Jamal Thandantharayil
Abdul Samad ജമാല്‍ സാഹിബിനു കാര്യങ്ങള്‍ മനസ്സിലായി വരുന്നുണ്ട് - അല്‍ ഹമ്ദുലില്ലാഹ്, അപ്പോള്‍ ഭരണം തൌഹീദിന്റെ ഭാഗം എന്ന് സമ്മതിക്കുന്നു, ഈ വിഷയങ്ങളെ ക്കുറിച്ച് പണ്ട് നിങ്ങളുടെ ഒരു നേതാവ് പറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ ആരും മീന്‍ മാര്‍ക്കെറ്റില്‍ പോകില്ല എന്നാണ്.>>@അബ്ദുസമദ്: ഇസ്ലാം എന്നാൽ മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള മാർഗദർശനമാണ്. അബ്ദുസ്സമദ് ഭരണാധികാരിയായാൽ തീർച്ചയായും ഇസ്ലാമനുസരിച്ച് ഭരണം നടത്തണം. ഞാൻ ഭരണാധികാരിയായാൽ ഞാനും. അത് ജമാ അത്തും മുജാഹിദുമായതു കൊണ്ടല്ല. മുസ്ലിമായതു കൊണ്ട്. ഇസ്ലാം എല്ലാ രംഗത്തേക്കും മാർഗദർശനം നൽകുന്നതു കൊണ്ട്. തൌഹീദിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹലീലുല്ലാഹ് ഇബ്രാഹീ നബി(അ). അദ്ദേഹം ഭരണം നടത്തിയില്ല. നം റൂദിന്റെ ഭരണത്തിൻ കീഴിൽ ഇസ്ലാമിനു നിർക്കാത്തത് അദ്ദേഹം എതിർത്തു. കടമകൾ പൂർത്തിയാക്കിയ ഇബ്രാഹീം എന്നാണ് അദ്ദേഹത്തെക്കുറിച്ച് അല്ലാഹു വിശേഷിപ്പിച്ചത്. മാത്രമല്ല ലോകമുസ്ലിംകൾക്ക് അദ്ദേഹത്തെ മാത്യകയാക്കി. അതു പോലെ ഫിര് ഔന്റെ ഭാര്യയായിരുന്ന മഹതി. അവർ ഫിർ ഔന്റെ ഭരണത്തിനെതിരെ പ്രവർത്തിച്ചു കൊണ്ടല്ല ലോകത്തെ സത്യവിശ്വാസികൾക്ക് മാത്യകയായത്. റബ്ബ് ആണെന്ന് അയാൾ വാദിച്ചെങ്കിലും അത് അംഗീകരിക്കാതെ അല്ലാഹുവിനെ മാത്രം റബ്ബ് ആയി സ്വീകരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്തു കൊണ്ടാണ്. മൂസാ നബി(അ). ഫിർ ഔനും കൂട്ടരും വെള്ളത്തിൽ മുങ്ങി മരിച്ചു . രാജ്യം അനാഥം! ജമാ അത്തു കാരാണെങ്കിൽ എന്തു ചെയ്യുമായിരുന്നു. തിർച്ചയായും ഭരണം പിടിച്ചെടുക്കുമായിരുന്നു. എന്നാൽ അല്ലാഹുവിന്റെ കല്പന പ്രകാരം അവർ മറ്റൊരു രാജ്യത്തെക്ക് പോകുകയാണുണ്ടായത്. ഇവിടെയൊന്നും ഭരണത്തിനു വേണ്ടി അവരാരും മുറവിളി കൂട്ടിയില്ല. എന്നാൽ ഭരണദൂഷ്യമുണ്ടാകുമ്പോൾ അമുസ്ലിംകൾ പോലും അതിനെതിരെ ശബ്ദിക്കും. മുസ്ലിംകളാകട്ടെ എല്ലാ തെറ്റുകൾക്കുമെതിരെ ശബ്ദിക്കാൻ കടപ്പെട്ടവരുമാണ്. തെറ്റുകളിൽ ഏറ്റവും വലുതത്രെ ശിർക്ക്!
on Thursday · · ·
- Riyas Abdulsalam"ജമാ അത്തു കാരാണെങ്കിൽ എന്തു ചെയ്യുമായിരുന്നു. തിർച്ചയായും ഭരണം പിടിച്ചെടുക്കുമായിരുന്നു. എന്നാൽ അല്ലാഹുവിന്റെ കല്പന പ്രകാരം അവർ മറ്റൊരു രാജ്യത്തെക്ക് പോകുകയാണുണ്ടായത്. ഇവിടെയൊന്നും ഭരണത്തിനു വേണ്ടി അവരാരും മുറവിളി കൂട്ടിയില്ല. "
:)
fun !
any way tell me please :
എന്നിട്ട് 'അവിടെ'-- പോയി അവരെന്താണ് ചെയ്തത്, സാഹചര്യം മാറീയപ്പോള്‍ ആദര്‍ശം മാറ്റിയോ?
നിങളുടെ വാദമന്സരിച്ച് ജീവിക്കുന്ന രാജ്യത്തിനനുസരിച്ചല്ലേ ആദര്‍ശം!!!! , ഈജിപ്തില്‍ നിന്ന് ഓരോ നാട് കടന്നു പോയപ്പോഴും ആദര്‍ശം മാറ്റികൊണ്ടിരിന്നോ അവര്‍ ?Thursday at 1:24pm · - Jamal Thandantharayil Riyas Abdulsalam
നിങളുടെ വാദമന്സരിച്ച് ജീവിക്കുന്ന രാജ്യത്തിനനുസരിച്ചല്ലേ ആദര്‍ശം!!!! , >> തെളിവ്?Thursday at 4:15pm · · 1 person - Riyas Abdulsalamഇവിടെ നടക്കുന്ന വിവിധ ചര്‍ച്ചകള്‍ തന്നെ അതിനു തെളിവ്.
സാഹചര്യത്തിനു വിധേയമായല്ല ആദര്‍ശം പറയേണ്ടത് എന്ന നിലപാട് നിങള്‍ക്കുണ്ടോ ?
ഉണ്ടെങ്കില്‍ നല്ലത് !
അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപെട്ട വിഷയ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ സാഹചര്യത്തിനു വിധേയമായ നിലപാടുമാത്രമേ നിങള്‍ ഇവിടെ ചര്‍ച്ചകളിലിതുവരെ പറഞ്ഞുള്ളൂ. അതു ചോദിക്കുമ്പോള്, നിങള്‍ ഇന്ത്യയിലല്ലേ എന്നൊക്കയല്ലേ നിങള്‍ മറുപടി പറയാറു.
സാഹചര്യത്തിനു വിധേയമായല്ല ആദര്‍ശം പറയേണ്ടത് എന്ന നിലപാട് നിങള്‍ക്കുണ്ടെങ്കില്‍ , ജനാധിപത്യത്തേയും മതേതരത്വത്തെയും, സോഷ്യലിസത്തേയും എങിനെയാണ് നിങള്‍ മനസ്സിലാക്കുന്നതെന്ന് സാഹചര്യത്തിനു വിധേയമായല്ലാതെ, വിശുദ്ധ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ പറയൂFriday at 5:28am · - Abdul Latheefഞങ്ങള്ക്ക് ഏറ്റവും നല്ല മാതൃകയായി സ്വീകരിക്കുന്നത് പ്രവാചകന് മുഹമ്മദ് നബിയെയാണ്. ഇവിടെ പരാമര്ശിച്ച പ്രവാചകന്മാരെല്ലാം. അല്ലാഹു തങ്ങളെ ഏല്പിച്ച ദൌത്യം മതമെന്നും രാഷ്ട്രീയമെന്നും വേര്‍ത്തിരിക്കാതെ ഇഖാമത്തുദ്ദീനിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചവരാണ്. അതില്‍ ഭരണാധികാരവും പെടുന്നത് കൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ). മദീനയിലെത്തിയപ്പോള്‍ അതിനുകൂടി സമയം കണ്ടത്. അല്ലാതെ ഒരു ദുന്യാ കാര്യത്തിലെകൃഷിയിലേര്പ്പെ
ടുകായിരുന്നില്ല. ഇഖാമത്തുദ്ദീന്‍ എന്നാല്‍ ഭരണകൂടം സ്ഥാപിക്കലാണ് എന്ന് ജമാഅത്ത് വാദിച്ചുവെന്ന് വിമര്‍ശന സൗകര്യത്തിന് മുജാഹിദുകള്‍ പറഞ്ഞുപരത്തുന്നതാണ്. നിയമനിര്‍മാണത്തിലുള്ള അല്ലാഹുവിന്റെ ഏകത്വം അംഗീകരികച്ച് രാഷ്ട്രീയവും രാഷ്ട്രാന്തരീയവും സാമൂഹികവും സാമ്പത്തികവും ആരാധനപരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ഇഖാമത്തുദ്ദീന്‍ എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്.
