Friday, March 11, 2011

jamath vote

http://mujahidtube.com/video/WW2R6R3A4Y2S/Jamathe-islami--%E0%B4%9C%E0%B4%AE%E0%B4%BE%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F









  • Shafi Koruvalappil
    Monday, July 5, 2010
    ജമാഅത്തെ ഇസ്ളാമിയും സിപിഐ എം നിലപാടും
    ജമാഅത്തെ ഇസ്ളാമിയും സിപിഐ എം നിലപാടും
    പിണറായി വിജയന്‍'
    മതപരിത്യാഗികളുടെ ശിക്ഷ ഇസ്ളാമിക നിയമത്തില്‍' എന്നൊരു പുസ്തകം ജമാ അത്തെ ഇസ്ളാമിയുടെ സ്ഥാപകന്‍ മൌലാനാ അബുല്‍ അഅ്ലാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാ അത്തെ ഇസ്ളാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ളാമിക് പബ്ളിക്കേഷന്‍ ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം മൌദൂദി കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ളാമില്‍നിന്ന് മതം മാറുന്നവരെ വധിക്കണമെന്നാണ് ജമാ അത്തെ സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനംചെയ്യുന്നത്. ഇന്ന് ജമാ അത്തെ നേതാക്കള്‍ മലയാളിക്കുമുന്നില്‍ ആടുന്ന പ്രച്ഛന്നവേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ളാമി കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദളിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന-ഇടതുപക്ഷ നാട്യവും. കര്‍ണാടകത്തില്‍ ഇതേ സംഘടനയുടെ പ്രസിദ്ധീകരണമായ 'സന്മാര്‍ഗ' കല്‍പ്പിച്ചത്, മുസ്ളിം സ്ത്രീകള്‍ ചെടികളെക്കുറിച്ചും ഇലകളെക്കുറിച്ചും മറ്റും കവിതയെഴുതട്ടെ; മനുഷ്യനെക്കുറിച്ച് എഴുതേണ്ടതില്ല എന്നാണ്. എന്തിന് ഇന്ത്യക്കകത്ത് രണ്ടു ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട് നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ജമാ അത്തിന്റെ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല. കേരളത്തിനു പുറത്ത് മൌദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംഘടന ഇവിടെ പറയുന്നത്, "മൌദൂദിയുടെ ആശയങ്ങളും വീക്ഷണങ്ങളും ജമാ അത്ത് ഒരിക്കലും അതിന്റെ ആശയങ്ങളും വീക്ഷണങ്ങളുമായി സ്വീകരിച്ചിട്ടില്ല'' എന്നാണ്. അതിനുമപ്പുറം, "ഖൂര്‍ആനും സുന്നത്തുമാണ് ജമാ അത്തിന്റെ പ്രവര്‍ത്തനത്തിന്റെ അസ്തിവാരം'' എന്നും അവര്‍ ആണയിടുന്നു. ഇസ്ളാമിന്റെ പേരില്‍ പരമത വിദ്വേഷത്തിന്റെ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍. മൌദൂദിയുടെ ജനനത്തിനുമുമ്പുതന്നെ ഇവിടെ ഇസ്ളാമും ഒട്ടനേകം ഇസ്ളാമിക സംഘടനകളുമുണ്ടായിരുന്നു. എന്നിട്ടും എന്തിന് 1941ല്‍ മൌദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതവും അടിത്തറയും ചുവരും മേല്‍ക്കൂരയുമാക്കിക്കൊണ്ട് ഇങ്ങനെയൊരു സംഘടന രൂപീകരിച്ചു? ജമാ അത്തിന്റെ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. 'വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യക്കുണ്ടാക്കുന്ന; ഇന്നാട്ടിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടത്. ജമാ അത്തെ ഇസ്ളാമിയുമായും അതിന്റെ പരമത വിദ്വേഷപരവും കാപട്യപൂര്‍ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക് ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ടിയാണ് സിപിഐ എം. മതത്തെ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: "...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചു പോരാടേണ്ടതാണ്.'' (പാര്‍ടി പരിപാടി, 5.8) ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ സമീപനത്തെ തുറന്നുകാണിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം പാര്‍ടി ഏറ്റെടുക്കുന്നു. മതരാഷ്ട്രവാദവും മതവിശ്വാസവും രണ്ടാണ്. അതുകൊണ്ടാണ് മതവിശ്വാസികള്‍തന്നെ ഇത്തരം മതരാഷ്ട്രപരികല്‍പ്പനകള്‍ക്കെതിരായി നിലകൊള്ളുന്നത്. സംഘപരിവാറിനെപ്പോലെതന്നെ മത രാഷ്ട്രസങ്കല്‍പ്പമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രത്തിലെ എല്ലാ പൌരന്മാര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവസരത്തിനായാണ് സിപിഐ എം നിലകൊള്ളുന്നതെങ്കില്‍ ജമാഅത്തെ ഇസ്ളാമിക്ക് മൌദൂദിയുടെ സങ്കല്‍പ്പഘടനയ്ക്കുള്ളില്‍ അല്ലാത്ത മുസ്ളിങ്ങള്‍പോലും രണ്ടാംകിട പൌരന്മാരാണ്. "ദൈവീക രാഷ്ട്ര''ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ളാമിയുടെ നീതി. എന്നാല്‍, ഏതു രാജ്യത്തെയും ന്യൂനപക്ഷ സംരക്ഷണം കമ്യൂണിസ്റുകാരുടെ സുപ്രധാന അജന്‍ഡയാണ്. "ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ പ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' എന്നതാണ് പാര്‍ടി നയം. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു. ഇന്ത്യന്‍ ദേശീയതയെ ജമാ അത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. ദേശീയമായ രാഷ്ട്രസങ്കല്‍പ്പങ്ങളെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ കമ്പോള താല്‍പ്പര്യത്തിലധിഷ്ഠിതമായ വര്‍ത്തമാനകാല അജന്‍ഡയാണ്. ദേശീയ രാഷ്ട്രങ്ങളെ തകര്‍ത്ത് കൊച്ചു കൊച്ചു രാഷ്ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന് അനുഗുണമായ തരത്തില്‍ ദേശീയതയ്ക്ക് എതിരെ നിലപാടെടുക്കുകയാണ് ജമാഅത്തെ ഇസ്ളാമി. ഈ നയത്തില്‍ നിന്നുകൊണ്ടാണ് കശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ളാമിക രാഷ്ട്രസ്ഥാപനം ക്ഷിപ്രസാധ്യമല്ല എന്നതിനാല്‍ ദീര്‍ഘകാല അജന്‍ഡയുടെ ഭാഗമായി ആശയരംഗത്ത് വലിയതോതില്‍ ഇടപെടുകയാണ് ജമാ അത്ത്. കേരളത്തില്‍ അവര്‍ക്ക് രണ്ട് പ്രസിദ്ധീകരണങ്ങളുണ്ട്. പ്രബോധനവും മാധ്യമവും. പ്രബോധനം ജമാഅത്തെ ഇസ്ളാമിയുടെ അജന്‍ഡകളെ നേരിട്ട് പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്റെ ആട്ടിന്‍തോലണിഞ്ഞാണ് ജമാ അത്ത് അജന്‍ഡകള്‍ കടത്തിക്കൊണ്ടുവരുന്നത്. ജമാഅത്തെ ഇസ്ളാമി ഉദ്ദേശിക്കുന്ന'ദൈവീക രാഷ്ട്രം' സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. അത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത് സ്വാഭാവികമായിത്തന്നെ ജമാഅത്തെ ഇസ്ളാമിയുടെ പ്രധാന അജന്‍ഡയാണ്. കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ശരിയായ വിപ്ളവ കാഴ്ചപ്പാട് നിലനില്‍ക്കുന്നില്ല എന്നുദ്ഘോഷിക്കാന്‍ അറുപിന്തിരിപ്പന്‍ ആശയാടിത്തറയില്‍ നില്‍ക്കുന്ന ജമാ അത്തിന്റെ മാധ്യമം തയ്യാറാകുന്നതില്‍തന്നെ കാപട്യം പുറത്തുവരുന്നുണ്ട്. വിപ്ളവ കാഴ്ചപ്പാട് ഉള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളെ സ്നേഹിക്കുന്നവരും കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍നിന്ന് പിന്മാറണം എന്ന തരത്തിലുള്ള ആഹ്വാനവും ജമാ അത്ത് ഉയര്‍ത്തി. ഈ പ്രചാരണത്തിന് സമാന്തരമായി സാമ്രാജ്യത്വത്തിനും അതിന്റെ രീതികള്‍ക്കുമെതിരായി യുവാക്കളെ രംഗത്തിറക്കുക എന്ന മുദ്രാവാക്യവുമായി 'സോളിഡാരിറ്റി' എന്ന യുവജനസംഘടനയെ ജമാഅത്തെ ഇസ്ളാമി രംഗത്തിറക്കി. പൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുക; ഇടതുപക്ഷത്തെ ഇകഴ്ത്തി ചിത്രീകരിക്കുക; പിന്നീട് ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൌത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച് ജനകീയ പരിവേഷം ആര്‍ജിക്കുക-ഇത്തരമൊരു ശ്രമമാണ് കേരളത്തില്‍ ജമാ അത്ത് സ്വീകരിച്ചുകാണുന്നത്. ഇടതുപക്ഷ അവബോധം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷ-പുരോഗമന നാട്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് സ്വീകാര്യത എന്ന ബോധ്യം അവര്‍ക്കുണ്ട്. ഒളിച്ചുകടത്തപ്പെടുന്ന ഈ ഇസ്ളാമിക രാഷ്ട്ര അജന്‍ഡയെയാണ് വലതുപക്ഷ ശക്തികളും യഥാര്‍ഥ വിപ്ളവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യാജ ഇടതന്മാരും പിന്തുണയ്ക്കുന്നത്. സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ളാമിയുമായും സിപിഐ എമ്മിന് പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല. ജമാ അത്തിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാട്ടി സിപിഐ എം മുന്നോട്ടുപോകുമ്പോള്‍ അത് 'മൃദുഹിന്ദുത്വ സമീപന'മാണ് എന്ന് ജമാഅത്തെ ഇസ്ളാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആക്ഷേപിക്കുന്നു. പത്തൊമ്പതാം പാര്‍ടി കോഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ഇങ്ങനെ പറയുന്നു: "ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുണ്ടാകുന്ന കടന്നാക്രമണങ്ങളെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്നതിനുവേണ്ട നടപടികള്‍ തുടരുന്നതോടൊപ്പം ന്യൂനപക്ഷ സമുദായത്തിനുള്ളിലെ മതമൌലികവാദികളും തീവ്രവാദികളുമായ വിഭാഗങ്ങളെ നേരിടണം; അവരില്‍ ചില വിഭാഗങ്ങള്‍ക്കു വിദേശ ശക്തികളില്‍നിന്നുള്ള ധനസഹായം ലഭിക്കുന്നുണ്ട്.'' ഒരുഗള്‍ഫ് രാജ്യഭരണകൂടത്തിന്റെ മതകാര്യവകുപ്പില്‍നിന്ന് പതിറ്റാണ്ടുകളായി മാസപ്പടി വാങ്ങുന്നവരാണ് കേരളത്തിലെ ജമാഅത്തിന്റെ ചില പ്രമുഖ ആശയ പ്രചാരകര്‍ എന്നത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. സിപിഐ എമ്മിന് ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് എതിരാണ്. കേരളത്തെ മാത്രം ഉദാഹരിച്ചാല്‍ ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും കൊലക്കത്തിക്ക് ഇരയാക്കിയിട്ടുള്ളത് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെയാണെന്ന് കാണാം. എല്ലാ ജനവിഭാഗങ്ങളും യോജിപ്പോടെ പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹത്തിനുവേണ്ടിയാണ് കമ്യൂണിസ്റുകാര്‍ പ്രയത്നിക്കുന്നത്. അത്തരം യോജിപ്പിനുവേണ്ടിയുള്ള പ്രവര്‍ത്തനം വര്‍ഗീയവാദികള്‍ക്കും മതരാഷ്ട്ര സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്നവര്‍ക്കും അംഗീകരിക്കാവുന്നതല്ല. അവര്‍ നിരന്തരം ഇടതുപക്ഷ പ്രസ്ഥാനത്തെ വേട്ടയാടും. വര്‍ഗീയവാദികളുമായി സന്ധിയില്ല എന്നതിനൊപ്പം മതവിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സിപിഐ എം ഉണ്ടാകും. ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത് എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനത്തിനായി പൊരുതിയത് കമ്യൂണിസ്റുകാരാണ്. പള്ളികള്‍ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ വിവിധ മേഖലയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ പ്ര
    Posted by ജനശബ്ദം at 4:35 AM

    • Jafar Pv likes this.

      • Shafi Koruvalappil നിങ്ങള്‍ യദാര്‍ത്ഥ ഇസ്ലാമിന്‍റെ വക്തകള്‍ആണന്നു പറഞു....നിങ്ങള്‍ക്ക് ഇബാ ദാ ത്തായ വോട്ടും പിന്തുണയും കൊടുത്തു അധികാരത്തില്‍ കയറ്റി അവരെ മുദ്രാവാക്യായ ഇന്‍ കുലാബും വിഴുങ്ങി നടക്കുന്ന നിങ്ങള്‍ക്ക് അവര്‍ തരുന്നത് വിഴുങ്ങിക്കൊലെണ്ട് ...അതിന് നിങ്ങളെ തന്നെ കിട്ടുകയോള്ളൂ ...ഇത്തരം രാഷ്ട്രീയ നിലപാട് എടുക്കുകയും അവരെ ചെരിപ്പുനക്കികളായി മാറ്റാന്‍ ബുദ്ദി യുള്ള ഒരു മുസ്ലിമിനെയും കിട്ടില്ല
        Thursday at 11:36am ·

      • Ali Koya ജമാഅത്ത് യു.ഡി.എഫിന്റെ പല സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് കൊടുത്തിട്ടുണ്ട്. വോട്ട് വാങ്ങിയതിന്ന് ശേഷം അവര്‍ ജമാഅത്തിനോട് എന്താണ്‌ ചെയതതെന്ന് താങ്കള്‍ക്ക് ഞാന്‍ പറഞ്ഞു തരണോ?
        Thursday at 12:22pm ·

      • Abdul Latheef ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും എന്ന് പറഞ്ഞല്ലല്ലോ ജമാഅത്ത് ഇടതുപക്ഷത്തിന് വോട്ട് നല്‍കിയത്. അതുകൊണ്ട് ഈ പഴയ ലേഖനം ഇവിടെ എടുത്ത് ചേര്‍ത്തത്. ജമാഅത്തിനെ പ്രചരിപ്പിക്കാന്‍ മാത്രമേ ഉതകൂ.
        Thursday at 12:53pm ·

      • Ali Koya
        Thursday at 1:20pm ·

        ‎* പിന്നീട് ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൌത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച് ജനകീയ പരിവേഷം ആര്‍ജിക്കുക-ഇത്തരമൊരു ശ്രമമാണ് കേരളത്തില്‍ ജമാ അത്ത് സ്വീകരിച്ചുകാണുന്നത്. ഇടതുപക്ഷ അവബോധം ശക്തമായി നിലനില്‍ക്കുന്ന കേരളത്തില്‍ ഇടതുപക്ഷ-പുരോഗമന നാട്യത്തിലുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് സ്വീകാര്യത എന്ന ബോധ്യം അവര്‍ക്കുണ്ട്

        = പ്ലാച്ചിമടയും ചങ്ങറയും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ മോചനവും പോലുള്ള, സോളിഡാരിറ്റി ഏറ്റെടുത്ത കാര്യങ്ങള്‍ എപ്പോഴാണ്‌ ഇടതുപക്ഷത്തിന്റെ അജണ്‍ഡയായിരുന്നത്?

        * സിപിഐ എമ്മിന് ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് എതിരാണ്.

        = അപ്പോള്‍ നാദാപുരത്തെ കാര്യം മിണ്ടണ്ട; അല്ലേ?

        * കേരളത്തെ മാത്രം ഉദാഹരിച്ചാല്‍ ന്യൂനപക്ഷ വര്‍ഗീയവാദികളും ഭൂരിപക്ഷ വര്‍ഗീയവാദികളും കൊലക്കത്തിക്ക് ഇരയാക്കിയിട്ടുള്ളത് കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെയാണെന്ന് കാണാം.

        = അയ്യോ പാവം‌. :)

      • Ali Koya ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നതാണെങ്കില്‍ പിണറായിയുടെ വാക്കും വേദവാക്യം. അല്ലേ Shafi Koruvalappil?
        Thursday at 7:02pm ·

      • Aneesudheen Ch ശത്രുവിന്റെ ശത്രു മിത്രം....!!!!
        Thursday at 8:44pm ·

      • Shafi Koruvalappil പിണറായിയെ ... അമീറും, കലീഫയുമായ് കൊണ്ടുനടന്നു .. ആ... നിരീസ്വരവാദികളില്‍ നിന്ന് ആട്ടുംതുപ്പും വാങ്ങി സ്വയം പരിഹാസ്യ രാവേണ്ടാ ഗതികേട്‌ ശഫിക്കോ , ..ഷാഫി ഉള്‍ക്കൊല്ലുന്നോ ആദര്‍ശത്തിനോ ഉണ്ടായിട്ടില്ല,,,,, ഹല്ഹമ്ദുലില്ല്ലഹ് ...ഇത് എടുത്തു കൊടുത്തത് പിണറായിനോടുള്ള സ്നേഹം കൊണ്ടല്ല , നിങ്ങളുടെ രാസ്ട്രീയാ നിലപാടും അതിന്റെ പരിണിതിയുടെ ഒരു ഫലവും എന്താണന്നു മനസിലകാന്‍ വേണ്ടിയാണ്
        Thursday at 10:32pm ·

      • Erooth Mohamed
        Thursday at 11:01pm ·

        ഇസ്ലാം-മതനിരപേക്ഷ സഹവര്‍ത്തിത്വം
        <<<< ചോദ്യം >>>>>
        "ശക്തമായ മതനിരപേക്ഷാ ജനാധിപത്യ ശക്തികള്‍ക്കും ഇസ്ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ച് നീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്ത ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം''- 'ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നു' എന്ന തലക്കെട്ടില്‍ 14.2.2011-ന് പ്രകാശ് കാരാട്ട് ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്.
        എന്തുകൊണ്ട് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ അഴിമതിക്കും അക്രമത്തിനും ജീര്‍ണതക്കുമെതിരെ ഇസ്ലാമിസ്റുകള്‍ക്കും കമ്യൂണിസ്റുകള്‍ക്കും ഒരുമിച്ച് പോരാട്ടം നടത്തിക്കൂടാ?
        ഇസ്മാഈല്‍ പെരിമ്പലം

        <<<< ഉത്തരം >>>>>
        ലോകത്തിന്റെ മേല്‍ സാമ്രാജ്യത്വവും സയണിസവും മൂലധനശക്തികളും പിടിമുറുക്കുമ്പോള്‍ അതിനെതിരെ, ഇരകളെല്ലാം ഐക്യപ്പെടുകയും യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുകയും വേണമെന്നാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ആദ്യമേ ഉയര്‍ത്തിക്കാട്ടിയ ആശയം. മനുഷ്യ സമൂഹം നേരിടുന്ന പൊതു ഭീഷണിക്കെതിരെ ഒന്നിക്കുക എന്നത് ഇസ്ലാമിന്റെ തന്നെ തത്ത്വവും താല്‍പര്യവുമാണ്. ഈജിപ്തിലെ ഇപ്പോഴത്തെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പില്‍ എല്ലാ ജനപക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും പങ്കാളികളാണ്. ഇഖ്വാനുല്‍ മുസ്ലിമൂനും ഇടതുപക്ഷവുമെല്ലാം അവരിലുണ്ട്. അതേപ്പറ്റിയാണ് സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പരാമര്‍ശം. അദ്ദേഹത്തിന്റെ വീക്ഷണം പാര്‍ട്ടിയുടെ പൊതു നിലപാടാണെങ്കില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനവുമായി സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷകശക്തികള്‍ക്കും ഫാഷിസത്തിനുമെതിരെയും ദേശീയ വിപത്തായ അഴിമതിക്കെതിരെയും കൈകോര്‍ക്കാന്‍ ഒരു തടസ്സവും സി.പി.എമ്മിനുണ്ടാവേണ്ടതില്ല. ഭൂതകാല വരട്ടു തത്ത്വവാദങ്ങള്‍ ആരുടേതായാലും അതിന് വിഘാതമാവേണ്ടതുമില്ല. അതിനര്‍ഥം പരസ്പരം വിമര്‍ശനം പാടില്ലെന്നോ പാളിച്ചകള്‍ ചൂണ്ടിക്കാട്ടരുതെന്നോ അല്ല താനും.

      • Salih Veepee പിണറായി വിജയന്‍ മുജാഹിടുകാരെ വിമര്ഷിക്കില്ല കാരണം അതില്‍ എത്രയോ മുജാഹിടുകാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പിണറായിക്ക് അറിയാം. പക്ഷെ ജമാ അത്തിന്റെ ഒരാളും അതിലില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇടതു പക്ഷത്തിന് വോട്ടു കൊടുത്തിട്ടുണ്ട്.എന്ന് കരുതി അവരുടെ അടുക്കളയില്‍ കയറി നിരങ്ങി യിട്ടില്ല.അവര്‍ പല കാര്യത്തിലും പിറകോട്ടു പോയപ്പോള്‍ ശക്ത്തമായി വിമര്ഷിച്ചിട്ടും ഉണ്ട്..
        10 hours ago · · 1 person

      • Shahjahan T Abbas
        9 hours ago ·

        താങ്കള്‍ എന്റെ നാടിലേക്ക് വാ... മാര്‍ക്സിസ്റ്റ്‌ സഹയാത്രികരായ ഒരുപാട് ജമാഅത് കാരേ ഞാന്‍ കാണിച്ചു തരാം...

        കുറെ കാലമായി നിങ്ങള്‍ ഈ പരിപാടി തുടങ്ങിയിട്ട്; ലീഗ് സലഫി, മാര്‍ക്സിസ്റ്റ്‌ സലഫി, കോണ്‍ഗ്രസ്‌ സലഫി എന്നൊക്കെ പറഞ്ഞു പരിഹസിക്കല്‍. വേറൊരു ത്രെഡില്‍ ഒരു മുടിഞ്ഞ ജമാതുകാരന്‍ വാചാലമാവുന്നത് കണ്ടല്ലോ. മുജാഹിദുകള്‍ സുന്നികളെ ഖുരാഫികള്‍ എന്നും ഖുബൂരികള്‍ എന്നും വിളിക്കുന്നു എന്ന് പറഞ്ഞു കന്നീരോഴുക്കുന്നു..... നിങ്ങള്ക്ക് നാണമില്ലേ കൂട്ടരേ. ഏതു മുജാഹിടുകാരനാണ് നിങ്ങളുടെ ഇത്തരം വിളികള്‍ ഇഷ്ടമുള്ളത്? രാവിലെ പരന്ജതു൭ വൈകുന്നെരമാവുംപെഴെക്ക് മാറ്റി പറയുന്ന നിങ്ങള്‍ ഏതു മഹാന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ടാണ്‌ മുജാഹിദുകളെ ഇത്തരം പേരുകള്‍ വിളിക്കുന്നത്‌..

