Tuesday, June 28, 2011

ജമാഅത്തെ ഇസ്‌ലാമി - നിലപാടുകള്‍

‎@Jamal Thandantharayil “അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു....."
പ്രിയ ജമാല്‍ പ്രബോധനം 1970 ജൂലൈ ലേഖനം പൂര്‍ണമായി ഉദ്ധരിക്കുക: (സോറി റിയാസ് എന്റെ കയിലില്ല. ഉണ്ടെങ്കില്‍ താങ്കള്‍ തന്നെ ഉദ്ദരിക്കുക ) അതുമായി ...ബന്ധപെട്ട 1961 ഇലക്ഷന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങിനെ വായിക്കാം :
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്

>>
[ഹഹഹ കൊള്ളാം, ജമാ അത്തുകരുടെ ഓരോ മണ്ടത്തരങ്ങള്‍... ജമാഅതിന്റെ നിലപാടുകള്‍ എന്ന പേജ് :>>
1961   ലെ ശൂറ:]
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:
1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക
[ആര്‍ക്കെങ്കിലും മനസ്സിലായോ? അല്ലാഹു അ അ ലം
അതായതു ജനങ്ങളുടെ അഭിപ്രായം നിയമം അല്ലെങ്കില്‍ വ്യവസ്ഥയായി പ്രാബല്യത്തില്‍ വരുന്ന അവസ്ഥ രാജ്യതുണ്ടാകുക. അതായതു ജനാധിപത്യ രാജ്യമാകുക. അപ്പോള്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം പാര്‍ലിമെന്റില്‍ നിയമം അല്ലെങ്കില്‍ വ്യവസ്ഥ പാസ്സകുമല്ലോ. ഇത് മനസ്സിലാകാത്ത രീതിയില്‍ (ജമാ അത്ത് സ്റ്റൈലില്‍ എഴുതിയാല്‍ മേലെ കൊടുത്തത് പോലെ ഇരിക്കും )
ചുരുക്കി പറഞ്ഞാല്‍ ജനാധിപത്യം മാറ്റി ദൈവിക ആധിപത്യം വരുത്താന്‍ വേണ്ടി വോട്ട് ചെയ്യാനുള്ള ഒന്നാമത്തെ ഉപാധി ജനാധിപത്യ രാജ്യമാകുക എന്നതാണ്. അല്ലാതെ രാജധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും ആധിപത്യമോ ആയാല്‍ ജമാ അതിന്റെ ഈ വകുപ്പ് പറ്റില്ല. ]
2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.
[ഇത് വ്യക്തം. എന്നാല്‍ വ്യക്തമായി എഴുതിയാല്‍ ജമാ അത്തുകാര്‍ക്ക് മാത്രം അതു മനസ്സിലാകില്ല. അതായത് ജമാ അത്തുകര്‍ക്ക് തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിച്ചു ഭരണ ഘടന മാറ്റാനുള്ള അധികാരം കിട്ടുന്ന അവസ്ഥ ഇന്ത്യയില്‍ ഉണ്ടാകുംപോഴേ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ടു ചെയ്യാനോ സാധിക്കൂ. അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തി തൌഹീദിന് വിരുദ്ധവും എല്ലാ ജമാ അത്തുകാരും നരകാവകാശികളും ആകും. (ഒരു തവണ തങ്ങള്‍ക് കേവല ഭൂരിപക്ഷം കിട്ടും എന്ന തെറ്റിദ്ധാരണ യില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതും വോട്ട് ചെയ്തതും മനസ്സിലാക്കാം. അങ്ങിനെ ഭരണഘടനാ മാറ്റാന്‍ ഉള്ള ഭൂരിപക്ഷം തങ്ങള്‍ ക്കില്ല എന്ന്‍ മനസ്സിലായ സ്ഥിതിക്ക് ഇനി ജമാ അത്തുകാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്ന് നമ്മള്‍ വിചാരിച്ചാല്‍ നമ്മള്‍ മണ്ടന്മാരാകും.
അപ്പോഴേക്കും അടുത്ത ശൂറ കൂടി:]
വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:
1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.
[എന്തൊരു കഷ്ടം! ഈ ശൂറ ക്ക് മുന്‍പ് മരിച്ചു പോയവര്‍ ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ തൌഹീദിന് വിരുദ്ദം. ശൂരക്ക് ശേഷം .... തൌഹീദ് !!! അഥവാ ശിര്‍ക്ക്! പൊറുക്കപ്പെടാത്ത പാപം!! നരകവകാശി!!! നഊദുബില്ലാഹ്...]
2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.
[ഇതും മേലെ പറഞ്ഞ പോലെത്തന്നെ.. അനിസ്ലാമിക വ്യവസ്ഥിതിയോ സംഘടനയോ വ്യക്തിയോ ഒന്നും പ്രശ്നമല്ല. പ്രശ്നം ജമാ ത്ത് ശൂറ കൂടി പറയണം. എന്നാലെ ഒരു കാര്യം ഹലലാകൂ.!! അടുത്ത വിധി നോക്കൂ..]
3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.
[ഇസ്ലാമിലെക്കോ അതോ ഇസ്ലാമില്‍ നിന്നുള്ള തിരിച്ചു പൊക്കോ?...]
1967 ജനുവരിയില്‍ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ, മുന്‍ തീരുമാനത്തിന്റെ വെളിച്ചത്തില്‍, ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടിംഗ് വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് പരിഗണിച്ചു. നിരോധം റദ്ദാക്കുന്നതു തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തുമെങ്കില്‍, താഴെ പറയുന്ന പരിതസ്ഥിതികളില്‍ വോട്ടിംഗ് വിലക്ക് എടുത്തുകളയാവുന്നതാണ് എന്നായിരുന്നു തീരുമാനം:
[വളരെ വൈകിയാണ് ജമാഅത്തുകാര്‍ക്ക് ബുദ്ധി ഉദിക്കുക .കുറെ മന്ദ ബുദ്ധികളാണ് നേതൃത്വത്തില്‍ എന്ന് തോന്നുന്നുണ്ടെങ്കില്‍ അതു അനവധാനതയാണ് എന്ന് ഓര്‍മിപ്പിക്കുന്നു.!! ]
1. ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളായ ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്നു ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
[ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളല്ലാത്ത ആളുകളാണെങ്കില്‍ അനിസ്ലാമിക വ്യവസ്ഥിതിയാനെങ്കിലും ഒന്നും ചെയ്യണ്ട. സുഖമായി ജീവിച്ചാല്‍ മതി. വോട്ട് ചെയ്യുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യരുത്. പകരം അമുസ്ലിമ്കളുടെ കീഴില്‍ കിട്ടുന്നതും വാങ്ങിച്ചു കഴിയുക ]
2. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
[ജമാ അത്തെ ഇസ്ലാമി അധികാരത്തില്‍ വന്നാല്‍ എങ്ങിനെയിരിക്കും [ബംഗാളിലും പാക്കിസ്ഥാനിലും അവര്‍ക്ക് ഭരണത്തില്‍ എത്താന്‍ പറ്റിയല്ലോ ] അതു പോലെ ഭരണം നടത്തുന്നവര്‍ എന്നതാണ് സമഗ്രാധിപത്യം എന്നത് കൊണ്ടുദ്ദേശം! ഏകാധിപത്യത്തിനു ഹിറ്റ്ലര്‍, സദ്ദാം ഹുസൈന്‍ തുടങ്ങിയവരെ ഉപമിക്കാം. അങ്ങിനെയുള്ള (ബ അ സ്‌ , നാസി ) തുടങ്ങിയ പാര്‍ട്ടി ; അല്ലെങ്കില്‍ എന്തിനു പുറത്തു പോകണം ബി ജെ പി തന്നെ പോരെ. അത്തരം ആളുകളുടെ അധികാരം ഭയപ്പെടുക.
എങ്കില്‍ എന്ത് ചെയ്യണം, അത്തരം പാര്‍ട്ടിക്കാരുടെ ആളാവണം. ഇല്ലെങ്കില്‍ അവര്‍ നമ്മെ തട്ടിക്കളയും. അതു കൊണ്ടല്ലേ ജനത പാര്‍ടിക്ക് തന്നെ പിന്തുണ കൊടുത്തത്.
ഇനി സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്ക ഇല്ലെങ്കിലോ ? ഒന്നും ചെയ്യണ്ട. സുഖമായി ജീവിച്ചാല്‍ മതി. വോട്ട് ചെയ്യുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യരുത്. പകരം അമുസ്ലിമ്കളുടെ കീഴില്‍ കിട്ടുന്നതും വാങ്ങിച്ചു കഴിയുക!!]

3. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളോട് യോജിപ്പും അനുഭാവവും വെച്ചുപുലര്‍ത്തുകയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വരുമെന്ന ശക്തിയായ പ്രതീക്ഷയുണ്ടായിരിക്കുക.
[എങ്കില്‍ പിന്നെ ആര്‍ക്കും വോട്ട് കൊടുക്കാം. പ്രശ്നമില്ല. ലീഗായാലും മാര്‍ക്സിസ്റ്റ്‌ ആയാലും കോണ്ഗ്രസ് ആയാലും നോ പ്രോബ്ലം! അപ്പോള്‍ മുജാഹിദുകള്‍ ചെയ്യുന്നത് ശിര്കല്ലേ. ? അതു ശിര്‍ക് തന്നെ. അവര്‍ ജമാ അത്ത് ഹലലാക്കുന്നത് ഹലലായും ഹറാം ആക്കുന്നത് ഹറാം ആയും സ്വീകരിക്കുന്നില്ലല്ലോ? അവര്‍ അല്ലാഹു ഹറാം ആക്കുന്നത് മാത്രമേ ഹറാം ആയി കരുതുന്നുള്ളൂ. ഹലാലും അങ്ങിനെ തന്നെ. 
പക്ഷെ അവര്‍ പാര്‍ലിമെന്റിന്റെ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. അതു പറഞ്ഞെങ്കിലും അവരില്‍ ശിര്‍ക്ക് ആരോപിചില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യും.? ജമാ അത്ത് പിരിച്ചു വിടാന്‍ പറ്റുമോ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം & ഭരണം!]
4. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കുന്ന വ്യക്തികള്‍ സംസ്ഥാന അസംബ്ളികളിലോ പാര്‍ലമെന്റിലോ എത്തിപ്പെടാതിരിക്കുക.
[അങ്ങിനത്തെ നല്ല വ്യക്തികള്‍ പാര്‍ലിമെന്റില്‍ ധാരാളം എത്തിപ്പെടുന്നത് കൊണ്ടാണോ ഇത് വരെ വോട്ട് ചെയ്യാതിരുന്നത്? അല്ല. അനിസ്ലാമിക വ്യവസ്ഥിതി തന്നെയായിരുന്നു. കേരളത്തില്‍ നിന്ന് ലീഗ് ന്റെ നേതൃത്വത്തില്‍ പാര്‍ലിമെന്റില്‍ എത്തിയവരാണ് മുസ്ലിമ്കല്ക് വേണ്ടി വല്ലതും ചെയ്തിരുന്നത്. പക്ഷെ അതു അംഗീകരിച്ചാല്‍ പിന്നെ ജമാ അത്ത് എന്തിനു. ശൂറക്ക് വരുന്ന മന്ദ ബുദ്ദികള്‍ ഇപ്പോള്‍ അല്ലെ വല്ലതും ചിന്തിക്കുന്നത്.
ഈ ശൂറ മൌദൂദി സാഹിബ് ഉള്ളപ്പോള്‍ കൂടിയിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നു. അതോ ഈ ശൂറ കുറെ മണ്ടന്‍മാര്‍ കൂടിയിരുന്നു എടുത്ത തീരുമാനമായിരുന്നോ?]

ബാംഗ്ളൂര്‍ സമ്മേളനത്തില്‍ താഴെ കൊടുത്ത പ്രമേയവും അംഗീകരിക്കപ്പെടുകയുണ്ടായി:
"ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്......

[കുറേശെ ബുദ്ധി വരാന്‍ തുടങ്ങി?? ഇസ്ലാം പ്രബോധനം ചെയ്യുകയാണ് വേണ്ടതെന്ന ചിന്താ വന്നോ?!!]
1970 ല്‍ പ്രബോധനം എഴുതിയത് വായിച്ചല്ലോ ... `അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3))

