Sunday, May 29, 2011

എൻ.ഡി.എഫ് പറയുന്നു

Jamal Thandantharayil
Mohamed Manjeri എൻ.ഡി.എഫ് പറയുന്നു അമുസ്ലിംകൾക്ക് ഹുജ്ജത്ത് പൂർത്തീകരിക്കാനൊന്നും കാത്തു നിൽക്കേണ്ട. ഇങ്ങോട്ടു ഉപദ്രവിച്ചാൽ അങ്ങോട്ടും വെട്ടുകയും ബോംബെറിയുകയും ഒക്കെ ചെയ്യണം. ഇല്ലെങ്കിൽ ഭീരുത്വമാണ്. ഈമാൻ ഇല്ലാത്തതു കൊണ്ടാണ്. അതിനാൽ കായിക പരിശീലനം നേടണം എന്ന്.

മുജാഹിദുകൾ പറയുന്നു. ഇവിടെ ഇസ്ലാം പറയുമ്പോൾ അരാധനയിലെ തൌഹീദു മാത്രം പറഞ്ഞാൽ മതി. ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം സംഘ്പരിവാർ ഭാഗത്തേക്ക് വോട്ട് കൊടുത്ത് ഇവിടെ മുസ്ലിംകൾക്ക് ജീവിക്കാൻ പറ്റാതാവും. മുസ്ലിംകളെ നന്നാക്കാൻ നോക്കുക. അവരിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റുക. മുസ്ലിംകൾ മാറിക്കഴിയുമ്പോൾ മറ്റുള്ളവരും മാറിക്കൊള്ളും.

ജമാഅത്തുകാർ പറയുന്നു. മുസ്ലിംകൾ യഥാർത്ത ഇസ്ലാമിന്റെ സാക്ഷികളാവുകയും അമുസ്ലിംകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. ഇസ്ലാമിനെ ഒന്നും ഒളിച്ചു വെക്കുകയോ കൂട്ടിചേർക്കുകയോ ചെയ്യാതെ ഖുർആനിൽ നിന്നും പ്രവാചക ജീവിതത്തിൽ നിന്നു കിട്ടുന്ന എല്ലാ പാഠവും വിശദീകരിച്ചു കൊടുക്കുക. ഒരേ സമയം സമുദായത്തെ സംസ്കരിക്കാൻ വിദ്യാഭ്യാസ സ്ഥപനങ്ങൾ, പസിദ്ധീകരണങ്ങൾ. ഖുത്ബകൾ തുടങ്ങിയവ സജ്ജീകരിക്കുകയും അമുസ്ലിംകൾക്കായി പല രീതിയിൽ ഉള്ള സൌകര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഈ നിലപാട് മറ്റു രണ്ടു വിഭാഗങ്ങളുടെയും ഇടയിലുള്ള മധ്യമ നിലപാടാണ്.>> ഇത് ഒരു ജമാ അത്തുകാരൻ നടത്തുന്ന അവലോകനം. ഇനി മുജാഹിദുകൾ എന്ത് കരുതുന്നു എന്ന് നോക്കുക.....

1.കേരളത്തിൽ ഏറ്റവും കൂടുതലുള്ള മുസ്ലിംകൾ സമസ്ത അനുകൂലികളാണ്. അവർ ശിർക്കൂം ബിദ് അത്തും മനസ്സിലാക്കാതെ/ അതു ചെയ്തുകൊണ്ടൂം തങ്ങൾ ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം എന്ന് കരുതുന്നു. അവരെ സംസ്കരിക്കാൻ വേണ്ടതെല്ലാം മുജാഹിദുകൾ ചെയ്യുന്നു. ആദ്യം മുസ്ലിം സ്വയം സംസ്കരിക്കുക, പിന്നെ മറ്റുള്ളവരെ സംസ്കരിക്കുക എന്ന വീക്ഷണാടിസ്ഥാനത്തിൽ!

2. എൻ ഡി എഫ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രചോദനം ഉൾക്കൊണ്ടത് ജമാ അത്ത് സാഹിത്യങ്ങളിൽ നിന്നാണെന്ന് മനസ്സിലാക്കി എൻ ഡീ എഫിനേയും ജമാ അത്തിനേയും യഥാർത്ഥ ഇസ്ലാമിലേക്ക് മടക്കിക്കൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യുന്നു. ഇതും സ്വയം സംസ്കരണവുമായി ബന്ധപെട്ടതു തന്നെ.

3. ഇസ്ലാമിന്റെ വിമർശകർക്ക്; അകത്തും പുറത്തുമുള്ളവർക്ക് മറുപടി കൊടുക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു.

4. അമുസ്ലിംകളിൽ ഇസ്ലാമിന്റെ പ്രബോധനം നടത്താൻ വേണ്ടതെല്ലാം ചെയ്യുന്നു. എന്നാൽ മുജാഹിദുകൾ തൌഹീദ് മാത്രം പറയുന്നവരാണെന്ന കളവ് ചില ജമാ അത്തുകാർ പറയാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് സംഭവം? ജമാ അത്തുകാർ കരുതുന്നത് ജനങ്ങൾക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ ജനങ്ങൾ ഭിന്നിച്ച്, രാഷ്ട്രീയ അധികാരം ലഭിക്കുന്നത് വൈകുമെന്നാണ്. അതു കൊണ്ട് ഐക്യം തകരുമെന്ന് ഭയന്ന് ഹാറൂൻ നബി(അ) ശിർക്കിനെതിരെ മിണ്ടാതിരുന്നു എന്നു വരെ അവർ വെച്ചു കാച്ചിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തങ്ങളുടെ പാർട്ടിയിൽ ബറേൽ വികളൂം ദയൂബന്ധികളും സകലവിഭാഗങ്ങളും ഉണ്ടെന്ന് മുങ്കാലങ്ങളിൽ അവർ വീമ്പിളക്കാറും ഉണ്ട്.

