Thursday, December 1, 2011

അല്ലാഹുവിന് ഇബാദയാകുന്ന അനുസരണം..!

  • Jamal Thandantharayil Ashraf CH
    ബ്രദര്‍ ജമാല്‍, അല്ലാഹുവിന് ഇബാദയാകുന്ന അനുസരണം എന്തെന്ന് താങ്കള്‍ പറഞ്ഞു. ഇതോടെ ശരിയായ ഇബാദ എന്തെന്ന് മനസ്സിലായി.
    ബാക്കിയുള്ള പ്രധാന ചോദ്യം അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യുന്ന അനുസരണം എപ്പോഴെങ്കിലും അവര്‍ക്കുള്ള ഇബാദ (ശിര്‍ക്ക്‌) ആവുമോ എന്നത...ാണ്. ഖുര്‍ആന്‍ പറയുന്ന.أَنْ لَا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ.
    . وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَ...مُشْرِكُونَ...

    ഇവിടെ ഖുര്‍ആന്‍ പറയുന്നതായി എനിക്ക് മാനസ്സിലായത്;
    1. ശൈത്താനെ ഇബാദത്ത് ചെയ്യരുത് (അവനെ അനുസരിക്കരുത്). ആരെങ്കിലും അവനെ അനുസരികകുകയാണെങ്കില്‍ അത് അവനുള്ള ഇബാടത്ത് (ശിര്‍ക്ക്) ആണ്.
    >>> ഒരുത്തന്‍ ശൈത്താന്റെ പ്രേരണ അനുസരിച്ച് മദ്യപിച്ചു. അതു ശൈത്താനുള്ള ഇബാടതും ശിര്കും ആണോ?
    2. അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് എതിരില്‍ മറ്റൊരാളെ അനുസരിച്ചാല്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആവുമെന്ന്.

    >>>ആദം (അ) സ്വര്‍ഗത്തിലെ വൃക്ഷതോട് അടുക്കരുത് എന്ന അല്ലാഹുവിന്റെ കല്പനയ്ക്ക് എതിരായി പിശാചിന്റെ പ്രേരണ അനുസരിച്ച് ഫലം ഭക്ഷിച്ചു. ആദം (അ)ശിര്‍ക്ക് ചെയ്തോ..?

    മറ്റുള്ളവര്‍ക്കുള്ള ഇബാദയാവുന്ന (ശിര്‍ക്കാവുന്ന) അനുസരണം എതെങ്കിലുമുണ്ടോ, ഉണ്ടെങ്കില്‍ ഏതാണത്?
    >>
    ശിര്‍ക്ക് ആവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിശാചിന്റെ പ്രേരണ അനുസരിച്ചാല്‍ അതു ശിര്കാവും.
    സൂറ അന്‍ ആമില്‍ പറഞ്ഞതു നോക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത് എന്നും അത് അധര്‍മ്മം ആണ് എന്നും പറയുന്നു.ഇവിടെ ഒരു കാര്യം നിഷിദ്ദമാക്കുന്നത് റബ് ആയ അല്ലാഹു ആണ്. എന്നാല്‍ പിശാചു അവന്‍റെ കൂട്ടാളികളായ പണ്ഡിത പുരോഹിതന്മാര്‍ക് അതു അനുവടനീയമാക്കാന്‍ പ്രേരണ നല്‍കുന്നു. (ഉദാഹരണം : അല്ലാഹു കൊന്നത് (ശവം) തിന്നാല്‍ നിങ്ങള്‍ ഹറാം ആക്കുകയും നിങ്ങള്‍ കൊന്നതിനെ ഹലാല്‍ ആക്കുകയും ചെയ്യുന്നോ എന്ന് ജൂതന്‍ മാര്‍ ചോദിച്ചത്. ഇത് അവരുടെ തര്‍ക്കവും യുക്തി വാദവുമാണ്. എന്നിട്ട് അവര്‍ അതിനെ ഹലാല്‍ ആക്കുകയും ചെയ്യുന്നു. )ഇവിടെ അവരെ അനുസരിക്കുന്നവര്‍ ചെയ്യുന്നത് അവരെ റബ് ആയി സ്വീകരിക്കലാണ്. അല്ലാഹു അല്ലാതെ മറ്റൊരാളെ റബ് ആയി സ്വീകരിക്കുന്നത് ശിര്‍ക്ക് ആണല്ലോ ?
    [9:31] അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
    ഇവിടെ ഈസ നബി (അ) ആകട്ടെ അവര്‍ അനുസരിക്കുന്നെയില്ല എന്ന് മനസ്സിലാക്കുക.
    ഇതുകൂടി വെക്തമായി പറഞ്ഞുകഴിഞ്ഞാല്‍ ഒരു മുസ്ലിമിന് ഈ വിഷയത്തില്‍ അറിയാനുള്ള ചര്‍ച്ച കഴിയും.
    See More
    · · · November 24 at 2:09pm
    • Davood Cp likes this.
      • Ashraf CH Jamal Thandantharayil
        Ashraf CH << ബ്രദര്‍ ജമാല്‍, അല്ലാഹുവിന് ഇബാദയാകുന്ന അനുസരണം എന്തെന്ന് താങ്കള്‍ പറഞ്ഞു. ഇതോടെ ശരിയായ ഇബാദ എന്തെന്ന് മനസ്സിലായി.
        ബാക്കിയുള്ള പ്രധാന ചോദ്യം അല്ലാഹുവല്ലാത്തവര്‍ക്ക് ചെയ്യുന്ന അനുസരണം എപ്പോഴെങ്കിലും അവര്‍ക്കുള്ള ഇബാദ (ശിര്‍ക്ക്‌) ആവുമോ എന്നത...ാണ്. ഖുര്‍ആന്‍ പറയുന്ന
        أَنْ لَا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ.
        . وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ...

