Sunday, May 29, 2011

ഇ.എം.എസ് മന്ത്രി സഭയിൽ

Jamal Thandantharayil
Mohamed Manjeri
<<ഇസ്ലാം എന്നാൽ മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള മാർഗദർശനമാണ്. അബ്ദുസ്സമദ് ഭരണാധികാരിയായാൽ തീർച്ചയായും ഇസ്ലാമനുസരിച്ച് ഭരണം നടത്തണം. ഞാൻ ഭരണാധികാരിയായാൽ ഞാനും. അത് ജമാ അത്തും മുജാഹിദുമായതു കൊണ്ടല്ല. മുസ്ലിമായതു കൊണ്ട്. ഇസ്ല...ാം എല്ലാ രംഗത്തേക്കും മാർഗദർശനം നൽകുന്നതു കൊണ്ട്.>>.. അപ്പോൾ രാഷ്ട്രീയ നിയമങ്ങൾ ഖുർ‌ആനിലും സുന്നത്തിലും അന്വേഷിക്കുന്നത് മീൻ മാർക്കറ്റിൽ സ്വർണ്ണം വാങ്ങാൻ പോകുന്നത് പോലെ ആണെന്ന് പറഞ്ഞതു എന്തിനായിരുന്നു>>ജമാ അത്തുകാർ ദീനും ദുനിയാവും കൂട്ടിക്കുഴച്ചുകൊണ്ടാണ് ഇത് മനസ്സിലാകാത്തത്/അങ്ങിനെ നടിക്കുന്നത്. ഒരു മുജാഹിദ് മനസ്സിലാക്കുന്നത് രാഷ്ട്രം നല്ല രീതിയിൽ നടത്താൻ ആധുനിക രാഷ്ട്രമിമാംസ / ഡിപ്ലോമാറ്റിക് റിലേഷൻ പഠിക്കാൻ ഖുർ ആനിലും സുന്നത്തിലും അല്ല നോക്കേണ്ടത് എന്നാണ്. എന്നാൽ ഏത് മീമാംസ പഠിച്ചാലും അത് പ്രയോഗിക്കുന്നിടത്ത് മുസ്ലിം അല്ലാഹുവിന്റെ വിധിവിലക്കുകൾ നോക്കും. അല്ലാഹു എല്ലാത്തിനും ഒരതിർ വരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കാതെ നോക്കണം. അത് ഏത് കാര്യത്തിനായാലും. അല്ലാതെ രാഷ്ട്രമീമാംസ മുഴുവൻ പഠിപ്പിക്കാനല്ല, അല്ലാഹു പ്രവാചകന്മാരെ നിശ്ചയിച്ചത്. ദീൻ പഠിപ്പിക്കാനാണ്. ദീൻ എന്നാൽ വിധിവിലക്കുകളും മാർഗനിർദ്ദേശങ്ങളുമാണ്. പാർലിമെന്റിൽ നിർമ്മിക്കുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിനകത്ത് അതിന്റെ നല്ല നടത്തിപ്പിനു രാഷ്ടസാഹചര്യത്തിൽ ഉൾക്കൊണ്ടുള്ള നിയമങ്ങളാണ്. അത് തീരുമാനിക്കുമ്പോൾ മുസ്ലിംകളുടെ ആവശ്യങ്ങൾ പറയാൻ അവിടെ ആളുണ്ടാവണമെന്നാണ് മുജാഹിദ് പ്രസ്ഥാനം പറയുന്നത്. അവിടെ മനുഷ്യന്റെ വിശ്വാസകാര്യങ്ങളോ പാപപുണ്യങ്ങളോ ഹലാലും ഹറാമുകളോ അല്ല നിശ്ചയിക്കുന്നത്.അത് ഓരോ മതക്കാരും അവരുടെ പ്രമാണങ്ങൾക്കനുസരിച്ചാണ് മനസ്സിലാക്കുന്നത്. ഇത് ജമാ അത്തുകാർക്കൊന്നും അറിയാഞ്ഞിട്ടാണോ? അത് അറിയാത്ത പോലെ അഭിനയിക്കുന്നതോ? എത്ര തവണയായി വിശദീകരിക്കുന്നു?


