Tuesday, June 7, 2011

ഇബാദത്തിന് നിരുപാധിക അനുസരണം

Aneesudheen Ch
മുമ്പ് ഇവിടെ നടന്ന ഒരു ചര്‍ച്ചയില്‍ ഇബാദത്തിന് നിരുപാധിക അനുസരണം എന്ന് അര്‍ത്ഥം വെക്കുകയാണെങ്കില്‍ തെറ്റില്ല എന്നും ജമാഅത്ത് അത് വിശദീകരിക്കാത്തതാണ് പ്രശ്നമെന്നും ജമാല്‍ ചീമ്പയില്‍ പറഞ്ഞിരുന്നു...അന്ന് അതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ മുജാഹിദ് പ്രവര്‍ത്തകരാരും പ്രതികരിച്ചിരുന്നില്ല...പക്ഷെ..എന്റെ ചില മുജാഹിദ് സുഹ്രുത്തുക്കളുമായി സംസാരിച്ചപ്പോള്‍ നിരുപാധിക അനുസരണം എന്നതും തെറ്റാണ് അത് ജമാലിന് തെറ്റു പറ്റിയതായിരിക്കും എന്നാണ് പറഞ്ഞത്....ഈ വിഷയത്തിലെ (നിരുപാധിക അനുസരണം) മുജാഹിദ് നിലപാട് എന്റെ ഏതെങ്കിലും മുജാഹിദ് സുഹ്രുത്തുക്കള്‍ വിശദീകരിച്ച് തരുമോ....?
7 hours ago

  • Mohamed Manjeri likes this.

    • Aneesudheen Ch Jamal....or any one....? please.......
      6 hours ago ·

    • Mishal Muneer ഹകിമിയ എന്നത് ഒരു ഹഹല് സുന്നതിണ്ടേ ഒരു പണ്ഡിതന്‍ മാരും അനുകൂലികുന്നില്ല പക്ഷെ ജമാതിനു മാത്രം എവിടെ നിന്ന് കിട്ടി http://salafivoice.com/articles/Hakimiyyah_2_Aqeedhayillatha_Hukumathe_Ilahi.p
      6 hours ago ·

    • Aneesudheen Ch മിഷാല്‍ ....അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണോ ഉത്തരം....എന്റെ ചോദ്യം വ്യക്തമാണ് ...ഇബാദത്തിന് 'നിരുപാധിക അനുസരണം' എന്ന അര്‍ത്ഥം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ....?പ്രശ്നമില്ല അറിയുമെങ്കില്‍ പറഞ്ഞാള്‍ മതി...അല്ലെങ്കില്‍ മറ്റാരെങ്കിലും പറയുമോ എന്ന് നോക്കാം...
      6 hours ago · · 1 personLoading...

    • Mishal Muneer അല്ലഹുവിണ്ടേ ഹകിമിയതിനെ അനുസരിക്കുന്നു ജമാതിണ്ടേ ഹകിമിയതിനെ അനുസരികുന്നില്‍ ,ഒരു പണ്ഡിതന്മാരും പറയുന്നില്ല ഇഖ്‌വനി പണ്ഡിതന്മാര്‍ ഒരികെ ,,,thaueedil രുബൂബിയും ,ഹുലൂഹിയ ,അസമഹു സിഫത് എന്നിവയന്നു പണ്ഡിതന്മാര്‍ പറയുന്നത് ,,,ജമാത് കര്‍ക് ദൈവരജിയത്തിനു വേണ്ടി ഹുകുമിയ്യും കൂടി ചേര്‍ത്ത് ,thauheedu ഹുലൂഹിയ ശരിക്കും പഠിച്ചാല്‍ മനസിലാകുന്നതെയുല്ല്,,ആ അറ്റച്ചില്‍ കൃതിയമായി ഉണ്ട് .
      6 hours ago ·

    • Riyas Abdulsalam ‎"അല്ലഹുവിണ്ടേ ഹകിമിയതിനെ അനുസരിക്കുന്നു"
      please explain it

      6 hours ago ·

    • Mohamed Manjeri
      5 hours ago · · 3 peopleLoading...

      ചിലപ്പോൾ പറയും അനുസരണം എന്ന അർത്ഥമേ ഇബാദത്തിനില്ല, ചിലപ്പോൾ മതനിയമങ്ങൾ അനുസരിച്ചാൽ ഇബാദത്താകും, ചിലപ്പോൾ പ്രാർത്ത്ഥന കലർന്ന അനുസരണം ഇബാദത്താകും. നിരുപാധികമായ അനുസരണം ഇബാദത്താവില്ല എന്നു തെളിയിക്കാൻ പലതരം വളചൊടിക്കൽ തെളിവും നിരത്തും അവസാനം ര...ക്ഷയില്ല എന്നു കാണുമ്പോൾ ‘പണ്ടു മുതൽക്കേ നിരുപാധിക അനുസരണം ഇബാദത്താകും എന്ന്‌ മുജാഹിദ് അംഗീകരിച്ചിട്ടുണ്ടെ’ന്ന് പറയും. സ്വന്തം നേതാകന്മാരൊക്കെ ഒരു കാലത് ജമാ‌അത്ത് സ്വധീനത്തിൽ പെറ്റു വിവരക്കേട് പറഞ്ഞിട്ടുണ്ടെന്നു പറയും. എങ്കിൽ ഇപ്പോ പറയുന്ന നേതാക്കന്മാരുടേത് വിവരക്കേടായിക്കൂടെ എന്നു ചിന്തിക്കില്ല.... ... യഥാത്ഥ മുസ്‌ലിംകളാണെന്നവകാശപ്പെടും ചിലപ്പോൾ. എന്നാൽ സമൂഹത്തിൽ ഇസ്‌ലാമിക പ്രബോധനം നടത്തി ഇഖാമത്തുദീൻ എന്ന അല്ലാഹു കല്പിച്ച ഉത്തരവാദിത്തം നിർവ്വഹിക്കുന്നവരെ ‘ഭീകരവാദികളും തീവ്ര വാദികളും’ ആക്കി മുസ്‌ലിം വിരുദ്ധരുടെ കയ്യടിക്കുവേണ്ടി ദീനിനെ ഒറ്റിക്കൊടുക്കും.... അപ്പോഴും താടി വെക്കാത്തവരെയും കൈ നെഞ്ചിൽ കെട്ടാത്തവരെയും ഈമാനില്ലത്തവരാക്കി സായൂജ്യമടയും....See More

