Sunday, August 12, 2012

എന്താണ് സിഹ്ര്‍ ?

  • Ali Koya shared Dubaii Salafi's photo.
    നിങ്ങള്‍ അറിഞ്ഞുവോ?
    · · · 5 hours ago ·
    • Jamal Thandantharayil എന്താണ് സിഹ്ര്‍ ? തഫ്ഹീമുല്‍ ഖുര്‍ആന്‍ അല്‍ബകറ 102 ന്റെ അര്‍ഥം കൊടുക്കുന്നതു നോക്കുക....!
      يُعَلِّمُونَ النَّاسَ السِّحْرَ‌ ....
      അവര്‍ സുലൈമാന്റെ രാജ്യവാഴ്ചയുടെ പേരില്‍ ചെകുത്താന്മാര്‍ പറഞ്ഞുപരത്തിയതിനെ പിന്‍പറ്റാന്‍ തുടങ്ങി.104 സുലൈമാനോ, ഒരിക്കലും സത്യനിഷേധം പ്രവര്‍ത്തിച്ചിട്ടില്ല. ജനത്തെ ആഭിചാരം അഭ്യസിപ്പിച്ചുകൊണ്ടിരുന്ന ആ ചെകുത്താന്മാരാകുന്നു സത്യനിഷേധം പ്രവര്‍ത്തിച്ചത്. ബാബിലോണിലെ `ഹാറൂത്ത്`, `മാറൂത്ത്` എന്നീ മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതിനെയും അവര്‍ പിന്തുടര്‍ന്നു. അവര്‍(മലക്കുകള്‍) ആകട്ടെ അത് ആരെ പഠിപ്പിക്കുമ്പോഴും വ്യക്തമായി പറയുമായിരുന്നു: `നോക്കൂ, ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാകുന്നു. നിങ്ങള്‍ സത്യനിഷേധത്തില്‍ അകപ്പെടാതിരിക്കുക.`105 എന്നിട്ടും ഭാര്യാഭര്‍ത്താക്കളെ ഭിന്നിപ്പിക്കാനുതകുന്നത് ആ ജനം അവരില്‍നിന്ന് അഭ്യസിച്ചുകൊണ്ടിരുന്നു.106 ദൈവഹിതമില്ലാതെ, അതുവഴി അവര്‍ക്ക് ആരെയും ദ്രോഹിക്കാനാവില്ലെന്നു സ്പഷ്ടം. എങ്കിലും ജനം തങ്ങള്‍ക്കു ദ്രോഹകരവും പ്രയോജനരഹിതവുമായ ആ വിദ്യ പഠിച്ചുകൊണ്ടിരുന്നു. അതു വാങ്ങുന്നവന്ന് പരലോകത്തില്‍ ഒരു വിഹിതവുമില്ലെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു. അവര്‍ സ്വയം വിറ്റ് പകരം വാങ്ങിയത് എത്ര മോശം; അവരറിഞ്ഞിരുന്നുവെങ്കില്‍! സത്യവിശ്വാസവും സൂക്ഷ്മതയും കൈക്കൊണ്ടിരുന്നുവെങ്കില്‍, അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഏറ്റവും ഉത്തമമാകുമായിരുന്നു--അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!
