ജമാഅത്ത് പ്രവർത്തകനായ അലി കോയ സാഹിബ് പോസ്റ്റ് ചെയ്ത ഒരു ലേഖനമാണിത്. ഇബാദത്തിന്റെ കാര്യത്തിൽ മുജാഹിദുകളുടെ വാദം തെറ്റാണെന്ന് കാണിക്കാനായി പല വാക്യങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത് കൊടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സ്ക്വയർ ബ്രാക്കറ്റിൽ കൊടുക്കുന്നത് ഓരോ വാദങ്ങൾക്കുമുള്ള മറുപടി ആണ്.. ഇബാദത്ത് എന്ന പദത്തിനു മലയാളത്തിൽ കൊടൂക്കാവുന്ന ഏറ്റവും ശരിയായ പരിഭാഷ ആരാധന എന്ന പദമാണെന്നാണ് മുജാഹിദുകൾ വിശദീകരിച്ചു വരുന്നത്. അർഥം എന്നാൽ അതാണല്ലോ ഉദ്ദേശിക്കുന്നത്. എന്നാൽ അനുസരണം, അടീമത്വം എന്നും അർഥങ്ങൾ ഉണ്ട് എന്നതാണ് ജമാ അത്തു വാദം….!
ഇബാദത്ത് അല്ലാഹുവിനല്ലാതെ മറ്റാർക്കും അർപ്പിക്കാൻ പാടില്ല എന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വമാണ്. അതേ അർത്ഥത്തിലാണ് അതിന്റെ മലയാള പരിഭാഷയും മുസ്ലിംകൾ ഉപയോഗിച്ചു വരുന്നത്. അതായത് അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധന ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുന്ന പക്ഷം അത് ശിർക്കാണ്. ഇത് വളരെ ലളിതമായി മുൻ കാല മുജാഹിദ് പണ്ഡീതന്മാർ വിശദീകരിച്ചിട്ടുണ്ട്.
ജമാഅത്തിന്റെ വാദപ്രകാരം ഇബാദത്തിന്റെ അർഥമായി അവർ മൂന്ന് പദങ്ങൾ പരിഗണിക്കണമെന്ന് വാദിക്കുന്നുണ്ട്. അതായത് ആരാധന, അനുസരണം, അടിമത്വം എന്നിവ അല്ലാഹുവിനു മാത്രമേ പാടുള്ളൂ എന്നും അല്ലാഹുവല്ലാത്തവരെ അനുസരിച്ചാൽ, അല്ലാഹു അല്ലാത്തവരുടെ അടിമയായാൽ അത് ശിർക്കാണെന്ന് അവർ വാദിക്കുന്നു.
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)മുജാഹിദുകൾ ഇവരോട് പറഞ്ഞു. ഇങ്ങിനെ അർഥം കൊടൂക്കുന്നത് ഖുർ ആനിനെതിരാണ്. അല്ലാഹു അല്ലാത്തവരെയും അനുസരിക്കാൻ ഖുർ ആനിൽ തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ട്.
[4:59] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
ഇവിടെ അനുസരണം ഇബാദത്താണെങ്കിൽ അല്ലാഹു അല്ലാഹുവിനു പുറമെ റസൂലിനെയും കൈകാര്യക്കാരെയും ഇബാദത്ത് ചെയ്യാൻ കല്പിച്ചു എന്ന് വരും…!
അതു പോലെ നബി (സ)ക്ക് അടിമ ഉണ്ടായിരുന്നു. അല്ലാഹു അല്ലാത്തവർക്കുള്ള അടിമത്വം ശിർക്ക് ആണെങ്കിൽ നബി(സ)ക്കും മറ്റ് സഹാബത്തിനുമൊക്കെ അതിൽ പങ്കുണ്ടെന്ന് വരും. ന ഊദുബില്ലാഹ്…! എത്ര അപകടകരമാണീ വാദം…!!!
എന്നാൽ വിക്രസുകാരായ ജമാ അത്തുകാർ തെറ്റ് തിരുത്തുന്നതിനു പകരം പുതിയ ഐഡീയകൾ ആവിഷ്കരിച്ചു. പരമമായതോ നിരുപാധികമായതോ ആയ അനുസരണവും അടിമത്വവും അല്ലാഹു അല്ലാത്തവർക്ക് കൊടുക്കരുതെന്നാണത്രെ അവർ ഉദ്ദേശിച്ചത്.
അപ്പോൾ ഇബാദത്തിന്റെ അർഥം എന്ന് അവർ പറഞ്ഞിടത്തൊക്കെ പരമം, അല്ലെങ്കിൽ നിരുപാധികം എന്നു ഫിറ്റ് ചെയ്യണം എന്നു വന്നു. പരമവും നിരുപാധികവും ഇല്ലാതെ അവർ പറഞ്ഞതൊക്കെ അനിസ്ലാമികമാണെന്നും മഹാ വിഡ്ഡിത്തമാണെന്നും വന്നു.
ഇനി അവർ പറഞ്ഞ ഈ പരമം അവരുടെ സൈറ്റിൽ സൂറത്തു നഹ് ലിലെ 36നു കൊടുത്ത 3 അർഥത്തിൽ ഫിറ്റ് ചെയ്താലോ?
അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും പരമമായ ആരാധനയും പരമമായ അനുസരണവും പരമമായ അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)ഇപ്പോൾ പരമമായ ആരാധന അല്ലാഹുവിനും പരമമല്ലാത്ത ആരാധന മറ്റുള്ളവർക്കും ആകാം എന്നു വന്നു. അതു പോലെ പരമമായ അനുസരണം അല്ലാഹുവിനും പരമമല്ലാത്ത അനുസരണം അല്ലാഹു അല്ലാത്തവർക്കും ആകാം എന്നു വന്നു. പരമമായ അടിമത്വം അല്ലാഹുവിനും പരമമല്ലാത്ത അടിമത്വം അല്ലാഹു അല്ലാത്തവർക്കും ആകം എന്ന് വന്നു.
പരമമായ ആരാധന അല്ലാഹുവിനുമാത്രം കൊടുക്കുക. പരമമല്ലാത്ത ആരാധന കുട്ടിദൈവങ്ങൾക്കും കൊടൂക്കുക എന്ന് നബി(സ) പറഞ്ഞിരുന്നെങ്കിൽ മക്കാ മുശ്രിക്കുകൾക്ക് ഒരു തടസ്സവും ഇസ്ലാം സ്വീകരിക്കാൻ ഉണ്ടാകുമായിരുന്നില്ല. ജമാ അത്തുകാർക്കും ആർ എസ് എസുകാർക്കും തോളിൽ കയ്യിട്ട് നടക്കുകയും ചെയ്യാം. പരമമായ ആരാധന മക്കാമുശ്രിക്കുകളും അല്ലാഹുവിനു തന്നെയാണ് കൊടുത്തിരുന്നത് എന്നതിനാലാണത്….