ഫിര്‍ഔന്റെ ഭാര്യയെ വിശ്വാസികള്‍ക്ക് മാതൃകയായി പറഞ്ഞിരിക്കുന്നു. എന്തിന്റെ പേരില്‍ എന്നിടത്ത് മുജാഹിദുകള്‍ അല്‍പം ഒളിച്ചുകളി നടത്തുന്നു.
മൂസ നബിയുടെ ദൗത്യവും തെറ്റിദ്ധരിപ്പിച്ചുകൊണ്ടല്ലാതെ മൂജാഹിദുകള്‍ക്ക് ജമാഅത്തുമായി സംവദിക്കാനാവില്ല. ഈ വിഷയങ്ങളെല്ലാം ഒന്നിച്ച് നല്‍കുന്നത്. ഓരോന്നായി ചര്‍ച ചെയ്താല്‍ കള്ളിപൊളിയുമെന്ന് ഭയപ്പെട്ടുകൊണ്ടാണ്. സത്യത്തില്‍ ഇവര്‍ ഭയപ്പെടുന്നതാരെയാണ് എന്ന് ചോദിക്കാന്‍ തോന്നുന്നു. Friday at 6:31am · · 1 person - Riyas Abdulsalam മൂസാ നബി അലൈഹിസ്സലാം അല്ലാഹുവിന്റെ കല്പന പ്രകാരം ഏത് ഭരണത്തിന്‍ കീഴിലെക്കാണ് മുസ്‌ലിങളെ കൊണ്ടുപോയതെന്ന് സഹോദരന്‍ ജമാല്‍ പറയാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുനു. അല്ലാഹുപറഞ്ഞതനുസരിച്ചല്ലാത
െ പ്രവര്‍ത്തിക്കുന്ന ഒരു ഭരണത്തിലെക്കാണ് അവരെ കൊണ്ടു പോയതെങ്കില്‍ ഞാന്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ രംഗത്തെ സംസ്ഥാപനത്തിനു വേണ്ടി വാദിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാണ് Friday at 8:17am · - Riyas Abdulsalam"ത്വാ-സീന്‍-മീം.
ഇത് സുവ്യക്തമായ വേദസൂക്തങ്ങളാകുന്നു.
മൂസായുടെയും ഫറവോന്റെയും ചില വൃത്താന്തങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ നാം നിന്നെ കേള്‍പ്പിക്കാം
വിശ്വസിക്കുന്ന ജനത്തിന് പ്രയോജനപ്പെടുന്നതിനുവേണ്ടി.
ഫറവോന്‍ രാജാവ് നാട്ടില്‍ ഗര്‍വിഷ്ഠനായി വാണു.അവന്‍ നാട്ടുകാരെ പല കക്ഷികളായി വിഭജിക്കുകയും അതിലൊരു കക്ഷിയെ അടിച്ചമര്‍ത്തി നിന്ദിക്കുകയും ചെയ്തു. അവരിലെ ആണ്‍സന്തതികളെ കൊന്നുകളയുകയും പെണ്‍സന്തതികളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. തീര്‍ച്ചയായും അവന്‍ നാശകാരി തന്നെയായിരുന്നു.
പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും
അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ." Friday at 8:45am · · 2 people - Jamal ThandantharayilRiyas Abdulsalam
ഇവിടെ നടക്കുന്ന വിവിധ ചര്‍ച്ചകള്‍ തന്നെ അതിനു തെളിവ്.
സാഹചര്യത്തിനു വിധേയമായല്ല ആദര്‍ശം പറയേണ്ടത് എന്ന നിലപാട് നിങള്‍ക്കുണ്ടോ ?
ഉണ്ടെങ്കില്‍ നല്ലത് !
>> ഇത് പറയാനുള്ള അർഹത ജമാ അത്തു കാർക്കുണ്ടോ? റിയാസ്? ഇസ്ലാം എല്ലാ വിഭാഗം ജനങ്ങളുടെ മുൻപിലും വെട്ടിത്തുറന്നു പറയുന്ന മുജാഹിദുകളെ ശ്മശാനവിപ്ലവമെന്നും ശാഖാപരമെന്നും കളിയാക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്തുപോന്ന ജമാ അത്തുകാർ സാഹചര്യത്തിനു വെധേയമല്ല ആദർശ പറയേണ്ടതെന്ന് പറയുമ്പോൾ അതിൽ കാപട്യമല്ലാതെ ദർശിക്കാൻ സാധിക്കുന്നില്ല!Friday at 9:40am · · 1 person - Jamal Thandantharayil അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപെട്ട വിഷയ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ സാഹചര്യത്തിനു വിധേയമായ നിലപാടുമാത്രമേ നിങള്‍ ഇവിടെ ചര്‍ച്ചകളിലിതുവരെ പറഞ്ഞുള്ളൂ. അതു ചോദിക്കുമ്പോള്, നിങള്‍ ഇന്ത്യയിലല്ലേ എന്നൊക്കയല്ലേ നിങള്‍ മറുപടി പറയാറു. >> അല്ലാഹുവിന്റെ പരമാധികാരം ബന്ധപ്പെടാത്ത വിഷയമേതാണ്?Friday at 9:41am · · 1 person
- Riyas Abdulsalamഅല്ലാഹുവിന്റെ പരമാധികാരം ബന്ധപ്പെടാത്ത വിഷയമേതാണ്?
answer:ഒരു വിഷയവുമില്ല, അതുകൊണ്ടാണല്ലോ സര്‍വ്വാധിപത്യം, പരമാധികാരം എന്നൊക്കെ ഹാകിമിയ്യത്തിനെ നാം മനസ്സിലാക്കുന്നത്.
പക്ഷേ മുജാഹിദുകാര്‍ ക്ക്, രാഷ്ട്രീയ കാര്യങളില്‍ അങിനെയൊരു വിശ്വാസമുണ്ടൊ എന്ന് സംശയമാണ്, ഉണ്ടെങ്കില്‍ നിങള്‍ ചിലകര്യങള്‍ പറയുമ്പോള്‍ സാഹചര്യം ഇന്ത്യ എന്നൊക്കെ പറയാതെ അതുമായി ബന്ധപെട്ട കാര്യങളെ വിശദീകരിക്കാമല്ലോ
മൂസാ (അ) യുടെ ചരിത്രം ദുരുപയോഗം ചെയ്യാന്‍ പോലും നിങള്‍ തയ്യാറായ്ത് അതുകൊണ്ടല്ലേ !!!!!!!Friday at 9:51am · - Jamal Thandantharayilസാഹചര്യത്തിനു വിധേയമായല്ല ആദര്‍ശം പറയേണ്ടത് എന്ന നിലപാട് നിങള്‍ക്കുണ്ടെങ്കില്‍ , ജനാധിപത്യത്തേയും മതേതരത്വത്തെയും, സോഷ്യലിസത്തേയും എങിനെയാണ് നിങള്‍ മനസ്സിലാക്കുന്നതെന്ന് സാഹചര്യത്തിനു വിധേയമായല്ലാതെ, വിശുദ്ധ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ പറയൂ >> ഇത് വലിയ ഒരു തെറ്റിദ്ധാരണയിൽ നിന്നോ വിവരക്കേടിൽ നിന്നോ വരുന്ന ചോദ്യമാണ്. കാരണം മുസ്ലിംകളോട് നല്ലനിലയിൽ വർത്തിക്കുന്ന അമുസ്ലിംകളോട് സ്വീകരിക്കേണ്ട നിലപാടല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന്റെ പേരിൽ തങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന അക്രമികളോടുള്ള നിലപാട്. ഖുർ ആൻ വ്യക്തമാക്കുന്ന കാര്യം തന്നെയാണിത്. ഇത് സാഹചര്യം മാറുന്നതിനനുസരിച്ച് ആദർശം മാറുകയല്ല. ആദർശത്തിനകത്തുള്ള കാര്യം തന്നെയാണിത്!Friday at 9:53am ·
- Jamal Thandantharayilമൂസാ (അ) യുടെ ചരിത്രം ദുരുപയോഗം ചെയ്യാന്‍ പോലും നിങള്‍ തയ്യാറായ്ത് അതുകൊണ്ടല്ലേ !!!!!!!>> മൂസാ നബി (അ) യുടെ ചരിത്രം വളരെ വ്യക്തമാണ്. അവരുടെ നാട്ടിൽ നിന്ന് അവരെ തുരത്തിക്കൊണ്ടുവന്ന ഫിർ ഔനും കൂട്ടരും നശിപ്പിക്കപ്പെട്ടു. ജമാ അത്തുകാരാണെങ്കിൽ പ്ലാൻ മാത്രമായ ദീനിനെ, അഥവാ സാങ്കല്പിക ദീനിനെ യാഥാർത്ഥ്യമാക്കാൻ ലഭിച്ച അവസരം കളഞ്ഞു കുളിക്കില്ല. എന്നാൽ അല്ലാഹു ഭരണമുണ്ടെങ്കിലേ ദീനുള്ളൂ എന്ന് മനസ്സിലാക്കിയിട്ടില്ല. ഭരണം ആർക്കെങ്കിലും കൊടുക്കുന്നതും അത് നീക്കിക്കളയുന്നതും അവനാണ്. അതിന്ന് ഈ ഭൂമിയിൽ അവൻ കാര്യകാരണങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അത് സംഭവിച്ചാൽ അവന്റെ അനുമതിയോടെ അവൻ ഉദ്ദേശിക്കുന്നവർക്ക് ഭരണം നൽകും.Friday at 10:00am ·
- Riyas Abdulsalam//ഇത് പറയാനുള്ള അർഹത ജമാ അത്തു കാർക്കുണ്ടോ? റിയാസ്? ഇസ്ലാം എല്ലാ വിഭാഗം ജന...ങ്ങളുടെ മുൻപിലും വെട്ടിത്തുറന്നു പറയുന്ന മുജാഹിദുകളെ ശ്മശാനവിപ്ലവമെന്നും ശാഖാപരമെന്നും കളിയാക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്തുപോന്ന ജമാ അത്തുകാർ സാഹചര്യത്തിനു വെധേയമല്ല ആദർശ പറയേണ്ടതെന്ന് പറയുമ്പോൾ അതിൽ കാപട്യമല്ലാതെ ദർശിക്കാൻ സാധിക്കുന്നില്ല!//
answer :തീര്‍ച്ചയായും ഉണ്ട്.
