Saturday, June 11, 2011

ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും


JIH CONSTITUTION >>6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.

``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി
വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി
കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌
വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍
അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3)
----------------------------------------------------------------------------------------------
(70-76) യൂസുഫ് തന്റെ സഹോദരന്മാര്‍ക്ക് വിഭവങ്ങളൊരുക്കിയപ്പോള്‍, സ്വസഹോദരന്റെ ഭാണ്ഡത്തില്‍ തന്റെ പാനപാത്രവും നിക്ഷേപിച്ചു.56 പിന്നീട്, ഒരു വിളംബരക്കാരന്‍ വിളംബരം ചെയ്തു: `അല്ലയോ യാത്രാസംഘമേ, നിങ്ങള്‍ മോഷ്ടാക്കളാണ്.`57 അവര്‍ തിരിഞ്ഞുനിന്ന് ചോദിച്ചു: `നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്താകുന്നു?` രാജസേവകര്‍ പറഞ്ഞു: `രാജാവിന്റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു.` (അവരുടെ മുഖ്യന്‍ തുടര്‍ന്നു:) `അത് കൊണ്ടുവന്നുതരുന്നവന് ഒരൊട്ടകം ചുമക്കുന്ന ധാന്യം സമ്മാനമുണ്ട്. ഞാന്‍ അത് ഉറപ്പു തരുന്നു.` ആ സഹോദരന്മാര്‍ പറഞ്ഞു: `അല്ലാഹുവാണ, ഞങ്ങള്‍ ഈ നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ലെന്നു നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളുമല്ല`. സേവകര്‍ ചോദിച്ചു: `ശരി, നിങ്ങള്‍ പറയുന്നത് കള്ളമാണെന്നു തെളിയുകയാണെങ്കില്‍ എന്താണതിനു ശിക്ഷ?` അവര്‍ പറഞ്ഞു: `അതിന്റെ ശിക്ഷയോ? ആരുടെ സാധനങ്ങളില്‍നിന്നാണോ തൊണ്ടി കണ്ടെടുക്കുന്നത്, അവനെ ബന്ധിയാക്കാം. ഇങ്ങനെയാണ് ഞങ്ങള്‍ ഇത്തരം അക്രമികളെ ശിക്ഷിക്കാറുള്ളത്.`58 യൂസുഫ് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിക്കുന്നതിനുമുമ്പ് അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിച്ചുതുടങ്ങി. ഒടുവില്‍ കാണാതായ വസ്തു സഹോദരന്റെ ഭാണ്ഡത്തില്‍നിന്ന് പുറത്തെടുത്തു-ഇപ്രകാരം നാം യൂസുഫിനെ നമ്മുടെ സൂത്രത്തിലൂടെ സഹായിച്ചു.59 ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്) തന്റെ സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഭൂഷണമായിരുന്നില്ല.60 നാം ഇച്ഛിക്കുന്നവര്‍ക്ക് പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. എല്ലാ അറിവാളര്‍ക്കും മീതെയായി ഒരു സര്‍വജ്ഞനുണ്ട്. ( ഖുര്‍ ആന്‍ ഭാഷ്യം ) >>
-------------------------------------------------------------------------------------------
ഇവിടെ അല്ലാഹു ഹലാല്‍ ആക്കിയ ഒരു കാര്യമാണ് യൂസഫ്‌ നബി (അ) രാജാവിന്റെ അനിസ്ലാമിക വ്യവസ്ഥിതിയില്‍ മന്ത്രിയായി (കുന്ചിക സ്ഥാനം ) സ്വീകരിക്കുക വഴി ചെയ്തത്. എന്നാല്‍ ജമാ അതെ ഇസ്ലാമി അതിനെ നിഷിദ്ധം ആക്കി. അല്ലാഹു ഹലാല്‍ ആക്കിയതിനെ ഹറാം ആക്കിയ ജമാ അത് ത്വാഗൂത്ത് ആണോ. അല്ലാഹുവിന്റെ വിധിക്കെതിരില്‍ ജമാ അതതിന്റെ വിധി സ്വീകരിച്ച ജമാ അത്തുകാര്‍ ചെയ്യുന്നത് ശിര്‍ക്ക് അല്ലെ? അല്ലെങ്കില്‍ എന്ത് കൊണ്ട്?
9 hours ago · · ·

    • Sayoob Vadakke Chanat وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ

      (അവര്‍ക്കു പറഞ്ഞുകൊടുക്കുക:) അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല. 4:64)

      8 hours ago · · 1 person

    • Sayoob Vadakke Chanat ‎.
      8 hours ago ·

    • Riyas Abdulsalam
      ‎"യൂസഫ്‌ നബി (അ) രാജാവിന്റെ അനിസ്ലാമിക വ്യവസ്ഥിതിയില്‍ മന്ത്രിയായി (കുന്ചിക സ്ഥാനം ) സ്വീകരി" ച്ചു എന്ന് അല്ലാഹു സൂറത്തു യൂസഫില്‍ പറയുന്നുണ്ടോ?


      എങിനെയാണ്‌ യൂസുഫ് (അ) അധികാരം ഏല്ക്കുന്നതെന്ന് അല്ലാഹുസുബഹാനഹു താഅല വിവരിക്കുന്നത് കാണുക:


      "(യൂസുഫ് )പറഞ്ഞു: `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു. ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. അതില്‍ തനിക്കിഷ്ടമുള്ള ഏതു സ്ഥലവും ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു,നാം ഇച്ഛിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം പ്രദാനം ചെയ്യുന്നു"(Soorath Youusuf 55-56)

      രജാവിന്റെ വ്യവസ്ഥ നടപ്പിലക്കുന്ന ഒരു" മന്ത്രി" ആയിരുന്നു യൂസുഫ് (അ) എന്നാണോ ഇവിടെ അല്ലാഹു പറയുന്നത് !!
      മുജാഹിദുകാരുടെ രാഷ്ട്രീയ തല്പര്യം ഈ ആയത്തുകളുടെ നേരെ കണ്ണടച്ചുകൊണ്ട്, സ്വന്തം അഭിപ്രായം യൂസുഫ് (അ) നബിയുടെ മേല്‍ അടിച്ചേല്പിച്ച് പ്രചരിപ്പിക്കുന്നതിലൂടെ കൂടുതല്‍ വ്യക്തമാവുന്നു.