സൂറത്ത് നഹ് ലിലെ 36 ആയത്തിനു മുജാഹിദ് വിഭാഗം അർഥം കൊടുത്തത് കാണുക:
[16:36] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦ഇബാദത്തിനു ഇങ്ങിനെ 3 അർത്ഥങ്ങൾ കൊടുത്തു കൊണ്ടാണ് മുൻ കാലങ്ങളിൽ ജമാ അത്ത് തങ്ങളുടെ രാഷ്ട്രീയ നയങ്ങൾക്കനുസരിച്ച് ഇസ്ലാമിനെ വളച്ചൊടിച്ചിരുന്നത്. അപ്രകാരം അനിസ്ലാമിക വ്യവസ്ഥിതിയായ ആധുനിക മതേതരജനാധിപത്യ ഗവണ്മെന്റായ, സ്വന്തമായി നിയമം നിർമ്മിക്കുന്ന ഇന്ത്യൻ ഭരണകൂടത്തെ അനുസരിക്കുന്നത് തൌഹീദിനെതിരാണെന്നും ബ്രിട്ടീഷ് ഭരണകൂടവും ഇതും തമ്മിലുള്ള വ്യത്യാസം ലാത്തയും മനാത്തയും പോലെ ആണെന്നും ഈ അനിസ്ലാമിക ഭരണകൂടം അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയാണെന്നും നിങ്ങളൂടെ ഇസ്ലാമുമായി അതു യോജിക്കുന്ന ഒരു പോയിന്റു പോലും ഇല്ലെന്നും അവർ എഴുതി.
എന്നിട്ട് ഈ ജമാ അത്തുകാരും ഇത്രയും കാലം ഈ മതേതര ജനാധിപത്യ ഇൻഡ്യയിൽ ജീവിച്ചു. ഇസ്ലാമുമായി യോജിക്കുന്ന ഒറ്റ പോയിന്റു പോലും ഇല്ലാതെ? അതു ജമാ അത്തുകാർക്കു മാത്രം ബാധകമായിരുന്നില്ല. കാരണം അവർ ഇലക്ഷനിലോ സർക്കാർ ജോലികളിലോ പങ്കാളികളായില്ല. സ്ഥാനാർഥികൾ ആയില്ല. വോട്ട് ചെയ്തില്ല. ഈ അനിസ്ലാമിക ഭരണകൂടത്തിനു നിലനില്ക്കാൻ വേണ്ട ടാക്സ് കൊടുത്തിരുന്നത് അവർ മറന്നു. അതിന്റെ നിയമന്നങ്ങൾ അനുസരിച്ചിരുന്നതെല്ലാം അവർ ആരും അറിഞ്ഞില്ല്ലെന്ന് നടിച്ചു. പൂർണ്ണമല്ലാത്ത തൌഹീദും ഇസ്ലാമുമായി ഓരോ പോയിന്റും സമരത്തിലായിക്കൊണ്ട് ഒരു പാട് പേർ മരിച്ചു പോയി.. പിന്നീട് അവർ ശൂറ കൂടി ഇജ്തിഹാദ് നടത്തി. അങ്ങിനെ ശിർക്ക് തൌഹീദും ഹറാം ഹലാലുമായി.. തിരഞ്ഞെടുപ്പിൽ പങ്കെടുക്കലും വോട്ട് കൊടുക്കലുമെല്ലാം ഹലാൽ ആയി (ആക്കി.. അതിനാണല്ലോ ഇജ്തിഹാദുള്ളത്. മറ്റുള്ളവർക്കൊന്നും ഇജ് തിഹാദ് അറിയാത്തതു കൊണ്ട് ജമാ അത്തുകാർ മാത്രം എന്നും ശരി..)
ഇപ്പോൾ ഇന്ത്യൻ ഹൈക്കോടതി ഇസ്ലാമിക കോടതി ആയി മാറീയിരിക്കുകയാണ് ജമാ അത്തുകാർക്ക്. കാരണം അതിന്റെ വിധി തേടി പോയത് ജമാ അത്ത് അമീർ ആണ്. അനിസ്ലാമിക കോടതിയിൽ പോകൽ അനുവദനീയമല്ലല്ലോ? ശിർക്കും നിഷിദ്ധവുമല്ലേ?
അലി കോയ സാഹിബിലേക്ക്…………….!
Friday, January 13, 2012
http://themessage77.blogspot.com/2012/01/blog-post_13.html
ഇബാദത്ത് മുജാഹിദുകള്‍ ഇരുട്ടില്‍ തപ്പുന്നു
((മുജാഹിദുകള്‍ പിളരുന്നതിന്‍റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലഘുലേഖയണിത്. പുനര്‍വായനക്ക് ഉപകരിക്കുമെന്ന് കരുതുന്നു..)
ഇബാദത്ത് എന്ന പദം ഇസ്‌ലാമിലെ പ്രധാന സാങ്കേതിക ശബ്ദമാണ്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അതര്‍പ്പിക്കാന്‍ പാടില്ല. അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യല്‍ ശിര്‍ക്കാണ്. അതിനാല്‍ ഇബാദത്തിന്‍റെ അര്‍ത്ഥവും വിവക്‌ഷയും ശരിയായി മനസ്സിലാക്കല്‍ അനിവാര്യമാണ്.
[ഇത് വളരെ ക്യത്യമാണ്. യോജിക്കുന്നു]
ഇബാദത്ത് എന്ന പദത്തിന്‍റെ അര്‍ത്ഥം അനുസരണം, ആരാധന, അടിമവേല എന്നിവയാണ്.
[ഇവിടെ ഇബാദത്ത് എന്ന പദത്തിനു ജമാഅത്ത് വീക്ഷണത്തിലുള്ള അർഥമാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ പരമമോ നിരുപാധികമോ ഫിറ്റ് ചെയ്തിട്ടില്ല.]
വിശുദ്ധ ഖുര്‍ആനില്‍ ഈ മൂന്ന് അര്‍ത്ഥത്തിലും ഈ പദംവന്നിട്ടുണ്ട്.
[അർഥമോ ഉദ്ദേശമോ?
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
ഇവിടെ ഇബാദത്തും ഇത്വാ അത്തും അല്ലാഹു വേറെ പറഞ്ഞിരിക്കുന്നു. പ്രവാചകൻ (അ) പറയുന്നത് അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യാനും അവനെ സൂക്ഷിക്കാനും പ്രവാചകനെ അനുസരിക്കാനുമാണ്. അനുസരണമല്ല ഇബാദത്താക്കുന്ന ഘടകം എന്ന് ഇതിൽ നിന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
]
അപ്രകാരം തന്നെ ഇവയില്‍ ഏതെങ്കിലും ഒരര്‍ത്ഥത്തില്‍ മാത്രമായും ഇബാദത്ത് എന്ന പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതിനാല്‍ ആരാധനയും നിരുപാധികമായ അനുസരണവും പരമമായ അടിമത്തവും അല്ലാഹുവിന്ന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു.
[ആരാധനക്ക് പരമവും നിരുപാധികവുമൊന്നും ഫിറ്റ് ചെയ്യണ്ടേ?]
പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രാമാണികരായ പണ്ഡിതന്‍മാരുടെ അഭിപ്രായവും അസന്നിഗ്ദമായി വ്യക്തമാക്കുന്ന ഈ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്‌ലാമി അംഗീകരിച്ചത്.
[അപ്പോൾ പ്രവാചകനു(സ) അടിമ ഉണ്ടായിരുന്നതിനെക്കുറിച്ച് എന്ത് പറയുന്നു. അല്ലാഹു അല്ലാത്തവർക്കുള്ള അടിമത്വം അവർക്കുള്ള ഇബാദത്തല്ലെ?]
