Tuesday, November 22, 2011

ഇതൊരു വെല്ലു വിളി..??

Jamal Thandantharayil created a doc.
Mohamed Manjeri ഞങ്ങൾ എഴുതിയത് ഒരക്ഷരമെങ്കിലും ഖുർ‌ആനിനോ സുന്നത്തിനോ എതിരുണ്ടെങ്കിൽ കാണിക്ക്‌. ഇതൊരു വെല്ലു വിളിയായി കൂട്ടിക്കോളൂ..

>>

സൂറ നഹ് ലില്‍ മുപ്പത്തി ആറാം വചനത്തിനു ജമാ അതിന്റെ ആദര്‍ശം എന്ന പേജില്‍ കൊടുത്ത അര്‍ഥം ജമാ അതിന്റെ താല്പര്യങ്ങള്‍ വ്യക്ത മാക്കുന്നുണ്ട്. ജമാ അതെ ഇസ്ലാമി സ്ഥാപിക്കപ്പെട്ട അവസ്ഥയില്‍ നിന്നും ഏറെ മാറിയിട്ടുണ്ടെങ്കിലും പഴയ വാദങ്ങളെ ന്യായീകരിക്കാന്‍ ഇപ്പോഴും അണികള്‍ ഇബാദത്തിനു അനുസരണം, ആരാധന, അടിമത്വം എന്നീ മൂന്നു അര്‍ഥങ്ങള്‍ പരിഗണിക്കണം എന്ന പഴയ വാദം കൊണ്ട് നടക്കുന്നുണ്ട്.

അതിനുള്ള തെളിവാണ് ജമാ അതിനെ ആദര്‍ശം എന്ന പേജിലെ ഈ വാക്യത്തിന്റെ പരിഭാഷ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦﴾
ആദ്യം മുജാഹിദു പരിഭാഷയില്‍ നിന്ന്. ഇബാദത്ത് എന്ന പദമാണ് ആരാധന എന്ന് പരിഭാഷപ്പെടുതപ്പെട്ടത്‌.

[16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
  http://www.jihkerala.org/jamaat/ideology.htm


ഇനി ജമാ അതിന്റെ ആദര്‍ശ പേജില്‍ നിന്ന്...!

അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)
======================================
അല്ലഹുവിനല്ലാതെ മറ്റാര്‍ക്കും അനുസരണം അര്‍പ്പിക്കതിരിക്കുക എന്നത് ഖുര്‍ ആനിനു എതിരാണ്...!
======================================
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩
[4:59] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.

=======================================
അല്ലഹുവിനല്ലാതെ അടിമത്വം അര്‍പ്പിക്കതിരിക്കുക എന്നതും ഖുര്‍ആനിനു എതിരാണ്...!
=======================================
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ اللَّـهِ ۗ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿٩٢
[4:92] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്‌. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്‌; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്‌. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്‌. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും...>> എന്ന് ഒരു ആയതില്‍ തന്നെ രണ്ടു തവണ വന്നത് നോക്കുക. അടിമത്വം മനുഷ്യര്‍ക് ആയാലും അവനു വിശ്വാസി അഥവാ മു അ മിന്‍ ആവാമെങ്കില്‍ നിങ്ങളുടെ ആദര്‍ശം എവിടെ ഖുര്‍ ആന്‍ എവിടെ ജമാ അതുകാരാ..!

===================================

ആദര്‍ശം തന്നെ ഖുര്‍ആനിനു എതിരാണെങ്കില്‍ പിന്നെ ബാക്കി കാര്യങ്ങള്‍ പറയേണ്ടതുണ്ടോ..?



    • Shafi Koruvalappil هَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴿٥٩
      [4:59] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. <<<.
      ബഹുമാനപെട്ട മോഹമെദ്‌ സാഹിബ്‌ കുറച്ചു നേരത്തെ എന്‍റെ പോസ്റ്റിനുള്ള മുരപടിയില്‍ നിരുപാതിക അനുസരണം സ്വാപാതിക അനുസരണം എന്നൊക്കെ എഴുതിയിരുന്നു ..ഇവിടെ നിന്നന്നു ഈ സ്വപതികവും നിരുപതികവും കടന്നു വരുന്നത് ... മുകളില്‍ പറഞ്ഞ ആയതില്‍ എന്താണ് പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തമായി അല്ലാഹുവിനെയും റസൂല്‍ ( സ ) അനുസരിക്കണം നിങ്ങളിലെ കൈകാര്യ കര്താക്കളെയും അനുസരിക്കാന്‍ പറയുന്നു..ഇതില്‍ എന്തൊക്കെ യാണ് സ്വാപാതിക ഇബാദത്ത് നിരുപാതിക ഇബാദത്
      Tuesday at 4:28pm ·
    • Abu Backer നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു (1:5) അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