      ഇവിടെ കീഴില്‍ ജോലിചെയ്യുന്ന മന്ത്രിക്കുണ്ടാവുന്ന ദാസ്യ മനോഭാവമാണൊ രാജാവിനോട് യൂസുഫ് (അ) പ്രകടിപ്പിക്കുന്നത് ? തീര്‍ച്ചയായും അല്ല ! "രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു" എന്നു പറയുന്നതിലൂടെ സ്വന്തം ഇഷടത്തിനനുസരിച്ചു ഭരിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ്‌ യൂസുഫ് (അ) ആവശ്യപെട്ടതെന്ന് വ്യക്തമാണ്‌.

      ഇന്നത്തെ കാലത്തെ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകനും ഉണ്ടാകേണ്ട ഉത്തരവാദിത്ത് ബോധത്തിന്റെ അതായത്, അനിസ്‌ലാമിക വ്യ്വസ്ഥിതിക്ക് പകരം അല്ലാഹു നമുക്ക് നല്‍കിയ അറിവ് ലോക കാര്യങളുടെ നേരായ വിനിയോഗത്തിനു വേണ്ടി ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാവേണ്ടതിനുള്ള ഉത്തമ മാതൃകയുമാണ്‌ യൂസുഫ് (അ) യുടെ ചരിത്രം വിവരിക്കുന്നതിലൂടെ അല്ലാഹു പറഞ്ഞു തരുന്നത്. പട്ടിണിയിലേക്ക് കൂപ്പുകുത്തപ്പെടാന്‍ പോകുന്ന ആ രാജ്യത്തെ, തൌഹീദ് ന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനം അധികാരം ആവശ്യപ്പെടുക തന്നെയായിരുന്നു. അതാണ്‌ യൂസുഫ് (അ) ചെയ്തത്.

      7 hours ago ·

    • Jamal Thandantharayil
      ഇവിടെ ചോദ്യത്തിനുള്ള മറുപടിയായോ എന്ന് താങ്കൾ തന്നെ പരിശോധിച്ചു നോക്കുക. രാജാവിന്റെ രാജ്യം. അവിടെ ഖജാനകളൂടെ ഉത്തരവാദിത്വം എന്നെ ഏല്പിച്ചാലും എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാവുക. രാജാവ് തന്റെ അധികാരം ഉപേക്ഷിച്ച് സ്ഥലം വിട്ടു എന്ന് അർത്ഥം വരുമോ? ഇല്ല. രാജ്യത്തിന്റെ ഭരണാധികാരി രാജാവ് തന്നെ. വിധികർത്താവും രാജാവ് തന്നെ. അതു കൊണ്ടാണല്ലോ യൂസുഫ് നബിയെ തടങ്കലിലിടാനും പിന്നീട് നിരപരാധിത്വം തെളിഞ്ഞപ്പോൾ തന്റെ ഖജാനകളൂടെ ഉത്തരവാദിത്വമുള്ളവനായി നിയമിക്കാനും രാജാവിനു കഴിഞ്ഞത്. നമ്മുടെ നാട്ടിൽ പ്രധാനമന്ത്രി ഒരു മുസ്ലിം മന്ത്രിയെ ധനഭക്ഷ്യമന്ത്രാലയത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഏല്പിച്ചാൽ പിന്നെ നമ്മുടെ രാഷ്ടം ഇസ്ലാമികരാഷ്ട്രമായി എന്നാണോ ജമാ അത്തുകാരുടെ വീക്ഷണം?

      ഇനി അധികാരം കിട്ടിയ ശേഷമുള്ള കാര്യമാണല്ലോ ഖുര്‍ ആന്‍ പറയുന്നത്? അതായത് مَا كَانَ لِيَأْخُذَ أَخَاهُ فِي دِينِ الْمَلِكِ إِلَّا أَن يَشَاءَ اللَّـهُ ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്) തന്റെ സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഭൂഷണമായിരുന്നില്ല. എന്നുവച്ചാല്‍ അധികാരം കിട്ടിയിട്ടും രാജാവിന്റെ നിയമം തന്നെയാണ് നടപ്പക്കപ്പെടുന്നത് എന്ന്‍ ഖുര്‍ ആന്‍ പറയുന്നത് നോക്കുക.

      അതുകൊണ്ട് എന്റെ പോസ്റ്റിലെ ചോദ്യത്തിന് ഉത്തരം പറയുക!

      6 hours ago ·

    • Sayoob Vadakke Chanat وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ

      (അവര്‍ക്കു പറഞ്ഞുകൊടുക്കുക:) അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല. 4:64)

      6 hours ago ·

    • Jamal Thandantharayil ‎..........ഇവിടെ അല്ലാഹു ഹലാല്‍ ആക്കിയ ഒരു കാര്യമാണ് യൂസഫ്‌ നബി (അ) രാജാവിന്റെ അനിസ്ലാമിക വ്യവസ്ഥിതിയില്‍ മന്ത്രിയായി (കുന്ചിക സ്ഥാനം ) സ്വീകരിക്കുക വഴി ചെയ്തത്. എന്നാല്‍ ജമാ അതെ ഇസ്ലാമി അതിനെ നിഷിദ്ധം ആക്കി. അല്ലാഹു ഹലാല്‍ ആക്കിയതിനെ ഹറാം ആക്കിയ ജമാ അത് ത്വാഗൂത്ത് ആണോ. അല്ലാഹുവിന്റെ വിധിക്കെതിരില്‍ ജമാ അതതിന്റെ വിധി സ്വീകരിച്ച ജമാ അത്തുകാര്‍ ചെയ്യുന്നത് ശിര്‍ക്ക് അല്ലെ? അല്ലെങ്കില്‍ എന്ത് കൊണ്ട്?
      6 hours ago ·