എന്നാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനായി കേരള നദ്‌വതുല്‍ മുജാഹിദീനും അനുബന്ധ സംഘടനകളും ഇബാദത്തിന്‍റെ അര്‍ത്ഥ വിശകലനത്തില്‍ വിചിത്രമായ പല വാദങ്ങളും ഉന്നയിക്കുകയുണ്ടായി. അതവരെ ഗുരുതരമായ അബദ്ധത്തിലും ആശയക്കുഴപ്പത്തിലും വൈരുദ്ധ്യത്തിലും അകപ്പെടുത്തിയിരിക്കുന്നു.[എന്നു വരുത്തിത്തീർക്കാതെ നിങ്ങൾക്ക് നിലനില്പില്ലല്ലോ?]
ചില ഉദാഹരണങ്ങളിവിടെ വിശദീകരിക്കാം:
ഒന്ന്: കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരില്‍ പ്രമുഖനായ കെ. ഉമര്‍ മൌലവി എഴുതി: "ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോധിക്കുവാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്‍ഥങ്ങള്‍ പരിശോധിച്ചു. സര്‍വാംഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്‌ഷ്‌ണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്ന് ഇബാദത്തിന്ന് അര്‍ത്ഥം വെക്കാന്‍ പറ്റുകയില്ല." (സല്‍സബീല്‍ മെയ്20, 1996, പേജ് 6,7)

ഉമര്‍ മൌലവി ഒന്നുകില്‍ ലിസാനുല്‍ അറബ് കണ്ടിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ട് മനസ്സിലായിട്ടില്ല. കാരണം ലിസാനുല്‍ അറബ് പരിശോധിക്കുന്ന ആര്‍ക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം പറയാന്‍ പറ്റുകയില്ലെന്ന് ബോധ്യമാവുകയില്ല. ഭാഷാപ്രയോഗമെന്ന നിലക്കും സാങ്കേതിക പ്രയോഗമെന്ന നിലക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം അതില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
[ എങ്കിൽ അർഥ ശങ്കക്കിടയില്ലാത്ത നിങ്ങളുടെ ഇബാദത്തിന്റെ അർഥപ്രകാരം അല്ലാഹുവിനെക്കൂടാതെ ഏതൊന്നിനും ഇബാദത്ത് ചെയ്താൽ ശിർക്കാകുന്ന പോലെ അല്ലഹുവിനെക്കൂടാതെ ഏതൊന്നിനെയും അനുസരിച്ചാൽ ശിർക്ക് ആകുമോ. അല്ലാഹുവെക്കൂടാതെ മറ്റു വല്ലവരുടെയും അടിമ ആയിരുന്നാൽ ശിർക്ക് ആകുമോ? എന്നാൽ അല്ലാഹു അല്ലാത്തവർക്ക് അർപ്പിച്ചാൽ ശിർക്ക് ആകുമെന്ന് പറയാൻ നാം ഉപയോഗിച്ചു വരുന്ന മലയാള പദമാണ് ആരാധന. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ല എന്നാണ് മലയാളികൾ അർഥം നൽകി വരുന്നത്. ]
അറബി വ്യാകരണ നിയമങ്ങളനുസരിച്ച് ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥം പാടില്ലെന്ന വിചിത്ര വാദമുന്നയിച്ച് ജമാഅത്തിനെ വിമര്‍ശിക്കുന്ന 'ഇബാദത്ത് ഒരു പഠനം' എന്ന കൃതിയില്‍ ഇങ്ങനെ കാണാം. 'അബ്‌ദ്' എന്ന പദം ഇബാദത്തുമായി പ്രത്യക്‌ഷത്തില്‍ ബന്ധം തോന്നാമെങ്കിലും ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥമില്ല. (മുജാഹിദ് പബ്ലിക്കേഷന്‍സ്, പേജ് 19)
ഉമര്‍ മൌലവി എഴുതുന്നു: ഇബാദത്ത് എന്ന പദത്തിന്ന് അടിമത്തം ദാസ്യ വൃത്തി എന്നര്‍ത്ഥമില്ല. (സല്‍സബീല്‍ പുസ്തകം 7, ലക്കം 7, പേജ് 11)
എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പ്രമുഖ പണ്ഡിതന്‍മാരായ ജനാബുമാര്‍ പി. കെ. മൂസ മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം: "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍, വണങ്ങല്‍, അടിമവേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. (വിശുദ്ധ കുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാല്യം: 2, 1967, പേജ്: 504)

[കാര്യങ്ങൾ പൂർണ്ണമായി ഉദ്ദരിച്ചാൽ തെറ്റിദ്ധാരണകൾ നീങ്ങുന്നതാണ്. അമാനി മൌലവിയുടെ തന്നെ തഫ്സീറീൽ നിന്ന് കുറച്ചു കൂടി ഭാഗം ഞാൻ ഉദ്ദരിക്കാം…'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്.
ശേഷം ഇമാം ഇബ്നു കസീര്‍ പറഞ്ഞതിനെ ക്കുറിച്ചും മറ്റും വിശദീകരിച്ച ശേഷം 111 ല്‍ പറയുന്നത് കാണുക.
عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.
ഖുര്‍ ആന്റെ വാക്ക ര്‍ ഥ ങ്ങള്‍ ക്ക് വേണ്ടി പ്രത്യേകം തയ്യാറാ ക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടു വാണ് ഇമാം റാഗിബ് (റ) ന്റെ അല്‍ മുഫ്രാദാത്ത് (المفردات ) അതില്‍ അദ്ദേഹം പറയുന്നു. (അറബി ഒഴിവാക്കുന്നു.) ഉബൂദിയ്യത്ത് എന്ന വാക്കിന്റെ അർത്ഥമാണ് - അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്. ഇബാദത്ത് അതിനേക്കാൾ ശക്തിയേറിയതാണ്. കാരണം അത് അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്. അങ്ങേ അറ്റം അനുഗ്രഹം ചെയ്യാൻ കഴിവുള്ളവനല്ലാതെ അതിനു അവകാശമില്ല. അത് അല്ലാഹുവ...ാണ് താനും. അതു കൊണ്ടാണ് അവനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന് അവൻ പറഞ്ഞിരിക്കുന്നതും. ഇത് അൽ മുഫ്രദാത്തിൽ ഇമാം റാഗിബ് പറഞതാണ്.
