പണ്ടൊരിക്കല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പണം കടം കൊടുത്തു, പക്ഷെ തിരിച്ചു കൊടുക്കാന്‍ വാങ്ങിയ ആള്‍ തയ്യാറായില്ല. പകരം അയാള്‍ ഒരു വക്കീലിനെ കണ്ടു, വകീല്‍ അയാള്‍ക്ക് ഒരു ഉപായം പറഞ്ഞു കൊടുത്തു. ജഡ്ജി എന്ത് ചോദിച്ചാലും പൊട്ടന്‍ പോലെ അഭിനയിക്കുക. അവസാനം ഇയാള്‍ കേസ് ജയിച്ചു. ഫീസ് വാങ്ങാന്‍ വകീല്‍ വന്നപ്പോള്‍ അയാള്‍ വക്കീലിനോടും പൊട്ടന്‍ ഭാവിച്ചു എന്നൊരു കഥയുണ്ട്. ഈ കഥ ഇപ്പോള്‍ ഏറ്റവും നന്നായി ചെറുക നമ്മുടെ ഇസ്ലാഹുകാര്‍ക്ക് ആകുന്നു. എതിര്‍ക്കുന്നവരെ തെറി വിളിച്ചും പരിഹസിച്ചും പഠിപ്പിച്ച പണി അവസാനം സ്വയം തന്നെ തിരിഞ്ഞു എന്നതാണ് ശരി. ഒരാളെ കുറിച്ച് പറയാവുന്ന ഏറ്റവും വലിയ ആരോപണം നുണ പറയുന്നവന്‍ എന്നതാണ്. ഇവരുടെ പരസ്പരം പറയുന്ന കാര്യവും ഇത് തന്നെ. ഇവരെ നമുക്ക് ഇസ്ലാഹ്കാര്‍ എന്നോ അതോ ഇഫ്സാദ്‌കാരെന്നാണോ വിളിക്കേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കുക.