കാര്യങ്ങളോട് പ്രതികരിക്കേണ്ടത്
കാര്യങ്ങളോട് പ്രതികരിക്കേണ്ടത് എങ്ങിനെ എന്നതിന്റെ വലിയ ഒരു ഉധാഹരമാണ് അടുത്തിടെ എടവണ്ണയില്‍ ചേര്‍ന്ന മുജാഹിദ് സംയുക്ത കൌണ്‍സില്‍ യോഗം. മുജാഹിദ് പ്രസ്ഥാനത്തിന് മാത്രമല്ല ഇസ്ലാമിന് തന്നെ മാനക്കെടുണ്ടാക്കുന്ന ചില മൌലവിമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ വളരെ സമര്‍ത്ഥമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് പോലെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന വിശദീകരണവും ഉപകാര പ്രദമാണ്. ലോക പണ്ഡിതന്മാര്‍ പല വിഷയങ്ങളിലും പല അഭിപ്രായം പറഞ്ഞവരാണ് എന്നത് പുതിയ അറിവല്ല. പ്രവാചകന്റെ കാലത്തിനു ശേഷം പ്രവാചക സഹാബികള്‍ തന്നെ പല വിഷയങ്ങളിലും അഭിപ്രായ അന്തരം ഉള്ളവരായിരുന്നു എന്നത് നമുക്ക് പുതിയ വിഷയമല്ല. മുജാഹിദ് പണ്ഡിതന്മാര്‍ അവരുടെ അണികള്‍ക്ക് ദീന്‍ പഠിപ്പിച്ച രീതിയില്‍ ഉണ്ടായ വൈകല്യം എന്ന് മാത്രമേ ഇപ്പോള്‍ ഇതിനെ കുറിച്ച് പറയേണ്ടതോള്ളൂ. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം ഉണ്ടായ ഒരു സാഹചര്യമുണ്ട്. ഇപ്പോള്‍ അവരില്‍ ഒരു വിഭാഗം കൊണ്ട് നടക്കുന്ന ജാഹിലിയ്യതുകള്‍ പിഴെതെരിയുക എന്നതാണ് സംഘടനയുടെ മുഖ്യ ഉദ്ദേശം. അക്കാര്യത്തില്‍ കേരള മുസ്ലിംകള്‍ക്കിടയില്‍ കാര്യമായ ഉല്‍ബോധനം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിന്റെ കൊഞ്ഞനം കുത്ത് എന്ന് പറയുന്ന രീതിയില്‍ ഇപ്പോള്‍ നിഴലിനോട് തന്നെ യുദ്ധം ചെയ്യേണ്ട അവസ്ഥയാണ് മുജാഹിദു പ്രസ്ഥാനത്തിന് വന്നു ചേര്‍ന്നിരിക്കുന്നത്. ഇസ്ലാം അഖീദ ഫിഖ്‌ഹ് എന്നിങ്ങനെ പലതായി വിഭജിച്ചിട്ടുണ്ട്. ഇതെല്ലാം വേറെ തന്നെയാണ് മുസ്ലിം പണ്ഡിത ലോകം ചര്‍ച്ച ചെയ്തിരുന്നതും. അടിസ്ഥാനങ്ങളില്‍ ഭിന്നിക്കുന്നത് ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു കടക്കാന്‍ കാരണമാകും. പക്ഷെ അതിന്റെ ശാഖകളില്‍ എന്നും പണ്ഡിതന്മാര്‍ ഭിന്നിച്ചിട്ടുണ്ട്. ഒരു കാഫിര്‍ ഇസ്ലാം ആകുമ്പോള്‍ കുളിക്കള്‍ നിര്‍ബന്ധമാണ് എന്ന അഭിപ്രായം ഉള്ള അല്‍ബാനിയുടെ കണക്കില്‍ കുളിക്കാതവന്റെ ശഹാദത്ത് അപൂര്‍ണമാണ്. പക്ഷെ കുളിക്കെണ്ടതില്ല ( നിര്‍ബന്ധമല്ല) എന്ന് പറഞ്ഞ ഇബ്നു ബാസ് അവര്കളെ അതിന്റെ പേരില്‍ അദ്ദേഹം വിമര്ഷിച്ചതായി നാം കാണുന്നില്ല. ജമാഅത് എടുക്കുന്ന ചില വിഷയങ്ങളുടെ നിലപാട് ഇതിനോട് തുല്യമാണ്. ഖുനൂത്ത് ഓതിയാല്‍ നമസ്കാരം തന്നെ പിഴച്ചു പോയി എന്ന് കരുതുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ ഉണ്ട്. ആ വിഷയത്തില്‍ സലഫുകള്‍ എടുത്ത സമീപനം സ്വീകരിക്കുന്ന ജമാഅതിനെ വിമര്‍ശിക്കുന്നവര്‍ ഇനിയെങ്കിലും ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയും എന്ന് കരുതുന്നു. ജിന്ന് സാധാരണക്കാരന് വിഷയമല്ല എന്നത് പോലെ തന്നെ കൈകെട്ടും കൂട്ടുപ്രാര്‍ഥനയും തറാവീഹ് നമസ്കാരത്തിന്റെ എണ്ണവും സ്റ്റേജ് കെട്ടി തീരുമാനിക്കെണ്ടാതല്ല എന്ന തിരിച്ചറിവും നമ്മുടെ മുജാഹിദ് സഹോദരങ്ങള്‍ക്ക് ഇനി മുതല്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. മുജാഹിദ് പ്രസ്ഥാനം വാസ്തവത്തില്‍ ഒരു മദ്ഹബ് തന്നെയാണ്. ഒരു സംഘടനക്ക് ഒരു സ്വഭാവമുണ്ട്. അത് അംഗീകരിക്കുന്നതോടെ അയാള്‍ ആ സംഘടനയുടെ അംഗം ആകുന്നു. മുജാഹിദ് പ്രവര്‍ത്തകര്‍ മതത്തില്‍ ജംഇയ്യത്തുല്‍ ഉലമ പറയുന്നത് അവസാന വാക്കായി കാണണം എന്ന് പറയുന്നു. അപ്പോള്‍ മുജാഹിദുകളും മുഖല്ലിടുകള്‍ എന്ന പരിധിയില്‍ വരുന്നു. സ്വന്തമായി ഇജ്തിഹാദ് നടത്താന്‍ കഴിവില്ലാത്തവരൊക്കെ മുഖല്ലിടുകള്‍ തന്നെ. നാമും ഒരര്‍ത്ഥത്തില്‍ അങ്ങിനെ തന്നെ. നമ്മുടെ അഭിപ്രായങ്ങള്‍ സലഫുകള്‍ പറഞ്ഞതിന് ചേര്‍ന്ന് വരുമ്പോള്‍ നാമും അങ്ങിനെ തന്നെ ആകുന്നു. ഇന്ന് മുജാഹിദ് പ്രസ്ഥാനം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് പലരും സ്വയം മുജ്തഹിദ് ആയി ചമയുന്നു എന്നതാണ്. ജിന്ന് മൌലവിമാരെ പിന്‍ പറ്റുന്ന വലിയ വിഭാഗം ആളുകള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ട്. ആ മൌലവിമാര്‍ ഇതിനു ശേഷവും തങ്ങളുടെ നിലപാട് തിരുത്തിയതായി നമുക്കറിയില്ല. മാത്രമല്ല വളരെ ഗൌരവമായ വിഷയങ്ങലാണ് പ്രാസങ്ങികര്‍ പറയുന്നത്. ജിന്ന് ഒരാളുടെ ദേഹത്ത് കയറി എന്ന് പറയുന്നത് പോലും ശിര്‍ക്കിന്റെ ഗണത്തില്‍ വരുമെന്ന് പറയുന്നു. പ്രവാചകന്റെ മുഅജിസത് മനസ്സിലാക്കാന്‍ ഉള്ള വിവേകം പോലും ഇവര്‍ക്ക് നഷ്ടപ്പെട്ടു എന്നും പറയുന്നു. ജിന്ന് അടിചിറക്കുക എന്നത് ദീനില്‍ ഇല്ലാത്ത ഒന്നാണ്. അപ്പോള്‍ ഒരു സംശയം, ഇവരുടെ വാക്കുകള്‍ എങ്ങിനെ നാം അംഗീകരിക്കും. തൌഹീദുല്‍ പിഴച്ച മൌലവിമാരെ എത്രയും വേഗം പുറത്താക്കുക എന്ന മിനിമം പനിയെന്കിലും ചെയ്യാന്‍ നേതൃത്വം തയ്യാറാകണം. പണ്ടൊരിക്കല്‍ ഒരു സലഫി തന്റെ പ്രസംഗത്തില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ഇസ്തിആശയും തവസ്സുലും ഒന്നായി കാണുന്നു എന്ന് പറയുകയുണ്ടായി. പ്രസംഗത്തിന്റെ കൊഴുപ്പിന് ചേര്‍ത്ത് പറയുമ്പോള്‍ പിന്നീട് ഇത്തരം അവസ്ഥ ഉണ്ടാകും എന്ന ധാരണ ഉണ്ടായി കാണില്ല. ഇപ്പോള്‍ അത് രണ്ടാണ് എന്ന് പഠിപ്പിക്കേണ്ട അവസ്ഥയും വന്നിരിക്കുന്നു എന്നും. ശിയാക്കളോടുള്ള നിലപാട്, ജനാധിപത്യം, മതേതരത്വം എന്നിവയോടുള്ള നിലപാടുകള്‍ എന്നെ വിഷയങ്ങളിലും ഇസ്ലാമിന്റെയും മുജാഹിടിന്റെയും നിലപ്പാട് പഠിപ്പിക്കാന്‍ അടുത്ത് തന്നെ മറ്റൊരു കൌണ്‍സില്‍ നമുക്ക് പ്രതീക്ഷിക്കാം.
No comments:
Post a Comment