അതുകൊണ്ടുതന്നെ തൌഹീദ് പറയാൻ / അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഭയപ്പെടുന്ന ജമാ അത്തുകാർ മുജാഹിദുകൾ തൌഹീദ് പറയുന്നത് ശ്മശാനവിപ്ലവമെന്നും ശിർക്ക് ശാഖാപരമാണെന്നും പരിഹസിച്ചു പോന്നു. നബി (സ) അനുയായികൾക്ക് നൽകിയ ഉപദേശം ഒരു സ്ഥലത്ത് ചെന്നാൽ അവിടത്തെ ജനങ്ങളോട് ആദ്യം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയണമെന്നാണ്. അത് അവർ അംഗീകരിച്ചാൽ അവരോട് നമസ്ക്കാരത്തെക്കുറിച്ചും അതംഗീകരിച്ചാൽ സക്കാത്തിനെക്കുറീച്ചും പറയുക എന്ന്!
ഇതേ രീതിയാണ് മുജാഹിദുകൾ അനുവർത്തിക്കുന്നത്. കേരളത്തിൽ ആദ്യമായി പ്രബോധനത്തിനു വന്ന മാലിക്ക് ഇബ്നു ദീനാറും കൂട്ടരും അന്നത്തെ ഭരണാധികാരികളോട് സഹകരിച്ച് ഇസ്ലാമികപ്രബോധനം നിർവഹിക്കുകയായിരുന്നു എന്ന് നമുക്കറിയാം.
എന്നാൽ മൌദൂദിയുടെ അനുയായികളായ ജമാ അത്തുകാർ ആദ്യമായി ഭരണം ഉണ്ടായാലേ ദീൻ ഉണ്ടാകൂ എന്ന് പറയുന്നു. അവരുടെ ഈ വാദം അവരെ സകല തീവ്രവാദങ്ങളിലേക്കും എത്തിക്കുന്നു. എന്നാൽ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമായി പല തെറ്റുകളും തിരിച്ചറിഞ്ഞ ജമാ അത്തുകാർ അത് ഭാവിക്കാതെ പഴയതും പുതിയതും ശരിയാണെന്ന് വരുത്താനുള്ള സർക്കസുകളാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യാൻ ഉദ്ദേശിച്ച് ഇറങ്ങിയ ആളുകളാണ്. ഇന്ത്യയിൽ ഇസ്ലാമനുസരിച്ച് ജീവിക്കാനാവാത്ത ഒരു സാഹചര്യമുണ്ടായാൽ അതിനെതിരെ ജീവൻ കൊടുക്കേണ്ടിവരും എന്ന് തിരിച്ചറിയുന്നവരാണ്. എന്നാൽ ഇസ്ലാമനുസരിച്ച് ജീവിക്കാൻ കഴിയുന്നു എന്നതിനാൽ മറ്റു സമുദായങ്ങളോ നീതിയിൽ വർത്തിക്കാനും അവരോട് നന്മകാണിക്കാനും അവർ തയ്യാറാകുന്നു.
എന്നാൽ ജമാ അത്തുകാർ പറയുന്നത് നിങ്ങളുടെ ഇസ്ലാം ഇസ്ലാമല്ല എന്നാണ്. കാരണം അനിസ്ലാമിക ഭരണകൂടത്തിൻ കീഴിലാണത്രേ മുജാഹിദുകൾ താമസിക്കുന്നത്. എന്നാൽ അവരോ? ഇങ്ങിനെ ഊഹത്തിന്റെ പുറത്ത് ദീനിൽ നിലപാടെടുക്കുന്ന വേറേതൊരു സമൂഹമുണ്ട് ലോകത്ത്?

    • Anas Abdul Hakeem ഈ ഗ്രൂപ്പില്‍ നിന്ന് എന്നെ ഒന്ന് ഒഴിവാകി തരുമോ ? മിട്ടായീ വാങ്ങിച്ചു
      തരാം..പ്ലീസ് പ്ലീസ് ...
      Yesterday at 5:19pm via · · 1 person
    • Jamal Thandantharayil ലീവ് ഗ്രൂപ്പ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മിട്ടായി നഷ്ടപ്പെടാതെ നോക്കാം! ഇങ്ങിനെ കെഞ്ചേണ്ട ഗതികേട് ആർക്കുമില്ല സുഹ്യത്തേ!
      Yesterday at 5:21pm · · 2 people
    • Anas Abdul Hakeem സഹായത്തിനു നന്ദി
      Yesterday at 6:31pm via ·
    • Mishal Muneer കൊകെത കൊളം കണ്ടതാ കൊളം എത്ര കൊകിനെ കണ്ടതാ ..
      10 hours ago ·
    • Mohamed Manjeri
      Jamal Tandantharayil said <<<1.കേരളത്തിൽ ഏറ്റവും കൂടുതലുള്ള മുസ്ലിംകൾ സമസ്ത അനുകൂലികളാണ്. അവർ ശിർക്കൂം ബിദ് അത്തും മനസ്സിലാക്കാതെ/ അതു ചെയ്തുകൊണ്ടൂം തങ്ങൾ ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം എന്ന് കരുതുന്നു. അവരെ സംസ്കരിക്കാൻ വേണ്ടതെല്ലാം മുജാഹിദുകൾ ചെയ്യുന്നു. ആദ്യം മുസ്ലിം സ്വയം സംസ്കരിക്കുക, പിന്നെ മറ്റുള്ളവരെ സംസ്കരിക്കുക എന്ന വീക്ഷണാടിസ്ഥാനത്തിൽ! >>>