    • Mishal Muneer ചോതിച്ച ഉത്രം തന്നു ,,എന്ത് കൊണ്ട് നിങ്ങള്‍ മുസ്ലിം ലീഗിനെ അനുസരികുന്നില്ല..
      5 hours ago ·

    • Mohamed Manjeri സ്കൂൾ തുറന്നില്ലേ? കൊച്ചു മക്കളൊക്കെ ഇപ്പോഴും ഫേസ് ബുക്കിലാണോ? പോപ്പിക്കുട കിട്ടാഞ്ഞിട്ടാണോ ഇവിടിരിക്കുന്നത്?... ..
      5 hours ago ·

    • Mishal Muneer കളിയകനെല്ലാതെ ചോദിച്ച ചോടിയത്തിനു ഉത്തരം തീരാന്‍ പറ്റുമോ? നിങ്ങളോട് സംവടികാന്‍ NURSURY കുട്ടികള്‍ മതി ..
      5 hours ago ·

    • Mohamed Manjeri പിണങ്ങണ്ട. ഞാൻ കടല മുട്ടായി വാങ്ങുമ്പോ എന്നു മോനും തരാം...
      5 hours ago ·

    • Aneesudheen Ch എന്റെ ചോദ്യം വ്യക്തമാണ് ...ഇബാദത്തിന് 'നിരുപാധിക അനുസരണം' എന്ന അര്‍ത്ഥം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ....?
      5 hours ago ·

    • Mishal Muneer പിനകാമോ നിങ്ങളോടോ ,,ഇ KOCHU SANGAMANNU ഇന്ന് മുസ്ലിങ്ങളുടെ അവസ്ഥക് കാരണം ,VOTE CHEYARUTH,,(?) ഇംഗ്ലീഷ് പടികരുത് (?) SARKAR ജോല്ലി (?) എപ്പോള്‍ എവിടെ? കടല MITTAY THANIYE THINNOI..
      5 hours ago ·

    • Mishal Muneer SURAHA നൂഹില്‍ ,,നോഹെ (എ) പറയുന്നു .അല്ലാഹുവിനെ ബയപെടുകയും എന്നെ അനുസരികുകയും ചെയ്യുക ?ഇവിടേ NOOH (എ) പറഞ്ന അനുസരണം എന്താന്ന് ..
      5 hours ago ·

    • Aneesudheen Ch എന്റെ ചോദ്യം വ്യക്തമാണ് ...ഇബാദത്തിന് 'നിരുപാധിക അനുസരണം' എന്ന അര്‍ത്ഥം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ....?
      5 hours ago ·

    • Mohamed Manjeri
      5 hours ago · · 1 personLoading...

      കയിൽ മഷി പുരട്ടി ബട്ടൺ അമർത്തുന്ന കർമ്മത്തോടല്ല മോനേ എതിർപ്പ്. ആ കർമ്മം ചെയ്യുമ്പോൾ എന്തു ലക്ഷ്യം വെക്കുന്നു എന്നതിനനുസരിച്ചാണ് എതിർപ്പ്. ഇഗ്ലീഷ് പഠിക്കേണ്ടെന്നും സർക്കാർ ജോലികളൊന്നും സ്വീകരിക്കരുതെന്നും ജമാ‌അത്ത് വാദിച്ചിട്ടുണ്ടെന്ന് അല്ലാ...ഹുവിനെ ഭയമില്ലാത്ത ചില വിഭാഗങ്ങൾ നുണ പ്രചരിപ്പിച്ചിട്ടുണ്ട്. തെളിവൊന്നും പറയാറില്ല. പിന്നെ ഈ പോസ്റ്റ് അനീസിന്റെതായതുകൊണ്ടാണ് ഞാൻ ഇതിൽ കമന്റ് ഇട്ടത്. താനകളുടെ പോസ്റ്റിൽ ഞാൻ കമന്റാറില്ല..See More

    • Mishal Muneer ഇബാദത്തിന് 'നിരുപാധിക അനുസരണം NAAN CHODICH AYATHILE UTHARA THANNAL UPAKARAMAYIRIKUM
      5 hours ago ·

    • Mishal Muneer SURAHA നൂഹില്‍ ,,നോഹെ (എ) പറയുന്നു .അല്ലാഹുവിനെ ബയപെടുകയും എന്നെ അനുസരികുകയും ചെയ്യുക ?ഇവിടേ NOOH (എ) പറഞ്ന അനുസരണം എന്താന്ന് ..
      5 hours ago ·

    • Aneesudheen Ch മുമ്പ് ഇവിടെ നടന്ന ഒരു ചര്‍ച്ചയില്‍ ഇബാദത്തിന് നിരുപാധിക അനുസരണം എന്ന് അര്‍ത്ഥം വെക്കുകയാണെങ്കില്‍ തെറ്റില്ല എന്നും ജമാഅത്ത് അത് വിശദീകരിക്കാത്തതാണ് പ്രശ്നമെന്നും ജമാല്‍ ചീമ്പയില്‍ പറഞ്ഞിരുന്നു...അന്ന് അതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ മുജാഹിദ് പ്രവര്‍ത്തകരാരും പ്രതികരിച്ചിരുന്നില്ല...ഇവിടെ എന്റെ ചോദ്യം വ്യക്തമാണ് ...ഇബാദത്തിന് 'നിരുപാധിക അനുസരണം' എന്ന അര്‍ത്ഥം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ....?