      ഇവടെ സഹായ തേട്ടം ഞാന്‍ തപ്പീട്ടു അഭൌതികം, കാര്യകാരണ ബന്ധത്തിനതീതം എന്നൊന്നും കാണുന്നില്ല.
      Tuesday at 4:34pm · · 1Loading...
    • Mohamed Manjeri താങ്കൾ പറയുന്നു {{{അല്ലഹുവിനല്ലാതെ മറ്റാര്‍ക്കും അനുസരണം അര്‍പ്പിക്കതിരിക്കുക എന്നത് ഖുര്‍ ആനിനു എതിരാണ്...!}}} ആണോ? പടച്ചവനെതിരെ പടപ്പുകൾക്ക് അനുസരണമില്ല എന്ന ഹദീസ് താ‍ാങ്കൾ അംഗീകരിക്കുമോ?. ആ ഹദീസിനു വിരുദ്ധമല്ലാത്ത അനുസരണമേ പടപ്പുകൾക്ക് പാടുള്ളൂ എന്നാണ് ജമാ‌അത്ത് വാദിച്ചത്. ലോകത്തിലെ എണ്ണമറ്റ ഭാഷകളിൽ മൌദൂദിയുടെ പുസ്തകം പ്രസിദ്ധീകരിക്കുകയും അവ വായിച്ച് ഇസ്‌ലാമിലേക്ക് വരികയും ചെയ്ത അനേകം മനുഷ്യരുണ്ട്. ആരെങ്കിലും ഒരാൾ ‘ഞാൻ എന്റെ മേലധികാരിയെ അനുസരിക്കില്ല, കാരണം മൌദൂദി മേലധികാരിയെ അനുസരിച്ചാൽ ശിർക്കാവും എന്ന്‌ എന്നെ പഠിപ്പിച്ചിട്ടുണ്ട്’ എന്നു വാദിച്ചിട്ടുണ്ടോ? എന്തു കൊണ്ട് കേരളത്തിലെ മുജാഹിദുകൾ ജമാ‌അത്ത് സാഹിത്യം ഇങ്ങനെ മനസ്സിലാക്കുന്നു? നിങ്ങളൊഴിച്ച് മറ്റാർക്കും ഒരു തെറ്റുദ്ധാരണയും ഉണ്ടാകുന്നുമില്ല!!! (ഇന്തയിൽ പോലും വേറെ ആരും, അഹ്‌ലെ ഹദീസുകാർ പോലും അനുസരണത്തിന്റെ കാര്യത്തിൽ ഒരു തെറ്റിദ്ധാരണയും മൌദൂദിഗ്രന്ധം വായിച്ചിട്ട് മനസ്സിലാക്കിയിട്ടില്ല!!) അപ്പോൾ ആർക്കാണ് കുഴപ്പം. നിങ്ങളുടെ കണ്ണടക്കാണ് എന്നു മനസ്സിലായില്ലേ!!!
      Yesterday at 12:35am · · 3Loading...
    • Mohamed Manjeri മഞ്ഞക്കണ്ണടമായി ഒരുവട്ടം വായിച്ചാൽ ആപ്രശ്നം നിങ്ങൾക്കും ഉണ്ടാവില്ല. അതു മാറ്റിയില്ലെങ്കിൽ ഖിയാമം വരെ നിങ്ങൾ മൌദൂദിയെപറ്റി നുണപറഞ്ഞ പറഞ്ഞ് ഏടിന്റെ കനം കൂട്ടും!!
      Yesterday at 12:37am ·
    • Mohamed Manjeri മറ്റൊരു കാര്യം താങ്കൾ പറഞ്ഞത് ഇതാണ് {{{അല്ലഹുവിനല്ലാതെ അടിമത്വം അര്‍പ്പിക്കതിരിക്കുക എന്നതും ഖുര്‍ആനിനു എതിരാണ്...!}}} ആണോ? എങ്കിൽ എന്തുകൊണ്ട് മുജാഹിദുകൾ ‘അബ്ദുന്നബി’ എന്നോ അബ്‌ദുമുഹമ്മദ് എന്നോ പേരിടുന്നില്ല?. അങ്ങനെ പേരിട്ടാൽ അത് ശിർക്കാവും എന്നു നിങ്ങളുടെ ഏറ്റവും ജമാ‌അത്ത് വിരോധമുള്ള ഉമർ മൌലവി പോലും എഴുതിയിട്ടില്ലേ?.. .. ഈ ചോദ്യം ഈ ഗ്രൂപ്പിൽ ഞാൻ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. അതിനു നിങ്ങൾ മറുപടി പറഞ്ഞാൽ ആ നിമിഷം അടിമത്തം എപ്പോ ശിർക്ക് ആവും എന്നും എപ്പൊ ശിർക്ക് ആവില്ല എന്നും മനസ്സിലാവും. അതിനാൽ കൊന്നാലും മുജാഹിദ് ആ ചോദ്യം കേൾക്കില്ല.. :)
      Yesterday at 12:40am · · 2Loading...
    • Mohamed Manjeri അതിനാൽ വീണ്ടും ഞാൻ വെല്ലു വിളിക്കുന്നു {{{ഞങ്ങൾ എഴുതിയത് ഒരക്ഷരമെങ്കിലും ഖുർ‌ആനിനോ സുന്നത്തിനോ എതിരുണ്ടെങ്കിൽ കാണിക്ക്‌. ഇതൊരു വെല്ലു വിളിയായി കൂട്ടിക്കോളൂ..}}}}
      Yesterday at 12:41am · · 3Loading...
    • Abu Backer ‎>>> എങ്കിൽ എന്തുകൊണ്ട് മുജാഹിദുകൾ ‘അബ്ദുന്നബി’ എന്നോ അബ്‌ദുമുഹമ്മദ് എന്നോ പേരിടുന്നില്ല?