      അവരെ സംസകരിക്കാൻ വേണ്ടതിലേറെ അവരെ പ്രകോപിപ്പിക്കാനും മണ്മറഞ്ഞു പോയ ദുരാചാരങ്ങൾക്കൂടി വാശിയോടെ പൊടിതട്ടിയെടുത്ത് അഘോഷപൂർവ്വം കൊണ്ടാടാൻ അവരെ പ്രേരിപ്പിക്കാനും ആവുന്നതെല്ലാം മുജാഹിദുകൾ ചെയ്യുന്നു. പരിഹാസവും വിദ്വേഷവും നിറഞ്ഞു തുളുമ്പുന്ന ശൈലിക്കു പകരം പ്രവാചകന്റെ സ്നേഹവും കാരുണ്യവും മുറ്റിനിൽക്കുന്ന ശൈലിയിൽ മുജാഹിദുകൾ മറ്റുള്ളവരോട് സംസാരിക്കുന്ന ഒരു പ്രസംഗവും ഇതു വരെ കേട്ട ഓർമയിൽ ഇല്ല.

      Jamal Tandantharayil said <<<<2. എൻ ഡി എഫ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രചോദനം ഉൾക്കൊണ്ടത് ജമാ അത്ത് സാഹിത്യങ്ങളിൽ നിന്നാണെന്ന് മനസ്സിലാക്കി എൻ ഡീ എഫിനേയും ജമാ അത്തിനേയും യഥാർത്ഥ ഇസ്ലാമിലേക്ക് മടക്കിക്കൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യുന്നു. ഇതും സ്വയം സംസ്കരണവുമായി ബന്ധപെട്ടതു തന്നെ. >>>>

      ജമാഅത്ത് സാഹിത്യങ്ങളിൽ നിന്നു തീവ്രവാദം ഉൾക്കൊള്ളേണ്ടത് ജമാഅത്തുകാരാണ്. കാരണം അവരാണ് അതു മുടങ്ങാതെ വായിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ തീവ്രവാദ പ്രവർത്തനങ്ങളിൽ ജമാഅത്തു കാരെ ഇതു വരെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?. ജമാഅത്തു സാഹിത്യം നിങ്ങളുടെ ആവശ്യത്തിനു നിങ്ങൾ വളച്ചൊടിക്കാറുള്ളാതു പോലെ വേറെ വല്ലവരും അവരുടെ ആവശ്യത്തിനു വളച്ചൊടിക്കാറുണ്ടോ എന്നറിയില്ല ( ഇതു വരെ അങ്ങനെ ഞാൻ കണ്ടിട്ടില്ല.) ഇനി ഉണ്ടെങ്കിൽ തന്നെ അതു ജമാഅത്തിന്റെ കുറ്റമല്ലല്ലോ.

      ഹാകിമിയ്യത്ത് നിഷേധികൾ, ഖാദിയാനികൾ, ചേകനൂരികൾ, ഹദീസ് നിഷേധികൾ, ഖവാരിജുകൾ, സംഘ് പരിവാറുകാർ എന്നിങ്ങനെ ഉള്ളവരെല്ലാം ഖുർആൻ ആയത്തുകൾ ഇഷ്ടം പോലെ വളച്ചൊടിക്കുകയും അവരവരുടെ വാദങ്ങൾക്ക് ന്യായീകരണം ചമക്കുകയും ചെയ്യാറുണ്ട്. അതു ഖുർആനിന്റെ കുഴപ്പമാണെങ്കിൽ ജമാഅത്തു സാഹിത്യങ്ങൾക്കും കുഴപ്പമുണ്ടെന്ന് സമ്മതിക്കാം.

      Jamal Tandantharayil said <<♥. ഇസ്ലാമിന്റെ വിമർശകർക്ക്; അകത്തും പുറത്തുമുള്ളവർക്ക് മറുപടി കൊടുക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു. >>>

      കേരളത്തിൽ യുക്തിവാദികളെ നേരിടുന്നതിലും, ശരീഅത്ത് വിമർശനം നേരിടുന്നതിലും, മാർക്സിസത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നതിലും, മത ജീർണ്ണതകൾ തുറന്ന് കാണിക്കുന്നതിലും ലവ് ജിഹാദ് വിവാദം അണക്കുന്നതിലും മോഡേണിസ്റ്റ്-സാംസ്കാരിക ഇസ്ലാമിന്റെ വക്താക്കളുടെ തനിനിറം വെളിവാക്കുന്നതിലും ഒക്കെ കേരള മുസ്ലിംകൾക്ക് മുന്നിൽ നിന്ന് നായകത്വം നൽകിയത് ജമാഅത്ത് മാത്രമാണ്. ജമാഅത്തിനു മുൻപ് ഒരു സനാഉള്ള മക്തി തങ്ങൾ ഒഴിച്ച് വേറെ ആരെയെങ്കിലും ഇസ്ലാമിനെ പ്രതിരോധിക്കുന്നതിൽ മന്നിൽ കണ്ടിട്ടുണ്ടോ?.

      മുജാഹിദുകളാവട്ടെ ഭൌതികവാദികളോടൊപ്പം ചേർന്ന് മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് മതരാഷ്ട്രവാദമാണെന്നും പറഞ്ഞു ഇസ്ലാമിന്റെ പൈത്ര്കം തന്നെ നിഷേധിച്ചുകൊണ്ടിരിക്കുന്നതും ഇപ്പോഴും കാണാവുന്നതാണ്.