ഇതിൽ നിന്ന് ഇബാദത്തും ഉബൂദിയ്യത്തും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. അതായത് ഉബൂദിയ്യത്തിനേക്കാൾ പ്രത്യേകമായതും, ശക്തമായതും ആയ ഒന്നാണ് ഇബാദത്ത്. മാത്രമല്ല അബദ (عبد ) എന്ന ക്രിയക്ക് മാത്രമേ ‘ഇബാദത്ത്’ എന്ന ധാതു രൂപം വരുകയുള്ളൂ. ‘ഉബൂദിയ്യത്ത്’ ആകട്ടെ അബുദ , അബദ എന്നീ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും. അബദ യുടെ ധാതുവാകുമ്പോൾ അതിനും ‘ഇബാദത്തിന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത് സകർമ്മക രൂപത്തിലുള്ളതും ആയിരിക്കും. അബുദയുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർഥം. ഇപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും ആയിരിക്കും. ചുരുക്കി പ്പറഞ്ഞാൽ അബദ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘അബുദ’ എന്ന ക്രിയയും അതിൽ നിന്നുള്ള പദങ്ങളും അടിമത്വം - അഥവാ അടിമയായിരിക്കൽ - എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. ‘ഉബൂദിയ്യത്ത്’ ആകട്ടെ രണ്ടു ക്രിയാരൂപങ്ങളുടേയും ധാതുവായി വരുന്നതു കൊണ്ട് ‘ആരാധന’ എന്നും ‘അടിമത്വം’ എന്നുമുള്ള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൌനിക്കാതിരിക്കുകയോ ചെയ്യുന്നതു കൊണ്ടാണ് ഇബാദത്ത് എന്ന വാക്കിനു ഭാഷാർത്ഥങ്ങൾ പറയുമ്പോൾ ‘അടിമത്വം’ അടിമവേല, അടിമവ്യത്തി എന്നൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്. വാസ്തവത്തിൽ ഉബൂദിയ്യത്തിനല്ലാതെ ഇബാദത്തിനു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

ഇവിടെ ആര്‍ക്കാണ് ഇബാദത്തിന്‍റെ ഭാഷാര്‍ത്ഥം പോലും അറിയാത്തത്? ഇബാദത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ക്ക് തൌഹീദിന്‍റെ വിവക്‌ഷയും പിഴക്കുമല്ലൊ. അതിനാല്‍ ആരാണ് തൌഹീദിനെ മനസ്സിലാക്കുന്നതില്‍ പിഴച്ചത്? ഉമര്‍ മൌലവിയോ മറ്റു പണ്ഡിതന്‍മാരോ?
രണ്ട്: ഉമര്‍ മൌലവി എഴുതുന്നു: "അല്ലാഹു അല്ലാത്തവര്‍ക്ക് അടിമവേല ചെയ്യല്‍ ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി വാദിക്കുന്നു. അതും ഇസ്‌ലാമില്‍ ഇല്ലത്ത ഒരു പുതിയ വാദമാണെന്ന് ഞങ്ങള്‍ പറയുന്നു." (സല്‍സബീല്‍ പു. 3, ല.3. പേജ് 40)
[മുഹമ്മദ് നബി(സ) ക്ക് അടിമവേല ചെയ്തിരുന്ന മാരിയത്തുൽ ഖിബ്ത്വിയ്യ എന്ന അടീമസ്ത്രീ ചെയ്തിരുന്നത് ശിർക്കാണോ? ആർക്കാണ് പിഴചത് ഉമർ മൌലവിക്കോ? ജമാ അത്തിനോ?]
ഇതിന്ന് മുജാഹിദുകളുടെ മുഖപത്രം ഇങ്ങനെ മറുപടി പറയുന്നു: "മനുഷ്യവംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലഹുവിന്‍റെ മാത്രം അടിമത്തം സ്വീകരിക്കുവാന്‍ തയ്യാറാക്കുക എന്നതാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. (അല്‍മനാര്‍ പു. 15, ല, 7. പേജ് 188)

[ഇസ്ലാം എല്ലാവരുടെ ജീവിതത്തിലും നിലവിൽ വന്നാൽ പിന്നെ അടീമത്വം അല്ലാഹുവിനു മാത്രമേ ഉണ്ടാകൂ.. എന്നാൽ അമുസ്ലിംകളെ ബന്ധിയായി പിടിച്ചാൽ അവരെ അടിമകളാക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്. ഇസ്ലാം അടിമത്വം നിരോധിച്ചിട്ടില്ല. അടിമത്വം എന്നാൽ ആരാധന അല്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.]
മര്‍ഹൂം കെ എം മൌലവി എഴുതുന്നു: "ഇസ്‌ലാം വന്നപ്പോള്‍ അത് ജനങ്ങളെ മതത്തിലും ഭരണത്തിലും കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ആരാധനയും അടിമത്തവും അര്‍പ്പണവും അല്ലാഹുവിന്ന് മാത്രമാക്കിത്തീര്‍ത്തു. അതില്‍ അവന്ന് യാതൊരു പങ്കുകാരുമില്ല. (അല്‍മുര്‍ശിദ് ഭാഗം 4, പേജ് 302)

[അടിമത്വം ഇബാദത്തല്ല. ആണെങ്കിൽ പ്രവാചകന്മാർക്കും സഹാബികൾക്കും അടീമകൾ ഉണ്ടാകുമായിരുന്നില്ല. എത്ര അപകടകരമാണ് ജമാ അത്ത് വാദം.!]
യുവ മുജാഹിദുകളുടെ പ്രസാധനാലയമായ യുവത ബുക് ഹൌസ് പ്രസിദ്ധീകരിച്ച അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അര്‍കാനെ അര്‍ബ-അയില്‍ നമസ്‌കാരം അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. (പേജ് 72, 73)

[ഇസ്ലാം അടീമത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അടിമത്വ വിമോചനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അടിമകളെ മോചിപ്പിക്കൽ പല പാപങ്ങൾക്കുമുള്ള പ്രായശ്ചിത്തമാണ്. എന്നാൽ ഇസ്ലാം അടിമത്വം എന്നാൽ ഇബാദത്ത് ആണെന്ന് പഠിപ്പിക്കുന്നില്ല. പ്രത്യേക യുദ്ധ സാഹചര്യങ്ങളിൽ അത് അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ശിർക്ക് ഒരു സാഹചര്യത്തിലും അനുവദിക്കപ്പെട്ടിട്ടില്ല]
ഇവിടെ ആരാണ് തൌഹീദില്‍ പിഴച്ചത്?
രണ്ടിലൊരു വിഭാഗം തൌഹീദില്‍ പിഴച്ചിരിക്കുന്നു എന്ന് വ്യക്തമാണല്ലൊ. ഉമര്‍ മൌലവിക്കും സംഘത്തിനുമാണോ അതോ മര്‍ഹൂം കെ. എം. മൌലവി, അബുല്‍ ഹസന്‍ അലി നദ്‌വി പോലുള്ളവര്‍ക്കാണോ തൌഹീദ് അറിയാത്തത്?
