- Jamal Thandantharayilമുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം ഖുർആനും സുന്നത്തുമായതു കൊണ്ട് അതിന്റെ നയങ്ങളിൽ മാറ്റം വരേണ്ട ആവശ്യമില്ല. കാരണം ഇസ്ലാം ദീൻ പൂർണ്ണമായതാണ്. അല്ലാഹു നിയോഗിച്ച പ്രവാചകനെക്കാൾ നന്നായി അതിനെ വിശദീകരിക്കാൻ ആരുമില്ല. പ്രവാചകനിലൂടെ പൂർണ്ണമാക്കപ്പെട്ട ദീനിൽ മുജാഹിദുകൾ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നില്ല. ഉണ്ടെന്ന് അഭിപ്രായമുള്ളവർക്ക് പ്രമാണങ്ങളിൽ നിന്ന് തെളിവ് ഉദ്ദരിക്കാം
എന്നാൽ ദീനിനെ മനസ്സിലാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പണ്ഡിതന്മാർക്കും പ്രവർത്തകർക്കും എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ തെളിവ് ലഭിക്കുന്നതിനനുസരിച്ച് തിരുത്തിയിട്ടുണ്ട്. തിരുത്തുകയും ചെയ്യും.
സംഘടനക്ക് ഒരു ഭരണഘടന ഉണ്ട്. അത് വളരെ ലളിതമായി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ...തുടങ്ങിയ അംഗങ്ങളെ എങ്ങിനെ തിരഞ്ഞെടുക്കണമെന്നും അതിന്റെ പ്രവർത്തനരീതികളെയും നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുന്നതുമാണ്. വിദേശ നാടുകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹീ സെന്ററുകളാകുമ്പോൾ അവ നിലനിൽക്കുന്ന നാടീന്റെ സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാവുന്ന നിലയിലുള്ള നിയമങ്ങളായിരിക്കും.
എന്നാൽ ജമാ അത്തെ ഇസ്ലാമിയുടെ ആദർശം ഖുർആനും സുന്നത്തുമാണെന്ന് പറയുന്നതിൽ പോരായ്മയുള്ളതിനാലാണെന്ന് തോന്നുന്നു; അവർ അവരുടെ ആദർശം എന്ന പേജിലും സംഘടന എന്ന പേജിലും പലതരം വിശദീകരണങ്ങളും നൽകുന്നു (നബി (സ) പഠിപ്പിച്ചത് പോരാഞ്ഞിട്ട്?). അവയാകട്ടെ; പലപ്പോഴും തിരുത്തേണ്ടിവരികയും ചെയ്യുന്നു. മനുഷ്യരല്ലേ; തെറ്റുപറ്റാൻ സാധ്യത ഉണ്ട്.
എന്തുകൊണ്ട് അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചെങ്കിലും ജമാഅത്തെ ഇസ്ലാമി അവ തിരുത്തി ആദർശം എന്നത് മുജാഹിദുകൾ പറയുന്നതു പോലെ ഖുർആനും സുന്നത്തും (സലഹുസ്വാലിഹീങ്ങൾ മനസ്സിലാക്കിയതു പോലെ) എന്ന് മാത്രമാക്കുന്നില്ല? അല്ലാഹു ത്യപ്തിപ്പെട്ട് തന്ന ഒരു മതത്തെ, പൂർണ്ണമാക്കിയ ദീനിനെ, അതേ പോലെ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതിനു പകരം ‘സമഗ്രമായി‘ അവതരിപ്പിക്കേണ്ട ആവശ്യം എങ്ങിനെയുണ്ടായി? - Jamal Thandantharayil<<= ഈ രീതിയില്‍ താങ്കള്‍ തന്നെ അപലപിക്കുന്ന, ആദര്‍ശമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏതില്‍ വേണമെങ്കിലും ഒരു മുജാഹിദിന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന് പറയുന്നതിലെ അപകടം ഇപ്പോഴെങ്കിലും താങ്കള്‍ ഗ്രഹിക്കുമായിരിക്കും.
പിന്നെ, നമ്മുടെ ചര്‍ച്ച ഇസ്‌ലാമിന്റെ ആദര്‍ശവും നയവും സംബന്ധിച്ചാണ്.>> ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ) മുജാഹിദിനു ചേർന്ന് പ്രവർത്തിക്കാം എന്ന് മുജാഹിദുകൾ പറയുന്നില്ല; എന്റെ അറീവിൽ അത് പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്. എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്. എന്നാൽ ചില ആളുകൾ ഖുർ ആനിനെയും സുന്നത്തിനെയും, അത് മുന്നോട്ട് വെക്കുന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെയും മനസ്സിലാക്കാതെ, നിരീശ്വരവാദ പ്രസ്ഥാനങ്ങളിലും, അവയെക്കുറീച്ചും എന്താണെന്ന് മനസ്സിലാക്കാതെ ഒരേ സമയം പ്രവർത്തിക്കുന്നുണ്ടെങ്കിൽ(ഇതല്ലേ താങ്കൾ ആരോപിക്കുന്നത്) അവർ ഇസ്ലാമിനെയോ, മുജാഹിദ് പ്രസ്ഥാനത്തെയോ നിരീശ്വര വാദ പ്രസ്ഥാനത്തെയോ മനസ്സിലാക്കിയിട്ടില്ല എന്നല്ലാതെ അത് ഇസ്ലാമിന്റെയോ മുജാഹിദ്പ്രസ്ഥാനത്തിന്റെയോ കുറ്റമല്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആക്യഷ്ടരായി എല്ലാത്തരം ആദർശക്കാരും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതു കൊണ്ട് (അവരിൽ വ്യത്യസ്ത് അളവിൽ ഇസ്ലാമിനെ മനസ്സിലാക്കിയവരുണ്ടാകാം) കാര്യങ്ങൾ യഥവിധി മനസ്സിലാക്കാത്തവർക്ക് തോന്നുന്ന തെറ്റിദ്ധാരണകളിലൊന്നാണിത്.
= ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ടുള്ള നബിയുടെ പ്രസ്താവനയില്‍ നയമോ നയം മാറ്റമോ ഇല്ല. ഒരു അഭിപ്രായപരകടനവും അത് തെറ്റെന്ന് ബോദ്ധ്യം വന്നപ്പോഴുള്ള തിരുത്തലുമാണുള്ളത്. നയം മാറ്റത്തിന് ഉദാഹരണം വേറെ അന്വേഷിക്കണം:>> ശരിയാണ്. എന്നാൽ നബി (സ) പിന്നീട് ഭൌതിക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ നേരിട്ട് അഭിപ്രായം പറയുന്നതിനു പകരം അനുയായികളോട് കൂടിയാലോചിക്കുന്ന പതിവുണ്ടായിരുന്നെന്നാണ് ഞാൻ മനസ്സിലാക്കിയത്. നബി (സ) പറയുകയും ചെയ്തില്ലെ? ഭൌതിക കാര്യങ്ങൾ നിങ്ങൾക്കാണ് കൂടുതൽ അറിയുക എന്ന്! ഇത് നയത്തിൽ വന്ന മാറ്റമല്ലെ?
ഇനി മദ്യത്തിന്റെ കാര്യം
<<രണ്ട് രീതിക്കും ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്.>> ഇസ്ലാമിക ചരിത്രത്തിൽ മാത്യക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്. കാരണം ഇസ്ലാമിക ചരിത്രം എന്നാൽ ഇന്ന് വരെയുള്ള ഇസ്ലാമിന്റെ ചരിത്രം ഉണ്ടല്ലോ? അതിൽ മുസ്ലിംകൾക്ക് ജയവും അപജയവും ഉണ്ടായിട്ടുണ്ട്. തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാൽ പ്രവാചകന്റെ കാലഘട്ടം ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ, പ്രവാചകന്റെ കാലത്ത് ഈ രണ്ട് രീതിക്കും മാത്യകയുണ്ടെങ്കിൽ അതിനാണ് നാം ഇസ്ലാം എന്ന് പറയുന്നത്. ഇസ്ലാമിനെതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല.
നാം ഒരു മധ്യമ സമുദായമാണ്. ഒരു അതിരു കവിച്ചിലും ഇസ്ലാം അനുവദിക്കുന്നില്ല. നയങ്ങൾ ഏതുവരെയാകാം എന്ന് അത് മാർഗദർശനം നൽകുന്നുണ്ട്. ബിലാൽ(റ) യുടെയും അമ്മാർ (റ) യുടെയും ചരിത്രത്തിൽ നിന്ന് അതിനു പ്രവാചകന്റെ പ്രതികരണത്തിൽ നിന്ന് ഈ നയങ്ങൾ ഇസ്ലാമിന്റെ ഭാഗമാണെന്ന് നാം മനസ്സിലാക്കുന്നു.
അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്തഎന്ന് പറയുമ്പോൾ അല്ലെങ്കിൽ ഇസ്ലാമിനെതിരാകാത്ത എന്നോ ഖുർ ആനിനും സുന്നത്തിനും എതിരാകാത്ത എന്നോ പറയുമ്പോൾ ഈ ഇസ്ലാമിനെത്തന്നെയാണ് നാം ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് ഈ പൊതുനയത്തിൽ വ്യത്യാസം വരേണ്ടതില്ല എന്ന് പറയുന്നത്.