    • Mohamed Manjeri
      <<<രാജാവ് തന്റെ അധികാരം ഉപേക്ഷിച്ച് സ്ഥലം വിട്ടു എന്ന് അർത്ഥം വരുമോ? ഇല്ല. രാജ്യത്തിന്റെ ഭരണാധികാരി രാജാവ് തന്നെ. വിധികർത്താവും രാജാവ് തന്നെ.>>> ഇതിനുള്ള മറുപടി പഴയ മുജാഹിദ് പണ്ഠിതന്മാർ തന്നെ തന്നിട്ടുണ്ട്. ഒരു നബിയും നബിയായതിനു ശേഷം മറ്റൊര...See More

      6 hours ago ·

    • Sayoob Vadakke Chanat അനുസരിക്കപ്പെടാന്‍ അല്ലാതെ ഒറ്റ പ്രവാചകനെയും അല്ലാഹു അയച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു അധികാരിയെ അനുസരിച്ച് നില്‍കേണ്ട, അധികാരിക്ക്‌ കീഴില്‍ ഉള്ള ഒരു സ്ഥാനം ഒരു പ്രവാചകന്‍ ഏറ്റെടുക്കുക എങ്ങനെ..?
      6 hours ago ·

    • Sayoob Vadakke Chanat وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ

      (അവര്‍ക്കു പറഞ്ഞുകൊടുക്കുക:) അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല. 4:64)

      6 hours ago ·

    • Jamal Thandantharayil
      ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്) തന്റെ സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഭൂഷണമായിരുന്നില്ല.60 നാം ഇച്ഛിക്കുന്നവര്‍ക്ക് പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. എല്ലാ അറിവാളര്‍ക്കും മീതെയായി ഒരു സര്‍വജ്ഞനുണ്ട്. ( ഖുര്‍ ആന്‍ ഭാഷ്യം ).... ഇത് പറഞ്ഞതും അല്ലാഹു തന്നെയാണ്. അതു മനസ്സിലാക്കാതെ ഫത്വ പറയാന്‍ പോയതാണ് ജമാ അതിനു പറ്റിയ ഒരു അബദ്ധം. യൂസഫ്‌ നബി (അ) രാജ്യ ഭരണം തന്നെ ഏല്പിക്കാന്‍ പറഞ്ഞില്ല എന്നത് വളരെ വ്യക്തമാണ്. അതു കൊണ്ട് തന്നെ അല്ലാഹുവിന്റെ വിധി വിലക്കുകല്‍ക്കെതിരാവാത്ത വിധത്തില്‍ രാജാവിന്റെ നിയമങ്ങള്‍ അനുസരിക്കാം എന്ന്‍ വ്യക്തവുമാണ്. അല്ലാതെ യൂസഫ്‌ നബിക്ക് വേണ്ടി രാജാവ് അധികാരം മാറിക്കൊടുത്തു എന്ന്‍ നിങ്ങള്‍ വാദിക്കുമോ?

      5 hours ago ·

    • Sayoob Vadakke Chanat എന്ന് ജമാതിന്റെ അല്ല നിങ്ങളുടെ തന്നെ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടല്ലോ.. ഞാന്‍ ഉദ്ധരിച്ച ആയതിന്റെ അടിസ്ഥാനത്തില്‍ ..
      5 hours ago ·

    • Jamal Thandantharayil ഇവിടെ അല്ലാഹു പറഞ്ഞതിനെതിരായി മുജാഹിദ് പണ്ഡിതന്മാര്‍ പറഞ്ഞെന്നോ? എങ്കില്‍ താങ്കള്‍ അതൊന്നു കാണിക്കൂ..
      5 hours ago ·

    • Riyas Abdulsalam
      <<<"രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്)">>>>


      ഓഹോ, "ദീനി"ല്‍ ഇപ്പോള്‍ ഭരണവും ഉണ്ടോ ?
      ഇന്നലെ വരെ ഭരണമില്ലാത്ത ദീനിനെ പറ്റി ആയിരുന്നല്ലോ ജമാല്‍ സാഹിബ് പറഞ്ഞുകൊണ്ടിരുന്നത് !!!!!!


      രാജാവിന്റെ "ദീന്‍" യൂസുഫ് (അ) മിസ്റില്‍ നടപ്പിലാക്കി എന്നണൊ പുതു തലമുറ കെ എന്‍ എം കാര്‍ വിശ്വസിക്കുന്നത് !!!!!!

      (അവര്‍ക്കു പറഞ്ഞുകൊടുക്കുക:) അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല!!!!!

      4 hours ago · · 1 person

    • Riyas Abdulsalam <<അല്ലാതെ യൂസഫ്‌ നബിക്ക് വേണ്ടി രാജാവ് അധികാരം മാറിക്കൊടുത്തു എന്ന്‍ നിങ്ങള്‍ വാദിക്കുമോ?>>>

      "ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. അതില്‍ തനിക്കിഷ്ടമുള്ള ഏതു സ്ഥലവും ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു. നാം ഇച്ഛിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം പ്രദാനം ചെയ്യുന്നു"

      എന്ന് അല്ലാഹു പറഞ്ഞതാണ്‌ ജമാഅത്തുകാര്‍ പറഞ്ഞതല്ല !!!!!