[പിഴച്ചത് ജമാ അത്തിനു തന്നെയാണെന്ന് മേലെ എഴുതിയതൊക്കെ വായിച്ചാൽ ആർക്കും മനസ്സിലാകും]
മൂന്ന്: "അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല. മൌദൂദി സാഹിബ് കളവ് പറഞ്ഞതാണെന്ന്" ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 8. ല. 6. പേജ് 9)

[അല്ലാഹുവിനെയും പ്രവാചകനെയും (സ) നേതാക്കളെയും അനുസരിക്കാൻ അല്ലാഹു നിസാ 59 ൽ കല്പിക്കുന്നു. അനുസരണം ഇബാദത്തല്ല]
കള്ളം പറഞ്ഞത് മൌദൂദി സാഹിബല്ല; അദ്ദേഹത്തിന്‍റെ മേല്‍ വ്യാജാരോപണം നടത്തിയ ആള്‍ തന്നെയാണ്. "ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ അയാല്‍ മുശ്‌രികായിത്തീരുമെന്ന്" ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയും [നബി (സ)യുടെ അടിമ ആയതു മൂലം മാരിയതുൽ ഖിബ് തിയ്യ മുശ്രിക്കായോ?] (അല്‍ഉബൂദിയ്യ പേജ് 112) " അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ പണ്ഡിതന്‍മാരെയും മറ്റും അനുസരിക്കല്‍ ശിര്‍ക്കാണെന്ന്" ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബും

[പണ്ഡിതന്മാർ ഹലാലാക്കിയതിനെ ഹലാലായും ഹറാമാക്കിയതിനെ ഹറാമാക്കുകയും ചെയ്യുന്നവർ അവരെ റബ്ബുകളാക്കുകയാണെന്ന് ഖുർ ആൻ വ്യക്തമാക്കുന്നുണ്ട്. [9:31] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
]
(മജ്‌മൂഅതുത്തൌഹീദിന്നജ്ദിയ്യഃ പേജ് 6, 7) ഉള്‍പ്പെടെയുള്ള പണ്ഡിതന്‍മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ മൌദൂദി സാഹിബിന്‍റെ മേല്‍ വ്യാജമാരോപിക്കാനായി ഉമര്‍ മൌലവി ഉന്നയിച്ച വാദത്തിന്ന് അദ്ദേഹത്തിന്‍റെ പത്രം തന്നെ മറുപടി എഴുതുന്നുണ്ട്. "ഗുലാം അഹ്‌മദ് എന്ന പേരുതന്നെ മുഅ്‌മിനിനു ചേര്‍ന്നതല്ല. കാരണം അഹ്‌മദിന്‍റെ അടിമ എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം. അപ്പോള്‍ ശിര്‍ക്കിന്‍റെ നാമാവാതായ കള്ളപ്രവാചകനാണദ്ദേഹം. " (സല്‍സബീല്‍ പു 2, ല. 10)

[സ്യഷ്ടികളൂടെ അടിമ എന്ന അർഥത്തിലുള്ള പേരിടലിന്റെ ചരിത്രം പരിശോധിച്ചാൽ ദിവ്യത്വം ആരോപിച്ചിരുന്ന ശക്തികളുടെ അടിമ എന്ന രീതിയിലാണ് അത് ഉപയോഗിച്ചിരുന്നത്. ഉദാഹരണം അബ്ദുൽ ഉസ്സ എന്ന മുശ് രിക്കുകളുടെ പേർ. അവിടെ ഉസ്സ എന്നത് അവരുടെ ഒരു ദൈവമായിരുന്നു. അവിടെ ദിവ്യത്വം അല്ലാഹു അല്ലാത്തവർക്ക് ആരോപിക്കുന്നതും അങ്ങിനെ വിശ്വസിക്കുന്നതുമെല്ലാം ശിർക്ക് തന്നെയാണ്. എന്നാൽ ആധുനിക കാലത്ത് പാക്കിസ്ഥാനിലും ഉത്തരേന്ത്യയിലുമൊക്കെയുള്ള പല ആളുകളും വിവരക്കേടും നബിയോടുള്ള ആദരവും കലർന്ന് ഗുലാം നബി എന്നൊക്കെ പേരിടുന്നു. അവിടെ നബി (സ)ക്ക് ദിവ്യത്വം ആരോപിക്കുകയോ അങ്ങിനെ വിശ്വസിക്കാതിരിക്കുകയോ ചെയ്യാതെ പ്രവാചകന്റെ അടിമ ചെയ്തിരുന്ന പോലെ പ്രവാചകനു സേവനം ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമാണെങ്കിൽ അത് ശിർക്ക് ആണെന്ന് പറയാനാവില്ല. ഉമർ മൌലവിയെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ ഉദ്ദേശം എന്ന് മനസ്സിലാകുന്നു.]
നാല്: ഇബാദത്ത് എന്ന പദത്തിന് അനുസരണം എന്ന് അര്‍ത്ഥമേ ഇല്ലെന്നു വാദിച്ച വ്യക്തി തന്നെ എഴുതുന്നു: "നൂറുക്കണക്കിനു സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇബാദത്തിന്ന് രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അനുസരണം എന്നുദ്ദേശിക്കാമെന്നു വെച്ച് എല്ലാ സ്ഥലങ്ങളിലും ആ അര്‍ത്ഥം കൊണ്ട് സായൂജ്യം നേടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചു പോയതാണിതെല്ലാം. (സല്‍സബീല്‍ 1972 ജൂലൈ 17)[ഇവിടെ വളരെ വ്യക്തമാണ് കാര്യം. ഇബാദത്ത് എന്ന് ഖുർ ആനിൽ പറഞ്ഞ ചില സന്ദർഭങ്ങളിൽ അനുസരണം ആണു ഉദ്ദേശീക്കപ്പെട്ടിട്ടുള്ളത് എന്നതിനാൽ എല്ലാ സ്ഥലങ്ങളിലും പ്രയോഗിക്കാവുന്ന അർഥം എന്ന തലത്തിലേക്ക് ആ പദത്തെ മാറ്റുക വഴി വലിയ അബദ്ധം തന്നെയാണ് ജമാ അത്ത് ചെയ്തത്. തെറ്റ് മനസ്സിലായിട്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കൽ തുടരുന്നതിനാൽ അത് കാപട്യവുമായി കാണേണ്ടിയിരിക്കുന്നു.]
ഇബാദത്തിന്ന് അനുസരണം എന്ന് ആരും മുമ്പ് അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് എഴുതി വിട്ടവര്‍ തങ്ങള്‍ക്ക് തന്നെ ഇങ്ങനെ മറുപടി എഴുതിയിരിക്കുന്നു: "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നു ഖുര്‍ആന്‍ പറഞ്ഞതിന്ന് അധിക മുഫസ്സിറുകളും "പിശാചിനെ അനുസരിക്കരുതെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു." (സല്‍സബീല്‍ 20 ജൂലൈ 1972)[എന്നാൽ അറബിയിൽ ത്വാ അത്ത് എന്നാണ് മുഫസ്സിറുകൾ ഉപയോഗിച്ചിരിക്കുന്ന അർത്ഥം. അതിനു മലയാളത്തിൽ അനുസരിക്കുക എന്ന് അർത്ഥം പറയുന്നു. കൂടുതൽ വിശദാംശങ്ങളിലേക്ക് പോയാൽ ഇവിടെ കാര്യം ബോധ്യമാകും. ഞാൻ മേലെ കൊടുത്ത അമാനി തഫ് സീറിലെ പ്രസക്ത ഭാഗം ഇവിടെ വീണ്ടും പേസ്റ്റ് ചെയ്യാം.. عبادة (ഇബാദത്തി) ന്നു അര്‍ത്ഥം പറയുമ്പോള്‍ ചില പണ്ഡിതന്മാര്‍ അറബിയില്‍ അതിന്നു طاعة ( ത്വാ അ ത്ത് ) എന്ന്‍ പറഞ്ഞു കാണും. ഈ വാക്കിന്ന് 'അനുസരണം' എന്നര്‍ത്ഥമുണ്ട് താനും. ഇതാണ് ഇക്കൂട്ടര്‍ അതിനു എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്. വാസ്തവത്തില്‍ കല്പന അനുസരിക്കുക എന്ന അര്‍ത്ഥ ത്തിലല്ല അവര്‍ അത് ഉപയോഗിക്കാറുള്ളത്. പുണ്യപ്പെട്ട കാര്യം - അഥവാ സ്വമേധയ ചെയ്യുന്ന സല്‍ക്കര്‍മ്മം - എന്ന അര്‍ത്ഥ ത്തിലാണ് അവരത് ഉപയോഗിക്കുന്നത്. കല്പന അനുസരിക്കുക - അല്ലെങ്കില്‍ നിയമം അനുസരിക്കുക - എന്ന അര്‍ത്ഥ ത്തിലാകുമ്പോള്‍ അതിന്റെ ക്രിയാ രൂപം اطاع ( അത്വാ അ ) എന്നായിരിക്കും *പുണ്യം ചെയ്യുക എന്നും സ്വമേധയ നല്ല കാര്യം ചെയ്യുക എന്നും അര്‍ത്ഥ മാകുമ്പോള്‍ ക്രിയ تطوع (ത ത്വ വ്വ അ ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്. ഐചികമായ (സുന്നത്ത്) നമസ്ക്കാരം പോലെയുള്ള നിര്‍ബന്ധമല്ലാത്ത പുണ്യ കര്‍മം ചെയ്യുക എന്നാണു അതിന്റെ സുപരിചിതമായ അര്‍ഥം എന്ന്‍ ഇമാം റാഗിബ് (റ) പ്രത്യേകം ചൂണ്ടിക്കാട്ടി യിരിക്കുന്നു. ഏതാണ്ട് അതു പോലെ ത്തന്നെ ഖാമൂസ് എന്ന പ്രസിദ്ധ നിഘണ്ടുവില്‍ അതിന്റെ കര്‍ത്താവ് ഫൈറൂസാബാദീ (റ) യും പറഞ്ഞു കാണാം. 2 :15 ലും 2:184 ലും കാണാവുന്ന പോലെ تطوع خيرا എന്ന് പറയുമ്പോള്‍ നിര്‍ബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയ ചെയ്തു എന്നല്ലാതെ - നല്ലതായ അനുസരണം അനുസരിച്ചു എന്ന്‍ - അര്‍ഥം വരുന്നില്ല. ആരും അങ്ങിനെ പറയാറുമില്ല.]
