Jamal Thandantharayil created a doc.
Mohamed Manjeri ഞങ്ങൾ എഴുതിയത് ഒരക്ഷരമെങ്കിലും ഖുർആനിനോ സുന്നത്തിനോ എതിരുണ്ടെങ്കിൽ കാണിക്ക്. ഇതൊരു വെല്ലു വിളിയായി കൂട്ടിക്കോളൂ..>>
സൂറ നഹ് ലില്‍ മുപ്പത്തി ആറാം വചനത്തിനു ജമാ അതിന്റെ ആദര്‍ശം എന്ന പേജില്‍ കൊടുത്ത അര്‍ഥം ജമാ അതിന്റെ താല്പര്യങ്ങള് വ്യക്ത മാക്കുന്നുണ്ട്. ജമാ അതെ ഇസ്ലാമി സ്ഥാപിക്കപ്പെട്ട അവസ്ഥയില്‍ നിന്നും ഏറെ മാറിയിട്ടുണ്ടെങ്കിലും പഴയ വാദങ്ങളെ ന്യായീകരിക്കാന്‍ ഇപ്പോഴും അണികള്‍ ഇബാദത്തിനു അനുസരണം, ആരാധന, അടിമത്വം എന്നീ മൂന്നു അര്‍ഥങ്ങള്‍ പരിഗണിക്കണം എന്ന പഴയ വാദം കൊണ്ട് നടക്കുന്നുണ്ട്.
അതിനുള്ള തെളിവാണ് ജമാ അതിനെ ആദര്‍ശം എന്ന പേജിലെ ഈ വാക്യത്തിന്റെ പരിഭാഷ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦﴾
ആദ്യം മുജാഹിദു പരിഭാഷയില്‍ നിന്ന്. ഇബാദത്ത് എന്ന പദമാണ് ആരാധന എന്ന് പരിഭാഷപ്പെടുതപ്പെട്ടത്.
[16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
http://www.jihkerala.org/jamaat/ideology.htm
ഇനി ജമാ അതിന്റെ ആദര്‍ശ പേജില്‍ നിന്ന്...!
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്മാരിലൂടെ അല്ലാഹു നല്കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്: 36)
==============================
അല്ലഹുവിനല്ലാതെ മറ്റാര്‍ക്കും അനുസരണം അര്‍പ്പിക്കതിരിക്കുക എന്നത് ഖുര്‍ ആനിനു എതിരാണ്...!
==============================
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩
[4:59] അബ്ദുല്‍ ഹമീദ് & പറപ്പൂര്
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
==============================
അല്ലഹുവിനല്ലാതെ അടിമത്വം അര്‍പ്പിക്കതിരിക്കുക എന്നതും ഖുര്‍ആനിനു എതിരാണ്...!
==============================
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ اللَّـهِ ۗ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿٩٢
[4:92] അബ്ദുല്‍ ഹമീദ് & പറപ്പൂര്
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും...>> എന്ന് ഒരു ആയതില്‍ തന്നെ രണ്ടു തവണ വന്നത് നോക്കുക. അടിമത്വം മനുഷ്യര്‍ക് ആയാലും അവനു വിശ്വാസി അഥവാ മു അ മിന് ആവാമെങ്കില്‍ നിങ്ങളുടെ ആദര്‍ശം എവിടെ ഖുര്‍ ആന്‍ എവിടെ ജമാ അതുകാരാ..!
==============================
ആദര്‍ശം തന്നെ ഖുര്‍ആനിനു എതിരാണെങ്കില്‍ പിന്നെ ബാക്കി കാര്യങ്ങള്‍ പറയേണ്ടതുണ്ടോ..?