      അതിനു നിങ്ങൾ മറുപടി പറഞ്ഞാൽ ആ നിമിഷം അടിമത്തം എപ്പോ ശിർക്ക് ആവും എന്നും എപ്പൊ ശിർക്ക് ആവില്ല എന്നും മനസ്സിലാവും. അതിനാൽ കൊന്നാലും മുജാഹിദ് ആ ചോദ്യം കേൾക്കില്ല <<<
      Yesterday at 8:36am · · 3Loading...
    • Babulal Mb imam razi ku thettu pattiyathalle...manjeri sahebum backar sahebum vellu vilichittu karyamilla....ningalku thettu patti........
      pinne......
      Allahu khalik(creation), Allahu raziq(sustanability), Allau Malik(Sovereignty) held by QURAAN.....engane vishwasikkunna samoohathinu athyanthikamaayi(paramamaayi) allahuvine aaradhichaal, adimatham nalkiyal, anusaranamekiyal enthanu kuzhappam....

      (Athyanthikammayi ennanthanu prashnam. vyavasthakalodulla samaram, vyavasatha maatam, aadarsha jeevitha vyavastha ennee thalangalil kurachu uyarnnu chindikkooo....ningalude mannu ivideyaanu, pakshe chintha aaakashangalil ninnu varanam....ennale aakasha chinthaye manninodu cherthu nirthi vaayikkan pattoo....)-------aarodu?????--vanarodanam aanennu enikariyaam....
      Yesterday at 9:09am ·
    • Riyas Abdulsalam ഒരാളുടെ അടിമത്തം സ്വീകരിച്ച ആള്‍ മറ്റൊരാളുടെ കൂടി അടിമയാണെന്നു പറയുന്നത് ഏതെങ്കിലുമൊരാളെ പറ്റിക്കലാണ്‌.
      കാരണം മനുഷ്യന്റെ ഒരു സങ്കല്‍പത്തിലും ഒന്നില്‍ കൂടുതല്‍ സത്തക്ക് സ്‌ലേവ് ആവുക എന്നത് വരുന്നില്ല. റോബോട്ടുകള്‍ , ഇലക്ട്രോനിക്സ് കമ്പൂട്ടര്‍ രംഗത്തുള്ള വിവിധ സിസ്റ്റങള്‍ എന്നിവയിലുള്ള മാസ്റ്റര്‍ -സ്ലേവ് സംവിധാനങള്‍ പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം.

      അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ അടിമയാണ്‌ എന്ന്‌ ഓരോ മുസ്‌ലിമും എല്ലാ നമസ്കാരത്തിലും പ്രക്യാപിക്കുന്നു. പക്ഷേ മുജാഹിദുകാര്‍ക്ക് അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കാന്‍ വയ്യ എന്നാണ്‌ സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കാന്‍ ദീന്‍ അനുവദിക്കുന്നുവെന്ന അവരുടെ വാദത്തിന്റെ അര്ത്ഥം.സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കാമെന്ന് വിശ്വസിക്കുന്ന ആള്‍ അല്ലാഹുവിന്റെ അടിമത്തം അംഗീകരിച്ചവനാണ്‌ എന്നു പറയുന്നത്. ശുദ്ധ തട്ടിപ്പാണ്‌.
      Yesterday at 9:15am · · 1Loading...
    • Riyas Abdulsalam പരമാധികാരം അല്ലാഹുവിനാണ്‌ രാജാധിരാജനായി അല്ലാഹുവിനെതന്നെയാണ്‌ ഞങളും അംഗീകരിക്കുന്നതെന്ന് കെ എന്‍ എം കാരും വാദത്തില്‍ മുട്ടുമ്പോള്‍ പറയാറുണ്ട്. ഈ പരമാധികാരം അത്യന്തിക അനുസരണം രജാധിരാജന്‍ എന്നീ സങ്കല്‍പ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ടല്ല പക്ഷേ അവരതു പറയുന്നത്.
      അല്ലാഹുവിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങള്‍ക്കനുസരിച്ച് അനുസരിക്കപ്പെടേണ്ടവര്‍ക്കേ നാം നമ്മുടെ അനുസരണം സമര്‍പ്പിക്കൂ എന്നു വിശ്വസിക്കുകയും അതനുധാവനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താലെ നാം അല്ലാഹുവിനുള്ള അത്യന്തിക അനുസര്ണത്തിനോട് കൂറുപുലര്‍ത്തുന്നുള്ളൂ. അതുപോലെ തന്റെ മേല്‍ അല്ലാഹുവിന്റെ അധീശത്തം അംഗീകരിക്കാത്തവനെയും അല്ലാഹു കല്‍പിച്ചതനുസരിച്ച് വിധിക്കാത്തവനെയും രാജവായി അംഗീകരിക്കുന്നയാള്‍ ഒരിക്കലും അല്ലാഹുവിനെ രാജാധിരാജനായി കാണുന്നില്ല.