  • Mohamed Manjeri

    <<<<ജമാ അത്തുകാർ ദീനും ദുനിയാവും കൂട്ടിക്കുഴച്ചുകൊണ്ടാണ് ഇത് മനസ്സിലാകാത്തത്/അങ്ങിനെ നടിക്കുന്നത്. ഒരു മുജാഹിദ് മനസ്സിലാക്കുന്നത് രാഷ്ട്രം നല്ല രീതിയിൽ നടത്താൻ ആധുനിക രാഷ്ട്രമിമാംസ / ഡിപ്ലോമാറ്റിക് റിലേഷൻ പഠിക്കാൻ ഖുർ ആനിലും സുന്നത്തിലും അല്ല നോക്കേണ്ടത് എന്നാണ്. എന്നാൽ ഏത് മീമാംസ പഠിച്ചാലും അത് പ്രയോഗിക്കുന്നിടത്ത് മുസ്ലിം അല്ലാഹുവിന്റെ വിധിവിലക്കുകൾ നോക്കും. അല്ലാഹു എല്ലാത്തിനും ഒരതിർ വരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കാതെ നോക്കണം. അത് ഏത് കാര്യത്തിനായാലും. പാർലിമെന്റിൽ നിർമ്മിക്കുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിനകത്ത് അതിന്റെ നല്ല നടത്തിപ്പിനു രാഷ്ടസാഹചര്യത്തിൽ ഉൾക്കൊണ്ടുള്ള നിയമങ്ങളാണ്. അത് തീരുമാനിക്കുമ്പോൾ മുസ്ലിംകളുടെ ആവശ്യങ്ങൾ പറയാൻ അവിടെ ആളുണ്ടാവണമെന്നാണ് മുജാഹിദ് പ്രസ്ഥാനം പറയുന്നത്. അവിടെ മനുഷ്യന്റെ വിശ്വാസകാര്യങ്ങളോ പാപപുണ്യങ്ങളോ ഹലാലും ഹറാമുകളോ അല്ല നിശ്ചയിക്കുന്നത്.അത് ഓരോ മതക്കാരും അവരുടെ പ്രമാണങ്ങൾക്കനുസരിച്ചാണ് മനസ്സിലാക്കുന്നത്. ഇത് ജമാ അത്തുകാർക്കൊന്നും അറിയാഞ്ഞിട്ടാണോ? അത് അറിയാത്ത പോലെ അഭിനയിക്കുന്നതോ? എത്ര തവണയായി വിശദീകരിക്കുന്നു?>>>>
    എല്ലാ കാര്യത്തിലും മനുഷ്യബുദ്ധിക്കു വിട്ടുതന്ന ഭാഗവും അല്ലാത്തഭാഗവും ഉണ്ട്. ഭരണത്തിലും രാഷ്ട്രീയത്തിലും മാത്രമല്ല എല്ലാത്തിലും. നമസ്കാരം നില നിർത്താൻ ഉള്ള അല്ലാഹുവിന്റെ കല്പന അനുസരിച്ചിട്ടാണല്ലോ നാം പള്ളികളും മറ്റു സൌകര്യങ്ങളും ഒക്കെ ഉണ്ടാക്കുന്നത്. എന്നൽ ഇമാമിന് കൊടുക്കേണ്ട ശംബളവും, പള്ളിയിൽ ടൈത്സ് ഒട്ടിക്കണോ അതോ സിമന്റ് തേച്ചാൽ മതിയോ എന്നൊന്നും ഖുർആനിൽ കാണില്ല. അതുകൊണ്ട് നമസ്കാരം ദുൻയാകാര്യമാകുന്നില്ല. ഭരണത്തിലും, സിവിൽ ക്രിമിനൽ നിയമത്തിലും, സാമത്തിക നിയമത്തിലും ഒക്കെ നമുക്ക് തീരുമാനിക്കാൻ വിട്ടു തന്ന ഭാഗമുണ്ട്. അത്തരം കാര്യങ്ങൾക്കും ഖുർആനിൽ നോക്കണം എന്നു ജമാഅത്ത് ഒരു കാലത്തും വാദിച്ചിട്ടുമില്ല.
    << അല്ലാഹു എല്ലാത്തിനും ഒരതിർ വരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കാതെ നോക്കണം. അത് ഏത് കാര്യത്തിനായാലും. പാർലിമെന്റിൽ നിർമ്മിക്കുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിനകത്ത് അതിന്റെ നല്ല നടത്തിപ്പിനു രാഷ്ടസാഹചര്യത്തിൽ ഉൾക്കൊണ്ടുള്ള നിയമങ്ങളാണ്. അത് തീരുമാനിക്കുമ്പോൾ മുസ്ലിംകളുടെ ആവശ്യങ്ങൾ പറയാൻ അവിടെ ആളുണ്ടാവണമെന്നാണ് മുജാഹിദ് പ്രസ്ഥാനം പറയുന്നത്.>>
    ഇ.എം.എസ് മന്ത്രിസഭ മദ്യനിരോധനം ഒഴിവാക്കിയതും ലോട്ടറി എന്ന ചൂതാട്ടം ഗവണ്മെന്റ് തലത്തിൽ തുടങ്ങിയതും ലീഗു പിന്തുണയിൽ കിട്ടിയ ഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു. അല്ലഹുവിന്റെ അതിർവരമ്പുകൾ എവിടെ ഒളിച്ചു വെച്ചിട്ടാണ് ഒരു മുസ്‌ലിം ഈ പണി ചെയ്യാൻ പോകേണ്ടത്?.
    ...