        ഇവിടെ ഖുര്‍ആന്‍ പറയുന്നതായി എനിക്ക് മാനസ്സിലായത്;
        1. ശൈത്താനെ ഇബാദത്ത് ചെയ്യരുത് (അവനെ അനുസരിക്കരുത്). ആരെങ്കിലും അവനെ അനുസരികകുകയാണെങ്കില്‍ അത് അവനുള്ള ഇബാടത്ത് (ശിര്‍ക്ക്) ആണ്. >>

        Jamal {ഒരുത്തന്‍ ശൈത്താന്റെ പ്രേരണ അനുസരിച്ച് മദ്യപിച്ചു. അതു ശൈത്താനുള്ള ഇബാടതും ശിര്കും ആണോ?}

        -------------------------------------------------------------------------------------

        ഖുര്‍ആന്‍ ആയത്തിനടിയില്‍ തന്നെ ഇത്തരം ചോദ്യം എഴുതിപ്പിടിപ്പിക്കാന്‍ താങ്കള്‍ക്കുള്ള ധൈര്യം ഇത്തിരിയൊന്നും പോരാ...! ശൈത്താനെ അനുസരിക്കരുതെന്നു പഠിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം “ശൈത്താനെ ഇബാദത്ത് ചെയ്യരുത്” എന്നത് തന്നെയാണ്. അഥവാ ശൈത്താനെ അനുസരിച്ചു ചെയ്യുന്ന തെറ്റുകള്‍ അവനുള്ള ഇബാദത്ത് തന്നെയാണെന്നത് അടിസ്ഥാന തത്വമാണ്.

        ശൈത്താനെ അനുസരിച്ച് ചെയ്യുന്ന തെറ്റുകള്‍ ശിര്‍ക്കാകുമെന്നതിനു ഈ ആയത്ത് തെളിവാണ്. ഇത് മനസ്സിലായിട്ടും, ആ ആയത്തുകള്‍ വീണ്ടും വീണ്ടും പാരായണം ചെയ്തിട്ടും ഒരു മന്ദബുദ്ധി നാടകംകളിച്ച് ഈ അടിസ്ഥാന തത്വത്തെ ആര്‍ക്കോ വേണ്ടി താങ്കള്‍ നിഷ്കളങ്കമായി ചോദ്യം ചെയ്യുന്നത് ധിക്കാരമാണ്.

        എല്ലാ തെറ്റുകളെയും, “ശൈത്താനെ അനുസരിച്ചു തെറ്റു ചെയ്തു” (ശിര്‍ക്ക്‌ ചെയ്തു) എന്ന രീതിയില്‍ ബ്രാന്‍ഡ്‌ ചെയ്യാമോ എന്നത് മാത്രമാണ് ബാക്കിയാവുന്ന ഒരേയോരുചോദ്യം.

        അല്ലാഹുവിന്റെ നിയമ-നിര്‍ദേശങ്ങളെക്കാള്‍ ശൈത്താന്റെ പ്രേരണക്ക് ബോധപൂര്‍വം പ്രാമുഖ്യംനല്‍കുക, വഴിപ്പെടുക എന്നതാണ് “ശൈത്താനെ ഇബാദത്ത് ചെയ്യുക (അനുസരിക്കുക)”, എന്നതുകൊണ്ട് ഖുര്‍ആന്‍ അര്‍ത്ഥമാക്കുന്നത്. പലരും പലപ്പോഴും തെറ്റുകള്‍ ചെയ്യുന്നത് ശൈത്താനെ/മറ്റൊരാളെ അനുസരിക്കുക എന്ന ബോധ്യത്തോടെ ആവാറില്ല എന്നതാണ് വസ്തുത.