ഉമര്‍ മൌലവി തന്നെ "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നതിന്ന് അറബി മലയള ഖുര്‍ആന്‍ പരിഭാഷയില്‍ അനുസരിക്കരുതെന്നാണ് അര്‍ത്ഥം നല്‍കിയത്. [മേലെ എഴുതിയതിൽ ഇതിനുള്ള മറുപടീ ഉണ്ട്..]
അഞ്ച്: ഇബാദത്തിന്ന് ആരാധന എന്ന് മാത്രമേ അര്‍ത്ഥമുള്ളുവെന്നും അവ്വിധമേ അത് പ്രയോഗിക്കപ്പെട്ടിട്ടുള്ളുവെന്നും വാദിക്കുന്ന മുജാഹിദുകള്‍ക്ക് മറുപടി പറയുന്നത് അവരുടെ പണ്ഡിതന്‍മാര്‍ തന്നെയാണ്. പി. കെ. മൂസ മൌലവി, എ. അലവി മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്ന് തയ്യറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം. "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍, വണങ്ങല്‍, അടിമ വേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ഗ്രന്‍ഥങ്ങളിലും ആരാധന എന്ന അര്‍ത്ഥത്തിലാണ് മിക്കവാറും ആ പദം ഉപയോഗിക്കപ്പെട്ടു കാണുന്നത്. ചുരുക്കം ചിലപ്പോള്‍ മേല്‍ക്കണ്ട ഏതെങ്കിലും അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാതില്ല. അതിലൊന്നാണ് സൂറത്തുല്‍ മുഅ്‌മിനൂനിലെ 47-ആം ആയത്തില്‍ നാം കണ്ടത്. (വിശുദ്ധ ഖുര്‍ആന്‍ വിവരണം രണ്ടാം പകുതി വല്യം 2. പേജ് 504, നവമ്പര്‍ 1967)[ഇതും കൂടീ ചേർത്തു വായിക്കുക: 'നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ 'ഇബാദത്ത്' (عبادة ) എന്ന പദത്തിന് പല അര്‍ത്ഥങ്ങളും കാണാം. 'അനുസരണം, പുണ്യകര്‍മ്മം, കീഴ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാടു, താഴ്മ പ്രകടിപ്പിക്കല്‍, എന്നിങ്ങനെയും, 'വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തല്‍, എന്നിങ്ങനെയും അര്‍ഥങ്ങള്‍ കാണും. * ഈ അര്‍ത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തര്ഭവിച്ചു കാണാം. എന്നാല്‍ 'ശറഇ' ന്റെ (മതത്തിന്റെ) സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒറ്റ വാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു കൂടുതല്‍ അനുയോജ്യമായതെന്ന നിലക്ക് 'ആരാധന' എന്ന്‍ പരക്കെ വിവര്‍ത്തനം നല്‍കപ്പെട്ടു വരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അറ്റം പ്രകടിപ്പിക്കുക (اقصى غاية التذلل والخشوع ) എന്നാണു മതത്തില്‍ അതിനു അംഗീകരിക്കപ്പെട്ടു വരുന്ന വിവക്ഷ. ഖുര്‍ ആന്‍ വ്യാഖ്യാതാകളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠ ന്മാരും - വാക്കുകളില്‍ അല്‍പ സ്വല്പ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും - മുന്കാലം മുതല്‍ക്കേ 'ഇബാടത്തിന്‍' നു നല്‍കി വരുന്ന നിര്‍വചനം അതാണ്.
അമാനി തഫ്സീറിൽ നിന്ന്]
ആറ്: ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി ഈമാം റാസീ (റ) യുടെ മേല്‍ കള്ളമാരോപിക്കാന്‍ വരെ വിമര്‍ശകന്‍മാര്‍ ധൃഷ്ടരായി. 'ഇബാദത്ത് എന്നതിന്ന് ആരെങ്കിലും അനുസരണം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്ന പക്‌ഷം അവന്‍ അബദ്ധം പറഞ്ഞു'വെന്ന് ഇമാം റാസി എഴുതുയതായി ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 1, ല.11. പേജ് 32)
എന്നാല്‍ ഇമാം റാസി അങ്ങനെ എഴുതിയിട്ടില്ല. ഇബാദത്തെന്നാല്‍ അനുസരണം (ത്വാഅത്ത്) എന്നാണെന്ന് വാദിക്കാന്‍ പാടില്ലെന്നാണ് റാസീ വ്യക്തമാക്കിയത്. രണ്ടും തമ്മിലുള്ള അന്തരം വ്യക്തമണല്ലോ.
[ക്രിസ്ത്യാനികൾ ഈസാ നബി(അ)നു ഇബാദത്ത് ചെയ്യുന്നു എന്നിടത്ത് ഈസാ നബി(അ)നെ അനുസരിക്കുന്നു എന്ന് അർഥം കൊടുത്താൽ സംഭവിക്കുക അബദ്ധമല്ലാതെ വേറെന്താണ് ജമാ അത്തുകാരാ. സുബദ്ധമാണോ? ഈസാനബി പറഞ്ഞിട്ടാണൊ അവർ അദ്ദേഹത്തെ ആരാധിക്കുന്നത്? ഇമാം റാസി അങ്ങിനെ എഴുതിയില്ല എന്നു വെച്ച് നിങ്ങളുടെ അബദ്ധങ്ങൾ യുക്തി ആകുന്നില്ല]
ഏഴ്: മൌദൂദി സാഹിബിന്ന് മുമ്പ് ഇബാദത്തിന്ന് അനുസരണം എന്ന് ആരും അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് വാദിച്ച വ്യക്തി തന്നെ എഴുതുന്നു. "എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇബാദത്തിന്ന് അനുസരണം എന്നര്‍ത്ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം വലിയ മഹാന്‍ തന്നെ. എന്നാല്‍ ഇപ്പറഞ്ഞത് മഹാ തെറ്റാണ്. (സല്‍സബീല്‍ പു. 2, ല. 8. പേജ് 45, 46)

[ഇബാദത്തിന്റെ അർത്ഥം അനുസരണമാണെന്ന് ഇമാം റാസി എഴുതിയിട്ടുണ്ടെങ്കിൽ അല്ലേ ഇത് പ്രസക്തമാകൂ. അങ്ങിനെ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിൽ തന്നെ ഈസാ നബി (അ) നു ക്രിസ്ത്യാനികൾ ചെയ്ത ഇബാദത്ത് അദ്ദേഹത്തെ അനുസരിക്കലാണെന്ന് പറയേണ്ടിവരുന്ന അബദ്ധം അദ്ദേഹത്തിനു സംഭവിക്കും. എന്നാൽ അദ്ദേഹം അത് പറഞ്ഞിട്ടില്ലെന്നും അത് ജമാ അത്തുകാരുടെ ആരോപണം ആണെന്നുമാണ് മനസ്സിലാക്കുന്നത്.]
