Saturday, September 15, 2012

കെട്ടുകളില്‍ ഊതുന്നവര്‍


  • Unlike · · · 5 hours ago
    • Zainulabid Palathingal Valiyapeediyakkal reyas ndd എനി നില്‍ക്കട്ടെ ,,മൌനികള്‍ മൌനം വെടിഞ്ഞു വരട്ടെ എന്നിട്ട് മതി ബാക്കി .
    • Jamal Moidutty Thandantharayil സൂറ: ഫലക്കിന്റെ വിവരണത്തില്‍ അമാനി മൌലവി എഴുതുന്നത്‌ കാണുക: സിഹ്ര്‍ ന്റെ യാതര്ത്യത്തെ നിഷേധിക്കുന്ന മുഹ്സിന്‍ ഏതു വിഭാഗത്തില്‍ പെടും എന്ന് അതില്‍ എഴുതിയിട്ടുണ്ട്..! ഇത് തന്നെയേ മുജാഹിദുകള്‍ എന്നും പറഞ്ഞിട്ടുള്ളൂ..!

      .... "സിഹ്റിന് യാതാര്‍ത്ഥ്യം ഇല്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹൃമില്ല, കേവലം മനുഷ്യരെ പകിട്ടക്കുന്ന ചില ചെപ്പിടി വിദ്യാകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുന്‍പും ഇപ്പോഴുമുണ്ട്.

      മുഅതസില : വിഭാഗത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. വിഷാദം ശങ്ങളില്‍ കുറച്ചൊക്കെ സത്യം ഉണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ ആന്നും നബി വചനങ്ങള്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ആണ് 'കെട്ടുകളില്‍ ഊതുന്നവര്‍ എന്നതിന്റെ വിവക്ഷ എഷനിക്കാര്‍ ആണെന്നും പുരുഷന്മാരെ മയക്കുന്ന സ്ത്രീകള്‍ ആണെന്നും മുകളില്‍ ഉദ്ദരിച്ച വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിനെ പറ്റി കൂടുതല്‍ സംസാരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മര്‍ഹൂം അല്ലാമാ സയ്യിദ് ഖുതുബിന്റെ ഒരു പ്രസ്താവന കൊണ്ട് തല്‍കാലം മതിയാക്കാം . അതിങ്ങനെ സംഗ്രഹിക്കാം.:

      'കെട്ടുകളില്‍ ഊതുന്നവര്‍ എന്ന് വെച്ചാല്‍ ബാഹ്യെന്ദ്രിയങ്ങളെയും അന്ടരെന്ദ്രിയങ്ങളെയും കബളിപ്പിക്കുക വഴി ഉപദ്രവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഹൃകാര്‍ ആകുന്നു. വല്ല നൂലിലോ ഉറുമാലിലോ കേട്ടിട്ട് കൊണ്ട് അവര്‍ അതില്‍ ഊതുന്നതാണ്. വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്‍. , പക്ഷെ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്ര്ന്റെ കര്‍ത്താവ്‌ ഉദ്ദേശിക്കുന്ന പ്രകാരം അത് കബളിപ്പിചെക്കും. ഇതാണ് മൂസാ (അ ) നബിയുടെ കഥയില്‍ ഖുര്‍ ആന്‍ വിവരിച്ച സിഹ്ര്‍. , സിഹൃകാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിയെന്നും അതിനാല്‍ അദ്ദേഹത്തിന് മനസ്സില്‍ ഭയം തോന്നിയെന്നും 'ഭയപ്പെടെണ്ടതില്ല - താന്‍ തന്നെ ആണ് ഉന്നതന്‍ എന്ന് അല്ലാഹു പറഞ്ഞു വെന്നും സൂറത്ത് ത്വാഹ യില്‍ അല്ലാഹു പ്രസ്ഥാവിചിട്ടുണ്ടല്ലോ? അപ്പോള്‍ അവരുടെ കയറും വടിയുമോന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസാ നബി (അ ) ക്കും ജനങ്ങള്കും അങ്ങിനെ തോന്നുകയാണ് ഉണ്ടായത് എന്നും വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്തൈര്യം നല്കിയതോട് കൂടി ഭയം നീങ്ങി. പിന്നീട് യഥാര്‍ത്ഥം തുറന്നു കാണുകയും ചെയ്തു. ഇതാണ് സിഹ്ര്ന്റെ സ്വഭാവ പ്രകൃതി. ഇത് നാം സമ്മതിച്ചു സ്വീകരിക്കേണ്ടതാണ്. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും സിഹൃകാരന്റെ ഹിത പ്രകാരം ഉള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തിയില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തെടെണ്ടുന്ന കേടുതല്‍ തന്നെ ആണിത്..! സിഹ്ര്‍ നെ സംബന്ധിച്ചടത്തോളം നമുക്ക് ഈ അതിര്‍ത്തിയില്‍ നില ഉറപ്പിക്കുക. (ഫീ ളിലാളില്‍‍ ഖുര്‍ ആന്‍ )

      വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാതാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ട് സാധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റം ഉണ്ടാക്കി ഉപദ്രവം ചെയ്വാന്‍ സിഹ്ര്‍ കാരണം ആണെന്നത്രേ ഈ ഉദ്ടരനിയുടെ ചുരുക്കം.....
    • Reyas Ndd മൌദൂദി സാഹിബു ഇത് തന്നെയാണ് പറയുന്നത്, പ്രവാചകന് മുറിവ് പറ്റിയിട്ടുണ്ട്, തേള്‍ കുത്തിയിട്ടുണ്ട്‌, അത് പോലെ ഒരു കാര്യം ആയിട്ടാണ് അദ്ദേഹവും ഇതിനെ കാണുന്നത്..
  • No comments:

    Post a Comment