      4 hours ago · · 1 person

    • Jamal Thandantharayil
      ‎@Riyas: Jamal Thandantharayil
      ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്) തന്റെ സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഭൂഷണമായിരുന്നില്ല.60 നാം ഇച്ഛിക്കുന്നവര്‍ക്ക് പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. എല്ലാ അറിവാളര്‍ക്കും മീതെയായി ഒരു സര്‍വജ്ഞനുണ്ട്. ( ഖുര്‍ ആന്‍ ഭാഷ്യം ).... ഇത് പറഞ്ഞതും അല്ലാഹു തന്നെയാണ്. അതു മനസ്സിലാക്കാതെ ഫത്വ പറയാന്‍ പോയതാണ് ജമാ അതിനു പറ്റിയ ഒരു അബദ്ധം. യൂസഫ്‌ നബി (അ) രാജ്യ ഭരണം തന്നെ ഏല്പിക്കാന്‍ പറഞ്ഞില്ല എന്നത് വളരെ വ്യക്തമാണ്. അതു കൊണ്ട് തന്നെ അല്ലാഹുവിന്റെ വിധി വിലക്കുകല്‍ക്കെതിരാവാത്ത വിധത്തില്‍ രാജാവിന്റെ നിയമങ്ങള്‍ അനുസരിക്കാം എന്ന്‍ വ്യക്തവുമാണ്. അല്ലാതെ യൂസഫ്‌ നബിക്ക് വേണ്ടി രാജാവ് അധികാരം മാറിക്കൊടുത്തു എന്ന്‍ നിങ്ങള്‍ വാദിക്കുമോ?
      2 hours ago · Like>>റിയാസേ, ഇത് ഖുര്‍ ആന്‍ ഭാഷ്യത്ത്തിലെ ഉദ്ദരണി ആണ്. താങ്കള്‍ പറഞ്ഞതിനുള്ള മറുപടി എന്റെ മേല്‍ കംമെണ്ടിലുന്‍ണ്ട്. രാജാവിന്റെ മതത്തിലെ നിയമം രാജാവ് തന്റെ ഭരണത്തില്‍ നടപ്പാക്കിയാല്‍ അത് ഭരണത്തിലെ നിയമവുമാകും. പല ക്രിസ്തുമത രാജാക്കന്മാരും ജൂത രാജാക്കന്മാരും തോറ അനുസരിച്ച് വിധിച്ചിരുന്നു. ഈ പറയപ്പെട്ട രാജാവിന്റെ ദീനിലെയും രാഷ്ട്രത്തിലെയും ശിക്ഷ നിയമം ഒന്നായിരിക്കാം. അതില്‍ അല്ലാഹുവിന്റെ വിധി വിലക്കുകല്‍ക്കെതിരില്‍ നിയമം ഉണ്ടാവുകയും അത് അനുഷ്ടിക്കാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മുസ്ലിംകള്‍ക്ക് പ്രശ്നമാകുന്നത്
      ഇവിടെ മതം എന്നാല്‍ സ്റേറ്റ് ആണെന്ന് പറയാന്‍ താങ്കള്ക് തെളിവുണ്ടെങ്കില്‍ അത് താങ്കള്‍ തെളിയിക്കുക....
      എന്റെ ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. യൂസഫ്‌ നബി (അ) അനിസ്ലാമിക വ്യവസ്ഥിതി യില്‍ വളരെ ഉത്തതരവാടപ്പെട്ട അധികാരങ്ങളുള്ള ജോലിയില്‍ നിയമിതനാകുന്നു. രാജാവിന്റെ ദീനിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെ തന്റെ കൂടെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രം പ്രയോഗിക്കുന്നു. ഇസ്ലാമിക ഭരണമാണ് അവിടെ എങ്കില്‍ പ്രവാചകനാണ് ഭരണാധികാരി ആവേണ്ടത്. വിധി പറയേണ്ടത് പ്രവാചകനാണ്‌. ഇവിടെ പ്രവാചകന് മേല്‍ വിധിച്ച് അദ്ദേഹത്തെ തുറുങ്കില്‍ അടക്കുന്നു. ഇതാണോ ഇസ്ലാമിക ഭരണം?
      താങ്കള്ക് ഞാന്‍ ചോദിച്ചതിനു മറുപടി ഉണ്ടെങ്കില്‍ പറയുക.!

      2 hours ago ·

    • Riyas Abdulsalam
      you are saying that
      "യൂസഫ്‌ നബി (അ) അനിസ്ലാമിക വ്യവസ്ഥിതി യില്‍ വളരെ ഉത്തതരവാടപ്പെട്ട അധികാരങ്ങളുള്ള ജോലി"


      but, Allah subahanahu tha'ala is saying that:
      "ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. അതില്‍ തനിക്കിഷ്ടമുള്ള ഏതു സ്ഥലവും ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു. നാം ഇച്ഛിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം പ്രദാനം ചെയ്യുന്നു"

      isn't it(Qur-an ayath) conflicting with your argument ?

      ======================================

      "രാജാവിന്റെ ദീനിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെ തന്റെ കൂടെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രം പ്രയോഗിക്കുന്നു"
      where Allah subahanahu tha'ala said so ?

      about an hour ago · · 1 person

    • Riyas Abdulsalam
      <<<"ഇസ്ലാമിക ഭരണമാണ് അവിടെ എങ്കില്‍ പ്രവാചകനാണ് ഭരണാധികാരി ആവേണ്ടത്. വിധി പറയേണ്ടത് പ്രവാചകനാണ്‌. ഇവിടെ പ്രവാചകന് മേല്‍ വിധിച്ച് അദ്ദേഹത്തെ തുറുങ്കില്‍ അടക്കുന്നു. ഇതാണോ ഇസ്ലാമിക ഭരണം?">>>


      ഈ വിഷയം ഇവിടെ വരുന്നില്ല
      കാരണം യൂസുഫ്(അ) ഏറ്റെടുത്ത ഉത്തരവാദിത്തം എന്തെന്ന് ഖുര്‍ ആനില്‍ നിന്ന് വളരെ വ്യക്തമാണ്‌

      ""(യൂസുഫ് )പറഞ്ഞു: `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു."