        ചുരുക്കത്തില്‍ എല്ലാ തെറ്റുകളെയും അത് ശൈത്താനെ അനുസരിച്ചു ചെയ്തു എന്ന് പറയാന്‍ കഴിയില്ലെങ്കിലും, അവനെ അനുസരിച്ചു ചെയുന്നു എന്ന ബോധ്യത്തോടെ ഉണ്ടാവുന്ന തെറ്റുകള്‍ അവനുള്ള ഇബാദത്ത് തന്നെയാണ്.
        November 27 at 2:23pm ·
      • Ashraf CH Ashraf <<അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് എതിരില്‍ മറ്റൊരാളെ അനുസരിച്ചാല്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആവുമെന്ന്.>>

        Jamal {ആദം (അ) സ്വര്‍ഗത്തിലെ വൃക്ഷതോട് അടുക്കരുത് എന്ന അല്ലാഹുവിന്റെ കല്പനയ്ക്ക് എതിരായി പിശാചിന്റെ പ്രേരണ അനുസരിച്ച് ഫലം ഭക്ഷിച്ചു. ആദം (അ)ശിര്‍ക്ക് ചെയ്തോ..?}

        ------------------------------------------------------------------------------------------

        താങ്കള്‍ക്കറിയുന്നതുപോലെ എനിക്കുമറിയാം ആദം(അ) തെറ്റുചെയ്തുവെങ്കിലും അത് ശിര്‍ക്കല്ലെന്ന്. ഇത് അല്ലാഹുവല്ലാത്തവര്‍ക്കുള്ള എല്ലാ അനുസരണകളും ശിര്‍ക്കല്ല എന്ന് മാനസ്സിലാക്കാന്‍ നല്ല ഉദാഹരണമാണ്. ഇതിനോടൊപ്പം ജഇസ്‌ലാമിയും മൌദൂദിയും എല്ലാവിധ അനുസരണകളും ഇബാദ/ശിര്‍ക്ക്‌ ആണെന്ന് മനസ്സിലക്കുന്നവല്ല എന്ന് ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതാണ്. (ഇത് കേള്‍ക്കുമ്പോള്‍ പല മുജാഹിദുകളും നേരത്തെപറഞ്ഞ മന്ദബുദ്ധിനാടകം കളിക്കാറാണ് പതിവ്).

        അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഗുണവിശേഷങ്ങള്‍ ചെറിയരൂപത്തിലെങ്കിലും മറ്റുള്ളവര്‍ക്ക് വകവെച്ച് നല്‍കുന്നതാണ് ശിര്‍ക്ക്‌. സര്‍വര്‍ക്കുമുപരി അല്ലാഹുവിനെ അനുസരിക്കുക എന്നത് അവന്റെമാത്രം അവകാശമാണ്. അഥവാ, അല്ലാഹുവിന്റെ നിയമ-നിര്‍ദേശങ്ങള്‍ക്കുപരിയായി മറ്റൊരാളുടെ നിര്‍ദേശത്തിനു പ്രാമുഖ്യം നല്‍കുക എന്ന ബോധ്യത്തോടെ അയാളെ അനുസരിക്കുന്നതും കര്‍മങ്ങള്‍ ചെയ്യുന്നതും ശിര്‍ക്കാണ്.

        ശൈത്താനെ അനുസരിക്കരുതെന്നും, ചത്തമൃഗത്തിന്റെ മാസം ഭക്ഷിക്കുന്ന കാര്യത്തില്‍ അവരെ അനുസരിക്കരുതെന്നും ഖുര്‍ആന്‍ പറഞ്ഞത്‌ ഇതേകാര്യം സൂചിപ്പിച്ചുകൊണ്ടാണ്, അങ്ങിനെ ചെയ്യുന്നത് അവര്‍ക്കുള്ള ഇബാദത്താണെന്ന് കൃത്യമായി പറഞ്ഞുകൊണ്ടുതന്നെ.

        ശൈത്താന് അല്ലാഹുവിനെക്കാള്‍ പ്രാമുഖ്യം കല്പിക്കുക എന്ന ബോധ്യത്തോടെയല്ല ആദം(അ) അവന്‍ പറഞ്ഞ കളവുകള്‍ വിശ്വസിച്ച് വിലക്കപ്പെട്ടത് ഭക്ഷിച്ചത്. അതുകൊണ്ടുതന്നെ അത് ശിര്‍ക്കുമാവില്ല, എന്നാണു എനിക്ക് മനസ്സിലായത്.
        November 27 at 2:23pm ·
      • Ashraf CH Ashraf <<മറ്റുള്ളവര്‍ക്കുള്ള ഇബാദയാവുന്ന (ശിര്‍ക്കാവുന്ന) അനുസരണം എതെങ്കിലുമുണ്ടോ, ഉണ്ടെങ്കില്‍ ഏതാണത്?>>

        Jamal {ശിര്‍ക്ക് ആവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിശാചിന്റെ പ്രേരണ അനുസരിച്ചാല്‍ അതു ശിര്കാവും.}

        -------------------------------------------------------------------------------------

        ഇബാദത്ത്/ശിര്‍ക്ക്‌ എന്നതിനെ ആരാധിക്കുക, പ്രാര്‍ത്തിക്കുക എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് നടക്കുന്ന മുജാഹിദുകള്‍ ഈ രീതിയില്‍ ഒരു വാചകം എഴുതിവെക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്, തെറ്റായ വ്യാഖ്യാനമാണ്. അഥവാ ആരാധനയോ പ്രാര്‍ത്ഥനയോ ഉണ്ടാകാത്തകാലത്തോളം ഒരാളെ ഏതു രീതിയില്‍ അനുസരിച്ചാലും അഅതൊരിക്കലും ശിര്‍ക്ക്‌ ആവില്ലെന്ന തെറ്റായ സന്ദേശം ഇതിലുണ്ട്. ഇത്രയും കാലം അത്തരത്തില്‍ വാദിച്ചിരുന്നത്കൊണ്ട് അത്തരം ഒരുദ്ദേശം താങ്കള്‍ക്കില്ലെങ്കില്‍ വെക്തമായി അത് പറഞ്ഞു വെക്കേണ്ടതാണ്.