    • Jamal Thandantharayil വിശദീകരണവും...:
      105. ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതിന്റെ ചുരുക്കമിതാണ്: ഇസ്രായീല്‍സമുദായം മുഴുവനും ബാബിലോണില്‍ N654, M108 ബന്ധനസ്ഥരും അടിമകളുമായി കഴിഞ്ഞിരുന്ന കാലത്ത്, അവരെ പരീക്ഷിക്കുവാനായി അല്ലാഹു രണ്ടു മലക്കുകളെ മനുഷ്യരൂപത്തില്‍ അവരിലേക്ക് അയച്ചിരിക്കാം. ലൂത്തി(അ)ന്റെ ജനതയുടെ അടുക്കല്‍ മലക്കുകള്‍ അഴകുള്ള ആണ്‍കുട്ടികളുടെ രൂപത്തില്‍ ചെന്നിരുന്നതുപോലെ, ഇസ്രായീല്യരുടെ അടുത്ത് ഭിക്ഷുക്കളുടെയും സന്യാസിമാരുടെയും വേഷത്തില്‍ പോയിരിക്കണം. അവര്‍ അവിടെ ചെന്നു, ഒരു വശത്ത്, ആഭിചാരചന്തയില്‍ തങ്ങളുടെ വകയായും ഒരു കട തുറന്നിരിക്കാം. മറുവശത്ത്, ഇസ്രായീല്യരുടെ മേല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനായി, `ഞങ്ങള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമാണ്; അതുകൊണ്ട് നിങ്ങളുടെ ഭാവിയെ നിങ്ങള്‍ അപകടപ്പെടുത്തരുത്` എന്ന് ഓരോരുത്തര്‍ക്കും അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കാം. എന്നിട്ടും അവര്‍ പഠിപ്പിച്ചിരുന്ന ഇന്ദ്രജാലങ്ങളും മന്ത്രവിദ്യകളും ഉറുക്കുപണികളും പഠിക്കാന്‍ തന്നെ ആ ജനത തുനിഞ്ഞിറങ്ങിയിരിക്കാം. മലക്കുകള്‍ മനുഷ്യരൂപത്തില്‍ വന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആരും വിസ്മയിക്കേണ്ടതില്ല. ഈ മഹാപ്രപഞ്ചമാകുന്ന ദൈവിക ഭരണകൂടത്തിലെ പ്രവര്‍ത്തകരാണ് മലക്കുകള്‍. ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍, ഏതവസരത്തില്‍ ഏതു രൂപം കൈക്കൊള്ളേണ്ടത് ആവശ്യമായി വരികയാണെങ്കിലും അതവര്‍ക്ക് സ്വീകരിക്കാം. നാമിതു പറയുമ്പോഴും എത്രയോ മലക്കുകള്‍ മനുഷ്യവേഷത്തില്‍ വന്ന് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാരറിഞ്ഞു! സ്വതേ നിഷിദ്ധമായ ഒരു സംഗതി മലക്കുകള്‍ പഠിപ്പിക്കുകയെന്ന പ്രശ്നമാണെങ്കില്‍, ഒരുദാഹരണത്തിലൂടെ അത് മനസ്സിലാക്കാം: കൈക്കൂലി വാങ്ങുന്ന ഒരു ഗവണ്‍മെന്റുദ്യോഗസ്ഥനെ കുറ്റം ചെയ്യുന്ന സന്ദര്‍ഭത്തില്‍തന്നെ തൊണ്ടി സഹിതം പിടികൂടുവാനും താന്‍ നിരപരാധിയാണെന്നു ഒഴികഴിവു പറഞ്ഞ് രക്ഷപ്പെടുവാന്‍ തീരെ പഴുതില്ലാതിരിക്കുവാനും വേണ്ടി, അവന്ന് അടയാളംവെച്ച നാണ്യങ്ങളോ നോട്ടുകളോ പോലീസ് വകുപ്പിലെ യൂനിഫോം ധരിക്കാത്ത ഒരു കോണ്‍സ്റ്റബിള്‍ കൈക്കൂലിയായി കൊടുക്കുന്നതുപോലെയാണിത്.