      ഇതു പറയുമ്പോള്‍ , ജമാല്‍ സാഹിബിനെപ്പോലുള്ള ചില കെ എന്‍ എം കാര്‍ ഇവിടെ തന്നെ മ-അശറ തീര്‍ക്കാന്‍ ശ്രമിക്കും, ഞങളുടെ നടപടികളെക്കുറിച്ച് ഞങള്-ക്ക് പറയാനുള്ളത് അല്ലാഹുവിന്റെ മുമ്പാകെ ബോധിപ്പിച്ചു കൊള്ളാം എന്നാണത്തരം ചോദ്യങളുമായി വരുന്നവരോട് പറയാനുള്ളത്.
      Yesterday at 9:33am · · 1Loading...
    • Abu Backer അടിമത്തം അള്ളാഹു അല്ലാത്തവര്‍ക്കും ആവാം എന്ന് മുജാഹിദുകള്‍ വാദിക്കുന്നു, എന്നിട്ട് അബ്ദുല്ലാഹ് എന്ന് പേരിടുകയും ചെയ്യുന്നു, ജനങ്ങളെ പറ്റിക്കുന്ന മുജാഹിദുകള്‍ പടചോനെയും പറ്റിക്കാം എന്ന് ധരിച്ചു വെച്ചിട്ടുണ്ടോ
      Yesterday at 9:35am · · 4Loading...
    • Najm Zaman തിരിച്ചറിണ്റ്റെ ഈ അവസ്ഥയിലൂടെ കയറി വന്ന സഹോദരന്‍ അബൂ.. താങ്കള്‍ക്ക്‌ ഇപ്പോള്‍ എന്ത്‌ തോന്നുന്നു..
      Yesterday at 11:31am · · 2Loading...
    • Mohamed Manjeri Jamal Thandantharayil
      23 hours ago · · 1Loading...
    • Najm Zaman മുഹമ്മദ്‌ മഞ്ചേരി ആരെയെങ്കിലും വിളിച്ചോ....
      21 hours ago · · 1Loading...
    • Mohamed Manjeri ചിലി വിളികൾ അങ്ങനെയാണ്.. ശൈഖുനാ ഖുനാ ഖുനാ ഖുനാ ..... അങ്ങനെ അലയടിച്ച് തീരും :)
      5 hours ago · · 2Loading...
    • Jamal Thandantharayil Abu Backer നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു (1:5) അബ്ദുല്‍ ഹമീദ് & പറപ്പൂര്‍

      ഇവടെ സഹായ തേട്ടം ഞാന്‍ തപ്പീട്ടു അഭൌതികം, കാര്യകാരണ ബന്ധത്തിനതീതം എന്നൊന്നും കാണുന്നില്ല.
      >>>
      ഫാത്തിഹ അഞ്ചാം വചനത്തില്‍ ഇബാടതാണ് പ്രതിപാദ്യം. ഇബാദത് ആകുന്ന സഹായ തേട്ടം തന്നെയാണ് അവിടെ ഉദ്ദേശിക്കുന്നത്. ഇബാദത് ആകാത്ത സഹായങ്ങള്‍ പരസ്പരം ചെയ്യാന്‍ ഖുര്‍ആനില്‍ തന്നെ അല്ലാഹു ഉപദേശിക്കുന്നുണ്ട്.
      [5:2] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      ........ പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

      ഇബാദത്ത് അല്ലാഹുവിനു മാത്രമേ പാടുള്ളൂ. അത് അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യരുത് എന്നത് ഖുര്‍ആന്റെ കല്പന ആണ്. സഹായവും അനുസരണവും അല്ലാഹു അല്ലാത്തവര്കും ചെയ്യണം എന്നതും അല്ലാഹുവിന്റെ കല്പന ആണ്. എന്നിരിക്കെ ഇബാദത്ത് എന്ന പദത്തിന് അനുസരണം എന്ന് അര്‍ഥം കൊടുക്കാന്‍ ജമാഅതുകാര്‍ നടത്തുന്ന കളികളുടെ ഭാഗമാണ് ഇതൊക്കെ..! അറിഞ്ഞു കൊണ്ട് ഖുര്‍ ആന്‍ വച്ചങ്ങല്കെതിരെ വാദിക്കുന്ന നിങ്ങള്‍ എന്താണ് അതിനു പ്രതിഫലം പ്രതീക്ഷിക്കുന്നത്..?