അടിയന്തരാവസ്ഥക്കു ശേഷം
പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്െടടുക്കാനും, രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി...
[വൈകി ഉദിച്ച ബുദ്ധി ...] ജമാഅത്ത് നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെങ്കിലും, നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്െടടുക്കാനും, രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന സംസ്ഥാന അസംബ്ളി തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് പ്രതിപക്ഷത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഫലം സന്തുഷ്ടിക്കും സംതൃപ്തിക്കും വക നല്‍കുന്നതായിരുന്നു. ഇന്ദിരാ സര്‍ക്കാര്‍ തറപറ്റി; ജനതാ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അടിയന്തരാവസ്ഥ നീങ്ങി; ഭരണഘടനാ ഭേദഗതി റദ്ദായി. ജമാഅത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്ടുകിട്ടി. എന്നാല്‍, അംഗങ്ങള്‍ അല്ലാത്ത ജമാഅത്ത് പ്രവര്‍ത്തകര്‍ ചരിത്രത്തിലാദ്യമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഒരിക്കലും ഏതെങ്കിലും പാര്‍ട്ടിക്കനുകൂലമായോ പ്രതികൂലമായോ ഏതെങ്കിലും അനിസ്ലാമിക പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം മൂലമോ ആയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്യ്രം പുനഃസ്ഥാപിക്കപ്പെടാനും രാജ്യത്ത് ജനാധിപത്യപരവും മൌലികവുമായ അവകാശങ്ങള്‍ വീണ്ടുകിട്ടുവാനും വഴി തുറക്കുകയായിരുന്നു ജമാഅത്തിന്റെ ലക്ഷ്യം....
[ന്യായീകരണം!! ജമാ അത്തിനു മാത്രമേ നന്നായി ചിന്തിക്കാന്‍ കഴിയൂ എന്നാണ് ഈ മന്ദബുദ്ധികള്‍ കരുതുന്നത്..]
1983 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസുമായി 'ഖൌമി ആവാസ്' പത്രത്തിന്റെ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂയില്‍ ഇപ്രകാരം ചോദിക്കുകയുണ്ടായി: "നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തത്?''
അമീര്‍ മറുപടി നല്‍കി: "ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ചോദ്യത്തില്‍ സൂചിപ്പിച്ചതല്ല. പാശ്ചാത്യന്‍ ജനാധിപത്യവും ഇസ്ലാമിക ജനാധിപത്യവും തമ്മില്‍ അന്തരമുണ്ട്.
പാശ്ചാത്യ ജനായത്തത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസംവിധാനം അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകാര്യമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഏകാധിത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു.....
[കാരണം മറ്റൊന്നല്ല. മന്ദബുദ്ധി തന്നെ.. താഴെ കൊടുക്കുന്നത് കാണുക ]
സോപാധികമായ അനുവാദം
തുടര്‍ന്ന്, ജമാഅത്തിന്റെ ഉന്നതതലത്തില്‍ ഇലക്ഷനെക്കുറിച്ചു നടന്ന ചര്‍ച്ചകളില്‍ പ്രാമുഖ്യം ലഭിച്ചത്, അംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലുള്ള നിരോധം എടുത്തുകളയുന്ന പ്രശ്നത്തിനാണ്. കാരണം, ഇലക്ഷനില്‍ ജമാഅത്തിനു താത്വികമായി പങ്കെടുക്കാവുന്നതാണെന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. പ്രയോഗത്തില്‍ അതിനു സാഹചര്യം അനുകൂലമായിത്തീര്‍ന്നിട്ടില്ലെന്നും പൊതുവെ മനസ്സിലാക്കപ്പെടുകയുണ്ടായി. മറുവശത്ത്, പ്രസ്ഥാനത്തിന്റെ സ്വാധീനവലയം വികസിച്ചു വരുന്നതിനനുസരിച്ച്, രാജ്യത്തിലെ മാറ്റങ്ങള്‍ നന്മക്കും പ്രസ്ഥാനത്തിനും ഇസ്ലാമിനും സമുദായത്തിനും അനുകൂലമാക്കിത്തീര്‍ക്കുമാറ് പ്രസ്ഥാനബന്ധുക്കളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടുകൊണ്േട വന്നു. ഈ പരിതസ്ഥിതിയിലായിരുന്നു, 1984 ഏപ്രിലിലും ഒക്ടോബറിലും നവംബറിലും യോഗം ചേര്‍ന്ന് മജ്ലിസ് ശൂറ വോട്ടവകാശ വിലക്ക് നീക്കം ചെയ്യുന്നതിനെക്കുറിച്ച് സവിസ്തരമായ വിചിന്തനം നടത്തിയത്...
...ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ വെളിച്ചത്തില്‍, 1985 ഫെബ്രുവരി 15 മുതല്‍ 20 വരെ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ താഴെ പറയുന്ന തീരുമാനം കൈക്കൊണ്ടു:
"നിഷിദ്ധങ്ങളുടെയും സര്‍വവിധ തിന്മകളുടെയും നിര്‍മൂലനവും രാജ്യത്ത് മാനുഷിക മൂല്യങ്ങളുടെ പ്രചാരണവുമാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നതെന്ന് അതിന്റെ പ്രബോധനത്തില്‍നിന്നും നയപരിപാടികളില്‍നിന്നും നല്ലപോലെ വ്യക്തമാകുന്നതാണ്. അക്രമവും അനീതിയും ഇല്ലാതാക്കി ന്യായവും നീതിയും സംസ്ഥാപിക്കാനാണ് അത് പരിശ്രമിക്കുന്നത്. മനുഷ്യന്റെ മൌലികാവകാശങ്ങള്‍, വിശിഷ്യാ, ജീവനും ധനവും അഭിമാനവും പൂര്‍ണമായി സുരക്ഷിതമായിരിക്കണമെന്ന് അത് ആഗ്രഹിക്കുന്നു. സാമൂഹിക-സാമ്പത്തിക നീതി എല്ലാവര്‍ക്കും സുപ്രാപ്യമായിരിക്കണം. വര്‍ഗീയതയും സാംസ്കാരികമായ ആക്രമണവാഞ്ഛയും അവസാനിപ്പിക്കുകയും ഏകാധിപത്യ-സമഗ്രാധിപത്യ പ്രവണതകളുടെ പഴുതടക്കപ്പെടുകയും വേണം. ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ന്നു പരിപുഷ്ടമായിത്തീരണം. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണ മാര്‍ഗങ്ങള്‍ അവസാനിപ്പിക്കപ്പെടുകയും ദാരിദ്യ്രവും പട്ടിണിയും രോഗവും അജ്ഞതയും ഉന്മൂലനം ചെയ്യപ്പെടുകയും വേണം. അസമത്വം, ഉച്ചനീചത്വം, ഐത്തം തുടങ്ങിയ സാമൂഹ്യദോഷങ്ങള്‍ക്കറുതിവരുത്തി പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തിക-സാമൂഹിക മേഖലകളിലേക്ക് ഉയര്‍ത്തപ്പെടണം. പ്രാദേശികവും ഭാഷാപരവുമായ പക്ഷപാതിത്വങ്ങളും മത-ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷവും അസ്തമിക്കണം. ഇതൊക്കെയാണ് ജമാഅത്തിന്റെ ആഗ്രഹം.
[ അപ്പോള്‍ ഇസ്ലാമിക രാഷ്ട്രം വിട്ടോ? മനാത്തയെക്കൊണ്ട് ജമാ അത്ത് ത്രിപ്തിപ്പെട്ടോ ?]
"നമ്മുടെ രാജ്യം വ്യത്യസ്ത മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ തൊട്ടിലാണ്. തങ്ങളുടെ വ്യക്തിത്വവും ഭാഷയും സവിശേഷ സംസ്കാരവും പരിരക്ഷിക്കാനും
പുഷ്ടിപ്പെടുത്താനുമുള്ള അവകാശം ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ദൌര്‍ഭാഗ്യവശാല്‍, ഈ മൌലികാവകാശങ്ങളുടെ പാതയില്‍ സാംസ്കാരികമായ ആക്രമണ മനഃസ്ഥിതിയും വര്‍ഗീയ വിദ്വേഷവും ശക്തമായ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത് സാമുദായികോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ ഭദ്രതക്കും ഒരുപോലെ ഹാനികരമായി ഭവിക്കുന്നു. വിശിഷ്യാ, ഈ വിഷയകമായി വ്യക്തിനിയമം, മത വിദ്യാഭ്യാസം, വഖഫുകള്‍, ഭാഷ തുടങ്ങിയ സുപ്രധാന മുസ്ലിം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കുചിതവും വിദ്വേഷാത്മകവുമായ സമീപനത്തെയും അനിശ്ചിതത്വത്തെയും സംബന്ധിച്ചു കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ പ്രവര്‍ത്തനരീതി ഇഷ്ടപ്പെടുകയും അത്തരം പ്രവണതകള്‍ പ്രകടമാക്കുകയും ചെയ്യുന്ന ശക്തികളെയും ഗൌരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ
പുനഃസ്ഥാപനവും പരിരക്ഷണവും ജമാഅത്തിന്റെ പക്കല്‍ സുപ്രധാനമായ ഒരാവശ്യമത്രെ.
[എവിടെ ഹുക്കുമത്തെ ഇലാഹി ?]
"ജമാഅത്ത് അതിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നേടിയെടുക്കുവാന്‍ ഭരണഘടനാപരവും ജനാധിപത്യപരവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നത്...
[ അല്ലാഹു അല്ലാത്തവര്‍ നിര്‍മ്മിച്ച ഭരണ ഘടനയും അതിലെ നിയമങ്ങളും അനുസരിക്കുകയോ? അതിനെ അവലംബിക്കുകയോ? നിയമ നിര്‍മ്മാണം അല്ലഹുവിനല്ലേ പാടുള്ളൂ?]
ഇനി താഴെ കൊടുത്ത നിലപാട് പേജിന്റെ അവസാന ഭാഗം വരെ ദൈവിക രാജ്യത്തെക്കുറിച്ച് കാണുന്നേയില്ല. അനിസ്ലാമിക വ്യവസ്ഥിതി പ്രശ്നമേയല്ല. അപ്പോള്‍ ജമാ അത്ത് പ്രവര്‍ത്തകര്‍ ഇവിടെ എഴുതിക്കൊണ്ടിരിക്കുന്നതോ. അതവരുടെ കാപട്യത്തിന്റെ ഭാഗം. അല്ലാതെന്താ?...]
നല്ലവരും വിശ്വസ്തരും സേവനതല്‍പരരും ഉത്തരവാദിത്വബോധമുള്ളവരും കാര്യനിര്‍വഹണശേഷിയുള്ളവരുമായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ജമാഅത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കും. അതിനായി ജമാഅത്ത് വ്യക്തിസംഭാഷണം, സ്കോഡുകള്‍, പൊതുപ്രഭാഷണങ്ങള്‍, കവലയോഗങ്ങള്‍, ലഘുലേഖാ വിതരണം തുടങ്ങി മുഴുവന്‍ മാര്‍ഗങ്ങളും അവലംബിക്കും.
പൂര്‍ണവിശ്വാസത്തോടെയുള്ള ജനസേവനവും വ്യാപകമായ അധാര്‍മികതകള്‍ക്ക് തടയിട്ടുകൊണ്ടുള്ള പൊ തുജനത്തിന്റെ പ്രശ്നപരിഹാരവും സാധ്യമാകുന്ന വിധം, രാജ്യത്തിന്റെയും സമുദായത്തിന്റെയും കടുത്ത സമ്മര്‍ദം താല്‍പര്യപ്പെടുമ്പോള്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്.
ജമാഅത്ത് ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ നിലവിലില്ലാത്തിടങ്ങളില്‍ നിര്‍ണിത ഉപാധികള്‍ക്കു വിധേയമായി, നല്ലവനായി അറിയപ്പെടുന്ന; ഫാഷിസ്റ് വിരുദ്ധനായ; തെരഞ്ഞെടുക്കപ്പെട്ടാല്‍ മത-വംശ-ഭാഷാ-കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി ജനസേവനം നടത്തുമെന്ന് വാക്കുനല്‍കിയ; മദ്യപാനം, അധാര്‍മികത, അഴിമതി എന്നീ തിന്മകളില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ; അനാഥര്‍, വിധവകള്‍, അംഗവൈകല്യമുള്ളവര്‍, അവശവിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സേവനത്തില്‍ വീഴ്ചവരുത്താത്ത; വിദ്യാഭ്യാസ-സാമ്പത്തിക-കാര്‍ഷിക-ചികിത്സാ സൌകര്യങ്ങളുടെ സമാഹരണത്തില്‍ യാതൊരു വിധ വിവേചനവും കാണിക്കാത്ത; സമുദായ സൌഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും നിലനില്‍പ്പും ജീവന്റെയും അഭിമാനത്തിന്റെയും സംരക്ഷണവും മുഖ്യോത്തരവാദിത്വമായി ഗണിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കും.
[ഇനി ഭരണ ഘടനയിലെ ചില ഭാഗങ്ങള്‍ കൊടുത്താല്‍ ഇവരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം മനസ്സിലാകും]
7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമനിര്‍വഹണത്തില്‍ സഹായിയോ ആണെങ്കില്‍ ആ
ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.
6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.
[ഇന്ത്യന്‍ ഭരണ ഘടന ദൈവികമായി ജമാഅതു അംഗീകരിച്ചോ? !!! ]

Tuesday, June 21, 2011

അനുസരണം ശിര്‍ക്ക് ആവുമോ..?


അനുസരണം ശിര്‍ക്ക് ആവുമോ..? 

"അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (Surah 6 Aya 121 ( Al-An'am ))
June 16 at 4:17pm ·  ·  · 


  • Kunhippa Ep and 3 others like this.

    • Abdul Samad എന്റെ പൊന്നാര സയൂബെ, ഇതൊക്കെ എത്ര തവണ നാം ഇവിടെ ചര്‍ച്ച ചെയ്തു, ഇനിയും എനിക്ക് വയ്യ
      June 16 at 4:18pm ·  ·  1 person

    • Sayoob Vc ‎@Jamal Thandantharayil അല്ലാഹു പറയുന്നത് കേള്‍ക്കൂ..
      June 16 at 4:18pm ·  ·  2 people

    • Sayoob Vc ഈ ആയത്തില്‍ നിന്ന് മനസ്സിലാകുന്നത്‌ എന്താണോ അത് തന്നെ ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടുള്ളൂ..
      June 16 at 4:23pm ·  ·  1 person

    • Riyas Kodinhi Dear samadka,
      Charcha veendum veendum nadakkatte, groupile puthiya aalukal shraddikkum.

      June 16 at 10:28pm ·  ·  1 person

    • Aneesudheen Ch ‎...........???????????/
      June 17 at 6:38am · 

    • Riyas Abdulsalam 
      വളരെ കുറഞ്ഞ മുജാഹിദുകാര്‍ക്കേ സംവേദന ശേഷിയും സ്വതന്ത്രമായ ചിന്താ ശേഷിയുമുള്ളൂ എന്നതാണ്‌, അവര്‍ക്കിടയിലുള്ള ദ'അവത്തിനു നേരിടുന്ന പ്രധാന വെല്ലുവിളി.


      സൃഷ്ടികളോടുള്ള അടിമത്തം പോലും ദീനില്‍ സാധുതയുള്ളതാണ്‌ വരെ വിശ്വസിപ്പിക്കാന്‍ അവരുടെ നേതാക്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു എന്നത് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

      സ്വതന്ത്ര്യബോധമുള്ള മനുഷ്യരോട് ഇടപെടാന്‍ മാത്രമുള്ള നമ്മുടെ എക്സ്‌പീരിയന്സ് വച്ചു അത്തരം ആളുകളോട് ഇടപെടുമ്പോള്‍ വലിയ വിജയം പ്രതീക്ഷിക്കുക വയ്യ.

      ഇതേ ആളുകള്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി വചാലരാവാരുണ്ടെന്നത് വലിയ ഒരു തമാശയാണ്‌. അടിമത്തം അംഗീകന്നവര്‍ക്ക് സ്വാതന്ത്ര്യസമരത്തെ പറ്റി പറയാന്‍ എന്തു അവകാശമാണുള്ളത് !!!!