ആദര്‍ശം ഒരു മറയുമില്ലാതെ ജമാ അത്തുകാര്‍ പറയുന്നതുകൊണ്ടാണ് അവരുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹു നിശ്ഛയിച്ച പര്ധികള്‍ പാലിച്ചുകൊണ്ട് ജീവികാന്‍ ശ്രമിക്കുന്നത്. അവര്‍ ശ്മശാനങളെ ആരധിക്കുന്നവരായി അല്ല ഞാനിതുവരെ കണ്ടിട്ടുള്ളത്, മറിച്ച് അല്ലാഹുവിന്റെ പ്രവാചകന്‍ (സ) കല്‍പിച്ച മാതൃകയില്‍ ശ്മശാങള്‍ സന്ദര്‍ശിച്ച് മരണത്തെ പറ്റി ഓര്‍മ പുതുക്കാന്‍ ഉപദേശിക്കുന്നവരായാണ്.
ഇസ്‌ലാമിന്റെ ഏതു വിഷയത്തിലുമുള്ള ആദര്‍ശം എന്തെന്ന് അവരുടെ എല്ലാ വിധ സംവേദന മാര്ഗ്ഗങളിലൂടെയും അവര്‍ പ്രചരിപ്പിക്കുന്നവരാണ്. നിങള്‍ വിമര്‍ശിക്കാന്‍ എടുക്കുന്ന ഖുത്തുബാത്തും ഇസ്‌ലാം മതവും ഒക്കെ ഒന്ന് കൂടി എടുത്ത് വായിച്ചു നോക്കൂ.Friday at 10:04am · · 1 person - Riyas Abdulsalam"ജമാ അത്തുകാരാണെങ്കിൽ ...പ്ലാൻ മാത്രമായ ദീനിനെ, അഥവാ സാങ്കല്പിക ദീനിനെ യാഥാർത്ഥ്യമാക്കാൻ ലഭിച്ച അവസരം കളഞ്ഞു കുളിക്കില്ല."
അല്ലാഹു വിന് മാത്രം അനുസരണീയര്‍ ആയി ജീവിക്കണം എന്നു പറയുന്നതുകൊണ്ടാണ് നിങള്‍ മറ്റു പോസ്റ്റുകളില്‍ ജമാ അത്തിനെ വിമര്‍ശിക്കുന്നത്.
എന്നിട്ട് ഇവിടെ അല്ലാഹുവിന്റെ കല്‍പന ധിക്കരിച്ച് പിന്‍ നടക്കലാണ് ജമാ അത്തുകാര്‍ ചെയ്യുക് എന്ന് ആരോപിക്കുന്നോ
താങ്കള്‍ എന്ത് അടിസ്ഥാനത്തിലാണ് താങ്കളുടെ ഭാവന്‍ ജമാഅത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് !
മൂസാ നബി (അ) ഇസ്രാഈല്‍ സമൂഹത്തെ അവര്‍ ഏത് നാട്ടില്‍ നിന്നാണോ വന്നത് അതെ നാട്റ്റിലേക്കാണ് കൊണ്ടു പോകുന്നത്. അതിലൂടെ അല്ലാഹു ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി അല്ലാഹു സൂറത്ത് ഖസസിലൂടെ പറയുന്നു. അധികാരം ഉള്ളവരായി അവരെ മാറ്റുക എന്നതു തന്നെയായിരുന്നു ഉദ്ദേശം. എന്നിട്ട് താങ്കല്‍ പറയുന്നു അങിനെയൊരു ലക്ഷ്യം അവര്‍ക്ക് ഇല്ലായിരുന്നു എന്ന്. അതിനു ശെഷം കനാനില്‍ തിരിച്ചെഥിയ ശേഷം അവിറ്റെ അവര്‍ ഉണ്ടാക്കിയത് മതെതരമോ ജനാധിപത്യമോ മുതലാളിത്തമോ സോഷ്യലിസമോ അനുസരിച്ചുള്ള ഭരണമായിരുന്നോ അതൊ അലലഹുവിന്റെ കല്‍പനകള്‍ അനുസരിച്ചുള്ള ഭരണമോ ? എന്താണ് താങ്കള്‍ മനസ്സിലാക്കുന്നത്Friday at 10:16am · · 1 person - Riyas Abdulsalam യാഥാര്ത്ഥ്യമില്ലാത്ത ആരോപണം ഉന്നയിച്ച് ആത്മ വഞ്ചന നടത്തതിരിക്കൂ ജമാല്‍ സാഹിബ്
അല്ലാഹുവിനെ കണ്ടു മുട്ടേണ്ട ഒരവസ്ഥ ഉണ്ടാകുമെന്ന് താങ്കള്‍ വിശ്വസിക്കുന്നില്ലേ!!!!!!!!!!!!!!!!!! Friday at 10:18am · · 1 person - Riyas Abdulsalam "അവന്റെ അനുമതിയോടെ അവൻ ഉദ്ദേശിക്കുന്നവർക്ക് ഭരണം നൽകും."
ഹിദായത്ത് അടക്കം എല്ലാ കാര്യങളും അങിനെ തന്നെയാണ്, അല്ലാഹു ഉദ്ദേശിച്ച പോലെയാണ് നടക്കുക, ഭരണം മാത്രമല്ല !Friday at 10:27am · · 1 person - Riyas Abdulsalam//ഇത് വലിയ ഒരു തെറ്റിദ്ധാരണയിൽ നിന്നോ വിവരക്കേടിൽ നിന്നോ വരുന്ന ചോദ്യമാണ്. കാരണം മുസ്ലിംകളോട് നല്ലനിലയിൽ വർത്തിക്കുന്ന അമുസ്ലിംകളോട് സ്വീകരിക്കേണ്ട നിലപാടല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന്റെ പേരിൽ തങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന അക്രമികളോടുള്ള നിലപാട്. ഖുർ ആൻ വ്യക്തമാക്കുന്ന കാര്യം തന്നെയാണിത്. ഇത് സാഹചര്യം മാറുന്നതിനനുസരിച്ച് ആദർശം മാറുകയല്ല. ആദർശത്തിനകത്തുള്ള കാര്യം തന്നെയാണിത്!//
ഖുര്‍ആന്‍ ആണ് എല്ലാ കാര്യത്തിലുമുള്ള ആദര്‍ശമെന്ന് മനസ്സിലാകുകയും കഴിവിന്റെ പരമാവധി പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കണമെന്നും മാത്രമേ ജമാ അത്ത് പറയുന്നുള്ളൂ.
