Tuesday, January 24, 2012

തറാവീഹ് പതിനൊന്ന് രക്അത്ത് തന്നെ ആവണം !

 
 
Ashraf CH created a doc.

മുജാഹിദുകളാണ് ഇത്തരത്തില്‍ നിര്‍ബന്ധം പിടിക്കുന്നത്. ഏത്‌ഹദീസാണ് ഈ നിര്‍ബന്ധത്തിന് തെളിവെന്ന അന്യേഷണത്തിന് ബ്ര. Shabeel Pn നല്‍കിയ ഹദീസാണ് താഴെ (മലയാള പരിഭാഷ)
*********************
അബൂസലമത്ബ്നുഅബ്ദുരഹ്മാനില്‍നിന്ന് നിവേദനം: അദ്ദേഹം ആയിശ(റ)യോട് ചോദിച്ചു.  നബി(സ)യുടെ റമളാനിലെ നമസ്കാരം എങ്ങനെയായിരുന്നു?  അപ്പോള്‍ആയിശ(റ) പറഞ്ഞു:
"നബി(സ)  റമളാനിലോ അല്ലാത്ത കാലത്തോ പതിനൊന്ന് രക്അത്തിലധികം വര്‍ദ്ധിപ്പിക്കാറണ്ടയിരുന്നില്ല.  തിരുമേനി(സ) ആദ്യം നാല് നമസ്കരിക്കും, അതിന്‍റെ ദൈഘ്യത്തെക്കുറിച്ചോ ഭംഗിയെകുറിച്ചോ നീ ചോദിക്കരുത്, വീണ്ടും നാല് രക്അത്ത് നമസ്കരിക്കും, അതിന്‍റെ ദൈഘ്യത്തെക്കുറിച്ചോ ഭംഗിയെകുറിച്ചോ നീ ചോദിക്കരുത്, പിന്നീട് അവിടുന്ന് മൂന്ന് രക്അത്ത് നമസ്കരിക്കും"
*********************

ഈ ഹദീസും തറാവീഹ് എണ്ണത്തിലെ നിര്‍ബന്ധവും മുന്നില്‍വെച്ച് മുജഹിദുകളില്‍നിന്നുതന്നെ അറിയാനുള്ള ചില അന്യേഷണങ്ങളാണിവിടെ.
(എന്‍റെ അന്യേഷണങ്ങള്‍ക്ക് ജമാഅത്തുകര്‍ക്കും മറുപടി ഉണ്ടാവുമെങ്കിലും എണ്ണത്തില്‍ അവര്‍ മുജാഹിദുകളെപോലെ നിര്‍ബന്ധം പിടിക്കത്തതുകൊണ്ട് അവരുടെ മറുപടിയല്ല ഇവിടെ വേണ്ടത്‌)
· · · 6 hours ago


    • Ashraf CH ചോദ്യം ഒന്ന്
      ചോദ്യം ഒന്ന്, ഈ ഹദീസില്‍ തറാവീഹ് പതിനൊന്നേ പാടുള്ളൂ എന്ന് പറയുന്നുണ്ടോ ? എന്താണ് നിങ്ങളുടെ നിര്‍ബന്ധത്തിന് ന്യായം... ഉത്തരം മനസ്സിലാവുന്ന രീതിയില്‍ ചുരുക്കി നല്‍കിയാല്‍ നന്നായിരുന്നു

      ഇതിന് Shabeel Pn നല്‍കിയ മറുപടി താഴെ
      --------------------------------
      Shabeel Pn നബി നമസ്കാരം 11 ല്‍ കൂടുതല്‍ ചെയ്തിടില്ല എന്ന് പറഞ്ഞാല്‍ ...പിന്നെ എണ്ണം നോക്കി എഞ്ചുവടി എടുക്കേണ്ട ഗധികേട്‌ ഞങ്ങള്കില്ല ....പ്രവാചകന്‍ 11 കൂടുതല്‍ നമസ്കരിച്ച ഹദീസ് കൊണ്ട് വാ ,,,എന്ഖില്‍ മാത്രം ഇനി ചര്‍ച്ച ...
      സുബഹി നമസ്കാരം 2 ആണെന്ന് പ്രവാചകന്‍ പറഞ്ഞു ..3 പാടില്ല എന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു 3 നമസ്കരിക്കാന്‍ പറ്റുമോ ?.

      6 hours ago · · 1

    • Ashraf CH Br. Shabeel Pn: ചോദ്യം ഒന്നിന് താങ്കള്‍ നല്‍കിയ ഉത്തരത്തിന് നന്ദി.
      ചോദ്യം രണ്ട്:
      പ്രതിപാതിക്കപ്പെട്ട ഹദീസില്‍ പരാമര്‍ശിച്ചിരിക്കുന്ന നമസ്കാരം തറാവീഹ് നമസ്കാരം തന്നെയാണോ ?

      ബ്ര. ശബീല്‍, എനിക്ക് താങ്കളുടെ നേര്‍ക്കുനേരെയുള്ള ഉത്തരമാണ് വേണ്ടത് .

      6 hours ago · · 2

    • Abdul Samad ലോകത് ആര്‍ക്കും മനസ്സിലാകാത്തത് മനസ്സിലായ ആളുകളാണ് ഇവര്‍. ഈ ഹദീസിനു ഒരു നിര്‍ബന്ധതിന്റെ അവസ്ഥയില്ല. പ്രവാചകനോട് നേരിട്ട് ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടി " രാത്രി നമസ്കാരം ഇരട്ടയായി നമസ്കരിക്കുക ن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل فقال رسول الله صلى الله عليه وسلم صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة പ്രവാചകന്‍ ഇവിടെ എണ്ണം പറഞ്ഞില്ല, പകരം പറഞ്ഞത് അതിന്റെ രീതിയെ കുറിച്ചാണ്. പകല്‍ ആകുമെന്ന് ഭയന്നാല്‍ ഒറ്റയില്‍ അവസാനിപ്പിക്കുക. മാത്രമല്ല ആയിഷ (റ) ഹദീസ്‌ ഒരിക്കലും നിര്‍ബന്ധത്തെ കുറിക്കുന്നില്ല. ഉസൂലുല്‍ ഫിഖ്‌ഹില്‍ അതിന്റെ സ്ഥാനം വാജിബിന്റെതല്ല. പ്രവാചകന്‍ പറഞ്ഞു എന്നതും പ്രവാചകന്‍ അങ്ങിനെ ആയിരുന്നു എന്ന് പറയുന്നതും രണ്ടായി തന്നെ പണ്ഡിതന്മാര്‍ കാണുന്നു.
      4 hours ago ·

    • Aboobacker Karakunnu മക്കയിലും മദീനയിലും സുബഹി മൂന്നു നമസ്കരിക്കുന്നത് കേട്ടിട്ടില്ല.പക്ഷെ അവിടെ തറാവീഹ് ഇരുപതും മൂന്നും ആണ്.കേരളത്തിലെ മുജാഹിദുകള്‍ ആരും അവിടെ ഇല്ലേ ?ഒന്ന് പറഞ്ഞു കൊടുക്കാന്‍.
      4 hours ago · · 1