      • Sayoob Vadakke Chanat ഷാജഹാന്‍ സാഹിബ്. ലീഗ്-മുജാഹിദ് എന്നത് പോലെയുള്ള വിളി മുജാഹിദുകള്‍ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞു തന്നതിന് നന്ദി. ഇനി ഒഴിവാക്കാന്‍ ശ്രമിക്കാം. പക്ഷെ മുജാഹിദിലും, പിന്നെ ലീഗിലോ മാര്‍ക്സിടിലോ കൊണ്ഗ്രസ്സിലോ ഒക്കെ ഒരുപോലെ പ്രവര്‍ത്തിക്കുന്നവരെ നമ്മളുടെ സംവാദങ്ങള്‍ക്കിടയില്‍ പ്രത്യേകം വിശേഷിപ്പിക്കേണ്ട അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ, എന്നാല്‍ നിങ്ങള്‍ വെറുക്കാത്ത ഒരു പേര് പറഞ്ഞു തരിക.
        7 hours ago ·

      • Aneesudheen Ch ‎>>>താങ്കള്‍ എന്റെ നാടിലേക്ക് വാ... മാര്‍ക്സിസ്റ്റ്‌ സഹയാത്രികരായ ഒരുപാട് ജമാഅത് കാരേ ഞാന്‍ കാണിച്ചു തരാം>>>is it right.......?
        7 hours ago ·

      • Sayoob Vadakke Chanat മാര്‍കിസ്റ്റ് ആണെങ്കില്‍ അവര്‍ ജമാഅത്ത് ആവില്ല. ജമാഅത്ത് ആണെങ്കില്‍ അവര്‍ മാര്‍കിസ്റ്റും ആവില്ല. ചിലപ്പോ ജമാഅത്ത് നിലപാടുകളെ ഇഷ്ടപ്പെടുന്ന വല്ല മാര്‍കിസ്റ്റ് അനുഭാവികളും ആവും...
        6 hours ago · · 1 person

      • Salih Veepee ഒരൊറ്റ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകനും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല....കാണിച്ചു തരൂ ആരെന്നു ഷാജഹാനെ...വെറുതെ വെല്ലു വിളിച്ചു കുടുങ്ങണ്ട ......
        6 hours ago · · 1 person

      • Ali Koya Shahjahan T Abbas "താങ്കള്‍ എന്റെ നാടിലേക്ക് വാ... മാര്‍ക്സിസ്റ്റ്‌ സഹയാത്രികരായ ഒരുപാട് ജമാഅത് കാരേ ഞാന്‍ കാണിച്ചു തരാം...

        കുറെ കാലമായി നിങ്ങള്‍ ഈ പരിപാടി തുടങ്ങിയിട്ട്; ലീഗ് സലഫി, മാര്‍ക്സിസ്റ്റ്‌ സലഫി, കോണ്‍ഗ്രസ്‌ സലഫി എന്നൊക്കെ പറഞ്ഞു പരിഹസിക്കല്‍."

        = ലീഗ് സലഫി, മാര്‍ക്സിസ്റ്റ്‌ സലഫി, കോണ്‍ഗ്രസ്‌ സലഫി തുടങ്ങിയുള്ള ആക്ഷേപം നിറഞ്ഞ വിളികള്‍ അനിവാര്യമായും ഒഴിവാക്കപ്പെടണം. ലോക സലഫി പ്രസ്ഥാനത്തോടുള്ള ആദരവിന്റെ ഭാഗമായി നാമിത് ചെയ്യണം. എന്നാല്‍ പകരമായി നമുക്ക് ലീഗ് മുജാഹിദ്, മാര്‍ക്സിസ്റ്റ് മുജാഹിദ്, കോണ്‍ഗ്രസ്സ് മുജാഹിദ് എന്നൊക്കെ വിളിക്കാം. ആ വിളി കേള്‍ക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്‌. നമ്മുടെ നാട്ടിലെ മുജാഹിദുകള്‍ ലോക സലഫിസത്തിന്റെ ഭാഗമല്ല;. അവര്‍ സലഫികള്‍ തന്നെയല്ല. അവര്‍ വറും കേരള മുജാഹിദുകളാണ്‌. അവര്‍ക്ക് സമാനമായ മറ്റൊരു സംഘടന ലോകത്തെവിടെയുമില്ല എന്നാണല്ലോ അവര്‍ തന്നെ പറയാറുള്ളത്. എന്നിരിക്കെ അവരെങ്ങനെ ലോക സലഫിസത്തിന്റെ ഭാഗമാകും?

        ലീഗ് ജമാഅത്ത്, മാര്‍ക്സിസ്റ്റ്‌ ജമാഅത്ത്, കോണ്‍ഗ്രസ്‌ ജമാഅത്ത് തുടങ്ങിയുള്ള ആക്ഷേപം നിറഞ്ഞ വിളികള്‍ കേള്‍ക്കാന്‍ ബാദ്ധ്യസ്ഥരായ ജമാത്ത് പ്രവര്‍ത്തകരുണ്ടാകില്ലെന്ന് ഈ ആക്ഷേപമുന്നയിക്കുന്ന ആള്‍ക്ക് തന്നെയും അറിയാവുന്ന കാര്യമാണ്‌. ഇങ്ങനെ ഒരു സങ്കരാവസ്ഥ നമുക്കില്ലെന്നതാണ്‌ നമ്മോടുള്ള അവരുടെ കടുത്ത വിയോജിപ്പിന്റെ മൂലകാരണം തന്നെ.

        35 minutes ago ·

      • Shahjahan T Abbas Zuhair Ali
        സുന്നികളെ ഖുറാഫികളെന്നും ഖുബൂരികളെന്നും വിളിക്കാന് ഇസ്ലാമില് തെളിവുണ്ടോ? .

        സുന്നികള് എന്നറിയപ്പെടുന്ന കേരളത്തിലെ പുരോഹിത വിഭാദം ഖുറാഫാതും ഖബര് പൂജയുമെല്ലാം ചെയ്യുന്നുവെന്നതില് സംശയമില്ല. പക്ഷെ അതിന്റെ പേരില് അവര്ക്കിഷ്ടമില്ലാത്ത ഒരു പേര് അവരെ വിളിക്കാന് പാടില്ലെന്നാണ് എന്റെ അഭിപ്രായം. എല്ലാത്തിനും ഖുര്ആനും സുന്നത്തും അതിലെ പ്രമാണബദ്ധമായ കാര്യങ്ങളും വേണമെന്ന് വാശിപിടിക്കുന്ന സലഫികള്ക്ക് ഇത്തരം വിഷയങ്ങളിലെല്ലാം പ്രമാണങ്ങളെ കയ്യൊഴിയുകയാണെന്ന് പറയാതെ വയ്യ. ഉദാ: മക്കയിലെ മുശ്രിക്കുകള് ശിര്ക്കിനായി വാദിക്കുന്നവരും സ്വയം അക്കാര്യം അംഗീകരിക്കുന്നതു കൊണ്ടും അവരെ ഖുര്ആന് മുശ്രിക്കെന്ന് വിളിച്ചു. കാരണം അതവരെ പ്രകോപിക്കുകയോ മനസ്സിനെ വ്രണപ്പെടുത്തുകയോ ചെയ്തിരുന്നില്ല. എന്നാല് ഇതേ പോലെ ശിര്ക്ക് തന്നെ ചെയ്യുന്ന ക്രൈസ്തവരെ ഖുര്ആനെവിടെയും മുശ്രിക്കെന്ന് വിളിച്ചിട്ടില്ല...!

        കാരണം അതവര് സ്വയം അംഗീകരിക്കുന്നില്ല എന്നതിനാല് തന്നെ. പകരം അവരെ വിളിച്ചതാവട്ടെ അഹ്ലുല് കിതാബെന്ന്. അവ് വേദങ്ങളില് നടത്തിയ എല്ലാ തട്ടിപ്പുകളും പറയുന്ന ഖുര്ആന് തന്നെയാണ് അവരെ മാന്യമായി വേദക്കാരെന്ന് വിളിക്കുന്നത്. പ്രവാചകനും സ്വാഹാബാക്കളും അങ്ങിനെയാണ് വിളിച്ചത്...അങ്ങിനെ വരുമ്പോള് സ്ലയം ഖുറാഫികളെന്നും ഖുബൂരികളെന്നും അംഗീകരിക്കാത്തവരെ നമുക്കെങ്ങിനെ അങ്ങിനെ വിളിക്കാനാവും?

        7 minutes ago ·





  • Monday, March 7, 2011

    ജമാ അത്ത് സംവാദം 5


    Jamal Thandantharayil
    @ ഷമീം & അനീസ്: നബി(സ) ഇസ്ലാം എന്ന ദീനിനെ എങ്ങിനെ പഠിപ്പിച്ചോ അതിലേക്ക് മടങ്ങണം എന്ന് ( കിതാബുല്ലാഹി വ സുന്നത്തു റസൂലിഹി) എന്ന് പ്രബോധനം ചെയ്യാൻ തന്നെയാണ് മുജാഹിദ് പ്രസ്ഥാനവും രൂപീകരിക്കപ്പെട്ടത്.

    നബി(സ)യുടെയും സഹാബത്തിന്റെയും മാത്യക തന്നെയാണ് മുജാഹിദുകളും സ്വീകരിച്ചത്. നബിയും സഹാബത്തും ഏറ്റവും പ്രധാനമായി ചെയ്തത് ഇസ്ലാമനുസരിച്ച് ജീവിക്കുകയും അതിന്റെ ദ അ് വത്ത് നിർവഹിക്കുകയും ആയിരുന്നു. അത് മുജാഹിദുകൾ നിർവഹിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടപ്പോഴാണ് അവർ ഹിജ്റ പോയതും യുദ്ധം ചെയ്തതും. ഇന്ത്യയിൽ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിനെ പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് മുജാഹിദുകൾ കരുതുന്നു. അത് കൊണ്ട് മുജാഹിദുകൾക്ക് ഹിജ് റ പോകേണ്ടതോ യുദ്ധം ചെയ്യേണ്ടതോ ആയ സാഹചര്യമില്ല.

    അനിസ്ലാമിക വ്യവസ്ഥിതിയിൽ ഒരു മുസ്ലിമായി ജീവിക്കാൻ പറ്റില്ലെന്ന് പറയുന്ന ജമാ അത്താകട്ടെ, വെറും വാചകമടിക്കുക എന്നതല്ലാതെ, പേനയുന്തുക എന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല. വാക്ക് വേറെ ; പ്രവ്യത്തി വേറെ എന്നതാണ് ജമാ അത്ത്.

    വ്യവസ്ഥിതി മാറ്റമാണ് മൌദൂദിയുടെ ആശയം. വ്യക്തികളുടെ സംസ്കരണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയം. അതിലൂടെ അവർ കൈവെക്കുന്ന മേഖലകളെല്ലാം സംസ്കരിക്കപ്പെടും എന്നത്. അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!


      • Abdul Samad സഹോദരന്‍ ജമാല്‍: വ്യക്തികളുടെ മാറ്റത്തിലൂടെ വ്യവസ്ഥിതി മാറുക എന്നത് തന്നെയാണ് ജമാഅത്തു ഉദ്ദേശിക്കുന്നത്, അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ശിക്ഷണവും അങ്ങിനെ തന്നെ യാണ്, ഇസ്ലാം പരിപൂര്‍ണമായി നടപ്പാക്കാന്‍ ഒരു വ്യവസ്ഥിതി വേണമെന്നത് സത്യമല്ലേ, ഏറ്റവും ചുരുങ്ങിയത്‌ ഒരു പെരുന്നാള്‍ കഴിക്കനെങ്കിലും, ജമാഅത്തു ഇസ്ലാം പറയുമ്പോള്‍ ചില ഭാഗങ്ങള്‍ മൂടി വെച്ച് പറയില്ല, അല്ലാഹുവിന്റെ സഹാബത്‌ മനസ്സിലാക്കിയത് പോലെ ദീന്‍ മനസ്സിലാക്കണമെന്ന് തന്നെയാണ് ജമാഅതും പറയുന്നത്.
        8 hours ago ·

      • Aneesudheen Ch
        സുഹൃത്തെ ഇങ്ങനെ ഇസ്ലാമിനെ പരിപൂര്‍ണ്ണമായി അവതരിപ്പിക്കുന്നതിനെതന്നെ യാണ് സമഗ്രം എന്ന് പറയുന്നത്...ജമാഅത്ത് ആ പദം പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം...പിന്നെ താന്കള്‍ സൂചിപ്പിച്ചു...>>>വ്യക്തികളുടെ സംസ്കരണമാണ് ഇസ്ലാം മുന്നോട്ട്... വെക്കുന്ന ആശയം. അതിലൂടെ അവർ കൈവെക്കുന്ന മേഖലകളെല്ലാം സംസ്കരിക്കപ്പെടും എന്നത്. അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!>>>ഇത് താങ്കളുടെ വിവരക്കേടാണ് വിളിചോദുന്നത്....രാഷ്ട്രം സ്ഥാപിക്കപ്പെടാതെ ദീന്‍ പൂര്ണമാവുകയില്ല എന്ന മുജാഹിദ്‌ നേതാക്കന്മാരുടെ എഴുത്തുകളും പ്രസംഗങ്ങളും ഇനിയും ഞാന്‍ ഇവിടെ ഉദ്ധരിക്കെണ്ടാതുണ്ടോ...?പിന്നെ വ്യക്തി സംസ്കരണം ....അതിനു ആദ്യം താന്കള്‍ ജമാഅത്തിന്റെ പ്രവര്‍ത്തന മാര്‍ഗങ്ങള്‍ പഠിക്കണം...വ്യക്തി സംസ്കരനത്തിലൂടെ കുടുമ്പ സംസ്കരണം...അതിലൂടെ സമൂഹ സംസ്കരണം...അതുവഴി രാഷ്ട്ര സംസ്കരണം....അഥവാ...മനം മാറ്റത്തിലൂടെ വ്യവസ്ഥാമാറ്റം...ഇതാണ് ജമാഅത്ത്‌ മുന്നോട്ടു വെക്കുന്ന ആശയം...

        8 hours ago ·

      • Shameem Kodinhi
        ഷമീം & അനീസ്: നബി(സ) ഇസ്ലാം എന്ന ദീനിനെ എങ്ങിനെ പഠിപ്പിച്ചോ അതിലേക്ക് മടങ്ങണം എന്ന് ( കിതാബുല്ലാഹി വ സുന്നത്തു റസൂലിഹി) എന്ന് പ്രബോധനം ചെയ്യാൻ തന്നെയാണ് മുജാഹിദ് പ്രസ്ഥാനവും രൂപീകരിക്കപ്പെട്ടത്".നബി (സ )ഇസ്ലാം എങ്ങനെ അവതരിപ്പിച്ചോ അങ്ങനെ തെന്നെയാണോ മുജഹിടുകാര്‍ ഇപ്പോള്‍ "കേരളത്തില്‍" കാട്ടികൂട്ടുന്നത് ...ഉറപ്പാണോ ..താങ്കള്‍ ആലോചിച്ചു തെന്നെ യെല്ലേ ഇതൊക്കെ പറയുന്നത് ..എങ്കില്‍ നബി (സ) അവതരിപ്പിച്ച ദീനിന്റെ സംസ്ഥാപനം താങ്കള്‍ ഒന്ന് വിശദീകരിക്കാമോ ...ആ രീതിയെ സമകാലീക മുജഹിടുകാര്‍ എങ്ങനെയാണു സമീപിക്കുന്നത് ? രസ്സൂലിന്റെ അതെ പാതയാണ് ആ കാര്യത്തില്‍ മുജഹിടുകാര്‍ പിതുടരുന്നതെന്കില്‍ ..അല്ഹമ്ദുലില്ലഹ് ....മുജഹിടുകാര്‍ താത്വികമായി ജമാഅത്തെ ഇസ്ലാമിയെ അംഗീകരിച്ചു...എന്നാണ് നാന്‍ മനസ്സിലാക്കുന്നത്‌....പിന്നെ നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ സമകാലീക മുജഹിടുകളെ കുറിച്ചാണ് ...മുജാഹിദിന്റെ രൂപീകരനെതെ കുറിച്ചുള്ള അവരുടെ നിലപാടുകള്‍ ഒരു വിധം എന്നെകൊണ്ട് പറ്റുന്ന പോലെ നാന്‍ പഠിച്ചു മനസ്സിലാക്കിയിട്ടുണ്ട്...അതില്‍ ഇപ്പോയെതെ മുജഹിടുകാര്‍ അവരുടെ ചില രാഷ്ട്രീയ തല്പെര്യ്ങ്ങള്‍ക്ക് വേണ്ടി എല്ലാം അറിഞ്ഹു കൊണ്ട് തെന്നെയാണ് ഇപ്പോള്‍ "വട്ടം കറങ്ങുന്നത് " "ഇബാദത് "എന്നാ വാകിനെ പോലും സമകാലീക മുജഹിടുകാര്‍ വെറുതെ വിട്ടിട്ടില്ല ..."നബി(സ)യുടെയും സഹാബത്തിന്റെയും മാത്യക തന്നെയാണ് മുജാഹിദുകളും സ്വീകരിച്ചത്. നബിയും സഹാബത്തും ഏറ്റവും പ്രധാനമായി ചെയ്തത് ഇസ്ലാമനുസരിച്ച് ജീവിക്കുകയും അതിന്റെ ദ അ് വത്ത് നിർവഹിക്കുകയും ആയിരുന്നു. അത് മുജാഹിദുകൾ നിർവഹിക്കുന്നുണ്ട്. അതിനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടപ്പോഴാണ് അവർ ഹിജ്റ പോയതും യുദ്ധം ചെയ്തതും. ഇന്ത്യയിൽ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിനെ പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് മുജാഹിദുകൾ കരുതുന്നു. അത് കൊണ്ട് മുജാഹിദുകൾക്ക് ഹിജ് റ പോകേണ്ടതോ യുദ്ധം ചെയ്യേണ്ടതോ ആയ സാഹചര്യമില്ല." ഈ വാക്കുകളിലാണ് താങ്കളുടെ നിലപടില്ലായ്മ വെക്തമാവുന്നത് ...നബി (സ) ന്റെയും സഹാബക്ക്ളുടെയും വഴി പിതുടര്‍ന്നു തെന്നെയാണോ ...ദീനി പരമായ കാര്യം കസീന്ഹ ഉടനെ വെറും വൃതികെട്ടെ രാഷ്ട്രീയ കളി കളിക്കുന്ന ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മര്കിസ്ടിന്റെയും ...അണികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ????? ഇതിനൊക്കെ എന്ത് ഇസ്ലാമിക മനമാനുള്ളത് ???ഇതു പ്രവാചക ചര്യ യനുള്ളത്...ആര്‍ജവമുന്ടെന്കില്‍ ഈ വിഷയത്തിലുള്ള നിങ്ങളുടെ നിലപാട് വെക്തമാക്കുക ...എന്നിട്ട് മതി ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിനെ വിമര്‍ശിക്കള്‍ ...നബിയും സഹാബതും ഇസ്ലാമാനുസരിച്ചു ജീവിക്കുകയും പ്രബോധനം നടത്തുകയും അതിന്റെ കൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയും ചൈടിട്ടുണ്ട് ...തങ്കളുടെ സൌഗര്യത്തിനു വേണ്ടി ആ "രാഷ്ട്ര "തിനെ താങ്കള്‍ ഒയിവാകി ..ഇങ്ങനെ കണ്ണടച്ച് ഇരുട്ടക്കല്ലേ.....സഹോദരാ.

        8 hours ago · · 1 person

      • Salih Veepee
        വ്യക്തി സംസ്ക്കരണത്തിലൂടെ ---കുടുംബ സംസ്ക്കരണ ത്തിലൂടെ---സമൂഹ സംസ്കരണത്തില്ലൂടെ ഒരു ഇസ്ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനം --ഇതാണല്ലോ നബി (സ ) കാണിച്ചു തന്നത് ..ഇത് തന്നെയാണ് ജമാ അത്തും പറയുന്നത് ..പക്ഷെ ആദ്യം പറഞ്ഞ മൂന്നുകാര്യങ്ങള്‍ മറച്ചു വെച്ച് ജമാഅത്ത്''ഹുകൂമത്തെ ഇലാഹി '' ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണു മുജാഹിദുകള്‍ പറഞ്ഞു പരത്തിയത് ...അതാണ്‌ ---വ്യവസ്ഥിതി മാറ്റമാണ് മൌദൂദിയുടെ ആശയം --- എന്ന് ജമാല്‍ സാഹിബു പറയുന്നത് -തൌഹീദു എന്നാല്‍ കേരളത്തിലെ സുന്നികള്‍ക്ക് നേരെയുള്ള കുതിര കയറ്റം മാത്രമാണോ?സുന്നികള്‍ നന്നായാല്‍ കേരളത്തില്‍ തൌഹീദ് പൂര്‍ത്തിയാകുമോ?ഇവിടെയാണ്‌ ദീനും ദുനിയാവും രണ്ടാക്കിയതിന്റെ പ്രശ്നം .....''നിങ്ങള്‍ പൂര്‍ണമായും മതത്തിലേക്ക് പ്രവേശിക്കുക -ഖുര്‍ആന്‍

        7 hours ago ·

      • Aneesudheen Ch
        ‎>>>അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!>>>>തൌഹീദി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (ഹിജ്റ 661-728, ക്രി. 1264-1329) പറയുന്നു: "ജനങ്ങളുടെ അധികാരം കൈയേല്‍ക്കേണ്ടത് 'ദീനി'പരമായ നിര്‍ബന്ധ ബാധ്യതകളില്‍ അതിപ്രധാനമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നല്ല, അധികാരമില്ലാതെ ദീനിന് നിലനില്‍പില്ല. മനുഷ്യരുടെ പൊതുതാല്‍പര്യം സംഘടന വഴി മാത്രമേ പൂരിതമാവൂ. അവര്‍ പരസ്പരം ആശ്രയിക്കുന്നു എന്നതാണ് അതിന് കാരണം. സംഘടിക്കുമ്പോള്‍ അവര്‍ക്ക് ഒരു നായകന്‍ അനിവാര്യമാണ്..... നന്മകല്‍പിക്കലും തിന്മതടയലും അല്ലാഹു നിര്‍ബന്ധമാക്കിയതാണ് താനും. അതും അധികാരവും ശക്തിയും ഇല്ലാതെ പൂരിതമാവുകയില്ല.'' (അസ്സിയാസത്തുശ്ശര്‍ഇയ്യ: പേ: 169)

        5 hours ago ·

      • Jamal Thandantharayil
        ‎@ എല്ലാ ജമാ അത്തു സഹോദരങ്ങളോടും: ഹഹ! കൊള്ളാം. ഇപ്പോൾ വാദി പ്രതിയായ മട്ടുണ്ട്. ഇനി ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക് ത്വാഗൂത്താണെന്ന് പറഞ്ഞതും അതിന്റെ ഭരണഘടനയനുസരിച്ച് ജീവിക്കുന്നത് അനിസ്ലാമികമാണെന്ന് പറഞ്ഞതും മുജാഹിദുകളാണെന്ന് കൂടി പറഞ്ഞാൽ അത് പൂർണ്ണമാവും.

        വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നതാണ് ഇസ്ലാമിന്റെ സംസ്കരണക്രമമെങ്കിൽ മൌദൂദി സാഹിബ് അതിനെതിരായാണ് സംസാരിച്ചത്. ജമാ അത്തും. ഇപ്പോൾ മാറ്റിപ്പറയുന്നത് ഒന്നുകിൽ ഈ പറയുന്നവർക്ക് മൌദൂദി സാഹിബും ജമാ അത്തും മുൻപ് എന്ത് പറഞ്ഞു എന്നറിയില്ല. അല്ലെങ്കിൽ ഇപ്പൊൽ ജമാ അത്തുകാർ ഇസ്ലാമിനെ പഠിക്കുന്നത് മുജാഹിദുകളുടെ വാദപ്രതിവാദങ്ങളിൽ നിന്നാണ്. ഏതായാലും വലിയ മാറ്റം തന്നെയാണ് കാണുന്നത്. !