      June 17 at 8:49am ·  ·  2 people

    • Riyas Kodinhi Nobody?
      June 17 at 8:52am ·  ·  2 people

    • Jamal Thandantharayil 
      അനുസരണം ശിര്‍ക്ക് ആവുമോ..? >> അല്ലാഹു അനിസ്ലാമിക ഭരണ കൂടത്തില്‍ കുചിക സ്ഥാനം വഹിക്കുന്നത് ഹറാം ആക്കിയില്ല. എന്നാല്‍ ജമാ അത്ത് അത് ഹറാം ആക്കി. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അവഗണിച്ചു ആരെങ്കിലും ജമാ അതിനെ വിധിവിലക്കുകള്‍ സ്വീകരിച്ചാല്‍, അങ്ങിനെ അനുസരിച്ചാല്‍ അത് ജമാ അത്തിനെ റബ്ബ് ആയി സ്വീകരിക്കലാണ്. അത് ശിര്‍ക്കാണ്‌. (തെളിവ് : യൂസഫ്‌ നബി (അ) അനിസ്ലാമിക ഭരണമുള്ള രാജ്യത്ത് ജീവിക്കുകയും അവിടെ വിധിക്കപ്പെടുകയും പിന്നീട് ആ രാജ്യത്തെ ഖജനവുകളുടെ ഉത്തരവാദിത്വം തന്നെ എല്പിക്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നജ്ജാശി രാജാവ് ഇസ്ലാം സ്വീകരിച്ച ശേഷവും അനിസ്ലാമിക ഭരണത്തില്‍ തുടര്‍ന്ന്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വേണ്ടി നബി(സ) മയ്യിത്ത് നമസ്കരിച്ചു)

      Saturday at 1:00pm · 

    • Abdul Samad നജ്ജാശി രാജാവ് ഒരു ഒറ്റപ്പെട്ട സംഭവം, നമ്മുടെ ചോദ്യം ഇസ്ലാം പരിപൂര്‍ണമായി എന്ന് പറഞ്ഞതിന് ശേഷം പിന്നീട് ഇസ്ലാം കീഴാടക്കിയ സ്ഥലങ്ങളില്‍ അത്തരം വ്യവസ്ഥകളെ പിന്നീട് അനുവദിച്ചിട്ടുണ്ടോ. ബദ്രീങ്ങള്‍ മരിക്കുമ്പോള്‍ ഹജ്ജ്‌ നിര്‍ബന്ധമായിരുന്നില്ല, അപ്പോള്‍ അവരുടെ അവസ്ഥ എന്ത് എന്ന് ചോദിക്കുന്നതു പോലെയാണിത്
      Saturday at 1:03pm · 

    • Jamal Thandantharayil ഇസ്ലാം പരിപൂര്‍ണ്ണ മായത്തിനു ശേഷമാണോ സാഹിബെ ഇസ്ലാമിന്റെ നിയമങ്ങള്‍ അവതരിക്കെണ്ടാത്? കഷ്ടം തന്നെ നിന്ങ്ങളുടെ കാര്യം!!നിന്ങ്ങലുമായി സംവദിക്കാന്‍ സമയം കളയുന്ന ഞങ്ങളെ തല്ലണം!
      Saturday at 1:06pm · 

    • Abdul Samad ‎"നാസിഗ്" ആയ ആയത്തുകള്‍ ഖുരാനിലുണ്ട്, അത് വെച്ച് കൊണ്ട് വിധി പറഞ്ഞാല്‍ ഏതു പോലെ ഇരിക്കും.
      Saturday at 1:10pm · 

    • Jamal Thandantharayil നജ്ജാശി യുടെ കാര്യം ദുര്‍ബലമാക്കപ്പെട്ടതാണ് എന്നതിന് താങ്കള്‍ തെളിവ് ഉദ്ദരിക്കുക. യൂസഫ്‌ നബി (അ)യുടെ കാര്യവും. അഥവാ അദ്ദേഹത്തിന് വേണ്ടി നബി(സ) മയ്യിത്ത്‌ നമസ്കരിച്ചത്.
      Saturday at 5:25pm · 

    • Abdul Samad 
      നമ്മുടെ മുമ്പില്‍ നജ്ജാശി എന്ന് പറയുന്നത് ഒരു താല്‍ക്കാലിക പ്രതിഭാസമാണ്, , ആ വിഷയത്തോട് ഖിയാസ് ആക്കേണ്ട അവസ്ഥ ഇന്ന് ആധുനിക ലോകത് നിലനിക്കുന്നില്ല, രാജാവ് മുസ്ലിം ആവുക എന്നാല്‍ അതിനര്‍ഥം ആ രാജ്യത്തിന്റെ നിയമവും ഇസ്ലാം ആവുക എന്ന് തന്നെയാണല്ലോ. അപ്പോള്‍ നജ്ജഷിയുടെ ഇസലാമിന് ശേഷം ഉണ്ടായിരുന്ന അബുസീനിയയെ ക്കുറിച്ച് പഠിക്കുക, അദ്ദേഹത്തിന്റെ രണ്ടാവസ്ഥയും ഒരുപോലെ ആയിരുന്നോ. ഞാന്‍ പറഞ്ഞത് ഖിയാസിന്റെ രണ്ട്‌ നിബന്ധനകളാണ് علة ഉം فرع ഉം. അതില്‍ ഇപ്പോള്‍ നമുക്കെവിടെയാണ് നജ്ജശിന്റെ അവസ്ഥ കാണാന്‍ കഴിയുക. യൂസഫ്‌ നബി ഒരു കേവല ഉദ്യോഗസ്ഥന്‍ എന്നതിലുപരി വിപുലമായ അധികാരമുള്ള ഭാരനാധിലാരി തന്നെ ആയിരുന്നു എന്നതും ചരിത്രം.

      Sunday at 9:04am ·  ·  1 person

    • Shafi Koyamma നജാശി രാജാവിന്‍റെ ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നതെന്താണ്?? 
      അല്ലാഹുവിനെ അനുസരിക്കണമെന്നോ? അനുസരിക്കണ്ടാ എന്നോ??

      Sunday at 9:55am ·  ·  1 person

    • Sayoob Vc Jamal Thandantharayil plz tell something about this Quran ayath
      Sunday at 12:02pm · 

    • Jamal Thandantharayil 
      ജമാ അത്ത് സഹോദരങ്ങളോട്: ഞാൻ ഇവിടെ യൂസഫ് നബി (അ)യുടെയും നജ്ജാശി രാജാവിന്റെയുമൊക്കെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അനിസ്ലാമിക രാജ്യത്ത് ഒരു മുസ്ലിമിനു ജീവിക്കുന്നതിലും അവിടത്തെ ഭരണകാര്യങ്ങളിൽ പങ്കെടൂക്കുന്നതിലും തെറ്റില്ല എന്ന് തെളിയിക്കാനാണ്. അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്ത വിധത്തിൽ, കഴിയുന്നത്ര അല്ലാഹുവിന്റെ ദീനിനോട് നീതി പുലർത്തിക്കൊണ്ട് (ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും നടപ്പാക്കാൻ സാധിച്ചില്ലെങ്കിലും) ജീവിക്കുന്നതിൽ തെറ്റില്ല എന്ന് തെളിയിക്കാനാണ്. എന്നാൽ ജമാ അത്തുകാർ അതിന്നെതിരായി ഇവിടെ വാദിച്ചു കൊണ്ടിരിക്കുകയാണ്. ജമാ അത്തുകാർ പറയുന്നത് യൂസഫ് നബി (അ) അധികാരമേൽക്കുമ്പോൾ തന്നെ ആ രാജ്യം ഒരു ഇസ്ലാമികരാഷ്ട്രമായി എന്നാണ്. നജ്ജാശി ഇസ്ലാം സ്വീകരിച്ചതോടു കൂടി അതൊരു ഇസ്ലാമിക രാഷ്ടമായി എന്നാണ്. അല്ലാതെ അനിസ്ലാമിക രാഷ്ട്രത്തിൽ ആ രാജ്യത്തെ മുസ്ലിംകൾക്ക് അല്ലാഹുവിന്റേതല്ലാത്ത ആ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ അനുവാദമില്ല എന്നാണ്. എങ്കിൽ പിന്നെന്തിനു ജമാ അത്തുകാർ ഈ അനിസ്ലാമിക രാജ്യമായ ഇന്ത്യയിൽ ജീവിക്കുന്നു. ഗവണ്മെന്റിന്റെ നിയമങ്ങൾ അനുസരിക്കുന്നു. അറിഞ്ഞു കൊണ്ട് ശിർക്കും കുഫ് റൂം ചെയ്യുന്നു.? ഇസ്ലാമിക രാഷ്ട്രമാകുന്നതു വരെ ഒരു ജമാ അത്തുകാരനും ഇന്ത്യയിലെ ഒരു നേത്യസ്ഥാനത്തും വരില്ല എന്ന് ഉറപ്പാണല്ലോ. ആരെങ്കിലും വന്നാൽ അവൻ ഫാസിക്കും ളാലും മുളില്ലുമാണല്ലോ? അല്ലേ? അങ്ങിനെ ആരെയെങ്കിലും നേത്യസ്ഥാനത്തെക്ക് പിന്തുണകൊടുക്കുന്നവരും കപടനാണല്ലോ അല്ലേ? നരകത്തിന്റെ അടീത്തട്ടിൽ കിടക്കേണ്ടവൻ!

      Sunday at 8:17pm · 

    • Sayoob Vc അല്ലാഹുവിന്റെ കല്പനയ്ക്ക് വിരുദ്ധമായി ഒരാളെ മനപ്പൂര്‍വം അനുസരിക്കല്‍ ശിര്‍ക്ക് ആണ്. അല്ലെ..?
      Sunday at 8:45pm · 

    • Mohamed Manjeri ജമാ‌അത്തെ ഇസ്‌ലാമി പറയുന്നത് എന്ന് പറഞ്ഞ് ജമാൽ കുറേ കാര്യങ്ങൾ പറയുന്നു. അതുമായി ജമാ‌അത്തിനു ബന്ധമൊന്നുമില്ലാത്ത സ്ഥിതിക്ക് ജമാ‌അത്തിനു മറുപടി പറയാൻ ബാധ്യത ഇല്ല. പ്രവാചകനെയും നജ്ജാശിയെയും പറ്റി താങ്കൾ ഇന്നുവരെ മുസ്‌ലിം ലോകം അംഗീകരിക്കാത്ത ഊഹങ്ങൾ കെട്ടിച്ചമച്ചതിനെ തൊട്ട് അല്ലാഹുവിനോട് മറുപടി പറയാൻ താങ്കൾക്ക് ബാധ്യത ഉണ്ടോ എന്ന് ശാന്തമായി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒന്ന്‌ ആലോചിക്കുക. സലാം..
      Sunday at 10:05pm · 

    • Riyas Kodinhi 
      എത്ര കേട്ടാലും ഈ ജമാല്‍ വീണ്ടും വരും യൂസുഫ്‌ നബി,യൂസുഫ്‌ നബി... നജ്ജാശി എന്നും പറഞ്ഞ്. ഇവന്‍റെ പ്രസ്ഥാന നേതാക്കള്‍ തന്നെയല്ലേ പറഞ്ഞത്‌ യൂസുഫ്‌ നബി(ആ) അനിസ്ലാമിക ഭരണത്തില്‍ പങ്കെടുത്തിട്ടില്ല എന്ന്. 
      ഇവന്‍റെ കമന്റുകള്‍ വായിച്ചപ്പോള്‍ എനിക്കിതാണ് ഓര്‍മയില്‍വന്നത്
      8.അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ. 
      9-നാം അവരുടെ മുന്നിലൊരു മതില്‍ക്കെട്ടുയര്‍ത്തിയിട്ടുണ്ട്. അവരുടെ പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാമവരെ മൂടിക്കളഞ്ഞു. അതിനാലവര്‍ക്കൊന്നും കാണാനാവില്ല. 
      10-നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.

      Yesterday at 7:28am · 

    • Jamal Thandantharayil 
      സഹോദരാ, താങ്കൾ പറയുന്നതൊക്കെ സ്വീകരിക്കേണ്ട ബാധ്യത എനിക്കില്ല. എന്നാൽ അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചത് സ്വീകരിക്കാൻ എനിക്ക് ബാധ്യതയുണ്ട്. യൂസഫ് നബി (അ) യെ ക്കുറിച്ച് ഖുർ ആൻ പറഞ്ഞതൊക്കെ സത്യമാണ്. അത് ഞാനിവിടെ ഉദ്ദരിച്ചു. അതിനെതിരിൽ ഏതുനേതാക്കൾ പറഞ്ഞാലും അത് സ്വീകരിക്കേണ്ട കാര്യം എനിക്കില്ല. യൂസഫ് നബി (അ) മിനെതിരെ വിധിച്ച രാഷ്ട്രം അനിസ്ലാമിക മായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. യൂസഫ് നബി (അ) അധികാരത്തിൽ കയറുന്നതിന്നു മുൻപ് ആ രാഷ്ട്രം ഇസ്ലാമിക മായിട്ടില്ലെന്നും അധികാരത്തിൽ കയറിയപ്പോഴും യൂസഫ് നബി ക്ക് മുകളിലായി രാജാവ് ഉണ്ടായിരുന്നു എന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതിന്ന് നിങ്ങൾ നിങ്ങളൂടെ സ്വന്തം അർത്ഥങ്ങൾ (അതായത് യൂസഫ് നബി രാജാവിന്റെ ദീൻ നടപ്പിലാക്കി എന്നോ അനിസ്ലാമിക വ്യവസ്ഥ നടപ്പാക്കാനാണ് അധികാരത്തിൽ കയറിയത് എന്നോ അല്ലാഹുവിന്റെ ദീനിനെതിരായിരുന്നു അവിടത്തെ നിയമങ്ങൾ എന്നോ അത്തരം ഇസ്ലാംവിരുദ്ധമായ പ്രവർത്തനങ്ങളാണ് യൂസഫ് നബി (അ) ചെയ്തത് എന്നോ ഉള്ള വ്യഖ്യാനങ്ങൾ) കൊടുക്കുന്നതിനു നിങ്ങൾ മാത്രമാണുത്തരവാദി. എന്റ്റെ വാദം വ്യക്തമാണ്. അതായത് യൂസഫ് നബി (അ) അനിസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിച്ചിരുന്നു എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. അതു പോലെ അദ്ദേഹം ആ രാജ്യത്ത് കുഞ്ചിക സ്ഥാനം ആവശ്യപ്പെടുകയും അത് നൽകപ്പെടുകയും ചെയ്തു എന്നും.(അദ്ദേഹം ഒരു പൂർണ്ണ മുസ്ലിം ആണെന്നതിലോ അദ്ദേഹം ഇസ്ലാമികമായ കർമ്മങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂ എന്നതിലോ എനിക്ക് സംശയമില്ല) ഇത് ജമാ അത്ത് ഭരണഘടനക്ക് വിരുദ്ധമാണ്. ഇത് തെറ്റാണെന്ന് നിങ്ങൾക്ക് വാദമുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ കൊണ്ടുവരിക!