<< = ഇപ്പറഞ്ഞ കാര്യം ഒരു നയമായിരുന്നോ അതല്ല ഒരു പെരുമാറ്റ വൈകല്യമായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. എങ്കിലും താങ്കള്‍ നയമെന്ന നിലയില്‍ ചൂണ്ടിക്കാണിച്ചതിനാല്‍ അങ്ങനെ തന്നെ അതിനെ കണക്കാക്കാം. നബിയുടെ ഒരു 'നയം' തെറ്റുന്നു; അല്ലാഹു ഇടപെടുന്നു; നബി 'നയം മാറ്റുന്നു'. >>ഞാൻ നയമെന്ന് പറഞ്ഞതിനാൽ താങ്കൾ നയമല്ലാത്തതിനെ നയമാക്കേണ്ട. അത് നയമല്ലെങ്കിൽ ഞാൻ തിരുത്താം. യഥാർത്ഥത്തിൽ ഏതാണ് നയം എന്നതല്ല നമ്മുടെ തർക്കവിഷയം. ആദർശം തന്നെയാണ്. നയം എന്ന പദം ഞാൻ ഉപയോഗിച്ചതിനു പകരം ആദർശം എന്ന് തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ കുറെ അനാവശ്യ ചർച്ച ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു.
അബ്ദില്ലാഹിബ്നു ഉമ്മി മക്തൂമിനെ (റ) പിന്നീട് നബി (സ) കാണുമ്പോൾ സ്വീകരിച്ചിരുന്ന നയത്തെ പ്പറ്റി – നയം ഒഴിവാക്കാം - പിന്നീട് നബി (സ) അദ്ദേഹത്തെ കാണുമ്പോൾ വളരെ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് ‘ സൂറത്ത് അബസ‘ യുടെ തഫ്സീർ ഗ്രന്ഥങ്ങളിൽ കാണാം.
<<= ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിനെ ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെയല്ല വീക്ഷിക്കുന്നത്. സമഗ്രമായാണ്. ചില കോണുകളിലൂടെ മാത്രം ഇസ്‌ലാമിനെ വീക്ഷിച്ചു ശീലിച്ചവര്‍ക്ക് ഇസ്‌ലാമിന്റെ സമഗ്രത ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് കുഴപ്പം.>>
മുജാഹിദ് പ്രസ്ഥാനം ചില കോണുകളിലൂടെ മാത്രമാണ് ഇസ്ലാമിനെ കാണുന്നത് എന്ന് എന്തടീസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്.? മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ എന്ന നിലക്കാണ് ഇസ്ലാമിനെ കാണുന്നത്. അത് പോരാഞ്ഞിട്ടാണോ സമഗ്രമായി ജമാ അത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത്?
<< = ഇബാദത്തിന്റെ അര്‍ത്ഥം സംബന്ധിച്ചുള്ള, ചില മുജാഹിദ് ഉദ്ധരണികള്‍ കാണുക:
"മനുഷ്യ വംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലാഹുവിന്റെ മാത്രം അടിമത്തം സ്വീകരിക്കാന്‍ തയ്യാറാക്കുകയെന്നതാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്." (അല്‍മനാര്‍, പുസ്തകം: 15, ലക്കം: 7, പേജ് 188, ഉദ്ധാരണം: ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും പേജ് 173)>>
എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!Wednesday at 8:23pm · · 1 person - Ali KoyaJamal Thandantharayil * ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ)
= ഈ ചോദ്യം താങ്കള്‍ സ്വയം ചോദിക്കണം. കാരണം, ആദര്‍ശമില്ലാത്ത പാര്‍ട്ടികള്‍ എന്നത് താങ്കളുടെ തന്നെ പ്രയോഗമണ്. ആ പ്രയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനൊരു ചോദ്യം ചോദിച്ചുവെന്നേയുള്ളു. ആ ചോദ്യത്തിന് താങ്കള്‍ ഉത്തരം നല്‍കിയിട്ടുമില്ല.
* ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ) മുജാഹിദിനു ചേർന്ന് പ്രവർത്തിക്കാം എന്ന് മുജാഹിദുകൾ പറയുന്നില്ല; എന്റെ അറീവിൽ അത് പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്.
= താങ്കള്‍ നല്ലൊരു തമാശകാരനാണെന്ന് തോന്നുന്നു. ഒരു ജമാഅത്ത്കാരന്ന്/ അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ജമാഅത്ത് പറഞ്ഞിട്ടുണ്ടെന്നാണോ ഈ പരാമര്‍ശത്തിന്റെ അര്‍ത്ഥം?
ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ് മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോതാങ്കള് പറഞ്ഞതിന്റെ അര്‍ത്ഥം?
വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നാണ് താങ്കളുദ്ദേശിച്ചതെങ്കില്‍ അത് (രണ്ടും) തറ്റാണെന്ന് എനിക്ക് പറയേണ്ടി വരും. അത് തെളിയിക്കാനും കഴിയും.
* എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.
= ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്. ആര് നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? വ്യക്തമാക്കുമല്ലോ.
* എന്നാൽ ചില ആളുകൾ ഖുർ ആനിനെയും സുന്നത്തിനെയും, അത് മുന്നോട്ട് വെക്കുന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെയും മനസ്സിലാക്കാതെ, നിരീശ്വരവാദ പ്രസ്ഥാനങ്ങളിലും, അവയെക്കുറീച്ചും എന്താണെന്ന് മനസ്സിലാക്കാതെ ഒരേ സമയം പ്രവർത്തിക്കുന്നുണ്ടെങ്കിൽ(ഇതല്ലേ താങ്കൾ ആരോപിക്കുന്നത്) അവർ ഇസ്ലാമിനെയോ, മുജാഹിദ് പ്രസ്ഥാനത്തെയോ നിരീശ്വര വാദ പ്രസ്ഥാനത്തെയോ മനസ്സിലാക്കിയിട്ടില്ല
= നിരീശ്വരവാദ പ്രസ്ഥനങ്ങള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് വേണ്ടത്ര വ്യക്തമല്ല. യുക്തിവാദപ്രസ്ഥനം എന്നായിരിക്കില്ലെന്ന് കരുതുന്നു. കാരണം, അങ്ങനെ ഒരു മുജാഹിദും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ, ഭൌതികവാദം അടിത്തറയാക്കിയിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് വിരോധമില്ലെന്ന് കരുതുന്നവരാണ് മുജാഹിദ് പ്രസ്ഥാനം എന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ധാരണ തെറ്റാണെങ്കില്‍ അത് പറയണം. അതോടൊപ്പം, ഒരേ സമയം ഇത്തരം കക്ഷികളുടെയും - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - മുജാഹിദ് പ്രസ്ഥാനത്തിന്റെയം ഭാരവാഹികളായിട്ടുള്ള ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തോ അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കാമോ?
* മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആക്യഷ്ടരായി എല്ലാത്തരം ആദർശക്കാരും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതു കൊണ്ട് (അവരിൽ വ്യത്യസ്ത് അളവിൽ ഇസ്ലാമിനെ മനസ്സിലാക്കിയവരുണ്ടാകാം) കാര്യങ്ങൾ യഥവിധി മനസ്സിലാക്കാത്തവർക്ക് തോന്നുന്ന തെറ്റിദ്ധാരണകളിലൊന്നാണിത്.
= ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക. അതോടൊപ്പം, ഇക്കാലത്തിനിടയില്‍ എത്ര പേര്‍ക്ക് ബോദ്ധ്യം വരുകയും പശ്ചാത്തപിച്ചു പിന്‍മാറുകയും ചെയ്തുവെന്ന് അറിയാമോ?
* എന്നാൽ നബി (സ) പിന്നീട് ഭൌതിക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ നേരിട്ട് അഭിപ്രായം പറയുന്നതിനു പകരം അനുയായികളോട് കൂടിയാലോചിക്കുന്ന പതിവുണ്ടായിരുന്നെന്നാണ് ഞാൻ മനസ്സിലാക്കിയത്. നബി (സ) പറയുകയും ചെയ്തില്ലെ? ഭൌതിക കാര്യങ്ങൾ നിങ്ങൾക്കാണ് കൂടുതൽ അറിയുക എന്ന്! ഇത് നയത്തിൽ വന്ന മാറ്റമല്ലെ?
= നബി, അദ്ദേഹത്തിന്റെ അനുചരന്മാരുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത് 'ഭൌതിക കാര്യങ്ങളി'ലാണെന്ന് താങ്കള്‍ പറയുന്നു. ഭൌതിക കാര്യങ്ങള്‍ എന്നത് കൊണ്ട് എന്താണ് താങ്കളുദ്ദേശിച്ചത്?
'ഭൌതിക കാര്യങ്ങള്‍' നിങ്ങള്‍ക്കാണ് കൂടുതലറിയുകയെന്ന് നബി പറഞ്ഞെന്നും താങ്കള്‍ പറയുന്നു. ഇവിടെ 'ഭൌതിക കാര്യങ്ങള്‍' എന്നത് കൊണ്ട് നബി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകാമോ?
* <<രണ്ട് രീതിക്കും ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്.>> ഇസ്ലാമിക ചരിത്രത്തിൽ മാത്യക എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്. കാരണം ഇസ്ലാമിക ചരിത്രം എന്നാൽ ഇന്ന് വരെയുള്ള ഇസ്ലാമിന്റെ ചരിത്രം ഉണ്ടല്ലോ? അതിൽ മുസ്ലിംകൾക്ക് ജയവും അപജയവും ഉണ്ടായിട്ടുണ്ട്. തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാൽ പ്രവാചകന്റെ കാലഘട്ടം ആണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ, പ്രവാചകന്റെ കാലത്ത് ഈ രണ്ട് രീതിക്കും മാത്യകയുണ്ടെങ്കിൽ അതിനാണ് നാം ഇസ്ലാം എന്ന് പറയുന്നത്. ഇസ്ലാമിനെതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല.