      Jamal Tandantharayil said <<<4. അമുസ്ലിംകളിൽ ഇസ്ലാമിന്റെ പ്രബോധനം നടത്താൻ വേണ്ടതെല്ലാം ചെയ്യുന്നു.>>>
      നദ്വത്തുൽ മുജാഹിദീൻ രൂപീകരിച്ച് എത്രയോ വർഷം കഴിഞ്ഞതിനു ശേഷമാണ് മുജാഹിദുകൾ അമുസ്ലിംകളെ അഭിമുഖീകരിക്കാൻ തുടങ്ങിയത്. ജമാഅത്ത് അതിന്റെ ആരംഭത്തിൽ തന്നെ അമുസ്ലിം സദസ്സുകൾ വിളിച്ചു കൂട്ടാനും. അവ്ര്ക്കയി ഖുർആൻ പരിഭാഷകൾ തയ്യാറാക്കി വിതരണം ചെയ്യാനും. അവർക്ക് വേണ്ടി വിവിധ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനു മുന്നിട്ടിറങ്ങിയിട്ടുണ്ട്. കേരളത്തിൽ തന്നെ ആദ്യമായി ഹിന്ദു-മുസ്ലിം-ക്ര്സ്ത്യൻ സംവാദങ്ങൾക്ക് തുടക്കം കുറിച്ചത് തന്നെ ആരാണെന്ന് താങ്കൾക്ക് അറിഞ്ഞുകൂടാ.
      <<< എന്നാൽ മുജാഹിദുകൾ തൌഹീദ് മാത്രം പറയുന്നവരാണെന്ന കളവ് ചില ജമാ അത്തുകാർ പറയാറുണ്ട്.>>>. തൌഹീദു പോലും പകുതി ഒളിപ്പിച്ച് വെച്ചേ നിങ്ങൾ പറയൂ എന്നതാണ് സത്യം. സമൂഹ്യ പ്രശ്നങ്ങളിൽ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്നു മുതലാണ് മുജാഹിദുകൾ പ്രകടിപ്പിച്ചു തുടങ്ങിയത്? എൻഡോസൾഫാൻ നിരോധിക്കുകയും കൊക്കോകോള പൂട്ടുകയും ചെയ്താൽ ഇസ്‌ലാമിന്റെ പ്രശ്നം തീരുമോ?. റോഡിൽ പ്രകടനം നടത്തി മുദ്രാവാക്യം വിളിക്കുന്നത് ഇസ്‌ലാമാണോ? / സുന്നത്താണോ?. മയിലമ്മയോടൊപ്പവും ളാഹ ഗോപാലനോടൊപ്പവും എന്ത് ദ‌അവത്താണ് നടത്തുന്നത് എന്നിത്യാദി വിഢിത്തങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവർ ആരാണ്?

      <<< ജമാ അത്തുകാർ കരുതുന്നത് ജനങ്ങൾക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ ജനങ്ങൾ ഭിന്നിച്ച്, രാഷ്ട്രീയ അധികാരം ലഭിക്കുന്നത് വൈകുമെന്നാണ്>>>
      ഒരിക്കൽ താങ്കൾ പറയും ഇഖാമത്തുദീൻ ജമാ‌അത്തുകാർ പറഞ്ഞാൽ ഹിന്ദുക്കൾ സംഘടിക്കും അതുകൊണ്ട് പറയരുത്. ഇപ്പോൾ പറയുന്നു ജമാ‌അത്തുകാരാണ് അമുസ്‌ലിംകളെ പേടിച്ച് മൌനം പാലിക്കുന്നത് എന്ന്‌. യഥാർത്ഥത്തിൽ ജമാ‌അത്ത് പറഞ്ഞത് ഹിക്‌മത്തോടെയും സദുപദേശത്തോടെയും മാത്രമേ ദ‌അവത്ത് നടത്താവൂ എന്നാണ്. മുജാഹിദുകൾ സുന്നികളെ കാളപൂട്ടുന്നത് പോലെ സംവാദം നടത്തി തുടങ്ങിയ ശേഷം ഇപ്പോൾ പഴയ പോലെ അമുസ്‌ലിം നേതാക്കൾ ഒന്നിച്ച് സ്റ്റേജിൽ വരുന്നതിൽ നിന്നു ഒഴിഞ്ഞ് മാറാൻ തുടങ്ങിയത് കേരളം കാണുന്നുണ്ട് സഹോദരാ.

      <<<ഐക്യം തകരുമെന്ന് ഭയന്ന് ഹാറൂൻ നബി(അ) ശിർക്കിനെതിരെ മിണ്ടാതിരുന്നു എന്നു വരെ അവർ വെച്ചു കാച്ചിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തങ്ങളുടെ പാർട്ടിയിൽ ബറേൽ വികളൂം ദയൂബന്ധികളും സകലവിഭാഗങ്ങളും ഉണ്ടെന്ന് മുങ്കാലങ്ങളിൽ അവർ വീമ്പിളക്കാറും ഉണ്ട്.>>>
      ഈ രണ്ട് ആരോപണങ്ങളും പല തവണ തെളിവുകൾ സഹിതം ജമാ‌അത്ത് ഖണ്ഠിച്ചിട്ടുണ്ട്. ഒന്നുകിൽ ആ ഖണ്ഠനങ്ങളിൽ വല്ല പോരായ്മയും ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കണം. അല്ലെങ്കിൽ ആരോപണം പിൻ‌വലിക്കണം. ഇതു രണ്ടുമല്ലാതെ ആരോപണം ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നത് മുജാഹിദ് ഭാഷയിൽ പറഞ്ഞാൽ പാപ്പരത്തം ആണ്. ഷൈഖ് സാഹിബ് മുജാഹിദുകളുടെ സ്ഥിരം ആരോപണങ്ങൾക്ക്‌ മറുപടി പറയുന്ന മുഖാമുഖം എന്ന പുസ്തകം പോലും വായിക്കാതെയാണോ താങ്കൾ ജമാ‌അത്ത് വിരുദ്ധ ജിഹാദിനു ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്?. എന്തിനാ വെറുതെ മുജാഹിദുകളുടെ മാനം കളയുന്നത്?