    • Riyas Abdulsalam

      ഇവരിപ്പോള്‍ പ്രവാചകന്മാരെ അനുസരിക്കണ്ടെ എന്ന മറുപടി ചോദ്യവമായി വരും

      ചോദിക്കുന്നതു കേട്ടാല്‍ തോന്നുക, പ്രവാചകന്മാരെ (അ) അനുസരിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ്‌ അതിനുള്ലതെന്നാണ്‌. പക്ഷേ യാഥര്ത്ഥ്യമെന്താണ്‌? പ്രവാചകന്മാരെ (അ) മറയാക്കി അവരുടെ(ഇത്തര...ം യുക്തിരഹിത ചോദ്യങള്‍ ചോദിക്കുന്നവരുടെ) സ്വന്തം ഇലാഹുകളുടെ അനുസരണത്തിലെക്ക് മുസ്‌ലിം സമൂഹത്തെ കൊണ്ടുപോകുകയെന്ന താല്പര്യം ഈ ചോദ്യത്തില്‍ വളരെ വ്യക്തമായി തെളിഞ്ഞുകിടക്കുന്നുണ്ട്.

      അല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണത്തിനേയും അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കുള്ള അനുസരണത്തിനേയും വേറെ വേറെ കാണാന്‍ എങിനെയാണിവര്‍ക്ക് കഴിയുന്നത് !!!! അല്ലാഹു കല്പിക്കാത്തവ അല്ലാഹുവിന്റെ പ്രവാചകര്‍ കല്പിക്കുമെന്ന് ഇവരെന്തുകൊണ്ട് ചിന്തിക്കുന്നു എന്നതാണ്‌ മനസ്സിലാവാത്തത്.
      See More

    • Sayoob Vadakke Chanat പ്രവാചകനോടുള്ള അനുസരണം അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ ഭാഗമാണ്. വേറെ ഒന്നുമല്ല.
      3 hours ago · · 1 personLoading...

    • Selah Abduljabbar
      3 hours ago ·

      അല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണത്തിനേയും അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കുള്ള അനുസരണത്തിനേയും വേറെ വേറെ കാണാന്‍ എങിനെയാണിവര്‍ക്ക് കഴിയുന്നത് !!!! അല്ലാഹു കല്പിക്കാത്തവ അല്ലാഹുവിന്റെ പ്രവാചകര്‍ കല്പിക്കുമെന്ന് ഇവരെന്തുകൊണ്ട് ചിന്തിക്കുന്നു... എന്നതാണ്‌ മനസ്സിലാവാത്തത്.<<<<<<<<<<<<<<<<<<<

      ഇതിനു മുജാഹിദ് പറയാനുള്ള കാരണമായി എനിക്ക് തോനിയിട്ടുല്ലത് അവിടെ അവര്‍ ഒരു കുതര്‍ക്കം ഉദ്ദേശിക്കുന്നു എന്നാണ് ഒരു പക്ഷെ ഇതായിരിക്കുമോ അവര്‍ ഉദ്ദേശിക്കുന്നത്.
      "ഖുറാന്‍ അള്ളാഹു നമുക്ക് നേരിട്ട് അല്ലാലോ ഇറക്കിയത്. നബിയുടെ നാവിലൂടെ യാണ്. അതായത് അദ്ദേഹം ആണ് അത് പറയുന്നത് . അപ്പോള്‍ അദ്ദേഹത്തെ നാം നിരുപാടികം ആയല്ലേ അനുസരിക്കുന്നത്. B യെ വിശ്വസിക്കണം എന്ന് A പറഞ്ഞിട്ടുണ്ട് എന്ന് b പറയുമ്പോള്‍ C ആയ നാം വിശ്വസിക്കുന്നു എങ്കില്‍ b യെ അല്ലെ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നത്. "
      (ഹുസൈന്‍ സലഫിയുടെ സദ്‌ കണ്ടിട്ട് എനിക്ക് മനസ്സിലായത് ഇതാണ് അവരുടെ വാദം എന്നാണു. തെറ്റുണ്ടെങ്കില്‍ അത് എന്റേത് മാത്രം ആണ്.")
      See More

    • Selah Abduljabbar സദ്‌=സി di
      3 hours ago ·

    • Jamal Thandantharayil Aneesudheen Chഈ വിഷയത്തിലെ (നിരുപാധിക അനുസരണം) മുജാഹിദ് നിലപാട് എന്റെ ഏതെങ്കിലും മുജാഹിദ് സുഹ്രുത്തുക്കള്‍ വിശദീകരിച്ച് തരുമോ....?>> അനുസരണം എന്ന പദം മാത്രമായി ഇബാദത്തിനു അർത്ഥം പറയുന്നത് തെറ്റാണെന്ന് താങ്കൾക്കും സുഹ്യത്തുക്കൾക്കും മനസ്സിലായോ?
      about an hour ago ·

    • Aneesudheen Ch
      about an hour ago ·

      ‎>>>അനുസരണം എന്ന പദം മാത്രമായി ഇബാദത്തിനു അർത്ഥം പറയുന്നത് തെറ്റാണെന്ന് താങ്കൾക്കും സുഹ്യത്തുക്കൾക്കും മനസ്സിലായോ?>>>സഹോദരാ...ജമാഅത്ത് കാലാകാലങ്ങളില്‍ അനുസരണത്തെ വിശദീകരിച്ച് പോന്നിട്ടുണ്ട്....അല്ലാഹുവിനെ ഉപാധിയോട് കൂടി അനുസരിക്കുക എന്നൊരു ...നയമില്ലാത്തതിനാല്‍ നിരുപാധിക അനുസരണം എന്ന് എല്ലായിടത്തും വിശദീകരിച്ചിട്ടില്ലായിരിക്കാം...പക്ഷെ ഇവിടെ എന്റെ ചോദ്യം നിങ്ങള്‍ അത് അംഗീകരിക്കുന്നുണ്ടോ എന്നതാണ്...ഒറ്റവാക്കില്‍ ഒരു മറുപടി നല്‍കാന്‍ നിങ്ങള്‍ക്കെന്താണ് ഇത്ര പ്രയാസം....?See More