    • Shafi Koruvalappil ആര്‍ക്കും എന്ത് കാര്യം മനസിലായാലും ..ജമാതിനു മനസിലാകാന്‍ ഒരു പാട് കാലം എടുക്കും
      ..അത് മുജാഹിടുകളുടെ കുഴപ്പം അല്ല ..എത്രയോ കാലം ഹറാമായാ പലതും. ഇപ്പോള്‍ ഹലാലായില്ലേ .
      റസൂല്‍( സ ) രാമളാനിലോ, അല്ലാത്തപോഴോ , പതിനൊന്നേ രാത്രിയില്‍ നമസ്കരിചിട്ടോള്ളൂ എന്ന് ആയിഷ (റ) ന്റെ. സ്വഹീഹായ ഹദീസ് ഉണ്ടെങ്കില്‍ . പിന്നെ എണ്ണം നിശയിക്കാന്‍ ആരാണ് വരേണ്ടത് ...ആ പതിനൊന്നേ നമസ്കാരിചിട്ടോള്ളൂ എന്ന് പറയുന്ന ഹദീസിനു .എന്താണ് കുഴപ്പം .
      .മക്കയില്‍ നമസ്ക്കരിക്കുന്നത് ജാമ്തിനു തെളിവാകും. മുജാഹിദുകള്‍ ഒരിക്കെലും മക്കയില്‍ എന്ത് ചെയ്തോ അതാണ്‌ പ്രമാണം എന്ന് പറഞ്ഞിട്ടില്ലാ . അല്ലാഹുവിന്റെ രസൂലിന്റെ കാലശേഷം എന്തൊക്കെ മക്കയില്‍ നടന്നു . അല്ലെങ്കില്‍ ഇപോഴെതെ ഭരണകൂടം . മക്ക ഭരണം ഏറ്റെടുക്കുന്നതിനു മുന്പ് മക്കയില്‍ മുസ്ലിങ്ങള്‍ എങ്ങനെ ഒക്കെ കാട്ടി കൂട്ടിയിരുന്നു . എന്നൊക്കെ ചരിത്രം അറിയുന്നവരോട് ഒന്ന് ചോദി ചിട്ടെങ്കിലും വേണമായിരുന്നു.. വല്യ വിവരസ്തന്മാരായീ ഫത്‌വ അടിചിവിടുന്ന ജമാത് മുഫ്തികള്‍ ചെയ്യേണ്ടത് ..അന്നുള്ള മുസ്ലിങ്ങള്‍ ചെയ്തത് ഒക്കെ ദീന്‍ ആകുമായിരിക്കും .. ജമത് കാര്‍ക്ക് ...
      മുജാഹിദ് പ്രസ്ഥാനത്തിന് ഒരിക്കെലും.അവിടെയും ഇവിടെയും ചെയ്യുന്നതല്ല പ്രമാണം . ഖുറാനും ഹദീസ് കളുമാണ് പ്രമാണം ..സൌദിയില്‍ ഹംബലി മത്ഹാബ് ആണ് അവര്‍ ഫിഖ് ഹായീ സ്വീകരിച്ചിട്ടുള്ളതെന്ന വിവരം നിങ്ങള്‍ ക്കില്ലത്തത് കൊണ്ടാണ് ഈ എഴുത്തുകള്‍ വരുന്നത് ...

      3 hours ago ·

    • Riyas Abdulsalam എന്തു ബോധമില്ലായ്മയാണ്‌ Shafi Koruvalappilഎഴുതിവിടുന്നതെന്ന് ഇദ്ദേഹത്തിന്റെ തന്നെ ആളുകളാരാരെങ്കിലുംഇദ്ദേഹത്തിനു പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍
      3 hours ago ·

    • Abdul Samad പ്രമാണങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തക്ക വൈഭവം ഉണ്ടാവേണ്ടതുണ്ട്. അതില്ലെങ്കില്‍ ഇത് പോലെ ഇനിയും കേള്‍ക്കേണ്ടി വരും. ശൈകുല്‍ ഇസ്ലാമും ഇബ്നു ബാസ് അവര്കളും ഇവര്‍ക്ക് മുന്നില്‍ വെറും നിസ്സാരക്കാര്‍. കാരണം ഒരു സലഫും പറയാത്ത കാര്യം ഇങ്ങിനെ പറയാന്‍ ഇവര്‍ക്കെ കഴിയൂ. അപ്പോള്‍ ഒരു കാര്യം " ഇഹ്റാമില്‍ നിന്ന് ഒഴിവായാല്‍ നി. ങ്ങള്‍ വേട്ട ചെയ്തു കൊള്ളുക" എന്ന് ഖുറാനില്‍ ഉണ്ട്. ഇനി മുതല്‍ വേട്ടയും ഹജ്ജിന്റെ ഭാഗമാണ് എന്ന് പറയരുത്.
      2 hours ago ·

    • Shafi Koruvalappil ഇമാം ബുഖാരി തുടങ്ങി ഒട്ടുമിക്ക ഹദീസ് പണ്ഡിതരും പ്രവാചകപത്നി ആയിഷ (റ) യിൽ നിന്ന് ഉദ്ധരിക്കുന്നു.

      عن ابي سلمة بن عبدرحمن انه سأل عائشة رضي اللهعنها كيف كانت صلاة رسول الله صل الله عليه و سلم في رمضان فقالت ماكانيزيد في رمضان ولا في غيره على احدى عشر ركعة يصلى اربعا فلا تسعل انحسنهن و طولهن ثم يصلى أربعا فلا تسعل عن حسنهن و طولهن ثم يصلى ثلاثا

      )بخاري 1147, 2013, مسلم 738, ابوداوود 1341, ترمدي 439, نسائي 234, مالكفي الموطا 134/1, احمد 36/6(



      “അബൂസലമ (റ)പ്രവാചകപത്നി ആഇശ (റ) യോട് ചോദിച്ചു. നബി(സ) റമദാനില്എത്ര റക് അത്തായിരുന്നു നമസ്കരിച്ചിരുന്നത്? ആഇശ(റ) പറഞ്ഞു. അവിടുന്നുറമദാനിലും അല്ലാത്തപ്പോഴും പതിനൊന്നില് കൂടുതല് നമസ്ക്കരിച്ചിട്ടില്ല.അവിടുന്നു നാലു റക് അത്ത് നമസ്ക്കരിക്കും. അതിന്റെ മെച്ചവും ദൈര്ഘ്യവും നീചോദിക്കേണ്ടതില്ല. (അത്രമാത്രം ഭംഗിയായും ദീര്ഘിപ്പിച്ചും നമസ്ക്കരിക്കുംഎന്നു സാരം) പിന്നെയും നാല് റക് അത്ത് നമസ്ക്കരിക്കും. അതിന്റെ മെച്ചവുംദൈര്ഘ്യവും ചോദിക്കേണ്ടതില്ല. അനന്തരം മൂന്ന് റക്അത്ത് നമസ്ക്കരിക്കും(ബുഖാരി, മുസ്ലിം, അബുദാവൂദ്, തുര്മുദി, നസാഈ, മാലിക്, അഹ് മദ്)