      Mohamed Manjeri താങ്കൾ പറയുന്നു {{{അല്ലഹുവിനല്ലാതെ മറ്റാര്‍ക്കും അനുസരണം അര്‍പ്പിക്കതിരിക്കുക എന്നത് ഖുര്‍ ആനിനു എതിരാണ്...!}}} ആണോ? പടച്ചവനെതിരെ പടപ്പുകൾക്ക് അനുസരണമില്ല എന്ന ഹദീസ് താ‍ാങ്കൾ അംഗീകരിക്കുമോ?. ആ ഹദീസിനു വിരുദ്ധമല്ലാത്ത അനുസരണമേ പടപ്പുകൾക്ക് പാടുള്ളൂ എന്നാണ് ജമാ‌അത്ത് വാദിച്ചത്. ലോകത്തിലെ എണ്ണമറ്റ ഭാഷകളിൽ മൌദൂദിയുടെ പുസ്തകം പ്രസിദ്ധീകരിക്കുകയും അവ വായിച്ച് ഇസ്‌ലാമിലേക്ക് വരികയും ചെയ്ത അനേകം മനുഷ്യരുണ്ട്. ആരെങ്കിലും ഒരാൾ ‘ഞാൻ എന്റെ മേലധികാരിയെ അനുസരിക്കില്ല, കാരണം മൌദൂദി മേലധികാരിയെ അനുസരിച്ചാൽ ശിർക്കാവും എന്ന്‌ എന്നെ പഠിപ്പിച്ചിട്ടുണ്ട്’ എന്നു വാദിച്ചിട്ടുണ്ടോ? എന്തു കൊണ്ട് കേരളത്തിലെ മുജാഹിദുകൾ ജമാ‌അത്ത് സാഹിത്യം ഇങ്ങനെ മനസ്സിലാക്കുന്നു? നിങ്ങളൊഴിച്ച് മറ്റാർക്കും ഒരു തെറ്റുദ്ധാരണയും ഉണ്ടാകുന്നുമില്ല!!! (ഇന്തയിൽ പോലും വേറെ ആരും, അഹ്‌ലെ ഹദീസുകാർ പോലും അനുസരണത്തിന്റെ കാര്യത്തിൽ ഒരു തെറ്റിദ്ധാരണയും മൌദൂദിഗ്രന്ധം വായിച്ചിട്ട് മനസ്സിലാക്കിയിട്ടില്ല!!) അപ്പോൾ ആർക്കാണ് കുഴപ്പം. നിങ്ങളുടെ കണ്ണടക്കാണ് എന്നു മനസ്സിലായില്ലേ!!!
      Yesterday at 12:35am · · 3Febinali Choalakkal, Abu Backer and Siddeeque Mp like this.
      >>
      സഹോദരാ, ഞാന്‍ പറഞ്ഞതിനു തെളിവ് ആയി ഞാന്‍ ഖുര്‍ആന്‍ ആയത് കൊടുത്തു. നിങ്ങള്‍ക്ക് അത് സ്വീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വീകരിക്കുക.
      ഇല്ലെങ്കില്‍ നിങ്ങള്ക് നിങ്ങളുടെ ദീന്‍. ഞങ്ങള്ക് ഞങ്ങളുടെ ദീന്‍ എന്ന് പറഞ്ഞു നമുക്ക് നിര്‍ത്താം. കുറെ ആയല്ലോ ഈ ദുര്‍വ്യാഖ്യാനം..!

      താങ്കള്ക് മനസ്സിലകാനായി ഞാന്‍ വീണ്ടും എഴുതാം. മേലെ ഞാന്‍ കൊടുത്ത 4 : 59 ല് സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക, അല്ലാഹുവിന്റെ റസൂലിനെ ആരാധിക്കുക, നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്തക്കളെയും ആരാധിക്കുക എന്ന് അര്‍ഥം കൊടുക്കാന്‍ സാധിക്കുമോ. അനുസരണം എന്നത് സ്വയം ഇബാദത്ത് ആണോ. അല്ല. ആണെങ്കില്‍ അല്ലാഹു തന്നെ നബിയും ഇബാദത് ചെയ്യാന്‍ പറഞ്ഞു എന്ന് പറയേണ്ടി വരും... അതു പോലെ ഒരു പാട് പ്രശ്നങ്ങള്‍...!
      എന്തിനാണ് ജമാ അതുകാര്‍ ഇബാദത്തിനു അനുസരണം എന്ന് അര്‍ഥം കൊടുക്കണം എന്ന് വാദിക്കുന്നത്?
      about an hour ago ·
    • Jamal Thandantharayil Riyas Abdulsalam ഒരാളുടെ അടിമത്തം സ്വീകരിച്ച ആള്‍ മറ്റൊരാളുടെ കൂടി അടിമയാണെന്നു പറയുന്നത് ഏതെങ്കിലുമൊരാളെ പറ്റിക്കലാണ്‌.
      കാരണം മനുഷ്യന്റെ ഒരു സങ്കല്‍പത്തിലും ഒന്നില്‍ കൂടുതല്‍ സത്തക്ക് സ്‌ലേവ് ആവുക എന്നത് വരുന്നില്ല. റോബോട്ടുകള്‍ , ഇലക്ട്രോനിക്സ് കമ്പൂട്ടര്‍ രംഗത്തുള്ള വിവിധ സിസ്റ്റങള്‍ എന്നിവയിലുള്ള മാസ്റ്റര്‍ -സ്ലേവ് സംവിധാനങള്‍ പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം.

      അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ അടിമയാണ്‌ എന്ന്‌ ഓരോ മുസ്‌ലിമും എല്ലാ നമസ്കാരത്തിലും പ്രക്യാപിക്കുന്നു. പക്ഷേ മുജാഹിദുകാര്‍ക്ക് അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കാന്‍ വയ്യ എന്നാണ്‌ സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കാന്‍ ദീന്‍ അനുവദിക്കുന്നുവെന്ന അവരുടെ വാദത്തിന്റെ അര്ത്ഥം.സൃഷ്ടികളുടെ അടിമത്തം സ്വീകരിക്കാമെന്ന് വിശ്വസിക്കുന്ന ആള്‍ അല്ലാഹുവിന്റെ അടിമത്തം അംഗീകരിച്ചവനാണ്‌ എന്നു പറയുന്നത്. ശുദ്ധ തട്ടിപ്പാണ്‌.
      Yesterday at 9:15am · · 1Mohamed Manjeri likes this.

      മേലെ എഴുതിയത് ജമാ അതു കാരുടെ ദീന്‍..

      ഇനി താഴെ കാണുന്നത് നബി (സ) പഠിപ്പിച്ച ദീന്‍..
      [4:25] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും. നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്‌. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      وأخرج الشيخان عن ابن عمر أن رسول الله - صلى الله عليه وسلم - قال: (إن العبد إذا نصح لسيده، وأحسن عبادة ربه، فله أجره مرتين).
      وأخرجا عن أبى هريرة رضى الله تعالى عنه قال: قال رسول - الله صلى الله عليه وسلم: (للعبد المملوك الصالح أجران).
      റസൂല്‍ (സ)പറഞ്ഞു: ഒരു അടിമ തന്റെ യജമാനനുമായി നല്ല നിലയില്‍ വര്‍ത്തിക്കുകയും അല്ലാഹുവിനുള്ള ഇബാദത്ത് നന്നാക്കി തീര്‍ക്കുകയും ചെയ്താല്‍ അവനു രണ്ടു പ്രതിഫലം...
      about an hour ago ·
    • Abu Backer Jamal Thandantharayil ജമാല്‍ സാഹിബ് എന്ത് കൊണ്ടാണ് ഒരു ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നത് ? അബ്ദുന്നബി എന്ന് ഒരാള്‍ക്ക്‌ പേരിടാന്‍ പാടുണ്ടോ? ആണെങ്കിലും ഇല്ലെങ്കിലും കാരണം വ്യക്തമാക്കുമല്ലോ
      about an hour ago · · 1Loading...
    • Rahman Ash അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ് പിന്നെന്തിനാ ഇസ്ലാം പ്രച്ചരിപിക്കാന്‍ റസൂലിനെ പീഞ്ഞു വിട്ടത്/
      about an hour ago ·
    • Abu Backer Jamal Thandantharayil ഒഴിഞ്ഞു മാറരുത്, അബ്ദുന്നബി എന്ന് ഒരാള്‍ക്ക്‌ പേരിടാന്‍ പാടുണ്ടോ? ആണെങ്കിലും ഇല്ലെങ്കിലും കാരണം വ്യക്തമാക്കുമല്ലോ
      57 minutes ago ·
    • Abu Backer Jamal Thandantharayil ഈ ഗ്രൂപ്പില്‍ ഇബാദത്ത് വിഷയത്തില്‍ ചര്‍ച്ച നടത്തുന്ന അപൂര്‍വ്വം പേരില്‍ പെട്ട ഒരാളാണല്ലോ താങ്കള്‍, താങ്കളോട് ഈ ചോദ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും അതിനെ കണ്ടില്ലെന്നു നടിക്കുന്നു. ഇത് വീക്ഷിക്കുന്ന മറ്റു മുജാഹിടുകളും ഉണ്ടെന്നു ഓര്‍ക്കുക, അവര്‍ക്ക് കാര്യം മനസ്സിലായി തുടങ്ങിയിട്ടുണ്ട്
      51 minutes ago ·
    • Riyas Abdulsalam ഡിയര്‍ ഒരു താത്വിക വിശകലത്തില്‍ അടിമത്തം എന്ന പദം തൊഴില്‍ എന്ന അര്ത്ഥത്തിലല്ല ഉപയോഗിക്കുക, മറിച്ച് അടിമത്തം എന്ന അവസ്ഥയെ ആണ്‌. വേരൊരു രീതിയില്‍ പറഞ്ഞാല്‍ 'അടിമ' എന്ന തൊഴില്‍ വ്യവസ്തയില്‍ വിധിവശാല്‍ ആയിപ്പോയ ആള്‍ ആള്‍ക്ക് തന്റെ യജമാനനോടുള്ള സമ്പൂര്ണ വിധ്വേയത്തം ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്-ലാം അടിമ -ഉടമ ബന്ധത്തില്‍ നിയന്ത്രണങള്‍ കൊണ്ടുവന്നു എന്നതിന്റെ അര്‍ത്ഥം ആ നിമിഷം മുതല്‍ സൃഷ്ടികള്‍ക്കുള്ള അടിമത്തം അവസാനിച്ചു എന്നുതന്നെയാണ്‌.ആരുടെ നിയന്ത്രണ്നങളാണോ ഒരാള്‍ സുപ്രീം ആയി കാണുന്നത് ആ സത്ത മാത്രമാണ്‌ അയാളെസംബന്ധിച്ചിടത്തോളം അധിപന്‍ .
      44 minutes ago ·
    • Jamal Thandantharayil Abu Backer Jamal Thandantharayil ജമാല്‍ സാഹിബ് എന്ത് കൊണ്ടാണ് ഒരു ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നത് ? അബ്ദുന്നബി എന്ന് ഒരാള്‍ക്ക്‌ പേരിടാന്‍ പാടുണ്ടോ? ആണെങ്കിലും ഇല്ലെങ്കിലും കാരണം വ്യക്തമാക്കുമല്ലോ
      >>
      ഒഴിഞ്ഞു മാറിയതല്ല. താങ്കള്‍ ഈ ചോദ്യത്തിന് ഇത്രയധികം പ്രാധാന്യം കൊടുത്തത് തിരിച്ചറിഞ്ഞില്ല. എല്ലാ ജമാ അതുകാരും 5 , 6, 30, എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണല്ലോ. തര്‍ക്കികാന്‍ വേണ്ടി ചോദിക്കല്‍ തെറ്റാണെന്ന് അറിയാമല്ലോ. പഠിക്കാന്‍ അറിയാനും അറിയിക്കാനും വേണ്ടി ചോദിക്കാം.
      എല്ലാത്തിനും മറുപടി എഴുതാന്‍ സമയവും വേണ്ടേ. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ ഞാന്‍ ഒരു പാട് ചോദ്യങ്ങള്‍ക് മറുപടി എഴുതിയിട്ടുണ്ട്. ഫ്രീയായി കിട്ടിയ കുറഞ്ഞ സമയത്തിനുള്ളില്‍.