      നീതിന്യായ പരിപാലനമല്ല യൂസുഫ് (അ) ഏറ്റെടുത്തത്.
      ഇവിടെ നീതിന്യായ പരിപാലനവുമായി ബന്ധപെടുന്ന അവസര്ത്തില്‍ പോലും യാഅഖൂബ് നബിയുടെ (അ) (അല്ലാഹുവില്‍ നിന്നുള്ള) ശരീഅത്ത് പിന്‍ പറ്റാനുള്ള അവസരം അല്ലാഹു സൃഷ്ടിച്ചുകൊടുക്കുന്നതാണ്‌ കാണാന്‍ കഴിയുന്നത്.

      നിങള്‍ വിഷയം തെറ്റിച്ച് വാദങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയോ , തെറ്റിദ്ധരിച്ചിരിക്കുകയോ ആണ്‌!

      about an hour ago · · 1 person

    • Jamal Thandantharayil
      Riyas Abdulsalam
      you are saying that
      "യൂസഫ്‌ നബി (അ) അനിസ്ലാമിക വ്യവസ്ഥിതി യില്‍ വളരെ ഉത്തതരവാടപ്പെട്ട അധികാരങ്ങളുള്ള ജോലി"


      but, Allah subahanahu tha'ala is saying that:
      "ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. അതില്‍ തനിക്കിഷ്ടമുള്ള ഏതു സ്ഥലവും ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു. നാം ഇച്ഛിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം പ്രദാനം ചെയ്യുന്നു"

      isn't it(Qur-an ayath) conflicting with your argument ?
      >> why riyas? Was yoosaf nabi (pbuh) the king or one who under his kingdom ? answer!

      46 minutes ago ·

    • Jamal Thandantharayil
      ‎"രാജാവിന്റെ ദീനിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെ തന്റെ കൂടെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രം പ്രയോഗിക്കുന്നു"
      where Allah subahanahu tha'ala said so ?ഒടുവില്‍ കാണാതായ വസ്തു സഹോദരന്റെ ഭാണ്ഡത്തില്‍നിന്ന് പുറത്തെടുത്തു-ഇപ്രകാരം നാം യൂസുഫിനെ നമ്മുടെ സൂത്രത്തിലൂടെ സഹായിച്ചു.59 ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്) തന്റെ സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഭൂഷണമായിരുന്നില്ല.>> Now answer my question!

      44 minutes ago ·

    • Riyas Abdulsalam
      ‎"യൂസഫ്‌ നബി (അ) അനിസ്ലാമിക വ്യവസ്ഥിതി യില്‍ വളരെ ഉത്തതരവാടപ്പെട്ട അധികാരങ്ങളുള്ള ജോലി" ചെയ്തു എന്ന് അല്ലഹു താഅല പറഞ്ഞിട്ടില്ല.
      അല്ലാഹു താഅല പറഞ്ഞത് ഇത്രമാത്രമാണ്‌:
      "(യൂസുഫ് )പറഞ്ഞു: `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു. ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. അതില്‍ തനിക്കിഷ്ടമുള്ള ഏതു സ്ഥലവും ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു,നാം ഇച്ഛിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം പ്രദാനം ചെയ്യുന്നു"

      ഈ ആയത്തില്‍, യൂസുഫ് (അ) ഏറ്റെടുത്ത ഉത്തരവാദിത്തം എന്തയിരുന്നു എന്നും അതില്‍ യൂസുഫ് നബി (അ) ക്ക് എത്രത്തോളം അധികാരം ഉണ്ടായിരുന്നു എന്നും വ്യക്തമാണ്‌. അല്ലാഹു വിന്റേതല്ലാത്ത ഒരു ദീന്, യൂസുഫ് നബി (അ) ക്ക് ഉത്തരവാദിത്തമുള്ള മേഖലയില്‍ നടപ്പിലാക്കി എന്ന്‌ പറയുന്ന ഒരു ആയത്തു പോലും ഇല്ലാതെ എങിനെയാണ്‌ ""യൂസഫ്‌ നബി (അ) അനിസ്ലാമിക വ്യവസ്ഥിതി യില്‍ വളരെ ഉത്തതരവാടപ്പെട്ട അധികാരങ്ങളുള്ള ജോലി"" എന്നൊക്കെ പറയാന്‍ കഴിയുക !!!!

      32 minutes ago ·

    • Jamal Thandantharayil Riyas: you are asking out of context. Who said yoosaf nabi (pbuh) conducted another deen?
      29 minutes ago ·

    • Jamal Thandantharayil Was he working in an Islamic country or not?
      29 minutes ago ·

    • Jamal Thandantharayil Why you keep on foolish questions?
      29 minutes ago ·

    • Jamal Thandantharayil Riyas Abdulsalam
      "യൂസഫ്‌ നബി (അ) അനിസ്ലാമിക വ്യവസ്ഥിതി യില്‍ വളരെ ഉത്തതരവാടപ്പെട്ട അധികാരങ്ങളുള്ള ജോലി" ചെയ്തു എന്ന് അല്ലഹു താഅല പറഞ്ഞിട്ടില്ല.
      അല്ലാഹു താഅല പറഞ്ഞത് ഇത്രമാത്രമാണ്‌:
      "(യൂസുഫ് )പറഞ്ഞു: `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. >> This only I said. But this responsibilty was under non islamic kingdom!