= "ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകയുമുണ്ട്." എന്ന എന്റെ പ്രസ്താവനയെ താങ്കള്‍ തെറ്റിദ്ധരിക്കേണ്ടതുണ്ടായിരുന്നില്ല. കാരണം, ഉടനെത്തന്നെ ബിലാല്‍, അമ്മാര്‍ എന്നിവരുടെ പരസ്പരവിരുദ്ധമായ നയങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവ പരസ്പര വിരുദ്ധമാണെന്നത് ശരിയാണ്. എന്നാല്‍ അവയില്‍ ഒന്ന് ഇസ്‌ലാമികവും മറ്റേത് അനിസ്‌ലാമികവുമാണെന്ന് പറയാന്‍ കഴിയുകയില്ല. കാരണം രണ്ട് ശൈലിയും ഖുര്‍ആന്‍ അംഗീകരിച്ചിരിക്കുന്നു.
* ഇസ്ലാമിനെതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല.
= ഇതിന്റെ മറുപടിയായി എന്റെ പഴയ ഒരു കുറിപ്പ് ആവര്‍ത്തുക മാത്രം ചെയ്യുന്നു. "= കള്ളന്റെ കൈ വെട്ടണമെന്നാണ് ഇസ്‌ലാമിന്റെ, വിധി. ഖുര്‍ആനിലത് കാണാം. എന്നാല്‍ ഉമര്‍ ഖലീഫയായിരിക്കെ, ഒട്ടകത്തെ മോഷ്ടിച്ച് അറുത്ത് ഭക്ഷിച്ച കള്ളന്മാര്‍ പിടികൂടപ്പെട്ടു. ഖലീഫ അവരുടെ കൈവെട്ടിയില്ല. പകരം കള്ളന്മാരുടെ യജമാനനെക്കൊണ്ട് ഒട്ടകത്തിന്റെ വിലയുടെ ഇരട്ടി പിഴയടപ്പിച്ചു. ഈ കേസില്‍ ഉമര്‍, ഖുര്‍ആനിന് വിരുദ്ധമായി വിധി കല്‍പ്പിച്ചുവെന്ന് വിവേകമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. എന്നാല്‍ മോഷ്ടിച്ചവന്റെ കൈ വെട്ടുകയെന്ന സൂക്തത്തിന് പ്രത്യക്ഷത്തില്‍ വിരുദ്ധമായാണ് ഉമര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. വിജ്ഞാനമെന്നാല്‍ അക്ഷരപൂജയല്ലെന്ന് ഇത് ബോദ്ധ്യപ്പെടുത്തുന്നു." // പ്രത്യക്ഷത്തില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് തോന്നാവുന്ന ചില കാര്യങ്ങള്‍ നബിയില്‍ നിന്നും സഹാബത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് താങ്കളും സമ്മതിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
* മുജാഹിദ് പ്രസ്ഥാനം ചില കോണുകളിലൂടെ മാത്രമാണ് ഇസ്ലാമിനെ കാണുന്നത് എന്ന് എന്തടീസ്ഥാനത്തിലാണ് താങ്കൾ പറയുന്നത്.? മുജാഹിദുകളെ സംബന്ധിച്ചിടത്തോളം അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ എന്ന നിലക്കാണ് ഇസ്ലാമിനെ കാണുന്നത്. അത് പോരാഞ്ഞിട്ടാണോ സമഗ്രമായി ജമാ അത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത്?
= അത് പോരായ്മകളുള്ളതാണെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ലല്ലോ. അത് പരിപൂര്‍ണ്ണമല്ലെന്നും പറഞ്ഞിട്ടില്ല. അത് സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്നാണ് ജമാഅത്ത് പറഞ്ഞത്. അതിനെ പരിഹസിക്കുകയാണ് മുജാഹിദുകള്‍ പലപ്പോഴും ചെയ്യാറുള്ളത്. അതിരിക്കട്ടെ. താങ്കള്‍ പറഞ്ഞ "അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ" സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥയാണെന്ന് മുജാഹിദ് പ്രസ്ഥാനം കരുതുന്നുണ്ടോ? അതിനൊത്ത നയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടോ?
* എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!
= ഇത് താങ്കള്‍ തന്നെ ഇനിയും വിശദീകരിക്കേണ്ടതുണ്ട്.Thursday at 5:09am · - Jamal Thandantharayil<<= ഈ ചോദ്യം താങ്കള്‍ സ്വയം ചോദിക്കണം. കാരണം, ആദര്‍ശമില്ലാത്ത പാര്‍ട്ടികള്‍ എന്നത് താങ്കളുടെ തന്നെ പ്രയോഗമണ്. ആ പ്രയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനൊരു ചോദ്യം ചോദിച്ചുവെന്നേയുള്ളു. ആ ചോദ്യത്തിന് താങ്കള്‍ ഉത്തരം നല്‍കിയിട്ടുമില്ല.>> ഇത് ഞാൻ എവിടെ പറഞ്ഞു സുഹ്യത്തെ?
<<Jamal Thandantharayil * ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ)
= ഈ ചോദ്യം താങ്കള്‍ സ്വയം ചോദിക്കണം. കാരണം, ആദര്‍ശമില്ലാത്ത പാര്‍ട്ടികള്‍ എന്നത് താങ്കളുടെ തന്നെ പ്രയോഗമണ്. ആ പ്രയോഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാനൊരു ചോദ്യം ചോദിച്ചുവെന്നേയുള്ളു. ആ ചോദ്യത്തിന് താങ്കള്‍ ഉത്തരം നല്‍കിയിട്ടുമില്ല.
* ആദർശമില്ലാത്ത ഏത് പാർട്ടികളിലും (ഏതാണീ ആദർശമില്ലാത്ത പാർട്ടികൾ - ഒരാദർശവുമില്ലാതെ ആരെങ്കിലും ഒരു പാർട്ടി ഉണ്ടാക്കുമോ) മുജാഹിദിനു ചേർന്ന് പ്രവർത്തിക്കാം എന്ന് മുജാഹിദുകൾ പറയുന്നില്ല; എന്റെ അറീവിൽ അത് പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്.
= താങ്കള്‍ നല്ലൊരു തമാശകാരനാണെന്ന് തോന്നുന്നു. ഒരു ജമാഅത്ത്കാരന്ന്/ അല്ലെങ്കില്‍ ഒരു മുസ്‌ലിമിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ജമാഅത്ത് പറഞ്ഞിട്ടുണ്ടെന്നാണോ ഈ പരാമര്‍ശത്തിന്റെ അര്‍ത്ഥം?
ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ് മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോതാങ്കള് പറഞ്ഞതിന്റെ അര്‍ത്ഥം?
വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നാണ് താങ്കളുദ്ദേശിച്ചതെങ്കില്‍ അത് (രണ്ടും) തറ്റാണെന്ന് എനിക്ക് പറയേണ്ടി വരും. അത് തെളിയിക്കാനും കഴിയും>> എന്റെ അറീവിൽ അത് (മുജാഹിദുകൾക്ക് ഏത് പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കാം എന്നത്) പറഞ്ഞു കൊണ്ടിരിക്കുന്നത് ജമാ അത്തുകാർ മാത്രമാണ്.
<<* എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.
= ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്. ആര് നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? വ്യക്തമാക്കുമല്ലോ.>> ഇതിനു ഞാൻ നേരത്തെ എഴുതിയത് ഒന്നുകൂടി പേസ്റ്റ് ചെയ്യുന്നു: താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട്. ഖുർആനിനും സുന്നത്തിനുമനുസരിച്ചുള്ള, അല്ലെങ്കിൽ ഖുർആനും സുന്നത്തിനും എതിരാവാത്ത നയങ്ങൾ എടുക്കുക എന്നതാണ്; മുജാഹിദ് പ്രസ്ഥാനം ദൈവികേതര ഭരണ വ്യവസ്ഥിതിയായ ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിൽ സ്വീകരിച്ചിരിക്കുന്ന നയം. ഖുർആനും സുന്നത്തും അടിസ്ഥാന ആദർശമായി സ്വീകരിച്ചതു കൊണ്ടും അത് സ്രഷ്ടാവിന്റെ ദീനായതിനാൽ മനുഷ്യന്റെ എല്ലാ ജീവിതമേഖലകളിലേക്കും വെളിച്ചം വീശുന്നതുകൊണ്ടുമാവാം ഈ പൊതു നയത്തിൽ മാറ്റം വരുത്തേണ്ടി വരാത്തത്!