        പ്രവാചകന്മാരുടെ ശൈലി മേലെ ഞാൻ സൂചിപ്പിച്ചു. നിങ്ങളൂം സമ്മതിച്ചു.!

        ഇനി മൌദൂദിയുടെ വാക്കുകളിലേക്ക്:

        “ലോകത്ത് നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്ന സകല സാമൂഹ്യവിനാശങ്ങളുടെയും മൂല കാരണം ഭരണദൂഷ്യമാകുന്നു. ശക്തിയും സമ്പത്തും ഭരണത്തിന്റെ കൈയിലായിരിക്കും, നിയമം ഭരണകൂടമാണ് നിർമ്മിക്കുക. രാജ്യനിയന്ത്രണത്തിനുള്ള സകല അധികാരങ്ങളും ഭരണകൂടത്തിന്റെ അധീനത്തിലാണിരിക്കുക. പോലീസും സൈന്യവുമെല്ലാം ഭരണകൂടത്തിന്റെ കൈയിലായിരിക്കും. അതിനാൽ ജീവിതത്തിൽ ദൂഷ്യങ്ങൾ പരക്കുന്നുണ്ടെങ്കിൽ അവ പൊതുവെ ഭരണകൂടം പ്രചരിപ്പിക്കുന്നതോ, ഭരണകൂടത്തിന്റെ ആനുകൂല്യത്തോടെ പ്രചരിക്കുന്നതൊ ആയിരിക്കും: (ഖുതുബാത്, 16-ആം പതിപ്പ്, അധ്യായം ജിഹാദ്, പേജ് 275, 276)

        ചെങ്കോലിന്റെ നന്മയാണ് സമൂഹത്തിന്റെ നന്മ എന്ന വാദഗതി അദ്ദേഹം പ്രചരിപ്പിച്ചു. ചെങ്കോലും കിരീടവും അതിന്റെ സകല ദൂഷ്യങ്ങളുമായി നാടുവാ‍ണപ്പോഴും, അതിന്നു കീഴിൽ വിശ്വാസകർമ്മങ്ങളിൽ യാതൊരു ദൂഷ്യവും ബാധിക്കാതെ ജീവിച്ച മു അ്മിനുകൾ ചരിത്രത്തിലുണ്ടായിട്ടും മൌദൂദി അതൊന്നും പരിഗണിച്ചതേയില്ല.

        ചരിത്രത്തിലെ ഏറ്റവും വലിയ സ്വേഛാധിപതിയും സ്വയം റബ്ബാണെന്ന് വാദിക്കുകയും ചെയ്ത ഫിർ ഔന്റെ പത്നിയെക്കുറിച്ച് അല്ലാഹു സത്യവിശ്വാസികൾക്കായുള്ള മാത്യകയായി എടുത്തു കാണിക്കുന്നു. ആകെ രണ്ട് സ്ത്രീകളെയാണ് അപ്രകാരം അല്ലാഹു ഉപമയാക്കിയിട്ടുള്ളതെന്ന് ഓർക്കുക: “
        [66:11]
        സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.“

        മനുഷ്യ സമൂഹത്തിന്റെ പരിഷ്കരണവും വിജയവും മൌദൂദിയുടെ വീക്ഷണത്തിൽ താഴെ പറയും പ്രകാരമാണ്:

        “ ഈ പരമാർത്ഥം ഗ്രഹിച്ചു കഴിഞ്ഞാൽ പിന്നെ, അല്ലാഹുവിന്റെ സ്യഷ്ടികളെ പരിഷ്കരിക്കുവാനും മനുഷ്യലോകത്തെ നാശഗർത്തത്തിൽ നിന്ന് വീണ്ടെടുത്ത് വിജയത്തിലേക്ക് നയിക്കുവാനുമുള്ള ഏക പോംവഴി ഭരണദൂഷ്യത്തെ അവസാനിപ്പിക്കുകയാണെന്ന് സ്വയം ഗ്രഹിക്കാവുന്നതാണ്.” (ഖുത് ബാത്, 16ആം പതിപ്പ്, അധ്യായം ജിഹാദ്. പേജ് 277)

        4 hours ago · · 1 person

      • Aneesudheen Ch
        സാഹിബെ...നിങ്ങള്ക്ക് മനസ്സിലാവാഞ്ഞിട്ടോ...അതോ അഭിനയിക്കുകയോ....ഈ ഭരണ ദൂശ്യത്തെ അവസാനിപ്പിക്കുക എന്നതുതന്നെയാണ് ഇസ്ലാമിക രാഷ്ട്ര സങ്കല്‍പം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്....പിന്നെ വ്യക്തി- കുടുമ്പ-സമൂഹ-രാഷ്ട്ര സംസ്കരണം എന്നത് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ച അന്നുമുതലുള്ള നയമാണ്...മുജാഹിദ് സാഹിത്യങ്ങളിലൂടെ മാത്രം ജമാത്തിനെ പഠിച്ച താങ്കള്‍ അത് കാണാതെ പോയത് ജമാഅത്തിന്റെ കുഴപ്പമല്ല....ഭരണമില്ലാതെ ദീന്‍ പൂര്‍ണ്ണം ആവുകയില്ല, ഇസ്ലാമികരാഷ്ട്ര സംസ്ഥാപനം മുസ്ലിമിന്റെ ബാധ്യതയാണ് എന്നൊക്കെ എഴുതിയും പ്രസങ്ങിച്ചും വിട്ട മുജാഹിദ് പ്രസ്ഥാനമാണ് "അല്ലാതെ രാഷ്ട്രം ഇസ്ലാമികമായാൽ എല്ലാമായി എന്നത് വിവരക്കേടാണ്!" ഈ ചോദ്യത്തിലൂടെ കളം മാറി ചവിട്ടിക്കൊണ്ടിരിക്കുന്നത്....

        4 hours ago ·

      • Aneesudheen Ch
        ‎>>>ഇനി ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക് ത്വാഗൂത്താണെന്ന് പറഞ്ഞതും അതിന്റെ ഭരണഘടനയനുസരിച്ച് ജീവിക്കുന്നത് അനിസ്ലാമികമാണെന്ന് പറഞ്ഞതും മുജാഹിദുകളാണെന്ന് കൂടി പറഞ്ഞാൽ അത് പൂർണ്ണമാവും.>>>ശരിയാ...അതും മുജാഹിദ് പ്രസ്ഥാനം പറഞ്ഞിട്ടുണ്ട്....മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ദൂശ്യങ്ങളെ കുറിച്ചും ഇന്ത്യയിലെ ത്വാഗൂത്തീ ഭരണകൂടത്തെ കുറിച്ചും മൌദൂദി പറഞ്ഞതിനേക്കാള്‍ സുന്ദരമായി മുജാഹിദ് പ്രസ്ഥാനം പറഞ്ഞത് അറിയണം എങ്കില്‍ രണ്ടുവര്‍ഷം മുമ്പ് നിങ്ങള്‍ നടത്തിയ സാല്‍വെഷനോട് അനുബന്ധിച്ചു പുറത്തിറക്കിയ 'ഇസ്ലാമിക രാഷ്ട്രം ' എന്ന പുസ്തകം വായിച്ചാല്‍ മതി....സ്വന്തം പ്രസിദ്ധീകരനങ്ങലെങ്കിലും പൂര്‍ണ്ണമായി വായിക്കൂ....

        4 hours ago ·

      • Jamal Thandantharayil ‎@ അനീസ്: ഏതായാലും ‘ഇസ്ലാമിക രാഷ്ട്രം’ താങ്കൾ വായിച്ചല്ലോ? അതിൽ നിന്ന് താങ്കൾ പറഞ്ഞ ഭാഗം പേജ് നമ്പറടക്കം ഉദ്ദരിക്കുക.
        4 hours ago ·

      • Aneesudheen Ch ഇന്ഷാ അല്ലാഹ്...ഞാന്‍ ഉദ്ധരിക്കാം....പക്ഷെ താങ്കള്കൂടി അതൊന്നു വായിക്കണം....
        4 hours ago ·

      • Salih Veepee ജമാല്‍ സാഹിബേ--രാമായണം മുഴുവന്‍ വായിച്ചിട്ടും രാമനാര്! സീതയാര് ! എന്ന പരുവത്തിലേക്ക് പോകരുത്.കേരളത്തിലെ മുജാഹിദു പണ്ഡിതന്മാരുടെ സീഡി മാത്രം കേട്ട് പഠിച്ചാല്‍ ഇനിയും ഇത്തരം ഉത്തരമേ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കെണ്ടൂ എന്ന് തോന്നുന്നു..മൌദൂദി സാഹിബിന്റെ പുസ്തകങ്ങള്‍ മുഴുവനായും വായിക്കാന്‍ ശ്രമിക്കൂ സാഹിബേ......ഇസ്ലാമിക ഭരണം എന്ന് കേള്‍ക്കുമ്പോള്‍ ഇത്ര അലര്‍ജി എന്തിനാണ്---ഇന്ത്യയിലെ ഇന്നത്തെ ഭരണം നിങ്ങള്ക്ക് ഇത്ര ഹരമായിപ്പോയോ .....
        3 hours ago ·

      • Jamal Thandantharayil
        സ്വാലിഹ്: താങ്കൾ അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കിയാൽ വളരെ ഉപകാരം. ഇസ്ലാമിക ഭരണം വരണമെന്ന് അമുസ്ലിമായ ഗാന്ധിജി പോലും പറഞ്ഞിരിക്കെ ഒരു മുസ്ലിമും അത് വേണ്ട എന്ന് പറയില്ല. എന്നാൽ ദീനും ദുനിയാവും രണ്ടാക്കി ദീനിസ്ലാമിനെ തുണ്ടാക്കി എന്ന് ജമാ അത്തുകാർ മുജാഹിദുകളെക്കുറിച്ച് ആരോപിക്കുന്നത് അണികളെ കൂടെ പിടിച്ചു നിർത്താനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ ജമാ അത്ത് സുഹ്യത്തുക്കളിൽ പലരും നിലവാരമുള്ള പരാമർശങ്ങൾ നടത്തുമ്പോൾ താങ്കൾ ഇത്ര തരം താണ വാദങ്ങളുമായി വന്ന് അവരെക്കൂടി ശല്യപ്പെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? പലരുടെയും പ്രവർത്തനങ്ങൾ ഒരിക്കലും ഇസ്ലാമിക ഭരണം വേണ്ട എന്ന് പറയാവുന്ന രീതിയിൽ മറ്റ് മതസ്ഥരെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനാണ് സഹായിച്ചിട്ടുള്ളത്!

        3 hours ago · · 1 person

      • Aneesudheen Ch
        ‎>>>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? >>>>താങ്കള്‍ ഈ സംഭവം നോക്കുക....‘ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം: അബൂതാലിബ് രോഗബാധിതനായപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെയടുത്തു വന്നു. തദവസരം നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നു. അബൂതാലിബിന്‍റെ തലഭാഗത്തു ഒരാള്‍ക്ക്‌ ഇരിപ്പിടമുണ്ടായിരുന്നു.
        ഖുറൈശികള്‍ അബൂതാലിബിനോട് പറഞ്ഞു: ‘താങ്കളുടെ സഹോദരപുത്രന്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുകയാണ്.’
        അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
        നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക്‌ പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
        ‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
        നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
        തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’
        (ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമത്രെ. ഒന്ന്: രാഷ്ട്രീയാധികാരം കൂടി ഉള്‍പ്പെടുന്ന ‘ലാഇലാഹ ഇല്ലല്ലഹ്’യെപ്പറ്റിയാണ് നബി(സ) സംസാരിക്കുന്നത്. രണ്ട്: അത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിലല്ല, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ തന്നെയാണ്. പ്രബോധനം നടത്താന്‍ കിട്ടുന്ന ഒരസുലഭ സന്ദര്‍ഭത്തില്‍, രാഷ്ട്രീയാധികാരമുള്‍ക്കൊള്ളുന്നതാണ് തന്‍റെ ആദര്‍ശം എന്ന് പറയുവാന്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു തടസ്സമായില്ല).

        2 hours ago ·

      • Aneesudheen Ch
        ‎>>>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? >>>>താങ്കള്‍ ഈ സംഭവം നോക്കുക....‘ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം: അബൂതാലിബ് രോഗബാധിതനായപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെയടുത്തു വന്നു. തദവസരം നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നു. അബൂതാലിബിന്‍റെ തലഭാഗത്തു ഒരാള്‍ക്ക്‌ ഇരിപ്പിടമുണ്ടായിരുന്നു.
        ഖുറൈശികള്‍ അബൂതാലിബിനോട് പറഞ്ഞു: ‘താങ്കളുടെ സഹോദരപുത്രന്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുകയാണ്.’
        അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
        നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക്‌ പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
        ‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
        നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
        തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’
        (ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമത്രെ. ഒന്ന്: രാഷ്ട്രീയാധികാരം കൂടി ഉള്‍പ്പെടുന്ന ‘ലാഇലാഹ ഇല്ലല്ലഹ്’യെപ്പറ്റിയാണ് നബി(സ) സംസാരിക്കുന്നത്. രണ്ട്: അത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിലല്ല, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ തന്നെയാണ്. പ്രബോധനം നടത്താന്‍ കിട്ടുന്ന ഒരസുലഭ സന്ദര്‍ഭത്തില്‍, രാഷ്ട്രീയാധികാരമുള്‍ക്കൊള്ളുന്നതാണ് തന്‍റെ ആദര്‍ശം എന്ന് പറയുവാന്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു തടസ്സമായില്ല).

        2 hours ago ·

      • Aneesudheen Ch ‎>>>ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക?>>>അതിനുവേണ്ടിയാണ് സുഹൃത്തെ ജമാഅത്ത് പണിയെടുക്കുന്നത്.....
        2 hours ago ·

      • Jamal Thandantharayil
        ‎@ അനീസ്: അതിനു അനിസ്ലാമികമായ വീക്ഷണങ്ങൾ ഒഴിവാക്കുക. ജമാ അത്തെ ഇസ്ലാമി പ്രബോധനം നിർവഹിച്ചിരുന്നത് ഇസ്ലാമല്ല. മറീച്ച് മത തീവ്രവാദമാണ്. “അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2)“ . ഇതൊക്കെ എഴുതിയാൽ പിന്നെ നിങ്ങൾ കുറെ പണിയെടുത്തിട്ട് എന്ത് കാര്യം സുഹ്യത്തെ? കൂടെ ഞാൻ മേലെ എഴുതിയ മൌദൂദിയുടെ വാചകങ്ങൾ കൂടി നോക്കുക. പ്രവാചകൻ (സ) ക്ക് തൌഹീദിൽ അല്പം ചില വിട്ട് വീഴ്ചകൾ ചെയ്താൽ അവർ ഭരണവും മറ്റ് സൌകര്യങ്ങളും വെച്ച് നീട്ടിയിരുന്നു. എന്നാൽ പ്രവാചകൻ തൌഹീദിൽ കടുകിട ഇളകിയില്ല. മുജാഹിദുകൾ ഈ തൌഹീദ് പറയുമ്പോൽ അതിനെ ശാഖാപരം എന്ന് പറഞ്ഞിരുന്ന ജമാ അത്തുകാർ തൌഹീദിനു പ്രാധാന്യം കൊടുത്തു തുടങ്ങിയതും പ്രവാചകന്മാരുടെ പ്രബോധന മാത്യക സ്വീകരിക്കാൻ തയ്യാറായതുമൊക്കെ നല്ല കാര്യം തന്നെ!

        2 hours ago ·

      • Aneesudheen Ch
        ‎>>>>@ അനീസ്: അതിനു അനിസ്ലാമികമായ വീക്ഷണങ്ങൾ ഒഴിവാക്കുക. ജമാ അത്തെ ഇസ്ലാമി പ്രബോധനം നിർവഹിച്ചിരുന്നത് ഇസ്ലാമല്ല. മറീച്ച് മത തീവ്രവാദമാണ്. “അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2)“>>>സുഹൃത്തെ താങ്കളുടെ കാര്യം അത്ഭുതകരം തന്നെ ....തനി മുജാഹിദ് സ്വഭാവമാണല്ലോ പുറത്തുവരുന്നത്‌....താങ്കളുടെ ഈ ഉദ്ധരണിക്ക് എത്രപ്രാവശ്യം മറുപടി നല്‍കപ്പെട്ടിട്ടുണ്ട്....?പിന്നെ താങ്കളുടെ ഈ ചോദ്യത്തിനുള്ള >>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക?>>>എന്റെ ഉത്തരം ത്രിപ്തികരമാണോ...എങ്കില്‍,എങ്കില്‍ മാത്രം നമുക്ക് അടുത്ത ചര്‍ച്ചയിലേക്ക് നീങ്ങാം...അല്ലാതെ ഈ ചാഞ്ഞാട്ടം നല്ലതല്ല...ഒന്ന് തീര്‍ന്നിട്ട് അടുത്തത്‌...

        2 hours ago ·

      • Aneesudheen Ch
        ‎@Jamal...>>>>നബി (സ) മക്കയിലെ മുശ്രിക്കുകളോട് നമുക്ക് ഒരു ഇസ്ലാമിക ഭരണം തുടങ്ങാം എന്നാണോ പറഞ്ഞത്. അതോ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ? ഇസ്ലാമിക ഭരണം നല്ലതാണെന്ന് മനുഷ്യർക്ക് ബോധ്യം വരുത്തണം. പ്രത്യേകിച്ച് ഇന്ത്യയിലെ അവസ്ഥയിൽ ഇസ്ലാം എന്താണെന്നറിയാത്ത ആരാണ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി വോട്ട് ചെയ്യുക? >>>>താങ്കള്‍ ഈ സംഭവം നോക്കുക....‘ഇബ്നു അബ്ബാസില്‍ നിന്നും നിവേദനം: അബൂതാലിബ് രോഗബാധിതനായപ്പോള്‍ ഖുറൈശികള്‍ അദ്ദേഹത്തിന്റെയടുത്തു വന്നു. തദവസരം നബി(സ)യും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നു. അബൂതാലിബിന്‍റെ തലഭാഗത്തു ഒരാള്‍ക്ക്‌ ഇരിപ്പിടമുണ്ടായിരുന്നു.
        ഖുറൈശികള്‍ അബൂതാലിബിനോട് പറഞ്ഞു: ‘താങ്കളുടെ സഹോദരപുത്രന്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുകയാണ്.’
        അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
        നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക്‌ പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
        ‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
        നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
        തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’
        (ഇവിടെ രണ്ടു കാര്യം ശ്രദ്ധേയമത്രെ. ഒന്ന്: രാഷ്ട്രീയാധികാരം കൂടി ഉള്‍പ്പെടുന്ന ‘ലാഇലാഹ ഇല്ലല്ലഹ്’യെപ്പറ്റിയാണ് നബി(സ) സംസാരിക്കുന്നത്. രണ്ട്: അത് പറയുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിലല്ല, മുസ്ലിംകള്‍ ന്യൂനാല്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ തന്നെയാണ്. പ്രബോധനം നടത്താന്‍ കിട്ടുന്ന ഒരസുലഭ സന്ദര്‍ഭത്തില്‍, രാഷ്ട്രീയാധികാരമുള്‍ക്കൊള്ളുന്നതാണ് തന്‍റെ ആദര്‍ശം എന്ന് പറയുവാന്‍ ന്യൂനപക്ഷമാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു തടസ്സമായില്ല)..... ."നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ...അറബികളും അനറബികളും നിങ്ങള്ക്ക് കീഴ്പെടും..." ഈ പ്രവാചക വചനവും കൂടി അതോടു ചേര്‍ത്തുവായിക്കുക...ഇത് പ്രവാചകന്‍ ഖുരൈശികളോട് പറഞ്ഞത് തന്നെ ആയിരുന്നല്ലോ...

        about an hour ago ·

      • Jamal Thandantharayil
        ‎@ അനീസ്: നബി (സ) പറഞ്ഞത് വളരെ വ്യക്തമാണ്. മക്കയിലെ ബഹു ദൈവ വിശ്വാസികളോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കാൻ പറഞ്ഞു. അവർക്ക് അതിന്റെ അർത്ഥം മനസ്സിലാകാത്ത പ്രശ്നമില്ല. അവരുടെ സ്വന്തം ഭാഷയാണല്ലോ? അവർ ചോദിച്ചു പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ? ഇത് മുശ്രിക്കുകൾ പറഞ്ഞാൽ അറബികൾ അവർക്ക് കീഴ്പെടും, അനറബികൾ അവർക്ക് നികുതി കൊടുക്കും എന്നാണ്. ഇത് അനുസരിച്ച് ജമാ അത്തുകാർ ചെയ്യേണ്ടത് ഇന്ത്യയിലെ അമുസ്ലിംകളോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കാൻ പറയുകയാണ്. അവരുടെ ഭാഷ അല്ലാത്തതിനാൽ ഇലാഹ് എന്താണെന്നും ആരാധന എന്താണെന്നും അവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയാണ്. അവരുടെ എല്ലാ ദൈവങ്ങളെയും വിട്ട് ഒരു ദൈവമാക്കണമെന്ന് അവരോട് പറയുകയാണ്. ഇതൊക്കെ കഴിഞ്ഞ് ഇന്ത്യക്കാരൊക്കെ ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ (സമസ്തക്കാർ പറയുന്നതു പോലല്ല എന്ന് അറിയാമല്ലോ) പിന്നെ എന്താണു സുഹ്യത്തെ ഇസ്ലാമികരാഷ്ട്രം ഉണ്ടാക്കാൻ തടസ്സം? ഇത് ഖുർ ആനും പറയുന്നുണ്ട്. [24:55]
        നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. ------------------------------------------------------ ഈ കാര്യത്തിൽ മുജാഹിദുകൾ വളരെ ക്യത്യാമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം നാമധാരികളായ അന്ധ വിശ്വാസികളോടും ഹൈന്ദവക്രൈസ്തവ നിരീശ്വര വാദികളോടുമൊക്കെ ലാ ഇലാഹ ഇല്ലല്ലാഹ് സ്വീകരിക്കാൻ വളരെ വ്യവ്സ്ഥാപിതമായി മുജാഹിദ് പ്രസ്ഥാനം പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനെയാണ് ജമാ അത്ത് ശാഖാപരമെന്നും സമ്പൂർണ്ണമല്ലെന്നും സാങ്കല്പിക വീടെന്നുമൊക്കെ വിളിച്ച് കളിയാക്കിയിരുന്നത്!