        മേല്പറഞ്ഞ ഖുര്‍ആന്‍ ആയത്ത് ഇതിനു എതിരാണ്, കാരണം ശൈത്തനെയോ യാഹൂദികളെയോ ആരാധിക്കുക, അവരോട് പ്രാര്‍ത്തിക്കുക എന്ന രീതിയില്‍ ശിര്‍ക്ക് ചെയ്തതുകൊണ്ടല്ല അത്തരം ചെയ്തികള്‍ ശിര്‍ക്കാകുമെന്നു ഖുര്‍ആന്‍ പറഞ്ഞത്.

        ശിര്‍ക്ക് ആവുന്ന കാര്യങ്ങള്‍ ആരാധനയില്‍ മാത്രമല്ല ചില അനുസരണകളിലും ചില ദാസ്യവൃത്തികളിലും ഉണ്ടാവുമെന്ന് അംഗീകരിച്ചുകൊണ്ടാണ് താങ്കളിത് പറഞ്ഞതെങ്കില്‍ താങ്കളുടെ വരികള്‍ പൂര്‍ണമായും ശരിയാണ്. മുജാഹിദുകള്‍ ഇപ്പറഞ്ഞത്‌ അന്ഗീകരിക്കുന്നവരാണെങ്കില്‍ ഇബാദവിഷയത്തിലുള്ള നമ്മുടെ സംവാദം തീര്‍ന്നു, ജമാഅത്തും മുജാഹിദുകളും പറയുന്നത് ഒരേ കാര്യമാണെന്ന് മനസിലാക്കുക. ആവശ്യമായ പോസ്റ്റുമോര്‍ട്ടങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ഈ പൊതുതത്വത്തില്‍ നിന്നുകൊണ്ട് സൌമ്യമായി പറഞ്ഞു തീര്‍ക്കാവുന്നതേ ഉള്ളൂ.

        നല്‍കിയ മറുപടി തെറ്റാണെന്ന തോന്നലുള്ളതുകൊണ്ടുതന്നെ എന്റെ ചോദ്യത്തിന് വെക്തമായി മറുപടി തരാന്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നു
        ചോദ്യം : മറ്റുള്ളവര്‍ക്കുള്ള ഇബാദയാവുന്ന (ശിര്‍ക്കാവുന്ന) അനുസരണം എതെങ്കിലുമുണ്ടോ, ഉണ്ടെങ്കില്‍ ഏതാണത്?
        November 27 at 2:24pm ·
      • Ashraf CH Ashraf CH Jamal {സൂറ അല്‍-അന്‍ആമില്‍ പറഞ്ഞതു നോക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത് എന്നും അത് അധര്‍മ്മം ആണ് എന്നും പറയുന്നു.ഇവിടെ ഒരു കാര്യം നിഷിദ്ദമാക്കുന്നത് റബ് ആയ അല്ലാഹു ആണ്. എന്നാല്‍ പിശാചു അവന്‍റെ കൂട്ടാളികളായ പണ്ഡിത പുരോഹിതന്മാര്‍ക് അതു അനുവടനീയമാക്കാന്‍ പ്രേരണ നല്‍കുന്നു. (ഉദാഹരണം : അല്ലാഹു കൊന്നത് (ശവം) തിന്നാല്‍ നിങ്ങള്‍ ഹറാം ആക്കുകയും നിങ്ങള്‍ കൊന്നതിനെ ഹലാല്‍ ആക്കുകയും ചെയ്യുന്നോ എന്ന് ജൂതന്‍ മാര്‍ ചോദിച്ചത്. ഇത് അവരുടെ തര്‍ക്കവും യുക്തി വാദവുമാണ്. എന്നിട്ട് അവര്‍ അതിനെ ഹലാല്‍ ആക്കുകയും ചെയ്യുന്നു) ഇവിടെ അവരെ അനുസരിക്കുന്നവര്‍ ചെയ്യുന്നത് അവരെ റബ് ആയി സ്വീകരിക്കലാണ്. അല്ലാഹു അല്ലാതെ മറ്റൊരാളെ റബ് ആയി സ്വീകരിക്കുന്നത് ശിര്‍ക്ക് ആണല്ലോ ? .}

        ------------------------------------------------------------------------------------------