      <<< അതുകൊണ്ടുതന്നെ തൌഹീദ് പറയാൻ / അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഭയപ്പെടുന്ന ജമാ അത്തുകാർ മുജാഹിദുകൾ തൌഹീദ് പറയുന്നത് ശ്മശാനവിപ്ലവമെന്നും ശിർക്ക് ശാഖാപരമാണെന്നും പരിഹസിച്ചു പോന്നു. >>>

      ഇസ്ലാം ജീവിതപദ്ധതി അല്ല മരണ പദ്ധതി ആണെന്ന് പറഞ്ഞ മുജാഹിദുകൾ വിപ്ലവം നടത്തുക ശ്മശാനത്തിൽ അല്ലാതെ വേറെ എവിടെയാണ്? അതു പറയുന്നതിൽ എന്തിനിത്ര വേവലാതി?. മുജാഹിദുകൾ തൌഹീദു പറയുന്നതിനെ ശാഖാപരം എന്നു ജമാഅത്തുകാർ ഒരിക്കലും പറഞ്ഞിട്ടില്ല. താങ്കൾ ശുദ്ധ കളവുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു. കൈകെട്ടൽ, ഖുനൂത്ത്, ഫാതിഹയിലെ ബിസ്മി, തറാവീഹിന്റെ റകഅത്ത് എന്നിങ്ങനെയുള്ള വിഷയങ്ങളിൽ തീവ്രനിലപാടും ഭിന്നിപ്പും ഉണ്ടാക്കേണ്ട കാര്യമില്ല. അവ ശിർക്കും കുഫ്റും ഒന്നുമല്ല, ശാഖാപരമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. മുജാഹിദുകളിൽ തന്നെ ഒരു വിഭാഗം ഇന്ന് ആ യഥാർത്ഥ്യം തിരിച്ചറിഞ്ഞ് തെറ്റു തിരുത്താൻ ശ്രമിക്കുന്നും ഉണ്ടല്ലോ.

      <<<നബി (സ) അനുയായികൾക്ക് നൽകിയ ഉപദേശം ഒരു സ്ഥലത്ത് ചെന്നാൽ അവിടത്തെ ജനങ്ങളോട് ആദ്യം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയണമെന്നാണ്. അത് അവർ അംഗീകരിച്ചാൽ അവരോട് നമസ്ക്കാരത്തെക്കുറിച്ചും അതംഗീകരിച്ചാൽ സക്കാത്തിനെക്കുറീച്ചും പറയുക എന്ന്! ഇതേ രീതിയാണ് മുജാഹിദുകൾ അനുവർത്തിക്കുന്നത്.>>>

      സകാത്തിനെ കുറിച്ച് പറഞ്ഞുകഴിഞ്ഞാൽ പിന്നെ ഇസ്ലാം തീർന്നോ?. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് അംഗീകരിച്ചാൽ എന്നു താങ്കൾ പറയുന്നത് ‘നിസ്കാരവും നോമ്പുമൊക്കെ അല്ലാഹുവിന്, ഭൌതിക കാര്യങ്ങളൊക്കെ ഞങ്ങളോ ഞങ്ങളുടെ നേതാക്കളോ തീരുമാനിക്കും’ എന്ന മുജാഹിദ് അംഗീകാരത്തെപറ്റി ആണോ? .

      <<< കേരളത്തിൽ ആദ്യമായി പ്രബോധനത്തിനു വന്ന മാലിക്ക് ഇബ്നു ദീനാറും കൂട്ടരും അന്നത്തെ ഭരണാധികാരികളോട് സഹകരിച്ച് ഇസ്ലാമികപ്രബോധനം നിർവഹിക്കുകയായിരുന്നു എന്ന് നമുക്കറിയാം.>>>
      ജമാ‌അത്ത് ഭരണകൂടത്തോട് ഏറ്റുമുട്ടണം എന്നു പറഞ്ഞിട്ടുണ്ടോ?. നിലവിൽ ഏറ്റുമുട്ടുന്നുണ്ടോ?. അതേ സമയം ഒരു നാട്ടിലെ ഭരണാധികാരി ആ നാട്ടിലെ ജനങ്ങൾക്ക് ഇസ്‌ലാമിക സന്ദേശം ഇത്തിക്കുന്നതിന് തടസ്സം നിൽക്കുന്ന അവസ്ഥ ഉണ്ടായി എന്നു വെക്കുക. അത്തരം സന്ദർഭങ്ങളിൽ മുജാഹിദുകൾ എന്തു ചെയ്യും? ‘മാണ്ടങ്കി മാണ്ട, ഞാൻ പോക്വാ’ ന്നും പറഞ്ഞ് മടങ്ങുമോ? അതൊക്കെ സാഹചര്യത്തിനനുസരിച്ച് നിലപാടെടുക്കേണ്ട വിഷയമാണ് സഹോദരാ. നിലപാട് ഒറ്റക്കൊറ്റക്കല്ല, മറിച്ച് സംഘടിതമായി നേത്ര്‌ത്വത്തിനു കീഴിൽ ശൂറ നടത്തി ചെയ്യേണ്ട വിഷയമാണ്.