      Yesterday at 8:12pm · 

    • Sayoob Vc ‎"............ നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (Surah 6 Aya 121 ( Al-An'am ))"
      Yesterday at 8:16pm · 

    • Jamal Thandantharayil 
      ‎[6:121] 


      അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും .....>>86. ഇബ്നുഅബ്ബാസ്(റ) N1342 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു: ജൂത പണ്ഡിതന്മാര്‍ പാമരന്മാരായ അറബികള്‍, നബി(സ) തിരുമേനിയുടെ പേരില്‍ ആക്ഷേപം ജനിപ്പിക്കുവാനായി ചില ചോദ്യങ്ങള്‍ പഠിപ്പിച്ചിരുന്നു. കൂട്ടത്തില്‍ ഒന്ന് ഇതായിരുന്നു: "ഇതെന്തുനയമാണ്? അല്ലാഹു സ്വയം വധിച്ചതിനെ (ചത്തതിനെ) നിങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. നാം വധിച്ചതിനെ (അറുത്തതിനെ) ഹലാലാക്കുകയും ചെയ്യുന്നു!`` നാമമാത്ര വേദക്കാരില്‍ സര്‍വത്ര പ്രകടമായിക്കണ്ടിരുന്ന വക്രമനോഗതിയുടെ ഒരെളിയ മാതൃകയാണിത്. ഇത്തരം ചോദ്യശരങ്ങള്‍ ധാരാളം കെട്ടിച്ചമച്ച് അവര്‍ തൊടുത്തുവിട്ടിരുന്നു-സാധാരണക്കാരുടെ ഹൃദയത്തില്‍ സംശയം കുത്തിവെക്കാനും സത്യത്തെ വിമര്‍ശിക്കേണ്ടതിനും അവര്‍ക്കായുധം ഒരുക്കിക്കൊടുക്കാനും വേണ്ടി...........>>9:31 : അവര്‍ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതുള്ള റബ്ബുകളായി വരിച്ചു.

      23 hours ago ·  ·  1 person

    • Sayoob Vc അതെ. ജമാല്‍ സാഹിബ്. അല്ലാഹുവിന്റെ കല്പന അവഗണിച്ചു ജൂതന്മാരെ അനുസരിച്ചാല്‍ ശിര്‍ക്ക് ആയിപ്പോവും എന്ന് സാരം..
      22 hours ago · 

    • Jamal Thandantharayil ഇവിടെ സംഭവിക്കുന്നത് അല്ലാഹു ഹറാം ആകിയതിനെ ജൂതന്മാര്‍ ഹലാല്‍ ആക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ഹലാല്‍ ആക്കിയതിനെ ജമാ അത്ത് ഹറാം ആക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്താലും ശിര്‍ക്ക് ആകും എന്ന്‍ മനസ്സിലാക്കുക.
      22 hours ago ·  ·  1 person

    • Riyas Kodinhi 
      ‎@ Br.Jamal
      <<സഹോദരാ, താങ്കൾ പറയുന്നതൊക്കെ സ്വീകരിക്കേണ്ട ബാധ്യത എനിക്കില്ല. എന്നാൽ അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചത് സ്വീകരിക്കാൻ എനിക്ക് ബാധ്യതയുണ്ട്.>>
      അല്ലാഹു പറയുന്നു: وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ -النساء: ٦٤ 
      <<യൂസഫ് നബി (അ) മിനെതിരെ വിധിച്ച രാഷ്ട്രം അനിസ്ലാമിക മായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. >>
      ==വിധിച്ച രാഷ്ട്രം? വിശദീകരിക്കാമോ ?
      താങ്കള്‍ക്ക് എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ദീനില്‍ ബലാല്‍കാരമില്ല.

      14 hours ago · 

    • Mohamed Manjeri 
      ‎>>>>>Jamal Thandantharayil 
      സഹോദരാ, താങ്കൾ പറയുന്നതൊക്കെ സ്വീകരിക്കേണ്ട ബാധ്യത എനിക്കില്ല. എന്നാൽ അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ചത് സ്വീകരിക്കാൻ എനിക്ക് ബാധ്യതയുണ്ട്. യൂസഫ് നബി (അ) യെ ക്കുറിച്ച് ഖുർ ആൻ പറഞ്ഞതൊക്കെ സത്യമാണ്. അത് ഞാനിവിടെ ഉദ്ദരിച്ചു. അതിനെതിരിൽ ഏതു നേതാക്കൾ പറഞ്ഞാലും അത് സ്വീകരിക്കേണ്ട കാര്യം എനിക്കില്ല. യൂസഫ് നബി (അ) മിനെതിരെ വിധിച്ച രാഷ്ട്രം അനിസ്ലാമിക മായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. യൂസഫ് നബി (അ) അധികാരത്തിൽ കയറുന്നതിന്നു മുൻപ് ആ രാഷ്ട്രം ഇസ്ലാമിക മായിട്ടില്ലെന്നും അധികാരത്തിൽ കയറിയപ്പോഴും യൂസഫ് നബി ക്ക് മുകളിലായി രാജാവ് ഉണ്ടായിരുന്നു എന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതിന്ന് നിങ്ങൾ നിങ്ങളൂടെ സ്വന്തം അർത്ഥങ്ങൾ (അതായത് യൂസഫ് നബി രാജാവിന്റെ ദീൻ നടപ്പിലാക്കി എന്നോ അനിസ്ലാമിക വ്യവസ്ഥ നടപ്പാക്കാനാണ് അധികാരത്തിൽ കയറിയത് എന്നോ അല്ലാഹുവിന്റെ ദീനിനെതിരായിരുന്നു അവിടത്തെ നിയമങ്ങൾ എന്നോ അത്തരം ഇസ്ലാംവിരുദ്ധമായ പ്രവർത്തനങ്ങളാണ് യൂസഫ് നബി (അ) ചെയ്തത് എന്നോ ഉള്ള വ്യഖ്യാനങ്ങൾ) കൊടുക്കുന്നതിനു നിങ്ങൾ മാത്രമാണുത്തരവാദി. എന്റ്റെ വാദം വ്യക്തമാണ്. അതായത് യൂസഫ് നബി (അ) അനിസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിച്ചിരുന്നു എന്ന് ഖുർ ആനിൽ നിന്ന് വ്യക്തമാണ്. അതു പോലെ അദ്ദേഹം ആ രാജ്യത്ത് കുഞ്ചിക സ്ഥാനം ആവശ്യപ്പെടുകയും അത് നൽകപ്പെടുകയും ചെയ്തു എന്നും.(അദ്ദേഹം ഒരു പൂർണ്ണ മുസ്ലിം ആണെന്നതിലോ അദ്ദേഹം ഇസ്ലാമികമായ കർമ്മങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂ എന്നതിലോ എനിക്ക് സംശയമില്ല) ഇത് ജമാ അത്ത് ഭരണഘടനക്ക് വിരുദ്ധമാണ്. ഇത് തെറ്റാണെന്ന് നിങ്ങൾക്ക് വാദമുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ കൊണ്ടുവരിക!<<<<<

      അദ്യം രാജാവ് ആ നാട് ഭരിച്ചു. അന്ന്‌ അനിസ്‌ലാമിക വ്യവസ്ഥയായിരുന്നു. അതുകൊണ്ട് യൂസുഫി (അ) നെ പിടിച്ച് ഇല്ലാത്ത കുറ്റം ആരോപിച്ച് തടവിലിട്ടു. പിന്നീട് യൂസുഫ് (അ) രാജാവിന്റെ സ്വപ്നം വ്യാഖ്യാനിച്ചപ്പോൾ യൂസുഫിനോടുള്ള രാജാവിന്റെ സമീപനം മാറി. ആ നല്ല ബന്ധം ഉപയോഗപ്പെടുത്തി രാജാവിനോട് യൂസുഫ് (അ) അധികാരം ചോദിച്ചു വാങ്ങി. തുടർന്ന് അദ്ദേഹം സ്വതന്ത്രമായി ഇസ്‌ലാമിക വ്യവസ്ഥ നടപ്പിലാക്കി—ഇത്രയും മനസ്സിലാക്കിയിട്ട് താങ്കൾ പറയുന്നു ‘അനിസ്‌ലാമിക വ്യവസ്ഥയിൽ യൂസുഫ് (അ) കുഞ്ചികസ്ഥാനം ആവശ്യപ്പെട്ടു, ജമാ‌അത്തുകാർ അതിൽ നിന്നു മാറി നിൽക്കുന്നു അതിനാൽ ജമാ‌അത്തിനു പിഴച്ചു.’ എന്നാൽ താങ്കൾ മനസ്സിലാക്കുക:-
      1) യൂസുഫ് (അ) രാജാവിന്റെ മനം മാറ്റി എടുത്തതു പോലെ ഇന്ത്യകാരുടെ മനം മാറ്റി ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കണം എന്ന് ലക്ഷ്യത്തിൽ തന്നെ ആണ് ജമാ‌അത്തും പണി എടുക്കുന്നത്.
      2) മനം മാറിയ രാജാവിനോട് കുഞ്ചികസ്ഥാനം ചോദിക്കുന്നത് ഇസ്‌ലാം നടപ്പാക്കാൻ സാധിക്കുമെന്നറിയാവുന്നതിനാലാണ്. അതു നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യക്കാരന്റെ മനം മാറിയിട്ടില്ല. മത്സരിച്ച് ജയിച്ചോ മറ്റോ കുഞ്ചികസ്ഥാനത്ത് എത്തിയാൽ നടപ്പാക്കാനുള്ള ശരീ‌അത്ത് ഇസ്‌ലാമിക ശരീ‌അത്തല്ല. ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡുമാണ്. അതു രണ്ടും അല്ലാഹുവിന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ കുഞ്ചികസ്ഥാനം വഹിച്ചാൽ യൂസുഫ്(അ)യെ പോലെ ഇസ്‌ലാം നടപ്പിലാക്കാൻ പറ്റില്ല. വമൻ ലം യഹ്‌കും ബിമാ അൻസലല്ലാഹു…… എന്നു തുടങ്ങുന്ന ആയത്തുകൾ അവഗണിക്കാൻ ജമാ‌അത്തുകാരനു ധൈര്യമില്ല സഹോദരാ.

      10 hours ago · 

    • Jamal Thandantharayil 
      വിധിച്ച രാഷ്ട്രം? വിശദീകരിക്കാമോ ?
      താങ്കള്‍ക്ക് എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ദീനില്‍ ബലാല്‍കാരമില്ല.>>[12:35] 


      പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്‌. [12:36] 


      അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌. [12:37] 

      അവന്‍ (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ക്ക് (കൊണ്ടുവന്ന്‌) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്‍റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്‌. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.

      10 hours ago · 

    • Mohamed Manjeri 
      ‎{{{{{Jamal Thandantharayil അല്ലാഹുവിന്റെല നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്ച്ചനയായും അത് അധര്മ്മിമാണ്‌. നിങ്ങളോട് തര്ക്കിനക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്ക്ക് തീര്ച്ച യായും ദുര്ബോിധനം നല്കി്ക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്ച്ചനയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്ക്കു ന്നവരായിപ്പോകും .....>>86. ഇബ്നുഅബ്ബാസ്(റ) N1342 റിപ്പോര്ട്ട് ചെയ്തിരിക്കുന്നു: ജൂത പണ്ഡിതന്മാര്‍ പാമരന്മാരായ അറബികള്‍, നബി(സ) തിരുമേനിയുടെ പേരില്‍ ആക്ഷേപം ജനിപ്പിക്കുവാനായി ചില ചോദ്യങ്ങള്‍ പഠിപ്പിച്ചിരുന്നു. കൂട്ടത്തില്‍ ഒന്ന് ഇതായിരുന്നു: "ഇതെന്തുനയമാണ്? അല്ലാഹു സ്വയം വധിച്ചതിനെ (ചത്തതിനെ) നിങ്ങള്‍ ഹറാമാക്കിയിരിക്കുന്നു. നാം വധിച്ചതിനെ (അറുത്തതിനെ) ഹലാലാക്കുകയും ചെയ്യുന്നു!`` നാമമാത്ര വേദക്കാരില്‍ സര്വഅത്ര പ്രകടമായിക്കണ്ടിരുന്ന വക്രമനോഗതിയുടെ ഒരെളിയ മാതൃകയാണിത്. ഇത്തരം ചോദ്യശരങ്ങള്‍ ധാരാളം കെട്ടിച്ചമച്ച് അവര്‍ തൊടുത്തുവിട്ടിരുന്നു-സാധാരണക്കാരുടെ ഹൃദയത്തില്‍ സംശയം കുത്തിവെക്കാനും സത്യത്തെ വിമര്ശിരക്കേണ്ടതിനും അവര്ക്കാകയുധം ഒരുക്കിക്കൊടുക്കാനും വേണ്ടി...........>>9:31 : അവര്‍ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും, അല്ലാഹുവിനെ കൂടാതുള്ള റബ്ബുകളായി വരിച്ചു.....ഇവിടെ സംഭവിക്കുന്നത് അല്ലാഹു ഹറാം ആകിയതിനെ ജൂതന്മാര്‍ ഹലാല്‍ ആക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ഹലാല്‍ ആക്കിയതിനെ ജമാ അത്ത് ഹറാം ആക്കുകയും അതിനെ സ്വീകരിക്കുകയും ചെയ്താലും ശിര്ക്ക് ആകും എന്ന്‍ മനസ്സിലാക്കുക.}}}}}

      അപ്പോൾ അനുവദനീയമാണോ നിഷിദ്ധമാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണോ വകവെച്ചു കൊടുക്കുന്നത് അവരെ റബ്ബുകളാക്കി എന്നും അതോടുകൂടി ശിർക്കു ചെയ്തവരായി എന്നും താങ്കൾ പറഞ്ഞു. ജമാ‌അത്തും അത്‌ പൂർണ്ണമായി അംഗീകരിക്കുന്നു.

      ശരിയോ തെറ്റോ എന്നു തീരുമാനിക്കാനുള്ള അധികാവും, അനുവദിക്കണോ നിരോധിക്കണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ജനങ്ങൾക്ക് ആണ് എന്നു അംഗീകരിക്കുന്നത് മേൽ പറഞ്ഞ തത്വപ്രകാരം ശിർക്ക ആവും.

      ജനാധിപത്യ ഗവണ്മെന്റ് കള്ളുകുടി അനുവദിച്ചാൽ മുസ്ലിം ആയ ഒരാൾ കള്ളുകുടി ഹലാലായി എന്നു മനസ്സിലാക്കുന്നില്ല; മുസ്ലിമിനു ഹലാലും ഹറാമും ഇസ്ലാം പഠിപ്പിച്ചത് തന്നെ. പിന്നെ എവിടെയാണ് പ്രശ്നം?

