നബി(സ) യുടെതായി ഉദ്ദരിക്കപ്പെട്ട ഒരു ഹദീസുമായി ബന്ധപ്പെട്ടാണ്. വിജന സ്ഥലത്ത് ഒറ്റപ്പെട്ട ഒരാൾക്ക് യാ ഇബാദല്ലാഹ്, അഗീസൂനീ.. എന്ന് വിളിച്ചു പറയാമെന്നാണ് ആ ഹദീസിന്റെ താല്പര്യം. ചില പണ്ഡിതന്മാർ ആ ഹദീസിന്റെ സാധുത അംഗികരിച്ചിട്ടുണ്ട്.

    മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ഈ ഹദീസ് പ്രചരിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഈ ഹദീസ് പ്രകാരം അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ പാടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

    ഈ ഹദീസ് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞതാണെങ്കിൽ അതിലെ ഉദ്ദേശ്യം ഇസ്ലാമികവിശ്വാസത്തിനു അനുഗുണമായിരിക്കണം എന്ന് സമർഥിക്കുക മാത്രമാണ് മുജാഹിദുകൾ ചെയ്തത്. കാരണം റസൂലുല്ലാഹ്(സ) അല്ലാഹുവിന്റെ ദീനിനെതിരിൽ ഒന്നും പഠിപ്പിക്കില്ല...!

    വിജനസ്ഥലത്ത് അത്യാവശ്യഘട്ടത്തിൽ ഉറക്കെ വിളിച്ച് പറയുന്നതിന്റെ താല്പര്യം അത് കേൾക്കുന്നവർ സഹായിക്കട്ടെ എന്നതാണ്.

    നമ്മുടെ നാട്ടിൽ ആരെങ്കിലും അപകടത്തിൽ പെട്ടാൽ ‘ഓടിവരണേ‘ എന്ന് വിളിച്ച് പറയുന്നത് പ്രാർഥനയാണെന്ന് ആരും പറയാറില്ലല്ലോ? അത് അഭൌതികവുമല്ല. കാരണം ആ ശബ്ദത്തിന്റെ പരിധിക്ക് അകത്തുള്ള ആരെങ്കിലും കേട്ട് ഓടിവരിക മാത്രമാണ് ഉദ്ദേശം..

    അത് പോലെ ഈ ശബ്ദം കേൾക്കുന്നവർ (അത് കൂടുതൽ ദൂരത്തേക്ക് കേൾക്കാൻ വേണ്ടിയാണ് ഉറക്കെ പറയുന്നത്. പ്രാർഥന ഉച്ചത്തിൽ പറയണമെന്നില്ല. അത് ബന്ധപ്പെട്ടവർ അറിയും എന്ന വിശ്വാസവും പ്രാർഥനയിൽ അടങ്ങുന്നുണ്ട്. ) സഹായിക്കട്ടെ എന്ന് കരുതിയാണ് വിജനസ്ഥലത്ത് സഹായിക്കണേ എന്ന് പറയുന്നത്.

    മനുഷ്യർക്ക് മനുഷ്യരെ മാത്രമേ സഹായിക്കാവൂ എന്നില്ലല്ലോ? ഒരു പട്ടിക്കുട്ടി കുഴിയിൽ വീണു ഉറക്കെ കരഞ്ഞാലും അത് കേൾക്കുന്ന മനുഷ്യർ സഹായിക്കാൻ ചെല്ലും.ഒരു മുസ്ലിം പ്രത്യേകിച്ചും ചെല്ലും. കാരണം അയാൾ അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ വിജയിക്കണം എന്നു കൂടി ആഗ്രഹിക്കുകയും പുണ്യകർമ്മങ്ങൾ വർദ്ധിപ്പിക്കണം എന്ന് കരുതുകയും ചെയ്യുന്ന ആളാണ്.