        25 minutes ago ·


        Aneesudheen Ch ജമാല്‍ സാഹിബ്...നിങ്ങള്‍ ഓട്ടകൊണ്ട് ഇരുട്ടടക്കാന്‍ ശ്രമിക്കരുത്....നമ്മുടെ ഇത്ര നേരത്തെ സംവാദം വായിച്ചിട്ട് മൂന്നാമതൊരാള്‍ പറയട്ടെ...പ്രവാചകന്റെ ഈ രണ്ടു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന്....>>.അബൂതാലിബ് നബി(സ)യോട് ചോദിച്ചു: ‘എന്താണ് നിന്‍റെ സമൂഹം നിന്നെപ്പറ്റി പരാതി പറയുന്നത്?’
        നബി(സ) പറഞ്ഞു: ‘പിതൃവ്യാ, അവര്‍ ഒരു വാക്ക്‌ പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അത് പറഞ്ഞാല്‍ അറബികള്‍ അവര്‍ക്ക് കീഴ്പ്പെടും, അനറബികള്‍ അവര്‍ക്ക് നികുതി നല്‍കും’.
        ‘എന്താണത്’ അബൂതാലിബ് ചോദിച്ചു.
        നബി(സ) പറഞ്ഞു: ‘ലാഇലാഹ ഇല്ലല്ലാഹ്’.
        തദവസരം അവര്‍ എഴുന്നേറ്റ് ചോദിച്ചു: ‘പല ദൈവങ്ങളെ ഒരു ദൈവമാക്കണമെന്നോ?’>>>അഥവാ ഇസ്ലാമിന്റെ കലിമത്തു തൌഹീദ് ഒരു സമൂഹത്തിന്റെ മേല്‍ നിങ്ങള്ക്ക് അധികാരം നല്‍കുന്ന ഉജ്ജ്വല പ്രഖ്യാപനമാണ്....പിന്നെ എങ്ങനെയാണ് താങ്കള്‍ക്കു അതിനെ ഇങ്ങനെ >>>ഇത് മുശ്രിക്കുകൾ പറഞ്ഞാൽ അറബികൾ അവർക്ക് കീഴ്പെടും, അനറബികൾ അവർക്ക് നികുതി കൊടുക്കും എന്നാണ്. ഇത് അനുസരിച്ച് ജമാ അത്തുകാർ ചെയ്യേണ്ടത് ഇന്ത്യയിലെ അമുസ്ലിംകളോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കാൻ പറയുകയാണ്.>>>>വിശദീകരിക്കാന്‍ സാധിക്കുന്നത്....?സത്യം മനസ്സിലാക്കളല്ല സംവാദം മാത്രമാണ് ഉദ്ദേശമെങ്കില്‍ .....അസ്സലാമു അലൈക്കും....
        29 minutes ago ·
        Jamal Thandantharayil ‎@ അനീസ്: ജമാല്‍ സാഹിബ്...നിങ്ങള്‍ ഓട്ടകൊണ്ട് ഇരുട്ടടക്കാന്‍ ശ്രമിക്കരുത്..>> ഇരുട്ട് കൊണ്ട് ഓട്ട അടക്കുക എന്നതാണോ താങ്കൾ ഉദ്ദേശിച്ചത്. പഴഞ്ചൊല്ല് വലിയ പിടിയില്ല. ഏതായാലും ഞാൻ ഉദ്ദരിച്ചത് ഒരു ഖുർ ആൻ വചനമാണ്. അതിനെ താങ്കളിങ്ങനെ നിസ്സാരമാക്കിയത് ശരിയല്ല. <<അഥവാ ഇസ്ലാമിന്റെ കലിമത്തു തൌഹീദ് ഒരു സമൂഹത്തിന്റെ മേല്‍ നിങ്ങള്ക്ക് അധികാരം നല്‍കുന്ന ഉജ്ജ്വല പ്രഖ്യാപനമാണ്....പിന്നെ എങ്ങനെയാണ് താങ്കള്‍ക്കു അതിനെ ഇങ്ങനെ >> ഇസ്ലാമിന്റെ കലിമത്തു തൌഹീദ് പറയാത്തതു കൊണ്ടാണോ മുൻ കഴിഞ്ഞ പ്രവാചകന്മാർക്കെല്ലാം അവരുടെ സമൂഹത്തിൽ അധികാരം ലഭിക്കാതിരുന്നത്? അല്ലാഹു ഉദ്ദേശിച്ചവർക്ക് അധികാരം കൊടുക്കും. ഉദ്ദേശിച്ചവരിൽ നിന്നും അത് നീക്കം ചെയ്യുകയും ചെയ്യും. പ്രവാചകൻ (സ) യും അനുചരന്മാരും ഈ കലിമത്തുത്തൌഹീദ് പറയുന്നവരായിരിക്കെ ആ സമൂഹത്തിന്റെ മേൽ അധികാരം ലഭിക്കാതെ അവർ ഹിജ്റ പോയതെന്തിന്? എന്നിട്ട് മദീനയിൽ പോയി അവിടെയുള്ള ജൂത ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയാണല്ലോ രാഷ്ട്രം സ്ഥാപിച്ചത്. മാത്രമല്ല മക്കാ മുശ്രിക്കുകളുമായി ഉണ്ടായ ഹുദൈബിയാ സന്ധിയെയാണ് അല്ലാഹു ഏറ്റവും വലിയ വിജയമായി പ്രഖ്യാപിച്ചത്. ആ സമാധാന സന്ധിക്ക് ശേഷം (മുസ്ലിംകൾ വളരെ വിട്ടു വീഴ്ച ചെയ്യേണ്ടി വന്ന ) ഉണ്ടായ സമാധാന അന്തരീക്ഷത്തിലാണ് ഏറ്റവും കൂടുതൽ പ്രബോധനം നടന്നതും ഏറ്റവും അധികം ആളുകൾ ഇസ്ലാമിലേക്ക് വന്നതും എന്നത് സത്യം. അത്തരം സമാധാന അന്തരീക്ഷം പ്രബോധനത്തിനുള്ള സാഹചര്യമായി ഉപയോഗപ്പെടുത്തേണ്ടതിനു പകരം തീവ്രവാദപരമായ ആശയപ്രചരണങ്ങളോടെ അതിനു തടയിടുകയാണ് ജമാഅത്ത് ഇന്ത്യയിൽ ചെയ്തുകൊണ്ടിരുന്നത് എന്നത് വളരെ വ്യക്തമാണ്. താങ്കൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും സംവാദം നിറുത്താം. വ അലെക്കും സലാം വറഹ്മത്തുല്ലാഹ്

    Saturday, March 5, 2011

    JAMAATH-MUJAHID SAMVADAM


     
    • Jamal Thandantharayil
      മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം ഖുർആനും സുന്നത്തുമായതു കൊണ്ട് അതിന്റെ നയങ്ങളിൽ മാറ്റം വരേണ്ട ആവശ്യമില്ല. കാരണം ഇസ്ലാം ദീൻ പൂർണ്ണമായതാണ്. അല്ലാഹു നിയോഗിച്ച പ്രവാചകനെക്കാൾ നന്നായി അതിനെ വിശദീകരിക്കാൻ ആരുമില്ല. പ്രവാചകനിലൂടെ പൂർണ്ണമാക്കപ്പെട്ട ദീനിൽ മുജാഹിദുകൾ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. ഉണ്ടെന്ന് അഭിപ്രായമുള്ളവർക്ക് പ്രമാണങ്ങളിൽ നിന്ന് തെളിവ് ഉദ്ദരിക്കാം

      എന്നാൽ ദീനിനെ മനസ്സിലാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പണ്ഡിതന്മാർക്കും പ്രവർത്തകർക്കും എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ തെളിവ് ലഭിക്കുന്നതിനനുസരിച്ച് തിരുത്തിയിട്ടുണ്ട്. തിരുത്തുകയും ചെയ്യും.

      സംഘടനക്ക് ഒരു ഭരണഘടന ഉണ്ട്. അത് വളരെ ലളിതമായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ...തുടങ്ങിയ അംഗങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കണമെന്നും അതിന്റെ പ്രവർത്തനരീതികളെയും നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുന്നതുമാണ്. വിദേശ നാടുകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹീ സെന്ററുകളാകുമ്പോൾ അവ നിലനിൽക്കുന്ന നാടീന്റെ സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാവുന്ന നിലയിലുള്ള നിയമങ്ങളായിരിക്കും.

      എന്നാൽ ജമാ അത്തെ ഇസ്ലാമിയുടെ ആ‍ദർശം ഖുർആനും സുന്നത്തുമാണെന്ന് പറയുന്നതിൽ പോരായ്മയുള്ളതിനാലാണെന്ന് തോന്നുന്നു; അവർ അവരുടെ ആദർശം എന്ന പേജിലും സംഘടന എന്ന പേജിലും പലതരം വിശദീകരണങ്ങളും നൽകുന്നു (നബി (സ) പഠിപ്പിച്ചത് പോരാഞ്ഞിട്ട്?). അവയാകട്ടെ; പലപ്പോഴും തിരുത്തേണ്ടിവരികയും ചെയ്യുന്നു. മനുഷ്യരല്ലേ; തെറ്റുപറ്റാൻ സാധ്യത ഉണ്ട്.

      എന്തുകൊണ്ട് അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചെങ്കിലും ജമാഅത്തെ ഇസ്ലാമി അവ തിരുത്തി ആദർശം എന്നത് മുജാഹിദുകൾ പറയുന്നതു പോലെ ഖുർആനും സുന്നത്തും (സലഹുസ്വാലിഹീങ്ങൾ മനസ്സിലാക്കിയതു പോലെ) എന്ന് മാത്രമാക്കുന്നില്ല? അല്ലാഹു ത്യപ്തിപ്പെട്ട് തന്ന ഒരു മതത്തെ, പൂർണ്ണമാക്കിയ ദീനിനെ, അതേ പോലെ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതിനു പകരം ‘സമഗ്രമായി‘ അവതരിപ്പിക്കേണ്ട ആവശ്യം എങ്ങിനെയുണ്ടായി?
        • Ali Koya
          Jamal Thandantharayil " മുജാഹിദ് പ്രസ്ഥാനത്തിന്റെ 'ആദർശം' ഖുർആനും സുന്നത്തുമായതു കൊണ്ട് അതിന്റെ 'നയ'ങ്ങളിൽ 'മാറ്റം' വരേണ്ട ആവശ്യമില്ല. "

          = ആദര്‍ശം, നയം ഇവ എന്താണെന്ന് മന്യ സുഹൃത്തിന്‌ മനസ്സിലായില്ലെന്ന് വ്യക്തം.
          ആദര്‍ശം മാറ്റാന്‍ പാടില്ലാത്തതും നയം ആവശ്യം വരുമ്പോഴൊക്കെ മാറ്റാനുള്ളതുമാണ്‌.
          February 28 at 4:34am ·
        • Jamal Thandantharayil താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട്. ഖുർആനിനും സുന്നത്തിനുമനുസരിച്ചുള്ള, അല്ലെങ്കിൽ ഖുർആനും സുന്നത്തിനും എതിരാവാത്ത നയങ്ങൾ എടുക്കുക എന്നതാണ്; മുജാഹിദ് പ്രസ്ഥാനം ദൈവികേതര ഭരണ വ്യവസ്ഥിതിയായ ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിൽ സ്വീകരിച്ചിരിക്കുന്ന നയം. ഖുർആനും സുന്നത്തും അടിസ്ഥാന ആദർശമായി സ്വീകരിച്ചതു കൊണ്ടും അത് സ്രഷ്ടാവിന്റെ ദീനായതിനാൽ മനുഷ്യന്റെ എല്ലാ ജീവിതമേഖലകളിലേക്കും വെളിച്ചം വീശുന്നതുകൊണ്ടുമാവാം ഈ പൊതു നയത്തിൽ മാറ്റം വരുത്തേണ്ടി വരാത്തത്!
          February 28 at 8:24am · · 4 people
        • Ali Koya ‎* നബിയും ഖലീഫമാരും നയം മാറ്റിയിരുന്നു.

          * ജമാഅത്തെ ഇസ്‌ലാമി നയം മാറ്റുന്നു.

          * മുജാഹിദുകള്‍ക്ക് മാത്രം നയം മാറ്റേണ്ടി വന്നില്ല?
          March 1 at 3:44am ·
        • Jamal Thandantharayil
          സഹോദരൻ അലി കോയ: ആദർശത്തിൽ നിന്നാണ് ഓരോരുത്തരുടെയും നയങ്ങൾ രൂപപ്പെടുന്നത്. സ്ഥിരമായി നയം മാറ്റിക്കൊണ്ടിരിക്കുന്നതിനാലാണ് രാഷ്ട്രീയക്കാർക്ക്, പണവും അധികാരവും എന്നതിൽ കവിഞ്ഞ ആദർശമില്ല എന്ന് നാം പറയുന്നത്. താങ്കൾ പറഞ്ഞ 3 കാര്യങ്ങൾ അല്പം വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു. 1. നബിയും ഖലീഫമാരും നയം മാറ്റിയിരുന്നു. നാം ഇവിടെ ചർച്ച ചെയ്യുന്നത് മതത്തിന്റെ കാര്യമാണല്ലോ. ഭൌതിക കാര്യങ്ങളിൽ ഈത്തപ്പനമരങ്ങളിൽ പരാഗണം നടത്തുന്നതിനെക്കുറിച്ചും മറ്റും നബി(സ) നയം മാറ്റിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ മതവിഷയങ്ങളിൽ അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നബി(സ) നയം രൂപീകരിച്ചിരുന്നത്. തെറ്റായ നയങ്ങൾ അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാനത്തിൽ തിരുത്തിയിട്ടുമുണ്ട്. സൂറ: അബസയിൽ അബ്ദില്ലാഹിബ്നു ഉമ്മി മക്തൂമിനോടും ഖുറൈശീ പ്രമുഖരോടും നബി(സ) സ്വീകരിച്ച നയത്തെ അല്ലാഹു തിരുത്തിയത് ഉദാഹരണം. എന്നാൽ അല്ലാഹു പ്രവാചകനിലൂടെ മതം പൂർണ്ണമാക്കിയ ശേഷം അതിന്നെതിരിൽ നയം സ്വീകരിക്കാൻ ഒരു വിശ്വാസിക്കും അനുവാദമില്ല്ല.
          [33:36]
          അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

          തീരുമാനമെടുക്കാവുന്നത് അല്ലാഹുവും പ്രവാചകനും തീരുമാനമെടുക്കാതെ ഇളവായി ഇജ്തിഹാദിനായി തുറന്നിട്ട വിഷയങ്ങളിൽ മാത്രം. അതു പോലെ ഭൌതിക കാര്യങ്ങളും. ഈ തീരുമാനങ്ങൾ കൈ കൊള്ളുന്നതും ഖുർ ആനിനും സുന്നത്തിനും അനുഗുണമായിരിക്കണമെന്ന് മാത്രം!

          അതു പോലെ ഖലീഫമാരുടെ നയങ്ങൾ: ഉമർ (റ) പ്രവാചകൻ (സ) വഫാത്തായി എന്ന് അറിഞ്ഞപ്പോൾ എടുത്ത നിലപാട് തെറ്റായിരുന്നു. എന്നാൽ അബൂബക്കർ (റ) ഖുർആൻ ആയത്ത് ഓതിയപ്പോൾ അത് തിരുത്തി. ഇങ്ങിനെ അറിവില്ലായ്മയിൽ നിന്ന് ഉണ്ടാകുന്ന ഇത്തരം തെറ്റുകളെയൊന്നും ഒരു പൊതു നയം എന്ന രീതിയിൽ ആരും പറയാറില്ല. അത് പ്രവാചകനോടുള്ള സ്നേഹത്തിൽ നിന്നാണെങ്കിലും ഒരു മാത്യകയായോ മുസ്ലിംകളുടെ പൊതുനയമായോ ആ‍രും കാണുന്നില്ല. ഇത്തരം തെറ്റുകൾക്ക് ഓരോരുത്തരുക്കും വ്യത്യസ്ത സാഹചര്യങ്ങളും കാരണങ്ങളുമുണ്ടാകാം. എന്നാൽ പ്രവാചകനും ഖലീഫമാരും ഒരിക്കലും ഖുർ ആനിനും മറ്റ് വഹ് യുകൾക്കും എതിരായ ഒരു നയവും എടുത്തിട്ടില്ല എന്നത് സുവ്യക്തമാണ്.

          2. ജമാ അത്തെ ഇസ്ലാമി നയങ്ങളിൽ മാറ്റം വരുത്തുന്നു. ഇവിടെ ജമാ അത്തിന്റെ നയത്തെ വിമർശിക്കുന്നതിനോടൊപ്പം സ്വീകരിച്ച ആദർശത്തെക്കൂടി മുജാഹിദ് പ്രസ്ഥാനം വിമർശിക്കുന്നുണ്ട്.
          ജമാ അത്തെ ഇസ്ലാമി ഇസ്ലാമിനെ രാഷ്ട്രീയമായ കോണിലൂടെ വീക്ഷിച്ച് അതിനനുസ്യതമായി മതത്തെ വ്യാഖ്യാനിച്ച് കടന്ന് വന്ന പണ്ഡിതനായ അബുൽ അ അ്ലാ മൌദൂദി സ്ഥാപിച്ച പ്രസ്ഥാനമാണ്. അതിന്റെ ആ‍ദർശം എന്ന പേജിൽ പറയുന്നു.

          അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

          ഇവിടെ മുസ്ലിംകളെ മുഴുവൻ തങ്ങളൂടെ അണികളിൽ നിർത്താൻ വേണ്ടിയോ, ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കിയതു കൊണ്ടോ ഇബാദത്തിനെയും രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നത് കാണാം. ആരാധന, അനുസരണം, അടിമത്വം എന്നീ 3 അർത്ഥങ്ങളും ഇബാദത്തിൽ പരിഗണിക്കണമെന്ന് ജമാ അത്ത് ശഠിച്ചു. ദൈവികേതരഭരണഘടനയെ അനുസരിക്കുന്നത് തൌഹീദിനു വിരുദ്ധമാണെന്ന് ജമാ അത്ത് പ്രഖ്യാപിച്ചു. അതിൽ തൊഴിലെടുക്കുന്നതും കുഞ്ചികസ്ഥാനങ്ങൾ വഹിക്കുന്നതും അടിമത്വവും ശിർക്കുമാണെന്ന് വ്യാഖ്യാനിച്ചു.

          ജമാ അത്തിന്റെ ആദർശം എന്ന പേജിൽ പറയുന്നു:
          "ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.'' (യൂസുഫ്: 40)
          [12:40] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
          അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.

          എന്നാൽ അല്ലാഹുവിനെ പുറമെ ആരെയെങ്കിലും ഇബാദത്ത് ചെയ്താൽ അത് ശിർക്കായിരിക്കെ അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതും (വിധേയത്വം) അവർക്ക് അടിമത്വം (ദാസ്യം) സ്വീകരിക്കുന്നതും ശീർക്കാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്നതും അതിന്റെ കീഴിൽ ജോലി ചെയ്യുന്നതും ശിർക്കാണെന്ന് വന്നാൽ മുസ്ലിംകൾ അതിൽ നിന്നൊഴിഞ്ഞ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി യുദ്ധത്തിനു തയ്യാറാകുമെന്ന് ജമാ അത്ത് നേതാക്കൾ കരുതിയിരിക്കണം. മേലെ സൂറത്തു യൂസുഫിൽ ഇബാദത്തിനു അടിമത്വം എന്ന് അർത്ഥം കൊടുത്തത് നോക്കുക.

          അനുസരണവും അടിമത്വവും ആരാധനകളാകുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിലും ഇബാദത്തിനു അർത്ഥമായി പറയാൻ മലയാളത്തിൽ ആരാധന എന്ന പദമാണ് യോജിച്ചത് എന്ന് പറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തെ എതിർക്കാൻ ജമാ അത്തുകാർ ഒരു പാട് പേജുകൾ നീക്കിവെച്ചത് അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനു മുസ്ലിംകളെ മുഴുവൻ അണിനിരത്താനുള്ള എളുപ്പമുള്ള ആയുധം എന്ന നിലക്കായിരുന്നു. ആദ്യകാലത്ത് ഇതിനെ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതിനു മുൻപ് പല മുജാഹിദ് പണ്ഡിതന്മാരും പ്രവർത്തകരും ജമാ അത്തിൽ ചേർന്നെങ്കിലും പിനകൾന്നീട് പരിശോധനക്ക് അവസരം ലഭിച്ചവരൊക്കെ അത് തിരുത്തുകയും ഇത് ഖുർ ആനിനും സുന്നത്തിനും എതിരാണെന്ന് മുജാഹിദ് പ്രസ്ഥാനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

          ഇത് 3. മുജാഹിദുകൾക്ക് നയത്തിൽ വന്ന മാറ്റമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഖുർ ആനും സുന്നത്തുമാണെന്ന തെറ്റിദ്ധാരണയിലാണ് അവരൊക്കെ അതിനെ അനുകൂലിച്ചതെന്ന് കാണാൻ കഴിയും. അവരുടെ ഉദ്ദേശം ഇത് ശരിയായ ദീനിന്റെ വിധിവിലക്കുകളാണെന്നാണ് കരുതിയിരുന്നതെന്ന് ഉമർ മൌലവിയുടെയും മറ്റും ആദ്യകാല പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ തെറ്റ് മനസ്സിലായപ്പോൾ അവരൊക്കെ തിരുത്തി.

          ഇവിടെ ഖുർ ആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനെതിരാവാത്ത വിധത്തിൽ തീരുമാനമെടുക്കുക എന്ന പൊതു നയത്തിൽ വ്യത്യാസം വന്നിട്ടില്ലെങ്കിലും അതിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ തെറ്റ് സംഭവിക്കുകയാണ് സംഭവിച്ചത് എന്ന് കാണാം.

          എന്നാൽ ജമാ അത്തിന്റേത് ഒരു നയം മാറ്റം എന്ന് പറഞ്ഞ് തള്ളാൻ സാധിക്കില്ല. അവർ അനുവദനീയമായതിനെ നിഷിദ്ധമാക്കുകയും, നന്മയെ തിന്മയാക്കുകയും ശിർക്കല്ലാത്തതിനെ ശിർക്കാക്കുകയും ചെയ്തു. അത് വിശദീകരിക്കാൻ പ്രമാണങ്ങളെ അബദ്ധത്തിൽ വ്യാഖ്യാനിക്കുകയോ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തു.

          എന്നാൽ ഖുർ ആനിന്റെയും ഹദീസിന്റെയും കാഴ്ചപ്പാട് മുജാഹിദുകളുടെ വാദത്തെയാണ് ശരി വെക്കുന്നത് എന്ന് കാണാൻ കഴിയും. കാരണം ഇബാദത്ത് എന്നത് അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ഇബാദത്ത് ചെയ്യുന്നവൻ മുശ്രിക്കാകുന്നു.

          ഇബാദത്തിനു മലയാളത്തിൽ കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പദമായിട്ടാണ് മുജാഹിദുകൾ ‘ആരാധന’ എന്ന പദത്തെ പ്രസ്താവിക്കുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ മലയാള ഭാഷ അനുസരിച്ച് മുശ് രിക്കുകൾ തന്നെയാണ്.

          എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.
          സൂറത്തു നൂഹിലെ 3 വചനം നോക്കുക:
          أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ
          നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ.

          ഹജ്ജത്തുൽ വിദാഇൽ വെച്ചുള്ള ഈ ഹദീസ് നോക്കുക:

          عن ابن عباس-رضي الله عنه- أن رسول الله - صلى الله عليه وسلم - خطب الناس في حجة الوداع فقال: " إن الشيطان قد يئس أن يعبد بأرضكم، ولكن رضي أن يطاع فيما سوى ذلك مما تحاقرون من أعمالكم، فاحذروا ... إني قد تركت فيكم ما إن اعتصمتم به فلن تضلوا أبدا، كتاب الله، وسنة نبيه " [ رواه البخاري والحاكم وأحمد ]

          “പിശാച് നിങ്ങളൂടെ ഈ നാട്ടിൽ വെച്ച് അവൻ ആരാധിക്കപ്പെടുന്നതിനെക്കുറിച്ച് നിരാശനായിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ അനുസരിക്കപ്പെടുന്നതിൽ അവൻ ത്യപ്തിയടഞ്ഞിരിക്കുന്നു....[ബുഖാരി, ഹാകിം..]

          ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം. എന്നാൽ ഖുർ ആൻ അടിമത്വം നിരോധിച്ചിട്ടില്ല എന്ന് ഓർക്കുക.

          [2:221]
          ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.