    • Jamal Thandantharayil
      59 minutes ago ·

      ഒറ്റവാക്കിൽ മറുപടി നൽകാൻ പറ്റാത്ത വിഷയമായതു കൊണ്ടാണ് അങ്ങിനെ നൽകാത്തത്. ഇത് ദീനിന്റെ കാര്യമാണല്ലോ? അല്ലാഹുവിന്റെ റസൂൽ (സ) ഇബാദത്ത് എന്നാൽ നിരുപാധിക അനുസരണമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ അടീസ്ഥാനത്തിൽ ഒറ്റവാക്കിൽ അതെ, അല്ല എന്നിങനെ മ...റുപടീ പറയാം. ആരുടെയെങ്കിലും കൈയിൽ നിന്ന് ഒരു വാക്കു വീണാൽ അത് ചൂണ്ടിക്കാട്ടി പ്രസ്ഥാനത്തിന്റെ മൊത്തം അഭിപ്രായമെന്ന നിലയിൽ പ്രസ്ഥാനത്തെ കുറ്റപ്പെടുത്താ‍ൻ പല ജമാ അത്തുകാരും തക്കം പാർത്തു നടക്കുമ്പോൾ മറൂപടി പറയുന്നതിനു മുൻപ് പലവട്ടം ആലോചിച്ചാലും കുഴപ്പമൊന്നുമില്ല. അദ്ദു ആഉ ഹുവൽ ഇബാദ’ എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ പ്രാർത്ഥനയാണ് ഇബാദത്ത് എന്ന് പറയാം. എന്നാൽ അതു കൊണ്ട് ജമാ അത്തിന്റെ താല്പര്യങ്ങൾ നടക്കാത്തതിനാലാവണം അത് പറയുന്നതു തന്നെ ജമാ അത്തുകാർക്ക് താല്പര്യമില്ല.See More

    • Jamal Thandantharayil നിരു പാധികമായ അനുസരണമെല്ലാം ഇബാദത്ത് ആകുമോ എന്ന് ചർച്ചചെയ്യേണ്ട വിഷയമാണ്. നിരു പാധികം എന്നാൽ ഉപാധിയില്ലാതെ എന്നാണല്ലോ. അതായത് ജമാ അത്ത് പിണറായിക്ക് പിന്തുണകൊടുത്തത് പോലെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയോ പ്രത്യേക ഡിമാന്റില്ലാതെയോ എന്നൊക്കെ വിശദീകരിക്കാം. അല്ലാഹുവിൽ നിന്ന് യാതൊന്നും പ്രതീക്ഷിക്കാതെയാണോ നാം അല്ലാഹുവിനെ ആരാധിക്കുന്നത്. പരലോകമോക്ഷം ലഭിക്കും എന്ന വിശ്വാസം പോലും അതിന്നടിത്തറയായി വർത്തിക്കില്ലേ?
      56 minutes ago · · 1 personLoading...

    • Jamal Thandantharayil ഉദാ: ഒരു ഭ്രാന്തൻ. അയാൾക്ക് ബോധമില്ല. ആർ എന്തു പറഞ്ഞാലും അയാൾ അനുസരിക്കും. അയാൾക്ക് അതിനുള്ള കഴിവും വിവരവുമേയുള്ളൂ. അതേ അയാളോട് നമസ്കരിക്കാൻ പറഞ്ഞാൽ അതും ചെയ്യും. എന്നാൽ അത് ഇബാദത്താകുമോ?മനസ്സാന്നിദ്ധ്യമില്ലാത്ത യാന്ത്രികമായ പ്രവർത്തനങ്ങൾ (റോബോട്ട് ചെയ്യുന്ന പോലെ) ഇബാദത്ത് ആകുമോ?
      53 minutes ago ·

    • Mishal Muneer ഉമ്മ പറയുന്നു മോനെ പീടികയില്‍ പോയി അരി വാങ്ങി കൊണ്ട് വരൂ ,ഇതു ഏത് അനുസരനയന്നു ? അപ്പോള്‍ ഉമ്മനെ അനുസരികള്‍ ശിര്‍ക്ക് എല്ലേ?
      ..

      51 minutes ago ·

    • Abdul Samad
      47 minutes ago · · 2 peopleLoading...

      അനുസരണം എന്ന അര്‍ഥമേ ഇബാദത്തിന് ഇല്ല എന്ന് ആദ്യം, അത് നോക്കാന്‍ മൌലവി അവര്‍കള്‍ ഉമാരാബാദ്‌ വരെ പോയി, അതിലിടക്ക് ഏതെന്കിലും ഒരു അറബി തഫ്സീര്‍ നോക്കിയാല്‍ മതിയായിരുന്നു, ഇപ്പോള്‍ അനുസരണം എന്ന് മാത്രമല്ല അര്‍ഥം എന്നിടതെക്കെത്തി, നല്ലത് തന്നെ, ...ഇല്ലാത്ത ചോദ്യമുണ്ടാക്കി ഇബ്നു ബാസിനെ പറ്റിച്ചു, പിന്നെ മറ്റൊരു കാര്യം ശൈകുല്‍ ഇസ്ലാമിന് പോലും കിട്ടാത്ത കുറെ ഗുണങ്ങള്‍ നമ്മുടെ കേരള സലഫികള്‍ക്ക് ഉണ്ട്, അവെരെല്ലാം മുജ്തഹിദ്‌ മുതല്ലഖ്‌ എന്ന പദവി ലഭിച്ചവരാണ്. അപ്പോള്‍ എല്ലാവര്ക്കും അവരുടെ അഭിപ്രായം പറയാന്‍ അധികാരമുണ്ട്. എനിക്ക് ഒരു കാര്യം നിങ്ങള്ക്ക് വേണ്ടി ചെയ്യാന്‍ കഴിയും, നല്ല ബുദ്ധിക്കായി പ്രാര്‍ഥിക്കുക. അത് ഞാന്‍ ചെയ്യാം, അല്ലാഹു അനുഗ്രഹിക്കട്ടെSee More

    • Mishal Muneer മുജ്തഹിദ്‌ മുതല്ലഖ്‌? അപ്പോള്‍ കര്‍കൂനില്‍ നിങ്ങള്‍ പെടില്ലേ ,അത് ഇല്ലെങ്ങില്‍ മുതഫീകാന്‍ മരയെങ്ങിലും ...ആശയ സോതനദ്രം എല്ലാ മുജ്ഹിയുതുകല്കും ഉണ്ട് അത് തുറന്നു

      പറയാം എവിടെ നങ്ങളോട് പറയുന്നപോലെ ,കര്കൂന്‍ എല്ലതവര്ക് പറ്റുമോ \?
      .