ഖുര്‍ആനില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നിലപാട് ഇന്ത്യയിലെ ജനങളോട് സ്വീകരിക്കാന്‍ അവശ്യപ്പേടുകയല്ല ജമാ അത്ത് ചെയ്യുന്നത്. അല്ലെങ്കില്‍ എല്ലാ ജനങളേയും ഒരു പോലെ കാണനമെന്നുമല്ല. ഇസ്‌ലാം എങിനെയാണ് പ്രയോഗത്തില്‍ വരുത്തേണ്ടത് എന്നതുമായി ബന്ധപെട്ട കാര്യങളാണ്. അ മെതഡോളജിയും ഖുര്‍ആനില്‍ നിന്നു തന്നെ ആയിരിക്കണം എന്നും ജമാഅത്ത് മനസ്സിലാക്കുന്നു. അതൊന്നും പക്ഷേ ഇസ്‌ലാമിന്റെ ആദര്‍ശാധിഷ്ടിത നിലപാട് എന്താണെന്ന് പറയാന്‍ തറ്റസ്സമാവേണ്ട കാര്യമില്ല.
മൂസാ (അ) യോട് സൌഹൃദത്തിലാണ് ഫിര്‍ഔനും ഹമാനും കാറൂനും വര്‍ത്തിച്ചിരുന്നതെങ്കില്,അവര്‍ ചെയ്തിരുന്ന അക്രമങള്‍ക്കെതിരെ മൂസ (അ) ഒന്നും ചെയ്യുമായിരുന്നില്ല എന്നു നിങള്‍ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കുന്നുണ്ടോ.. Friday at 11:10am · - Riyas Abdulsalam"ജനാധിപത്യത്തേയും മതേതരത്വത്തെയും, സോഷ്യലിസത്തേയും എങിനെയാണ് നിങള്‍ മനസ്സിലാക്കുന്നതെന്ന് സാഹചര്യത്തിനു വിധേയമായല്ലാതെ, വിശുദ്ധ ഖുര്‍ആനിന്റേയും സുന്നത്തിന്റേയ...ും അടിസ്ഥാനത്തില്‍ പറയൂ"
എന്ന ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ടാണ്, ഇവയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റേയും വെളിച്ചത്തില്‍ എന്താണ് നിങള്‍ മനസ്സിലാക്കുന്നത് എന്ന് വ്യക്തമാക്കുമെന്ന് കരുതുന്നു.
ലോകം മുഴുവന്‍ ജനാധിപത്യ മതേതര സോഷ്യലിസ/കാപിറ്റലിസ്റ്റ് ഭരണ ക്രമം വരാന്‍ നിങള്‍ ആഗ്രഹിക്കുന്നുണ്ടോ, എന്നു വ്യക്തമാക്കും എന്നും പ്രതീക്ഷിക്കുന്നു .Friday at 11:12am · · 1 person - Mohamed Manjeriശ്‌മശാന വിപ്ലവമെന്ന പ്രയോഗം ജമാഅത്ത് വെറുതെ കളിയാക്കാൻ ചാർത്തി തന്നതല്ല. ഇസ്‌ലാം ഒരു സമഗ്ര ജീവിത പദ്ധതി ആണെന്ന് ജമാഅത്ത് ജനങ്ങളോട് പറഞ്ഞപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി മുജാഹിദുകൾ പറഞ്ഞു (1) സമഗ്രം എന്നു പറയാൻ പാടില്ല, ഇസ്‌ലാമിന്റെ അഗ്രങ്ങൾ സമമല്ല!, (2) ജീവിത പദ്ധതി എന്നു ഇസ്‌ലാമിനെ പറയരുത്. ഇസ്‌ലാം എന്നത് മരണ ശേഷമുള്ള വിജയത്തെക്കുറിച്ച് പറയുന്ന മതമാണ്’ . അതു കൊണ്ട് മരണ പദ്ധതി എന്നേ പറയാവൂ!. ഇതു കേട്ടപ്പോളാണ് ജമാഅത്ത് ഇസ്‌ലാമിക വിപ്ലവം ശ്മശാനത്തിലാണോ നടക്കേണ്ടത്? എന്ന് ചോദിച്ചത്.Yesterday at 12:24am · · 1 person
- Abdul Samad ജനാധി[പത്യവും മതെതരതവും പുതിയ ജീവിത രീതികളാണ്, രണ്ടിടത്തും അല്ലാഹുവിന്റെ ഹുക്മിനെ മനുഷ്യന്‍ വെല്ലുവിളിക്കുന്ന രീതി. ഇതിനോട് എന്ത് സമീപനം സ്വീകരിക്കണം എന്നത് ഇജ്തിഹാദി വിഷയമാണെന്ന് മുജാഹിദിന് അഭ്പ്രായമുണ്ടോ?. അല്ലെങ്കില്‍ ഇതും" നിങ്ങളുടെ ദുനിയാ കാര്യങ്ങള്‍" എന്നാ ശീര്‍ഷകത്തില്‍ വരുമോ?.Yesterday at 8:37am ·
- Jamal Thandantharayil Abdul Samad ജനാധി[പത്യവും മതെതരതവും പുതിയ ജീവിത രീതികളാണ്,>> എന്ന് വച്ചാൽ ദീൻ കാര്യമോ ദുനിയാ കാര്യമോ? ദുന്യാ കാര്യമാണെങ്കിൽ ഇസ്ലാമിനു അനുകൂലമായ സമീപനം സ്വീകരിക്കണം. ദീൻ കാര്യമാണെങ്കിൽ നബി(സ) എന്തു കാണിച്ചു തന്നോ അതു പോലെ ചെയ്യണം. പുതുതായൊന്നും കൂട്ടിച്ചേർക്കാൻ പാടില്ല. അങ്ങിനെ ദീനിൽ വല്ലതും കൂട്ടിച്ചേർത്താൽ ബിദ് അത്താകും!Yesterday at 1:00pm ·
- Abdul Samad അതിനാണ് സഹോദര ഇജ്തിഹാദ് എന്ന് പറയുന്നത്, പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇജ്തിഹാദിന്റെ പിന്ബലത്തിലാണ്, "അഞ്ജനം എന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും" എന്ന് പറഞ്ഞത് പോലെ ഇസ്ലാം എന്താണെന്ന് തിരിഞ്ഞിട്ടു കാര്യമില്ല.Yesterday at 1:04pm ·
- Jamal Thandantharayil ഇസ്ലാം ഹറാമാക്കിയ ഒരു കാര്യത്തെ ഇജ് തിഹാദിന്റെ അടിസ്ഥാനത്തിൽ ഹലാലാക്കിയതിനു ജമാ അത്തുകാരിൽ നിന്നല്ലാതെ ഒരു ഉദാഹരണം പറയാമോ അബ്ദുസ്സമദ് സാഹിബേ?Yesterday at 1:10pm ·
- Abdul Samad ഇസ്ലാം തന്നെ ചിലപ്പോള്‍ ഹറാം അനുവദിക്കുന്നുണ്ട്, ശവം രക്തം പന്നി മാംസം അള്ളാഹു അല്ലതത്തിന്റെ പേരില്‍ അറുത്തത്, ചില ഉപാടികളില്‍ അത് കുട്ടകരമാല്ലതാവും, ചിലപ്പോള്‍ അനുവദീയങ്ങളെ ഇസ്ലാം നിരോധിക്കുന്നു, ശരീഅതിന്‍റെ ഭാഷയില്‍ അതിനെ سد الدرائع എന്ന് പറയുന്നു.Yesterday at 1:13pm ·
- Jamal Thandantharayil ഇതിനാണോ ഇജ് തിഹാദ് എന്ന് പറയുന്നത്? അബ്ദുസ്സമദ് സാഹിബേ? അതോ താങ്കളുടെ ഇജ്തിഹാദിൽ നിന്ന് കണ്ടെത്തിയതാണോ ഇത്?Yesterday at 3:41pm ·
- Abdul Samad പിന്നെ എന്താണ് ഇജ്തിഹാദ്, കൈകെട്ടുന്നതിന്റെ ഉയരമോ നീളമോ, അതോ ഖുനൂതിന്റെ ദൈര്‍ഘ്യമോYesterday at 3:42pm ·
- Abdul Samad അറിയില്ലെങ്കില്‍ അത് പറയുക എന്നാല്ലാതെ എന്തിനാ സാഹിബേ ഇങ്ങിനെ ഉരുളുന്നത്Yesterday at 3:49pm ·