          അപ്പോൾ മനുഷ്യന്റെ അടിമക്കും സത്യവിശ്വാസിയാകാം എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. ഇനി ഹദീസ്:

          وفي حديث ابن عمر رضي الله عنهما، عن النبي صلى الله عليه وسلم، قال: (إذا نصح العبد لسيده، وأحسن عبادة

          ربه كان له أجره مرتين) [البخاري (3/124) ومسلم (3/1284)]. “ഒരടിമ തന്റെ യജമാനനുമായി നന്നായി വർത്തിക്കുകയും, അല്ലാഹുവിനുള്ള ആരാധന നന്നാക്കിത്തീർക്കുകയും ചെയ്താൽ അവനു രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്ലിം)
          March 1 at 10:01am · · 1 person
        • Ali Koya
          Jamal Thandantharayil : 1. സ്ഥിരമായി നയം മാറ്റിക്കൊണ്ടിരിക്കുന്നതിനാലാണ് രാഷ്ട്രീയക്കാർക്ക്, പണവും അധികാരവും എന്നതിൽ കവിഞ്ഞ ആദർശമില്ല എന്ന് നാം പറയുന്നത്.

          = ഈ രീതിയില്‍ താങ്കള്‍ തന്നെ അപലപിക്കുന്ന, ആദര്‍ശമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏതില്‍ വേണമെങ്കിലും ഒരു മുജാഹിദിന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന് പറയുന്നതിലെ അപകടം ഇപ്പോഴെങ്കിലും താങ്കള്‍ ഗ്രഹിക്കുമായിരിക്കും.
          പിന്നെ, നമ്മുടെ ചര്‍ച്ച ഇസ്‌ലാമിന്റെ ആദര്‍ശവും നയവും സംബന്ധിച്ചാണ്‌.

          * 2. നബിയും ഖലീഫമാരും നയം മാറ്റിയിരുന്നു. നാം ഇവിടെ ചർച്ച ചെയ്യുന്നത് മതത്തിന്റെ കാര്യമാണല്ലോ. ഭൌതിക കാര്യങ്ങളിൽ ഈത്തപ്പനമരങ്ങളിൽ പരാഗണം നടത്തുന്നതിനെക്കുറിച്ചും മറ്റും നബി(സ) നയം മാറ്റിപ്പറഞ്ഞിട്ടുണ്ട്.

          = ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ടുള്ള നബിയുടെ പ്രസ്താവനയില്‍ നയമോ നയം മാറ്റമോ ഇല്ല. ഒരു അഭിപ്രായപരകടനവും അത് തെറ്റെന്ന് ബോദ്ധ്യം വന്നപ്പോഴുള്ള തിരുത്തലുമാണുള്ളത്. നയം മാറ്റത്തിന്‌ ഉദാഹരണം വേറെ അന്വേഷിക്കണം:

          മദ്യം ഹറാമാണെന്നത് ഇസ്‌ലാമിന്റെ വിധിയാണ്‌. ആ വിധി നാം അനുസരിച്ചേ മതിയാകൂ. മദ്യത്തോടുള്ള നമ്മുടെ സ്ഥായിയായ നയം എന്താണെന്ന് നമുക്കറിയാം. നാമത് കഴിക്കുകയില്ല; വിലകൊടുത്ത് വാങ്ങുകയില്ല; സമ്മാനമായി സ്വീകരിക്കുകയില്ല; നിര്‍മ്മിക്കുകയില്ല; വില്‍ക്കുകയില്ല; ആര്‍ക്കും നല്‍കുകയില്ല; മദ്യത്തിന്റെ ഉല്‍പ്പാദനത്തിനോ വിതരണത്തിനോ ഉപഭോഗത്തിനോ സഹായകമാകുന്ന ഒന്നും നാം ചെയ്ത് കൊടുക്കുകയുമില്ല. താങ്കള്‍ക്കും ഇതിനോട് പൂര്‍ണ്ണ ജോജിപ്പായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

          എന്നാല്‍, നാം ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കുന്നു. മദ്യത്തോടുള്ള നമ്മുടെ വിരോധം അയാള്‍ക്കറിയില്ല. അതിനാല്‍ നമ്മള്‍ക്ക് മുമ്പില്‍ മദ്യം വിളമ്പുന്നു; കഴിക്കാന്‍ ക്ഷണിക്കുന്നു. ഈ സമയത്ത് ആ സുഹൃത്തിനോട് നാം എന്ത് നയം സ്വീകരിക്കണം?
          1. മദ്യപ്പാത്രം വലിച്ചെരിഞ്ഞ് തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യണമോ?
          2. അയാളെ ശകാരിക്കുകയും കലഹിക്കുകയും ചെയ്യണമോ?
          3. പ്രതിഷേധിച്ച് ഇറങ്ങിപ്പോരണമോ?
          4. നീരസം പ്രകടിപ്പിക്കുകയും അയാളെ മുഷിപ്പിക്കുകയും ചെയ്യണമോ?
          5. അയാളോടുള്ള ബന്ധം അവസാനിപ്പിക്കണമോ?
          6. സ്നേഹപൂര്‍വ്വം ആ സല്‍ക്കാരം നിരസിക്കുകയും അതിന്റെ കാരണം അയാളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യണമോ?

          മദ്യത്തോട് നമുക്ക് വിരോധമുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ നാമത് പ്രകടിപ്പിക്കേണ്ടതുമുണ്ട്. പക്ഷെ, എങ്ങനെ? മേല്‍ പറഞ്ഞ ആറ്‌ കാര്യങ്ങളില്‍ (മറ്റ് രീതികളും സാദ്ധ്യമാകാം.) ഏതെങ്കിലും ഒന്ന് നാം ചെയ്യുമ്പോള്‍ ആ സുഹൃത്തിനോട് നാം സ്വീകരിക്കുന്ന 'നയ'മാണത്. നമ്മുടെ വിരോധം പ്രകടിപ്പിച്ചാല്‍ മാത്രം പോരാ. അത് ഫലപ്രദമായി സുഹൃത്തിനെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകണം. ഈ ആലോചനയുടെ അടിസ്ഥാനത്തില്‍ ഹിക്മത്തോട് കൂടിയുള്ള ഒരു 'നയ'മാണ്‌ നാം സ്വീകരിക്കേണ്ടത്.

          ഒന്നാം തവണ, ഒട്ടും നീരസം പ്രകടിപ്പിക്കാതെയും പ്രതിഷേധിക്കാതെയും അയാളെ കാര്യം ധരിപ്പിച്ചു. എന്നാല്‍ മറ്റൊരിക്കല്‍ വീണ്ടുമയാള്‍, ബോധപൂര്‍വ്വം ഈ ക്ഷണം ആവര്‍ത്തിച്ചാല്‍ എന്ത് ചെയ്യും? അത് നീരസം പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ പറ്റിയ സന്ദര്‍ഭമായിരിക്കും. ഇത് ഈ വിഷയത്തില്‍ നാം സ്വീകരിക്കുന്ന ഒരു 'നയം മാറ്റ'മാണ്‌.

          ഇനി ഒരാളോ ഒരു സംഘമോ നമ്മെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചാല്‍ എന്ത് ചെയ്യും? മദ്യപിച്ചില്ലെങ്കില്‍ കൊല്ലുമെന്ന അവസ്ഥയുണ്ടായാല്‍ എന്ത് ചെയ്യണം?

          1. മദ്യപിക്കാതിരിക്കുക. അവര്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് വയ്ക്കുക.
          2. മദ്യപിച്ചുകൊണ്ട് ജീവന്‍ രക്ഷപ്പെടുത്തുക.

          ഈ രണ്ടില്‍ ഏത് നാം ചെയ്താലും മദ്യത്തോടുള്ള അടിസ്ഥാന നിലപാട് മാറുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ നാം സ്വീകരിക്കുന്ന 'നയ'മായിരിക്കുമത്. രണ്ടാമത്തെ നിലപാട് സ്വീകരിച്ചാലും, ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഹറാമായ മദ്യം കഴിക്കുകയെന്ന ഒരു താല്‍ക്കാലിക 'നയം' നാം സ്വീകരിക്കുന്നു എന്നേയുള്ളു. രണ്ട് രീതിക്കും ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്.

          ബിലാലിനെ ശത്രുക്കള്‍ അതി കഠിനമായി മര്‍ദ്ദിക്കുകയും സത്യനിഷേധം പ്രഖ്യാപിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചുട്ടു പൊള്ളുന്ന മണലിലാണ്‌ കിടത്തിയിരിക്കുന്നത്; നെഞ്ചില്‍ ഭാരമേറിയ കല്ലുണ്ട്; മര്‍ദ്ദനം വേറെയും ഏല്‍ക്കുന്നുമുണ്ട്. എന്നിട്ടുമദ്ദേഹം സത്യനിഷേധികള്‍ക്ക് ഒട്ടും വഴങ്ങുകയില്ലെന്ന 'നയം' സ്വീകരിച്ചു. 'അഹദ്, അഹദ്' എന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍, അമ്മാര്‍ കഠിനമര്‍ദ്ദനത്തിന്നിരയായപ്പോള്‍ മറ്റൊരു 'നയ'മാണ്‌ സ്വീകരിച്ചത്. സത്യനിഷേധികള്‍ പറയാനാവശ്യപ്പെട്ടത് അവസാനമദ്ദേഹം ഏറ്റുപറഞ്ഞു. ഈ ശൈലി, മാപ്പര്‍ഹിക്കുന്ന കുറ്റമെന്ന നിലയില്‍, ഖുര്‍ആന്‍ അംഗീകരിച്ചത് 16/106 ല്‍ കാണാം.

          ഇവിടെ ബിലാലിന്റെ ശിര്‍ക്ക് അമാറിന്‌ തൌഹീദായി മാറിയോ എന്ന ചോദ്യം അപ്രസക്തമാണ്‌. ബിലാലിന്റെ തൌഹീദ് തന്നെയാണ്‌ അമ്മാറിന്റെയും തൌഹീദ്. ഇവിടെ അമ്മാര്‍ തന്റെ ആദര്‍ശം മാറ്റിയിട്ടില്ല. 'നയം' മാറ്റുകയാണ്‌ ചെയ്തത്. അവര്‍ പീഡനം ആവര്‍ത്തിച്ചാല്‍ അതേ 'നയം' ആവര്‍ത്തിക്കാന്‍ നബി അമ്മാറിനെ ഉപദേശിക്കുകയും ചെയ്തു.

          3. എന്നാൽ മതവിഷയങ്ങളിൽ അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നബി(സ) നയം രൂപീകരിച്ചിരുന്നത്.

          = സ്വന്തം നിലയിലും സഹാബികളുമായി കൂടിയാലോചിച്ചും ചില നയപരമായ തീരുമാനങ്ങള്‍ നബി എടുത്തത് ചരിത്രത്തില്‍ കാണാം.

          4. തെറ്റായ നയങ്ങൾ അല്ലാഹുവിന്റെ വഹ് യിന്റെ അടിസ്ഥാനത്തിൽ തിരുത്തിയിട്ടുമുണ്ട്. സൂറ: അബസയിൽ അബ്ദില്ലാഹിബ്നു ഉമ്മി മക്തൂമിനോടും ഖുറൈശീ പ്രമുഖരോടും നബി(സ) സ്വീകരിച്ച നയത്തെ അല്ലാഹു തിരുത്തിയത് ഉദാഹരണം.

          = ഇപ്പറഞ്ഞ കാര്യം ഒരു നയമായിരുന്നോ അതല്ല ഒരു പെരുമാറ്റ വൈകല്യമായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിലും താങ്കള്‍ നയമെന്ന നിലയില്‍ ചൂണ്ടിക്കാണിച്ചതിനാല്‍ അങ്ങനെ തന്നെ അതിനെ കണക്കാക്കാം. നബിയുടെ ഒരു 'നയം' തെറ്റുന്നു; അല്ലാഹു ഇടപെടുന്നു; നബി 'നയം മാറ്റുന്നു'.

          5. എന്നാൽ അല്ലാഹു പ്രവാചകനിലൂടെ മതം പൂർണ്ണമാക്കിയ ശേഷം അതിന്നെതിരിൽ നയം സ്വീകരിക്കാൻ ഒരു വിശ്വാസിക്കും അനുവാദമില്ല്ല. [33:36]
          അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

          = ഇത് കാണുമ്പോള്‍ ആളുകള്‍ കരുതുക പ്രവാചകന്റെ കാല ശേഷം 'നയം മാറ്റം' പാടില്ലെന്നാണ്‌. ഇങ്ങനെ ആളുകള്‍ തെറ്റിദ്ധരിക്കാനിടവരുന്ന രീതിയില്‍ കാര്യങ്ങള്‍ പറയാതിരിക്കുന്നതാവും നല്ലത്. "അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു." ഇതാണല്ലോ സൂക്തം. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിക്കെതിരില്‍ വിശ്വാസി ഒന്നും ചെയ്തു കൂടാ. തര്‍കകമറ്റ കാര്യം തന്നെ. എന്നാല്‍ മേല്‍ പറഞ്ഞ തരത്തിലുള്ള നിര്‍ബന്ധിതാവസ്ഥകളില്‍ ഒരു വിശ്വാസി എന്ത് ചെയ്യണം? അത് നയപരമായ തീരുമാനമാവശ്യമാകുന്ന മേഖലയാണ്‌. നിര്‍ബന്ധിതാവസ്ഥയില്‍ സംഭവിച്ചു പോകുന്ന കുറ്റങ്ങളുടെ വിധി 33/36 ല്‍ ഇല്ല; 16/106 ല്‍ ആണുള്ളത്.

          6. തീരുമാനമെടുക്കാവുന്നത് അല്ലാഹുവും പ്രവാചകനും തീരുമാനമെടുക്കാതെ ഇളവായി ഇജ്തിഹാദിനായി തുറന്നിട്ട വിഷയങ്ങളിൽ മാത്രം. അതു പോലെ ഭൌതിക കാര്യങ്ങളും. ഈ തീരുമാനങ്ങൾ കൈ കൊള്ളുന്നതും ഖുർ ആനിനും സുന്നത്തിനും അനുഗുണമായിരിക്കണമെന്ന് മാത്രം!

          = മദ്യപിക്കാന്‍ പാടില്ലെന്നത് അല്ലാഹുവിന്റെ വിധിയാണ്‌. എന്നാല്‍ ഒരു വിശ്വാസി മദ്യപിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സ്വയം രക്ഷക്ക് വേണ്ടി അയാള്‍ മദ്യപിച്ചു. ഈ സംഭവത്തില്‍ വിധി പറയാന്‍, 33/36, 16/106 ഇവയില്‍ ഏത് സൂക്തത്തെയാണ്‌ താങ്കളവലംബിക്കുക?

          7. അതു പോലെ ഖലീഫമാരുടെ നയങ്ങൾ: ഉമർ (റ) പ്രവാചകൻ (സ) വഫാത്തായി എന്ന് അറിഞ്ഞപ്പോൾ എടുത്ത നിലപാട് തെറ്റായിരുന്നു. എന്നാൽ അബൂബക്കർ (റ) ഖുർആൻ ആയത്ത് ഓതിയപ്പോൾ അത് തിരുത്തി. ഇങ്ങിനെ അറിവില്ലായ്മയിൽ നിന്ന് ഉണ്ടാകുന്ന ഇത്തരം തെറ്റുകളെയൊന്നും ഒരു പൊതു നയം എന്ന രീതിയിൽ ആരും പറയാറില്ല.

          = 'ഖലീഫമാരുടെ നയം' എന്ന പദം കൊണ്ട് ഞാനുദ്ദേശിച്ചത് ഇത്തരം അബദ്ധങ്ങളല്ല. അവര്‍ കൂടിയാലോചിച്ചോ അല്ലാതെയോ തീരുമാനിച്ചുറച്ച് ചെയ്ത കാര്യങ്ങളെയാണ്‌. സകാത്ത് നിഷേധികളോട് യുദ്ധം ചെയ്യാന്‍ അബൂബകറെടുത്ത തീരുമാനം ഒരുദാഹരണം. മുഅല്ലഫത്തുല്‍ ഖുലൂബിന്നുള്ള സകാത്ത് നിറുത്തിവയ്ക്കാന്‍ ഉമറെടുത്ത തീരുമാനം മറ്റൊരുദാഹരണം.

          8. എന്നാൽ പ്രവാചകനും ഖലീഫമാരും ഒരിക്കലും ഖുർ ആനിനും മറ്റ് വഹ് യുകൾക്കും എതിരായ ഒരു നയവും എടുത്തിട്ടില്ല എന്നത് സുവ്യക്തമാണ്.

          = കള്ളന്റെ കൈ വെട്ടണമെന്നാണ്‌ ഇസ്‌ലാമിന്റെ, വിധി. ഖുര്‍ആനിലത് കാണാം. എന്നാല്‍ ഉമര്‍ ഖലീഫയായിരിക്കെ, ഒട്ടകത്തെ മോഷ്ടിച്ച് അറുത്ത് ഭക്ഷിച്ച കള്ളന്മാര്‍ പിടികൂടപ്പെട്ടു. ഖലീഫ അവരുടെ കൈവെട്ടിയില്ല. പകരം കള്ളന്മാരുടെ യജമാനനെക്കൊണ്ട് ഒട്ടകത്തിന്റെ വിലയുടെ ഇരട്ടി പിഴയടപ്പിച്ചു. ഈ കേസില്‍ ഉമര്‍, ഖുര്‍ആനിന്‌ വിരുദ്ധമായി വിധി കല്‍പ്പിച്ചുവെന്ന് വിവേകമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ മോഷ്ടിച്ചവന്റെ കൈ വെട്ടുകയെന്ന സൂക്തത്തിന്‌ പ്രത്യക്ഷത്തില്‍ വിരുദ്ധമായാണ്‌ ഉമര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്‌. വിജ്ഞാനമെന്നാല്‍ അക്ഷരപൂജയല്ലെന്ന് ഇത് ബോദ്ധ്യപ്പെടുത്തുന്നു.

          9. ജമാ അത്തെ ഇസ്ലാമി നയങ്ങളിൽ മാറ്റം വരുത്തുന്നു. ഇവിടെ ജമാ അത്തിന്റെ നയത്തെ വിമർശിക്കുന്നതിനോടൊപ്പം സ്വീകരിച്ച ആദർശത്തെക്കൂടി മുജാഹിദ് പ്രസ്ഥാനം വിമർശിക്കുന്നുണ്ട്.

          = ആദര്‍ശവും നയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയാണ്‌ ആദ്യം ചെയ്യേണ്ടത്.

          10. ജമാ അത്തെ ഇസ്ലാമി ഇസ്ലാമിനെ രാഷ്ട്രീയമായ കോണിലൂടെ വീക്ഷിച്ച് അതിനനുസ്യതമായി മതത്തെ വ്യാഖ്യാനിച്ച് കടന്ന് വന്ന പണ്ഡിതനായ അബുൽ അ അ്ലാ മൌദൂദി സ്ഥാപിച്ച പ്രസ്ഥാനമാണ്.

          = ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിനെ ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെയല്ല വീക്ഷിക്കുന്നത്. സമഗ്രമായാണ്‌. ചില കോണുകളിലൂടെ മാത്രം ഇസ്‌ലാമിനെ വീക്ഷിച്ചു ശീലിച്ചവര്‍ക്ക് ഇസ്‌ലാമിന്റെ സമഗ്രത ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്‌ കുഴപ്പം.

          11. അതിന്റെ ആ‍ദർശം എന്ന പേജിൽ പറയുന്നു.

          അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. "എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക''. (അന്നഹ്ല്‍: 36)

          = ഇബാദത്തിന്റെ അര്‍ത്ഥം സംബന്ധിച്ചുള്ള, ചില മുജാഹിദ് ഉദ്ധരണികള്‍ കാണുക:

          "മനുഷ്യ വംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലാഹുവിന്റെ മാത്രം അടിമത്തം സ്വീകരിക്കാന്‍ തയ്യാറാക്കുകയെന്നതാണ്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നത്." (അല്‍മനാര്‍, പുസ്തകം: 15, ലക്കം: 7, പേജ് 188, ഉദ്ധാരണം: ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും പേജ് 173)

          "ആത്മാര്‍ത്ഥതയോടും ഭയഭക്തിയോടും കൂടി നിര്‍വ്വഹിക്കപ്പെടുന്ന നമസ്കാരം അല്ലാഹു അല്ലാത്തവര്‍ക്കുള്ള അടിമത്തത്തില്‍ നിന്ന് അവന്‌ മോചനം നല്‍കുന്നു. .... അപ്പോള്‍ യഥാര്‍ത്ഥ നമസ്‌കാരക്കാരനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനും അവനല്ലാത്തവര്‍ക്കുമുള്ള ഇബാദത്തും (ആരാധന) ഉബൂദിയ്യത്തും (അടിമത്തം) ഒരുമിച്ചു കൂടുക പ്രയാസകരമാണ്‌; ആദ്യ കാല രാജാക്കന്മാരുടെ കാലത്തും ആധുനിക ജനാധിപത്യ യുഗത്തിലും ഇതിന്‌ വേണ്ടത്ര ഉദാഹരണങ്ങളുണ്ട്." (അര്‍ക്കാനേ അര്‍ബ-അഃ. യുവത ബുക്ക് ഹൌസ്, പേജ് 72, 73 ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും പേജ് 173)

          "ഗുലാം അഹ്‌മദ് എന്ന പേര്‌ തന്നെ മുഅ്‌മിനിന്‌ ചേര്‍ന്നതല്ല. കാരണം അഹ്‌മദിന്റെ അടിമ എന്നാണ്‌ ആ വാക്കിന്റെ അര്‍ത്ഥം. അപ്പോള്‍ ശിര്‍ക്കിന്റെ നാമാതാവായുള്ള കള്ളപ്രവാചമനാണദ്ദേഹം." (കെ. ഉമര്‍ മൌലവി. സല്‍സബീല്‍, പു: 2, ല: 10)

          "ഇബാദത്തിന്റെ ഭാഷാര്‍ത്ഥം 'വിനയം കാണിക്കുക', 'കീഴ്വണങ്ങുക' എന്നാണ്‌. ഇബാദത്തിന്റെ ഈ ഭാഷാര്‍ത്ഥം തന്നെയാണ്‌ സാങ്കേതികമായും അതിന്ന് കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥം. അബൂ ഹയ്യാന്‍ ഉന്ദുലുസി ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഇബാദത്ത് എന്നാല്‍ വിനയവും കീഴ്വണക്കവുമാകുന്നു. ഇതാണ്‌ ഭൂരിപക്ഷാഭിപ്രായം. അത്കൊണ്ടാണ്‌ ഇബാദത്തിന്റെ വിപരീതാവസ്ഥയ്ക്ക് വിശുദ്ധ ഖുര്‍ആനില്‍ അഹംഭാവം കാണിക്കുകയെന്ന് പ്രയോഗിക്കപെട്ടിരിക്കുന്നത്." (അല്‍മനാര്‍, നവംബര്‍ 1986, ഉദ്ധാരണം: ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും പേജ് 175)

          12. ഇവിടെ മുസ്ലിംകളെ മുഴുവൻ തങ്ങളൂടെ അണികളിൽ നിർത്താൻ വേണ്ടിയോ, ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കിയതു കൊണ്ടോ ഇബാദത്തിനെയും രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നത് കാണാം.

          = ഈ പറഞ്ഞത് മേല്‍ കുറിപ്പിലുള്ള (No.11) മുജാഹിദ് വചനങ്ങള്‍ക്കും ബാധകമാക്കിയാല്‍ കൊള്ളാം.