        താങ്കളുടെ അവസാന വരികള്‍ (“അവരെ അനുസരിക്കുന്നവര്‍ ചെയ്യുന്നത് അവരെ റബ് ആയി സ്വീകരിക്കലാണ്”) തങ്കലിപികളില്‍ എഴുതിവെക്കേണ്ടതാണ്. മൌദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ ഇബാദ വിഷയത്തില്‍ പറയുന്ന ഏതെങ്കിലും വരികള്‍ താങ്കള്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമുണ്ടാകുന്നുവെങ്കില്‍, താങ്കളുടെ പ്രതിപാദ്യവരികള്‍ ഒരാവര്‍ത്തി വായിച്ചാല്‍ അത്തരം പ്രയാസങ്ങള്‍ പൂര്‍ണമായും മാറിക്കിട്ടുന്നതാണ്.

        എന്നാല്‍ ഇതെഴുതുമ്പോള്‍ പോലും താങ്കള്‍ മുന്നോട്ട് വെക്കുന്ന ചില പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരമായി മനസ്സിലാക്കാവുന്നതാണ്.
        ഒരു കൊലപാതക വിചാരണയില്‍ കൊല്ലപെട്ടയാള്‍ രാവിലെ പല്ല് തേച്ചിരുന്നു, പത്രം വായിച്ചിരുന്നു എന്ന രൂപത്തിലുള്ള സംഭവങ്ങളെ പ്രതിഭാഗം വക്കീല്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് പലപ്പോഴും ദുരുദ്ദേശത്തോടെയാണെന്നേ മനസ്സിലക്കാനുവൂ.

        ജൂതന്മാരെ പിശാച് പ്രേരിപ്പിച്ചതും അവര്‍ തര്‍ക്കവും യുക്തി വാദവും നടത്തി ഹലാല്‍ ആക്കുകയും ചെയ്തിരുന്നു എന്നതും പലരെപോലെ താങ്കളും ഈ വിഷയത്തില്‍ ആവര്‍ത്തിച്ച് ഉദ്ദരിക്കുന്നത് തെറ്റായ വാദങ്ങള്‍ മുന്നോട്ടുവെക്കാനാവണം, ഒന്നുകില്‍ ബോധപൂര്‍വം, അല്ലെങ്കില്‍ ഈച്ചക്കോപ്പി.

        ഇത്തരം ആവര്‍ത്തനങ്ങള്‍, ഇവിടെ “ജൂതന്മാരെ പിശാച് പ്രേരിപ്പിക്കുന്നു” എന്നതും “അവര്‍ ഹലാലും ഹറാമും നിര്‍ണയിക്കുന്നവരാണ്” എന്നതുമാണോ, അവരെ അനുസരിക്കുന്നവര്‍ ചെയ്യുന്നത് അവരെ ‘റബ്ബ്’ ആയി സ്വീകരിക്കലാണ് എന്ന് പറയാന്‍ താങ്കള്‍ കാണുന്ന കാരണം? എങ്കിലത് വെക്തമാക്കണം
        November 27 at 2:25pm ·
      • Ashraf CH ഇത് തികച്ചും തെറ്റായ വ്യാഖ്യാനവും ഖുര്‍ആന്റെ സന്ദേശത്തിന് വിരുദ്ദവുമാണ്. ഈ രണ്ടു വിഷയങ്ങളും മുസ്ലിങ്ങള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരായി മാരും എന്ന് പറഞ്ഞതുമായി ഒരു ബന്ധവുമില്ല. ഇബാദത്ത് ചെയ്യപ്പെടുന്നത് പ്രവാചകനായ ഇസാനബിക്കായാലും നീചനായ പിശാചിനായാലും ശിര്‍ക്കാവും എന്നത്പോലെതന്നെ, ജൂതന്മാര്‍ക്ക് പ്രേരണയായത് ആരാണെന്നതോ, അവര്‍ സ്വയം ഹലാലും ഹറാമും നിര്‍ണയിക്കുന്നവരാണെന്നതോ ഒരാളുടെയും പ്രവര്‍ത്തനം ശിര്‍ക്കാവാന്‍ കാരണമാവില്ല. എന്നുമാത്രമല്ല, “അതിനെ ഹലാലാക്കുന്നു” എന്നത് അര്‍ഥമില്ലാത്ത വാക്കാണ്. കാരണം ജൂതന്മാര്‍ക്ക് ഒരു കാര്യം മുസ്ലിങ്ങള്‍ക്ക്‌ ഹലാലായി നിശ്ചയിക്കാന്‍ കഴിയില്ല എന്നതുമാത്രമല്ല, ജൂതന്മാര്‍ക്ക് അത്തരത്തില്‍ അധികാരമുണ്ടെന്നു ഒരുസഹാബിയും ചിന്തിക്കുകപോലുമില്ല.