ഉമര്‍ മൌലവിയുടെ പ്രസ്താവത്തെ പ്രമുഖ മുജാഹിദ് പണ്ഡിതനും ഗ്രന്‍ഥകാരനും ജാമിഅ നദ്‌വിയ്യ അദ്ധ്യാപകനുമായ അബ്ദുസ്സലാം സുല്ലമി തിരുത്തുന്നു: "പിശാചിന്ന് ഇബാദത്തെടുക്കുക എന്നതിന്‍റെ വിവക്‌ഷ അനുസരണമാണെന്ന് ഇമാം റാസി പ്രസ്താവിക്കുന്നു. (റാസി 21/224) ഭാഷയില്‍ ഈ പദത്തിന് അനുസരണം എന്നര്‍ത്ഥമുണ്ട്. ആരാധിക്കുക എന്ന അര്‍ത്ഥവും ഇവിടെ നല്‍കാവുന്നതാണ്. ഏറ്റവും അനുയോജ്യമായത് ഇമാം റാസീ (റ) നല്‍കുന്ന അര്‍ത്ഥമാണ്." (സൂറത്തു മര്‍യം പരിഭാഷയും വ്യാഖ്യാനവും പേജ് 28)

[ഇവിടെ പറയപ്പെട്ടിട്ടുള്ളത് ഒരു പ്രത്യേക സാഹചര്യത്തിൽ ഇബാദത്തിന്റെ വിവക്ഷ അനുസരണം അഥവാ അറബിയിലെ ത്വാ അ: എന്ന പദം ആണെന്നാണ്. അത് ഇബാദത്തിനു ഒരു അർത്ഥം എന്ന നിലയിൽ അനുസരണം കൊടുക്കാൻ തെളിവല്ല. മർ യം ബീവിയെ ക്രിസ്ത്യാനികൾ ആരാധിക്കുന്നതിൽ എന്ത് അനുസരണം ആണുള്ളത്? ]
എട്ട്: അനുസരിക്കപ്പെടുന്നവര്‍ക്ക് അഭൌതികത കല്‍പ്പിച്ചാല്‍ മത്രമേ അനുസരണം ഇബാദത്തും ശിര്‍ക്കുമാവുകയുള്ളുവെന്ന് സമര്‍ത്ഥിക്കാനാണല്ലോ ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് സാഹിബ് "ഇബാദത്ത് വീക്‌ഷണങ്ങളുടെ താരതമ്യം" എന്ന കൃതിയില്‍ ശ്രമിച്ചത്. എന്നാല്‍ ഇലാഹാക്കാതെയും ഇബാദത്തെടുക്കുക എന്ന ഉദ്ദേശമില്ലാതെയും അനുസരിച്ചാലും ശിര്‍ക്കാകുമെന്ന് അബ്ദുസ്സലാം സുല്ലമി സമര്‍ത്ഥിക്കുന്നു. (തൌഹീദ് സമഗ്ര വിശകലനം പേജ് 57, 58)

[അനുസരണം ഇബാദത്താകുന്നത് എപ്പോൾ എന്നതാണ് അബ്ദുൽ ഹമീദ് സാഹിബ് സമർത്ഥിക്കുന്നത് എന്ന് പറയുന്നു. ഇലാഹാക്കാതെയും ഇബാദത്തെടുക്കുക എന്ന ഉദ്ദേശ്യമില്ലാതെയും ഒരാളെ മതനിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം കൊടുത്താൽ അയാളെ റബ്ബാക്കലാണെന്ന് തൌബ 31ൽ നിന്ന് വ്യക്തമാണ്. അങ്ങിനെ റബ്ബാക്കിയ ഒരാളെ അനുസരിച്ചാലും ഇല്ലെങ്കിലും ശിർക് തന്നെ.]
ഈ വിധം ഇബാദത്തിന്‍റെ അര്‍ത്ഥവും വിവക്‌ഷയും വിവരിക്കുന്നതിന്നതില്‍ മുജാഹിദുകള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലും പരസ്പര വൈരുദ്ധ്യത്തിലും അകപ്പെട്ടിരിക്കുകയാണ് ജമാഅത്ത് വിമര്‍ശകര്‍ അക്‌ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്.[എന്ന് പറയാൻ വേണ്ടിയാണ് മേലെ കാണിച്ച വേലത്തരങ്ങൾ എല്ലാം...!]

തൌഹീദ് ഗ്രഹിക്കുന്നതില്‍ സംഭവിച്ച ഈ പിഴവ് തിരുത്തണമെന്നാണ് മുജാഹിദ് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുവാനുള്ളത്. [തൌഹീദ് ഗ്രഹിക്കുന്നതിൽ സംഭവിച്ച തെറ്റുകൾ നിങ്ങൾ നിങ്ങളൂടെ ആദർശം എന്ന പേജ് മുതൽ തന്നെ തിരുത്തിത്തുടങ്ങുക.
. ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും
ചെയ്യുന്നതു തൗഹീദിന്ന് എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി
ഇരുപത്തേഴ് വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)
2. ``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി
വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി
കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്
വോട്ട് നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍
അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്, പു 31, ലക്കം 3)
3. ``ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ
സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ
പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റ സംഭവവുമില്ല. അതിന്ന് അതിന്റെ മുഴുവന്‍
ചരിത്രവും സാക്ഷിയാണ്. അപ്പോള്‍ പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ
വേവലാതികളെല്ലാം എന്തിന്ന്?'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്,
എന്തല്ല, പേജ് 24)
4. ``നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ
പ്രവൃത്തി തെരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ടുനില്‍ക്കുക
എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം
സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കുകയോ
അരുത്. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്''
(പ്രബോധനം പു. 4, ലക്കം 2, ജൂലായ് 1956, പേജ് 35, മുസ്‌ലിംകളും വരാനിരിക്കുന്ന
പൊതുതെരഞ്ഞെടുപ്പും, അബുലൈസ് സാഹിബ്)
5. ``തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും
മുസ്‌ലിംകള്‍ക്ക് ആപല്‌ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം'' (കയശറ ജ:
35)
6. ``ഇസ്‌ലാമിക ദൃഷ്‌ടിയില്‍ കൂടി നോക്കുമ്പോള്‍
നിയമനിര്‍മാണസഭകളിലേക്കുള്ള മെമ്പര്‍ സ്ഥാനത്തിനുവേണ്ടി മുസ്‌ലിംകള്‍
സ്ഥാനാര്‍ഥികളായി നില്‍ക്കുന്നത് വിവിധ കാരണങ്ങളാല്‍ അസംബന്ധമാണെന്ന്
കാണാം:
എ. ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ പോലും ഉദ്യോഗങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍
ലഭിക്കത്തക്ക സേവനങ്ങള്‍ക്കും സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുന്നതു നബി
തിരുമേനി (സ)യുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. നബി(സ)
അരുള്‍ ചെയ്യുന്നു: നീ അധികാരം ചോദിച്ചു വാങ്ങരുത്.... അപ്പോള്‍ ഈ
ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്‌ലാമിക ഗവര്‍മെന്റിന്റെ ഉദ്യോഗത്തിനു
വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതില്‍നിന്ന്
വ്യക്തമാകുന്നതാണ്. അത്തരം സ്ഥാനാര്‍ഥികളെ സഹായിക്കുന്നതു മുസ്‌ലിമിന്നു
എത്രകണ്ടു അനുയോജ്യമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.