          13. ആരാധന, അനുസരണം, അടിമത്വം എന്നീ 3 അർത്ഥങ്ങളും ഇബാദത്തിൽ പരിഗണിക്കണമെന്ന് ജമാ അത്ത് ശഠിച്ചു. ദൈവികേതരഭരണഘടനയെ അനുസരിക്കുന്നത് തൌഹീദിനു വിരുദ്ധമാണെന്ന് ജമാ അത്ത് പ്രഖ്യാപിച്ചു. അതിൽ തൊഴിലെടുക്കുന്നതും കുഞ്ചികസ്ഥാനങ്ങൾ വഹിക്കുന്നതും അടിമത്വവും ശിർക്കുമാണെന്ന് വ്യാഖ്യാനിച്ചു.

          = നംബര്‍ 11 കാണുക.

          14. ജമാ അത്തിന്റെ ആദർശം എന്ന പേജിൽ പറയുന്നു:
          "ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.'' (യൂസുഫ്: 40)

          = നംബര്‍ 11 കാണുക.

          15. എന്നാൽ അല്ലാഹുവിനെ പുറമെ ആരെയെങ്കിലും ഇബാദത്ത് ചെയ്താൽ അത് ശിർക്കായിരിക്കെ അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നതും (വിധേയത്വം) അവർക്ക് അടിമത്വം (ദാസ്യം) സ്വീകരിക്കുന്നതും ശീർക്കാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.

          = നംബര്‍ 11 കാണുക.

          16. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്നതും അതിന്റെ കീഴിൽ ജോലി ചെയ്യുന്നതും ശിർക്കാണെന്ന് വന്നാൽ മുസ്ലിംകൾ അതിൽ നിന്നൊഴിഞ്ഞ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി യുദ്ധത്തിനു തയ്യാറാകുമെന്ന് ജമാ അത്ത് നേതാക്കൾ കരുതിയിരിക്കണം.

          = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ?

          17. അനുസരണവും അടിമത്വവും ആരാധനകളാകുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിലും ഇബാദത്തിനു അർത്ഥമായി പറയാൻ മലയാളത്തിൽ ആരാധന എന്ന പദമാണ് യോജിച്ചത് എന്ന് പറഞ്ഞ മുജാഹിദ് പ്രസ്ഥാനത്തെ എതിർക്കാൻ ജമാ അത്തുകാർ ഒരു പാട് പേജുകൾ നീക്കിവെച്ചത് അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിനു മുസ്ലിംകളെ മുഴുവൻ അണിനിരത്താനുള്ള എളുപ്പമുള്ള ആയുധം എന്ന നിലക്കായിരുന്നു.

          = നംബര്‍ 11 കാണുക.

          18. ആദ്യകാലത്ത് ഇതിനെ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതിനു മുൻപ് പല മുജാഹിദ് പണ്ഡിതന്മാരും പ്രവർത്തകരും ജമാ അത്തിൽ ചേർന്നെങ്കിലും പിനകൾന്നീട് പരിശോധനക്ക് അവസരം ലഭിച്ചവരൊക്കെ അത് തിരുത്തുകയും ഇത് ഖുർ ആനിനും സുന്നത്തിനും എതിരാണെന്ന് മുജാഹിദ് പ്രസ്ഥാനം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

          = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ്‌ താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ്‌ ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?

          19. ഇത് 3. മുജാഹിദുകൾക്ക് നയത്തിൽ വന്ന മാറ്റമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഖുർ ആനും സുന്നത്തുമാണെന്ന തെറ്റിദ്ധാരണയിലാണ് അവരൊക്കെ അതിനെ അനുകൂലിച്ചതെന്ന് കാണാൻ കഴിയും. അവരുടെ ഉദ്ദേശം ഇത് ശരിയായ ദീനിന്റെ വിധിവിലക്കുകളാണെന്നാണ് കരുതിയിരുന്നതെന്ന് ഉമർ മൌലവിയുടെയും മറ്റും ആദ്യകാല പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ തെറ്റ് മനസ്സിലായപ്പോൾ അവരൊക്കെ തിരുത്തി.

          = അപ്പോള്‍ ഇവരൊക്കെ ജംഇയ്യത്തുല്‍ ഉലമയുടെ ഭാരവാഹികളായത് ഇബാദത്തിന്റെ അര്‍ത്ഥം പോലും ശരിക്ക് പഠിക്കാതെയായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?

          20. ഇവിടെ ഖുർ ആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനെതിരാവാത്ത വിധത്തിൽ തീരുമാനമെടുക്കുക എന്ന പൊതു നയത്തിൽ വ്യത്യാസം വന്നിട്ടില്ലെങ്കിലും അതിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ തെറ്റ് സംഭവിക്കുകയാണ് സംഭവിച്ചത് എന്ന് കാണാം.

          = അതല്ലല്ലോ. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസം മനസ്സിലാക്കുന്നതില്‍ തെറ്റ് പറ്റിയെന്നര്‍ത്ഥം.

          21. എന്നാൽ ജമാ അത്തിന്റേത് ഒരു നയം മാറ്റം എന്ന് പറഞ്ഞ് തള്ളാൻ സാധിക്കില്ല. അവർ അനുവദനീയമായതിനെ നിഷിദ്ധമാക്കുകയും, നന്മയെ തിന്മയാക്കുകയും ശിർക്കല്ലാത്തതിനെ ശിർക്കാക്കുകയും ചെയ്തു. അത് വിശദീകരിക്കാൻ പ്രമാണങ്ങളെ അബദ്ധത്തിൽ വ്യാഖ്യാനിക്കുകയോ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തു.

          = ഇപ്പോഴും നിങ്ങള്‍ക്ക് ഇബാദത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല എന്നും വരാമല്ലോ.

          22. എന്നാൽ ജമാ അത്തുകാർ പറയുന്ന പോലെ മറ്റ് അർത്ഥങ്ങൾ ഇബാദത്തിനു കൊടുത്തു നോക്കാം. അതനുസരിച്ച് അല്ലാഹു അല്ലാത്തവരെ അനുസരിക്കുന്നവരൊക്കെ മുശ്രിക്ക് ആകണം. എന്നാൽ അങ്ങിനെയല്ല എന്ന് എല്ലാവർക്കും അറിയാം.

          = അപ്പോള്‍ മുജാഹിദുകള്‍ തന്നെ നേരത്തെ പറഞ്ഞതോ? (നംബര്‍ 11 കാണുക.)

          23. ഇനി അടിമത്വം എന്ന പദം ഉപയോഗിച്ചു നോക്കുക: അതനുസരിച്ച് അല്ലാഹു അല്ലാത്തവർക്ക് അടിമത്വത്തിനു വിധേയമായവരെല്ലാം മുശ്രിക്കാകണം.

          = അപ്പോള്‍ മുജാഹിദുകള്‍ തന്നെ നേരത്തെ പറഞ്ഞതോ? (നംബര്‍ 11 കാണുക.)
          Wednesday at 12:52pm ·
    • Jamal Thandantharayil
      <<= ഈ രീതിയില്‍ താങ്കള്‍ തന്നെ അപലപിക്കുന്ന, ആദര്‍ശമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏതില്‍ വേണമെങ്കിലും ഒരു മുജാഹിദിന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന് പറയുന്നതിലെ അപകടം ഇപ്പോഴെങ്കിലും താങ്കള്‍ ഗ്രഹിക്കുമായിരിക്കും.
      പിന്നെ, നമ്മുടെ ചര്‍ച്ച ഇസ്‌ലാമിന്റെ ആദര്‍ശവും നയവും സംബന്ധിച്ചാണ്‌.>> ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ) മുജാഹിദിനു ചേർന്ന് പ്രവർത്തിക്കാം എന്ന് മുജാഹിദുകൾ പറയുന്നില്ല; എന്റെ അറീവിൽ അത് പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്. എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്. എന്നാൽ ചില ആളുകൾ ഖുർ ആനിനെയും സുന്നത്തിനെയും, അത് മുന്നോട്ട് വെക്കുന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെയും മനസ്സിലാക്കാതെ, നിരീശ്വരവാദ പ്രസ്ഥാനങ്ങളിലും, അവയെക്കുറീച്ചും എന്താണെന്ന് മനസ്സിലാക്കാതെ ഒരേ സമയം പ്രവർത്തിക്കുന്നുണ്ടെങ്കിൽ (ഇതല്ലേ താങ്കൾ ആരോപിക്കുന്നത്) അവർ ഇസ്ലാമിനെയോ, മുജാഹിദ് പ്രസ്ഥാനത്തെയോ നിരീശ്വര വാദ പ്രസ്ഥാനത്തെയോ മനസ്സിലാക്കിയിട്ടില്ല എന്നല്ലാതെ അത് ഇസ്ലാമിന്റെയോ മുജാഹിദ്പ്രസ്ഥാനത്തിന്റെയോ കുറ്റമല്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആക്യഷ്ടരായി എല്ലാത്തരം ആദർശക്കാരും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതു കൊണ്ട് (അവരിൽ വ്യത്യസ്ത് അളവിൽ ഇസ്ലാമിനെ മനസ്സിലാക്കിയവരുണ്ടാകാം) കാര്യങ്ങൾ യഥവിധി മനസ്സിലാക്കാത്തവർക്ക് തോന്നുന്ന തെറ്റിദ്ധാരണകളിലൊന്നാണിത്.

      = ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ടുള്ള നബിയുടെ പ്രസ്താവനയില്‍ നയമോ നയം മാറ്റമോ ഇല്ല. ഒരു അഭിപ്രായപരകടനവും അത് തെറ്റെന്ന് ബോദ്ധ്യം വന്നപ്പോഴുള്ള തിരുത്തലുമാണുള്ളത്. നയം മാറ്റത്തിന്‌ ഉദാഹരണം വേറെ അന്വേഷിക്കണം:>> ശരിയാണ്. എന്നാൽ നബി (സ) പിന്നീട് ഭൌതിക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ നേരിട്ട് അഭിപ്രായം പറയുന്നതിനു പകരം അനുയായികളോട് കൂടിയാലോചിക്കുന്ന പതിവുണ്ടായിരുന്നെന്നാണ് ഞാൻ മനസ്സിലാക്കിയത്. നബി (സ) പറയുകയും ചെയ്തില്ലെ? ഭൌതിക കാര്യങ്ങൾ നിങ്ങൾക്കാണ് കൂടുതൽ അറിയുക എന്ന്! ഇത് നയത്തിൽ വന്ന മാറ്റമല്ലെ?
      ഇനി മദ്യത്തിന്റെ കാര്യം
      <<രണ്ട് രീതിക്കും ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്.>> ഇസ്ലാമിക ചരിത്രത്തിൽ മാത്യക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്. കാരണം ഇസ്ലാമിക ചരിത്രം എന്നാൽ ഇന്ന് വരെയുള്ള ഇസ്ലാമിന്റെ ചരിത്രം ഉണ്ടല്ലോ? അതിൽ മുസ്ലിംകൾക്ക് ജയവും അപജയവും ഉണ്ടായിട്ടുണ്ട്. തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാൽ പ്രവാചകന്റെ കാലഘട്ടം ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ, പ്രവാചകന്റെ കാലത്ത് ഈ രണ്ട് രീതിക്കും മാത്യകയുണ്ടെങ്കിൽ അതിനാണ് നാ‍ം ഇസ്ലാം എന്ന് പറയുന്നത്. ഇസ്ലാമിനെതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല.

      നാം ഒരു മധ്യമ സമുദായമാണ്. ഒരു അതിരു കവിച്ചിലും ഇസ്ലാം അനുവദിക്കുന്നില്ല. നയങ്ങൾ ഏതുവരെയാകാം എന്ന് അത് മാർഗദർശനം നൽകുന്നുണ്ട്. ബിലാൽ(റ) യുടെയും അമ്മാർ (റ) യുടെയും ചരിത്രത്തിൽ നിന്ന് അതിനു പ്രവാചകന്റെ പ്രതികരണത്തിൽ നിന്ന് ഈ നയങ്ങൾ ഇസ്ലാമിന്റെ ഭാഗമാണെന്ന് നാം മനസ്സിലാക്കുന്നു.

      അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്ത എന്ന് പറയുമ്പോൾ അല്ലെങ്കിൽ ഇസ്ലാമിനെതിരാകാത്ത എന്നോ ഖുർ ആനിനും സുന്നത്തിനും എതിരാകാത്ത എന്നോ പറയുമ്പോൾ ഈ ഇസ്ലാമിനെത്തന്നെയാണ് നാം ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് ഈ പൊതുനയത്തിൽ വ്യത്യാസം വരേണ്ടതില്ല എന്ന് പറയുന്നത്.

      << = ഇപ്പറഞ്ഞ കാര്യം ഒരു നയമായിരുന്നോ അതല്ല ഒരു പെരുമാറ്റ വൈകല്യമായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിലും താങ്കള്‍ നയമെന്ന നിലയില്‍ ചൂണ്ടിക്കാണിച്ചതിനാല്‍ അങ്ങനെ തന്നെ അതിനെ കണക്കാക്കാം. നബിയുടെ ഒരു 'നയം' തെറ്റുന്നു; അല്ലാഹു ഇടപെടുന്നു; നബി 'നയം മാറ്റുന്നു'. >>ഞാൻ നയമെന്ന് പറഞ്ഞതിനാൽ താങ്കൾ നയമല്ലാത്തതിനെ നയമാക്കേണ്ട. അത് നയമല്ലെങ്കിൽ ഞാൻ തിരുത്താം. യഥാർത്ഥത്തിൽ ഏതാണ് നയം എന്നതല്ല നമ്മുടെ തർക്കവിഷയം. ആദർശം തന്നെയാണ്. നയം എന്ന പദം ഞാൻ ഉപയോഗിച്ചതിനു പകരം ആദർശം എന്ന് തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ കുറെ അനാവശ്യ ചർച്ച ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു.
      അബ്ദില്ലാഹിബ്നു ഉമ്മി മക്തൂമിനെ (റ) പിന്നീട് നബി (സ) കാണുമ്പോൾ സ്വീകരിച്ചിരുന്ന നയത്തെ പ്പറ്റി – നയം ഒഴിവാക്കാം - പിന്നീട് നബി (സ) അദ്ദേഹത്തെ കാണുമ്പോൾ വളരെ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ‘ സൂറത്ത് അബസ‘ യുടെ തഫ്സീർ ഗ്രന്ഥങ്ങളിൽ കാണാം.

      <<= ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിനെ ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെയല്ല വീക്ഷിക്കുന്നത്. സമഗ്രമായാണ്‌. ചില കോണുകളിലൂടെ മാത്രം ഇസ്‌ലാമിനെ വീക്ഷിച്ചു ശീലിച്ചവര്‍ക്ക് ഇസ്‌ലാമിന്റെ സമഗ്രത ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്‌ കുഴപ്പം.>>

      മുജാഹിദ് പ്രസ്ഥാനം ചില കോണുകളിലൂടെ മാത്രമാണ് ഇസ്ലാമിനെ കാണുന്നത് എന്ന് എന്തടീസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്.? മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ എന്ന നിലക്കാണ് ഇസ്ലാമിനെ കാണുന്നത്. അത് പോരാഞ്ഞിട്ടാണോ സമഗ്രമായി ജമാ അത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത്?

      << = ഇബാദത്തിന്റെ അര്‍ത്ഥം സംബന്ധിച്ചുള്ള, ചില മുജാഹിദ് ഉദ്ധരണികള്‍ കാണുക:

      "മനുഷ്യ വംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലാഹുവിന്റെ മാത്രം അടിമത്തം സ്വീകരിക്കാന്‍ തയ്യാറാക്കുകയെന്നതാണ്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നത്." (അല്‍മനാര്‍, പുസ്തകം: 15, ലക്കം: 7, പേജ് 188, ഉദ്ധാരണം: ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും പേജ് 173)>>

      എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!
      Wednesday at 8:23pm · · 1 person
    • Ali Koya
      Jamal Thandantharayil * ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ)

      = ഈ ചോദ്യം താങ്കള്‍ സ്വയം ചോദിക്കണം. കാരണം, ആദര്‍ശമില്ലാത്ത പാര്‍ട്ടികള്‍ എന്നത് താങ്കളുടെ തന്നെ പ്രയോഗമണ്‌. ആ പ്രയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനൊരു ചോദ്യം ചോദിച്ചുവെന്നേയുള്ളു. ആ ചോദ്യത്തിന്‌ താങ്കള്‍ ഉത്തരം നല്‍കിയിട്ടുമില്ല.

      * ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ) മുജാഹിദിനു ചേർന്ന് പ്രവർത്തിക്കാം എന്ന് മുജാഹിദുകൾ പറയുന്നില്ല; എന്റെ അറീവിൽ അത് പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്.

      = താങ്കള്‍ നല്ലൊരു തമാശകാരനാണെന്ന് തോന്നുന്നു. ഒരു ജമാഅത്ത്കാരന്ന്/ അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ജമാഅത്ത് പറഞ്ഞിട്ടുണ്ടെന്നാണോ ഈ പരാമര്‍ശത്തിന്റെ അര്‍ത്ഥം?
      ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ്‌ മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ്‌ ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥം?
      വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നാണ്‌ താങ്കളുദ്ദേശിച്ചതെങ്കില്‍ അത് (രണ്ടും) തറ്റാണെന്ന് എനിക്ക് പറയേണ്ടി വരും. അത് തെളിയിക്കാനും കഴിയും.

      * എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.

      = ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്‌. ആര്‌ നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ്‌ പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? വ്യക്തമാക്കുമല്ലോ.

      * എന്നാൽ ചില ആളുകൾ ഖുർ ആനിനെയും സുന്നത്തിനെയും, അത് മുന്നോട്ട് വെക്കുന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെയും മനസ്സിലാക്കാതെ, നിരീശ്വരവാദ പ്രസ്ഥാനങ്ങളിലും, അവയെക്കുറീച്ചും എന്താണെന്ന് മനസ്സിലാക്കാതെ ഒരേ സമയം പ്രവർത്തിക്കുന്നുണ്ടെങ്കിൽ (ഇതല്ലേ താങ്കൾ ആരോപിക്കുന്നത്) അവർ ഇസ്ലാമിനെയോ, മുജാഹിദ് പ്രസ്ഥാനത്തെയോ നിരീശ്വര വാദ പ്രസ്ഥാനത്തെയോ മനസ്സിലാക്കിയിട്ടില്ല

      = നിരീശ്വരവാദ പ്രസ്ഥനങ്ങള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് വേണ്ടത്ര വ്യക്തമല്ല. യുക്തിവാദപ്രസ്ഥനം എന്നായിരിക്കില്ലെന്ന് കരുതുന്നു. കാരണം, അങ്ങനെ ഒരു മുജാഹിദും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ, ഭൌതികവാദം അടിത്തറയാക്കിയിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് വിരോധമില്ലെന്ന് കരുതുന്നവരാണ്‌ മുജാഹിദ് പ്രസ്ഥാനം എന്നാണ്‌ ഞാന്‍ കരുതുന്നത്. എന്റെ ധാരണ തെറ്റാണെങ്കില്‍ അത് പറയണം. അതോടൊപ്പം, ഒരേ സമയം ഇത്തരം കക്ഷികളുടെയും - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - മുജാഹിദ് പ്രസ്ഥാനത്തിന്റെയം ഭാരവാഹികളായിട്ടുള്ള ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തോ അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കാമോ?

      * മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആക്യഷ്ടരായി എല്ലാത്തരം ആദർശക്കാരും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതു കൊണ്ട് (അവരിൽ വ്യത്യസ്ത് അളവിൽ ഇസ്ലാമിനെ മനസ്സിലാക്കിയവരുണ്ടാകാം) കാര്യങ്ങൾ യഥവിധി മനസ്സിലാക്കാത്തവർക്ക് തോന്നുന്ന തെറ്റിദ്ധാരണകളിലൊന്നാണിത്.

      = ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക. അതോടൊപ്പം, ഇക്കാലത്തിനിടയില്‍ എത്ര പേര്‍ക്ക് ബോദ്ധ്യം വരുകയും പശ്ചാത്തപിച്ചു പിന്‍മാറുകയും ചെയ്തുവെന്ന് അറിയാമോ?

      * എന്നാൽ നബി (സ) പിന്നീട് ഭൌതിക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ നേരിട്ട് അഭിപ്രായം പറയുന്നതിനു പകരം അനുയായികളോട് കൂടിയാലോചിക്കുന്ന പതിവുണ്ടായിരുന്നെന്നാണ് ഞാൻ മനസ്സിലാക്കിയത്. നബി (സ) പറയുകയും ചെയ്തില്ലെ? ഭൌതിക കാര്യങ്ങൾ നിങ്ങൾക്കാണ് കൂടുതൽ അറിയുക എന്ന്! ഇത് നയത്തിൽ വന്ന മാറ്റമല്ലെ?

      = നബി, അദ്ദേഹത്തിന്റെ അനുചരന്മാരുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത് 'ഭൌതിക കാര്യങ്ങളി'ലാണെന്ന് താങ്കള്‍ പറയുന്നു. ഭൌതിക കാര്യങ്ങള്‍ എന്നത് കൊണ്ട് എന്താണ്‌ താങ്കളുദ്ദേശിച്ചത്?
      'ഭൌതിക കാര്യങ്ങള്‍' നിങ്ങള്‍ക്കാണ്‌ കൂടുതലറിയുകയെന്ന് നബി പറഞ്ഞെന്നും താങ്കള്‍ പറയുന്നു. ഇവിടെ 'ഭൌതിക കാര്യങ്ങള്‍' എന്നത് കൊണ്ട് നബി എന്താണ്‌ ഉദ്ദേശിച്ചതെന്ന് വ്യക്തമാകാമോ?

      * <<രണ്ട് രീതിക്കും ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്.>> ഇസ്ലാമിക ചരിത്രത്തിൽ മാത്യക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്. കാരണം ഇസ്ലാമിക ചരിത്രം എന്നാൽ ഇന്ന് വരെയുള്ള ഇസ്ലാമിന്റെ ചരിത്രം ഉണ്ടല്ലോ? അതിൽ മുസ്ലിംകൾക്ക് ജയവും അപജയവും ഉണ്ടായിട്ടുണ്ട്. തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാൽ പ്രവാചകന്റെ കാലഘട്ടം ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ, പ്രവാചകന്റെ കാലത്ത് ഈ രണ്ട് രീതിക്കും മാത്യകയുണ്ടെങ്കിൽ അതിനാണ് നാ‍ം ഇസ്ലാം എന്ന് പറയുന്നത്. ഇസ്ലാമിനെതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല.

      = "ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്." എന്ന എന്റെ പ്രസ്താവനയെ താങ്കള്‍ തെറ്റിദ്ധരിക്കേണ്ടതുണ്ടായിരുന്നില്ല. കാരണം, ഉടനെത്തന്നെ ബിലാല്‍, അമ്മാര്‍ എന്നിവരുടെ പരസ്പരവിരുദ്ധമായ നയങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവ പരസ്പര വിരുദ്ധമാണെന്നത് ശരിയാണ്‌. എന്നാല്‍ അവയില്‍ ഒന്ന് ഇസ്‌ലാമികവും മറ്റേത് അനിസ്‌ലാമികവുമാണെന്ന് പറയാന്‍ കഴിയുകയില്ല. കാരണം രണ്ട് ശൈലിയും ഖുര്‍ആന്‍ അംഗീകരിച്ചിരിക്കുന്നു.

      * ഇസ്ലാമിനെതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല.