    • Jamal Thandantharayil 106. അതായത്, അന്യരുടെ ഭാര്യമാരെ ഭര്‍ത്താക്കളില്‍നിന്ന് തെറ്റിച്ച്, തങ്ങളില്‍ അനുരക്തകളാക്കുവാന്‍ പറ്റുന്ന ആഭിചാരത്തിനും മാന്ത്രികവിദ്യകള്‍ക്കും ഉറുക്കുകള്‍ക്കുമാണ് ആ മാര്‍ക്കറ്റില്‍ കുടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. ഇതത്രെ, അന്നവര്‍ അകപ്പെട്ടുകഴിഞ്ഞിരുന്ന ധാര്‍മികാധഃപതനത്തിന്റെ പാരമ്യം! ഒരു സമുദായത്തിലെ വ്യക്തികളുടെ ഏറ്റവും രസകരമായ ജോലി പരസ്ത്രീകളില്‍ കണ്ണുവെക്കുകയെന്നതായിത്തീരുകയും അന്യരുടെ വിവാഹത്തിലിരിക്കുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താക്കളില്‍നിന്നും വേര്‍പെടുത്തി സ്വന്തമാക്കുന്നത് തങ്ങളുടെ ഏറ്റവും വലിയ വിജയമായി ഗണിക്കുകയും ചെയ്കയെന്നതിനേക്കാള്‍ താണപടിയിലുള്ള ധാര്‍മികാധഃപതനം വിഭാവനം ചെയ്കപോലും സാധ്യമല്ല. ഭാര്യാഭര്‍ത്തൃബന്ധം മാനുഷിക നാഗരികതയുടെ അടിവേരാണ്. മനുഷ്യന്റെ നാഗരികതയുടെ നന്മ സ്ത്രീപുരുഷബന്ധം നന്നാകുന്നതിനെയും, നാഗരികതയുടെ നാശം സ്ത്രീപുരുഷബന്ധം ദുഷിക്കുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍, തന്റെയും താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെയും നിലനില്‍പ്പ് ഏതൊന്നിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചിരിക്കുന്നുവോ അതിന്റെ അടിവേരിനുതന്നെ കോടാലിവെക്കുന്ന വ്യക്തി മനുഷ്യവംശത്തിലെ ഏറ്റവും ദുഷിച്ച നാശകാരിയാണ്. ഒരു നബിവചനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ഇബ് ലീസ് തന്റെ കേന്ദ്രത്തില്‍നിന്ന് ഭൂമിയുടെ നാനാഭാഗത്തേക്കും ഏജന്റുമാരെ അയക്കുന്നു; ഓരോ ഏജന്റും മടങ്ങിവന്ന് അവരവരുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഇബ്ലീസിനെ കേള്‍പ്പിക്കുന്നു. ഒരുത്തന്‍ പറയും, ഞാന്‍ ഇന്ന കുഴപ്പം സൃഷ്ടിച്ചു. മറ്റൊരുവന്‍ പറയും, ഞാന്‍ ഇന്ന തിന്മ പ്രചരിപ്പിച്ചു. പക്ഷേ, ഇബ് ലീസ് ഓരോരുത്തരോടും മറുപടി പറയും, `നീ ഒന്നും പ്രവര്‍ത്തിച്ചില്ല` എന്ന്. പിന്നീട് വേറൊരുത്തന്‍ വന്ന് ഇങ്ങനെ അറിയിക്കും: `ഞാന്‍ ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവില്‍നിന്നും വേര്‍പെടുത്തിയിട്ടാണ് വന്നത്.` ഇതുകേട്ട മാത്രയില്‍ ഇബ് ലീസ് ചാടി എണീറ്റ് അവനെ ആലിംഗനം ചെയ്കയും `നീയാണ് കൃത്യം നിര്‍വഹിച്ച് വന്നിട്ടുള്ളതെ`ന്ന് പറയുകയും ചെയ്യും. H2 ഈ നബിവചനത്തെക്കുറിച്ച് ചിന്തിക്കുന്നപക്ഷം, ഇസ്രായീല്യരുടെ പരീക്ഷണത്തിന്നായി നിയോഗിക്കപ്പെട്ട മലക്കുകളോട്, ഭാര്യാഭര്‍ത്താക്കളെ തെറ്റിക്കുന്ന മാരണവിദ്യ പഠിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്തിനാണെന്ന് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. അവരുടെ ധാര്‍മികാധഃപതനം ശരിക്കും അളന്നുപരിശോധിക്കാന്‍ കഴിയുന്ന ഏകമാനദണ്ഡം ഇതൊന്നുമാത്രമായിരുന്നു.
    • Jamal Thandantharayil സിഹ്ര്‍ എന്ന ഒരു പ്രവര്ത്തകനം അല്ലാഹു ഭൂമുഖത് പഠിപ്പിച്ചിട്ടുണ്ട് എന്നും അത് പല ആവശ്യങ്ങല്കും അവിശ്വാസികള്‍ ഉപയോഗപ്പെടുത്തിയിരുന്നു എന്നും അമാനുഷികമായ ഒരു കാര്യകാരണ ബന്ധമായും അങ്ങിനെ ജനങ്ങള്ക്വ ഒരു പരീക്ഷണം ആയും അല്ലാഹു അത് നിശ്ചയിച്ചിട്ടുണ്ട് എന്നും അത് ചെയ്യുന്നവര്ക്ക് പരലോകത്ത് ഓഹരി ഒന്നും ഉണ്ടാവുകയില്ല എന്നും മേല്‍ വചനത്തില്‍ നിന്നും വ്യക്തമാണ്..!