      40 minutes ago ·

    • Abdul Samad മിഷേല്‍ എഴുതാം പക്ഷെ ആളുകള്‍ക്ക് മനസ്സിലാവനമെന്നു മാത്രം
      37 minutes ago ·

    • Sayoob Vadakke Chanat
      37 minutes ago · · 2 peopleLoading...

      ‎>>Mishal Muneer ഉമ്മ പറയുന്നു മോനെ പീടികയില്‍ പോയി അരി വാങ്ങി കൊണ്ട് വരൂ ,ഇതു ഏത് അനുസരനയന്നു ? അപ്പോള്‍ ഉമ്മനെ അനുസരികള്‍ ശിര്‍ക്ക് എല്ലേ?<< "ഉമ്മ: മോനേ ഒരു സഹായം ചെയ്യാമോ.. ആ വിറകു ഒന്ന് അടുക്കി വെക്കുമോ.. " ഇത് അല്ലാഹു അല്ലാത്തവരോട് വിള...ിച്ചു തേടലില്‍ പെടില്ല എന്ന് മുജാഹിടുകള്‍ക്കും ജമാതുകാര്‍ക്കും ഒക്കെ അറിയാം എന്നാലും സുന്നികള്‍ മുജാഹിടുകളോട് ഈ ചോദ്യം ചോദിക്കും.. അതിനുള്ള അതെ മറുപടി തന്നെ ആണ് മിശാലിനും തരാനുള്ളത്‌..See More

    • Jamal Thandantharayil
      31 minutes ago ·

      ‌@ അബ്ദുസ്സമദ്: ഉമർ മൌലവി അനുസരണത്തിന്റെ അർത്ഥം നോക്കാൻ ഉമറാബാദു വരെ പോയത് അവർക്ക് ദീനിനോടുള്ള ആഭിമുഖ്യം കാരണമാണ്. ഇന്ന് നാം നെറ്റിൽ അടിച്ചു നോക്കുന്ന പോലെയല്ല അന്ന് അവർക്ക് കിതാബുകൾ ലഭിക്കാനുണ്ടായിരുന്ന അവസരം എന്ന് തിരിച്ചറീയുക. ആധുനിക യാ...ത്രാ വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന നമുക്ക് അതിന്റെ വില അറിയുന്നില്ല എന്നതാണ് സത്യം. ക്യത്യമായ പ്രമാണങ്ങൾ ലഭിക്കാത്ത അവസ്ഥകളിൽ മദ് ഹബിന്റെ ഇമാമുകളും അവരുടെ അഭിപ്രായങ്ങൾ പറയുകയും പിന്നീട് ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തുകയും ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കുക. ലിസാനുൽ അറബ് പോയി നോക്കിയിട്ടും എന്താണ് മനസ്സിലായത് എന്ന് ഉമർ മൌലവി എഴുതിയിട്ടുണ്ട്. ഇബാദത്തിനു അനുസരണം എന്ന അർത്ഥം കൊടുക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം എഴുതിയത്.See More

    • Abdul Samad
      23 minutes ago · · 1 personLoading...

      എനാല്‍ ചില മുജാഹിടുകള്‍ക്ക് അങ്ങിനെ അര്‍ഥം കൊടുക്കാന്‍ കഴിയും എന്ന് വന്നത് എങ്ങിനെ, വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ലിസാനുല്‍ അറബ കേരളത്തില്‍ കിട്ടുമായിരുന്നു എന്നാണ് എന്റെ ഉറച്ച അറിവ്, وَ " نَعْبُد " مَعْنَاهُ نُطِيع ; وَالْعِبَادَة الطَّاعَة... وَالتَّذَلُّل. وَطَرِيق مُعَبَّد إِذَا كَانَ مُذَلَّلًا لِلسَّالِكِينَ ; قَالَهُ الْهَرَوِيّ . وَنُطْق الْمُكَلَّف بِهِ إِقْرَار بِالرُّبُوبِيَّةِ وَتَحْقِيق لِعِبَادَةِ اللَّه تَعَالَى ; إِذْ سَائِر النَّاس يَعْبُدُونَ سِوَاهُ مِنْ أَصْنَام وَغَيْر ذَلِكَ . ഇമാം ഖുര്‍തുബി നല്‍കിയ അര്‍ഥം ഇങ്ങിനെ, അന്ന് ബസ്സിനു കൊടുത്ത കാശിയും സമയവും അങ്ങോട്ട്‌ മാത്രം പോയതാനെന്കില്‍ പോക്ക് തന്നെ. മദ്ഹബു ഇമാമുകളുടെ സ്ഥാനത്തേക്ക് എന്തായാലും മുജാഹിദ്‌ പ്രവര്‍ത്തകരെ ഉയതിയത് നന്നായി, കാരണം ആ സ്ഥാനം അവകാശപ്പെടാന്‍ ശൈകുല്‍ ഇസ്ലാം പോലും തുനിഞ്ഞിട്ടില്ല. അപ്പോള്‍ ഇപ്പോള്‍ ശരിയായ തെളിവ് കിട്ടിയില്ലേ, ഇനിയെങ്കിലും തിരുത്തി കൂടെ ജമാല്‍ സാഹിബേSee More

    • Jamal Thandantharayil അബ്ദുസ്സമദ് സാഹിബേ, ഇമാം ഖുർത്തുബി നൽകിയ അർഥം താങ്കളൊന്നും മലയാളത്തിലാക്കിത്തരൂ. നമുക്ക് ചർച്ച അതിൽ നിന്നാരംഭിക്കാം.
      18 minutes ago ·

    • Mishal Muneer YES GREAT ORIKALAUM KAZHIYILLA\
      17 minutes ago ·

    • Aneesudheen Ch
      12 minutes ago · · 1 personLoading...