      പ്രശ്നം 1) ശിർക്ക് നടമാടുന്നത് കാണുന്ന മുസ്ലിം തൌഹീദ് പ്രചരിപ്പിക്കാനും ദീൻ സ്ഥാപിക്കാനും ഉത്തരവാദിത്തമുള്ളവനാണ്
      പ്രശ്നം 2) ജനങ്ങൾക്ക് ശരിയും തെറ്റും തീരുമാനിക്കാൻ അധികാരം നൽകുന്ന ഒരു വ്യവസ്ഥ സ്ഥാപികാനും നിലനിർത്താനും ലക്ഷ്യം വെച്ചു പണിയെടുക്കാൻ മുസ്ലിമിനു പറ്റില്ല. (എന്നാൽ ജനാധിപത്യത്തെക്കാൾ മാരകമായ ദോഷം തടയാൻ ജനാധിപത്യത്തെ ‘ഉപയോഗപ്പെടുത്താൻ’ വിരോധമില്ല)

      10 hours ago · 

    • Jamal Thandantharayil 
      Mohamed Manjeriഅപ്പോൾ അനുവദനീയമാണോ നിഷിദ്ധമാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണോ വകവെച്ചു കൊടുക്കുന്നത് അവരെ റബ്ബുകളാക്കി എന്നും അതോടുകൂടി ശിർക്കു ചെയ്തവരായി എന്നും താങ്കൾ പറഞ്ഞു. ജമാ‌അത്തും അത്‌ പൂർണ്ണമായി അംഗീകരിക്കുന്നു >> അനുവദനീയം, നിഷിദ്ധം എന്നെഴുതുന്നതിനു പകരം മതത്തിന്റെ സാങ്കേതിക പദമായ ഹറാം ഹലാല്‍ എന്ന് തന്നെ ഞാന്‍ ഉപയോഗിക്കട്ടെ. പിന്നീടു അതു വച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാനും ഉണ്ടാക്കതിരിക്കാനും. ഹറാം ഹലാല്‍ തീരുമാനിക്കാന്‍ അല്ലാഹുവിനു മാത്രമാണ് അധികാരം. കാരണം അവനാനതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരം പ്രതിഫലം നല്‍കുന്നത്. എന്നാല്‍ അല്ലാഹുവിന്റെ ഹറാം ഹലാല്‍ വിധികള്‍ക്ക് എതിരല്ലത്ത്ത രീതിയില്‍ ആരെങ്കിലും ഏതെങ്കിലും രാഷ്ട്രീയ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതു അനുസരിക്കുന്നത് ശിര്കല്ല. ഉദാഹരണം ഇന്ത്യന്‍ ഗവണ്മെന്റ് അഴിമതി നിരോധന നിയമം കൊണ്ടുവന്നത്, സ്ത്രീധന നിരോധന നിയമം കൊണ്ടുവന്നത്.

      ഇത് കൂടി ജമാ അത്ത് അമ്ഗീകരിക്കുന്നോ? അതായത് അനിസ്ലാമിക ഭരണകൂടത്തിന്റെ നിയമങ്ങള്‍ അല്ലാഹുവിന്റെ വിധി വിലക്കുകല്‍ക്കെതിരല്ലാത്ത വിധത്തില്‍ അനുസരിക്കുന്നതില്‍ കുഴപ്പമില്ല എന്നത്? അത് ശിര്‍ക്കല്ല എന്നത്?

      9 hours ago · 

    • Jamal Thandantharayil 
      Mohamed Manjeri1) യൂസുഫ് (അ) രാജാവിന്റെ മനം മാറ്റി എടുത്തതു പോലെ ഇന്ത്യകാരുടെ മനം മാറ്റി ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കണം എന്ന് ലക്ഷ്യത്തിൽ തന്നെ ആണ് ജമാ‌അത്തും പണി എടുക്കുന്ന >> ജമാ അത്ത് പണി എടുക്കുന്നത് അനിസ്ലാമിക ഭരണ കൂടാതെ അനുസരിച്ച് കൊണ്ടോ അതിന്റെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടോ?

      2) മനം മാറിയ രാജാവിനോട് കുഞ്ചികസ്ഥാനം ചോദിക്കുന്നത് ഇസ്‌ലാം നടപ്പാക്കാൻ സാധിക്കുമെന്നറിയാവുന്നതിനാലാണ്. അതു നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യക്കാരന്റെ മനം മാറിയിട്ടില്ല. മത്സരിച്ച് ജയിച്ചോ മറ്റോ കുഞ്ചികസ്ഥാനത്ത് എത്തിയാൽ നടപ്പാക്കാനുള്ള ശരീ‌അത്ത് ഇസ്‌ലാമിക ശരീ‌അത്തല്ല. ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡുമാണ്. അതു രണ്ടും അല്ലാഹുവിന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. >> പിന്നെ എന്തിനാണ് ജമാ അത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പിളിരങ്ങിയത്? മനം മാറിയ രാജാവാണോ രാജാവിന്റെ സ്ഥാനം സ്വയം നില നിര്‍ത്തിയത്? ഒരു പ്രവാചകന്‍ നില നില്‍ക്കെ അദ്ദേഹത്തിന്റെ മീതെ രാജാവായി ഇരിക്കാന്‍ ഒരു മുസ്ലിമിന് അധികാരമുണ്ടോ?

      9 hours ago · 

    • Sayoob Vc അത് തന്നെ ജമാഅത് പറഞ്ഞത് അല്ലാഹുവിന്റെ വിധിക്കെതിരെ വേറെ ആളെ അനുസരിച്ചാല്‍ ശിര്‍ക്ക് വരും എന്ന്
      9 hours ago · 

    • Mohamed Manjeri 
      ‎>>>എന്നാല്‍ അല്ലാഹുവിന്റെ ഹറാം ഹലാല്‍ വിധികള്‍ക്ക് എതിരല്ലത്ത്ത രീതിയില്‍ ആരെങ്കിലും ഏതെങ്കിലും രാഷ്ട്രീയ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതു അനുസരിക്കുന്നത് ശിര്കല്ല. <<< ഇത്‌ ജമാ‌അത്ത് ആദ്യം മുതലേ പറയുന്നതാണല്ലോ!. സ്രഷ്ടാവിനെതിരെ ആവുമ്പോളേ പ്രശ്നമുള്ളൂ. എതിരല്ലെങ്കിൽ പ്രശ്നമില്ല. (സ്രഷ്ടാവിന് എതിരെ ഉള്ള നിയമങ്ങൾ പോലും അനുസരിക്കുന്നവന്റെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ശിർക്കാവും, ചിലപ്പോൾ പാപമാവും, ചിലപ്പോൾ അനുവദനീയവും ആവും. സംശ്യമുണ്ടെങ്കിൽ കെ.സി.അബ്‌ദുള്ള മൌലവിയുടെ ‘ഇബാദത്ത് ഒരു സമഗ്ര പഠനം’ ഒരു വട്ടം വായിക്കുക.).. ..

      8 hours ago · 

    • Mohamed Manjeri 
      ‎{{{{{Mohamed Manjeri1) യൂസുഫ് (അ) രാജാവിന്റെ മനം മാറ്റി എടുത്തതു പോലെ ഇന്ത്യകാരുടെ മനം മാറ്റി ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കണം എന്ന് ലക്ഷ്യത്തിൽ തന്നെ ആണ് ജമാ‌അത്തും പണി എടുക്കുന്ന >> ജമാ അത്ത് പണി എടുക്കുന്നത് അനിസ്ലാമിക ഭരണ കൂടാതെ അനുസരിച്ച് കൊണ്ടോ അതിന്റെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടോ?}}}} ****** ഇസ്‌ലാമിക വ്യവസ്ഥ നിലവിൽ വരുന്നത് വരെ എന്തു നിലപാട് സ്വീകരിക്കണമെന്നാണോ ജമാ‌അത്ത് പറഞ്ഞിട്ടുള്ളത്, ആ നിലപാടിൽ നിന്നു കൊണ്ട് പണി എടുക്കുന്നു. വിമർശിക്കാൻ ഉളള അറിവ് നേടാൻ വേണ്ടിയെങ്കിലും നാലു ജമാ‌അത്ത് പുസ്തകം വായിച്ചാൽ ഇമ്മാതിരി എൽ.കെ.ജി. വർത്തമാനം പറയാതെ രക്ഷപ്പെടാം..

      8 hours ago · 

    • Mohamed Manjeri 
      ‎{{{{<< മനം മാറിയ രാജാവിനോട് കുഞ്ചികസ്ഥാനം ചോദിക്കുന്നത് ഇസ്‌ലാം നടപ്പാക്കാൻ സാധിക്കുമെന്നറിയാവുന്നതിനാലാണ്. അതു നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യക്കാരന്റെ മനം മാറിയിട്ടില്ല. മത്സരിച്ച് ജയിച്ചോ മറ്റോ കുഞ്ചികസ്ഥാനത്ത് എത്തിയാൽ നടപ്പാക്കാനുള്ളശരീ‌അത്ത് ഇസ്‌ലാമിക ശരീ‌അത്തല്ല. ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡുമാണ്. അതു രണ്ടും അല്ലാഹുവിന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. >> പിന്നെ എന്തിനാണ് ജമാ അത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പിളിരങ്ങിയത്? }}}}} എന്തിനാണ് മത്സരിക്കുന്നത് എന്നതിനുള്ള ഉത്തരം മുൻപ് ഒരു പോസ്റ്റിൽ താങ്കൾക്ക് വിശദമായി എഴുതിത്തന്നു, ആ വിശദീകരണത്തിന് അടിസ്ഥാനമായ ഇസ്‌ലാമിക തത്വങ്ങളും വിശദീകരിച്ച് തന്നിട്ടുണ്ട്. (അതു തപ്പിയെടുത്ത് ഞാൻ ഒന്നുകൂടെ ഇവിടെ ഇടാം. ഇൻഷാ അല്ലാഹ്). ഇപ്പോൾ തൽക്കാലം മുകളിൽ കൊടുത്ത കമന്റ് പൂർണ്ണമായി വായിക്കുക. അതിൽ താഴെ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട് : കൂടുതൽ അപകടകരമായ ഒന്നിനെ തടുക്കാൻ ജനാധിപത്യത്തെ ഉപയോഗപ്പെടുത്താം എന്ന്‌... ******...

      8 hours ago · 

    • Mohamed Manjeri 
      ‎{{{{മനം മാറിയ രാജാവാണോ രാജാവിന്റെ സ്ഥാനം സ്വയം നില നിര്‍ത്തിയത്? ഒരു പ്രവാചകന്‍ നില നില്‍ക്കെ അദ്ദേഹത്തിന്റെ മീതെ രാജാവായി ഇരിക്കാന്‍ ഒരു മുസ്ലിമിന് അധികാരമുണ്ടോ?}}}} രാജാവ്‌ മുസ്‌ലിമായി എന്നോ ഇല്ല എന്നോ ഞാൻ പറഞ്ഞില്ല. നാട് യൂസുഫ് നബിക്ക്ഭരിക്കാൻ കൊടുത്തു. മുൻപ് ജയിലിൽ ഇട്ട അതേ രാജാവ് മനം മാറാതെ ഇതു ചെയ്യുമോ?. എത്രത്തോളം മാറി എന്നത് അല്ലാഹു അ‌അ്ലം. ഇവിടെ പ്രശ്നം യൂസുഫ് നബിക്ക് കുഞ്ചികസ്ഥാനത്തിരുന്ന് ദൈവേതര വ്യവസ്ഥ നടപ്പാക്കേണ്ടി വന്നിട്ടില്ല എന്നതും അങ്ങനെ ഉണ്ടായിരുന്നെങ്കിൽ യൂസുഫ് നബി ആ പോസ്റ്റിൽ ഇരിക്കില്ല എന്നതുമാണ്. രാജാവ്‌ എന്ന പേരിൽ ആ നാട്ടിൽ ഒരാൾ നിലനിന്നോ ഇല്ലേ എന്നതല്ല, ഭരണം നടത്തുന്ന ഒരു മുസ്‌ലിമിന് അല്ലാഹു ഇറക്കിയത് കൊണ്ടല്ലാതെ ഭരണം നടത്താമോ എന്നതാണ് ചർച്ച. ആ ചോദ്യത്തിന് ഉള്ള ഉത്തരം മനസ്സിലാക്കാവുന്നവർക്ക് മനസ്സിലാവുന്ന വിധം കിട്ടിക്കഴിഞ്ഞു. **** രജാവ് യൂസുഫ് നബിക്കു മുകളിലും യൂസുഫ് നബി രാജാവിന് വിധേയനും ആയിരുന്നില്ല എന്നത് ലോകത്ത് ഖുര്‌ആൻ തഫ്സീർ എഴുതിയ പ്രമുഖരെല്ലാം തറപ്പിച്ചു പറഞ്ഞത് അല്ലാഹുവിന്റെ വാക്കുകളെ ഇഷ്ടപ്രകാരം വളച്ചൊടിച്ചാൽ കിട്ടുന്ന ശിക്ഷയെ പറ്റി അറിയാതെ അല്ല. അവർക്ക് അതിനുള്ള ന്യായം ഉള്ളത് കൊണ്ട് തന്നെ ആണ്... ..

      8 hours ago · 

    • Mohamed Manjeri പഴയ ചർച്ച താഴെ കൊടുക്കുന്നു
      4 hours ago · 

    • Mohamed Manjeri 
      Mohamed Manjeri 
      ജമാഅത്ത്‌ ഏതൊരു കാര്യമാണോ 'ഹറാം' എന്നു പറഞ്ഞിരുന്നത്‌ ആ കാര്യം അന്നും, ഇന്നും ഇനി എന്നും 'ഹറാം' തന്നെ ആയിരിക്കും. ശുദ്ധ നുണ ആയിരം വട്ടം പറഞ്ഞാൽ അതു ജനങ്ങൾ വിശ്വസിച്ചുകൊള്ളും എന്ന ഗീബൽസ്‌ തത്വം താങ്കളെപ്പോലുള്ളവർക്ക്‌ പ്രതീക്ഷ നൽകുന്നുണ്ടായിരിക്കാം. പക്ഷേ അതു കേവലം പ്രതീക്ഷയായി അസ്തമിക്കും. 

      അല്ലാഹു അല്ലാത്തവർക്ക്‌ പരമാധികാരം വകവെച്ചുകൊടുക്കുന്നത്‌ ജമാഅത്തുകാർക്കുമാത്രമല്ല ലോക മുസ്‌ലിംകൾക്കു മുഴുവൻ ഹറാം തന്നെയാണ്‌. അതുകൊണ്ടു തന്നെ ജനാധിപത്യമടക്കമുള്ള മനുഷ്യ നിർമ്മിത വ്യവസ്ഥകൾ അംഗീകരിക്കുന്നതും അവ സ്ഥാപിക്കാനോ നിലനിർത്തുവാനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും പ്രവർത്തികളിലേർപ്പെടുന്നതും അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിൽ പങ്കുചേർക്കുന്ന ശിർക്ക്‌ ആണ്‌. പണ്ടും ഇപ്പോഴും ഇനി ഖിയാമം വരേയും. ഈ ശിർക്ക്‌ ഇപ്പോൾ ശിർക്ക്‌ അല്ലാതായി എന്നു ജമാഅത്ത്‌ പറഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ തെളിവു കൊണ്ടു വരൂ. ലോകത്തിൽ സലഫികൾ പോലും ഇക്കാര്യത്തിൽ ജമാഅത്തിന്റെ കൂടെയാണ്‌ ഉള്ളത്‌. ഗൾഫ്‌ സലഫികൾ ഹാക്കിമിയ്യത്ത്‌ വിഷയത്തിൽ ജമാഅത്തിന്റെ കാഴ്ച്ചപ്പാടാണ്‌ അംഗീകരിക്കുന്നത്‌ എന്ന്‌ തെളിവു സഹിതം ഈ അടുത്തകാലത്തുപോലും മുജാഹിദുകൾ തന്നെ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്‌ താങ്കളും വായിച്ചു കാണുമല്ലോ. 