      = ഇതിന്റെ മറുപടിയായി എന്റെ പഴയ ഒരു കുറിപ്പ് ആവര്‍ത്തുക മാത്രം ചെയ്യുന്നു. "= കള്ളന്റെ കൈ വെട്ടണമെന്നാണ്‌ ഇസ്‌ലാമിന്റെ, വിധി. ഖുര്‍ആനിലത് കാണാം. എന്നാല്‍ ഉമര്‍ ഖലീഫയായിരിക്കെ, ഒട്ടകത്തെ മോഷ്ടിച്ച് അറുത്ത് ഭക്ഷിച്ച കള്ളന്മാര്‍ പിടികൂടപ്പെട്ടു. ഖലീഫ അവരുടെ കൈവെട്ടിയില്ല. പകരം കള്ളന്മാരുടെ യജമാനനെക്കൊണ്ട് ഒട്ടകത്തിന്റെ വിലയുടെ ഇരട്ടി പിഴയടപ്പിച്ചു. ഈ കേസില്‍ ഉമര്‍, ഖുര്‍ആനിന്‌ വിരുദ്ധമായി വിധി കല്‍പ്പിച്ചുവെന്ന് വിവേകമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ മോഷ്ടിച്ചവന്റെ കൈ വെട്ടുകയെന്ന സൂക്തത്തിന്‌ പ്രത്യക്ഷത്തില്‍ വിരുദ്ധമായാണ്‌ ഉമര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്‌. വിജ്ഞാനമെന്നാല്‍ അക്ഷരപൂജയല്ലെന്ന് ഇത് ബോദ്ധ്യപ്പെടുത്തുന്നു." // പ്രത്യക്ഷത്തില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് തോന്നാവുന്ന ചില കാര്യങ്ങള്‍ നബിയില്‍ നിന്നും സഹാബത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് താങ്കളും സമ്മതിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

      * മുജാഹിദ് പ്രസ്ഥാനം ചില കോണുകളിലൂടെ മാത്രമാണ് ഇസ്ലാമിനെ കാണുന്നത് എന്ന് എന്തടീസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്.? മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ എന്ന നിലക്കാണ് ഇസ്ലാമിനെ കാണുന്നത്. അത് പോരാഞ്ഞിട്ടാണോ സമഗ്രമായി ജമാ അത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത്?

      = അത് പോരായ്മകളുള്ളതാണെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ലല്ലോ. അത് പരിപൂര്‍ണ്ണമല്ലെന്നും പറഞ്ഞിട്ടില്ല. അത് സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്നാണ്‌ ജമാഅത്ത് പറഞ്ഞത്. അതിനെ പരിഹസിക്കുകയാണ്‌ മുജാഹിദുകള്‍ പലപ്പോഴും ചെയ്യാറുള്ളത്. അതിരിക്കട്ടെ. താങ്കള്‍ പറഞ്ഞ "അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ" സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥയാണെന്ന് മുജാഹിദ് പ്രസ്ഥാനം കരുതുന്നുണ്ടോ? അതിനൊത്ത നയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടോ?

      * എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!

      = ഇത് താങ്കള്‍ തന്നെ ഇനിയും വിശദീകരിക്കേണ്ടതുണ്ട്.
      Thursday at 5:09am ·
    • Jamal Thandantharayil
      <<= ഈ ചോദ്യം താങ്കള്‍ സ്വയം ചോദിക്കണം. കാരണം, ആദര്‍ശമില്ലാത്ത പാര്‍ട്ടികള്‍ എന്നത് താങ്കളുടെ തന്നെ പ്രയോഗമണ്‌. ആ പ്രയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനൊരു ചോദ്യം ചോദിച്ചുവെന്നേയുള്ളു. ആ ചോദ്യത്തിന്‌ താങ്കള്‍ ഉത്തരം നല്‍കിയിട്ടുമില്ല.>> ഇത് ഞാൻ എവിടെ പറഞ്ഞു സുഹ്യത്തെ?

      <<Jamal Thandantharayil * ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ)

      = ഈ ചോദ്യം താങ്കള്‍ സ്വയം ചോദിക്കണം. കാരണം, ആദര്‍ശമില്ലാത്ത പാര്‍ട്ടികള്‍ എന്നത് താങ്കളുടെ തന്നെ പ്രയോഗമണ്‌. ആ പ്രയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനൊരു ചോദ്യം ചോദിച്ചുവെന്നേയുള്ളു. ആ ചോദ്യത്തിന്‌ താങ്കള്‍ ഉത്തരം നല്‍കിയിട്ടുമില്ല.

      * ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ) മുജാഹിദിനു ചേർന്ന് പ്രവർത്തിക്കാം എന്ന് മുജാഹിദുകൾ പറയുന്നില്ല; എന്റെ അറീവിൽ അത് പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്.

      = താങ്കള്‍ നല്ലൊരു തമാശകാരനാണെന്ന് തോന്നുന്നു. ഒരു ജമാഅത്ത്കാരന്ന്/ അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ജമാഅത്ത് പറഞ്ഞിട്ടുണ്ടെന്നാണോ ഈ പരാമര്‍ശത്തിന്റെ അര്‍ത്ഥം?
      ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ്‌ മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ്‌ ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥം?
      വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നാണ്‌ താങ്കളുദ്ദേശിച്ചതെങ്കില്‍ അത് (രണ്ടും) തറ്റാണെന്ന് എനിക്ക് പറയേണ്ടി വരും. അത് തെളിയിക്കാനും കഴിയും>> എന്റെ അറീവിൽ അത് (മുജാഹിദുകൾക്ക് ഏത് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാം എന്നത്) പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്.

      <<* എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.

      = ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്‌. ആര്‌ നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ്‌ പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? വ്യക്തമാക്കുമല്ലോ.>> ഇതിനു ഞാൻ നേരത്തെ എഴുതിയത് ഒന്നുകൂടി പേസ്റ്റ് ചെയ്യുന്നു: താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട്. ഖുർആനിനും സുന്നത്തിനുമനുസരിച്ചുള്ള, അല്ലെങ്കിൽ ഖുർആനും സുന്നത്തിനും എതിരാവാത്ത നയങ്ങൾ എടുക്കുക എന്നതാണ്; മുജാഹിദ് പ്രസ്ഥാനം ദൈവികേതര ഭരണ വ്യവസ്ഥിതിയായ ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിൽ സ്വീകരിച്ചിരിക്കുന്ന നയം. ഖുർആനും സുന്നത്തും അടിസ്ഥാന ആദർശമായി സ്വീകരിച്ചതു കൊണ്ടും അത് സ്രഷ്ടാവിന്റെ ദീനായതിനാൽ മനുഷ്യന്റെ എല്ലാ ജീവിതമേഖലകളിലേക്കും വെളിച്ചം വീശുന്നതുകൊണ്ടുമാവാം ഈ പൊതു നയത്തിൽ മാറ്റം വരുത്തേണ്ടി വരാത്തത്!

      <<പ്രത്യക്ഷത്തില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് തോന്നാവുന്ന ചില കാര്യങ്ങള്‍ നബിയില്‍ നിന്നും സഹാബത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് താങ്കളും സമ്മതിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.>> ഞാൻ ഖുർ ആനിനും സുന്നത്തിനും എതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല എന്നാണ് പറഞ്ഞത്. വ്യഭിചരിച്ചതു മൂലം സഹാബികൾ എറിഞ്ഞു കൊല്ലപ്പെട്ടിട്ടുണ്ട്. അവിടെ വ്യഭിചാരം ഖുർആനും സുന്നത്തിനും എതിരാണ്. പ്രത്യക്ഷത്തിലും പരോക്ഷത്തിലും. എന്നാൽ തെറ്റ് ചെയ്തവർ പശ്ചാത്തപിക്കുന്നതിനു അവരിൽ മാത്യകയുണ്ട് എന്ന് പറയാം. ഇതാണ് ഞാൻ ഉദ്ദേശിച്ചത്. ഇവിടെ പ്രവാചകതിരുമേനിയുടെ ജീവിതകാലത്തു തന്നെ ഇസ്ലാം പൂർണ്ണമായെന്നും അതിനു ശേഷം ആരിലുള്ള നടപടിക്രമങ്ങളൂം ആ അധ്യാപനങ്ങൾക്കനുസ്യതമായിരുന്നു എന്നുമാണ് നാം മനസ്സിലാക്കുന്നത്.

      <<താങ്കള്‍ പറഞ്ഞ "അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ" സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥയാണെന്ന് മുജാഹിദ് പ്രസ്ഥാനം കരുതുന്നുണ്ടോ? അതിനൊത്ത നയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടോ?>>

      സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥ എന്നാൽ എന്താണ് താങ്കൾ മനസ്സിലാക്കിയത്. മുജാഹിദുകൾ ചെയ്യുന്നതിൽ നിന്ന് അധികമായി ഈ സമഗ്രത വ്യക്തമാക്കാൻ ജമാ അത്ത് എന്താണ് ചെയ്തത്?
      Thursday at 11:32am ·
    • Ali Koya
      ഞാന്‍ നേരത്തെ താങ്കളോട് ചോദിച്ചതും എന്നാല്‍ താങ്കള്‍ വിശദീകരിച്ചിട്ടില്ലാത്തതുമായ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധയില്‍ പെടുത്തുന്നു. മറുപടി നല്‍കുമെന്ന പ്രതീക്ഷയോടെ:

      1. = മദ്യപിക്കാന്‍ പാടില്ലെന്നത് അല്ലാഹുവിന്റെ വിധിയാണ്‌. എന്നാല്‍ ഒരു വിശ്വാസി മദ്യപിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സ്വയം രക്ഷക്ക് വേണ്ടി അയാള്‍ മദ്യപിച്ചു. ഈ സംഭവത്തില്‍ വിധി പറയാന്‍, 33/36, 16/106 ഇവയില്‍ ഏത് സൂക്തത്തെയാണ്‌ താങ്കളവലംബിക്കുക?
      2. = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ?
      3. = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ്‌ താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ്‌ ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?
      4. = അപ്പോള്‍ ഇവരൊക്കെ ജംഇയ്യത്തുല്‍ ഉലമയുടെ ഭാരവാഹികളായത് ഇബാദത്തിന്റെ അര്‍ത്ഥം പോലും ശരിക്ക് പഠിക്കാതെയായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?
      5. ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ്‌ മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ്‌ ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥം?
      വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
      6. * 'എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.' = ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്‌. ആര്‌ നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ്‌ പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? വ്യക്തമാക്കുമല്ലോ.
      7. = നിരീശ്വരവാദ പ്രസ്ഥനങ്ങള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് വേണ്ടത്ര വ്യക്തമല്ല. യുക്തിവാദപ്രസ്ഥനം എന്നായിരിക്കില്ലെന്ന് കരുതുന്നു. കാരണം, അങ്ങനെ ഒരു മുജാഹിദും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ, ഭൌതികവാദം അടിത്തറയാക്കിയിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് വിരോധമില്ലെന്ന് കരുതുന്നവരാണ്‌ മുജാഹിദ് പ്രസ്ഥാനം എന്നാണ്‌ ഞാന്‍ കരുതുന്നത്. എന്റെ ധാരണ തെറ്റാണെങ്കില്‍ അത് പറയണം. അതോടൊപ്പം, ഒരേ സമയം ഇത്തരം കക്ഷികളുടെയും - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - മുജാഹിദ് പ്രസ്ഥാനത്തിന്റെയം ഭാരവാഹികളായിട്ടുള്ള ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തോ അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കാമോ?
      8. * 'മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആക്യഷ്ടരായി എല്ലാത്തരം ആദർശക്കാരും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതു കൊണ്ട് (അവരിൽ വ്യത്യസ്ത് അളവിൽ ഇസ്ലാമിനെ മനസ്സിലാക്കിയവരുണ്ടാകാം) കാര്യങ്ങൾ യഥവിധി മനസ്സിലാക്കാത്തവർക്ക് തോന്നുന്ന തെറ്റിദ്ധാരണകളിലൊന്നാണിത്.' = ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക. അതോടൊപ്പം, ഇക്കാലത്തിനിടയില്‍ എത്ര പേര്‍ക്ക് ബോദ്ധ്യം വരുകയും പശ്ചാത്തപിച്ചു പിന്‍മാറുകയും ചെയ്തുവെന്ന് അറിയാമോ?
      9. = നബി, അദ്ദേഹത്തിന്റെ അനുചരന്മാരുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത് 'ഭൌതിക കാര്യങ്ങളി'ലാണെന്ന് താങ്കള്‍ പറയുന്നു. ഭൌതിക കാര്യങ്ങള്‍ എന്നത് കൊണ്ട് എന്താണ്‌ താങ്കളുദ്ദേശിച്ചത്?
      'ഭൌതിക കാര്യങ്ങള്‍' നിങ്ങള്‍ക്കാണ്‌ കൂടുതലറിയുകയെന്ന് നബി പറഞ്ഞെന്നും താങ്കള്‍ പറയുന്നു. ഇവിടെ 'ഭൌതിക കാര്യങ്ങള്‍' എന്നത് കൊണ്ട് നബി എന്താണ്‌ ഉദ്ദേശിച്ചതെന്ന് വ്യക്തമാകാമോ?
      10. * 'എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!' = ഇത് താങ്കള്‍ തന്നെ ഇനിയും വിശദീകരിക്കേണ്ടതുണ്ട്
      Yesterday at 2:45am ·
    • Jamal Thandantharayil
      താങ്കൾ എടുത്തു പറഞ്ഞ ആയത്തുകളിൽ ഒരായത്ത് പൊതുവായ നിർദ്ദേശവും ഒന്ന് പ്രത്യേക സാഹചര്യത്തിലുള്ള വിധിയുമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നിർബന്ധിത സാഹചര്യത്തിൽ തന്നെ അമ്മാറുബ് നു യാസിർ, ഖബ്ബാബ്, ബിലാൽ റളിയല്ലാഹു അൻഹും എന്നിവരുടെ പ്രതികരണം വ്യത്യസ്ത രീതിയിലായിരുന്നു. അക്രമമർദ്ദനങ്ങൾ കൊണ്ട് സഹി കെട്ടപ്പോൾ അമ്മാറുബ്നു യാസിർ (റ) നബി (സ)ക്കെതിരെ പഴിവാക്കുകൾ പറയുകയും അവരുടെദൈവങ്ങളെക്കുറീച്ച് നല്ലത് പറയുകയും ചെയ്തപ്പോൾ അത് പറഞ്ഞ സമയത്ത് തന്റെ മനസ്ഥിതി എന്തായിരുന്നു എന്ന് നബി(സ) ചോദിച്ചപ്പോൾ തന്റെ മനസ്സ് ഈമാൻ കൊണ്ട് സമാധാനമടഞ്ഞതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് നബി (സ) പറഞ്ഞത്: അവർ ആവർത്തിച്ചാൽ നീയും ആവർത്തിച്ചു കൊള്ളുക എന്ന്. എന്നാൽ ഇത് നമ്മുടെ തർക്ക വിഷയമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങിനെ ഒരു പാട് അവസരങ്ങളിൽ പലരുടേയും നിലപാടുകൾ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഇങ്ങിനെ എല്ലാ തരം മാർഗദർശനങ്ങളുടെയും ആകത്തുകയാണ് ഇസ്ലാം.

      ഇതു പോലെ മോഷണവുമായി ബന്ധപ്പെട്ട കാര്യത്തിലും പൊതു നിയമവും പ്രത്യേക സാഹചര്യങ്ങളുമുണ്ട്. നിർബന്ധിത സാഹചര്യങ്ങളിൽ നിഷിദ്ധമായ ഭക്ഷണം കഴിക്കാനും മനുഷ്യർക്ക് അനുവാദമുണ്ടല്ലോ. അപ്പോൾ സാഹചര്യം പരിശോധിച്ചിട്ടാണ് അവർ വിധിക്കുകയും ചെയ്തിട്ടുള്ളത്. അത് ഖുർ ആനിനും സുന്നത്തിനും എതിരായുള്ള തീരുമാനമല്ല.

      ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക

      http://ponkavanam.com/islam/index.php?title=%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE

      http://ponkavanam.com/islam/index.php?title=%E0%B4%AE%E0%B4%A4%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B5%97%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%B5%E0%B5%81%E0%B4%82

      http://ponkavanam.com/islam/index.php?title=%E0%B4%AE%E0%B4%A4%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

      http://ponkavanam.com/islam/index.php?title=%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%81%E0%B4%82_%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82_-_%E0%B4%B9%E0%B4%A8%E0%B5%80%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF

      http://www.youtube.com/watch?v=SS0ZQIPtg2Q&feature=related

      http://www.youtube.com/watch?v=PyYZBatm5Yk&feature=related

      <<9. = നബി, അദ്ദേഹത്തിന്റെ അനുചരന്മാരുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത് 'ഭൌതിക കാര്യങ്ങളി'ലാണെന്ന് താങ്കള്‍ പറയുന്നു. ഭൌതിക കാര്യങ്ങള്‍ എന്നത് കൊണ്ട് എന്താണ്‌ താങ്കളുദ്ദേശിച്ചത്?
      'ഭൌതിക കാര്യങ്ങള്‍' നിങ്ങള്‍ക്കാണ്‌ കൂടുതലറിയുകയെന്ന് നബി പറഞ്ഞെന്നും താങ്കള്‍ പറയുന്നു. ഇവിടെ 'ഭൌതിക കാര്യങ്ങള്‍' എന്നത് കൊണ്ട് നബി എന്താണ്‌ ഉദ്ദേശിച്ചതെന്ന് വ്യക്തമാകാമോ?>>

      5 - نهي الرسول ( صلى الله عليه وآله ) عن تلقيح النخيل : روى مسلم في صحيحه ، وابن ماجة في سننه ، ثلاث أحاديث تتضمن : أن النبي ( صلى الله عليه وآله ) مر بقوم يلقحون النخيل فقال : لو لم تفعلوا لصلح . قال ثابت بن أنس : فخرج شيصا ، فمر ( صلى الله عليه وآله ) بهم . فقال ( صلى الله عليه وآله ) : ما لنخلكم ؟ قالوا : قلت كذا وكذا . قال ( صلى الله عليه وآله ) : أنتم أعلم بأمور دنياكم ( 3 ) .


      وفي حديث آخر قال : إنما أنا بشر ، إذا أمرتكم بشئ من دينكم فخذوا به ، وإذا أمرتكم بشئ من رأيي فإنما أنا بشر ( 4 ) .

      وفي ثالث قال : أنتم أعلم بأمور دنياكم ( 5 ) .

      <<10. * 'എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!' = ഇത് താങ്കള്‍ തന്നെ ഇനിയും വിശദീകരിക്കേണ്ടതുണ്ട്>>

      നബി(സ) യുടെ സമൂഹം അടിമത്വം നിലനിൽക്കുന്ന ഒരു സമൂഹമായിരുന്നു. അത് അന്നത്തെ ഭൌതിക വ്യവസ്ഥിതിയായിരുന്നു എന്ന് പറയാം. എന്നാൽ ഇന്നത്തെ ഭൌതിക വ്യവസ്ഥിതി വ്യത്യാസമുണ്ട്. അന്ന് നബി (സ) ക്കും സഹാബത്തിനും അടിമകളൂണ്ടായിരുന്നു എന്ന താങ്കൾക്കറിയാമല്ലോ. അടിമത്വം ഇബാദത്തല്ലാത്ത സാഹചര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ അടിമത്വം ശിർക്കാണെങ്കിൽ ഒരിക്കലും പ്രവാചകൻ (സ) അത് അനുവദിക്കുമായിരുന്നില്ല. മാത്രമല്ല; മേലെ സൂചിപ്പിച്ച അടിമത്വം എന്നത് ഈ അടിമത്വത്തെയല്ല ഉദ്ദേശിച്ചതെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഖുർആൻ സൂക്തങ്ങളൂം ഹദീസുകളും ഞാൻ നേരത്തെ കൊടൂത്തിരുന്നു. എന്നാൽ ഇസ്ലാം അടിമത്വത്തെയും പടിപടിയായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. പക്ഷേ അത് ശിർക്കിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന്ന് ഒന്നാം സ്ഥാനം കൊടുക്കുന്നു.

      <<2. = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ? 3. = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ്‌ താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ്‌ ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?>>

      ജമാ അത്തിന്റെ സ്ഥാപകനേതാക്കളായ പലരും (അലി മിയാൻ ഉദാഹരണം) പിന്നീട് ജമാ അത്തെ ഇസ്ലാമിയെ ഉപേക്ഷിച്ചു പോയല്ലോ? അത് യഥാർത്ഥ ഇസ്ലാം തങ്ങൾക്ക് വേണ്ടെന്ന് കരുതിയായിരുന്നോ? അവർ ആദ്യം ജമാ അത്തിൽ ചേരുമ്പോൾ എന്താണോ പ്രതീക്ഷിച്ചിരുന്നത്, അതല്ല ജമാ അത്ത് എന്ന് മനസ്സിലായതു കൊണ്ടാണെന്നത് വ്യക്തമാണ്. അതു തന്നെയാണ് കേരളത്തിലെ പണ്ഡിതന്മാരുടേയും അവസ്ഥ. അതിൽ ഇബാദത്തിന്റെ അർത്ഥം മാത്രമല്ല ഉള്ളത്. ഇബാദത്തിന്റെ അർത്ഥം മാറ്റിപ്പറയാൻ ജമാ അത്തിനെ പ്രേരിപ്പിച്ചത് മതരാഷ്ട്രവാദം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്.

      <<16. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്നതും അതിന്റെ കീഴിൽ ജോലി ചെയ്യുന്നതും ശിർക്കാണെന്ന് വന്നാൽ മുസ്ലിംകൾ അതിൽ നിന്നൊഴിഞ്ഞ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി യുദ്ധത്തിനു തയ്യാറാകുമെന്ന് ജമാ അത്ത് നേതാക്കൾ കരുതിയിരിക്കണം.

      = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ?>>

      ഇസ്ലാമിക സമൂഹത്തെ ഇന്റർനാഷണൽ റെവലൂഷണറി പാർട്ടിയുടെ സഖാക്കളായി ചിത്രീകരിച്ച മൌദൂദി അവരുടെ ദൌത്യം എന്തായിരിക്കണമെന്ന് വിശദീകരിച്ചു കൊണ്ടെഴുതിയതു കാണുക.
      “വാസ്തവത്തിൽ മുസൽമാന്റെ അസ്തിത്വം അനിസ്ലാമിക ഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്...ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമിക വ്യ്‌വസ്ഥ നടപ്പാക്കാൻ അത്യധ്വാനം ചെയ്യുകയെന്നതാണ് ഈമാൻ സത്യസന്ധമാണെന്നതിന്റെ തെളിവ്. ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുതകാണിക്കില്ല എന്നൊന്നും പ്രശ്നമാക്കേണ്ടതില്ല. അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2). ഇവിടെ അനിസ്ലാമിക ഭരണവ്യ്‌വസ്ഥയെ അഥവാ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയെ തുടച്ചുനീക്കേണ്ടതിനു വാൾ ഉപയോഗിക്കണം എന്നെഴുതിയത് മൌദൂദിയാണ്. മുജാഹിദുകൾ വെറുതെ ആരോപിക്കുകയല്ല.

      “താഴ്വരയിലെ ശക്തമായ തീവ്രവാദീ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ 'അല്ലാ ടൈഗേഴ്സ്' എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടു−്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്നു പറയപ്പെടുന്നു. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്നു സംഘടനകള്‍ ചേര്‍ന്ന 'തഹ്രീകെ ഹുര്‍രിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്ര പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടു−്. ഈ ഗ്രൂപ്പിലെ ഏററവും വലിയ സംഘടന ജമാഅത്താണ്. അരാഷ് ട്രീയനായ അഡ്വക്കററ് മിയാന്‍ അബ്ദുല്‍ ഖയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അഷ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ്' കൌണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ”. (പ്രബോധനം അമ്പതാം വാര്‍ഷിക പതിപ്പ്':145)

      ഇന്ത്യാരാജ്യത്ത് നിലനില്‍ക്കുന്നത് അനിസ്ളാമിക ഭരണവ്യവസ്ഥയായതിനാല്‍ അതുമായി ഒരു നിലക്കും സഹകരിക്കാന്‍ കഴിയില്ലെന്ന് ഉറക്കെപ്പറഞ്ഞ ജമാത്തുകാരുടെ പുതിയ മുന്നണിക്കു പിന്നിലുള്ള 'കുറുക്കന്‍ ബുദ്ധി' ഊഹിക്കാവുന്നതേയുള്ളൂ. ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ അബുല്‍ അഅ്ലാ മൌദൂദിയുടെ ആഹ്വാനം കാണുക :

      “മുസല്‍മാ•ാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്'”....... 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും' (മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ.35).