        ഇവിടെ വിഷയം ആര്‍ പ്രേരിപ്പിച്ചു എന്നതല്ല. മറ്റൊരാളെ ഹലാലും ഹറാമും നിര്‍ണയിക്കാന്‍ അധികാരമുള്ളവര്‍ എന്ന് കരുതിയതുമല്ല, മറിച്ച് അല്ലാഹുവിന്റെ വ്യെക്തമായ നിയമങ്ങള്‍ക്ക് ഉപരിയായി മറ്റുള്ളവരുടെ കുതന്ത്രങ്ങള്‍ക്ക് വഴിപ്പെട്ട് കര്‍മങ്ങള്‍ ചെയ്യുക എന്നതാണ്. അല്ലാഹുവിന്റെ കല്പനക്ക് ഉപരിയായി മറ്റാരെയും അനുസരിക്കരുതെന്നത് തൌഹീദിന്റെ ഭാഗമാണ്. അനുസരണം എന്നു കേള്‍ക്കുമ്പോള്‍ അയിത്തം അനുഭവപ്പെടുന്നില്ലെങ്കില്‍ ശേഷം താങ്കളുടെ വരികള്‍ തന്നെ വായിക്കാവുന്നതാണ്.
        “ഇവിടെ അവരെ അനുസരിക്കുന്നവര്‍ ചെയ്യുന്നത് അവരെ റബ് ആയി സ്വീകരിക്കലാണ്. അല്ലാഹു അല്ലാതെ മറ്റൊരാളെ റബ് ആയി സ്വീകരിക്കുന്നത് ശിര്‍ക്ക് ആണല്ലോ ? .”
        November 27 at 2:25pm ·
      • Ashraf CH Jamal {[9:31] അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
        ഇവിടെ ഈസ നബി (അ) ആകട്ടെ അവര്‍ അനുസരിക്കുന്നെയില്ല എന്ന് മനസ്സിലാക്കുക.
        ഇതുകൂടി വെക്തമായി പറഞ്ഞുകഴിഞ്ഞാല്‍ ഒരു മുസ്ലിമിന് ഈ വിഷയത്തില്‍ അറിയാനുള്ള ചര്‍ച്ച കഴിയും.}

        ------------------------------------------------------------------------------------------

        ഇതിന് ഞാന്‍ സഹോദരന്‍ അഫ്താബിനു നല്‍കിയ ഉത്തരം കോപ്പി ചെയ്യുന്നു

        ഇസ്ലാമിന്റെ ബാലപാഠമറിയുന്നവര്‍ ഇത്തരമൊരു സംശയം ഉന്നയിക്കില്ല. ഞാന്‍ താങ്കളെ കൊച്ചാക്കുകയാണെന്നു കരുതേണ്ടതില്ല, കാരണം ഇത് താങ്കളുടെമാത്രം സംശയമല്ലെന്ന് എനിക്കറിയാം. ചില ‘ഗവേഷകര്‍’ കണ്ടെത്തിയ കുരുട്ടുചോദ്യങ്ങള്‍ യാഥാര്‍ത്ഥ്യം എന്തെന്ന് ചിന്തിക്കാതെ അതേപടി എടുത്തുദ്ദരിച്ചു എന്നത് മാത്രമാണ് താങ്കള്‍ ചെയ്തത്

        അല്ലാഹുവിന് ഇബാദത്ത് പലവിധത്തില്‍ ഉണ്ടാവുമെന്നതുപോലെതന്നെ, ഒരു കര്‍മത്തില്‍ ശിര്‍ക്ക് ഉണ്ടാവാന്‍ ഒരുപാട് ഘടകങ്ങളുണ്ട്. രിബൂബിയ്യത്ത്, ഇലൂഹിയ്യത്ത്, അസ്മാ-വാ-സിഫാത്ത് എന്നിവയില്‍ ഏതെങ്കിലും ഒരു ഘടകം അല്ലഹുവല്ലാത്തവര്‍ക്ക് വകവേച്ചുകൊടുത്താല്‍ ഇതില്‍ ഏതെങ്കിലും ഒരു ഘടകം ഉണ്ടായാലും ശിര്‍ക്ക്‌ സംഭവിക്കും, എല്ലാ ഘടകങ്ങളും ഒന്നിച്ച് മറ്റുള്ളവര്‍ക്ക് വകവെച്ചുകൊടുത്താലേ ശിര്‍ക്ക്‌ ഉണ്ടാവൂ എന്നില്ല. (obedience is only one factor among many others that may lead to a ‘shirk’. It needs only one factor gets positive in any action in order to brand it as a shirk action)

        “ദൈവകല്പനക്ക് ഉപരിയായി മറ്റൊരാളെ അനുസരിക്കുക” എന്ന ഘടകം ഈസാനബിയുടെ കാര്യത്തില്‍ ഉണ്ടായില്ലെങ്കിലും, ഈസാനബിയെ ദൈവപുത്രനായി സങ്കല്‍പ്പിക്കുക എന്ന ഘടകം തന്നെമതി അത് ഈസാനബിക്കുള്ള ഇബാദത്ത് (ശിര്‍ക്ക്‌) ആയിമാറാന്‍.