      മേൽപറഞ്ഞ ജനാധിപത്യ വ്യവസ്ഥയിൽ ആദ്യകാലത്ത്‌ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ജമാഅത്ത്‌ എന്തുകൊണ്ട്‌ ഇപ്പോൾ വോട്ടു ചെയ്യുന്നു, എന്തുകൊണ്ട്‌ പുതിയ പാർട്ടി വരെ രൂപം നൽകി അതിൽ പങ്കാളിയാകുന്നു? താങ്കളെപ്പോലുള്ളവർ വാദിക്കുന്നു ഇപ്പോൾ പണ്ടത്തെ ശിർക്ക്‌ ശിർക്കല്ലാതായതുകൊണ്ട്‌ ആണെന്ന്‌. 

      ഒരു ചെറിയ ഉദാഹരണം ആദ്യം പറയാം. ഒരു കൂരക്ക്‌ തീപിടിച്ചതു താങ്കൾ കണ്ടാൽ താങ്കൾ ഓടിച്ചെല്ലും. കൂരക്കകത്ത്‌ ആരുമില്ലെന്ന് ചുറ്റുമുള്ളവർ പറഞ്ഞാൽ താങ്കൾ അശ്വാസത്തോടുകൂടി ആ തീ അണക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്നന്വേഷിക്കും. അതിനിടക്കാരെങ്കിലും പറയുന്നു കൂരക്കകത്ത്‌ ഒരു കൊച്ചു പൈതൽ ഉണ്ടെന്ന്‌. അതു കേട്ടാൽ താങ്കൾ ഉടനെ തീ ചാടിക്കടന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ അല്ലാഹുവിൽ ഭരമേൽപിച്ച്കൊണ്ട്‌ ഓടിച്ചെല്ലില്ലേ?. ആദ്യം ചുമ്മാ ആ തീയിലേക്ക്‌ ഓടിച്ചെല്ലുന്നത്‌ ആത്മഹത്യപരമായിരിക്കും. അതു തെറ്റാണല്ലോ. പക്ഷേ പിന്നീട്‌ ഒരു ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരെയും രക്ഷിച്ചതുപോലെ ആണെന്ന ദൈവവാക്യമോർത്ത്‌ താങ്കൾ അതേ തീയിലേക്ക്‌ ഓടിച്ചെല്ലുന്നു. കർമ്മം ഒന്നാണ്‌. പക്ഷേ നിയ്യത്ത്‌ രണ്ടാണ്‌. അതിനു രണ്ടിനുമിടക്കുള്ള സമയം 'വിരലിലെണ്ണാവുന്ന ദിവസങ്ങൾ' പോയിട്ട്‌ മിനുട്ടുകൾ പോലുമില്ല. 

      താങ്കൾ ചോദിച്ചു 'അബുൽ കലാം ആസാദിനെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ ഉള്ള കാലത്ത്‌ നിങ്ങൾ വോട്ട്‌ ചെയ്തില്ല. ഇന്നു വളരെ മോശം ആളുകൾ ധാരാളമുള്ളപ്പോൾ നിങ്ങൾ വോട്ടു ചെയ്യുന്നതെന്ത്‌?' ആ ചോദ്യം തന്നെ ആണതിന്റെ ഉത്തരം. അന്നത്തെ കാലത്ത്‌ വോട്ടു ചെയ്യുക എന്നു വെച്ചാൽ ജനാധിപത്യ വ്യവസ്ഥയോടുള്ള കൂറു പ്രകടിപ്പിക്കലിനപ്പുറം അതുകൊണ്ട്‌ വേറെ പ്രയോചനമൊന്നുമില്ല. വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും നാട്ടിൽ വരാൻ പോകുന്നത്‌ ഒരേ അവസ്ഥതന്നെ. പക്ഷേ ഇപ്പോൾ കാലം വളരെ മാറി. പണ്ടുകാലത്ത്‌ ഒരു അഴിമതിയോ സദാചാര ലംഘനമോ അരോപിക്കപ്പെട്ടാൽ ഉടനെ രാജിവെച്ച്‌ അന്വേഷണം നേരിട്ടിരുന്നു. ഇന്നോ? എത്ര പൂജ്യം ഇട്ടാലും തികയാത്ത സംഖ്യകൾ നാണമില്ലാതെ മുക്കുന്നവർ ഭരണം കയ്യിലൊതുക്കാൻ നാക്കുനീട്ടി കിതച്ചു പായുന്നു. 
      ഏതു മതവും വിശ്വസിക്കാനും പ്രചരിപ്പിക്കനുമുള്ള സ്വാതന്ത്ര്യം തടയാൻ തക്കം പാർക്കുന്നവർ ഭരണം കയ്യിലൊതുക്കിയാൽ 'ഇഖാമതുദീൻ' എന്ന അല്ലാഹു നിശ്ചയിച്ചു തന്ന ലക്ഷ്യം നേടാനുള്ള അകലം വീണ്ടും വർദ്ധിക്കും. ഈ ഭീഷണി മുൻപുണ്ടായിരുന്നില്ല. ഇഖാമത്തുദീനിന്റെ മാർഗത്തിലെ തടസ്സങ്ങൾ നീക്കലും ഇഖാമത്തുദീനിന്റെ പ്രവർത്തനം തന്നെ.
      പണ്ടു ചേരിചേരാനയം എന്നതായിരുന്നു ഇന്ത്യയുടെ നയം. ഇന്നു ഇസ്‌റായേലും അമേരിക്കയും ഇന്ത്യയുടെ അടുക്കളയിൽകേറി ഭരിക്കുന്നു.

      ചുരുക്കി പറഞ്ഞാൽ പണ്ടു ഞങ്ങൾ വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും ഫലത്തിൽ മാറ്റമൊന്നും ഇല്ല. ജനാധിപത്യത്തോടുള്ള ഭക്തി പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ഞങ്ങൾ എന്തിനു വോട്ടു ചെയ്യണം?. എന്നാൽ ഇന്നു ദേശത്തിനും സമുദായത്തിനും മാരകമായ പ്രഹരങ്ങൾ ഏൽപ്പിക്കൻ സാദ്ധ്യതയുള്ളവർ ഭരണം കയ്യടക്കുന്നത്‌ തടയാൻ അവരെ തോൽപിക്കണം. അതും മുസ്‌ലിമിന്റെ ഉത്തരവാദിത്തം തന്നെയാണ്‌. ഞങ്ങൾ ഇപ്പോൾ തോൽപ്പിക്കാൻ വോട്ടു ചെയ്യുന്നവരാണ്‌ (ഇന്നമൽ അഅ`മാലു ബിന്നിയ്യാത്ത്‌) 

      ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ തന്നെ നോക്കൂ. ഇടതുപക്ഷം പശ്ചിമ ബംഗാളിൽ പൊളിഞ്ഞു പാളീസാകുമെന്ന് ആദ്യമേ ഉറപ്പായി. (അതു വേണം താനും). കേരളത്തിൽ കൂടി അവർ നിശ്ശേഷം ഇല്ലാതായാൽ ഒരു ദേശീയ കക്ഷി എന്നുള്ള നിലക്ക്‌ പാർലമന്റിൽ അവരുടെ ശബ്ദം അവസാനിക്കും. (ബി.ജെ.പി ഈ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം വളരെ സന്തോഷത്തോടുകൂടി വിളിച്ചു പറഞ്ഞിരുന്നു). ഓരോ സംസ്ഥാനത്തും എത്ര എം.എൽ.എ.മാരുണ്ടെന്ന്‌ നോക്കിയാണല്ലോ ദേശീയ തലത്തിൽ പരിഗണന കിട്ടുന്നത്‌. അങ്ങനെ നോക്കുമ്പോൾ അമേരിക്ക-ഇസ്‌റായേൽ കടന്നു കയറ്റത്തിനെതിരെയും ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിനെതിരെയും ഡൽഹിയിൽ ഉയരാനുള്ള ശബ്ദം നാം തന്നെ സപ്പോർട്ട്‌ ചെയ്തു ഉണ്ടാക്കി എടുക്കുകയല്ലാതെ വേറെ ഗതിയില്ല. 

      ഇതൊരു താൽക്കാലിക ചികിൽസമാത്രമാണ്‌. ശരിയായ പരിഹാരം ദൈവീക വ്യവസ്ഥയുടെ സംസ്ഥാപനം മാത്രമാണ്‌. ഞങ്ങൾ അതിനായി യത്നിക്കുന്നു. നിങ്ങളോ?
      സമാപനം ‘എ’ എന്ന സ്ഥാനാർത്ഥിയെ തോൽ‌പ്പിക്കാൻ ‘ബി’ എന്ന സ്ഥാനാർത്ഥിക്കു ജ‌മാ‌അത്തുകാർ വോട്ടു ചെയ്യാൻ തീരുമാനിക്കുന്നു. ‘ബി’യുടെ അനുയായികളും ‘ബി’ക്കുതന്നെ വോട്ടു ചെയ്യുന്നു അതു പക്ഷേ ‘ബി’യുടെ നിലപാടുകളാണ് ശരി എന്ന വിശ്വാസത്തിലാണ്. രണ്ടുകൂട്ടരും ഒരേ ദിവസം, ഒരേ ഇടത്ത്, ഒരേ പണി ചെയ്യുന്നു. പക്ഷേ നിയ്യത്ത് വേറെ വേറെ. അതുകൊണ്ട് അല്ലാഹുവിന്റെ രേഖകളിൽ ആ കർമ്മങ്ങളും വേറെ വേറെ ആയിരിക്കും. വീണ്ടും പറയുന്നു ‘ ഇന്നമൽ അ‌അ്മാലു ബിന്നിയ്യാത്ത്)

      4 hours ago ·  ·  2 people

    • Mohamed Manjeri 
      Nabeel Abdul Razak 
      വര്ഷeങ്ങളായി 'ഒരിക്കലും പൊറുക്കാത്ത പാപം' അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ 'പാപികള്‍'...
      അതിനൊക്കെ 'വിരാമമിട്ട്' കൊണ്ട് 'നീയ്യത്ത്' ഇസ്ലാമീകരിച്ച് നൊടിയിടയില്‍ 'പാപ'ത്തെ 'പുണ്യമാക്കി'ത്തീര്ത്തദ 'വെല്ഫേ.ര്‍ പാര്ട്ടി ക്കാര്‍'..........
      'വെല്ഫേuര്‍ പാര്ട്ടി ' രൂപീകരണം വരെ കാത്തിരിക്കേണ്ടി വന്നല്ലോ ഒട്ടൊക്കെ കാലിയായി കിടന്നിരുന്ന 'സ്വര്ഗണത്തില്‍' ആളുകൂടാന്‍..................സമ്മതിച്ചിരിക്കുന്നു.... 'പാപികള്‍' കത്തിച്ച കൂരയിലെ 'വാസി'കളെ രക്ഷിക്കാന്‍ 'ആദ്യം എടുത്തുചാടാന്‍ മടിച്ചു മടിച്ച് ഒടുവില്‍ ചാടിയിറങ്ങി 'തീയുടെ ചൂടെത്ര സുഖം' 'തീ' തന്നെ ഇനി നമുക്ക് വാസ സ്ഥലം' എന്ന് ചൂടോടെ 'കോള്മനയിര്‍ കൊള്ളുന്നവരെ'.
      പരിഹാസമായി തോന്നിയോ .....എങ്കില്‍ സംശയിക്കേണ്ട 
      വാസ്തവമാണ് ....ഞാനുദ്ധേഷിച്ചതാണ്.

      4 hours ago · 

    • Mohamed Manjeri 
      Mohamed Manjeri 
      അടക്കാനാവാത്ത അദ്ദേഹത്തിന്റെ ‘കലി’ അഥവാ غيض കാണുമ്പോൾ അദ്ദേഹത്തിനു ഞാൻ പറഞ്ഞതിന്റെ ആശയം സത്യമാണെന്ന്‌ ആയിരം വട്ടം ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് ആർക്കും മനസ്സിലാക്കാം. ഖുർ‌ആൻ ഒരു വിഭാഗത്തെ കുറിച്ച് ഒരിക്കൽ പറഞ്ഞല്ലോ ‘സ്വന്തം മക്കളെ അറിയുന്നതിനെക്കാൾ നന്നായിട്ട് അവർക്ക് സത്യ സന്ദേശം മനസ്സിലായിട്ടുണ്ട് ’ എന്ന്‌. അതുപോലെയാണ് ഈ കലിയും. പിന്നെ ഇതിനകത്ത് ചർച്ചകളിൽ ഒന്നും ഇടപെടാതെ മാറി നിൽക്കുന്നവർക്ക് ഏതാണ് ഹറാം. ഏതാണ് ഹലാൽ എന്നൊക്കെ മനസ്സിലാക്കാൻ ഉപകരിക്കും എന്നേ ഞാനും പ്രതീക്ഷിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ വാക്കുകളിലെ പുഛവും പരിഹാസവും ഞാൻ ആദ്യം ചൂണ്ടിക്കാണിച്ചതിന് അദ്ദേഹം എനിക്ക് ആദ്യം തന്ന മറുപടി മുകളിൽ നിങ്ങൾക്ക് വായിക്കാം. വൈലുല്ലികുല്ലി ഹുമസതില്ലുമസ എന്ന ആയത്തിനെ എങ്കിലും മാനിച്ചിരുന്നെങ്കിൽ ഇത്ര കടുത്ത മനസ്സ് അദ്ദേഹത്തിനു പേറേണ്ടി വരില്ലായിരുന്നു. ഞാൻ ഇവിടെ അല്ലാഹുവിന്റെ ഹക്കിമിയ്യത്തിനെ ജമാ‌അത്ത് അംഗീകരിക്കുന്ന അതേ ആശയത്തിലാണ് ലോക സലഫികൾ അംഗീകരിക്കുന്നത് എന്നു ചൂണ്ടിക്കാണിച്ചിരുന്നു. അതിനദ്ദേഹത്തിനു മറുപടി ഇല്ല. അതുപോലെ തന്നെ അല്ലാഹുവിന്റെ നിയമ വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥ സ്ഥാപിക്കാനോ നിലനിർത്താനോ മുസ്‌ലിമിനു പാടില്ല എന്നും പറഞ്ഞിരുന്നു. അതിനെതിരെയും അദ്ദേഹത്തിനു തെളിവൊന്നും ഇല്ല പറയാൻ. വലിയ തിന്മയുടെ ആളുകളെ പരാചയപ്പെടുത്താനാണ്, അല്ലാതെ മറുപക്ഷത്തിനുള്ള അംഗീകാരമല്ല ഞങ്ങളുടെ ഇപ്പോഴത്തെ വോട്ട് എന്നും നിയ്യത്തനുസരിച്ചാണ് അല്ലാഹു കർമ്മങ്ങളെ വിചാരണ ചെയ്യുക എന്നും പറഞ്ഞിരുന്നു. അതും അദ്ദേഹം തെറ്റാണെന്ന്‌ സ്താപിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം എനിക്കെതിരെ എന്തൊക്കെയോ പറയുന്നു. നിങ്ങൾക്കാർക്കെങ്കിലും അദ്ദേഹം ശരിക്കും ഉദ്ദേശിക്കുന്നത് എന്താണെന്ന്‌ മനസ്സിലായിട്ടുണ്ടെങ്കിൽ ഒന്നു ലളിതമായി തർജുമ ചെയ്തു തരൂ. എനിക്കൊന്നു പഠിക്കാൻ വേണ്ടിയാണ്. എനിക്കു തെറ്റിയെങ്കിൽ തിരുത്താനു