      ‎>>>നിരു പാധികം എന്നാൽ ഉപാധിയില്ലാതെ എന്നാണല്ലോ. അതായത് ജമാ അത്ത് പിണറായിക്ക് പിന്തുണകൊടുത്തത് പോലെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയോ പ്രത്യേക ഡിമാന്റില്ലാതെയോ എന്നൊക്കെ വിശദീകരിക്കാം.>>>ജമാല്‍ സാഹിബ് അതെങ്ങനെയാണ് താങ്കള്‍ അങ്ങനെ വിശദീകരിക്ക...ുന്നത്....നിരുപാധികം എന്നാല്‍ ആഗ്രഹിക്കാതെ,പ്രതീക്ഷിക്കാതെ എന്നൊക്കെയാണ് എന്നാരാ പറഞ്ഞത്...നിരുപാധികം എന്നാല്‍ ഉപാധികള്‍ വെക്കാതെ....അതായത് നാം അല്ലാഹുവിനെ അനുസരിക്കാന്‍ ഒരു ഉപാധിയും വെക്കുന്നില്ല...നീ അത് ചെയ്തു തന്നാലെ ഞങ്ങള്‍ അനുസരിക്കൂ എന്ന് ഒരടിമയും പറയുന്നില്ല...അതേസമയം...പാരത്രിക മോക്ഷവും സ്വര്‍ഗവുമൊന്നും നാം അല്ലാഹുവിന്റെ മുമ്പില്‍ വെക്കുന്ന ഉപാധികളല്ല മറിച്ച് അല്ലാഹു നമുക്ക് നല്‍കുന്ന പ്രതിഫലങ്ങളും,പ്രതീക്ഷകളുമാണ്...അപ്രകാരം തന്നെ നാം പ്രവാചകനെ അനുസരിക്കുന്നതും,മാതാ പിതാക്കളെ അനുസരിക്കുന്നതുമൊക്കെ അല്ലാഹുവിന്റെ കല്പനക്ക് വിധേയമായിട്ടായതിനാല്‍ അതും അല്ലാഹുവിനുള്ള ഇബാദത്ത് തന്നെ...മിഷാല്‍ ചോദിച്ച ചോദ്യമൊക്കെ മുജാഹിദ് പ്രസ്ഥാനം എന്നോ അവസാനിപ്പിച്ച വിവരം അദ്ധേഹം അറിഞ്ഞില്ലെന്ന് തോന്നുന്നു...അല്ലാഹുവോടല്ലാതെ സഹായം തേടല്‍ ശിര്‍ക്കാണെങ്കില്‍ സ്വന്തം മാതാവിനോട് ഒരല്പം വെള്ളമെടുത്ത് തരാന്‍ പറഞ്ഞാല്‍ അതും ശിര്‍ക്കാകില്ലേ എന്ന മറുചോദ്യം വരേ മാത്രമേ അതിനൊക്കെ ആയുസ്സുള്ളൂ...See More

    • Aneesudheen Ch
      9 minutes ago · · 1 personLoading...

      ‎"ഇമാം ഖുര്‍തുബി മഹാന്‍ തന്നെ,പക്ഷെ അടിമത്തം എന്ന അര്‍ഥം സ്വീകാര്യമല്ല,നിരുപാധികമായ അനുസരണം അല്ലാഹുവിനു മാത്രം എന്ന അര്‍ത്ഥവും ഇബാദത്തിന് നല്‍കിക്കൂടാ...അത് പ്രവാചകന് അവകാശപ്പെട്ടതാണെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിക്കുന്നു.ഇബാദത്ത് അല്ലാഹുവ...ിനു മാത്രം അവകാശപ്പെട്ടതാണ്താനും.അപ്പോള്‍ ഈ അര്‍ഥം അവിടെ പറ്റുകയില്ല.അല്ലാഹുവിനു മാത്രം അവകാശപ്പെട്ട 'ആരാധന'മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ...മറിച്ചു ആര് വാദിച്ചാലും ശഹാദത് കലിമയെ വികലമാക്കലാണ് ഫലം.ഇവിടെ റഷീദ് രിളായും റഷീദ് കുട്ടംപൂരും എന്നെ സംബന്ധിച്ചിടത്തോളം സമമാണ് (സല്‍സബീല്‍ 1998 നവമ്പര്‍ )"See More

    • Jamal Thandantharayil
      5 minutes ago ·

      ഉമർ മൌലവി എഴുതിയതിലെ തെറ്റ് ചൂണ്ടിക്കാണിക്കുക: അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്താൽ ശീർക്കാണ്. ഇബാദത്തിനു അനുസരണം എന്നും അടിമത്വം എന്നും അർത്ഥം വെച്ചാൽ അല്ലാഹുവിനല്ലാതെ അടിമത്വം ഉണ്ടായാൽ അത് ശിർക്കാണെന്ന് വരും. അല്ലാഹുവിനല്ലാതെ അനുസരണം ഉണ്ടായാ...ൽ അത് ശിർക്കാണെന്ന് വരും. ഇനി ഉമർ മൌലവിയുടെ വാക്കുകൾ : “അപ്പോള്‍ ഈ അര്‍ഥം അവിടെ പറ്റുകയില്ല.അല്ലാഹുവിനു മാത്രം അവകാശപ്പെട്ട 'ആരാധന'മാത്രമേ അവിടെ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ...മറിച്ചു ആര് വാദിച്ചാലും ശഹാദത് കലിമയെ വികലമാക്കലാണ് ഫലം.ഇവിടെ റഷീദ് രിളായും റഷീദ് കുട്ടംപൂരും എന്നെ സംബന്ധിച്ചിടത്തോളം സമമാണ്. “ഇനി മറുപടി പറയുക!See More