        ഇസ്തിഗാസയിലൂടെ ചിലര്‍ ശിര്‍ക്ക്‌ ചെയ്യുന്നുവെന്ന് പറയുമ്പോള്‍തന്നെ അത്തരക്കാര്‍ ഏകദൈവ വിശ്വസികളല്ലെന്നു ആരോപിക്കാറില്ല. ഇവിടെ അത്തരക്കാരുടെ ഇബാദ(ശിക്ക്‌)യോടൊപ്പം ഉള്‍ച്ചേരുന്നത് ബഹുദൈവത്വമല്ല, മറിച്ച് ഏകദൈവത്വമാണെന്ന് പറയുന്നത് എന്തുമാത്രം വിഡ്ഢിത്തമാവും.
        November 27 at 2:26pm ·
      • Ashraf CH Ashraf << താങ്കള്‍ മറുപടി പറയാതെ മുങ്ങില്ലെന്നു പ്രതീക്ഷിച്ചുകൊണ്ട് ......>>
        Jamal {ഇപ്പോഴും എത്രയോ ചോദ്യങ്ങള്‍ക് ഞാന്‍ ഉത്തരം പറഞ്ഞിട്ടില്ല. ചോദ്യങ്ങള്‍ കാണുകയോ വായിക്കുകയോ പോലും ചെയ്തിട്ടില്ല.. ഇന്നിനി വായിക്കാനും എഴുതാനും നേരവുമില്ല. അതൊക്കെ എന്റെ മുങ്ങലാനെങ്കില്‍ ഞാന്‍ ഇത് വരെ പൊങ്ങിയിട്ടില്ല എന്ന് കരുതി സമാധാനിക്കുക..}

        ------------------------------------------------------------------------------------------

        ഈ വരികള്‍ താങ്കളെ വേദനിപ്പിച്ചെന്നു മനസ്സിലാക്കുന്നു. മതിയായ ക്ഷമാപണത്തോടെ എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. താങ്കളുടെ മറുപടി നിര്‍ബന്ധമായും ആവശ്യമുള്ള അവസരമായതുകൊണ്ടാണ് അത്തരത്തില്‍ പറയേണ്ടിവന്നത്, ക്ഷമിക്കുക.
        November 27 at 2:26pm ·
      • Riyas Kodinhi Dear Ashraf CH , where is the original post of Br. Jamal's comments. I cannot see now. My comments ... No answer..
        November 27 at 10:08pm ·
      • Riyas Kodinhi So that comments repeating again... Vallavanum delete cheythaal iniyum pastum.....!!!
        November 27 at 10:12pm ·
      • Riyas Kodinhi Jamal Thandantharayil <<ഒരുത്തന്‍ ശൈത്താന്റെ പ്രേരണ അനുസരിച്ച് മദ്യപിച്ചു. അതു ശൈത്താനുള്ള ഇബാടതും ശിര്കും ആണോ?>>
        =അനുസരണത്തിന്റെ രീതിയനുസരിച്ച് ശിര്‍ക്കും ആകാം, കുഫ്രും ആകാം, ഫിസ്കും ആകാം. കാരണം അല്ലാഹു ശവം തിന്നുന്നത് നിരോധിച്ച പോലെ മദ്യവും നിരോധിച്ചിട്ടുണ്ട്. ഞാന്‍ കൂടുതല്‍ വ്യക്തമാകാം അതിനു മുമ്പ് മുജാഹിദ്‌ നിലപാടുകള്‍ ഒത്തിരി വായിച്ചെങ്കിലും എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല. അതിനാല്‍ താങ്കള്‍ മനസിലാക്കിയ മുജാഹിദ്‌ നിലപാടുകള്‍ എനിക്ക് വിശദീകരിച്ചു തരിക. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.
        November 27 at 10:13pm · · 1Loading...
      • Riyas Kodinhi Jamal Thandantharayil
        <<ശിര്‍ക്ക് ആവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പിശാചിന്റെ പ്രേരണ അനുസരിച്ചാല്‍ അതു ശിര്കാവും.>>