    ജിന്നുകളും മനുഷ്യരുടെതു പോലെ പരീക്ഷണത്തിനായി ജീവിതം നൽകപ്പെട്ടവരാണ്. അവർ ഒരു മനുഷ്യന്റെ ശബ്ദം എത്തുന്ന പരിധിക്കുള്ളിലുണ്ടാവുകയും അവന്റെ സഹായ അഭ്യർഥന കേൾക്കുകയും ചെയ്താൽ അവരുടെ കഴിവിൽ പെട്ട സഹായം ചെയ്തേക്കാം .!അത് തികച്ചും ഭൌതികമായ കാര്യകാരണബന്ധത്തിനകത്തുള്ള ഒരു കാര്യമാണ്. സുലൈമാൻ നബിയുടെ സദസ്സിലെ ജിന്നിനു ഒരു ഭൌതിക സാധനമായ സിംഹാസനം പൊക്കികൊണ്ടുവരാൻ സാധിക്കും എന്നത് ഖുർ ആനിൽ തന്നെ കാണാം.
    [
    27:38
    അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്‍റെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടു വന്ന് തരിക.?

    27:39
    ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.
    ]
    അല്ലാതെ പ്രവാചകൻ (സ) ഇസ്ലാമിനെതിരിൽ ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് അതിനുള്ള വിശദീകരണം..
    അല്ലാഹു അഅ്ലം..!
    · · · about an hour ago
      • Jamal Thandantharayil ജിന്നുകളെക്കുറിച്ചും ഈ വിഷയത്തെക്കുറിച്ചും ജമാ അത്തിന്റ്റെ കാഴ്ചപ്പാട് എന്താണ് എന്ന് വിശദീകരിക്കാമോ?
        about an hour ago ·
      • Ashraf CH താങ്കളുടെ വാദം മുന്നോട്ട് വെക്കാന്‍ താങ്കള്‍ സ്വീകരിച്ച രീതിശാസ്ത്രം നന്നായെന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല ...., ഒരു മാലയിലെ മണികള്‍ പോലെ താഴെയുള്ള വരികള്‍ താങ്കള്‍ കൂട്ടിച്ചേര്‍ത്തു വെച്ചത് എനിക്കിഷ്ടമായി....

        ---------------------------
        "വിളിച്ച് പറയുന്നത് പ്രാർഥനയാണെന്ന് ആരും പറയാറില്ലല്ലോ"
        "ഒരു പട്ടിക്കുട്ടി കുഴിയിൽ വീണു ഉറക്കെ കരഞ്ഞാലും അത് കേൾക്കുന്ന മനുഷ്യർ സഹായിക്കാൻ ചെല്ലും."
        "ജിന്നുകളും മനുഷ്യരുടെതു പോലെ പരീക്ഷണത്തിനായി ജീവിതം നൽകപ്പെട്ടവരാണ്. "
        "അവന്റെ സഹായ അഭ്യർഥന കേൾക്കുകയും ചെയ്താൽ അവരുടെ കഴിവിൽ പെട്ട സഹായം ചെയ്തേക്കാം .!"
        --------------------------