    • Jamal Thandantharayil
      about a minute ago ·

      Aneesudheen Ch
      ജമാല്‍ സാഹിബ് അതെങ്ങനെയാണ് താങ്കള്‍ അങ്ങനെ വിശദീകരിക്ക...ുന്നത്....നിരുപാധികം എന്നാല്‍ ആഗ്രഹിക്കാതെ,പ്രതീക്ഷിക്കാതെ എന്നൊക്കെയാണ് എന്നാരാ പറഞ്ഞത്...നിരുപാധികം എന്നാല്‍ ഉപാധികള്‍ വെക്കാതെ....അതായത് നാം അല്ലാഹുവിനെ അനുസരിക്കാന്‍... ഒരു ഉപാധിയും വെക്കുന്നില്ല...നീ അത് ചെയ്തു തന്നാലെ ഞങ്ങള്‍ അനുസരിക്കൂ എന്ന് ഒരടിമയും പറയുന്നില്ല>> ഇനി ഞാൻ മേലെ എഴുതിയതും കൂടി വായിച്ച് ഉത്തരം പറയുക: ഉദാ: ഒരു ഭ്രാന്തൻ. അയാൾക്ക് ബോധമില്ല. ആർ എന്തു പറഞ്ഞാലും അയാൾ അനുസരിക്കും(ഒരു ഉപാധിയുമില്ലാതെ). അയാൾക്ക് അതിനുള്ള കഴിവും വിവരവുമേയുള്ളൂ. അതേ അയാളോട് നമസ്കരിക്കാൻ പറഞ്ഞാൽ അതും ചെയ്യും. നീ അത് ചെയ്തു തന്നാലേ ഞങ്ങൾ അനുസരിക്കൂ എന്ന് ആ ഭ്രാന്തൻ പറയുന്നില്ല. എന്നാൽ അത് ഇബാദത്താകുമോ?മനസ്സാന്നിദ്ധ്യമില്ലാത്ത യാന്ത്രികമായ പ്രവർത്തനങ്ങൾ (റോബോട്ട് ചെയ്യുന്ന പോലെ) ഇബാദത്ത് ആകുമോ?See More
  • Sayoob Vadakke Chanat ജമാല്‍ സാഹിബ് എങ്ങോട്ടാ ഈ പോക്ക്..? മനസ്സാനിധ്യം ഇല്ലാത്തവനും ഭ്രാന്തനും ഒക്കെ മാര്‍ഗനിര്‍ദേശം നല്‍കാന്‍ വേണ്ടി അല്ല പ്രവാചകന്‍ വന്നത്.. ബുദ്ധിയും വിവേജന ശേഷിയും ഉള്ള മനുഷ്യ ജിന്നുകള്‍ക്ക് മാര്‍ഗ ദര്‍ശനം നല്കാന്‍ ആണ്.
    23 minutes ago ·

  • Aneesudheen Ch ‎>>>മനസ്സാന്നിദ്ധ്യമില്ലാത്ത യാന്ത്രികമായ പ്രവർത്തനങ്ങൾ (റോബോട്ട് ചെയ്യുന്ന പോലെ) ഇബാദത്ത് ആകുമോ?>>>ജമാല്‍ സാഹിബ് താങ്കളുടെ ഈ വാക്കില്‍ തന്നെ അതിനുള്ള മറുപടിയുണ്ട്.... :)
    22 minutes ago ·

  • Jamal Thandantharayil
    16 minutes ago ·

    Sayoob Vadakke Chanat ജമാല്‍ സാഹിബ് എങ്ങോട്ടാ ഈ പോക്ക്..? മനസ്സാനിധ്യം ഇല്ലാത്തവനും ഭ്രാന്തനും ഒക്കെ മാര്‍ഗനിര്‍ദേശം നല്‍കാന്‍ വേണ്ടി അല്ല പ്രവാചകന്‍ വന്നത്.. ബുദ്ധിയും വിവേജന ശേഷിയും ഉള്ള മനുഷ്യ ജിന്നുകള്‍ക്ക് മാര്‍ഗ ദര്‍ശനം നല്കാന്‍ ആണ്.>...> പേടിക്കേണ്ട സയൂബ്: നാം നിരുപാധികമായ അനുസരണമായാൽ മാത്രം മതിയോ അത് ഇബാദത്താകാൻ എന്നാണ് ചർച്ച ചെയ്യുന്നത്. എന്റെ അറിവിൽ പ്രവാചകൻ (സ) പഠിപ്പിച്ചതു പോലെ (അദ്ദു ആഉ ഹുവൽ ഇബാദ - പ്രാർത്ഥന അതു തന്നെയാണു ആരാധന) ഏതു കർമ്മത്തൊടൊപ്പവും പടച്ചവന്റെ ത്യപ്തിക്ക് വേണ്ടിയുള്ള ഒരു തേട്ടം ഉണ്ടാകണം അത് ആരാധനയാകണമെങ്കിൽ. അതു കൊണ്ടാണ് യാന്ത്രികമായ നമസ്ക്കാരം ഇബാദത്താവില്ല എന്ന് പറയുന്നത്.See More

  • Jamal Thandantharayil പ്രാർത്ഥന വിശ്വാസത്തിലധിഷ്ഠിതമാണ്. പ്രാർത്ഥനയോടെയുള്ള അനുസരണം, പ്രാർഥനയോടെയുള്ള അടിമത്വം ഇതൊക്കയാണു ഇബാദത്താകുന്നത്.
    13 minutes ago ·

  • Mohamed Manjeri عاقل ഉം بالع ഉം ആയ ആളാവുക എന്നതാണ് (പ്രായപൂർത്തിയും ബുദ്ധിയും ഉള്ള) ശരീഅത്ത് ബാധകമാവാനുള്ള മിനിമം ഉപാധി എന്നു പോലും അറിയാത്ത ആളുകളോടാണല്ലോ പടച്ചോനെ ഈ തർക്കിച്ചുകൊണ്ടിരിക്കുന്നത്...
    12 minutes ago ·

  • Mohamed Manjeri രാവിലെ പറഞ്ഞു :<<<എന്നാൽ ഒരാൾ അല്ലാഹുവിന്റെ നിയമം എനിക്കാവശ്യമില്ല, ഇത് അനുവദിച്ച പുരോഹിതന്റെയോ മറ്റോ നിയമം മതി എന്ന് തീരുമാനിച്ചാൽ അത് അല്ലാഹുവിനു പകരം അയാളെ റബ്ബാക്കലായി.>>> ഇപ്പോൾ പറയുന്നു <<<പ്രാർത്ഥന വിശ്വാസത്തിലധിഷ്ഠിതമാണ്. പ്രാർത്ഥനയോടെയുള്ള അനുസരണം, പ്രാർഥനയോടെയുള്ള അടിമത്വം ഇതൊക്കയാണു ഇബാദത്താകുന്നത്.
    10 minutes ago ·