      താങ്കളുടെ ചോദ്യം അബ്ദു ന്നബി എന്ന് പെരിടാത്തത് എന്ത് കൊണ്ടാണ് എന്നാണല്ലോ..?
      പേരിടുന്നത് അതില്‍ നിന്ന് ആളുകളെ തിരിച്ചറിയാന്‍ വേണ്ടി ആണ്. ആളുകളുടെ വിശ്വാസവും മതവും എല്ലാം അതില്‍ പ്രതിഫലിക്കും.
      നബി (സ) നല്ല പേരുകള്‍ ഇടാനാണ് പഠിപ്പിച്ചിട്ടുള്ളത്‌. അതില്‍ ഏറ്റവും ഉത്തമ നാമങ്ങള്‍ അബ്ദുല്ല, അബ്ദു റഹ്മാന്‍ തുടങ്ങി അല്ലാഹുവിന്റെ അടിമ എന്ന് അര്‍ഥം വരുന്ന പേരുകള്‍ ആണ്. അതുപോലെ പ്രവാചകന്മാരുടെ പേരുകളും പ്രോല്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. നല്ല അര്‍ത്ഥങ്ങളുള്ള പേരുകളും ഇടാവുന്നതാണ്.
      ഈ ലോകത്തെ എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ അടിമകള്‍ ആണ്. എന്നാല്‍ ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ പല ആളുകളും പലര്‍ക്കും അടിമകള്‍ ആയിരുന്നതായി കാണാം. ഉദാഹരണത്തിന് ബിലാല്‍ (റ) മക്കയില്‍ ഉമയ്യതിന്റെ (എന്റെ ഓര്‍മ ശരി ആണെങ്കില്‍ ) അടിമ ആയിരുന്നു. അതു കൊണ്ട് അദ്ദേഹം മുശ്രിക്ക് ആയില്ല. അതു പോലെ പ്രവാചകന്‍ (സ) ക്ക് മരിയതുല്‍ ഖിബ്തിയ്യ എന്ന അടിമ സ്ത്രീയും അതില്‍ ഒരു മകനും ഉണ്ടായിരുന്നു. അതു നബി (സ) ശിര്‍ക് പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടല്ല. ഇസ്ലാം അടിമത്വം നിരോധിച്ചിട്ടില്ല എന്നതിനാല്‍ ആണ്. അടിമകളെ സ്വതന്ത്രമാക്കുന്നത് ഇസ്ലാം പുണ്യം ആയും പല തെറ്റുകള്‍ക്കുള്ള പ്രയശ്ചിതമായും പഠിപ്പിക്കുന്നു. മേലെ ഞാന്‍ കൊടുത്ത നിസാ ഇ ലെ തൊണ്ണൂറ്റി രണ്ടാം വചനം വായിക്കുക..