<<പ്രത്യക്ഷത്തില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് തോന്നാവുന്ന ചില കാര്യങ്ങള്‍ നബിയില്‍ നിന്നും സഹാബത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് താങ്കളും സമ്മതിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.>> ഞാൻ ഖുർ ആനിനും സുന്നത്തിനും എതിരായി പ്രവാചകനിൽ നിന്നും സഹാബത്തിൽ നിന്നും ഒരു മാത്യകയുമില്ല എന്നാണ് പറഞ്ഞത്. വ്യഭിചരിച്ചതു മൂലം സഹാബികൾ എറിഞ്ഞു കൊല്ലപ്പെട്ടിട്ടുണ്ട്. അവിടെ വ്യഭിചാരം ഖുർആനും സുന്നത്തിനും എതിരാണ്. പ്രത്യക്ഷത്തിലും പരോക്ഷത്തിലും. എന്നാൽ തെറ്റ് ചെയ്തവർ പശ്ചാത്തപിക്കുന്നതിനു അവരിൽ മാത്യകയുണ്ട് എന്ന് പറയാം. ഇതാണ് ഞാൻ ഉദ്ദേശിച്ചത്. ഇവിടെ പ്രവാചകതിരുമേനിയുടെ ജീവിതകാലത്തു തന്നെ ഇസ്ലാം പൂർണ്ണമായെന്നും അതിനു ശേഷം ആരിലുള്ള നടപടിക്രമങ്ങളൂം ആ അധ്യാപനങ്ങൾക്കനുസ്യതമായിരുന്നു എന്നുമാണ് നാം മനസ്സിലാക്കുന്നത്.
<<താങ്കള്‍ പറഞ്ഞ "അല്ലാഹു ത്യപ്തിപ്പെട്ട് തന്ന, പ്രവാചകനിലൂടെ പൂർത്തിയാക്കിത്തന്ന ദീൻ" സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥയാണെന്ന് മുജാഹിദ് പ്രസ്ഥാനം കരുതുന്നുണ്ടോ? അതിനൊത്ത നയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടോ?>>
സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥ എന്നാൽ എന്താണ് താങ്കൾ മനസ്സിലാക്കിയത്. മുജാഹിദുകൾ ചെയ്യുന്നതിൽ നിന്ന് അധികമായി ഈ സമഗ്രത വ്യക്തമാക്കാൻ ജമാ അത്ത് എന്താണ് ചെയ്തത്?Thursday at 11:32am · - Ali Koyaഞാന്‍ നേരത്തെ താങ്കളോട് ചോദിച്ചതും എന്നാല്‍ താങ്കള്‍ വിശദീകരിച്ചിട്ടില്ലാത്തതുമ
ായ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധയില്‍ പെടുത്തുന്നു. മറുപടി നല്‍കുമെന്ന പ്രതീക്ഷയോടെ:
1. = മദ്യപിക്കാന്‍ പാടില്ലെന്നത് അല്ലാഹുവിന്റെ വിധിയാണ്. എന്നാല്‍ ഒരു വിശ്വാസി മദ്യപിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സ്വയം രക്ഷക്ക് വേണ്ടി അയാള്‍ മദ്യപിച്ചു. ഈ സംഭവത്തില്‍ വിധി പറയാന്‍, 33/36, 16/106 ഇവയില്‍ ഏത് സൂക്തത്തെയാണ് താങ്കളവലംബിക്കുക?
2. = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ?
3. = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ് താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ് ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?
4. = അപ്പോള്‍ ഇവരൊക്കെ ജംഇയ്യത്തുല്‍ ഉലമയുടെ ഭാരവാഹികളായത് ഇബാദത്തിന്റെ അര്‍ത്ഥം പോലും ശരിക്ക് പഠിക്കാതെയായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?
5. ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ് മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോതാങ്കള് പറഞ്ഞതിന്റെ അര്‍ത്ഥം?
വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
6. * 'എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.' = ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്. ആര് നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? വ്യക്തമാക്കുമല്ലോ.
7. = നിരീശ്വരവാദ പ്രസ്ഥനങ്ങള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് വേണ്ടത്ര വ്യക്തമല്ല. യുക്തിവാദപ്രസ്ഥനം എന്നായിരിക്കില്ലെന്ന് കരുതുന്നു. കാരണം, അങ്ങനെ ഒരു മുജാഹിദും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ, ഭൌതികവാദം അടിത്തറയാക്കിയിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് വിരോധമില്ലെന്ന് കരുതുന്നവരാണ് മുജാഹിദ് പ്രസ്ഥാനം എന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ധാരണ തെറ്റാണെങ്കില്‍ അത് പറയണം. അതോടൊപ്പം, ഒരേ സമയം ഇത്തരം കക്ഷികളുടെയും - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - മുജാഹിദ് പ്രസ്ഥാനത്തിന്റെയം ഭാരവാഹികളായിട്ടുള്ള ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തോ അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കാമോ?
8. * 'മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആക്യഷ്ടരായി എല്ലാത്തരം ആദർശക്കാരും പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതു കൊണ്ട് (അവരിൽ വ്യത്യസ്ത് അളവിൽ ഇസ്ലാമിനെ മനസ്സിലാക്കിയവരുണ്ടാകാം) കാര്യങ്ങൾ യഥവിധി മനസ്സിലാക്കാത്തവർക്ക് തോന്നുന്ന തെറ്റിദ്ധാരണകളിലൊന്നാണിത്.' = ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക. അതോടൊപ്പം, ഇക്കാലത്തിനിടയില്‍ എത്ര പേര്‍ക്ക് ബോദ്ധ്യം വരുകയും പശ്ചാത്തപിച്ചു പിന്‍മാറുകയും ചെയ്തുവെന്ന് അറിയാമോ?
9. = നബി, അദ്ദേഹത്തിന്റെ അനുചരന്മാരുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത് 'ഭൌതിക കാര്യങ്ങളി'ലാണെന്ന് താങ്കള്‍ പറയുന്നു. ഭൌതിക കാര്യങ്ങള്‍ എന്നത് കൊണ്ട് എന്താണ് താങ്കളുദ്ദേശിച്ചത്?
'ഭൌതിക കാര്യങ്ങള്‍' നിങ്ങള്‍ക്കാണ് കൂടുതലറിയുകയെന്ന് നബി പറഞ്ഞെന്നും താങ്കള്‍ പറയുന്നു. ഇവിടെ 'ഭൌതിക കാര്യങ്ങള്‍' എന്നത് കൊണ്ട് നബി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകാമോ?
10. * 'എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!' = ഇത് താങ്കള്‍ തന്നെ ഇനിയും വിശദീകരിക്കേണ്ടതുണ്ട്Yesterday at 2:45am · - Jamal Thandantharayilതാങ്കൾ എടുത്തു പറഞ്ഞ ആയത്തുകളിൽ ഒരായത്ത് പൊതുവായ നിർദ്ദേശവും ഒന്ന് പ്രത്യേക സാഹചര്യത്തിലുള്ള വിധിയുമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
നിർബന്ധിത സാഹചര്യത്തിൽ തന്നെ അമ്മാറുബ് നു യാസിർ, ഖബ്ബാബ്, ബിലാൽ റളിയല്ലാഹു അൻഹും എന്നിവരുടെ പ്രതികരണം വ്യത്യസ്ത രീതിയിലായിരുന്നു. അക്രമമർദ്ദനങ്ങൾ കൊണ്ട് സഹി കെട്ടപ്പോൾ അമ്മാറുബ്നു യാസിർ (റ) നബി (സ)ക്കെതിരെ പഴിവാക്കുകൾ പറയുകയും അവരുടെദൈവങ്ങളെക്കുറീച്ച് നല്ലത് പറയുകയും ചെയ്തപ്പോൾ അത് പറഞ്ഞ സമയത്ത് തന്റെ മനസ്ഥിതി എന്തായിരുന്നു എന്ന് നബി(സ) ചോദിച്ചപ്പോൾ തന്റെ മനസ്സ് ഈമാൻ കൊണ്ട് സമാധാനമടഞ്ഞതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് നബി (സ) പറഞ്ഞത്: അവർ ആവർത്തിച്ചാൽ നീയും ആവർത്തിച്ചു കൊള്ളുക എന്ന്. എന്നാൽ ഇത് നമ്മുടെ തർക്ക വിഷയമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങിനെ ഒരു പാട് അവസരങ്ങളിൽ പലരുടേയും നിലപാടുകൾ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഇങ്ങിനെ എല്ലാ തരം മാർഗദർശനങ്ങളുടെയും ആകത്തുകയാണ് ഇസ്ലാം.
ഇതു പോലെ മോഷണവുമായി ബന്ധപ്പെട്ട കാര്യത്തിലും പൊതു നിയമവും പ്രത്യേക സാഹചര്യങ്ങളുമുണ്ട്. നിർബന്ധിത സാഹചര്യങ്ങളിൽ നിഷിദ്ധമായ ഭക്ഷണം കഴിക്കാനും മനുഷ്യർക്ക് അനുവാദമുണ്ടല്ലോ. അപ്പോൾ സാഹചര്യം പരിശോധിച്ചിട്ടാണ് അവർ വിധിക്കുകയും ചെയ്തിട്ടുള്ളത്. അത് ഖുർ ആനിനും സുന്നത്തിനും എതിരായുള്ള തീരുമാനമല്ല.
ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക
http://ponkavanam.com/islam/index.php?title=%E0%B4%A E%E0%B4%A4%E0%B5%87%E0%B4% A4%E0%B4%B0_%E0%B4%B0%E0%B 4%BE%E0%B4%9C%E0%B5%8D%E0% B4%AF%E0%B4%A4%E0%B5%8D%E0 %B4%A4%E0%B5%86_%E0%B4%AE% E0%B5%81%E0%B4%B8%E0%B5%8D %E0%B4%B2%E0%B4%BF%E0%B4%9 9%E0%B5%8D%E0%B4%99%E0%B5% BE
http://ponkavanam.com/islam/index.php?title=%E0%B4%A E%E0%B4%A4%E0%B4%B5%E0%B5% 81%E0%B4%82_%E0%B4%AD%E0%B 5%97%E0%B4%A4%E0%B4%BF%E0% B4%95_%E0%B4%B5%E0%B4%BE%E 0%B4%A6%E0%B4%B5%E0%B5%81% E0%B4%82
http://ponkavanam.com/islam/index.php?title=%E0%B4%A E%E0%B4%A4%E0%B4%A8%E0%B4% BF%E0%B4%B0%E0%B4%BE%E0%B4 %B8%E0%B4%A4%E0%B5%8D%E0%B 4%A4%E0%B4%BF%E0%B4%A8%E0% B5%8D%E0%B4%B1%E0%B5%86_%E 0%B4%9A%E0%B4%B0%E0%B4%BF% E0%B4%A4%E0%B5%8D%E0%B4%B0 %E0%B4%82
http://ponkavanam.com/islam/index.php?title=%E0%B4%8 7%E0%B4%B8%E0%B5%8D%E0%B4% B2%E0%B4%BE%E0%B4%AE%E0%B5 %81%E0%B4%82_%E0%B4%B0%E0% B4%BE%E0%B4%B7%E0%B5%8D%E0 %B4%9F%E0%B5%8D%E0%B4%B0%E 0%B5%80%E0%B4%AF%E0%B4%B5% E0%B5%81%E0%B4%82_-_%E0%B4 %B9%E0%B4%A8%E0%B5%80%E0%B 4%AB%E0%B5%8D_%E0%B4%95%E0 %B4%BE%E0%B4%AF%E0%B4%95%E 0%B5%8D%E0%B4%95%E0%B5%8A% E0%B4%9F%E0%B4%BF
http://www.youtube.com/watch?v=SS0ZQIPtg2Q&feature=r elated
http://www.youtube.com/watch?v=PyYZBatm5Yk&feature=r elated
<<9. = നബി, അദ്ദേഹത്തിന്റെ അനുചരന്മാരുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത് 'ഭൌതിക കാര്യങ്ങളി'ലാണെന്ന് താങ്കള്‍ പറയുന്നു. ഭൌതിക കാര്യങ്ങള്‍ എന്നത് കൊണ്ട് എന്താണ് താങ്കളുദ്ദേശിച്ചത്?
'ഭൌതിക കാര്യങ്ങള്‍' നിങ്ങള്‍ക്കാണ് കൂടുതലറിയുകയെന്ന് നബി പറഞ്ഞെന്നും താങ്കള്‍ പറയുന്നു. ഇവിടെ 'ഭൌതിക കാര്യങ്ങള്‍' എന്നത് കൊണ്ട് നബി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകാമോ?>>
5 - نهي الرسول ( صلى الله عليه وآله ) عن تلقيح النخيل : روى مسلم في صحيحه ، وابن ماجة في سننه ، ثلاث أحاديث تتضمن : أن النبي ( صلى الله عليه وآله ) مر بقوم يلقحون النخيل فقال : لو لم تفعلوا لصلح . قال ثابت بن أنس : فخرج شيصا ، فمر ( صلى الله عليه وآله ) بهم . فقال ( صلى الله عليه وآله ) : ما لنخلكم ؟ قالوا : قلت كذا وكذا . قال ( صلى الله عليه وآله ) : أنتم أعلم بأمور دنياكم ( 3 ) .
وفي حديث آخر قال : إنما أنا بشر ، إذا أمرتكم بشئ من دينكم فخذوا به ، وإذا أمرتكم بشئ من رأيي فإنما أنا بشر ( 4 ) .
وفي ثالث قال : أنتم أعلم بأمور دنياكم ( 5 ) .
<<10. * 'എല്ലാവിധ അടിമത്വങ്ങളിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ വിധ ഇബാദത്തുകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് എന്നാണെന്ന് ജമാ അത്ത് ഇതിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ; അത് തന്നെയാണ് ജമാഅത്തും മുജാഹിദ്പ്രസ്ഥാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞ് നിറൂത്തുന്നു. ബാക്കി താങ്കളുടെ മറൂപടിക്ക് ശേഷം ഇൻശാ അല്ലാഹ്!' = ഇത് താങ്കള്‍ തന്നെ ഇനിയും വിശദീകരിക്കേണ്ടതുണ്ട്>>
നബി(സ) യുടെ സമൂഹം അടിമത്വം നിലനിൽക്കുന്ന ഒരു സമൂഹമായിരുന്നു. അത് അന്നത്തെ ഭൌതിക വ്യവസ്ഥിതിയായിരുന്നു എന്ന് പറയാം. എന്നാൽ ഇന്നത്തെ ഭൌതിക വ്യവസ്ഥിതി വ്യത്യാസമുണ്ട്. അന്ന് നബി (സ) ക്കും സഹാബത്തിനും അടിമകളൂണ്ടായിരുന്നു എന്ന താങ്കൾക്കറിയാമല്ലോ. അടിമത്വം ഇബാദത്തല്ലാത്ത സാഹചര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ അടിമത്വം ശിർക്കാണെങ്കിൽ ഒരിക്കലും പ്രവാചകൻ (സ) അത് അനുവദിക്കുമായിരുന്നില്ല. മാത്രമല്ല; മേലെ സൂചിപ്പിച്ച അടിമത്വം എന്നത് ഈ അടിമത്വത്തെയല്ല ഉദ്ദേശിച്ചതെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഖുർആൻ സൂക്തങ്ങളൂം ഹദീസുകളും ഞാൻ നേരത്തെ കൊടൂത്തിരുന്നു. എന്നാൽ ഇസ്ലാം അടിമത്വത്തെയും പടിപടിയായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. പക്ഷേ അത് ശിർക്കിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന്ന് ഒന്നാം സ്ഥാനം കൊടുക്കുന്നു.
<<2. = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ? 3. = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ് താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ് ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?>>
ജമാ അത്തിന്റെ സ്ഥാപകനേതാക്കളായ പലരും (അലി മിയാൻ ഉദാഹരണം) പിന്നീട് ജമാ അത്തെ ഇസ്ലാമിയെ ഉപേക്ഷിച്ചു പോയല്ലോ? അത് യഥാർത്ഥ ഇസ്ലാം തങ്ങൾക്ക് വേണ്ടെന്ന് കരുതിയായിരുന്നോ? അവർ ആദ്യം ജമാ അത്തിൽ ചേരുമ്പോൾ എന്താണോ പ്രതീക്ഷിച്ചിരുന്നത്, അതല്ല ജമാ അത്ത് എന്ന് മനസ്സിലായതു കൊണ്ടാണെന്നത് വ്യക്തമാണ്. അതു തന്നെയാണ് കേരളത്തിലെ പണ്ഡിതന്മാരുടേയും അവസ്ഥ. അതിൽ ഇബാദത്തിന്റെ അർത്ഥം മാത്രമല്ല ഉള്ളത്. ഇബാദത്തിന്റെ അർത്ഥം മാറ്റിപ്പറയാൻ ജമാ അത്തിനെ പ്രേരിപ്പിച്ചത് മതരാഷ്ട്രവാദം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്.
<<16. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്നതും അതിന്റെ കീഴിൽ ജോലി ചെയ്യുന്നതും ശിർക്കാണെന്ന് വന്നാൽ മുസ്ലിംകൾ അതിൽ നിന്നൊഴിഞ്ഞ് ഇസ്ലാമികഭരണകൂടത്തിനു വേണ്ടി യുദ്ധത്തിനു തയ്യാറാകുമെന്ന് ജമാ അത്ത് നേതാക്കൾ കരുതിയിരിക്കണം.
= ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ?>>
ഇസ്ലാമിക സമൂഹത്തെ ഇന്റർനാഷണൽ റെവലൂഷണറി പാർട്ടിയുടെ സഖാക്കളായി ചിത്രീകരിച്ച മൌദൂദി അവരുടെ ദൌത്യം എന്തായിരിക്കണമെന്ന് വിശദീകരിച്ചു കൊണ്ടെഴുതിയതു കാണുക.
“വാസ്തവത്തിൽ മുസൽമാന്റെ അസ്തിത്വം അനിസ്ലാമിക ഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്...ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമിക വ്യ്‌വസ്ഥ നടപ്പാക്കാൻ അത്യധ്വാനം ചെയ്യുകയെന്നതാണ് ഈമാൻ സത്യസന്ധമാണെന്നതിന്റെ തെളിവ്. ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുതകാണിക്കില്ല എന്നൊന്നും പ്രശ്നമാക്കേണ്ടതില്ല. അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2). ഇവിടെ അനിസ്ലാമിക ഭരണവ്യ്‌വസ്ഥയെ അഥവാ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയെ തുടച്ചുനീക്കേണ്ടതിനു വാൾ ഉപയോഗിക്കണം എന്നെഴുതിയത് മൌദൂദിയാണ്. മുജാഹിദുകൾ വെറുതെ ആരോപിക്കുകയല്ല.