      28 minutes ago ·

    • Najm Zaman ‎"നാട്ടിലെ ഭണ്ഠാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കുക: നിശ്ചയം ഞാന്‍ സൂക്ഷമതയുള്ളവനും അറിയുന്നവനുമാകുന്നു" എന്ന യൂസുഫ്‌ (അ) വാക്കുകളില്‍ തന്നെ മനസ്സിലാക്കാവുന്ന കാര്യം അദ്ദേഹം ഒരു അനിസ്ളാമിക ഭരണവ്യവസ്ഥ കൊണ്ടു നടത്തുകയായിരുന്നില്ല.
      27 minutes ago ·

    • Jamal Thandantharayil Was he working on Islamic country? answer me!
      26 minutes ago ·

    • Riyas Abdulsalam Was he working on Islamic country?
      Ans: He was working for an Islamic country

      25 minutes ago ·

    • Najm Zaman അദ്ദേഹം കേവലം ഒരു ട്രഷറി ഓഫീസറോ ധനമന്ത്രിയോ ഒന്നും ആയിരുന്നില്ല. എന്നാല്‍ യൂസുഫ്‌ (അ) ഈജിപ്തിലെ ഉദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ അധികാരമുള്ള സര്‍വാധികാരിയായിരുന്നു എന്ന് ഖുര്‍ആനിലൂടെ നമുക്ക്‌ മനസ്സിലാക്കാം...
      25 minutes ago ·

    • Jamal Thandantharayil See, you afraid to answer properly. this is the jama ath way of answer?
      23 minutes ago ·

    • Jamal Thandantharayil I said he was judged under deen of king
      23 minutes ago ·

    • Riyas Abdulsalam ‎"Ans: He was working for an Islamic country"

      is not a proper answer !!!!

      23 minutes ago ·

    • Najm Zaman നാഥാ എനിക്ക്‌ നീ ആധിപത്യം നല്‍കി എന്ന് യൂസുഫ്‌ നബി പറയുന്നതായി ഖുര്‍ആനില്‍ പറയുന്നുണ്ട്‌.
      23 minutes ago ·

    • Jamal Thandantharayil എന്റെ ചോദ്യം യൂസഫ്‌ നബി (അ) ഇസ്ലാമിക രാഷ്ട്രത്തിലെ മന്ത്രി സ്ഥാനം ആണോ ചെയ്തിരുന്നത് എന്നാണു?
      20 minutes ago ·

    • Najm Zaman പാനപാത്രം കളവ്‌ പോയപ്പോള്‍ യൂസുഫ്‌ (അ) പാനപാത്രത്തെ പറ്റി "രാജാവിണ്റ്റെ പാനപാത്രം" എന്നാണ്‌ ഉദ്യോഗസ്ഥന്‍മാര്‍ വിശേഷിപ്പിച്ചത്‌.
      20 minutes ago ·

    • Riyas Abdulsalam
      ‎""രാജാവിന്റെ ദീനിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെ തന്റെ കൂടെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രം പ്രയോഗിക്കുന്നു"


      എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ടെന്നോ !!


      i am not able to find it in your quote :

      "ഒടുവില്‍ കാണാതായ വസ്തു സഹോദരന്റെ ഭാണ്ഡത്തില്‍നിന്ന് പുറത്തെടുത്തു-ഇപ്രകാരം നാം യൂസുഫിനെ നമ്മുടെ സൂത്രത്തിലൂടെ സഹായിച്ചു.59 ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ രാജാവിന്റെ ദീനില്‍ (അതായത്, മിസ്വ്റിലെ രാജകീയ നിയമമനുസരിച്ച്) തന്റെ സഹോദരനെ പിടിച്ചുവെക്കുക അദ്ദേഹത്തിന് ഭൂഷണമായിരുന്നില്ല."

      please help me

      20 minutes ago ·

    • Jamal Thandantharayil Riyas Abdulsalam
      ""രാജാവിന്റെ ദീനിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെ തന്റെ കൂടെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രം പ്രയോഗിക്കുന്നു"

      എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ടെന്നോ !!>> Brother, better you go and sleep! Assalamu alaikum!

      15 minutes ago ·

    • Najm Zaman
      മൌലാനാ മൌദൂദിയല്ല... മറിച്ച്‌ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അല്ലാമാ സമഖ്ശരി(റ) തണ്റ്റെ തഫ്സീര്‍ കശ്ശാഫില്‍ എഴുതിയത്‌ : നാട്ടില ഭണ്ടാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്‍പിച്ചാലും എന്ന്‌ യൂസുഫ്‌ (അ) ആവശ്യപ്പെട്ടത്‌ അല്ലാഹുവിണ്റ്റെ നിയമങ്ങള്‍ നടപ്പാക്കുകയും സത്യം സംസ്ഥാപിക്കുകയും നീതി പ്രചരിപ്പിക്കുകയും ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിയും ഏതൊരു കാര്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി പ്രവാചകന്‍മാര്‍ നിയുക്തരായോ അതിന്നാവശ്യമായ ശക്തി ലഭിക്കുന്നതിനു വേണ്ടിയും മാത്രമായിരുന്നു.....

      10 minutes ago ·

    • Najm Zaman പിതാവായ യഅ്ഖൂബ്‌ (അ) ഈജിപ്തിലെത്തുമ്പോള്‍ യൂസുഫ്‌ (അ) "സിംഹാസരൂഢനായിരുന്നു" എന്ന് ഖുര്‍ആന്‍ പറയുന്നു...
      8 minutes ago ·

    • Jamal Thandantharayil
      ‎@ Najm (54-) രാജാവ് കല്‍പിച്ചു: `അദ്ദേഹത്തെ എന്റെ മുന്നിലെത്തിക്കുക. ഞാനദ്ദേഹത്തെ എന്റെ സ്വന്തക്കാരനായി നിയമിക്കട്ടെ.` (-54-55) യൂസുഫുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: `ഇന്നുമുതല്‍ താങ്കള്‍ക്ക് നമ്മുടെ സന്നിധിയില്‍ ഉന്നത സ്ഥാനമുണ്ട്. താങ്കളുടെ വിശ്വസ്തത തികച്ചും അവലംബനീയമാകുന്നു.`47 യൂസുഫ് പറഞ്ഞു: `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു.`47A >> See who appointed and on what post is he appointed!