- Jamal Thandantharayil ഇവിടെ ഉരുളുന്നത് ആരാണ്? ഇജ്തിഹാദ് ചെയ്ത് ആദ്യം ഇന്ത്യൻ ഗവണ്മെന്റ് ത്വാഗൂത്താണെന്നും അതിനെ അനുസരിക്കൽ ശിർക്കും കുഫ്രുമാണെന്ന് കണ്ടുപിടിച്ചു. ഇലക്ഷനുമായി ബന്ധപ്പെടുന്നത് ഹറാമാണെന്ന് കണ്ടുപിടിച്ചു. പിന്നീട് ആവശ്യാനുസരണം അത് ഹലാലാക്കി. ചോദിച്ചപ്പോൾ ഇജ് തിഹാദ്. ഇജ്തിഹാദ് എന്ന പദത്തെ ഇതു പോലെ വ്യഭിചരിച്ച മറ്റൊരു കൂട്ടരുണ്ടോ?Yesterday at 4:06pm ·
- Jamal Thandantharayil ഖുർ ആനും ഹദീസും ഒരു കാര്യത്തിൽ വിധി പറഞ്ഞാൽ അതിൽ യാതൊരു ഇജ്തിഹാദുമില്ലYesterday at 4:07pm ·
- Jamal Thandantharayil രാഷ്ട്രീയത്തെക്കുറിച്ച വിധിവിലക്കുകൾ ഇസ്ലാമിലില്ലാഞ്ഞിട്ടാണോ നിങ്ങൾ ഇജ് തിഹാദ് നടത്തിയത്?Yesterday at 4:08pm ·
- Abdul Samad ആദ്യം ഇജ്തിഹാദ് എന്തെന്ന് പഠിക്കണം, എന്താണ് ഇജ്തിഹാദിന്റെ അര്‍ത്ഥവും ഉദ്ദേശവുംYesterday at 4:08pm ·
- Jamal Thandantharayil ഖുർ ആനും സുന്നത്തും വ്യക്താക്കാത്ത കാര്യത്തെക്കുറിച്ചാണ് ഇജ് തിഹാദ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്Yesterday at 4:08pm ·
- Abdul Samad നിങ്ങള്‍ മനസ്സിലാക്കിയതല്ല സത്യം, അതെന്താണെന്ന് ആദ്യം ചര്‍ച്ചചെയ്യുകYesterday at 4:09pm ·
- Jamal Thandantharayil ശരി, നിങ്ങൾ പറ, നിങ്ങൾ എന്തു ഇജ്തിഹാദ് ആണ് നടത്തിയത്. എങ്ങിനെയാണ് ഇലക്ഷൻ ആദ്യം ഹറാമും പിന്നെ ഹലാലുമായത്?Yesterday at 4:11pm ·
- Mohamed Manjeriജമാഅത്ത് ഏതൊരു കാര്യമാണോ 'ഹറാം' എന്നു പറഞ്ഞിരുന്നത് ആ കാര്യം അന്നും, ഇന്നും ഇനി എന്നും 'ഹറാം' തന്നെ ആയിരിക്കും. ശുദ്ധ നുണ ആയിരം വട്ടം പറഞ്ഞാൽ അതു ജനങ്ങൾ വിശ്വസിച്ചുകൊള്ളും എന്ന ഗീബൽസ് തത്വം താങ്കളെപ്പോലുള്ളവർക്ക് പ്രതീക്ഷ നൽകുന്നുണ്ടായിരിക്കാം. പക്ഷേ അതു കേവലം പ്രതീക്ഷയായി അസ്തമിക്കും.
അല്ലാഹു അല്ലാത്തവർക്ക് പരമാധികാരം വകവെച്ചുകൊടുക്കുന്നത് ജമാഅത്തുകാർക്കുമാത്രമല്ല ലോക മുസ്‌ലിംകൾക്കു മുഴുവൻ ഹറാം തന്നെയാണ്. അതുകൊണ്ടു തന്നെ ജനാധിപത്യമടക്കമുള്ള മനുഷ്യ നിർമ്മിത വ്യവസ്ഥകൾ അംഗീകരിക്കുന്നതും അവ സ്ഥാപിക്കാനോ നിലനിർത്തുവാനോ ഉദ്ദേശിച്ച് ഏതെങ്കിലും പ്രവർത്തികളിലേർപ്പെടുന്നതും അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിൽ പങ്കുചേർക്കുന്ന ശിർക്ക് ആണ്. പണ്ടും ഇപ്പോഴും ഇനി ഖിയാമം വരേയും. ഈ ശിർക്ക് ഇപ്പോൾ ശിർക്ക് അല്ലാതായി എന്നു ജമാഅത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ തെളിവു കൊണ്ടു വരൂ. ലോകത്തിൽ സലഫികൾ പോലും ഇക്കാര്യത്തിൽ ജമാഅത്തിന്റെ കൂടെയാണ് ഉള്ളത്. ഗൾഫ് സലഫികൾ ഹാക്കിമിയ്യത്ത് വിഷയത്തിൽ ജമാഅത്തിന്റെ കാഴ്ച്ചപ്പാടാണ് അംഗീകരിക്കുന്നത് എന്ന് തെളിവു സഹിതം ഈ അടുത്തകാലത്തുപോലും മുജാഹിദുകൾ തന്നെ അച്ചടിച്ചു പ്രസിദ്ധീകരിച്ചത് താങ്കളും വായിച്ചു കാണുമല്ലോ.
മേൽപറഞ്ഞ ജനാധിപത്യ വ്യവസ്ഥയിൽ ആദ്യകാലത്ത് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ജമാഅത്ത് എന്തുകൊണ്ട് ഇപ്പോൾ വോട്ടു ചെയ്യുന്നു, എന്തുകൊണ്ട് പുതിയ പാർട്ടി വരെ രൂപം നൽകി അതിൽ പങ്കാളിയാകുന്നു? താങ്കളെപ്പോലുള്ളവർ വാദിക്കുന്നു ഇപ്പോൾ പണ്ടത്തെ ശിർക്ക് ശിർക്കല്ലാതായതുകൊണ്ട് ആണെന്ന്.
ഒരു ചെറിയ ഉദാഹരണം ആദ്യം പറയാം. ഒരു കൂരക്ക് തീപിടിച്ചതു താങ്കൾ കണ്ടാൽ താങ്കൾ ഓടിച്ചെല്ലും. കൂരക്കകത്ത് ആരുമില്ലെന്ന് ചുറ്റുമുള്ളവർ പറഞ്ഞാൽ താങ്കൾ അശ്വാസത്തോടുകൂടി ആ തീ അണക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്നന്വേഷിക്കും. അതിനിടക്കാരെങ്കിലും പറയുന്നു കൂരക്കകത്ത് ഒരു കൊച്ചു പൈതൽ ഉണ്ടെന്ന്. അതു കേട്ടാൽ താങ്കൾ ഉടനെ തീ ചാടിക്കടന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ അല്ലാഹുവിൽ ഭരമേൽപിച്ച്കൊണ്ട് ഓടിച്ചെല്ലില്ലേ?. ആദ്യം ചുമ്മാ ആ തീയിലേക്ക് ഓടിച്ചെല്ലുന്നത് ആത്മഹത്യപരമായിരിക്കും. അതു തെറ്റാണല്ലോ. പക്ഷേ പിന്നീട് ഒരു ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരെയും രക്ഷിച്ചതുപോലെ ആണെന്ന ദൈവവാക്യമോർത്ത് താങ്കൾ അതേ തീയിലേക്ക് ഓടിച്ചെല്ലുന്നു. കർമ്മം ഒന്നാണ്. പക്ഷേ നിയ്യത്ത് രണ്ടാണ്. അതിനു രണ്ടിനുമിടക്കുള്ള സമയം 'വിരലിലെണ്ണാവുന്ന ദിവസങ്ങൾ' പോയിട്ട് മിനുട്ടുകൾ പോലുമില്ല.
താങ്കൾ ചോദിച്ചു 'അബുൽ കലാം ആസാദിനെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ ഉള്ള കാലത്ത് നിങ്ങൾ വോട്ട് ചെയ്തില്ല. ഇന്നു വളരെ മോശം ആളുകൾ ധാരാളമുള്ളപ്പോൾ നിങ്ങൾ വോട്ടു ചെയ്യുന്നതെന്ത്?' ആ ചോദ്യം തന്നെ ആണതിന്റെ ഉത്തരം. അന്നത്തെ കാലത്ത് വോട്ടു ചെയ്യുക എന്നു വെച്ചാൽ ജനാധിപത്യ വ്യവസ്ഥയോടുള്ള കൂറു പ്രകടിപ്പിക്കലിനപ്പുറം അതുകൊണ്ട് വേറെ പ്രയോചനമൊന്നുമില്ല. വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും നാട്ടിൽ വരാൻ പോകുന്നത് ഒരേ അവസ്ഥതന്നെ. പക്ഷേ ഇപ്പോൾ കാലം വളരെ മാറി. പണ്ടുകാലത്ത് ഒരു അഴിമതിയോ സദാചാര ലംഘനമോ അരോപിക്കപ്പെട്ടാൽ ഉടനെ രാജിവെച്ച് അന്വേഷണം നേരിട്ടിരുന്നു. ഇന്നോ? എത്ര പൂജ്യം ഇട്ടാലും തികയാത്ത സംഖ്യകൾ നാണമില്ലാതെ മുക്കുന്നവർ ഭരണം കയ്യിലൊതുക്കാൻ നാക്കുനീട്ടി കിതച്ചു പായുന്നു.