      عن عائشة ان رسول الله صلىالله عليه وسلم ذات ليلة فى المسجد فصلى بصلاته ناس ثم صلى من القابلة فكثر الناس ثم اجتمعوا من اليلة الثالثة اوالرابعة فلم يخرج اليهم رسول الله فلما اصبح قال رأيت الذى صنعتم ولم يمنعنى من الخروج اليكم الا انى خشيت ان تفرض عليكم و ذلك فى رمضان. (بخاري رقم الحديث 1129, مسلم761, ابودواد1373, نسائي202)



      “നബി(സ) ഒരു രാത്രി പള്ളിയിൽ നമസ്കരിച്ചു, അപ്പോൾ കുറച്ചാളുകൾ നബി(സ) യെ തുടർന്നു നമസ്ക്കരിച്ചു. അടുത്ത ദിവസവും അവിടുന്ന് നമസ്ക്കരിച്ചു. അന്ന് ജനങ്ങൾ ഏറെ വർദ്ധിച്ചു. പിന്നെ മൂന്നാമതു അല്ലെങ്കിൽ നാലാമതു ദിവസം ജനങ്ങൾ കൂട്ടമായി സംഘടിച്ചു, നബി(സ) വന്നതുമില്ല. അനന്തരം സുബ് ഹി ആയപ്പോൾ നബി(സ) അവരോട് പറഞ്ഞു. നിങ്ങൾ ചെയ്തതെല്ലാം ഞാൻ അറിയാഞ്ഞിട്ടല്ല. ഈ നമസ്ക്കാരം നിങ്ങൾക്കു നിർബന്ധമായിത്തീരുമോ എന്ന് ഭയന്നിട്ടാണ് ഞാ‍ൻ വരാതിരുന്നത്. സംഭവം റമദാനിലായിരുന്നു.”(ബുഖാരി, മുസ്ലിം, അബുദാവൂദ്, നസാഈ)

      ഈ ഹദീസ്‌ വ്യഖ്യാനിച്ചു കൊണ്ട് ഹാഫിദ്‌ അസ്ഖലാനി എഴുതുന്നു:

      ولم ار فى شيء طرقه بيان عدد صلاته في تلك اليالي لكن روى ابن خزيمة و ابن حبان من حديث جابر قال صلى بنا رسول الله صلىالله عليه وسلم فى رمضان ثمان ركعات ثم اوتر (فتح الباري 4/21 (طبع دار ابى حيان))

      "ഈ റിപ്പോര്‍ട്ടിന്റെ പരമ്പരയില്‍(ബുഖാരിയുടെ) നബി(സ)ആ രാത്രി എത്ര റകഅത്ത് നമസ്കരിച്ചു എന്ന് ഞാന്‍ കണ്ടിട്ടില്ല എന്നാല്‍ ഇബ്നു ഹുസൈമയും ഇബ്നു ഹിബ്ബാനും ജാബിര്‍(റ)വഴി ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) റമദാനില്‍ ഞങ്ങളെയും കൂട്ടി എട്ടും പിന്നെ വിതറും നമസ്കരിച്ചു " എന്നാണ് ഉള്ളത് (ഫതുഹുല്‍ ബാരി 4/21)

      സഹീഹുല്‍ ബുഖാരിയുടെ തന്നെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ഉംദത്തുല്‍ ക്വാരി എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇമാം അയനി പറയുന്നതും കാണുക:

      (فان قلت) لم يبين فى تلك الروايات المذكورات عدد صلاة التى صلاها رسول الله صلىالله عليه وسلم فى تلك الليالى (قلت) روى ابن حبان و ابن خزيمة من حديث جابر قال صلى بنا رسول الله صلىالله عليه وسلم في رمضان ثمان ركعات ثم اوتر.(عمدة القارى 3/597)

      “നബി(സ) പ്രസ്തുത രാവുകളിൽ എത്ര റക അത്തായിരുന്നു നമസ്ക്കരിച്ചിരുന്നത് എന്ന കാര്യം ഇതിന്റെ പരമ്പരകളിലൊന്നും പറഞ്ഞിട്ടില്ല എന്ന് താങ്കൾ പറയുന്ന പക്ഷം എനിക്ക് പറയാനുള്ളത് ഇബ്നു ഹിബ്ബാനും ഇബ്നു ഖുസൈമയും ജാബിറിൽ നിന്ന് റിപ്പോർട്ടു ചെയ്ത ഹദീസിൽ, നബി(സ) അന്ന് ഞങ്ങളെയും കൂട്ടി എട്ടും, പിന്നെ വിത് റും നമസ്ക്കരിച്ചുവെന്ന സംഗതിയാണ്.” (ഉംദത്തുൽ ക്വാരി 3-597



      سميت الصلات فى الجماعة فى ليالى شهر رمضان التراويح لانهم اول ما اجتمعوا عليها كانوا يسترحون بين كل تسليمتينز (فتح الباري 4/ 250)

      "റമദാന്‍ മാസത്തെ രാത്രികളില്‍ ജമാത്തയുള്ള ഈ നമസ്കാരത്തിന് തറവീഹ് എന്ന പേര് വന്നത് ആദ്യം അവര്‍ ജമാത്തായി നമസ്കരിച്ചപ്പോള്‍ ഈരണ്ട് റകഅത്തുകൾക്കിടയില്‍ വിശ്രമിച്ചിരുന്നതിനാലാണ്"(ഫത്‌ഹുല്‍ബാരി :4/250)

      41 minutes ago ·

    • Shafi Koruvalappil عن عائشة رضى الله عنها قالت كل الليل (و عند مسلم من كل الليل) اوتر رسول الله صلى الله عليه وسلم وانتهى وتره الى السحر (فتح الباري 2/486) സാരം:

      “രാത്രിയുടെ ഏതു സമയത്തും നബി (സ) വിത്തര്‍ ആക്കി നമസ്കരിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ അവിടത്തെ വിത്തര്‍ സുബഹിയുടെ അല്പം മുമ്പ് വരെ എത്താറുണ്ട് "

      ഇമാ‍ം സുയൂത്ത്വിയുടെ അഭിപ്രായം കൂടി വായിക്കുക:

      فالحالص ان العشرين ركعة لم تثبت من فعلهئ صلىالله عليه وسلم وما نقله عن صحيح ابن حبان غاية فيماذهبنا اليه (المصابح ص 35)



      സാരം: “ ഇരുപത് റക് അത്ത് തറാവീഹ്, നബിയുടെ പ്രവ്രിത്തി കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് ശരി. ഇബ്നു ഹിബ്ബാന്റെ സ്വഹീഹിൽ ഉദ്ധരിക്കപ്പെട്ട (എട്ടും പിന്നെ വിത് റും നമസ്ക്കരിച്ചുവെന്ന) റിപ്പോർട്ടാണ് നമ്മുടെ അഭിപ്രായത്തിന് നിദാനം” (അൽമസ്വാബീഹ് പേജ് 35)

      ഖലീഫ ഉമറിന്റെ തറാവീഹിനെപ്പറ്റി ഇമാം മാലിക്ക് തന്റെ മുവത്ത്വയിൽ ഉദ്ധരിക്കുന്നത് കാണുക:

      304 - وَحَدَّثَنِي عَنْ مَالِكٍ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، أَنَّهُ قَالَ : أَمَرَ عُمَرُ بْنُ الْخَطَّابِ أُبَيَّ بْنَ كَعْبٍ، وَتَمِيماً الدَّاريَّ، أَنْ يَقُومَا لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً، قَالَ : وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ، حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِىِّ مِنْ طُولِ الْقِيَامِ، وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ(188).