        =ശിര്‍ക്കാകുന്ന കാര്യങ്ങള്‍ 'അനുസരിച്ച്' ചെയ്താലും 'അനുസരിക്കാതെ' ചെയ്താലും അത് ശിര്‍ക്ക് തന്നെയല്ലേ? ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുസരണത്തിന് എന്ത് പ്രസക്തി ?
        November 27 at 10:14pm · · 1Loading...
      • Riyas Kodinhi Jamal Thandantharayil <<ആദം (അ) സ്വര്‍ഗത്തിലെ വൃക്ഷതോട് അടുക്കരുത് എന്ന അല്ലാഹുവിന്റെ കല്പനയ്ക്ക് എതിരായി പിശാചിന്റെ പ്രേരണ അനുസരിച്ച് ഫലം ഭക്ഷിച്ചു. ആദം (അ)ശിര്‍ക്ക് ചെയ്തോ..?>>
        .......<<ഇവിടെ ഒരു കാര്യം നിഷിദ്ദമാക്കുന്നത് റബ് ആയ അല്ലാഹു ആണ്. എന്നാല്‍ പിശാചു അവന്‍റെ കൂട്ടാളികളായ പണ്ഡിത പുരോഹിതന്മാര്‍ക് അതു അനുവടനീയമാക്കാന്‍ പ്രേരണ നല്‍കുന്നു.>
        =ആദം (അ)നോട്‌ സ്വര്‍ഗത്തിലെ വൃക്ഷതോട് അടുക്കരുത് എന്ന് 'റബ്ബ്' അല്ലാത്ത അല്ലഹുവാണോ കല്‍പ്പിച്ചത് ? (നഊദുബില്ലാഹ്)
        രണ്ടും ഭക്ഷണകാര്യം, രണ്ടും പിശാചിന്‍റെ പ്രേരണ, ഒന്ന് എന്തുകൊണ്ട് ശിര്‍ക്കായി, മറ്റേത് ശിര്‍ക്കായില്ല എന്ന് വിശദീകരിച്ചില്ല.
        November 27 at 10:14pm ·
      • Riyas Kodinhi Jamal Thandantharayil <<ഇവിടെ അവരെ അനുസരിക്കുന്നവര്‍ ചെയ്യുന്നത് അവരെ റബ് ആയി സ്വീകരിക്കലാണ്. അല്ലാഹു അല്ലാതെ മറ്റൊരാളെ റബ് ആയി സ്വീകരിക്കുന്നത് ശിര്‍ക്ക് ആണല്ലോ ?>>
        =അല്ലാഹുവിന്‍റെ വ്യക്തമായ കല്‍പ്പന വന്ന കാര്യങ്ങളില്‍ (ശരീഅത്തിന്) വിരുദ്ധമായി നിയമം നിര്‍മിക്കാന്‍ ആര്‍കെങ്കിലും അധികാരമുണ്ടെന്നു വിശ്വസിക്കുന്നതും, അത്തരം വ്യവസ്ഥകളുടെ നിലനില്‍പ്പും, സംസ്ഥാപനും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതും തൌഹീദിന് വിരുദ്ധമാണ്. അവര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിച്ചാലും, ഇല്ലെങ്കിലും. ഇവിടെയാണ്‌ നമ്മള്‍ തമ്മിലുള്ള വ്യത്യാസം എന്ന് ഞാന്‍ മനസിലാക്കുന്നു.
        November 27 at 10:15pm · · 2Loading...
      • Ashraf CH Dear Br. Riyas.....ഒറിജിനല്‍ പോസ്റ്റ്‌ ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്നു. ഞാനതില്‍ ഒരു കമന്റ്‌ ഇന്നലെ വൈകിട്ട് പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

        ഖുര്‍ആന്‍ സുന്നത്തും അനുസരിച്ച് വിഷയങ്ങള്‍ വിശദീകരിച്ചു വരുമ്പോള്‍ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ല എന്ന് കാണുന്നവര്‍ക്ക് അത്തരം ത്രെഡുകള്‍ അരോചകമാകുന്നുണ്ട്. ഒരുവിധത്തിലും സഹിക്കാന്‍ പറ്റാത്തവരാണ് അത് ഡിലീറ്റ് ചെയ്തെങ്കിലും ഇത്തിരി മനസ്സമാധാനം നേടാന്‍ പരിശ്രമിക്കുന്നത്.
        അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുകയെന്ന വിഡ്ഢിത്തമാണവര്‍ ചെയ്യുന്നത്,

        അഡ്മിനുകള്‍ തന്നെയാവണം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നത് കാര്യത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.
      • Riyas Abdulsalam <<പിശാചിന്റെ പ്രേരണ അനുസരിച്ച് ഫലം ഭക്ഷിച്ചു. >>

        അല്ലാഹു അങ്ങിനെ പറഞ്ഞിട്ടുണ്ടോ ?
        Monday at 2:19pm · · 1Ashraf CH likes this.
      • Riyas Kodinhi Jamal Thandantharayil
        Monday at 10:07pm ·
      • Mohamed Manjeri <<<ഖുര്‍ആന്‍ സുന്നത്തും അനുസരിച്ച് വിഷയങ്ങള്‍ വിശദീകരിച്ചു വരുമ്പോള്‍ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ല എന്ന് കാണുന്നവര്‍ക്ക് അത്തരം ത്രെഡുകള്‍ അരോചകമാകുന്നുണ്ട്. ഒരുവിധത്തിലും സഹിക്കാന്‍ പറ്റാത്തവരാണ് അത് ഡിലീറ്റ് ചെയ്തെങ്കിലും ഇത്തിരി മനസ്സമാധാനം നേടാന്‍ പരിശ്രമിക്കുന്നത്.
        അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുകയെന്ന വിഡ്ഢിത്തമാണവര്‍ ചെയ്യുന്നത്,

        അഡ്മിനുകള്‍ തന്നെയാവണം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നത് കാര്യത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.>>> 1000 likes

  • No comments:

    Post a Comment