      8 minutes ago ·

    • Najm Zaman what will happen after appointment.... that is what i mentioned
      6 minutes ago ·

    • Jamal Thandantharayil
      Najm Zaman
      മൌലാനാ മൌദൂദിയല്ല... മറിച്ച്‌ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അല്ലാമാ സമഖ്ശരി(റ) തണ്റ്റെ തഫ്സീര്‍ കശ്ശാഫില്‍ എഴുതിയത്‌ : നാട്ടില ഭണ്ടാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്‍പിച്ചാലും എന്ന്‌ യൂസുഫ്‌ (അ) ആവശ്യപ്പെട്ടത്‌ അല്ലാഹുവിണ്റ്റെ നിയമങ്ങള്‍ നടപ്പാക്കുകയും സത്യം സംസ്ഥാപിക്കുകയും നീതി പ്രചരിപ്പിക്കുകയും ചെയ്യാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിയും ഏതൊരു കാര്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി പ്രവാചകന്‍മാര്‍ നിയുക്തരായോ അതിന്നാവശ്യമായ ശക്തി ലഭിക്കുന്നതിനു വേണ്ടിയും മാത്രമായിരുന്നു.....>> OK. but he as a muslim and as a profet, joined to the kingdome of a non Islamic country? is'nt it?

      5 minutes ago ·

    • Najm Zaman അദ്ദേഹം കേവലം ഒരു ട്രഷറി ഓഫീസറോ ധനമന്ത്രിയോ ഒന്നും ആയിരുന്നില്ല. എന്നാല്‍ യൂസുഫ്‌ (അ) ഈജിപ്തിലെ ഉദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ അധികാരമുള്ള സര്‍വാധികാരിയായിരുന്നു എന്ന് ഖുര്‍ആനിലൂടെ നമുക്ക്‌ മനസ്സിലാക്കാം...
      5 minutes ago ·

    • Jamal Thandantharayil ‎@ Najm (54-) രാജാവ് കല്‍പിച്ചു: `അദ്ദേഹത്തെ എന്റെ മുന്നിലെത്തിക്കുക. ഞാനദ്ദേഹത്തെ എന്റെ സ്വന്തക്കാരനായി നിയമിക്കട്ടെ.` (-54-55) യൂസുഫുമായി സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: `ഇന്നുമുതല്‍ താങ്കള്‍ക്ക് നമ്മുടെ സന്നിധിയില്‍ ഉന്നത സ്ഥാനമുണ്ട്. താങ്കളുടെ വിശ്വസ്തത തികച്ചും അവലംബനീയമാകുന്നു.`47 യൂസുഫ് പറഞ്ഞു: `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു. But from this ayath we understand its the king appointed the prophet(pbuh). You think in this aya yoosaf (pbuh) is the king?
      3 minutes ago ·


    • Najm Zaman എണ്റ്റെ ജമാല്‍ സാഹിബേ... രാജാവ്‌ യൂസുഫ്‌ (അ) നിയമിച്ചു.. ആ നിയമനത്തിനു ശേഷം പരിപൂര്‍ണ്ണ അധികാരമുള്ള ഒരാളായിമാരിക്കൂടെ... അതല്ലെ.. ഖുര്‍ആനിലൂടെ നാം മനസ്സിലാക്കുക... കാരണം.. ആധിപത്യം നല്‍കി... സിംഹാസനത്തില്‍ ഇരുന്നു... രാജാവിണ്റ്റെ പാനപാത്രം.... എന്നൊക്കെ പറഞ്ഞാല്‍.
      18 hours ago ·
    • Jamal Thandantharayil ശരി. സമ്മതിച്ചു. അപ്പോൾ ഒരു പ്രവാചകനെപ്പോലും അനിസ്ലാമിക വ്യവസ്ഥിതിയിലെ ഒരു കുഞ്ചികസ്ഥാനം വഹിക്കുന്നതിൽ നിന്ന് അല്ലാഹു തടഞ്ഞിട്ടില്ല എന്ന് താങ്കൾ സമ്മതിച്ചു. ഇത് ഞാൻ പറഞ്ഞതല്ല. അല്ലാഹു പറഞ്ഞതാണ്. പിന്നീടത്തെ കാര്യം എന്തൊക്കെ അല്ലാഹു പരഞ്ഞിട്ടുണ്ടോ അതൊക്കെ ശരിയാണ്. അതു കൊണ്ട് അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കിയ ജമാ അത്തെ ഇസ്ലാമിയെ ഏതെങ്കിലും ജമാ അത്തുകാർ അനുസരിച്ചാൽ അവർ മുശ്രിക്കാവില്ലേ?
      2 hours ago ·
    • Riyas Abdulsalam ‎"അനിസ്ലാമിക വ്യവസ്ഥിതിയിലെ ഒരു കുഞ്ചികസ്ഥാനം വഹിക്കുന്നത"

      dear Jamaal sahib
      Qur-an is not saying that>
      about an hour ago ·
    • Riyas Abdulsalam
      എന്നെ നിങളുടെ മന്ത്രിയായി നിയമിക്കൂ
      അല്ലെങ്കില്‍ എന്നെ നിങളുടെ ഖജാന സൂക്ഷിക്കുന്ന ജോലിക്കാരനാക്കൂ
      ഞാന്‍ നിങളുടെ ഇഷടത്തിന്‌ നിങളുടെ വിശ്വസ്ത വിധേയനായി ആ ജോലിചെയ്തുകൊള്ളാം
      എന്നൊന്നുമല്ല യൂസുഫ് (അ) പറഞ്ഞതായി അല്ലാഹു താഅല പറഞ്ഞുതരുന്നത്

      `രാജ്യത്തിന്റെ ഖജനാവുകള്‍ എന്റെ ഉത്തരവാദിത്വത്തിലേല്‍പിച്ചാലും. ഞാന്‍ അതു കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു. ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു. അതില്‍ തനിക്കിഷ്ടമുള്ള ഏതു സ്ഥലവും ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു,

      എന്നാണ്‌ പറഞ്ഞുതരുന്നത്.