ബി. ഇസ്‌ലാം ഒരു പരിപൂര്‍ണ ജീവിതപദ്ധതിയാണ്. രാഷ്‌ട്രീയവും ഭരണപരവുമായ
പ്രശ്‌നങ്ങളിലും അതിന്ന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. അതിനാല്‍
സ്‌നേഹാദരവോടെ ഇസ്‌ലാമിന്റെ നാമം ജപിക്കുകയോ അതിന്റെ ആരാധനാവകുപ്പുകളില്‍
ചില പ്രത്യേക ഇനങ്ങള്‍ നടപ്പില്‍വരുത്തുകയോ ചെയ്‌തതുകൊണ്ടു മാത്രം
തങ്ങള്‍ തികച്ചും ഇസ്‌ലാമികമായിക്കഴിഞ്ഞുവെന്നു സമാധാനിക്കുന്നത്
മുസ്‌ലിംകള്‍ക്ക് ഒട്ടും അനുയോജ്യമല്ല. ദീനിനെ അതിന്റെ
പൂര്‍ണരൂപത്തില്‍ സ്വീകരിക്കാന്‍ ശ്രമിക്കേണ്ടത് അവരുടെ കടമയത്രെ.
കൂടാതെ ഇന്ത്യയിലിന്ന് നടപ്പുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായവും അതില്‍
പങ്കെടുക്കാനായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായ പാര്‍ട്ടികളും അവരുടെ
ലക്ഷ്യപരിപാടികളും കേവലം അനിസ്‌ലാമികമാണെന്നതും സുവ്യക്തമാണ്.
സി. ``അതിന്നു പുറമെ നിയമനിര്‍മാണ സഭയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
ലാഇലാഹ ഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ലാ എന്ന അടിസ്ഥാന വാക്യത്തില്‍
വിശ്വസിക്കുന്ന ഒരു മസ്‌ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം
അവകാശമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നിരിക്കെ മനുഷ്യന്ന്
സ്വതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനെയും സുന്നത്തിനെയും
പാടെ അവഗണിച്ചുകൊണ്ടു അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ
പരസ്യമായി പരിഹസിക്കുകകൂടി ചെയ്യുന്ന ഒരു നിയമനിര്‍മാണസഭയില്‍
മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുകയോ ചെയ്യാന്‍ ഒരു
മുസ്‌ലിമിനു നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കാതെ വോട്ട്
ഉപയോഗിക്കലും തെറ്റാണ്'' (പ്രബോധനം, പു. 4, ലക്കം 3, മുസ്‌ലിംകളും
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുല്ലൈസ്, പേജ് 61,62)
7. ``മുസ്‌ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത്
പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചുകഴിഞ്ഞ മുസ്‌ലിമിന്നു വല്ല
അനിസ്‌ലാമിക രാഷ്‌ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല.
ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രീയത്തില്‍ സ്ഥാനാര്‍ഥിയായി നില്ക്കാനോ
മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്നായി പ്രവര്‍ത്തിക്കാനോ വോട്ടു
രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്ന് നിവൃത്തിയില്ല.
എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്‌ലിം
കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്കു
കൈമാറ്റംചെയ്യാന്‍ അവന്ന് സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍
നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ
പ്രസ്‌തുത അധികാരം മറ്റൊരാളെ ഭരമേല്‍പ്പിക്കാന്‍ അവന്ന് കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ
ദൃഷ്‌ടിയില്‍ ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ഥ
മുസ്‌ലിമിന്ന് അതൊരിക്കലും അനുയോജ്യമല്ല.'' (ഇസ്‌ലാമിക പാഠങ്ങള്‍,
മൗലാനാ അബൂസലീം അബ്‌ദുല്‍ഹയ്യ്, 1955, അനിസ്‌ലാമിക രാഷ്‌ട്രീയത്തില്‍
പങ്കുവഹിക്കല്‍ മുസ്‌ലിമിന്റെ ജോലിയല്ല, പേജ് 135)
8. ``ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ്
പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകവഴി ഭരണം
ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിന്നു തോന്നുകയോ
ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''
(പ്രബോധനം പ്രതിപക്ഷപത്രം, പു. 4, ലക്കം 8, പേജ് 163)
9. ``ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍
മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്‌തത്,
പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും
തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട് സ്വയം
സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന് തികച്ചും
കടകവിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതുകൊണ്ട് മാത്രമാണ്.'' (പ്രബോധനം, 1952 ഫെബ്രുവരി)
10. ``മുസ്‌ലിമിന്, അല്ലാഹുവിന്റെ ദീനിനൊത്ത് കര്‍മരൂപത്തില്‍ തന്നെ
മുഴുജീവിതത്തെയും നയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ മുസ്‌ലിമിന് വല്ല
അനിസ്‌ലാമിക ഭരണകൂടത്തിലും പങ്കുവഹിക്കുക ഒരിക്കലും നന്നല്ല. ഇന്നത്തെ
മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ഥിയായി നില്ക്കാനോ മറ്റു വല്ല
സ്ഥാനാര്‍ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്
രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന് നിവൃത്തിയില്ല.''
(പ്രബോധനം, 1954 നവംബര്‍ 15.

ഇന്ത്യ എന്ന അനിസ്ലാമിക ഭരണകൂടത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ജമാ അത്തുകാർ, അതിനു വോട്ട് ചെയ്യുന്ന ജമാ അത്തുകാർ, അനിസ്ലാമിക കോടതിയിൽ വിധി തേടിപ്പോകുന്ന ജമാ അത്തുകാർ മുൻപ് അവർ എഴുതിയിരുന്നതിനു വിപരീതമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് തിരിച്ചറീഞ്ഞ് മുജാഹിദുകളെ വിമർശിക്കുന്ന ഈ വിവരക്കേട് നിർത്തി പഴയ തെറ്റുകൾ തിരുത്താൻ ശ്രമിക്കുക....!
]
പ്രസാധനം: ഐഡിയല്‍ യൂത്ത് വിംഗ്, കോഴിക്കോട്.
]
പ്രസാധനം: ഐഡിയല്‍ യൂത്ത് വിംഗ്, കോഴിക്കോട്.
No comments:
Post a Comment