“താഴ്വരയിലെ ശക്തമായ തീവ്രവാദീ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ 'അല്ലാ ടൈഗേഴ്സ്' എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടു−്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്നു പറയപ്പെടുന്നു. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്നു സംഘടനകള്‍ ചേര്‍ന്ന 'തഹ്രീകെ ഹുര്‍രിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്ര പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടു−്. ഈ ഗ്രൂപ്പിലെ ഏററവും വലിയ സംഘടന ജമാഅത്താണ്. അരാഷ് ട്രീയനായ അഡ്വക്കററ് മിയാന്‍ അബ്ദുല്‍ ഖയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അഷ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ്' കൌണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ”. (പ്രബോധനം അമ്പതാം വാര്‍ഷിക പതിപ്പ്':145)
ഇന്ത്യാരാജ്യത്ത് നിലനില്‍ക്കുന്നത് അനിസ്ളാമിക ഭരണവ്യവസ്ഥയായതിനാല്‍ അതുമായി ഒരു നിലക്കും സഹകരിക്കാന്‍ കഴിയില്ലെന്ന് ഉറക്കെപ്പറഞ്ഞ ജമാത്തുകാരുടെ പുതിയ മുന്നണിക്കു പിന്നിലുള്ള 'കുറുക്കന്‍ ബുദ്ധി' ഊഹിക്കാവുന്നതേയുള്ളൂ. ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ അബുല്‍ അഅ്ലാ മൌദൂദിയുടെ ആഹ്വാനം കാണുക :
“മുസല്‍മാ•ാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്'”....... 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും' (മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ.35).
<<5. ഒരു മുജാഹിദിന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന നയമാണ് മുജാഹിദുകള്‍ സ്വീകരിക്കുന്നത് എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങനെ ഒരു നയം മുജാഹിദ് പ്രസ്ഥാനത്തിന്നില്ലെന്നാണോതാങ്കള് പറഞ്ഞതിന്റെ അര്‍ത്ഥം?
വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു
6. * 'എന്നാൽ ഖുർആനിനും സുന്നത്തിനും അനുസരിച്ച്, അല്ലെങ്കിൽ അതിനു എതിരാവാത്ത വിധത്തിൽ, ആദർശത്തിൽ അടീയുറച്ചു നിന്നുകൊണ്ട് ഇസ്ലാമിനും മുസ്ലിംകൾക്കും ഗുണകരമാകുന്ന നയങ്ങൾ സ്വീകരിക്കാം എന്നാണ് മുജാഹിദുകൾ പറയുന്നത്.' = ഇത് വളരെയേറെ അവ്യക്തമായ ഒരു പ്രസ്താവനയാണ്. ആര് നയം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്? മുജാഹിദ് പ്രസ്ഥാനം നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? അല്ലെങ്കില്‍ മുജഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന നയം സ്വീകരിക്കുന്നതിനെക്കുറിച് ചാണോ? വ്യക്തമാക്കുമല്ലോ.
7. = നിരീശ്വരവാദ പ്രസ്ഥനങ്ങള്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്ന് വേണ്ടത്ര വ്യക്തമല്ല. യുക്തിവാദപ്രസ്ഥനം എന്നായിരിക്കില്ലെന്ന് കരുതുന്നു. കാരണം, അങ്ങനെ ഒരു മുജാഹിദും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ, ഭൌതികവാദം അടിത്തറയാക്കിയിട്ടുള്ള രാഷ്ട്രീയ കക്ഷികള്‍ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്ന് വിരോധമില്ലെന്ന് കരുതുന്നവരാണ് മുജാഹിദ് പ്രസ്ഥാനം എന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ധാരണ തെറ്റാണെങ്കില്‍ അത് പറയണം. അതോടൊപ്പം, ഒരേ സമയം ഇത്തരം കക്ഷികളുടെയും - കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ - മുജാഹിദ് പ്രസ്ഥാനത്തിന്റെയം ഭാരവാഹികളായിട്ടുള്ള ആളുകളെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തോ അത് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്നും പ്രതീക്ഷിക്കാമോ?>>
ഇതിനു ഞാൻ പലതവണ മറുപടി പറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനം ദൈവനിഷേധവും വൈരുദ്ധ്യാത്മക ഭൌതിക വാദവുമാണ്. പദാർത്ഥത്തിന്റെയും ചരിത്രത്തിന്റെയും പരിണാമത്തിന്റെയും വൈരുദ്ധ്യാത്മക സംഘട്ടനങ്ങളിലൂടെയാണ് മനുഷ്യരാശിയുടെ ചരിത്രത്തെയും പുരോഗമനത്തെയും അത് വിലയിരുത്തുന്നത്. ചരിത്രത്തിലെ സംഘട്ടനങ്ങളെ അടിമയും ഉടമയും തമ്മിലുള്ള സംഘട്ടനമായി അത് വിലയിരുത്തുന്നു. ജീവജാലങ്ങളുടെ ഉത്ഭവത്തിനു വിശദീകരണമായി പരിണാമ സിദ്ധാന്തത്തെ ചൂണ്ടിക്കാണിക്കുന്നു. എല്ലാ പ്രശനങ്ങളുടെയും അടീത്തറയായി അത് സ്വകാര്യ സ്വത്തിനെ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആധുനിക കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ തത്വങ്ങളെയൊന്നും പിന്തുടരുന്നില്ല എന്നത് വളരെ വ്യക്തമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ അംഗങ്ങൾ കൂടുതലും ദൈവവിശ്വാസികളാണ്. അവരുടെ നയം തന്നെ ഉയർന്ന സ്ഥാനങ്ങളിൽ ദൈവവിശ്വാസികൾ ഉണ്ടാവരുതെന്നാണ്. എന്ന് വെച്ചാൽ മെമ്പേർസായോ, മറ്റ് ചെറിയ സ്ഥാനങ്ങളിലുള്ളവരോ ആയി വിശ്വാസികളെയും ഉൾപ്പെടുത്താൻ അവർ അവരുടെ രേഖകൾ മാറ്റി എയ്ഴുതിയിരിക്കുന്നു. നേതാക്കൾ തന്നെ സ്വകാര്യ സ്വത്തിന്റെ പ്രയോക്താക്കളായിരിക്കുന്നു. സ്വകാര്യസ്വത്ത് ഇല്ലാത്ത മുതലാളിത്തസമ്പ്രദായം ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് രാജ്യവും ഇപ്പോൾ ഇല്ല എന്ന് പറയാം. കേരളത്തിലെ ജനങ്ങളെല്ലാം കമ്മ്യൂണിസം എന്താണെന്ന് മനസ്സിലാക്കിയവരല്ല. കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ ദൈവനിഷേധം പ്രസംഗിക്കാറൂമില്ല. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് അറിയാവുന്നത് തൊഴിലാളിവിമോചനപ്രസ്ഥാനം എന്ന മുഖം മാത്രമാണ്. അതു കൊണ്ടാണതിനു അണികൾ വർദ്ധിച്ചതും. എന്നാൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ആദർശത്തെപ്പറ്റി സ്റ്റേജുകളിൽ ധാരാളം പ്രസംഗിച്ചിട്ടുണ്ട്. ഒരു പാട് പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രസിദ്ധീകരണങ്ങളിൽ ധാരാളമായി എഴുതി ബോധവൽക്കരിക്കുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തെ ഏതാനും പ്രസംഗങ്ങളിൽ നിന്ന് മാത്രം അറിഞ്ഞ ഒരാൾ എല്ല്ലാം വ്യക്തമായി പഠിച്ചിട്ടുണ്ടാവണമെന്നില്ല . എന്നാൽ ഖുർ ആനും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് പ്രസ്ഥനം മുന്നോട്ട് വെക്കുന്ന ആശയം എന്നത് വ്യക്തമാണ്. അതിനു പ്രധാനമായി ഖുർ ആനും സുന്നത്തും തന്നെയാണ് എല്ലാവരും പഠിക്കേണ്ടത്. അതിനുള്ള അവസരങ്ങൾ സ്യഷ്ടിക്കുകയാണ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. അത് പഠിച്ചതിനു പലരിലും ഏറ്റക്കുറച്ചിലുണ്ടാകും. നിരീശ്വരപ്രസ്ഥാനങ്ങളിൽ മെമ്പർഷിപ്പ് ഏടുക്കുമ്പോൾ അവയുടെ ആദർശം സ്വീകരിക്കുന്നതായി സാക്ഷ്യപ്പെടുത്തേണ്ട അവസ്ഥയുണ്ടെങ്കിൽ തീർച്ചയായും അത് ഖുർ ആനിനും സുന്നത്തിനും വിരുദ്ധമാണ്. എന്നാൽ ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കിൽ അവരൊക്കെ അതിനെക്കുറിച്ച് ബോധവാന്മാരാണോ എന്ന് എനിക്കറിയില്ല. തീർച്ചയായും വ്യക്തമായി മുജാഹിദ് പ്രസ്ഥാനത്തെയോ ഇസ്ലാമിനെയോ മനസ്സിലാക്കിയവരാകില്ല അങ്ങിനെ ചെയ്യുന്നതെന്ന് ഉറപ്പാണ്. അറിവ് ഉണ്ടാകുന്നതിനനുസരിച്ച് അവർ മാറിക്കൊള്ളും. അത്തരം വ്യക്തികളെ ചൂണ്ടിക്കാണിച്ച് പ്രസ്ഥാനത്തെ വിമർശിക്കുന്നത്, ആദർശപാപ്പരത്വം കൊണ്ടാകാം! താങ്കൾക്കും ഷേക്ക് മുഹമ്മദ് കാരക്കുന്നിനും പ്രസ്ഥാനത്തിലെ എല്ലാ മെമ്പേർസിനും ഒരേ അറിവാണെന്ന് താങ്കളും പറയില്ലല്ലോ?