      عن السائب بن يزيد انه قال: أمرعمر بن الخطاب أبي بن كعب و تميمالداري ان يقوما للناس باحدى عشر ركعة قال وقد كان القارىء يقرأ بلمئين حتى كنا نعتمد على العصي من طول القيام وما كنا ننصرف الافى فروع الفجر. (تنوير الحوالك على الموطا 1/138)



      സാഇബുബ്നു യസീദ് പറയുന്നു. ഉമർ (റ) ഉബയ്യുബ്നു ക അ്ബിനോടും തമീമുദ്ദാരിയോടും ഇമാമായി നിന്നു, ജനങ്ങൾക്ക് പതിനൊന്ന് റക് അത്ത് നമസ്ക്കരിക്കാൻ കല്പിച്ചു. സാഇബുബ്നു യസീദ് പറയുന്നു: നമസ്ക്കാരത്തിന്റെ ദൈർഘ്യം കാരണം ഞങ്ങളിൽ ചിലർ വടികളിൽ ചാരിനിന്നു പോകാറുണ്ട്. ഇമാം നൂറു കണക്കിന് ആയത്തുകളാണ് ഓതിയിരുന്നത്. ഏകദേശം സുബ് ഹിനോടടുത്ത സമയത്തായിരുന്നു ഞങ്ങൾ പിരിഞ്ഞു പോയിരുന്നത്.(മുവത്ത്വ)

      فانه لم يخف على شأنكم ولكنى خشيت ان تفرض عليكم صلاة الليل (شرح مسلم)



      "ഇന്നലെ രാത്രി നിങ്ങളുടെ കാര്യം ഞാന്‍ അറിയാതെ അല്ല. പക്ഷെ,"സലത്തുല്‍ ലൈല്‍"നിങ്ങള്ക്ക് ഫര്‍ദ്‌ (നിര്‍ബന്ധം) ആയിത്തീരുമോ എന്ന് ഭയന്നിട്ടാണ്"(ശറഹുമുസ്ലിം 3/297)

      നാം തറാവീഹ് എന്ന് പറയുന്ന നമസ്കാരത്തിനെ ഇവിടെ സലാത്തുല്‍ ലൈല്‍ എന്നാണ് നബി(സ) പേര് പറഞ്ഞത്.

      40 minutes ago ·

    • Shafi Koruvalappil ഇമാം അഹമദ്, ഇബ്നു ഖുസൈമ, ഇബ്നു ഹിബാന്‍ തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട് :

      عن جابر قال صلى بنا رسول الله صلى الله عليه وسلم في رمضان ليلة ثمان ركعات والوتر فلما كان من القابلة اجتمعنا في المسجد ورجونا ان يخرج الينا فلم يزل فيه حتى اصبحنا اني كرهت وخشيت ان يكتب عليكم الوتر.

      (بلوغ الاماني شرح مسند الامام أحمد 17/5)

      ജാബിര്‍(ര)പറയുന്നു :നബി (സ) ഞങ്ങളെയും കൂട്ടി രമദാനില്‍ 8 ഉം പിന്നെ വിതറും നമസ്കരിച്ചു.പിറ്റെനും ഞങ്ങള്‍ പള്ളിയില്‍ സമ്മേളിച്ചു,നബി(സ) വന്നില്ല.സുബഹിക്ക് നബി(സ)വന്നിട്ട് പറഞ്ഞു വിത് ർ നമസ്ക്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധം ആകുന്നതു ഞാന്‍ ഭയപ്പെട്ടു അതുകൊണ്ടാണ് വരാതിരുന്നത് ഈ റിപ്പോര്‍ട്ടില്‍ തറാവീഹ് നമസ്ക്കാരത്തെ നബി പരിജയപെടുത്തിയത് "വിത്തര്‍ "എന്നാണ് .



      فقد سئلت مرات هل صلى انبى صلىالله عليه وسلم التراويح وهى العشرون ركعة المعهودة الان؟ وانا أجيب بلا ولايقنع منى بذالك فاردت تحرير القول فيها فأقول...ولم يثبت انه صلىالله عليه وسلم صلى عشرين ركعة (المصابيح في صلاة التراويح ص 14,15)

      സാരം “ ഇന്ന് അറിയപ്പെടുന്നതു പോലെ നബി (സ) ഇരുപത് റക് അത്ത് തറാവീഹ് നമസ്ക്കരിച്ചിട്ടുണ്ടോ എന്ന് ഞാൻ പലപ്പോഴും ചോദിക്കപ്പെട്ടിട്ടുണ്ട്. ഇല്ല എന്ന് ഞാൻ അതിന്നു ഉത്തരം പറയുകയും ചെയ്യും, ഇതിൽ പലരും സംത്ര്‌പ്തരല്ല. അതിനാലാണ് ഞാൻ ഈ ഗ്രന്ഥം രചിക്കാൻ തുനിഞ്ഞത്…. നബി (സ) ഇരുപത് റക് അത്ത് തറാവീഹ് നമസ്ക്കരിച്ചു എന്നത് സ്ഥിരപ്പെട്ടിട്ടേയില്ല” (അൽ മസ്വാബീഹ് ഫീ സ്വലാത്തിത്തറാവീഹ് പേജ് 14,15)

      ഹാഫിദുബ്നു ഹജറുൽ അസ്ക്കലാനി (മരണം ഹി.852) സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ എഴുതുന്നു:

      وما ما رواه ابن شيبة من حديث ابن عباس كان رسول الله صلىالله عليه وسلم يصلي في رمضان عشرين ركعة والوتر فاسناده ضعيف وقد عارضه حديث عائشة في الصحيحين مع كونها اعلم بحال النبى صلىالله عليه وسلم ليلا من غيرها (فتح الباري 4/254 , كتاب صلات التراويح)