    Thursday at 2:42pm ·

  • Mohamed Mirshad

    <<<<<ഇ.എം.എസ് മന്ത്രിസഭ മദ്യനിരോധനം ഒഴിവാക്കിയതും ലോട്ടറി എന്ന ചൂതാട്ടം ഗവണ്മെന്റ് തലത്തിൽ തുടങ്ങിയതും ലീഗു പിന്തുണയിൽ കിട്ടിയ ഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു. അല്ലഹുവിന്റെ അതിർവരമ്പുകൾ എവിടെ ഒളിച്ചു വെച്ചിട്ടാണ് ഒരു മുസ്‌ലിം ഈ പണി ചെയ്യാൻ പോകേണ്ടത്?>>>>>>>...... ഇടതു പക്ഷത്തിനെ വോട്ടു ചെയ്ത വിജയിപ്പിക്കുമ്പോള്‍ അവര്‍ നിങ്ങള്ക്ക് ഉറപ്പു തന്നിരുന്നോ മദ്യം നിരോധിക്കും എന്നു ....അല്ലെങ്ങില്‍ ഇതുവരെ നിങ്ങള്‍ അത അവരോടു ആവശ്യപ്പെട്ടിട്ടുണ്ടോ?

    Thursday at 4:04pm · · 1 person

  • Jamal Thandantharayil

    <<ഇ.എം.എസ് മന്ത്രിസഭ മദ്യനിരോധനം ഒഴിവാക്കിയതും ലോട്ടറി എന്ന ചൂതാട്ടം ഗവണ്മെന്റ് തലത്തിൽ തുടങ്ങിയതും ലീഗു പിന്തുണയിൽ കിട്ടിയ ഭൂരിപക്ഷത്തിന്റെ ബലത്തിലായിരുന്നു. അല്ലഹുവിന്റെ അതിർവരമ്പുകൾ എവിടെ ഒളിച്ചു വെച്ചിട്ടാണ് ഒരു മുസ്‌ലിം ഈ പണി ചെയ്യാൻ പോകേണ്ടത്?.>> അത് ഓരോ മുസ്ലിമിന്റെയും ഉത്തരവാദിത്വമാണ്. മദ്യനിരോധനം ഒഴിവാക്കുന്നത് തടയാൻ ഒരു മുസ്ലിമിന്റെ ഒരു വോട്ടു കൊണ്ട് സാധിക്കുമായിരുന്നെങ്കിൽ അത് ചെയ്യാത്തതിനു അയാൾ അല്ലാഹുവിന്റെ മുന്നിൽ മറുപടി പറയേണ്ടി വരും. അത് ഇ എം എസ് മന്ത്രിസഭയായാലും മുസ്ലിംകൾ നയിക്കുന്ന മന്ത്രിസഭയായാലും, ഓരോരുത്തരും അവരുടെ ഓരോ പ്രവ്യത്തികൾക്കും ഉത്തരവാദപ്പെട്ടവരാണ്

    Thursday at 4:08pm · · 2 people

  • Firose Kothamangalam إرتكاب أخف الضررين എന്ന ഫിഖ്‌ഹി അടിസ്ഥാനത്തെക്കുറീച്ച് നിങ്ങള്‍ കേട്ടീട്ടൂണ്ടോ? سس
    Thursday at 5:21pm · · 1 person