      <<5. ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ്‌ മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ്‌ ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥം?
      വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
      6. * 'എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.' = ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്‌. ആര്‌ നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ്‌ പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണോ? വ്യക്തമാക്കുമല്ലോ.
      7. = നിരീശ്വരവാദ പ്രസ്ഥനങ്ങള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് വേണ്ടത്ര വ്യക്തമല്ല. യുക്തിവാദപ്രസ്ഥനം എന്നായിരിക്കില്ലെന്ന് കരുതുന്നു. കാരണം, അങ്ങനെ ഒരു മുജാഹിദും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ, ഭൌതികവാദം അടിത്തറയാക്കിയിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് വിരോധമില്ലെന്ന് കരുതുന്നവരാണ്‌ മുജാഹിദ് പ്രസ്ഥാനം എന്നാണ്‌ ഞാന്‍ കരുതുന്നത്. എന്റെ ധാരണ തെറ്റാണെങ്കില്‍ അത് പറയണം. അതോടൊപ്പം, ഒരേ സമയം ഇത്തരം കക്ഷികളുടെയും - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - മുജാഹിദ് പ്രസ്ഥാനത്തിന്റെയം ഭാരവാഹികളായിട്ടുള്ള ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തോ അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കാമോ?>>
      ഇതിനു ഞാൻ പലതവണ മറുപടി പറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനം ദൈവനിഷേധവും വൈരുദ്ധ്യാത്മക ഭൌതിക വാദവുമാണ്. പദാർത്ഥത്തിന്റെയും ചരിത്രത്തിന്റെയും പരിണാമത്തിന്റെയും വൈരുദ്ധ്യാത്മക സംഘട്ടനങ്ങളിലൂടെയാണ് മനുഷ്യരാശിയുടെ ചരിത്രത്തെയും പുരോഗമനത്തെയും അത് വിലയിരുത്തുന്നത്. ചരിത്രത്തിലെ സംഘട്ടനങ്ങളെ അടിമയും ഉടമയും തമ്മിലുള്ള സംഘട്ടനമായി അത് വിലയിരുത്തുന്നു. ജീവജാലങ്ങളുടെ ഉത്ഭവത്തിനു വിശദീകരണമായി പരിണാമ സിദ്ധാന്തത്തെ ചൂണ്ടിക്കാണിക്കുന്നു. എല്ലാ പ്രശനങ്ങളുടെയും അടീത്തറയായി അത് സ്വകാര്യ സ്വത്തിനെ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആധുനിക കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ തത്വങ്ങളെയൊന്നും പിന്തുടരുന്നില്ല എന്നത് വളരെ വ്യക്തമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ അംഗങ്ങൾ കൂടുതലും ദൈവവിശ്വാസികളാണ്. അവരുടെ നയം തന്നെ ഉയർന്ന സ്ഥാനങ്ങളിൽ ദൈവവിശ്വാസികൾ ഉണ്ടാവരുതെന്നാണ്. എന്ന് വെച്ചാൽ മെമ്പേർസായോ, മറ്റ് ചെറിയ സ്ഥാനങ്ങളിലുള്ളവരോ ആയി വിശ്വാസികളെയും ഉൾപ്പെടുത്താൻ അവർ അവരുടെ രേഖകൾ മാറ്റി എയ്ഴുതിയിരിക്കുന്നു. നേതാക്കൾ തന്നെ സ്വകാര്യ സ്വത്തിന്റെ പ്രയോക്താക്കളായിരിക്കുന്നു. സ്വകാര്യസ്വത്ത് ഇല്ലാത്ത മുതലാളിത്തസമ്പ്രദായം ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് രാജ്യവും ഇപ്പോൾ ഇല്ല എന്ന് പറയാം. കേരളത്തിലെ ജനങ്ങളെല്ലാം കമ്മ്യൂണിസം എന്താണെന്ന് മനസ്സിലാക്കിയവരല്ല. കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ ദൈവനിഷേധം പ്രസംഗിക്കാറൂമില്ല. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് അറിയാവുന്നത് തൊഴിലാളിവിമോചനപ്രസ്ഥാനം എന്ന മുഖം മാത്രമാണ്. അതു കൊണ്ടാണതിനു അണികൾ വർദ്ധിച്ചതും. എന്നാൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ആദർശത്തെപ്പറ്റി സ്റ്റേജുകളിൽ ധാരാളം പ്രസംഗിച്ചിട്ടുണ്ട്. ഒരു പാട് പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രസിദ്ധീകരണങ്ങളിൽ ധാരാളമായി എഴുതി ബോധവൽക്കരിക്കുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തെ ഏതാനും പ്രസംഗങ്ങളിൽ നിന്ന് മാത്രം അറിഞ്ഞ ഒരാൾ എല്ല്ലാം വ്യക്തമായി പഠിച്ചിട്ടുണ്ടാവണമെന്നില്ല. എന്നാൽ ഖുർ ആനും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് പ്രസ്ഥനം മുന്നോട്ട് വെക്കുന്ന ആശയം എന്നത് വ്യക്തമാണ്. അതിനു പ്രധാനമായി ഖുർ ആനും സുന്നത്തും തന്നെയാണ് എല്ലാവരും പഠിക്കേണ്ടത്. അതിനുള്ള അവസരങ്ങൾ സ്യഷ്ടിക്കുകയാണ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. അത് പഠിച്ചതിനു പലരിലും ഏറ്റക്കുറച്ചിലുണ്ടാകും. നിരീശ്വരപ്രസ്ഥാനങ്ങളിൽ മെമ്പർഷിപ്പ് ഏടുക്കുമ്പോൾ അവയുടെ ആദർശം സ്വീകരിക്കുന്നതായി സാക്ഷ്യപ്പെടുത്തേണ്ട അവസ്ഥയുണ്ടെങ്കിൽ തീർച്ചയായും അത് ഖുർ ആനിനും സുന്നത്തിനും വിരുദ്ധമാണ്. എന്നാൽ ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കിൽ അവരൊക്കെ അതിനെക്കുറിച്ച് ബോധവാന്മാരാണോ എന്ന് എനിക്കറിയില്ല. തീർച്ചയായും വ്യക്തമായി മുജാഹിദ് പ്രസ്ഥാനത്തെയോ ഇസ്ലാമിനെയോ മനസ്സിലാക്കിയവരാകില്ല അങ്ങിനെ ചെയ്യുന്നതെന്ന് ഉറപ്പാണ്. അറിവ് ഉണ്ടാകുന്നതിനനുസരിച്ച് അവർ മാറിക്കൊള്ളും. അത്തരം വ്യക്തികളെ ചൂണ്ടിക്കാണിച്ച് പ്രസ്ഥാനത്തെ വിമർശിക്കുന്നത്, ആദർശപാപ്പരത്വം കൊണ്ടാകാം! താങ്കൾക്കും ഷേക്ക് മുഹമ്മദ് കാരക്കുന്നിനും പ്രസ്ഥാനത്തിലെ എല്ലാ മെമ്പേർസിനും ഒരേ അറിവാണെന്ന് താങ്കളും പറയില്ലല്ലോ?
      എന്നാൽ ഖുർ ആനിനും സുന്നത്തിനും എതിരാകാത്ത വിധത്തിൽ മറ്റു ആദർശമുള്ളവരുമായി സഹകരണം സാധ്യമാണ് എന്നതിനു ഞാൻ ഖുർആൻ തന്നെ ഉദ്ദരിച്ചിരുന്നു. മുസ്ലിംകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മതേതരപാർട്ടികളുമായി സഹകരിക്കുന്നത് ആ അടിസ്ഥാനത്തിലാണ്.
      [60:8]
      മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

      ഞാൻ താങ്കളോട് ചോദിച്ച ചോദ്യങ്ങൾക്ക് താങ്കൾ ഇതു വരെ മറുപടി എഴുതിക്കണ്ടില്ല!
      16 hours ago ·
    • Ali Koya
      ‎* താങ്കൾ എടുത്തു പറഞ്ഞ ആയത്തുകളിൽ ഒരായത്ത് പൊതുവായ നിർദ്ദേശവും ഒന്ന് പ്രത്യേക സാഹചര്യത്തിലുള്ള വിധിയുമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

      = താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്‌. പക്ഷെ, ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെ രണ്ട് തരം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന കാര്യം താങ്കള്‍ പരിഗണിച്ചിട്ടുണ്ടോ? ജമാഅത്ത് ഹലാലിനെ ഹറാമാക്കിയെന്നും ഹറാമിനെ ഹലാലാക്കിയെന്നും മറ്റും ആരോപിക്കുമ്പോള്‍ ഇത്തരം ഒരു ഫിഖ്ഹ് ഇസ്‌ലാമിലുണ്ടെന്ന കാര്യം താങ്കള്‍ പരിഗണിക്കാറുണ്ടോ?

      * എന്നാൽ ഇത് നമ്മുടെ തർക്ക വിഷയമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങിനെ ഒരു പാട് അവസരങ്ങളിൽ പലരുടേയും നിലപാടുകൾ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഇങ്ങിനെ എല്ലാ തരം മാർഗദർശനങ്ങളുടെയും ആകത്തുകയാണ് ഇസ്ലാം.

      = തീര്‍ച്ചയായും ഇതൊരു തര്‍ക്ക വിഷയമല്ല, ഇസ്‌ലാമില്‍; പക്ഷെ, വിലയിരുത്തുന്നത് അമ്മാറിനെയാകുമ്പോള്‍ മാത്രമാണത്. ജമാഅത്തെ ഇസ്‌ലാമിയെ വിലയിരുത്തുമ്പോള്‍ ഇതും തര്‍ക്ക വിഷയമാകാറുണ്ട്. അക്കാര്യം താങ്കളുടെ ഓര്‍മ്മയിലുണ്ടാകണം. ഒരു വിഷയം പ്രത്യക്ഷത്തില്‍ കൈകര്യം ചെയ്ത ആയത്തിന്റെയോ ഹദീസിന്റെയോ അടിസ്ഥാനത്തില്‍ മാത്രം ഒരു പ്രസ്ഥാനത്തിന്റെ നയ നിലപാടൂകളെ ശരിയെന്നോ തെറ്റെന്നോ വിധിക്കരുത്. ഒട്ടകക്കള്ളന്മാരുടെ കൈവെട്ടാതിരിക്കാന്‍ ഉമറിനെ പ്രേരിപ്പിച്ചത് പ്രത്യേക സാഹചര്യമായിരുന്നു. അഥവാ, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഒരു വിഷയത്തിന്റെ വിധി, പൊതു വിധിയില്‍ നിന്ന് വ്യത്യസ്തമായ, മറ്റൊന്നായിരിക്കാന്‍ സാദ്ധ്യതയുണ്ട്. അവ ഇജ്തിഹാദിലൂടെ കണ്ടെത്തണം. എല്ലാ പ്രശ്നങ്ങളും എല്ലായ്പോഴും ഖുര്‍ആനിലെ പൊതു വിധികള്‍ക്ക് വിധേയമായിരിക്കണമെന്നില്ലെന്ന, ഈ ആനുകൂല്യം ജമാത്തിന്റെ നയ നിലപാടുകള്‍ക്കും ബാധകമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

      * ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക

      = ഇതിനുള്ള മറുപടിയില്‍ താങ്കള്‍ ചില ലിങ്കുകള്‍ നല്‍കിയിരിക്കുന്നു. താങ്ക്ളുടെ മറുപടി തന്നെ മതിയാവുന്നിടത്ത് ഇതിന്റെ ആവശ്യമില്ലല്ലോ. നമ്മള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളില്‍ ലിങ്കുകള്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും.

      *
      5 - نهي الرسول ( صلى الله عليه وآله ) عن تلقيح النخيل : روى مسلم في صحيحه ، وابن ماجة في سننه ، ثلاث أحاديث تتضمن : أن النبي ( صلى الله عليه وآله ) مر بقوم يلقحون النخيل فقال : لو لم تفعلوا لصلح . قال ثابت بن أنس : فخرج شيصا ، فمر ( صلى الله عليه وآله ) بهم . فقال ( صلى الله عليه وآله ) : ما لنخلكم ؟ قالوا : قلت كذا وكذا . قال ( صلى الله عليه وآله ) : أنتم أعلم بأمور دنياكم ( 3 ) .

      وفي حديث آخر قال : إنما أنا بشر ، إذا أمرتكم بشئ من دينكم فخذوا به ، وإذا أمرتكم بشئ من رأيي فإنما أنا بشر ( 4 ) .

      وفي ثالث قال : أنتم أعلم بأمور دنياكم ( 5 ) .

      = ഹദീസ് വായിച്ചു. പക്ഷെ, എന്റെ ചോദ്യം: ഈ ഇനത്തില്‍ പെടുക ഏതെല്ലാം കാര്യങ്ങളാണെന്നാണ്‌? അതിന്നുള്ള താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. മറ്റേതെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ നബി ഇങ്ങനെ പറഞ്ഞതായി അറിയുമോ? പ്രത്യേകിച്ച് ഭരണം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതൊക്കെ ദുന്‍യാവിന്റെ കാര്യമാണെന്നും അതൊക്കെ കൂടുതലറിയുക നിങ്ങള്‍ക്കാണെന്നും നബി പറഞ്ഞിട്ടുണ്ടോ?

      * നബി(സ) യുടെ സമൂഹം അടിമത്വം നിലനിൽക്കുന്ന ഒരു സമൂഹമായിരുന്നു. അത് അന്നത്തെ ഭൌതിക വ്യവസ്ഥിതിയായിരുന്നു എന്ന് പറയാം. എന്നാൽ ഇന്നത്തെ ഭൌതിക വ്യവസ്ഥിതി വ്യത്യാസമുണ്ട്. അന്ന് നബി (സ) ക്കും സഹാബത്തിനും അടിമകളൂണ്ടായിരുന്നു എന്ന താങ്കൾക്കറിയാമല്ലോ. അടിമത്വം ഇബാദത്തല്ലാത്ത സാഹചര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ അടിമത്വം ശിർക്കാണെങ്കിൽ ഒരിക്കലും പ്രവാചകൻ (സ) അത് അനുവദിക്കുമായിരുന്നില്ല. മാത്രമല്ല; മേലെ സൂചിപ്പിച്ച അടിമത്വം എന്നത് ഈ അടിമത്വത്തെയല്ല ഉദ്ദേശിച്ചതെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഖുർആൻ സൂക്തങ്ങളൂം ഹദീസുകളും ഞാൻ നേരത്തെ കൊടൂത്തിരുന്നു. എന്നാൽ ഇസ്ലാം അടിമത്വത്തെയും പടിപടിയായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. പക്ഷേ അത് ശിർക്കിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന്ന് ഒന്നാം സ്ഥാനം കൊടുക്കുന്നു.

      = 1. "അടിമത്വം ഇബാദത്തല്ലാത്ത സാഹചര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു." എന്ന് താങ്കള്‍ പറയുന്നു. അപ്പോള്‍ അടിമത്തം ഇബാദത്താകുന്ന സാഹചര്യവും ഉണ്ടെന്നാണോ ഇതിന്നര്‍ത്ഥം?
      2. "ഈ അടിമത്വം ശിർക്കാണെങ്കിൽ ഒരിക്കലും പ്രവാചകൻ (സ) അത് അനുവദിക്കുമായിരുന്നില്ല." ഈ സൂചിപ്പിക്കപ്പെട്ട അടിമത്തം ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി പറഞ്ഞിട്ടുണ്ടോ?
      3. "മാത്രമല്ല; മേലെ സൂചിപ്പിച്ച അടിമത്വം എന്നത് ഈ അടിമത്വത്തെയല്ല ഉദ്ദേശിച്ചതെന്നും ഇതിൽ നിന്ന് വ്യക്തമാണ്." രണ്ട് തരം അടിമത്തങ്ങളെക്കുറിച്ച് താങ്കളിവിടെ പറയുന്നു. ഒന്ന് മറ്റൊന്നില്‍ നിന്ന് എങ്ങനെയആണ്‌ തിരിച്ചറിയാന്‍ കഴിയുക? അടിമത്തം ഇബാദത്തിന്റെ ഭാഗമാണെന്ന് ജമാഅത്ത് പറയുമ്പോള്‍ ഏത് തരം അടിമത്തമാണ്‌ ജമാഅത്ത് ഉദ്ദേശിച്ചതെന്നാണ്‌ താങ്കള്‍ കരുതുന്നത്? ഇബാദത്തിന്റെ പരിധിയില്‍ അടിമത്തം വരില്ലെന്ന് പറയുമ്പോള്‍ നബിക്കും സഹാബികള്‍ക്കും അടിമകളുണ്ടായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് താങ്കള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ കാരണമെന്താണ്‌? ആ അടിമത്തം ശീര്‍ക്കാണെന്ന് ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
      4. സഹാബികളില്‍ ചിലര്‍ അടിമകളായിരുന്നു. ചിലര്‍ മുസ്‌ലിംകളുടെയും; മറ്റു ചിലര്‍ അമുസ്‌ലിംകളുടെയും. അമുസ്‌ലിം യജമാനന്മാരുടെ അടിമകളായ മുസ്‌ലിംകള്‍ തങ്ങളുടെ യജമാനമാര്‍ക്ക് ഏതെല്ലാം വിഷയത്തിലാണ്‌ അടിമപ്പെട്ടിരുന്നത്? (ബിലാലിനെയും മറ്റും ഉദാഹരണമാക്കാം)


      * ജമാ അത്തിന്റെ സ്ഥാപകനേതാക്കളായ പലരും (അലി മിയാൻ ഉദാഹരണം) പിന്നീട് ജമാ അത്തെ ഇസ്ലാമിയെ ഉപേക്ഷിച്ചു പോയല്ലോ? അത് യഥാർത്ഥ ഇസ്ലാം തങ്ങൾക്ക് വേണ്ടെന്ന് കരുതിയായിരുന്നോ? അവർ ആദ്യം ജമാ അത്തിൽ ചേരുമ്പോൾ എന്താണോ പ്രതീക്ഷിച്ചിരുന്നത്, അതല്ല ജമാ അത്ത് എന്ന് മനസ്സിലായതു കൊണ്ടാണെന്നത് വ്യക്തമാണ്. അതു തന്നെയാണ് കേരളത്തിലെ പണ്ഡിതന്മാരുടേയും അവസ്ഥ. അതിൽ ഇബാദത്തിന്റെ അർത്ഥം മാത്രമല്ല ഉള്ളത്. ഇബാദത്തിന്റെ അർത്ഥം മാറ്റിപ്പറയാൻ ജമാ അത്തിനെ പ്രേരിപ്പിച്ചത് മതരാഷ്ട്രവാദം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്.

      = ഇതൊരു സുന്നീ മറുപടി പോലെ തോന്നുന്നു. ഒരു തരം തഖ്‌ലീദ് മനോഭാവത്തോടെയുള്ള മറുപടി. തഖ്‌ലീദിന്ന് മുജാഹിദുകള്‍ എതിരാണെന്നാണ്‌ എന്റെ അറിവ്. അത്കൊണ്ട് എന്റെ ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു: <<2. = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ? 3. = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ്‌ താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ്‌ ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?>>

      * ഇസ്ലാമിക സമൂഹത്തെ ഇന്റർനാഷണൽ റെവലൂഷണറി പാർട്ടിയുടെ സഖാക്കളായി ചിത്രീകരിച്ച മൌദൂദി അവരുടെ ദൌത്യം എന്തായിരിക്കണമെന്ന് വിശദീകരിച്ചു കൊണ്ടെഴുതിയതു കാണുക.
      “വാസ്തവത്തിൽ മുസൽമാന്റെ അസ്തിത്വം അനിസ്ലാമിക ഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്...ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമിക വ്യ്‌വസ്ഥ നടപ്പാക്കാൻ അത്യധ്വാനം ചെയ്യുകയെന്നതാണ് ഈമാൻ സത്യസന്ധമാണെന്നതിന്റെ തെളിവ്. ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുതകാണിക്കില്ല എന്നൊന്നും പ്രശ്നമാക്കേണ്ടതില്ല. അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2). ഇവിടെ അനിസ്ലാമിക ഭരണവ്യ്‌വസ്ഥയെ അഥവാ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയെ തുടച്ചുനീക്കേണ്ടതിനു വാൾ ഉപയോഗിക്കണം എന്നെഴുതിയത് മൌദൂദിയാണ്. മുജാഹിദുകൾ വെറുതെ ആരോപിക്കുകയല്ല.

      = ഇവിടെ വാള്‌, ഉറ എന്നൊക്കെ കണ്ടപ്പോഴേക്ക് അത് വാള്‌ കൊണ്ട് യുദ്ധം ചെയ്യാനുള്ള ആഹ്വാനമാണെന്ന് താങ്കള്‍ ധരിച്ചത്, ഇത് പറഞ്ഞത് മൌദൂദി ആയത് കൊണ്ട് മാത്രമാണ്‌. ഇപ്പോള്‍ നമ്മുടെ നാട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്‌. വാള്‌, പരിച, അമ്പ്, വില്ല്‌, വെടി, ബോംബ്, യുദ്ധം, യുദ്ധതന്ത്രം, പോരാട്ടം, വെട്ടിനിരത്തല്‍, തുടച്ചു നീക്കല്‍, തച്ചു തകര്‍ക്കല്‍ എന്നിങ്ങനെ പല പദങ്ങളും ഉപയോഗിക്കാറുണ്ട്. താങ്കളുള്‍പ്പെടെ ആരും ഇവയൊന്നും അക്ഷരാര്‍ത്ഥത്തിലെടുക്കാറില്ല. എന്നാല്‍, മൌദൂദി വാള്‌, ഉറ എന്നെഴുതിയപ്പോള്‍ താങ്ക്ളത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുക്കുകയും യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മൌദൂദി ജീവിച്ചിരുന്ന കാലത്തെ ഇന്ത്യയിലെ ഭരണകൂടത്തെ വാളുപയോഗിച്ച് തോല്‍പ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നോ? അക്ഷരാര്‍ത്ഥത്തില്‍ തന്നെ യുദ്ധമാണ്‌ അദ്ദേഹമുദ്ദേശിച്ചതെങ്കില്‍ ആധുനിക കാലത്തെ ഏതെങ്കിലും ആയുധമുപയോഗിക്കാന്‍ ഉപദേശിക്കുമായിരുന്നില്ലേ? അത്തരത്തില്‍ വല്ല ആഹ്വാനവും അദ്ദേഹം നല്‍കിയതായി അറിയാമോ? മൌദൂദി ഇന്ത്യയില്‍ യുദ്ധം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തതായി താങ്കള്‍ കരുതുന്നുണ്ടോ?

      * [60:8]
      മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

      = ഈ ആയത്ത് അനിസ്‌ലാമിക പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള തെളിവാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
      6 hours ago ·
    • Abdul Samad Mr. Jamal, മുജാഹിദ്‌ സുഹൃത്തുക്കള്‍ ഒത്തുചേരുന്ന ഏതെന്കിലും ഗ്രൂപ്പ്‌ ഉണ്ടോ