ഏതു മതവും വിശ്വസിക്കാനും പ്രചരിപ്പിക്കനുമുള്ള സ്വാതന്ത്ര്യം തടയാൻ തക്കം പാർക്കുന്നവർ ഭരണം കയ്യിലൊതുക്കിയാൽ 'ഇഖാമതുദീൻ' എന്ന അല്ലാഹു നിശ്ചയിച്ചു തന്ന ലക്ഷ്യം നേടാനുള്ള അകലം വീണ്ടും വർദ്ധിക്കും. ഈ ഭീഷണി മുൻപുണ്ടായിരുന്നില്ല. ഇഖാമത്തുദീനിന്റെ മാർഗത്തിലെ തടസ്സങ്ങൾ നീക്കലും ഇഖാമത്തുദീനിന്റെ പ്രവർത്തനം തന്നെ.
പണ്ടു ചേരിചേരാനയം എന്നതായിരുന്നു ഇന്ത്യയുടെ നയം. ഇന്നു ഇസ്‌റായേലും അമേരിക്കയും ഇന്ത്യയുടെ അടുക്കളയിൽകേറി ഭരിക്കുന്നു.
ചുരുക്കി പറഞ്ഞാൽ പണ്ടു ഞങ്ങൾ വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും ഫലത്തിൽ മാറ്റമൊന്നും ഇല്ല. ജനാധിപത്യത്തോടുള്ള ഭക്തി പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ഞങ്ങൾ എന്തിനു വോട്ടു ചെയ്യണം?. എന്നാൽ ഇന്നു ദേശത്തിനും സമുദായത്തിനും മാരകമായ പ്രഹരങ്ങൾ ഏൽപ്പിക്കൻ സാദ്ധ്യതയുള്ളവർ ഭരണം കയ്യടക്കുന്നത് തടയാൻ അവരെ തോൽപിക്കണം. അതും മുസ്‌ലിമിന്റെ ഉത്തരവാദിത്തം തന്നെയാണ്. ഞങ്ങൾ ഇപ്പോൾ തോൽപ്പിക്കാൻ വോട്ടു ചെയ്യുന്നവരാണ് (ഇന്നമൽ അഅ`മാലു ബിന്നിയ്യാത്ത്)
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് തന്നെ നോക്കൂ. ഇടതുപക്ഷം പശ്ചിമ ബംഗാളിൽ പൊളിഞ്ഞു പാളീസാകുമെന്ന് ആദ്യമേ ഉറപ്പായി. (അതു വേണം താനും). കേരളത്തിൽ കൂടി അവർ നിശ്ശേഷം ഇല്ലാതായാൽ ഒരു ദേശീയ കക്ഷി എന്നുള്ള നിലക്ക് പാർലമന്റിൽ അവരുടെ ശബ്ദം അവസാനിക്കും. (ബി.ജെ.പി ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം വളരെ സന്തോഷത്തോടുകൂടി വിളിച്ചു പറഞ്ഞിരുന്നു). ഓരോ സംസ്ഥാനത്തും എത്ര എം.എൽ.എ.മാരുണ്ടെന്ന് നോക്കിയാണല്ലോ ദേശീയ തലത്തിൽ പരിഗണന കിട്ടുന്നത്. അങ്ങനെ നോക്കുമ്പോൾ അമേരിക്ക-ഇസ്‌റായേൽ കടന്നു കയറ്റത്തിനെതിരെയും ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിനെതിരെയും ഡൽഹിയിൽ ഉയരാനുള്ള ശബ്ദം നാം തന്നെ സപ്പോർട്ട് ചെയ്തു ഉണ്ടാക്കി എടുക്കുകയല്ലാതെ വേറെ ഗതിയില്ല.
ഇതൊരു താൽക്കാലിക ചികിൽസമാത്രമാണ്. ശരിയായ പരിഹാരം ദൈവീക വ്യവസ്ഥയുടെ സംസ്ഥാപനം മാത്രമാണ്. ഞങ്ങൾ അതിനായി യത്നിക്കുന്നു. നിങ്ങളോ?
സമാപനം ‘എ’ എന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ‘ബി’ എന്ന സ്ഥാനാർത്ഥിക്കു ജമാഅത്തുകാർ വോട്ടു ചെയ്യാൻ തീരുമാനിക്കുന്നു. ‘ബി’യുടെ അനുയായികളും ‘ബി’ക്കുതന്നെ വോട്ടു ചെയ്യുന്നു അതു പക്ഷേ ‘ബി’യുടെ നിലപാടുകളാണ് ശരി എന്ന വിശ്വാസത്തിലാണ്. രണ്ടുകൂട്ടരും ഒരേ ദിവസം, ഒരേ ഇടത്ത്, ഒരേ പണി ചെയ്യുന്നു. പക്ഷേ നിയ്യത്ത് വേറെ വേറെ. അതുകൊണ്ട് അല്ലാഹുവിന്റെ രേഖകളിൽ ആ കർമ്മങ്ങളും വേറെ വേറെ ആയിരിക്കും. വീണ്ടും പറയുന്നു ‘ ഇന്നമൽ അഅ്മാലു ബിന്നിയ്യാത്ത്)Yesterday at 4:15pm · - Mohamed Manjeri the above comment is a reply given for similar question.. so i am pasting it hereYesterday at 4:16pm ·
- Riyas AbdulsalamJamal Thandantharayil sahib
i am waiting for your responses for our earlier discussions
1.
"ജനാധിപത്യത്തേയും മതേതരത്വത്തെയും, സോഷ്യലിസത്തേയും എങിനെയാണ് നിങള്‍ മനസ്സിലാക്കുന്നതെന്ന് സാഹചര്യത്തിനു വിധേയമായല്ലാതെ, വിശുദ്ധ ഖുര്‍ആനിന്റേയും സുന്നത്തിന്റേയ...ും അടിസ്ഥാനത്തില്‍ പറയൂ"
എന്ന ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ട...ാണ്, ഇവയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റേയും വെളിച്ചത്തില്‍ എന്താണ് നിങള്‍ മനസ്സിലാക്കുന്നത് എന്ന് വ്യക്തമാക്കുമെന്ന് കരുതുന്നു.
ലോകം മുഴുവന്‍ ജനാധിപത്യ മതേതര സോഷ്യലിസ/കാപിറ്റലിസ്റ്റ് ഭരണ ക്രമം വരാന്‍ നിങള്‍ ആഗ്രഹിക്കുന്നുണ്ടോ, എന്നു വ്യക്തമാക്കും എന്നും പ്രതീക്ഷിക്കുന്നു .
---------------------------------------------------- ------------------------
2.
മൂസാ (അ) യോട് സൌഹൃദത്തിലാണ് ഫിര്‍ഔനും ഹമാനും കാറൂനും വര്‍ത്തിച്ചിരുന്നതെങ്കില്,അവര്‍ ചെയ്തിരുന്ന അക്രമങള്‍ക്കെതിരെ മൂസ (അ) ഒന്നും ചെയ്യുമായിരുന്നില്ല എന്നു നിങള്‍ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കുന്നുണ്ടോ.. ? Yesterday at 4:21pm · · 1 person - Riyas Abdulsalamമൂസാ (അ) നബിയുടെ ചരിത്രം ജമാല്‍ സാഹിബ് കൈവിട്ടോ !!!!!!!!!!!!!!!!!!!!!!!!!!
!!!!!!!!!!!!
എല്ലാം ഇങനെ പാതി വഴിയില്‍ നിര്‍ത്തിപോകാതെ ഏതെങ്കിലും ഒരു വിഷയമെങ്കിലും പൂര്‍ത്തീകരിച്ചു കൂടേ !
പറയൂ ആരുടെ ഭരണത്തിന്‍ കീഴിലെക്കാണ് ബനൂ ഇസ്രാ ഈലിനെ അല്ലാഹു കൊണ്ടു പോയതെന്ന്?