      4 hours ago · 

    • Mohamed Manjeri 
      ഇപ്പോൾ അദ്ദേഹം ചോദിക്കുന്നു <<ഇനി എന്റെ എളിയ ചോദ്യം കൃത്യമായും അല്ലാഹുവിനെയും അവന്റെഹ ദൂതനെയും ധിക്കരിച്ചും അള്ളാഹുവില്‍ പങ്കുചേര്ത്തും കഴിയുന്ന ഒരു 'ബഹുഭൂരിപക്ഷത്തെ' കൂട്ടുപിടിച്ച് എന്ത് പ്രാധിനിത്യമാ 'വെല്ഫെയയര്‍'പാര്ട്ടി ക്കാരെ നിങ്ങള് ലക്ഷ്യം വെക്കുന്നത്???>>. പ്രവാചകന്റെ പ്രാധിനിത്യം എന്നാണ് ജമാഅത്തുകാർക്ക് പറയാനുള്ള മറുപടി. നന്മയിൽ സഹകരിക്കാൻ തയ്യാറുള്ളവർ ആരായാലും ഏതളവിൽ അവർ സഹകരിക്കുന്നുവോ ആ അളവിൽ അവരോട് സഹകരിക്കുക. പ്രവാചകൻ ആകുന്നതിനു മുൻപ് മക്കയിലെ ബഹുദൈവവിശ്വാസികളിലെ ചില നല്ല മനുഷ്യർ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. പ്രവാചകൻ ആയതിനു ശേഷവും അവിടുന്ന് ആ കൂട്ടായ്മയെപറ്റി ഇടക്കിടെ ഓർമ്മിക്കുകയും ‘ഇനിയും അത്തരമൊന്ന് രൂപീകരിക്കുകയാണെങ്കിൽ ഞാൻ അതിൽ സഹകരിക്കും’ എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. അതാണ് ‘വെൽഫയർ പാർട്ടി’ രൂപീകരണത്തിന്റെ അടിസ്ഥാനം. അതു തന്നെയാണ് എഫ്.ഡി.സി.എ. അന്ന കൂട്ടായ്മയുടെയും അടിസ്ഥാനം.

      ഹാക്കിമിയ്യത്തിനെയും, ജനാധിപത്യത്തെയും പറ്റി താങ്കളുടെ അഭിപ്രായം ചോദിച്ചിട്ട് അതു പറയാതെ രക്ഷപ്പെടാൻ ആരോടുള്ള വിധേയത്തമാണ് താങ്കളെ നിർബന്ധിക്കുന്നത്?. നാളെ അവർ താങ്കളെ നരകത്തിൽ നിന്നു രക്ഷിക്കുമോ?.

      ജമാഅത്ത് മുൻപ് ശിർക്ക് എന്നു പറഞ്ഞത് ഇപ്പോൾ ശിർക്കല്ല എന്നു പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ തെളിവു തരൂ. ഇസ്ലാഹി പ്രവർത്തനം നടത്തുക എന്നത് മുസ്ലിം സഹോദരങ്ങളെ പറ്റി നുണപറയലാണോ?.

      ഏതൊരു ലക്ഷ്യത്തോടെ വോട്ടു ചെയ്യുന്നതാണോ ശിർക്കും ഹറാമുമാകുക ആ ലക്ഷ്യത്തോടെ അല്ല, മറിച്ച് ഇന്ത്യൻ രാഷ്ട്രീയം കാലക്രമേണ എത്തിപ്പെട്ട ഗുരുതരമായ ദോഷങ്ങളെ തളർത്താനും ഇഖാമത്തു‌ദീനിന്റെ മാർഗ്ഗം സുഗമമാക്കനുമുള്ള വോട്ട് നിർബ്ബന്ധവും ഇബാദത്തുമായി മാറുമെന്ന്‌ നിയ്യത്തിനെ കുറിച്ചുള്ള ഹദീസിന്റെ പിൻബലത്തോടെ വിശദീകരിച്ചതിനെ എന്തടിസ്ഥാനത്തിലാണ് താങ്കൾ എതിർക്കുക?

      ഒരു താൽക്കാലിക നടപടി എന്ന നിലക്കാണ് ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സഹകരിക്കുന്നത്. യഥാർത്ഥ ലക്ഷ്യം ഇഖാമത്തുദീൻ ആണെന്ന് ഞാൻ പറഞ്ഞിട്ടും <<'തീയുടെ ചൂടെത്ര സുഖം' 'തീ' തന്നെ ഇനി നമുക്ക് വാസ സ്ഥലം' >>എന്ന് ജമാഅത്തുകാർ നിലപാടെടുത്തതായി താങ്കൾ പറയുന്നു. അതു നുണയല്ലേ?.

      നിങ്ങളൊഴിച്ച് ലോക മുസ്‌ലിംകൾ എല്ലാവരും (ലോക സലഫികൾ വരെ) ഹാക്കിമിയ്യത്തിന്റെ കാര്യത്തിൽ ജമാ‌അത്തിനോടൊപ്പമാണുള്ളാത്. സഹോദരൻ നബീൽ ആരുടെ കൂടെയാണ്?.

      4 hours ago · 

    • Mohamed Manjeri 
      Nabeel Abdul Razak 
      @ Mohamed Manjerii -
      {{{ പ്രവാചകൻ ആകുന്നതിനു മുൻപ് മക്കയിലെ ബഹുദൈവവിശ്വാസികളിലെ ചില നല്ല മനുഷ്യർ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. പ്രവാചകൻ ആയതിനു ശേഷവും അവിടുന്ന് ആ കൂട്ടായ്മയെപറ്റി ഇടക്കിടെ ഓർമ്മിക്കുകയും ‘ഇനിയും അത്തരമൊന്ന് രൂപീകരിക്കുകയാണെങ്കിൽ ഞാൻ അതിൽ സഹകരിക്കും’ എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു.}}}
      ഈ വിഷയം അല്പംാ പ്രാമാണികമായി വിശദീകരിച്ചാല്‍ നന്നാകും ...
      ഇനി പ്രസ്തുത വിഷയത്തില്‍ നബി(സ) പുലര്ത്തി യ 'ഉദ്ദേശ്യ ലക്ഷ്യം' മാത്രമാണ് ഞങ്ങള്‍ വെല്ഫേിര്‍ പാര്ട്ടി ക്കാര്ക്കുിള്ളത് എന്ന് 'വിറയല്‍' ഇല്ലാതെ പറയാന്‍ പരലോകത്തെ വിചാരണയെ ഭയക്കുന്നവരായിക്കൊണ്ടുള്ള എത്ര പേര്‍ കാണും നിങ്ങളുടെ കൂട്ടത്തില്‍ ?
      താങ്കളെ അതിലെ ഒന്നാമനായി എനിക്ക് പ്രതീക്ഷിക്കാമോ?
      ഈ ചര്ച്ച വീക്ഷിക്കുന്നവരെ തൃപ്ത്തിപ്പെടുത്താന്‍ വേണ്ടി 'പടച്ചവനെ' മറന്ന് അവിവേകം കാണിക്കാന്‍ മാത്രം 'മോശക്കാരനല്ല ' താങ്കള്‍ എന്ന് എനിക്ക് 'ധരിക്കാമല്ലോ അല്ലേ'????

      4 hours ago · 

    • Mohamed Manjeri 
      ഓരോ ആരോപണത്തിനും ക്ര്ത്യമായി മറുപടി പറയുന്നു എന്നു കാണുമ്പോൾ പിന്നെ ആ വിഷയത്തെ പറ്റി ഒന്നും മിണ്ടാതെ ഉടനെ വേറെ ഒരു തർക്കം ആരംഭിച്ചു രക്ഷപ്പെടുന്ന ‘മുജാഹിദ് നാടകമാണ്’ താങ്കളും കളിക്കുന്നത് എങ്കിൽ ഞാൻ താങ്കളുടെ മുന്നിൽ സർവ്വാൽമനാ തോറ്റ് തൊപ്പി ഇട്ട് പിൻവാങ്ങിയതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു. താങ്കളോട് വിശദീകരണം ചോദിച്ച കാര്യങ്ങൽ താങ്കളുടെ അറിവിലേക്കായി ഒരിക്കൽ കൂടി താഴെ കൊടുക്കുന്നു:

      1-ഹാക്കിമിയ്യത്തിനെയും, ജനാധിപത്യത്തെയും പറ്റി ഒരു മുസ്‌ലിം എന്ന നിലക്ക് താങ്കളുടെ അഭിപ്രായം. 

      2-ജമാഅത്ത് മുൻപ് ശിർക്ക് എന്നു പറഞ്ഞത് ഇപ്പോൾ ശിർക്കല്ല എന്നു പറഞ്ഞിട്ടില്ല. താങ്കൾക്ക് ആ കാര്യം ബോദ്ധ്യമായോ?.

      3-ഏതൊരു ലക്ഷ്യത്തോടെ വോട്ടു ചെയ്യുന്നതാണോ ശിർക്കും ഹറാമുമാകുക ആ ലക്ഷ്യത്തോടെ അല്ല, മറിച്ച് ഇന്ത്യൻ രാഷ്ട്രീയം കാലക്രമേണ എത്തിപ്പെട്ട ഗുരുതരമായ ദോഷങ്ങളെ തളർത്താനും ഇഖാമത്തു‌ദീനിന്റെ മാർഗ്ഗം സുഗമമാക്കനുമുള്ള വോട്ട് നിർബ്ബന്ധവും ഇബാദത്തുമായി മാറുമെന്ന്‌ നിയ്യത്തിനെ കുറിച്ചുള്ള ഹദീസിന്റെ പിൻബലത്തോടെ വിശദീകരിച്ചതിനെ എന്തടിസ്ഥാനത്തിലാണ് താങ്കൾ എതിർക്കുക?

      4-ഒരു താൽക്കാലിക നടപടി എന്ന നിലക്കാണ് ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സഹകരിക്കുന്നത്. യഥാർത്ഥ ലക്ഷ്യം ഇഖാമത്തുദീൻ ആണെന്ന് ഞാൻ പറഞ്ഞിട്ടും <<'തീയുടെ ചൂടെത്ര സുഖം' 'തീ' തന്നെ ഇനി നമുക്ക് വാസ സ്ഥലം' >>എന്ന് ജമാഅത്തുകാർ നിലപാടെടുത്തതായി താങ്കൾ പറയുന്നു. അതു ശരിയാണോ?.

      5-നിങ്ങളൊഴിച്ച് ലോക മുസ്‌ലിംകൾ എല്ലാവരും (ലോക സലഫികൾ വരെ) ഹാക്കിമിയ്യത്തിന്റെ കാര്യത്തിൽ ജമാ‌അത്തിനോടൊപ്പമാണുള്ളത്. സഹോദരൻ നബീൽ ആരുടെ കൂടെയാണ്?.

      4 hours ago ·  ·  4 people






      • Jamal Thandantharayil Mohamed Manjeri >>>എന്നാല്‍ അല്ലാഹുവിന്റെ ഹറാം ഹലാല്‍ വിധികള്‍ക്ക് എതിരല്ലത്ത്ത രീതിയില്‍ ആരെങ്കിലും ഏതെങ്കിലും രാഷ്ട്രീയ നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ അതു അനുസരിക്കുന്നത് ശിര്കല്ല. <<< ഇത്‌ ജമാ‌അത്ത് ആദ്യം മുതലേ പറയുന്നതാണല്ലോ!. സ്രഷ്ടാവിനെതിരെ ആവുമ്പോളേ പ്രശ്നമുള്ളൂ. എതിരല്ലെങ്കിൽ പ്രശ്നമില്ല. (സ്രഷ്ടാവിന് എതിരെ ഉള്ള നിയമങ്ങൾ പോലും അനുസരിക്കുന്നവന്റെ അവസ്ഥ അനുസരിച്ച് ചിലപ്പോൾ ശിർക്കാവും, ചിലപ്പോൾ പാപമാവും, ചിലപ്പോൾ അനുവദനീയവും ആവും. സംശ്യമുണ്ടെങ്കിൽ കെ.സി.അബ്‌ദുള്ള മൌലവിയുടെ ‘ഇബാദത്ത് ഒരു സമഗ്ര പഠനം’ ഒരു വട്ടം വായിക്കുക.).. .. >> വസ്തുത ഇങ്ങിനെ ആയിരിക്കെ എന്തിനാണ് ജമാ അത്തുകാര്‍ താഴെ കൊടുത്ത ആശയങ്ങള്‍ പ്രചരിപ്പിച്ചത്? ----------------------------- 2. ``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
        മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി
        വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി
        കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌
        വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍
        അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3)

        3. ``ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ
        സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ
        പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റ സംഭവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവന്‍
        ചരിത്രവും സാക്ഷിയാണ്‌. അപ്പോള്‍ പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ
        വേവലാതികളെല്ലാം എന്തിന്ന്‌?'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്‌,
        എന്തല്ല, പേജ്‌ 24)

        4. ``നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ
        പ്രവൃത്തി തെരഞ്ഞെടുപ്പില്‍ നിന്ന്‌ അവര്‍ തികച്ചും വിട്ടുനില്‍ക്കുക
        എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്‌. അവര്‍ സ്വയം
        സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടുനല്‍കുകയോ
        അരുത്‌. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌''
        (പ്രബോധനം പു. 4, ലക്കം 2, ജൂലായ്‌ 1956, പേജ്‌ 35, മുസ്‌ലിംകളും വരാനിരിക്കുന്ന
        പൊതുതെരഞ്ഞെടുപ്പും, അബുലൈസ്‌ സാഹിബ്‌)

        5. ``തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും
        മുസ്‌ലിംകള്‍ക്ക്‌ ആപല്‌ക്കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം'' (കയശറ ജ:
        35)

        6. ``ഇസ്‌ലാമിക ദൃഷ്‌ടിയില്‍ കൂടി നോക്കുമ്പോള്‍
        നിയമനിര്‍മാണസഭകളിലേക്കുള്ള മെമ്പര്‍ സ്ഥാനത്തിനുവേണ്ടി മുസ്‌ലിംകള്‍
        സ്ഥാനാര്‍ഥികളായി നില്‍ക്കുന്നത്‌ വിവിധ കാരണങ്ങളാല്‍ അസംബന്ധമാണെന്ന്‌
        കാണാം:

        എ. ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ പോലും ഉദ്യോഗങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍
        ലഭിക്കത്തക്ക സേവനങ്ങള്‍ക്കും സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുന്നതു നബി
        തിരുമേനി (സ)യുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. നബി(സ)
        അരുള്‍ ചെയ്യുന്നു: നീ അധികാരം ചോദിച്ചു വാങ്ങരുത്‌.... അപ്പോള്‍ ഈ
        ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്‌ലാമിക ഗവര്‍മെന്റിന്റെ ഉദ്യോഗത്തിനു
        വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതില്‍നിന്ന്‌
        വ്യക്തമാകുന്നതാണ്‌. അത്തരം സ്ഥാനാര്‍ഥികളെ സഹായിക്കുന്നതു മുസ്‌ലിമിന്നു
        എത്രകണ്ടു അനുയോജ്യമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം.