  • Jamal Thandantharayil No, please explain!
    Thursday at 5:33pm · · 1 person

  • Mohamed Manjeri

    അനിസ്‌ലാമിക വ്യവസ്ഥകൾ സ്ഥപിക്കാനോ നിലനിർത്താനോ രൂപീകരിച്ച പാർട്ടികളിൽ / ഗവണ്മെന്റിൽ മുസ്‌ലിംകൾ ചേരാൻ പോയാൽ ഉണ്ടാവുന്ന അവസ്ഥ സൂചിപ്പിക്കനാണ് ഇ.എം.എസ് മന്ത്രി സഭയിൽ സംഭവിച്ചത് ഉദാഹരിച്ചത്. ശരീ‌അത്തിനെതിരെ പ്രവർത്തിക്കേണ്ടി വരുന്ന മുസ്‌ലിമിന്റെ ദുരവസ്ഥ ഒന്നോർത്തു നോക്കൂ. അതിനാൽ രാഷ്ട്രീയത്തിൽ ഇഷ്ടമുള്ള പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ഒരു മുസ്‌ലിം സംഘടന അതിന്റെ അനുയായികളോട് പറയരുത്. അതിൽ വേറെയും പ്രശ്നമുണ്ട്. കാസർഗോഡ് പോലെ കേരളത്തിന്റെ ചില ജില്ലകളിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ മുജാഹിദ് നേതാക്കൾ ആയിരുന്നു (പുത്തിഗെ പഞ്ചായത്ത് മെമ്പറായിരുന്ന ഒരു മുജാഹിദ് അദ്ധ്യാപികയുടെ വിവാദം നടക്കുന്ന കാലത്ത് അങ്ങനെ ആയിരുന്നു. ഇപ്പോഴത്തെ അവസ്ഥ ഞാൻ അന്വേഷിച്ചിട്ടില്ല.) അതു പോലെ മുസ്‌ലിം ലീഗിലുമുണ്ട് കുറേ മുജാഹിദ് നേതാക്കൾ. മുജാഹിദ് വേദിയിൽ ഒന്നിച്ചിരിക്കുമ്പോളും ഈ വിരുദ്ധ ചേരികളിലെ ആളുകളുടെ സാഹോദര്യം എങ്ങിനെ ഉണ്ടായിരിക്കും?. ഇന്നമൽ മു‌അ‌മിനൂന ഇഖ്‌വതുൻ എന്നൊക്കെ പറയാൻ കൊള്ളാം. പക്ഷേ മനസിൽ ഒരാൾ മറ്റേ വിഭാഗത്തെ എങ്ങനെ തോൽ‌പ്പിക്കും എന്ന് ചിന്തിച്ചിരിക്കുകയാവും. എന്റെ തൊട്ടടുത്ത് മഞ്ചേരിയിലെ മുജാഹിദ് പള്ളിയിൽ പള്ളികമ്മിറ്റി മെമ്പർമാരുടെ അടിപിടിയിൽ ചിലർ ഹൌദിൽ വീണ് എണീറ്റു വരുന്ന കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. പ്രവാചകൻ ഉണ്ടായിരുന്നെങ്കിൽ അണികളെ ഈ പരിപാടിക്കു സമ്മതിക്കും എന്നു മുജാഹിദുകൾ വാദിക്കുമോ?...