      നബി (സ) ഇരുപത് റക് അത്തും, പിന്നെ വിത് റും നമസ്ക്കരിച്ചുവെന്ന്, ഇബ്നു അബ്ബാസ് വഴി ഇബ്നു അബീശൈബ റിപ്പോർട്ട് ചെയ്തത് ദുർബലമെന്നു മാത്രമല്ല, “നബി (സ) പതിനൊന്നിലേറെ നമസ്ക്കരിച്ചിട്ടേയില്ല” എന്ന് ഇമാം ബുഖാരിയും മുസ് ലിമും പ്രവാചക പത്നി ആയിഷ (റ) യിൽ നിന്ന് ഉദ്ധരിച്ച ഹദീസിന്ന് വിരുദ്ധവുമാണ്. നബി (സ) രാത്രി എന്തൊക്കെ ചെയ്തുവെന്ന് ആയിഷ (റ) ക്കാണല്ലോ മറ്റാരേക്കാളും അറിയുക” (ഫത് ഹുൽ ബാരി 4/254)

      40 minutes ago ·

    • Shafi Koruvalappil sharikkum vaayichu padikku aadyam
      28 minutes ago ·

    • Ashraf CH Br. Shabeel Pn / Br. Shafi Koruvalappil :
      ചോദ്യം രണ്ട്:
      പ്രതിപാതിക്കപ്പെട്ട ഹദീസില്‍ പരാമര്‍ശിച്ചിരിക്കുന്ന നമസ്കാരം തറാവീഹ് നമസ്കാരം തന്നെയാണോ ?

      ഇതിന് നേര്‍ക്കുനേരെയുള്ള ഉത്തരം കിട്ടുമോ ?

      28 minutes ago ·

    • Ashraf CH ചോദ്യം മൂന്ന് :
      ആയിഷ(റ)യുടെ ഹദീസില്‍ പരാമര്‍ശിച്ചിരിക്കുന്ന പതിനൊന്ന് രകഅത്തും തറാവീഹ് ആണോ, അതോ എട്ട് മാത്രമാണോ തറാവീഹ് ?

      ഇതിന് നേര്‍ക്കുനേരെയുള്ള ഉത്തരം കിട്ടുമോ ?

      25 minutes ago ·

    • Jamal Thandantharayil സഹോദരൻ അഷറഫ്; നബി(സ)യുടെ കാലത്ത് തറാവീഹ് എന്ന പദം ഉപയോഗിച്ചിരുന്നില്ല. ആയിശ (റ) യോട് ചോദിക്കപ്പെട്ടത് റമദാനിലെ നമസ്കാരത്തെപ്പറ്റി ആണ്. അതിനുള്ള മറുപടി വളരെ വ്യക്തവുമാണ്.
      22 minutes ago · · 1

    • Ashraf CH ചോദ്യം മൂന്ന് :
      ആയിഷ(റ)യുടെ ഹദീസില്‍ പരാമര്‍ശിച്ചിരിക്കുന്ന പതിനൊന്ന് രകഅത്തും തറാവീഹ് ആണോ, അതോ എട്ട് മാത്രമാണോ തറാവീഹ് ?

      ഇതിന് നേര്‍ക്കുനേരെയുള്ള ഉത്തരം കിട്ടുമോ ?

      17 minutes ago ·

    • Jamal Thandantharayil വീണ്ടും അതു തന്നെ ചോദിക്കുന്നോ അഷ് റഫ്? നബി (സ)യുടെ കാലത്ത് സ്വലാത്തുല്ലൈൽ എന്നാണ് രാത്രിനമസ്ക്കാരത്തെ വിളിച്ചിരുന്ന ഒരു പേർ. ഇടക്ക് വിശ്രമിച്ച് നമസ്കരിച്ചിരുന്നതിനാലാണ് തറാവീഹ് എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ടതെന്ന് ഷാഫി പേസ്റ്റ് ചെയ്തതിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നബി (സ)യുടെ വാക്കുകൾ ആയി ത്തന്നെ ഒരിക്കൽ തറാവീഹിനെ സ്വലാത്തുല്ലൈൽ ആയും മറ്റൊരിക്കൽ വിത് ർ ആയും പറയുന്നത് കാണുക: “
      فانه لم يخف على شأنكم ولكنى خشيت ان تفرض عليكم صلاة الليل (شرح مسلم)

      "ഇന്നലെ രാത്രി നിങ്ങളുടെ കാര്യം ഞാന്‍ അറിയാതെ അല്ല. പക്ഷെ,"സലത്തുല്‍ ലൈല്‍"നിങ്ങള്ക്ക് ഫര്‍ദ്‌ (നിര്‍ബന്ധം) ആയിത്തീരുമോ എന്ന് ഭയന്നിട്ടാണ്"(ശറഹുമുസ്ലിം 3/297) ====ഇമാം അഹമദ്, ഇബ്നു ഖുസൈമ, ഇബ്നു ഹിബാന്‍ തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട് :

      عن جابر قال صلى بنا رسول الله صلى الله عليه وسلم في رمضان ليلة ثمان ركعات والوتر فلما كان من القابلة اجتمعنا في المسجد ورجونا ان يخرج الينا فلم يزل فيه حتى اصبحنا اني كرهت وخشيت ان يكتب عليكم الوتر.

      (بلوغ الاماني شرح مسند الامام أحمد 17/5)

      ജാബിര്‍(ര)പറയുന്നു :നബി (സ) ഞങ്ങളെയും കൂട്ടി രമദാനില്‍ 8 ഉം പിന്നെ വിതറും നമസ്കരിച്ചു.പിറ്റെനും ഞങ്ങള്‍ പള്ളിയില്‍ സമ്മേളിച്ചു,നബി(സ) വന്നില്ല.സുബഹിക്ക് നബി(സ)വന്നിട്ട് പറഞ്ഞു വിത് ർ നമസ്ക്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധം ആകുന്നതു ഞാന്‍ ഭയപ്പെട്ടു അതുകൊണ്ടാണ് വരാതിരുന്നത്. ഈ റിപ്പോര്‍ട്ടില്‍ തറാവീഹ് നമസ്ക്കാരത്തെ നബി പരിചയപെടുത്തിയത് "വിത്തര്‍ "എന്നാണ്.