        ബി. ഇസ്‌ലാം ഒരു പരിപൂര്‍ണ ജീവിതപദ്ധതിയാണ്‌. രാഷ്‌ട്രീയവും ഭരണപരവുമായ
        പ്രശ്‌നങ്ങളിലും അതിന്ന്‌ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്‌. അതിനാല്‍
        സ്‌നേഹാദരവോടെ ഇസ്‌ലാമിന്റെ നാമം ജപിക്കുകയോ അതിന്റെ ആരാധനാവകുപ്പുകളില്‍
        ചില പ്രത്യേക ഇനങ്ങള്‍ നടപ്പില്‍വരുത്തുകയോ ചെയ്‌തതുകൊണ്ടു മാത്രം
        തങ്ങള്‍ തികച്ചും ഇസ്‌ലാമികമായിക്കഴിഞ്ഞുവെന്നു സമാധാനിക്കുന്നത്‌
        മുസ്‌ലിംകള്‍ക്ക്‌ ഒട്ടും അനുയോജ്യമല്ല. ദീനിനെ അതിന്റെ
        പൂര്‍ണരൂപത്തില്‍ സ്വീകരിക്കാന്‍ ശ്രമിക്കേണ്ടത്‌ അവരുടെ കടമയത്രെ.
        കൂടാതെ ഇന്ത്യയിലിന്ന്‌ നടപ്പുള്ള തെരഞ്ഞെടുപ്പ്‌ സമ്പ്രദായവും അതില്‍
        പങ്കെടുക്കാനായി സഹകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതായ പാര്‍ട്ടികളും അവരുടെ
        ലക്ഷ്യപരിപാടികളും കേവലം അനിസ്‌ലാമികമാണെന്നതും സുവ്യക്തമാണ്‌.

        സി. ``അതിന്നു പുറമെ നിയമനിര്‍മാണ സഭയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്‌.
        ലാഇലാഹ ഇല്ലല്ലാ മുഹമ്മദുര്‍റസൂലുല്ലാ എന്ന അടിസ്ഥാന വാക്യത്തില്‍
        വിശ്വസിക്കുന്ന ഒരു മസ്‌ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം
        അവകാശമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നിരിക്കെ മനുഷ്യന്ന്‌
        സ്വതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനെയും സുന്നത്തിനെയും
        പാടെ അവഗണിച്ചുകൊണ്ടു അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ
        പരസ്യമായി പരിഹസിക്കുകകൂടി ചെയ്യുന്ന ഒരു നിയമനിര്‍മാണസഭയില്‍
        മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ഥികളെ സഹായിക്കുകയോ ചെയ്യാന്‍ ഒരു
        മുസ്‌ലിമിനു നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കാതെ വോട്ട്‌
        ഉപയോഗിക്കലും തെറ്റാണ്‌'' (പ്രബോധനം, പു. 4, ലക്കം 3, മുസ്‌ലിംകളും
        വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുല്ലൈസ്‌, പേജ്‌ 61,62)

        7. ``മുസ്‌ലിമിന്ന്‌, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത്‌
        പ്രവര്‍ത്തിക്കുമെന്ന്‌ തീരുമാനിച്ചുകഴിഞ്ഞ മുസ്‌ലിമിന്നു വല്ല
        അനിസ്‌ലാമിക രാഷ്‌ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല.
        ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രീയത്തില്‍ സ്ഥാനാര്‍ഥിയായി നില്‌ക്കാനോ
        മറ്റു വല്ല സ്ഥാനാര്‍ഥികളുടെയും വിജയത്തിന്നായി പ്രവര്‍ത്തിക്കാനോ വോട്ടു
        രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്ന്‌ നിവൃത്തിയില്ല.
        എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന്‌ മുസ്‌ലിം
        കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്കു
        കൈമാറ്റംചെയ്യാന്‍ അവന്ന്‌ സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍
        നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ
        പ്രസ്‌തുത അധികാരം മറ്റൊരാളെ ഭരമേല്‍പ്പിക്കാന്‍ അവന്ന്‌ കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ
        ദൃഷ്‌ടിയില്‍ ഇതെല്ലാം ദീനിന്ന്‌ തീരെ വിരുദ്ധമാണ്‌. ഒരു യഥാര്‍ഥ
        മുസ്‌ലിമിന്ന്‌ അതൊരിക്കലും അനുയോജ്യമല്ല.'' (ഇസ്‌ലാമിക പാഠങ്ങള്‍,
        മൗലാനാ അബൂസലീം അബ്‌ദുല്‍ഹയ്യ്‌, 1955, അനിസ്‌ലാമിക രാഷ്‌ട്രീയത്തില്‍
        പങ്കുവഹിക്കല്‍ മുസ്‌ലിമിന്റെ ജോലിയല്ല, പേജ്‌ 135)
        8. ``ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ഗവണ്‍മെന്റ്‌
        പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകവഴി ഭരണം
        ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്നു തോന്നുകയോ
        ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''
        (പ്രബോധനം പ്രതിപക്ഷപത്രം, പു. 4, ലക്കം 8, പേജ്‌ 163)

        9. ``ജമാഅത്ത്‌ ഈ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍
        മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന്‌ ആശ പ്രകടിപ്പിക്കുകയും ചെയ്‌തത്‌,
        പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്റെ നിര്‍ദേശങ്ങളെയും
        തിരസ്‌കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം
        സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന്‌ തികച്ചും
        കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌.'' (പ്രബോധനം, 1952 ഫെബ്രുവരി)
        10. ``മുസ്‌ലിമിന്‌, അല്ലാഹുവിന്റെ ദീനിനൊത്ത്‌ കര്‍മരൂപത്തില്‍ തന്നെ
        മുഴുജീവിതത്തെയും നയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ മുസ്‌ലിമിന്‌ വല്ല
        അനിസ്‌ലാമിക ഭരണകൂടത്തിലും പങ്കുവഹിക്കുക ഒരിക്കലും നന്നല്ല. ഇന്നത്തെ
        മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാനോ മറ്റു വല്ല
        സ്ഥാനാര്‍ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്‌
        രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല.''
        (പ്രബോധനം, 1954 നവംബര്‍ 15.
        22 minutes ago · 
      • Jamal Thandantharayil Mohamed Manjeri ഓരോ ആരോപണത്തിനും ക്ര്ത്യമായി മറുപടി പറയുന്നു എന്നു കാണുമ്പോൾ പിന്നെ ആ വിഷയത്തെ പറ്റി ഒന്നും മിണ്ടാതെ ഉടനെ വേറെ ഒരു തർക്കം ആരംഭിച്ചു രക്ഷപ്പെടുന്ന ‘മുജാഹിദ് നാടകമാണ്’ താങ്കളും കളിക്കുന്നത് എങ്കിൽ ഞാൻ താങ്കളുടെ മുന്നിൽ സർവ്വാൽമനാ തോറ്റ് തൊപ്പി ഇട്ട് പിൻവാങ്ങിയതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു. താങ്കളോട് വിശദീകരണം ചോദിച്ച കാര്യങ്ങൽ താങ്കളുടെ അറിവിലേക്കായി ഒരിക്കൽ കൂടി താഴെ കൊടുക്കുന്നു:

        1-ഹാക്കിമിയ്യത്തിനെയും, ജനാധിപത്യത്തെയും പറ്റി ഒരു മുസ്‌ലിം എന്ന നിലക്ക് താങ്കളുടെ അഭിപ്രായം. >> ഭരണം അല്ലാഹുവിന്റെ പ്രവാചകനും ഖുലഫാ ഉ റാഷിദ് കളും നടത്തിയ പോലെ ത്തന്നെ നടത്തണം( പറയാന്‍ എന്തെളുപ്പം. ) ജനാധിപത്യതെക്കള്‍ നല്ലത് പ്രവാചകനും(സ) അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ അന്ഹും ) .... എന്നിങ്ങനെ സച്ചരിതരായ മുന്‍ ഗാമികള്‍ നടത്തിയ പോലെ ഉള്ള ഭരണമാണ്. ആ ഭരണവും ജനാ ധിപത്യവും തമ്മില്‍ അജ ഗജ അന്തരമുണ്ട്.

        2-ജമാഅത്ത് മുൻപ് ശിർക്ക് എന്നു പറഞ്ഞത് ഇപ്പോൾ ശിർക്കല്ല എന്നു പറഞ്ഞിട്ടില്ല. താങ്കൾക്ക് ആ കാര്യം ബോദ്ധ്യമായോ?. >> വോട്ടിംഗ് ശിര്‍ക്ക് ആണെന്ന് ജമാ അതു പറഞ്ഞിരുന്നു. ഇപ്പോള്‍ ശിര്‍ക്ക് അല്ല എന്ന് പറയുന്നു. മുന്പ് പറഞ്ഞതു ശരിയാക്കാന്‍ ജമാ അത്ത് നടത്തുന്ന സര്‍ക്കസ് ബോധ്യപ്പെട്ടു. 

        3-ഏതൊരു ലക്ഷ്യത്തോടെ വോട്ടു ചെയ്യുന്നതാണോ ശിർക്കും ഹറാമുമാകുക ആ ലക്ഷ്യത്തോടെ അല്ല, മറിച്ച് ഇന്ത്യൻ രാഷ്ട്രീയം കാലക്രമേണ എത്തിപ്പെട്ട ഗുരുതരമായ ദോഷങ്ങളെ തളർത്താനും ഇഖാമത്തു‌ദീനിന്റെ മാർഗ്ഗം സുഗമമാക്കനുമുള്ള വോട്ട് നിർബ്ബന്ധവും ഇബാദത്തുമായി മാറുമെന്ന്‌ നിയ്യത്തിനെ കുറിച്ചുള്ള ഹദീസിന്റെ പിൻബലത്തോടെ വിശദീകരിച്ചതിനെ എന്തടിസ്ഥാനത്തിലാണ് താങ്കൾ എതിർക്കുക? >> ജമാ അത്തുകാര്‍ മുന്പ് തെറ്റായ നിയ്യത്തും ലക്ഷ്യവും വെച്ച് ശിര്കും ഹറാമും അക്കിയത്തിനും പിന്നീട് അത് മാറ്റി വ്യഖ്യനിച്ചതിനും ഇന്ത്യന്‍ മുസ്ലിംകള്‍ ഉത്തരവാദികള്‍ അല്ല. ജമാ അത്തുകാര്‍ അവരുടെ വിവരക്കേടുകള്‍ തിരിച്ചറിഞ്ഞു എന്ന് മറ്റുള്ളവര്‍ക് മനസ്സിലായെങ്കിലും, അവരുടെ കാപട്യം അതു സമ്മതിക്കാനും തെറ്റ് തിരുത്താനും അവരെ അനുവദിക്കില്ല എന്നാണ് മുജാഹിദുകള്‍ തിരിച്ചറിയുന്നത്.

        4-ഒരു താൽക്കാലിക നടപടി എന്ന നിലക്കാണ് ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സഹകരിക്കുന്നത്. യഥാർത്ഥ ലക്ഷ്യം ഇഖാമത്തുദീൻ ആണെന്ന് ഞാൻ പറഞ്ഞിട്ടും <<'തീയുടെ ചൂടെത്ര സുഖം' 'തീ' തന്നെ ഇനി നമുക്ക് വാസ സ്ഥലം' >>എന്ന് ജമാഅത്തുകാർ നിലപാടെടുത്തതായി താങ്കൾ പറയുന്നു. അതു ശരിയാണോ?. >> മുജാഹിദുകള്‍ ഇന്ത്യയിലെ സാഹചര്യത്തെ വിലയിരുത്തി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ക്ക് ഉള്ളില്‍ നിന്ന് കൊണ്ട്, മുസ്ലിമ്കല്കും ഇസ്ലാമിനും ഏറ്റവും ഗുണ കരമായ സമീപനം ആണ് സ്വീകരിക്കുന്നത്. ഭരണം കിട്ടിയാലും ഇല്ലെങ്കിലും ഓരോ മനുഷ്യനും അവന്‍റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ജീവിതത്തില്‍ ദീന്‍ നിലനിര്‍ത്തണം എന്നത് നിര്‍ബന്ധമാണു. അതു ഭരണം കിട്ടിയിട്ടുള്ള കാര്യമല്ല.ഒരു പക്ഷെ ഒരിക്കലും ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം ഉണ്ടായില്ലെന്ന് വരാം. അതൊക്കെ അല്ലാഹുവിന്റെ പരമാധികാരത്തില്‍ പെട്ട കാര്യമാണ്. അവന്‍ ഉദ്ടെഷിക്കുന്നവര്ക് അവന്‍ അധികാരം നല്‍കുന്നു.

        5-നിങ്ങളൊഴിച്ച് ലോക മുസ്‌ലിംകൾ എല്ലാവരും (ലോക സലഫികൾ വരെ) ഹാക്കിമിയ്യത്തിന്റെ കാര്യത്തിൽ ജമാ‌അത്തിനോടൊപ്പമാണുള്ളത്. സഹോദരൻ നബീൽ ആരുടെ കൂടെയാണ്?. >> ഭരണം ജമാ അത്തിനു തന്നെ കൊടുക്കണമെന്ന് ലോക സലഫികള്‍ പോലും പറയുന്നെന്നോ?
        about a minute ago ·