        എങ്കിലും, വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പലതും ഇസ്ലാമിനോ യാഥാര്ത്യത്തിനോ നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടുന്നതാണ്...
        38 minutes ago · · 1
      • Ashraf CH ജിന്ന് വിഷയത്തില്‍ മുജാഹിദുകള്‍, തങ്ങള്‍ക്ക് വന്നുപോയ അബന്ധങ്ങള്‍ സ്വയം കണ്ടെത്തി തിരുത്താന്‍ ശ്രമിക്കുകയാണെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്‌, എന്‍റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും അതിന് വേണ്ടി തന്നെ..
        15 minutes ago · · 1
      • Jamal Thandantharayil എന്നാൽ താങ്കളുടെ രീതി ശാസ്ത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. ഉദാഹരണത്തിനു ഞാൻ എഴുതിയത് ബ്രാക്കറ്റിൽ കൊടുക്കുന്നു. താങ്കൾ ക്വോട്ട് ചെയ്തത് ബ്രാക്കറ്റിനു പുറത്തും..[നമ്മുടെ നാട്ടിൽ ആരെങ്കിലും അപകടത്തിൽ പെട്ടാൽ ‘ഓടിവരണേ‘ എന്ന് വിളിച്ച് പറയുന്നത് പ്രാർഥനയാണെന്ന് ആരും പറയാറില്ലല്ലോ? അത് അഭൌതികവുമല്ല. കാരണം ആ ശബ്ദത്തിന്റെ പരിധിക്ക് അകത്തുള്ള ആരെങ്കിലും കേട്ട് ഓടിവരിക മാത്രമാണ് ഉദ്ദേശം..] ഇതിൽ നിന്ന് താങ്കൾ എടുത്ത് കൊടുത്തത് നോക്കുക..“"വിളിച്ച് പറയുന്നത് പ്രാർഥനയാണെന്ന് ആരും പറയാറില്ലല്ലോ"“...! ഇത് തെറ്റിദ്ധാരണാ ജനകമാണ്. യൂനുസ് നബി (അ) മത്സ്യത്തിന്റെ വയറ്റിൽ നിന്ന് വിളിച്ച് പറഞ്ഞതിനെ പ്രാർഥനയായാണ് ഇസ്ലാം വിശേഷിപ്പിക്കുന്നത്. ==== ഇനി ഇതു പോലെ [ജിന്നുകളും മനുഷ്യരുടെതു പോലെ പരീക്ഷണത്തിനായി ജീവിതം നൽകപ്പെട്ടവരാണ്. അവർ ഒരു മനുഷ്യന്റെ ശബ്ദം എത്തുന്ന പരിധിക്കുള്ളിലുണ്ടാവുകയും അവന്റെ സഹായ അഭ്യർഥന കേൾക്കുകയും ചെയ്താൽ അവരുടെ കഴിവിൽ പെട്ട സഹായം ചെയ്തേക്കാം .!അത് തികച്ചും ഭൌതികമായ കാര്യകാരണബന്ധത്തിനകത്തുള്ള ഒരു കാര്യമാണ്. ] ബ്രാക്കറ്റിൽ കൊടുത്തതിൽ നിന്ന് ചില ഭാഗം മാത്രം ക്വോട്ട് ചെയ്യുമ്പോൾ എന്നെക്കുറിച്ച് തെറ്റിധാരണ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക...!
        13 minutes ago ·
      • Jamal Thandantharayil Ashraf CH എങ്കിലും, വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പലതും ഇസ്ലാമിനോ യാഥാര്ത്യത്തിനോ നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടുന്നതാണ്... >>എന്താണ് താങ്കൾ പരിശോധിച്ച വസ്തുതകൾ..?
        12 minutes ago ·
      • Jamal Thandantharayil Ashraf CH ജിന്ന് വിഷയത്തില്‍ മുജാഹിദുകള്‍, തങ്ങള്‍ക്ക് വന്നുപോയ അബന്ധങ്ങള്‍ സ്വയം കണ്ടെത്തി തിരുത്താന്‍ ശ്രമിക്കുകയാണെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്‌, എന്‍റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും അതിന് വേണ്ടി തന്നെ.. >>എന്തൊക്കെയാണു താങ്കൾ മനസ്സിലാക്കിയ അബദ്ധങ്ങൾ..?
        11 minutes ago ·
      • Jamal Thandantharayil ജമാ അത്തിന്റെ ജിന്ന് വിഷയത്തിലും ഈ ഹദീസിന്റെ വിഷയത്തിലുമുള്ള നിലപാടുകൾ ഞാൻ ചോദിച്ചിരുന്നു. അതിനു മറുപടീ ഉണ്ടായില്ല. വിമർശനങ്ങൾക്ക് ഒരു പഞ്ഞവുമില്ല...!
        9 minutes ago ·
      • Ashraf CH ‎".....ചില ഭാഗം മാത്രം ക്വോട്ട് ചെയ്യുമ്പോൾ എന്നെക്കുറിച്ച് തെറ്റിധാരണ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക...!"
        ........................
        സഹോദരാ ഞാന്‍ മുറിച്ചു കൊടുത്തത് ദുരുദ്ദേശത്തോടെ അല്ല, ആണെങ്കിലും അതിനു തൊട്ടുമുകളില്‍ അത് മുഴുവനായി ഉണ്ടെന്നിരിക്കെ ആരെയെങ്കിലും തെറ്റിദ്ദരിപ്പിക്കാമെന്ന് ഞാന്‍ കരുതില്ല, ആരും കരുതില്ല എന്നാണ് മറ്റുള്ളവരെ കുറിച്ചും ഞാന്‍ മനസ്സിലക്കുനത്....