ഏതെങ്കിലും 'മതേതര' സംവിധാനത്തിന്‍ കീഴിലെക്കാണൊ അവരെ കൊണ്ടു പോയത് ? അതോ അരാജകത്വത്തിലേക്കോ? അല്ലാഹു വ്യക്ത്മായി പറയുന്നു "ഭരണ" ത്തെ പറ്റി, എന്തുകൊണ്ടാണ് ഭരണം മൂസാ (അ) യുടെ അജണ്ടയില്‍ ഇല്ലാ എന്ന തെറ്റിധാരണ ഉണ്ടക്കാന്‍ നിങള്‍ ശ്രമിക്കുന്നത് ?
മൂസാ (അ) യോട് സൌഹൃദത്തിലാണ് ഫിര്‍ഔനും ഹമാനും കാറൂനും വര്‍ത്തിച്ചിരുന്നതെങ്കില്,അവര്‍ ചെയ്തിരുന്ന അക്രമങള്‍ക്കെതിരെ മൂസ (അ) ഒന്നും ചെയ്യുമായിരുന്നില്ല എന്നു നിങള്‍ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കുന്നുണ്ടോ ? Yesterday at 7:39pm · - Jamal ThandantharayilRiyas Abdulsalam
Jamal Thandantharayil sahib
i am waiting for your responses for our earlier discussions
1.
"ജനാധിപത്യത്തേയും മതേതരത്വത്തെയും, സോഷ്യലിസത്തേയും എങിനെയാണ് നിങള്‍ മനസ്സിലാക്കുന്നതെന്ന് സാഹചര്യത്തിനു വിധേയമായല്ലാതെ, വിശുദ്ധ ഖുര്‍ആനിന്റേയും സുന്നത്തിന്റേയ...ും അടിസ്ഥാനത്തില്‍ പറയൂ"
എന്ന ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ട...ാണ്, >> [60:8]
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. [60:9]
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.10 hours ago · - Jamal ThandantharayilRiyas Abdulsalam
മൂസാ (അ) നബിയുടെ ചരിത്രം ജമാല്‍ സാഹിബ് കൈവിട്ടോ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എല്ലാം ഇങനെ പാതി വഴിയില്‍ നിര്‍ത്തിപോകാതെ ഏതെങ്കിലും ഒരു വിഷയമെങ്കിലും പൂര്‍ത്തീകരിച്ചു കൂടേ !
പറയൂ ആരുടെ ഭരണത്തിന്‍ കീഴിലെക്കാണ് ബനൂ ഇസ്രാ ഈലിനെ അല്ലാഹു കൊണ്ടു പോയതെന്ന്?
ഏതെങ്കിലും 'മതേതര' സംവിധാനത്തിന്‍ കീഴിലെക്കാണൊ അവരെ കൊണ്ടു പോയത് ? അതോ അരാജകത്വത്തിലേക്കോ? അല്ലാഹു വ്യക്ത്മായി പറയുന്നു "ഭരണ" ത്തെ പറ്റി, എന്തുകൊണ്ടാണ് ഭരണം മൂസാ (അ) യുടെ അജണ്ടയില്‍ ഇല്ലാ എന്ന തെറ്റിധാരണ ഉണ്ടക്കാന്‍ നിങള്‍ ശ്രമിക്കുന്നത് ?>> റിയാസിനു ഞാനെഴുതിയതൊന്നും മനസ്സിലായില്ലേ? അനിസ്ലാമിക ഭരണമായിരുന്ന ഫിർ ഔന്റെ രാജ്യം. അവിടെ ജീവിക്കുന്ന ഫിർ ഔന്റെ പത്നി സത്യവിശ്വാസികളുടെ മാത്യക. അവരുടെ വളർത്തുമകനായ മൂസാ(അ) അവരെ തൌഹീദിലേക്ക് ക്ഷണിക്കുന്നു. ഭരണം മാറ്റി എനിക്ക് ഭരണം തരിക എന്നല്ല മൂസാ (അ) അവരോട് പറഞ്ഞത്. അവസാനം മൂസാനബിയേയും കൂട്ടരേയും കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ ഫിർ ഔനെയും കൂട്ടരേയും അല്ലാഹു വെള്ളത്തിൽ കൊലപ്പെടുത്തുന്നു. രാജ്യം അനാഥം. ഭരണം കൊണ്ടേ ദീൻ പൂർണ്ണമാകൂ എങ്കിൽ അല്ലാഹു ഭരണം പിടിച്ചെടുത്ത് ദീൻ പൂർണ്ണമാക്കാൻ കല്പിക്കുമായിരുന്നു. എന്നാൽ അവർ മറ്റൊരു സ്ഥലത്തേക്ക് യാത്രയായി. പിന്നീട് നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തോ എന്ന് പറയുന്ന ഇസ്രാഈ ല്യർ 40 വർഷത്തോളം മരുഭൂമിയിൽ അലഞ്ഞു നടന്നതായിട്ടാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇവിടെ ഞാൻ മുന്നോട്ട് വെച്ച ആശയം വളരെ വ്യക്തമാന്. ഫിർ ഔന്റെ ഭരണത്തിൻ കീഴിൽ ജീവിച്ച ഭാര്യ സത്യവിശ്വാസികൾക്ക് മാത്യകയായിരിക്കുന്നു. അനിസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിച്ച മർ യം (അ) വിശ്വാസികൾക്ക് മാത്യകയായിരിക്കുന്നു. സ്വന്തമായി ഭരണമില്ലാതിരുന്ന ഇബ്രാഹീ നബി (അ) പിൻപറ്റാൻ മുസ്ലിംകൾ കല്പിക്കപ്പെട്ടിരിക്കുന്നു. എന്താണ് ഇതിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്? 9 hours ago · - Jamal Thandantharayil മൂസാ (അ) യോട് സൌഹൃദത്തിലാണ് ഫിര്‍ഔനും ഹമാനും കാറൂനും വര്‍ത്തിച്ചിരുന്നതെങ്കില്,
അവര്‍ ചെയ്തിരുന്ന അക്രമങള്‍ക്കെതിരെ മൂസ (അ) ഒന്നും ചെയ്യുമായിരുന്നില്ല എന്നു നിങള്‍ ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കുന്നുണ്ടോ ?>> ഊഹം വെച്ച് വിധിപറയുന്ന നിങ്ങളുടെ പരിപാടി നിങ്ങൾ ഉപേക്ഷിക്കുന്നതായിരിക്കും നിങ്ങൾക്ക് സൂക്ഷ്മതക്ക് നല്ലത്! 9 hours ago · - Abdul Samadജമാല്‍ സാഹെബ്, ഒരു കാര്യം അംഗീകരിക്കാതിരിക്കാന്‍ എങ്ങിനെ കാര്യങ്ങളെ തലതിരിച്ചു മനസ്സിലാക്കാം എന്നതാണ് താങ്കളുടെ ഇജ്തിഹാദ് എന്ന് തോന്നുന്നു. മൂസ (അ.സ) ഈജിപ്തില്‍ നിന്നും പോകുമ്പോള്‍ ഒരു ഫിരൌന്‍ മാത്രമാണ് മുങ്ങി മരിക്കുന്നത്, മൂസ നബി തിരിച്ചു പോയാല്‍ കൈയാലാന്‍ മാത്രം ഫിരൌനിന്റെ ഭരണ വ്യവസ്ഥ അവിടെ ദുര്‍ബലമായിട്ടില്ല, തിരിച്ചു പോയാല്‍ മൂസാ നബി അവരോടു ചെയ്യുന്ന വലിയ അനീതിയാകും അത്, തന്റെ ആളുകളെ രക്ഷപ്പെടുത്തി എവിടെയങ്കിലും കൊണ്ട് ചെല്ലുക എന്നതായിരുന്നില മൂസാ നബിയുടെ ഉദ്ദേശം. പകരം അള്ളാഹു അവര്‍ക്ക് വാഗ്ദാനം നല്‍കിയത് ارض المقدس എന്ന സ്ഥലമാണ്. പരിശുദ്ധ ഭൂമി, പക്ഷെ അവിടെ കടക്കാന്‍ മാത്രം അവര്‍ യോഘ്യരായിരുന്നില്ല എന്നതിനാല്‍ അതിനു തുനിയാത കാരണത്താല്‍ അതിനുള്ള ശിക്ഷയായി നാല്പതു കൊല്ലത്തെ മരുഭൂവാസം അള്ളാഹു നല്‍കി. അതിനര്‍ത്ഥം മൂസ നബി അവരെ കൊണ്ട് വന്നത് യഥാര്‍ത്ഥ ലക്ഷ്യബോധമുള്ള ഭൂമിയിലേക്ക് തന്നെയാണ് എന്നാണു. നമുക്ക് പിന്‍പറ്റാനുള്ളത് മുഹമെദ് നബിയുടെ ശരീഅതാണ്. അതില്‍ ഭരണം ഇസ്ലാം നടപ്പാക്കാനുള്ള ഒരു അവിഭാജ്യ ഘടകം തന്നെ. പ്രവാചകന്‍ ഒരു ഭരണം നിലനിര്തിയില്ലായിരുന്നെന്ക