      എന്നാല്‍ ഇസ്ലാം അടിമത്വം പ്രോല്സാഹിപ്പിചിട്ടുമില്ല എന്നറിയുക. അതു കൊണ്ട് തന്നെ പ്രവാചകന്റെ അടിമ എന്ന അര്‍ഥം വരുന്ന പേരില്‍ ആരും അറിയപ്പെട്ടിട്ടില്ല. പ്രവാചക സ്നേഹം അതിര് കടന്നു ചില വിവരം ഇല്ലാത്ത ആളുകള്‍ അബ്ദു റസൂല്‍ എന്നൊക്കെ പേരിട്ടിട്ടുണ്ട് എന്ന് മറക്കുന്നില്ല.

      മാത്രമല്ല ദൈവിക ശക്തികളെ ആരാധിക്കുന്നവന്‍ എന്ന ഉദ്ദേശത്തിലും അടിമ, ദാസന്‍ എന്നീ പേരുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്‍ ഉസ്സ, ശിവദാസന്‍ തുടങ്ങിയവ ഉദാഹരണം. മുസ്ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവര്‍ ആകുന്നു..ഇങ്ങിനെ പെരിടുന്നില്ല എന്നതൊന്നും അടിമത്വം ഇബാദത്തിന്റെ അര്‍ത്ഥമാക്കാനുള്ള തെളിവല്ല അബൂ ബക്കരെ..!!
      4 minutes ago ·
    • Jamal Thandantharayil Riyas Abdulsalam
      ഡിയര്‍ ഒരു താത്വിക വിശകലത്തില്‍ അടിമത്തം എന്ന പദം തൊഴില്‍ എന്ന അര്ത്ഥത്തിലല്ല ഉപയോഗിക്കുക, മറിച്ച് അടിമത്തം എന്ന അവസ്ഥയെ ആണ്‌. വേരൊരു രീതിയില്‍ പറഞ്ഞാല്‍ 'അടിമ' എന്ന തൊഴില്‍ വ്യവസ്തയില്‍ വിധിവശാല്‍ ആയിപ്പോയ ആള്‍ ആള്‍ക്ക് തന്റെ യജമാനനോടുള്...ള സമ്പൂര്ണ വിധ്വേയത്തം ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്-ലാം അടിമ -ഉടമ ബന്ധത്തില്‍ നിയന്ത്രണങള്‍ കൊണ്ടുവന്നു എന്നതിന്റെ അര്‍ത്ഥം ആ നിമിഷം മുതല്‍ സൃഷ്ടികള്‍ക്കുള്ള അടിമത്തം അവസാനിച്ചു എന്നുതന്നെയാണ്‌.ആരുടെ നിയന്ത്രണ്നങളാണോ ഒരാള്‍ സുപ്രീം ആയി കാണുന്നത് ആ സത്ത മാത്രമാണ്‌ അയാളെസംബന്ധിച്ചിടത്തോളം അധിപന്‍ .
      >>
      ഒരു ത്വാത്വിക വിശകലനത്തില്‍ താങ്കള്ക് ഞാന്‍ ഉദ്ദരിച്ച ഖുര്‍ ആന്‍ ആയതും ഹദീസുമോന്നും പരിഗണിക്കാവുന്ന തെളിവല്ലേ.. അതിലും വലിയ എന്ത് തത്വമാണ് താങ്കളുടെ കയ്യിലുള്ളത്..?
      2 minutes ago ·
    • Abu Backer ‎>>>മാത്രമല്ല ദൈവിക ശക്തികളെ ആരാധിക്കുന്നവന്‍ എന്ന ഉദ്ദേശത്തിലും അടിമ, ദാസന്‍ എന്നീ പേരുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്‍ ഉസ്സ, ശിവദാസന്‍ തുടങ്ങിയവ ഉദാഹരണം. മുസ്ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവര്‍ ആകുന്നു..ഇങ്ങിനെ പെരിടുന്നില്ല എന്നതൊന്നും അടിമത്വം ഇബാദത്തിന്റെ അര്‍ത്ഥമാക്കാനുള്ള തെളിവല്ല അബൂ ബക്കരെ..!<<<

      Thank you

No comments:

Post a Comment