  • Jamal Thandantharayil
    5 minutes ago ·

    ഇബാദത്തിന്റെ അർത്ഥവും ശരി അത്ത് ബാധകമാകാനുള്ള മിനിമം ഉപാധിയും ബന്ധിപ്പിക്കാൻ എന്താണ് കാരണം മുഹമ്മദ് മഞ്ചേരി സാഹിബേ? എനിക്ക് അറിവ് കുറവാണ്. എന്നാൽ തെളിവിന്റെ അടീസ്ഥാനത്തിൽ താങ്കൾക്ക് താങ്കളുടെ വാദം വിശദീകരിക്കാവുന്നതാണ്. ഇബാദത്തിനു മുജാഹിദുക...ൾ കൊടുക്കുന്ന അർത്ഥം ‘ആരാധന’ എന്നാണ്. ജമാ‍ാത്തുകാർ വാദിക്കുന്നത് അനുസരണം എന്നും. ഇപ്പോൾ നിരു പാധിക അനുസരണം ഇബാദത്തിനർത്ഥമാക്കാമോ എന്നാണ് വാദിച്ചു കൊണ്ടിരിക്കുന്നത്. അതിന്നിടയിൽ ശരീ അത്ത് ബാധകമാക്കാനുള്ള് പ്രായം എന്തിനാ കൊണ്ടുവരുന്നത്? നിരുപാധിക അനുസരണമായാൽ മതി ഇബാദത്താവാൻ എങ്കിൽ ഉപാധിയില്ലാതെ അനുസരിക്കുന്ന ഭ്രാന്തന്റെ അനുസരണവും ഇബാദത്താവും. എന്നാൽ പ്രാർത്ഥിക്കാനുള്ള മനസ്സാന്നിദ്ധ്യം കൂടി ഘടകമാണെങ്കിൽ പിന്നെങ്ങിനെ നിങ്ങൾ ഇബാദത്തിനങ്ങിനെ അർഥം കൊടുക്കും?See More

  • Jamal Thandantharayil
    2 minutes ago ·

    Mohamed Manjeri രാവിലെ പറഞ്ഞു :<<<എന്നാൽ ഒരാൾ അല്ലാഹുവിന്റെ നിയമം എനിക്കാവശ്യമില്ല, ഇത് അനുവദിച്ച പുരോഹിതന്റെയോ മറ്റോ നിയമം മതി എന്ന് തീരുമാനിച്ചാൽ അത് അല്ലാഹുവിനു പകരം അയാളെ റബ്ബാക്കലായി.>>> ഇപ്പോൾ പറയുന്നു <<<പ്രാർത്ഥന വിശ്വാസത്തിലധിഷ്ഠിത...മാണ്. പ്രാർത്ഥനയോടെയുള്ള അനുസരണം, പ്രാർഥനയോടെയുള്ള അടിമത്വം ഇതൊക്കയാണു ഇബാദത്താകുന്നത്. >> താങ്കൾ എഴുതുന്നതിനു മുൻപ് എന്താണെഴുതുന്നത് എന്ന് ശ്രദ്ധിച്ചാൽ നല്ലതാണ്! ഒന്ന് റബ്ബാക്കലാണ്. മറ്റേത് ഇലാഹാക്കലും. റുബൂബിയ്യത്തിലെ ശിർക്കും ഉലൂഹിയ്യത്തിലെ ശിർക്കും. ഇനി അസ്മാഉ വസ്സിഫാത്തിലെ ശിർക്കും ഉണ്ട്!See More


  • Sayoob Vadakke Chanat വിവേചന സ്വാതന്ത്ര്യം ഇല്ലാത്ത എല്ലാരും അല്ലാഹുവിനെ തന്നെ ആണ് ആരാധിക്കുന്നത്. അവ ഒക്കെയും മുസ്ലിംകളും ആണ്.. അല്ലെ..? അങ്ങനെ ആണ് ഞാന്‍ പഠിച്ചത്.. മനുഷ്യന്‍ ജിന്ന് അല്ലാത്ത സര്‍വ ചരാചരങ്ങളും മുസ്ലിംകള്‍ ആണ്. മനുഷ്യനും പ്രകൃത്യാ മുസ്ലിം തന്നെ.
    18 minutes ago ·

  • Jamal Thandantharayil എന്നാൽ മനുഷ്യ വർഗ്ഗത്തേയും ജിന്ന് വർഗ്ഗത്തേയും അല്ലാഹുവിനെ ആരാധിക്കാനാണ് അല്ലാഹു സ്യഷ്ടിച്ചത്. അല്ലേ? മറ്റുള്ളവയെയോ? അല്ലാഹു അ അ്ലം. എനിക്കാ വിഷയത്തിൽ കൂടുതൽ അറിവില്ല. പഠിക്കാമല്ലോ? സയൂബിനറിയാമെങ്കിൽ പറയുക. അല്ലാഹു ഒന്നിനെയും വെറുതെ സ്യഷ്ടിച്ചിട്ടില്ലല്ലോ?
    12 minutes ago ·

  • Sayoob Vadakke Chanat മറ്റെല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ചത് മനുഷ്യന്(ജിന്നിനും..?) വേണ്ടി അല്ലെ..?
    8 minutes ago ·

  • Jamal Thandantharayil ‎[2:29]
    അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ---- അതെ
    5 minutes ago ·

  • Jamal Thandantharayil എന്നാൽ സർവ ചരാചരങ്ങളും അല്ലാഹുവിനെ പ്രകീർത്തിക്കുന്നു എന്നത് എങ്ങിനെയാണ് മനസ്സിലാക്കുക എന്നെനിക്കറിയില്ല. അത് അല്ലാഹുവിന്നറിയാം എന്ന് മാത്രം എഴുതി നിറുത്തുന്നു.

  • No comments:

    Post a Comment