      ഇപ്രകാരം ഇന്ത്യ രാജ്യത്തെ അല്ലെങ്കില്‍ ഒരു ബിസിനസ്സ് സ്ഥാപനത്തിലെ ഉത്തരവാദിത്തം നമുക്ക് ലഭിക്കുകയും നമ്മള്‍ നമ്മുടെ വ്യവസ്ഥക്ക് അനുസരിച്ച് അതിനെ നിയന്ത്രിക്കുകയും ചെയ്താല്, അതിന്റെ മുന്‍ രാഷ്ട്രതലവന്റെ അല്ലെങ്കില്, മാനേജരുടെ ജോലിക്കാരനായി ആണ്‌ നമ്മള്‍ ജോലി നോക്കിയത് എന്നു പറയുന്നത്, ഒന്നുകില്‍ നേരായി മന്സ്സിലാക്കാത്തതുകൊണ്ടൊ മറ്റെന്തെങ്കിലും താല്പര്യം ഉള്ളതുകൊണ്ടൊ മാത്രമാണ്‌.

      കാരണം, യൂസുഫ് നബി (അ) ഖജനാകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ശെഷം സ്വന്തം ഇഷ്ടത്തിന്‌ അത് ഉപയോഗപ്പെടുത്തുവാനുള്ള അധികാരം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നുവെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്.
      അതായത്, ഈ സ്ഥനാരോഹനത്തിനു ശേഷം മുന്‍ രാജാവിനു പോലും എന്തെങ്കിലും കിട്ടണമെങ്കില്‍ അത് യൂസുഫ് നബി (അ) യുടെ അനുവാദത്തോടെ യൂസുഫ് നബി (അ) നടപ്പിലാക്കിയ വ്യവസ്ഥയനുസരിച്ചേ സാധിച്ചിട്ടുണ്ടാവുകയുള്ളൂ.
      about an hour ago · · 2 people
    • Sayoob Vadakke Chanat യൂസുഫ് നബി രാജാവിന്റെ കീഴില്‍ (രാജാവിനെ അനുസരിക്കേണ്ട) അവസ്ഥയില്‍ ആയിരുന്നെങ്കില്‍ അനുസരിക്കപ്പെടാന്‍ ആയിട്ടല്ലാതെ നാം പ്രവാച്ചങ്കന്മാരെ അയച്ചിട്ടില്ല എന്നാ ആയതിനു എതിരാവും.. അതിനാല്‍ രാജാവിനെ അനുസരിക്കാന്‍ യൂസുഫ് നബിക്ക് ബാധ്യത ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്..?
      54 minutes ago ·
    • Jamal Thandantharayil
      യൂസഫ് നബി തന്റെ പിതാവിനെ അനുസരിച്ചാൽ അത് അല്ലാഹുവിന്റെ അനുസരണത്തിനു എതിരാവുമോ സയൂബേ? അല്ലാഹുവിന്റെ കല്പനക്കെതിരായ കല്പന രാജാവ് പറഞ്ഞാൽ അത് അനുസരിച്ചാലല്ലേ അല്ലാഹുവിന്റെ കല്പനക്ക് എതിരാവൂ. അല്ലാഹു ഒരാളെയും അനുസരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ?([4:59]
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. )
      33 minutes ago ·
    • Mohamed Manjeri sayoob.. old mujahid leaders clearly mentioned what was yousuf (a) doing.. pls go throgh that scripts. these ppls are kids.. they dont know what is islam and what is mujahid
      33 minutes ago · · 1 person
    • Jamal Thandantharayil
      റിയാസ്: അതായത്, ഈ സ്ഥനാരോഹനത്തിനു ശേഷം മുന്‍ രാജാവിനു പോലും എന്തെങ്കിലും കിട്ടണമെങ്കില്‍ അത് യൂസുഫ് നബി (അ) യുടെ അനുവാദത്തോടെ യൂസുഫ് നബി (അ) നടപ്പിലാക്കിയ വ്യവസ്ഥയനുസരിച്ചേ സാധിച്ചിട്ടുണ്ടാവുകയുള്ളൂ.>> റിയാസേ, ഖജാനകളൂടെ ഉത്തരവാദിത്വം മാത്രമാണോ രാഷ്ട്രത്തിലെ അധികാരം. സൈനികമോ, നിയമനിർമ്മാണമോ, ജുഡീഷ്യറിയോ, മറ്റ് സാംസ്കാരിക വകുപ്പുകളൊന്നുമില്ലേ? അതോ രാജാവ് സ്ഥാനം ഒഴിഞ്ഞ് യൂസഫ് നബിയിൽ വിശ്വസിക്കുകയും അദ്ദേഹത്തെ ഭരണാധികാരിയായി നിശ്ചയിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായി കൂടി എന്നൊക്കെ ഖുർ ആൻ പറയുന്നുണ്ടോ? യൂസഫ് നബി (അ) ആ രാജാവിന്റെ നാട്ടിലാണ് ജീവിച്ചത്. അദ്ദേഹത്തെ രാജാവ് തെറ്റുകാരനാണെന്ന് തെറ്റിദ്ധരിച്ച് തടങ്കലിലിടാൻ വിധിച്ചു. പിന്നീട് നിരപരാധിത്വം തെളീഞ്ഞപ്പോൾ അതിൽ നിന്ന് മോചിപ്പിക്കാനും വിധിച്ചു. പിന്നീട് യൂസഫ് നബി(അ) യുടെ ആവശ്യപ്രകാരം അദ്ദേഹത്തെ രാജ്യത്തിന്റെ ഖജാനകളുടെ ഉത്തരവാദിത്തിൽ നിയമിച്ചു. ഇതൊക്കെ ഖുർ ആനിൽ നിന്ന് തന്നെ വളരെ ക്യത്യമായി മനസ്സിലാവുന്നതാണ്. അതിന്നെതിരിൽ നിങ്ങൾ ഊഹിച്ചുണ്ടാക്കി എഴുതുന്നതിന്ന് നിങ്ങൾ അല്ലാഹുവിന്റെ മുന്നിൽ സമാധാനം പറഞ്ഞു കൊള്ളുക!

No comments:

Post a Comment