Jamal Thandantharayil
Abdul Samad
ജമാല്‍ സാഹെബ്, നമുക്ക് പിന്‍ പറ്റാനുള്ളത് അന്ത്യ പ്രവാചകന്റെ ശരീഅതാണ്‌, പ്രവാചകന്‍ ദീന്‍ പൂര്‍ത്തിയായി എന്ന് അല്ലാഹുവിന്റെ കല്പനയാല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇസ്ലാമിന്റെ അവസ്ഥ എന്തായിരുന്നു, ആ പൂര്‍ത്തിയായ ദീനില്‍ ഭരണത്തിനും വലിയ പങ്കുണ്ട്, തൌഹീദ് എന്ന് പറയുമ്പോള്‍ നാം അതിന്റെ നാനാ വശങ്ങളും പറയണം, അതില്‍ ഭരണവും ആരാധനയും, ദിക്റുകളും പരസ്പര ബന്ദങ്ങളും എല്ലാം ഉള്‍പെടും, എല്ലാവരെയും അടിച്ചിരുത്തി ഭരണം നടതനമെന്നല്ല ഇസ്ലാം പറയുന്നത്, പക്ഷെ തൌഹീദ് പറയുമ്പോള്‍ അതിനുള്ള സാധ്യത കൂടെ ചേര്‍ത്ത് പറയേണ്ടതുണ്ട്, ഇസ്ലാമില്‍ അങ്ങിനെ ഒന്നില്ലെങ്കില്‍ എങ്ങിനെ പ്രവാചകന് പെട്ടെന്ന് മദീനയുടെ ഭരണാധികാരി ആകാന്‍ കഴിഞ്ഞു, മക്ക കാലത്ത് തന്നെ പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാം അത് കൂടെ ഉള്‍ക്കൊള്ളുന്നു എന്നല്ലേ നാം മനസ്സിലാക്കേണ്ടത്, ( നിങ്ങളുടെ മദ്രസ്സ പുസ്തകം തന്നെ അത് പറയുന്നുട്നു) . അതിനാല്‍ വാശി ഒഴിവാക്കി നാം കാര്യം ഗ്രഹിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ>>
നായുടെ വാൽ പന്തീരാണ്ട് കുഴലിലിട്ടാലും പിന്നെയും വളഞ്ഞു തന്നെ എന്നൊരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു, ജമാ അത്തുകാരുടെ വാദങ്ങൾ കാണുമ്പോൾ! നമുക്ക് പിൻപറ്റാനുള്ളത് അന്ത്യപ്രവാചകന്റെ ശരിഅത്ത് അല്ല എന്ന് ആരു പറഞ്ഞു? പ്രവാചകൻ ദീൻ പൂർത്തിയായി എന്ന് പറയുമ്പോൾ ഇസ്ലാമിന്റെ അവസ്ഥ എന്ന് പറയുന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ അവസ്ഥയാണോ? അതിൽ കൂട്ടാനും കുറക്കാനും പാടില്ലേ? എന്തൊരു വിഡ്ഡിത്തമാണ് താങ്കൾ പറയുന്നത്. പ്രവാചകന്റെ ശരി അത്തിൽ ഖുർ ആൻ പെടില്ലേ? ആ ഖുർ ആനല്ലേ ഇബ്രാഹിം നബിയുടെ മില്ലത്തിനെ പിന്തുടരണമെന്ന് പറയുന്നത്. ആ ഖുർ ആനല്ലേ മർ യം ബീവിയേയും ഫിർ ഔന്റെ ഭാര്യയേയും സത്യവിശ്വാസികൾക്ക് മാത്യകയായി എടുത്ത് കാണിക്കുന്നത്. അവരിലാർക്കെങ്കിലും ഭരണം ഉണ്ടായിരുന്നോ?
തൌഹീദ് പറയുമ്പോൾ അതിന്റെ നാനാ വശവും പറഞ്ഞാലേ അത് പറയാൻ പറ്റൂ? എങ്കിൽ തൌഹീദിന്റെ അടിസ്ഥാനമായ വിശ്വാസം 72ൽ പരം ശാഖയാണെന്നാണ് നബി(സ) പറഞ്ഞത്. ഏറ്റവും അഫ്ലൽ ലാ ഇലാഹ ഇല്ലല്ലായും ഏറ്റവും താഴ്ന്നത് വഴിയിൽ നിന്ന് തടസ്സം നീക്കലും. ബാക്കിയുള്ള 70 ഭാഗങ്ങൾ താങ്കളൊന്ന് വിശദീകരിക്കൂ!
എല്ലാവരെയും അടിച്ചിരുത്തി ഭരണം നടതനമെന്നല്ല ഇസ്ലാം പറയുന്നത്, പക്ഷെ തൌഹീദ് പറയുമ്പോള്‍ അതിനുള്ള സാധ്യത കൂടെ ചേര്‍ത്ത് പറയേണ്ടതുണ്ട്, ഇസ്ലാമില്‍ അങ്ങിനെ ഒന്നില്ലെങ്കില്‍ എങ്ങിനെ പ്രവാചകന് പെട്ടെന്ന് മദീനയുടെ ഭരണാധികാരി ആകാന്‍ കഴിഞ്ഞു,>>: മറ്റു പ്രവാചകരൊന്നും പ്രബോധനം ചെയ്തത് ഇസ്ലാമല്ലാത്തതു കൊണ്ടാണോ അവർക്ക് ഭരണം കിട്ടാതിരുന്നത്? സഹോദരാ ഭരണം അല്ലാഹു നൽകുകയോ നൽകാതിരിക്കുകയോ ചെയ്യും. എന്നാൽ നാം ഓരോരുത്തരും നമ്മുടെ കഴിവനുസരിച്ച് ഇസ്ലാം ജീവിതത്തിൽ പകർത്തേണ്ടതുണ്ട്.

മക്ക കാലത്ത് തന്നെ പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാം അത് കൂടെ ഉള്‍ക്കൊള്ളുന്നു എന്നല്ലേ നാം മനസ്സിലാക്കേണ്ടത്, ( നിങ്ങളുടെ മദ്രസ്സ പുസ്തകം തന്നെ അത് പറയുന്നുട്നു) .>> മക്ക കാലത്തു തന്നെ പ്രവാചകൻ ഭരണം എങ്ങിനെ നടത്തണമെന്ന് കാണിച്ചു തന്നോ? എങ്കിൽ അതൊന്നു ഉദ്ദരിക്കുക:


  • Mohamed Mirshad likes this.

    • Abdul Samad Jamaal Saheb, Since you are ready to hear we can continue this debate on saturday. let almighty be kind with us to understand follw the real truth
      Thursday at 6:03pm ·

      No comments:

      Post a Comment