      <<< എന്നാൽ മൌദൂദിയുടെ അനുയായികളായ ജമാ അത്തുകാർ ആദ്യമായി ഭരണം ഉണ്ടായാലേ ദീൻ ഉണ്ടാകൂ എന്ന് പറയുന്നു. അവരുടെ ഈ വാദം അവരെ സകല തീവ്രവാദങ്ങളിലേക്കും എത്തിക്കുന്നു.>>> വീണ്ടും കളവു പറയുന്നു. ജമാ‌അത്ത് പറയുന്നത് ഇതാണ്: - ഇസ്‌ലാമിക വ്യവസ്ഥ എന്നു പറയുന്നത് ജീവിതത്തിന്റെ മുഴുവൻ മേഖലകളിലേക്കുമുള്ള നിയമ നിർദേശമാണ്. മനുഷ്യ ജീവിതത്തിലെ ഏതെങ്കിലും ഒരു മേഖലയിൽ ഇസ്‌ലാമിനു പകരം മറ്റു വല്ലതും ത്ര്‌പ്തിപെട്ടാൽ അതു അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അല്ലാഹു നൽകിയ ഇസ്‌ലാം ദീൻ മനുഷ്യൻ അവന്റെ വ്യക്തി ജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും മുറുകെ പിടിക്കനുള്ളതാണ്. ഇതു കേൾക്കുമ്പോഴേക്ക്‌ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ജീവിതം പണയം വെച്ച മുജാഹിദിനു കലി ഇളകും. ഇതിനെ തീവ്രവാദം എന്നു പറയും. ഇതു പോലുള്ള പല ആരോപണവും കേൾക്കേണ്ടി വരും എന്ന്‌ സത്യ വിശ്വാസികൾക്ക് അല്ലാഹു മുന്നറിയിപ്പ് നൽകിയത് കൊണ്ട് നിങ്ങളുടെ ആരോപണത്തിൽ ഞങ്ങൾ അൽഭുതപ്പെടുന്നില്ല.

      <<< എന്നാൽ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമായി പല തെറ്റുകളും തിരിച്ചറിഞ്ഞ ജമാ അത്തുകാർ അത് ഭാവിക്കാതെ പഴയതും പുതിയതും ശരിയാണെന്ന് വരുത്താനുള്ള സർക്കസുകളാണ് കാണിച്ചു കൊണ്ടിരിക്കുന്നത്.>>>

      ബുദ്ധിയുള്ളവർക്ക് മനസ്സിലക്കാൻ വേണ്ടി ഒരു കോപ്പി-പേസ്റ്റ് ഇവിടെ നടത്തുന്നു.:- ചില നാടുകളിൽ പോയാൽ നിങ്ങൾ കൈ കൊണ്ട്‌ ഭക്ഷണം കഴിച്ചാൽ അതു കാണുന്നവർ അറപ്പു കൊണ്ട്‌ മുഖം ചുളിക്കും. ചിലർ ഓക്കാനിക്കും. ചെറുപ്പം മുതലേ അങ്ങനെ ഒരു ധാരണയാണ്‌ അവരുടെ മനസ്സിൽ ഉറപ്പിക്കപ്പെട്ടത്‌. വേറെ ചില നാടുകളിൽ ഒന്നിലേറെ ഭാര്യമാർ ഉണ്ടാവുക എന്നത്‌ കേൾക്കുന്ന മാത്രയിൽ തന്നെ ഹൃദയസ്ഥംഭനം ഉണ്ടാക്കുന്ന കാര്യമാണ്‌ അതേ സമയം അവർക്കിടയിൽ വിവാഹിതരും അവിവാഹിതരും രാപ്പകൽ അവിഹിത ബന്ധം പുലർത്തുന്നത്‌ ഒരു സധാരണ ജീവിത രീതിയുമാണ്‌.
      ഇതു പറയാൻ കാരണം നമ്മുടെ സമൂഹത്തിന്റെ മനസ്സിൽ ഉറച്ചുപോയ ഇതുപോലുള്ള ഒരു ധാരണയെ ചൂണ്ടിക്കാണിക്കാനാണ്‌. അതായത്‌ ഒരു സംഘടന രൂപീകരിച്ച കാലത്ത്‌ ചെയ്തതും പറഞ്ഞതും ഖിയാമത്ത്‌ നാൾ വരെ മാറ്റാതെ ചെയ്തുകൊണ്ടും പറഞ്ഞുകൊണ്ടും ഇരിക്കണം എന്നതാണാ ധാരണ. എന്നാൽ സംഘടനകൾ ജീർണ്ണിക്കുന്നതും സമൂഹത്തിനു ശാപമായിത്തീരുന്നതും ഈ ഒരു കാരണം കൊണ്ടുതന്നെ.
      ഇസ്‌ലാമിക പ്രസ്ഥാനം അതു രൂപീകരിച്ച നാൾ തൊട്ട്‌ 'പ്രസ്ഥാനം' എന്ന വാക്ക്‌ നിരന്തരം ചേർത്തു പിടിക്കുന്നത്‌ ഈ ഒരപകടം നമുക്ക്‌ വന്നു ഭവിക്കാതിരിക്കാനാണ്‌. പ്രസ്ഥാനം എന്ന വാക്ക്‌ ആഴമുള്ള അർത്ഥം ഉൾകൊള്ളുന്നു.
      ഒരു പ്രസ്ഥാനം രാവും പകലും ജാഗ്രതയോടെ അതിന്റെ ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കണം, ചുറ്റുപാടിൽ വരുന്ന ഓരോ മാറ്റവും മനസ്സിലാക്കണം. പുതിയ ചുറ്റുപാടിൽ ലക്ഷ്യപ്രാപ്തിക്കു വേണ്ടി പുതിയ നീക്കങ്ങൾ നടത്താൻ നയനിലപാടുകൾ തിരുത്തി എഴുതിക്കൊണ്ടേ ഇരിക്കണം. സാഹചര്യങ്ങൾ മാറിയില്ലെങ്കിൽപോലും നയനിലപാടുകളെ നിർദ്ദയം നിരന്തരം പുനപ്പരിശോധിക്കണം. ചെറിയ ഒരു ഉദാഹരണം: സംഘടനയുടെ പേരിൽ 'ഇസ്‌ലാം' എന്ന വാക്ക്‌ ഉണ്ടാവുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്‌; ദോഷങ്ങൾ എന്തൊക്കെയാണ്‌?. മുൻപേ ഉള്ള പേരു നില നിർത്തണോ മാറ്റണോ? ഏതാണ്‌ പ്രസ്ഥാനത്തിന്റെ ലക്ഷ്യം നേടാൻ കൂടുതൽ സഹായിക്കുക എന്നത്‌ അന്നന്നത്തെ ചുറ്റുപാടുകൾ അനുസരിച്ച്‌ മാറും. ചുറ്റുപാടിൽ മാറ്റമില്ലെങ്കിൽ പോലും നമ്മുടെ അറിവും അനുഭവവും കൂടുമ്പോഴും നാം നയനിലപാടുകൾ മാറ്റും. പക്ഷേ നമ്മുടെ നാട്ടിൽ ഒരു പ്രസ്ഥാനത്തിനു ഇതു സാധിക്കണമെങ്കിൽ നേതൃത്വത്തിനും അണികൾക്കും അസാമാന്യ ആർജ്ജവം തന്നെ വേണ്ടി വരും. കാരണം 'ഞങ്ങളുടെ അറിവിന്റെ ചക്രവാളം വികസിച്ചപ്പോൾ പഴയ രീതിയേക്കൾ നല്ല രീതി കണ്ടെത്തി' എന്നു പറഞ്ഞാൽ ഉടനെ 'മുൻഗാമികളെ തള്ളിപ്പറഞ്ഞു' എന്നു പറഞ്ഞു ബഹളം വെക്കുന്ന സമൂഹമാണ്‌. ഇതു നേരിടാൻ ധൈര്യമുള്ള ഒരു പ്രസ്ഥാനത്തെ കണ്ടെത്താനും ഭാഗഭാക്കാവാനും സാധിച്ചാൽ അഭിമാനിക്കവുന്ന മഹാഭാഗ്യമാണത്‌.