      موطأ الإمام مالك/الصلاة في رمضان

      من ويكي مصدر، المكتبة الحرة
      اذهب إلى: تصفح, البحث
      1 - باب التَّرْغِيبِ فِي الصَّلاَةِ فِي رَمَضَانَ
      301 - حَدَّثَنِي يَحْيَى، عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَائِشَةَ زَوْجِ النَّبِيِّ (صلى الله عليه وسلم)  : أَنَّ رَسُولَ اللَّهِ (صلى الله عليه وسلم) صَلَّى فِي الْمَسْجِدِ ذَاتَ لَيْلَةٍ، فَصَلَّى بِصَلاَتِهِ نَاسٌ، ثُمَّ صَلَّى اللَّيْلَةَ الْقَابِلَةَ، فَكَثُرَ النَّاسُ، ثُمَّ اجْتَمَعُوا مِنَ اللَّيْلَةِ الثَّالِثَةِ أَوِ الرَّابِعَةِ، فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللَّهِ (صلى الله عليه وسلم) ، فَلَمَّا أَصْبَحَ قَالَ : « قَدْ رَأَيْتُ الَّذِي صَنَعْتُمْ وَلَمْ يَمْنَعْنِي مِنَ الْخُرُوجِ إِلَيْكُمْ، إِلاَّ إنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ ». وَذَلِكَ فِي رَمَضَانَ(185).
      302 - وَحَدَّثَنِي عَنْ مَالِكٍ، عَنِ ابْنِ شِهَابٍ، عَنْ أبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ بْنِ عَوْفٍ، عَنْ أبِي هُرَيْرَةَ : أَنَّ رَسُولَ اللَّهِ (صلى الله عليه وسلم) كَانَ يُرَغِّبُ فِي قِيَامِ رَمَضَانَ، مِنْ غَيْرِ أَنْ يَأْمُرَ بِعَزِيمَةٍ، فَيَقُولُ : « مَنْ قَامَ رَمَضَانَ إِيمَاناً وَاحْتِسَاباً، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ».
      قَالَ ابْنُ شِهَابٍ : فَتُوفِّي رَسُولُ اللَّهِ (صلى الله عليه وسلم) وَالأَمْرُ عَلَى ذَلِكَ، ثُمَّ كَانَ الأَمْرُ عَلَى ذَلِكَ فِي خِلاَفَةِ أبِي بَكْرٍ، وَصَدْراً مِنْ خِلاَفَةِ عُمَرَ بْنِ الْخَطَّابِ(186).
      2 - باب مَا جَاءَ فِي قِيَامِ رَمَضَان
      303 - حَدَّثَنِي مَالِكٌ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ بْنِ الزُّبَيْرِ، عَنْ عَبْدِ الرَّحْمَنِ بْنِ عَبْدٍ الْقَارِىِّ أَنَّهُ قَالَ : خَرَجْتُ مَعَ عُمَرَ بْنِ الْخَطَّابِ فِي رَمَضَانَ إِلَى الْمَسْجِدِ، فَإِذَا النَّاسُ أَوْزَاعٌ مُتَفَرِّقُونَ، يُصَلِّي الرَّجُلُ لِنَفْسِهِ، وَيُصَلِّى الرَّجُلُ، فَيُصَلِّى بِصَلاَتِهِ الرَّهْطُ، فَقَالَ عُمَرُ : وَاللَّهِ إنِّي لأَرَانِي لَوْ جَمَعْتُ هَؤُلاَءِ عَلَى قَارِئٍ وَاحِدٍ لَكَانَ أَمْثَلَ، فَجَمَعَهُمْ عَلَى أُبَيِّ بْنِ كَعْبٍ، قَالَ :، ثُمَّ خَرَجْتُ مَعَهُ لَيْلَةً أُخْرَى, وَالنَّاسُ يُصَلُّونَ بِصَلاَةِ قَارِئِهِمْ، فَقَالَ عُمَرُ : نِعْمَتِ الْبِدْعَةُ هَذِهِ، وَالَّتِي تَنَامُونَ عَنْهَا أَفْضَلُ مِنَ الَّتِي تَقُومُونَ. يَعْنِى آخِرَ اللَّيْلِ، وَكَانَ النَّاسُ يَقُومُونَ أَوَّلَهُ(187).
      304 - وَحَدَّثَنِي عَنْ مَالِكٍ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، أَنَّهُ قَالَ : أَمَرَ عُمَرُ بْنُ الْخَطَّابِ أُبَيَّ بْنَ كَعْبٍ، وَتَمِيماً الدَّاريَّ، أَنْ يَقُومَا لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً، قَالَ : وَقَدْ كَانَ الْقَارِئُ يَقْرَأُ بِالْمِئِينَ، حَتَّى كُنَّا نَعْتَمِدُ عَلَى الْعِصِىِّ مِنْ طُولِ الْقِيَامِ، وَمَا كُنَّا نَنْصَرِفُ إِلاَّ فِي فُرُوعِ الْفَجْرِ(188).
      305 - وَحَدَّثَنِي عَنْ مَالِكٍ، عَنْ يَزِيدَ بْنِ رُومَانَ، أَنَّهُ قَالَ : كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ، فِي رَمَضَانَ بِثَلاَثٍ وَعِشْرِينَ رَكْعَةً.
      306 - وَحَدَّثَنِي عَنْ مَالِكٍ، عَنْ دَاوُدَ بْنِ الْحُصَيْنِ، أَنَّهُ سَمِعَ الأَعْرَجَ يَقُولُ: مَا أَدْرَكْتُ النَّاسَ، إِلاَّ وَهُمْ يَلْعَنُونَ الْكَفَرَةَ فِي رَمَضَانَ. قَالَ : وَكَانَ الْقَارِئُ يَقْرَأُ سُورَةَ الْبَقَرَةِ فِي ثَمَانِ رَكَعَاتٍ، فَإِذَا قَامَ بِهَا فِي اثْنَتَىْ عَشْرَةَ رَكْعَةً، رَأَى النَّاسُ أَنَّهُ قَدْ خَفَّفَ(189).
      307 - وَحَدَّثَنِي عَنْ مَالِكٍ، عَنْ عَبْدِ اللَّهِ بْنِ أبِي بَكْرٍ، قَالَ : سَمِعْتُ أبِي يَقُولُ : كُنَّا نَنْصَرِفُ فِي رَمَضَانَ، فَنَسْتَعْجِلُ الْخَدَمَ بِالطَّعَامِ مَخَافَةَ الْفَجْرِ(190).
      308 - وَحَدَّثَنِي عَنْ مَالِكٍ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، أَنَّ ذَكْوَانَ أَبَا عَمْرٍو - وَكَانَ عَبْداً لِعَائِشَةَ زَوْجِ النَّبِيِّ (صلى الله عليه وسلم) فَأَعْتَقَتْهُ عَنْ دُبُرٍ مِنْهَا - كَانَ يَقُومُ يَقْرَأُ لَهَا فِي رَمَضَانَ(190/1).

4 comments:

  1. ഖിയാമുല്ലൈല്‍ എന്നോ സ്വലാതുല്ലൈല്‍ എന്നോ എന്ത് പറഞ്ഞാലും റമദാനിലും , റമദാനല്ലാത്ത നാളുകളിലും എന്ന് ബഹു" ആയിശ(റ) ഉദ്ദരിച്ചപ്പോള്‍ തന്നെ ഈ ഹദീസ് റമദാനില്‍ മാത്രം നിസ്കരിക്കുന്ന ,നിസ്കാരമല്ല എന്ന് വ്യക്തമായി. ഇവിടെ ഇതുപതോ എട്ടോ എന്ന് ചര്‍ച്ച ചെയ്യുന്ന നിസ്കാരം റമദാനില്‍ മാത്രം ഇശാ നിസ്കാരത്തിനു ശേഷം നിസ്കരിക്കുന്ന റമദാന്‍ അല്ലാത്തപ്പോള്‍ നിസ്കരിക്കാത്ത ഒരു നിസ്കാരത്തെ കുറിച്ചാണെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ,നബി(സ) ജമാഅത്തായി നമസ്കരിച്ചു ഉടനെ തന്നെ അത് നിര്‍ത്തി വെക്കുകയും ചെയ്തു. പിന്നെ ഉമര്‍ (റ) ഭരണ കാലത്താണ് അത് വീണ്ടും ജമാഅത്തായി നിസ്കരിക്കാന്‍ അദ്ദേഹമാണ് ഇമാമിനെ നിശ്ചയിച്ചത്. അവര്‍ ഇരുപത് റകഅത്ത് നിസ്കരിച്ചു, വിതര്‍ മൂന്നു റകഅത്തും നിസ്കരിച്ചു. ഇത് എല്ലാവര്ക്കും അറിയുന്നതുമാണ്. അപ്പോള്‍ ഉമര്‍(റ) ചെയ്ത ഈ കാര്യം ബിദഅത്താണ് , അത് പിന്‍ പറ്റരുത് എന്ന് പറയുന്നവര്‍ എങ്ങിനെയാണ് നബി (സ) നിറുത്തലാക്കിയ ജമാഅത്ത് ഇപ്പോള്‍ നിര്‍വഹിക്കുക. അവര്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത് എന്ന് ഇന്നേ വരെ പറയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇരുപത് തന്നെയാണെന്ന് മുന്‍ കഴിഞ്ഞ സലഫി പണ്ഡിതന്മാരും , ഇബ്നു അബ്ദുല്‍ വഹാബ്, ഇബ്നു തൈമിയ തുടങ്ങിയ നേതാക്കള്‍ അംഗീഗരിച്ചത് കേരളത്തിലെ സലഫികള്‍ പിന്‍ പറ്റാന്‍ തയ്യാറാകണം. അല്ലെങ്കില്‍ തെളിവില്ലാതെ ജമാഅത്തായി റമദാനില്‍ ഇത് നിസ്കരിക്കല്‍ ഒഴിവാക്കി ഒറ്റയ്ക്ക് നിങ്ങള്‍ നിസ്കരിക്കണം.
    മുഹമ്മദ്‌ ഇഖ്'ബാല്‍ നൂരി

    ReplyDelete
  2. ഈ വിഷയകമായി അഹ്‌ലു സുന്നത്തി വല്‍ജമാഅത്തിന് നബി(സ)യുടെ കാലം മുതല്‍ ഇന്നുവരെ ഒരേ വാദമേ ഉണ്ടായിട്ടുള്ളൂ. എന്നാ ല്‍, അഹ്‌ലു സുന്നത്തി വല്‍ ജമാഅഃയില്‍ നി ന്നും പുറത്തു പോയവര്‍ പല വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആദ്യം ഇരുപതാണെന്നും പിന്നീട് എട്ടാണെന്നും പിന്നീട് പതിനൊന്നാണെന്നും ഇപ്പോള്‍ തറാവീഹ് എന്ന ഒരു പ്രത്യേക നമസ്‌ക്കാര മില്ലെന്നും വാദിക്കുന്നു. നമ്മുടെ നിലപാട് വളരെ വ്യക്തമാണ്. തറാവീഹ് എന്ന റമളാനിലെ പ്രത്യേക നമസ്‌ക്കാരം നബി(സ) മൂന്ന് അല്ലെങ്കില്‍ നാല് രാത്രികള്‍ മാത്രമാണ് സ്വഹാബത്തിന് ഇമാമായി നമസ്‌ക്കരിച്ചത്. ആ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകളിലൊന്നും അത് എത്ര റക്അത്തായിരുന്നു എന്ന് വ്യക്തമായി പറയുന്നില്ല. ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) അതിനെ കുറിച്ച് പറയുന്നത് കാണുക: ولم أر في شيء من طرقه بيان عدد صلاته في تلك الليالي (فتح الباري - ابن حجر) ആ രാത്രികളില്‍ നബി(സ) നമസ്‌ക്കരിച്ചത് എത്ര റക്അത്തായിരുന്നു എന്ന് വ്യക്തമാകുന്ന സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടിട്ടില്ല. (ഫത്ഹുല്‍ ബാരി) എന്നാല്‍, ഉമര്‍(റ)വിന്റെ കാലത്ത് അദ്ദേഹം നടപ്പിലാക്കിയതാണ് അതിലെ ജമാഅത്ത് എന്ന് എല്ലാവരും സമ്മതിക്കുന്നു. അത് എത്ര റക്അത്തായിരുന്നു എന്നും. അന്നു മുതല്‍ ഇന്നുവരെ ലോക മുസ്‌ലിംകളുടെ കാഴ്ചപ്പാട് എന്ത് എന്നും പരിശോധിച്ചാല്‍ വ്യക്തമാകുന്നത് അത് ഇരുപത് റക്അത്താണ് എന്നതാണ്.തെളിവുകള്‍ പരിശോധിക്കാം: عَنِ السَّائِبِ بْنِ يَزِيدَ قَالَ : كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ رَضِىَ اللَّهُ عَنْهُ فِى شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً - قَالَ - وَكَانُوا يَقْرَءُونَ بِالْمِئِينِ ، وَكَانُوا يَتَوَكَّئُونَ عَلَى عُصِيِّهِمْ فِى عَهْدِ عُثْمَانَ بْنِ عَفَّانَ رَضِىَ اللَّهُ عَنْهُ مِنْ شِدَّةِ الْقِيَامِ.(بيهقي) സാഇബ് ബ്‌നു യസീദി(റ)ല്‍ നിന്ന് നിവേദനം; ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ ഇരുപത് റക്അത്ത് തറാവീഹ് നമസ്‌ക്കരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: നൂറുക്കണക്കിന് ആയത്തുകള്‍ ഓതാറുണ്ടായിരുന്നു. ഉസ്മാനി(റ)ന്റെ കാലത്ത് നിര്‍ത്തത്തിന്റെ കാഠിന്യത്താല്‍ അവരുടെ വടികളില്‍ അവര്‍ ഊന്നി നില്‍ക്കാറുണ്ട്. (ബൈഹഖി 4: 61)ഇത് ധാരാളം മതി തറാവീഹ് ഇരുപതാണെന്നതിന്. ഇനി ഈ ഹദീസ് സ്വഹീഹാണോ എന്നതാണ് പ്രശ്‌നമെങ്കില്‍ അതിലും നമുക്ക് മുന്‍ഗാമികളെ പിന്‍പറ്റാം ഈ ഹദീസ് സ്വഹീ ഹാണെന്ന് പറയുന്ന പണ്ഡിതന്മാരില്‍ ചിലരെ നമുക്ക് പരിശോധിക്കാം.ബുഖാരിയുടെ വ്യാഖ്യാനമായ 'ഇര്‍ശാദു സ്സാരി'യില്‍ പറയുന്നു:ശറഹുത്തക്‌രീബില്‍ ഇബ്‌നു ഇറാഖി പറഞ്ഞത് പ്രകാരം സാഇബ് ബ്‌നു യസീദി(റ)നെ തൊട്ട് സ്വഹീഹായ സനദോടു കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് സുനനുല്‍ ബൈഹഖിയിലുണ്ട്. (ഇര്‍ശാദുസ്സാരി 3: 426)പുറമെ, നിരവധി ഹാഫിളുകളും അല്ലാത്തവരും ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. ചില കിതാബുകളുടെ പേജ് ഇവിടെ ചേര്‍ക്കാം, ഉംദത്തുല്‍ഖാരി 7: 178, മവാഹിബുല്‍ ലദുന്നിയ്യഃ 3: 211, മിര്‍ഖാത് 2: 175, ശറഹുല്‍ മുഅദ്ദബ് 4: 32, ഫത്ഹുല്‍ വഹാബ് 1: 102, അല്‍ ഹാവി 1: 348, മആരിഫുസ്സുനന്‍ 5: 542, ഔജസുല്‍ മസാലിഖ് 2: 305 തുടങ്ങി നിരവധി ഇമാമുമാര്‍ ഈ ഹദീസ് സ്വഹീഹാണെന്ന് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുണ്ട്