ില് ഇസ്ലാം നാം എങ്ങിനെ മനസ്സിലാക്കുമായിരുന്നു, പ്രവാചകന്‍ ദൈവീക വചനത്തിന്റെ പ്രായോഗികത നമുക്ക് കാണിച്ചു തന്നു, ഇസ്ലാമില്‍ ഭരണത്തിന് പ്രസക്തിയില്ല എന്ന് പറയാന്‍ മാത്രം ദുര്‍ബലമല്ല എന്റെ വിശ്വാസം എന്ന് ഞാന്‍ കരുതുന്നു, പ്രമാണങ്ങളുടെ പിന്‍ബലത്തില്‍. 9 hours ago · · 1 person - Mishal Muneer http://salafivoice.com/art
icles/Adiyaadharam_Thiruth unna_JI_1.pdf part 1 kanuka 9 hours ago · - Riyas Abdulsalam @jamal sahib,
ഇസ്‌ലാമിക പ്രസ്ഥനങള്ക്ക് ഇല്ലാത്ത ഒരു കാഴ്ച്ചപ്പാട് അടിച്ചേല്‍പിച്ച് വിമര്‍ശിക്കാനാണ്, താങ്കള്‍ ഇവിടെയടക്കം എല്ലാ ചര്‍ച്ചകള്ലും ശ്രമിക്കുന്നത്. അത് തെറ്റിദ്ധാരണകൊണ്ടാണെങ്കില്‍ അത് തിരുത്തണമെന്ന് അഭ്യര്ഥിക്കുന്നു. അല്ല,, ജമാഅത്തിനെ എങനെയെങ്കിലും ആക്രമിക്കുക എന്ന ഉദ്ദേശ്യത്തിലാണെങ്കില്‍ കുറച്ചുകൂടി യുക്തി പൂര്‍വമായി അതു ചെയ്യണമെന്നും അഭ്യര്ത്ഥിക്കുന്നു. 8 hours ago · - Riyas Abdulsalam@jamal sahib,
ഭരണം അവരെ ഏല്പിക്കാന്‍ തന്നെയാണ് അല്ലാഹു കൊണ്ടു പോയത് എന്നു അല്ലാഹു വ്യക്തമായി പറയുന്നു. തിരിച്ച് അവരെ ഈജിപ്തിലേക്ക് എന്തിനാനിങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്, അവരുടെ സ്വന്തം നാട്ടിലെ ഭരണത്തിനു പകരം അവര്‍ കുടിയേറിയ നാട്ടിലെ ഭരണത്തിന്റെ കാര്യം നോക്കണമെന്ന് നിങള്‍ക്കെന്താ ഇത്ര നിര്‍ബ്നധം.
ഫിര്‍ അഔന്‍ കൊല്ലപെട്ടതോടെ ഈജിപ്ത് അനാഥം ആയി എന്ന് അല്ലാഹു പറഞിട്ടുണ്ടോ ? പിന്നെ നിങള്‍ക്ക് എങിനെയാണതു തീര്‍ച്ചയായത് !
ഇത്രയും ഗുരുതരമായ ഊഹങള്‍ നിങള്‍ അല്ലഹുവിന്റെ റസൂലിന്റെ (അ) മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. അതും പോരാഞ്ഞ് അത് ഞാന്‍ അംഗീകരിക്കാത്തത് എന്റെ കുറ്റവുമാക്കുന്നു !എന്നിട്ട് ഞാന്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നുവെന്നു ആരോപണവും. കൊള്ളാം.
ഒരു കാര്യത്തെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് എന്താണ് നിങള്‍ മനസ്സിലാക്കിയത് എന്നു ചോദിച്ചറിയാന്‍ ശ്രമിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് എങിനെയാണ് ഊഹം വച്ചുള്ള വിധി പറച്ചിലാകും.
ഞാന്‍ ചോദിച്ചതിന്റെ താല്പര്യം ഇതാണ് മൂസാ (അ) ക്കും അവര്‍ക്കുമിടയിലുള്ള വ്യക്തിപരമായ ശത്രുതയുടെ പേരിലാണോ, മൂസാ (അ) യുടെ പ്രവര്‍ത്തനങള്‍ ഉണ്ടായത്, അതോ അവര്‍ അല്ലഹുവിനോടും ജനങളോടും അക്രമം പ്രവര്‍ത്തിച്ചതിന്റെ പേരിലോ ?
ഇതു നിങള്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് മനസ്സിലക്കാന്‍ കഴിയുന്നുണ്ടോ എന്നേ ചോദിക്കുന്നുള്ളൂ, അല്ലാതെ ഇന്നതാണ് അത് എന്ന് വിധി പറയുകയല്ല.8 hours ago · - Mishal Muneer അല്ലാഹു കൊണ്ടു പോയത് എന്നു അല്ലാഹു വ്യക്തമായി പറയുന്നു.?ഭരണം അവരെ ഏല്പിക്കാn? pls clear that ayya8 hours ago ·
- Riyas Abdulsalam പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും
അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ." 8 hours ago · - Abdul Samad സലഫി വോയിസ് മാത്രം വായിച്ചു ജിവിതം കളയണ്ട മിഷാല്‍, നമുക്ക് വായിക്കാന്‍ ഇവിടെ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ട്, അവിടുത്തെ പ്രവാചകന്റെ ചര്യയും. അതിനു ശേഷം നമുക്ക് മറ്റു പുസ്തകം വായിക്കാം, പോരെ8 hours ago · · 2 people
- Riyas AbdulsalamJamal Thandantharayil sahib,
your post:
<<<<<<<<
"ജനാധിപത്യത്തേയും മതേതരത്വത്തെയും, സോഷ്യലിസത്തേയും എങിനെയാണ് നിങള്‍ മനസ്സിലാക്കുന്നതെന്ന് സാഹചര്യത്തിനു വിധേയമായല്ലാതെ, വിശുദ്ധ ഖുര്‍ആന...ിന്റേയും സുന്നത്തിന്റേയ...ും അടിസ്ഥാനത്തില്‍ പറയൂ"
എന്ന ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ട...ാണ്, >> [60:8]
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. [60:9]
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.>>>>>>
My response:
മറുപടി വിഷയവുമില്ലാത്ത ഒന്നായി മാറിയത്. ഇതിലെ കേന്ദ്ര പ്രശ്നം മനസ്സിലവാത്തതുകൊണ്ടാണെന്നുവിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
മുസ്‌ലിങള്‍ എങനെയാണ് ഇതര സമൂഹങളുമായി ഇടപഴകേണ്ടത് എന്നതല്ല ഇതിലെ വിഷയം. ഇതര ആദര്‍ശങളെ എങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതാണ്.അതിനു സഹായകമാവുന്ന തെളിവുകളോടെ നിങളുടെ നിലപാട് അവതരിപ്പിക്കാന്‍ അഭ്യര്ത്ഥിക്കുന്നു.
അതായത് ഈ ആദര്‍ശങളെ സ്വന്തം ആദര്‍ശമായി സ്വീകരിക്കുക , അവയുടെ പ്രചാരകരായി ലോകത്തില്‍ ആ ആദര്‍ശങളുടെ സംസ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നിങനെയുള്ള പ്രശ്നങളില്‍ ആവ്ശ്യമായ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുള്ള തെളിവുകളോടെ നിങളുടെ നിലപാട് സമര്ത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
താങ്കള്‍ പൊസ്റ്റു ചെയ്ത ആയത്തുകള്‍ ഇസ്‌ലാമിതര ആദര്‍ശങളുടെ നടത്തിപ്പുകാരായി മാറാന്‍ അനുവാദം തരുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. താങ്കള്‍ മറിച്ചാണ് മനസ്സിലാക്കുന്നതെങ്കില്‍ ഈ
പ്രശ്നങളില്‍ പ്രമാണിക തഫ്‌സീറുകളില്‍ നിന്നുള്ള ഉദ്ധരണിയോടെ താങ്കളുടെ വാദം സമര്‍ത്ഥിക്കൂ.4 hours ago ·
No comments:
Post a Comment