എന്നാൽ ഖുർ ആനിനും സുന്നത്തിനും എതിരാകാത്ത വിധത്തിൽ മറ്റു ആദർശമുള്ളവരുമായി സഹകരണം സാധ്യമാണ് എന്നതിനു ഞാൻ ഖുർആൻ തന്നെ ഉദ്ദരിച്ചിരുന്നു. മുസ്ലിംകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മതേതരപാർട്ടികളുമായി സഹകരിക്കുന്നത് ആ അടിസ്ഥാനത്തിലാണ്.
[60:8]
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
ഞാൻ താങ്കളോട് ചോദിച്ച ചോദ്യങ്ങൾക്ക് താങ്കൾ ഇതു വരെ മറുപടി എഴുതിക്കണ്ടില്ല!16 hours ago · - Ali Koya* താങ്കൾ എടുത്തു പറഞ്ഞ ആയത്തുകളിൽ ഒരായത്ത് പൊതുവായ നിർദ്ദേശവും ഒന്ന് പ്രത്യേക സാഹചര്യത്തിലുള്ള വിധിയുമാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
= താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ, ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെ രണ്ട് തരം സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന കാര്യം താങ്കള്‍ പരിഗണിച്ചിട്ടുണ്ടോ? ജമാഅത്ത് ഹലാലിനെ ഹറാമാക്കിയെന്നും ഹറാമിനെ ഹലാലാക്കിയെന്നും മറ്റും ആരോപിക്കുമ്പോള്‍ ഇത്തരം ഒരു ഫിഖ്ഹ് ഇസ്‌ലാമിലുണ്ടെന്ന കാര്യം താങ്കള്‍ പരിഗണിക്കാറുണ്ടോ?
* എന്നാൽ ഇത് നമ്മുടെ തർക്ക വിഷയമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങിനെ ഒരു പാട് അവസരങ്ങളിൽ പലരുടേയും നിലപാടുകൾ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഇങ്ങിനെ എല്ലാ തരം മാർഗദർശനങ്ങളുടെയും ആകത്തുകയാണ് ഇസ്ലാം.
= തീര്‍ച്ചയായും ഇതൊരു തര്‍ക്ക വിഷയമല്ല, ഇസ്‌ലാമില്‍; പക്ഷെ, വിലയിരുത്തുന്നത് അമ്മാറിനെയാകുമ്പോള്‍ മാത്രമാണത്. ജമാഅത്തെ ഇസ്‌ലാമിയെ വിലയിരുത്തുമ്പോള്‍ ഇതും തര്‍ക്ക വിഷയമാകാറുണ്ട്. അക്കാര്യം താങ്കളുടെ ഓര്‍മ്മയിലുണ്ടാകണം. ഒരു വിഷയം പ്രത്യക്ഷത്തില്‍ കൈകര്യം ചെയ്ത ആയത്തിന്റെയോ ഹദീസിന്റെയോ അടിസ്ഥാനത്തില്‍ മാത്രം ഒരു പ്രസ്ഥാനത്തിന്റെ നയ നിലപാടൂകളെ ശരിയെന്നോ തെറ്റെന്നോ വിധിക്കരുത്. ഒട്ടകക്കള്ളന്മാരുടെ കൈവെട്ടാതിരിക്കാന്‍ ഉമറിനെ പ്രേരിപ്പിച്ചത് പ്രത്യേക സാഹചര്യമായിരുന്നു. അഥവാ, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഒരു വിഷയത്തിന്റെ വിധി, പൊതു വിധിയില്‍ നിന്ന് വ്യത്യസ്തമായ, മറ്റൊന്നായിരിക്കാന്‍ സാദ്ധ്യതയുണ്ട്. അവ ഇജ്തിഹാദിലൂടെ കണ്ടെത്തണം. എല്ലാ പ്രശ്നങ്ങളും എല്ലായ്പോഴും ഖുര്‍ആനിലെ പൊതു വിധികള്‍ക്ക് വിധേയമായിരിക്കണമെന്നില്ലെന്ന, ഈ ആനുകൂല്യം ജമാത്തിന്റെ നയ നിലപാടുകള്‍ക്കും ബാധകമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
* ഈ തെറ്റിദ്ധാരണ അകറ്റാന്‍ മുജാഹിദ് പ്രസ്ഥാനം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്? അവ വ്യക്തമാക്കുക
= ഇതിനുള്ള മറുപടിയില്‍ താങ്കള്‍ ചില ലിങ്കുകള്‍ നല്‍കിയിരിക്കുന്നു. താങ്ക്ളുടെ മറുപടി തന്നെ മതിയാവുന്നിടത്ത് ഇതിന്റെ ആവശ്യമില്ലല്ലോ. നമ്മള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ അത്യാവശ്യമല്ലാത്ത ഘട്ടങ്ങളില്‍ ലിങ്കുകള്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും.
*
5 - نهي الرسول ( صلى الله عليه وآله ) عن تلقيح النخيل : روى مسلم في صحيحه ، وابن ماجة في سننه ، ثلاث أحاديث تتضمن : أن النبي ( صلى الله عليه وآله ) مر بقوم يلقحون النخيل فقال : لو لم تفعلوا لصلح . قال ثابت بن أنس : فخرج شيصا ، فمر ( صلى الله عليه وآله ) بهم . فقال ( صلى الله عليه وآله ) : ما لنخلكم ؟ قالوا : قلت كذا وكذا . قال ( صلى الله عليه وآله ) : أنتم أعلم بأمور دنياكم ( 3 ) .
وفي حديث آخر قال : إنما أنا بشر ، إذا أمرتكم بشئ من دينكم فخذوا به ، وإذا أمرتكم بشئ من رأيي فإنما أنا بشر ( 4 ) .
وفي ثالث قال : أنتم أعلم بأمور دنياكم ( 5 ) .
= ഹദീസ് വായിച്ചു. പക്ഷെ, എന്റെ ചോദ്യം: ഈ ഇനത്തില്‍ പെടുക ഏതെല്ലാം കാര്യങ്ങളാണെന്നാണ്? അതിന്നുള്ള താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. മറ്റേതെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ നബി ഇങ്ങനെ പറഞ്ഞതായി അറിയുമോ? പ്രത്യേകിച്ച് ഭരണം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ അതൊക്കെ ദുന്‍യാവിന്റെ കാര്യമാണെന്നും അതൊക്കെ കൂടുതലറിയുക നിങ്ങള്‍ക്കാണെന്നും നബി പറഞ്ഞിട്ടുണ്ടോ?
* നബി(സ) യുടെ സമൂഹം അടിമത്വം നിലനിൽക്കുന്ന ഒരു സമൂഹമായിരുന്നു. അത് അന്നത്തെ ഭൌതിക വ്യവസ്ഥിതിയായിരുന്നു എന്ന് പറയാം. എന്നാൽ ഇന്നത്തെ ഭൌതിക വ്യവസ്ഥിതി വ്യത്യാസമുണ്ട്. അന്ന് നബി (സ) ക്കും സഹാബത്തിനും അടിമകളൂണ്ടായിരുന്നു എന്ന താങ്കൾക്കറിയാമല്ലോ. അടിമത്വം ഇബാദത്തല്ലാത്ത സാഹചര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ അടിമത്വം ശിർക്കാണെങ്കിൽ ഒരിക്കലും പ്രവാചകൻ (സ) അത് അനുവദിക്കുമായിരുന്നില്ല. മാത്രമല്ല; മേലെ സൂചിപ്പിച്ച അടിമത്വം എന്നത് ഈ അടിമത്വത്തെയല്ല ഉദ്ദേശിച്ചതെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ഖുർആൻ സൂക്തങ്ങളൂം ഹദീസുകളും ഞാൻ നേരത്തെ കൊടൂത്തിരുന്നു. എന്നാൽ ഇസ്ലാം അടിമത്വത്തെയും പടിപടിയായി നിർമ്മാർജ്ജനം ചെയ്യുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്. പക്ഷേ അത് ശിർക്കിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന്ന് ഒന്നാം സ്ഥാനം കൊടുക്കുന്നു.
= 1. "അടിമത്വം ഇബാദത്തല്ലാത്ത സാഹചര്യമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു." എന്ന് താങ്കള്‍ പറയുന്നു. അപ്പോള്‍ അടിമത്തം ഇബാദത്താകുന്ന സാഹചര്യവും ഉണ്ടെന്നാണോ ഇതിന്നര്‍ത്ഥം?
2. "ഈ അടിമത്വം ശിർക്കാണെങ്കിൽ ഒരിക്കലും പ്രവാചകൻ (സ) അത് അനുവദിക്കുമായിരുന്നില്ല." ഈ സൂചിപ്പിക്കപ്പെട്ട അടിമത്തം ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി പറഞ്ഞിട്ടുണ്ടോ?