    ReplyDelete
  3. ഈ വിഷയകമായി അഹ്‌ലു സുന്നത്തി വല്‍ജമാഅത്തിന് നബി(സ)യുടെ കാലം മുതല്‍ ഇന്നുവരെ ഒരേ വാദമേ ഉണ്ടായിട്ടുള്ളൂ. എന്നാ ല്‍, അഹ്‌ലു സുന്നത്തി വല്‍ ജമാഅഃയില്‍ നി ന്നും പുറത്തു പോയവര്‍ പല വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആദ്യം ഇരുപതാണെന്നും പിന്നീട് എട്ടാണെന്നും പിന്നീട് പതിനൊന്നാണെന്നും ഇപ്പോള്‍ തറാവീഹ് എന്ന ഒരു പ്രത്യേക നമസ്‌ക്കാര മില്ലെന്നും വാദിക്കുന്നു. നമ്മുടെ നിലപാട് വളരെ വ്യക്തമാണ്. തറാവീഹ് എന്ന റമളാനിലെ പ്രത്യേക നമസ്‌ക്കാരം നബി(സ) മൂന്ന് അല്ലെങ്കില്‍ നാല് രാത്രികള്‍ മാത്രമാണ് സ്വഹാബത്തിന് ഇമാമായി നമസ്‌ക്കരിച്ചത്. ആ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകളിലൊന്നും അത് എത്ര റക്അത്തായിരുന്നു എന്ന് വ്യക്തമായി പറയുന്നില്ല. ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) അതിനെ കുറിച്ച് പറയുന്നത് കാണുക: ولم أر في شيء من طرقه بيان عدد صلاته في تلك الليالي (فتح الباري - ابن حجر) ആ രാത്രികളില്‍ നബി(സ) നമസ്‌ക്കരിച്ചത് എത്ര റക്അത്തായിരുന്നു എന്ന് വ്യക്തമാകുന്ന സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടിട്ടില്ല. (ഫത്ഹുല്‍ ബാരി) എന്നാല്‍, ഉമര്‍(റ)വിന്റെ കാലത്ത് അദ്ദേഹം നടപ്പിലാക്കിയതാണ് അതിലെ ജമാഅത്ത് എന്ന് എല്ലാവരും സമ്മതിക്കുന്നു. അത് എത്ര റക്അത്തായിരുന്നു എന്നും. അന്നു മുതല്‍ ഇന്നുവരെ ലോക മുസ്‌ലിംകളുടെ കാഴ്ചപ്പാട് എന്ത് എന്നും പരിശോധിച്ചാല്‍ വ്യക്തമാകുന്നത് അത് ഇരുപത് റക്അത്താണ് എന്നതാണ്.തെളിവുകള്‍ പരിശോധിക്കാം: عَنِ السَّائِبِ بْنِ يَزِيدَ قَالَ : كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ بْنِ الْخَطَّابِ رَضِىَ اللَّهُ عَنْهُ فِى شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً - قَالَ - وَكَانُوا يَقْرَءُونَ بِالْمِئِينِ ، وَكَانُوا يَتَوَكَّئُونَ عَلَى عُصِيِّهِمْ فِى عَهْدِ عُثْمَانَ بْنِ عَفَّانَ رَضِىَ اللَّهُ عَنْهُ مِنْ شِدَّةِ الْقِيَامِ.(بيهقي) സാഇബ് ബ്‌നു യസീദി(റ)ല്‍ നിന്ന് നിവേദനം; ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റെ കാലത്ത് ജനങ്ങള്‍ റമളാനില്‍ ഇരുപത് റക്അത്ത് തറാവീഹ് നമസ്‌ക്കരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: നൂറുക്കണക്കിന് ആയത്തുകള്‍ ഓതാറുണ്ടായിരുന്നു. ഉസ്മാനി(റ)ന്റെ കാലത്ത് നിര്‍ത്തത്തിന്റെ കാഠിന്യത്താല്‍ അവരുടെ വടികളില്‍ അവര്‍ ഊന്നി നില്‍ക്കാറുണ്ട്. (ബൈഹഖി 4: 61)ഇത് ധാരാളം മതി തറാവീഹ് ഇരുപതാണെന്നതിന്. ഇനി ഈ ഹദീസ് സ്വഹീഹാണോ എന്നതാണ് പ്രശ്‌നമെങ്കില്‍ അതിലും നമുക്ക് മുന്‍ഗാമികളെ പിന്‍പറ്റാം ഈ ഹദീസ് സ്വഹീ ഹാണെന്ന് പറയുന്ന പണ്ഡിതന്മാരില്‍ ചിലരെ നമുക്ക് പരിശോധിക്കാം.ബുഖാരിയുടെ വ്യാഖ്യാനമായ 'ഇര്‍ശാദു സ്സാരി'യില്‍ പറയുന്നു:ശറഹുത്തക്‌രീബില്‍ ഇബ്‌നു ഇറാഖി പറഞ്ഞത് പ്രകാരം സാഇബ് ബ്‌നു യസീദി(റ)നെ തൊട്ട് സ്വഹീഹായ സനദോടു കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് സുനനുല്‍ ബൈഹഖിയിലുണ്ട്. (ഇര്‍ശാദുസ്സാരി 3: 426)പുറമെ, നിരവധി ഹാഫിളുകളും അല്ലാത്തവരും ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. ചില കിതാബുകളുടെ പേജ് ഇവിടെ ചേര്‍ക്കാം, ഉംദത്തുല്‍ഖാരി 7: 178, മവാഹിബുല്‍ ലദുന്നിയ്യഃ 3: 211, മിര്‍ഖാത് 2: 175, ശറഹുല്‍ മുഅദ്ദബ് 4: 32, ഫത്ഹുല്‍ വഹാബ് 1: 102, അല്‍ ഹാവി 1: 348, മആരിഫുസ്സുനന്‍ 5: 542, ഔജസുല്‍ മസാലിഖ് 2: 305 തുടങ്ങി നിരവധി ഇമാമുമാര്‍ ഈ ഹദീസ് സ്വഹീഹാണെന്ന് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുണ്ട്

    ReplyDelete
  4. This comment has been removed by the author.

    ReplyDelete