      എന്നാല്‍ ഈ സിഹ്ര്‍ വഴി ആളുകള്ക്ച യഥാര്ത്ഥ മല്ലാത്ത തോന്നലുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നത് സിഹ്ര്‍ ചെയ്യുന്നത് കൊണ്ട് മറ്റുള്ളവരില്‍ ഉളവാക്കാന്‍ കഴിയുന്ന ഫലം ആണ്. ജല വിദ്യ മൂലം ജനങ്ങള്ക്റ ഇല്ലാത്ത തോന്നലുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നത് ജാലവിദ്യ കണ്ടിട്ടുള്ള ആളുകള്ക്ള അറിയാമായിരിക്കും. മൂസ നബി യുടെ കാര്യം ഖുര്ആറന്‍ വിശദമായി പറയുന്നുണ്ട്.

      മൂസാ നബിക്ക് ജലവിദ്യക്കാരുടെ സിഹ്ര്‍ മൂലം വാദികള്‍ പാമ്പായി തീരുന്നത് ഖുര്‍ ആന്‍ തന്നെ വിവരിക്കുന്നു.
      (65-71) ആഭിചാരകന്മാര്‍ ചോദിച്ചു:39 `അല്ലയോ മൂസാ! നീ എറിയുന്നുവോ, അതല്ല ആദ്യം ഞങ്ങള്‍ എറിയട്ടെയോ?` മൂസാ പറഞ്ഞു: `ഇല്ല, നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക.` പെട്ടെന്നതാ അവരുടെ കയറുകളും വടികളും ആഭിചാരപ്രയോഗത്താല്‍ ഇഴയുന്നതായി മൂസാക്കു തോന്നി.40 അദ്ദേഹം ഉള്ളില്‍ ഭയന്നുപോയി.41 നാം പറഞ്ഞു: `ഭയപ്പെടേണ്ട. നീ തന്നെയാണ് ജയിക്കുക. നിന്റെ കൈയിലുള്ളത് എറിയുക. അവര്‍ പടച്ചുണ്ടാക്കിയതിനെയെല്ലാം അത് വിഴുങ്ങിക്കൊള്ളും.42 അവര്‍ പടച്ചുണ്ടാക്കിയതെല്ലാം ആഭിചാരതന്ത്രങ്ങള്‍ മാത്രമാകുന്നു. ആഭിചാരകന്‍ ഒരിക്കലും വിജയിക്കുകയില്ല-അവന്‍ എത്ര ഗമയില്‍ വന്നാലും.`
      വിശദീകരണം:
      40. സൂറ അല്‍ അഅ്റാഫില്‍ (സൂക്തം: 116) വിവരിക്കുന്നു: فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ (അവര്‍ തങ്ങളുടെ മാന്ത്രികോപകരണങ്ങള്‍ എറിഞ്ഞപ്പോള്‍ ജനത്തിന്റെ ദൃഷ്ടികളെ വശീകരിക്കുകയും അവരെ പരിഭ്രാന്തരാക്കുകയും ചെയ്തു). ഈ അനുഭവം ജനങ്ങള്ക്കുെ മാത്രമല്ല ഉണ്ടായത്. ഹസ്രത്ത് മൂസാ(അ)യെ തന്നെയും മന്ത്രവാദികളുടെ ഈ പ്രകടനം സ്വാധീനിച്ചു.
    • Jamal Thandantharayil കയറുകളും വടികളും ഉഗ്രനാഗങ്ങളായി ഇഴഞ്ഞുനടക്കുന്നതായി മൂസാ(അ)യുടെ കണ്ണുകളില്‍ മാത്രമല്ല വിചാരമണ്ഡലത്തിലും പ്രതിഫലിച്ചു.