        "എന്തൊക്കെയാണു താങ്കൾ മനസ്സിലാക്കിയ അബദ്ധങ്ങൾ.."
        --------
        ഞാന്‍ പറഞ്ഞത്
        "മുജാഹിദുകള്‍, തങ്ങള്‍ക്ക് വന്നുപോയ അബന്ധങ്ങള്‍ സ്വയം കണ്ടെത്തി തിരുത്താന്‍ ശ്രമിക്കുകയാണെന്ന്"
        ഇവിടെ ഞാന്‍ കണ്ടെത്തിയ അബന്ധങ്ങള്‍ വിഷയമല്ല, മുജാഹിദുകള്‍ സ്വയം കണ്ടെത്തുന്നത് എന്താണോ അതവര്‍ തിരുത്തട്ടെ, ഇല്ലെങ്കില്‍ വേണ്ട.
        5 minutes ago ·
      • Ashraf CH Jamal Thandantharayil Ashraf CH എങ്കിലും, വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പലതും ഇസ്ലാമിനോ യാഥാര്ത്യത്തിനോ നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടുന്നതാണ്... >>എന്താണ് താങ്കൾ പരിശോധിച്ച വസ്തുതകൾ..?
        -----
        ഇത് ഞാന്‍ പറയാം... സഹോദരന്‍ അബ്ദുസ്സമദ് വരുമെന്ന് കരുതിയാണ് ഞാന്‍ കാത്തിരിക്കുന്നത്....
        എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, പിന്നീട്.
        3 minutes ago ·
      • Jamal Thandantharayil Ashraf CH
        ".....ചില ഭാഗം മാത്രം ക്വോട്ട് ചെയ്യുമ്പോൾ എന്നെക്കുറിച്ച് തെറ്റിധാരണ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കുക...!"
        ........................
        സഹോദരാ ഞാന്‍ മുറിച്ചു കൊടുത്തത് ദുരുദ്ദേശത്തോടെ അല്ല, ആണെങ്കിലും അതിനു തൊട്ടുമുകളില്‍ അത് മുഴുവനായി ഉണ്ടെന്നിരിക്കെ ആരെയെങ്കിലും തെറ്റിദ്ദരിപ്പിക്കാമെന്ന് ഞാന്‍ കരുതില്ല, ആരും കരുതില്ല എന്നാണ് മറ്റുള്ളവരെ കുറിച്ചും ഞാന്‍ മനസ്സിലക്കുനത്....

        "എന്തൊക്കെയാണു താങ്കൾ മനസ്സിലാക്കിയ അബദ്ധങ്ങൾ.."
        --------
        ഞാന്‍ പറഞ്ഞത്
        "മുജാഹിദുകള്‍, തങ്ങള്‍ക്ക് വന്നുപോയ അബന്ധങ്ങള്‍ സ്വയം കണ്ടെത്തി തിരുത്താന്‍ ശ്രമിക്കുകയാണെന്ന്"
        ഇവിടെ ഞാന്‍ കണ്ടെത്തിയ അബന്ധങ്ങള്‍ വിഷയമല്ല, മുജാഹിദുകള്‍ സ്വയം കണ്ടെത്തുന്നത് എന്താണോ അതവര്‍ തിരുത്തട്ടെ, ഇല്ലെങ്കില്‍ വേണ്ട. .>>സഹോദരാ, എന്താണ് താങ്കളുടെ പ്രശ്നം?
        2 minutes ago ·
      • Jamal Thandantharayil Ashraf CH Jamal Thandantharayil Ashraf CH എങ്കിലും, വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പലതും ഇസ്ലാമിനോ യാഥാര്ത്യത്തിനോ നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടുന്നതാണ്... >>എന്താണ് താങ്കൾ പരിശോധിച്ച വസ്തുതകൾ..?
        -----
        ഇത് ഞാന്‍ പറയാം... സഹോദരന്‍ അബ്ദുസ്സമദ് വരുമെന്ന് കരുതിയാണ് ഞാന്‍ കാത്തിരിക്കുന്നത്....
        എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, പിന്നീട്.
        about a minute ago · Like >> ശരി. അങ്ങിനെ ആവട്ടെ..! അല്ലാതെന്തു ചെയ്യാൻ..?
        about a minute ago ·