      ഇനി താങ്കളെപ്പോലുള്ളവർ ഒരു ഭാഗത്തു നിന്നു ‘പണ്ടു പിഴച്ചോ? അതോ ഇപ്പോൾ പിഴച്ചോ? എന്നൊക്കെ ചോദിച്ച് എന്തോ മഹാ കാര്യം ചെയ്തതു പോലെ സന്തോഷിക്കുകയും, ഞങ്ങളെപ്പോലുള്ളവർ മറ്റൊരു ഭാഗത്തു കൂടെ അതാതു കാലഘട്ടങ്ങളിലെ സാമൂഹ്യ മാറ്റങ്ങൾക്കനുസരിച്ച് നന്മയുടെ സംസ്ഥാപനത്തിനു അനുയോജ്യമായ നയ നിലപാടുകൾ കൈകൊണ്ടു മുന്നോട്ടു പോകുകയും ചെയ്യും. മനുഷ്യരായതിനാൽ തെറ്റായ നിലപാടുകളും എടുത്തെന്നിരിക്കും. തെറ്റുപറ്റി എന്നു തോന്നിയാൽ പുതിയ നയം അലോചിച്ച് കണ്ടെത്തി വീണ്ടും മുന്നേറും.

      ഓരോ പ്രശ്നത്തോടും കൈകൊള്ളേണ്ട ഇസ്‌ലാമികമായ നിലപാടെന്ത് എന്ന്‌ കൂടിയാലോചിച്ച് തീരുമാനിക്കും. ആ ഇബാദത്തിനു ദൈവം പ്രതിഫലവും നൽകും. എടുത്ത നിലപാട്‌ ശരിയായ നിലപാട് ആയാൽ അതിന്റെ പേരിൽ ഡബ്‌ൾ പ്രതിഫലവും കാരുണ്യവാൻ നൽകും. പിന്നെ എവിടെയാണ് സഹോദരാ പിഴ്ച്ചോ, തെറ്റിയോ എന്ന ചോദ്യത്തിനു പ്രസക്തി?..

      <<<മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യാൻ ഉദ്ദേശിച്ച് ഇറങ്ങിയ ആളുകളാണ്. ഇന്ത്യയിൽ ഇസ്ലാമനുസരിച്ച് ജീവിക്കാനാവാത്ത ഒരു സാഹചര്യമുണ്ടായാൽ അതിനെതിരെ ജീവൻ കൊടുക്കേണ്ടിവരും എന്ന് തിരിച്ചറിയുന്നവരാണ്. എന്നാൽ ഇസ്ലാമനുസരിച്ച് ജീവിക്കാൻ കഴിയുന്നു എന്നതിനാൽ മറ്റു സമുദായങ്ങളോ നീതിയിൽ വർത്തിക്കാനും അവരോട് നന്മകാണിക്കാനും അവർ തയ്യാറാകുന്നു.>>>