      41. നമുക്ക് മനസ്സിലാകുന്നതിങ്ങനെയാണ്: മൂസാ(അ) `നിങ്ങള്‍ എറിഞ്ഞുകൊള്ളുക` എന്നു പറഞ്ഞുകഴിഞ്ഞില്ല, അപ്പോഴേക്കും മന്ത്രവാദികള്‍ അവരവരുടെ വടികളും പാശങ്ങളും അദ്ദേഹത്തിന്റെ മുന്നിലേക്കെറിഞ്ഞു. ഉടനെ നിരവധി സര്പ്പകങ്ങളായി അവ അദ്ദേഹത്തിന്റെ നേരെ ഇഴഞ്ഞുചെന്നു. പെട്ടെന്നുള്ള ഈ ദൃശ്യം മൂസായുടെ ഉള്ളില്‍ ഒരു വിഭ്രാന്തി സൃഷ്ടിച്ചെങ്കില്‍ അതില്‍ അസാധാരണമായി ഒന്നുമില്ല. മനുഷ്യന്‍ എപ്പോഴും മനുഷ്യനാണല്ലോ. പ്രവാചകനായതുകൊണ്ട് മനുഷ്യസ്വഭാവങ്ങളില്നിയന്ന് അവന്‍ മോചിതനാകുന്നില്ല. ദൈവികദൃഷ്ടാന്തങ്ങളോട് സാദൃശ്യമുള്ള ഇത്തരം കാഴ്ചകള്‍ ബഹുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനിടയുണ്ടെന്ന ഭയവും ഈ സന്ദര്ഭലത്തില്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. സാധാരണക്കാരെപ്പോലെ പ്രവാചകന്മാരും അഭിചാരകന്മാരാല്‍ സ്വധീനിക്കപ്പെടാവുന്നതാണെന്നതിനെ ഖുര്ആദന്‍ ഇവിടെ സത്യപ്പെടുത്തുന്നു. പ്രവാചകന്മാരുടെ നുബുവ്വത്ത് തടയുവാനോ അവര്ക്കടവതരിച്ചുകിട്ടുന്ന ദിവ്യസന്ദേശങ്ങളെ താറുമാറാക്കുവാനോ മന്ത്രംകൊണ്ട് അവരെ വഴിപിഴപ്പിക്കുവാനോ ഉള്ള ശക്തി അഭിചാരകന്മാര്ക്കി ല്ല. എങ്കിലും അല്പിസമയത്തേക്ക് അവരുടെ കഴിവുകളില്‍ സ്വാധീനം ചെലുത്താന്‍ അഭിചാരകന്മാര്ക്ക് സാധിച്ചിരുന്നു. തിരുനബി(സ)യ്ക്ക് അഭിചാരം ബാധിച്ചുവെന്ന് സൂചിപ്പിക്കുന്ന ഹദീസുകളെ കളവാക്കുകയും തുടര്ന്ന് മുഴുവന്‍ ഹദീസുകളും അസ്വീകാര്യമാണെന്ന നിലപാടിലെത്തിച്ചേരുകയും ചെയ്യുന്നവര്‍ എന്തുമാത്രം വലിയ അബദ്ധത്തിലാണ് പെട്ടിരിക്കുന്നതെന്ന് ഈ സൂക്തം വ്യക്തമാക്കിതരുന്നു.
      അപ്പോള്‍ ഖുര്ആനന്‍ പറയുന്നത് വിശ്വസിച്ചാല്‍ ശിര്ക്ക് ആകുമോ..?
      മൌദൂദി സാഹിബിനും ഇങ്ങിനെ വിശദീകരിക്കുക വഴി ശിര്ക്ക സംഭവിച്ചോ..?
      അവസാന ഭാഗം മൌദൂദി എഴുതിയത് ഒന്ന് കൂടി വായിക്കുക...:തിരുനബി(സ)യ്ക്ക് അഭിചാരം ബാധിച്ചുവെന്ന് സൂചിപ്പിക്കുന്ന ഹദീസുകളെ കളവാക്കുകയും തുടര്ന്ന് മുഴുവന്‍ ഹദീസുകളും അസ്വീകാര്യമാണെന്ന നിലപാടിലെത്തിച്ചേരുകയും ചെയ്യുന്നവര്‍ എന്തുമാത്രം വലിയ അബദ്ധത്തിലാണ് പെട്ടിരിക്കുന്നതെന്ന് ഈ സൂക്തം വ്യക്തമാക്കിതരുന്നു.
  • 1 comment:

    1. Emperor Casino Sister Sites: Best Bitcoin Casino Sister Sites
      We provide an honest review of 제왕카지노 Empire Casino sister sites, allowing you to 바카라 사이트 explore the top febcasino bonuses, games, security, and security features of our

      ReplyDelete