3. "മാത്രമല്ല; മേലെ സൂചിപ്പിച്ച അടിമത്വം എന്നത് ഈ അടിമത്വത്തെയല്ല ഉദ്ദേശിച്ചതെന്നും ഇതിൽ നിന്ന് വ്യക്തമാണ്." രണ്ട് തരം അടിമത്തങ്ങളെക്കുറിച്ച് താങ്കളിവിടെ പറയുന്നു. ഒന്ന് മറ്റൊന്നില്‍ നിന്ന് എങ്ങനെയആണ് തിരിച്ചറിയാന്‍ കഴിയുക? അടിമത്തം ഇബാദത്തിന്റെ ഭാഗമാണെന്ന് ജമാഅത്ത് പറയുമ്പോള്‍ ഏത് തരം അടിമത്തമാണ് ജമാഅത്ത് ഉദ്ദേശിച്ചതെന്നാണ് താങ്കള്‍ കരുതുന്നത്? ഇബാദത്തിന്റെ പരിധിയില്‍ അടിമത്തം വരില്ലെന്ന് പറയുമ്പോള്‍ നബിക്കും സഹാബികള്‍ക്കും അടിമകളുണ്ടായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് താങ്കള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ കാരണമെന്താണ്? ആ അടിമത്തം ശീര്‍ക്കാണെന്ന് ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
4. സഹാബികളില്‍ ചിലര്‍ അടിമകളായിരുന്നു. ചിലര്‍ മുസ്‌ലിംകളുടെയും; മറ്റു ചിലര്‍ അമുസ്‌ലിംകളുടെയും. അമുസ്‌ലിം യജമാനന്മാരുടെ അടിമകളായ മുസ്‌ലിംകള്‍ തങ്ങളുടെ യജമാനമാര്‍ക്ക് ഏതെല്ലാം വിഷയത്തിലാണ് അടിമപ്പെട്ടിരുന്നത്? (ബിലാലിനെയും മറ്റും ഉദാഹരണമാക്കാം)
* ജമാ അത്തിന്റെ സ്ഥാപകനേതാക്കളായ പലരും (അലി മിയാൻ ഉദാഹരണം) പിന്നീട് ജമാ അത്തെ ഇസ്ലാമിയെ ഉപേക്ഷിച്ചു പോയല്ലോ? അത് യഥാർത്ഥ ഇസ്ലാം തങ്ങൾക്ക് വേണ്ടെന്ന് കരുതിയായിരുന്നോ? അവർ ആദ്യം ജമാ അത്തിൽ ചേരുമ്പോൾ എന്താണോ പ്രതീക്ഷിച്ചിരുന്നത്, അതല്ല ജമാ അത്ത് എന്ന് മനസ്സിലായതു കൊണ്ടാണെന്നത് വ്യക്തമാണ്. അതു തന്നെയാണ് കേരളത്തിലെ പണ്ഡിതന്മാരുടേയും അവസ്ഥ. അതിൽ ഇബാദത്തിന്റെ അർത്ഥം മാത്രമല്ല ഉള്ളത്. ഇബാദത്തിന്റെ അർത്ഥം മാറ്റിപ്പറയാൻ ജമാ അത്തിനെ പ്രേരിപ്പിച്ചത് മതരാഷ്ട്രവാദം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്.
= ഇതൊരു സുന്നീ മറുപടി പോലെ തോന്നുന്നു. ഒരു തരം തഖ്‌ലീദ് മനോഭാവത്തോടെയുള്ള മറുപടി. തഖ്‌ലീദിന്ന് മുജാഹിദുകള്‍ എതിരാണെന്നാണ് എന്റെ അറിവ്. അത്കൊണ്ട് എന്റെ ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു: <<2. = ഇസ്‌ലാമിക ഭരണകൂടം ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ യുദ്ധം ചെയ്ത് നേടേണ്ടതാണെന്ന വിഡ്ഢിത്തം ജമാഅത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ഇത് താങ്കളുടെ വികലമായ ഒരു ഊഹം മാത്രമാണോ? 3. = ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്ന് കുറെ കാലം കഴിയുന്നത് വരെയും നിങ്ങള്‍ ഇബാദത്തിന്റെ അര്‍ത്ഥം പഠിച്ചിരുന്നില്ലെന്നോ? ഇ.കെ. മൌലവി, കെ.എം. മൌലവി, എം.സി.സി സഹോദരന്മാര്‍ ഇവര്‍ക്കൊന്നും ഇബാദത്തിന്റെ അര്‍ത്ഥം അറിയുമായിരുന്നില്ലെന്നോ? എന്താണ് താങ്കള്‍ പറയുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകുന്നുണ്ടോ? കടുത്ത ജമാഅത്ത് വിമര്‍ശകരായ ചിലര്‍ക്ക് മാത്രമാണ് ഇബാദത്തിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായതെന്നാണോ താങ്കളുദ്ദേശിക്കുന്നത്?>>
* ഇസ്ലാമിക സമൂഹത്തെ ഇന്റർനാഷണൽ റെവലൂഷണറി പാർട്ടിയുടെ സഖാക്കളായി ചിത്രീകരിച്ച മൌദൂദി അവരുടെ ദൌത്യം എന്തായിരിക്കണമെന്ന് വിശദീകരിച്ചു കൊണ്ടെഴുതിയതു കാണുക.
“വാസ്തവത്തിൽ മുസൽമാന്റെ അസ്തിത്വം അനിസ്ലാമിക ഭരണകൂടങ്ങൾക്ക് വെല്ലുവിളിയായേ തീരൂ. എവിടെയെല്...ലാം അനിസ്ലാമിക ഭരണവ്യവസ്ഥ നിലനിൽക്കുന്നുവോ അവിടെയൊക്കെ ഇസ്ലാമിക വ്യ്‌വസ്ഥ നടപ്പാക്കാൻ അത്യധ്വാനം ചെയ്യുകയെന്നതാണ് ഈമാൻ സത്യസന്ധമാണെന്നതിന്റെ തെളിവ്. ഇത്തരം പരിശ്രമങ്ങൾക്കു മുന്നിൽ ആരൊക്കെ സഹിഷ്ണുത കാണിക്കും ആരൊക്കെ സഹിഷ്ണുതകാണിക്കില്ല എന്നൊന്നും പ്രശ്നമാക്കേണ്ടതില്ല. അല്ലാഹുവിന്റെ ഭൂമിയിൽ അവന്റേതല്ലാത്ത ഭരണം നടത്താൻ ഒരാൾക്കും അവകാശമില്ല. അതാണ് ഏറ്റവും വലിയ ഫിത്ന. അനിസ്ലാമിക നിയമ വാഴ്ചയാകുന്ന ആ ഫിത്നയെ തുടച്ചുനീക്കുന്നതുവരെ മുസൽമാന്റെ വാളുകൾ ഉറയിൽ പോവുകയില്ല.(തഫ്ഹീമാത്ത്, ഭാഗം 2). ഇവിടെ അനിസ്ലാമിക ഭരണവ്യ്‌വസ്ഥയെ അഥവാ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയെ തുടച്ചുനീക്കേണ്ടതിനു വാൾ ഉപയോഗിക്കണം എന്നെഴുതിയത് മൌദൂദിയാണ്. മുജാഹിദുകൾ വെറുതെ ആരോപിക്കുകയല്ല.
= ഇവിടെ വാള്, ഉറ എന്നൊക്കെ കണ്ടപ്പോഴേക്ക് അത് വാള് കൊണ്ട് യുദ്ധം ചെയ്യാനുള്ള ആഹ്വാനമാണെന്ന് താങ്കള്‍ ധരിച്ചത്, ഇത് പറഞ്ഞത് മൌദൂദി ആയത് കൊണ്ട് മാത്രമാണ്. ഇപ്പോള്‍ നമ്മുടെ നാട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. വാള്, പരിച, അമ്പ്, വില്ല്, വെടി, ബോംബ്, യുദ്ധം, യുദ്ധതന്ത്രം, പോരാട്ടം, വെട്ടിനിരത്തല്‍, തുടച്ചു നീക്കല്‍, തച്ചു തകര്‍ക്കല്‍ എന്നിങ്ങനെ പല പദങ്ങളും ഉപയോഗിക്കാറുണ്ട്. താങ്കളുള്‍പ്പെടെ ആരും ഇവയൊന്നും അക്ഷരാര്‍ത്ഥത്തിലെടുക്കാറില്ല. എന്നാല്‍, മൌദൂദി വാള്, ഉറ എന്നെഴുതിയപ്പോള്‍ താങ്ക്ളത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുക്കുകയും യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മൌദൂദി ജീവിച്ചിരുന്ന കാലത്തെ ഇന്ത്യയിലെ ഭരണകൂടത്തെ വാളുപയോഗിച്ച് തോല്‍പ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നോ? അക്ഷരാര്‍ത്ഥത്തില്‍ തന്നെ യുദ്ധമാണ് അദ്ദേഹമുദ്ദേശിച്ചതെങ്കില്‍ ആധുനിക കാലത്തെ ഏതെങ്കിലും ആയുധമുപയോഗിക്കാന്‍ ഉപദേശിക്കുമായിരുന്നില്ലേ? അത്തരത്തില്‍ വല്ല ആഹ്വാനവും അദ്ദേഹം നല്‍കിയതായി അറിയാമോ? മൌദൂദി ഇന്ത്യയില്‍ യുദ്ധം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തതായി താങ്കള്‍ കരുതുന്നുണ്ടോ?
* [60:8]
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
= ഈ ആയത്ത് അനിസ്‌ലാമിക പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള തെളിവാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?6 hours ago · - Abdul Samad Mr. Jamal, മുജാഹിദ് സുഹൃത്തുക്കള്‍ ഒത്തുചേരുന്ന ഏതെന്കിലും ഗ്രൂപ്പ് ഉണ്ടോ
Saturday, March 5, 2011
JAMAATH-MUJAHID SAMVADAM
Subscribe to:
Post Comments (Atom)
No comments:
Post a Comment