      ഇസ്‌ലാം എന്നത് ഏതാനും ആചാരാനുഷ്ഠാനം മാത്രം എന്നു കരുതിയ താങ്കളെപ്പോലുള്ളവരെ പറ്റി എന്തു പറയാൻ. അല്ലാഹു നോമ്പും നമസ്കാരവും സകാതുമൊക്കെ കല്പിച പോലെ വേറെയും ഒത്തിരി കാര്യങ്ങൾ കല്പിച്ചിട്ടുണ്ട്. അവയിൽ ഒട്ടു മുക്കാലും ‘ഇസ്‌ലാമിക ഭരണമില്ലല്ലോ, അതു കൊണ്ട് പറ്റില്ല’ എന്നു പറഞ്ഞു ഒഴിവാക്കുന്ന കാര്യങ്ങളാണ്. അവകൂടി പാലിക്കാൻ ആഗ്രഹമുള്ളവർ അതിനുള്ള സാഹചര്യം ഉണ്ടാക്കാൻ പണി എടുക്കും. അങ്ങനെ പണി എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം എപ്പോൾ മരിച്ചാലും അല്ലാഹു ത്ര്‌പ്തിപ്പെടും. അതിനു ശ്രമിക്കാതെ ഉള്ളത് തന്നെ ധരാളം, ബാകി ഒക്കെ ഖുർ‌ആനിൽ അക്ഷരങ്ങളായി അവിടെ കിടന്നോട്ടെ. നാം ഒന്നും ചെയ്യേണ്ടതില്ല എന്നു വെക്കുന്നവരുടെ കാര്യം എന്താവും എന്ന്‌ സ്വയം ചിന്തിക്കുക.

      <<<< എന്നാൽ ജമാ അത്തുകാർ പറയുന്നത് നിങ്ങളുടെ ഇസ്ലാം ഇസ്ലാമല്ല എന്നാണ്. കാരണം അനിസ്ലാമിക ഭരണകൂടത്തിൻ കീഴിലാണത്രേ മുജാഹിദുകൾ താമസിക്കുന്നത്. എന്നാൽ അവരോ? ഇങ്ങിനെ ഊഹത്തിന്റെ പുറത്ത് ദീനിൽ നിലപാടെടുക്കുന്ന വേറേതൊരു സമൂഹമുണ്ട് ലോകത്ത്?>>>

      ജമാഅത്തുകാർ പറയുന്നതും ചെയ്യുന്നതും മുജാഹിദ് മൌലവിമാരുടെ പ്രസംഗം കേട്ടു മനസ്സിലാക്കിയ താങ്കളുടെ ദുര്യോഗം ഓർത്തു സഹതപിക്കുന്നു സഹോദരാ..
      ... ...
      9 hours ago · · 3 people
    • Mishal Muneer masha Allha good one നിങ്ങള്‍ പരന്നതിലോകെ ഉത്തരം മുണ്ട് ഒരു ലിങ്ക് അയച്ചു തീരം മുഴുവനും വായിച്ചതിനു ശേഷം ഉത്രം തേരുക (അപ്പോള്‍ പറയും വെറും സാഫി വോയിസ്‌ യുള്ളൂ എന്ന് ,,നിങ്ങള്ക് മറുപടി തീരാന്‍ എളുപ്പം ഉണ്ടാകിയതന്നു സലഫി വോയിസ്‌ ..
      9 hours ago ·
    • Mishal Muneer http://salafivoice.com/articles/Adiyaadharam_Thiruthunna_JI_1.pdf part 1 aathiyam padikuka shesham part 2 ayachu theram
      9 hours ago ·
    • Mohamed Manjeri mishal: ബല്യോലെ തൊള്ളീക്ക്‌ നോക്കി നിക്കാതെ ആ മിറ്റത്ത്‌ പോയി ബല്ല ചക്രം ഉരുട്ടി കളിച്യെ കൊത്തക്കല്ല കള്‌ച്യെ ചെയ്തൊ!.. അല്ലെങ്കി ഷ്കോള്‌ തൊറക്കുപോത്തിന്‌ ആ സ്‌ലൈറ്റും പെൻസിലും അക്കെ പാറോത്തിന്റെ എല ഇട്ട്‌ ഒന്ന്‌ കയ്കിക്കാളാ...
      8 hours ago · · 3 people
    • Riyas Abdulsalam
      ‎//എന്നാൽ മുജാഹിദുകൾ തൌഹീദ് മാത്രം പറയുന്നവരാണെന്ന കളവ് ചില ജമാ അത്തുകാർ പറയാറുണ്ട്//

      എഴുതി തെറ്റിപ്പോയതാണോ
      ജമാത്തുകാര്ക്ക് അങിനെയൊരു വാദമുള്ളതായി എവിടെയും എനിക്ക് വായിക്കാന്‍ കഴിഞിട്ടില്ല.
      അഥവാ അങിനെ അവര്‍ പറഞ്ഞാല്‍ അത് ഒരു അംഗീകാര്മായി എടുക്കുകയല്ലേ വേണ്ടത്, അതിനെ ഖണ്ഡിക്കേണ്ട ആവശ്യമെന്താണ്‌ !

      ഇതുപോലെ ജമാഅത്ത് പറയുന്നതായി താങ്കള്‍ പറയുന്ന ഏതാണ്ട് എല്ലാ കാര്യവും തനകളുടെ സ്വന്തംകൂട്ടിച്ചേര്‍ക്കലോടെയാണ്‌ ഈ പോസ്റ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്
      7 hours ago · · 2 people
    • Mishal Muneer part 2 epol ayachu theram utheram kittum
      5 hours ago ·
    • Mishal Muneer Mohammed manjery@ thettiyittilla ,,,,e part 2 kazhiyumborekum utheram kittum http://www.salafivoice.com/articles/Adiyaadharam_Thiruthunna_JI_2.pdf,,
      5 hours ago ·

No comments:

Post a Comment