Wednesday, June 1, 2011

പ്രത്യയ ശാസ്ത്രം, സ്റ്റേറ്റ്, പദ്ധതി

Abdul Samad
മുസ്ലിം ലോകം കണ്ട ഏറ്റവു വലിയ ദുരന്തങ്ങളിലോന്നു ദീനും ദുനിയാവും തമ്മില്‍ വഴിപിരിഞ്ഞതാണ്, പള്ളികള്‍ ആയിരുന്നു പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ പര്ളിമെന്റുകള്‍, ചരിത്രത്തില്‍ എവിടെയോ ഒരിക്കല്‍ ഒരു കൊട്ടാരം പൊന്തി വന്നു, അന്ന് തുടങ്ങിയതാണ് ഈ ദുരന്തം. പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ എഴുന്നെട്ടുനില്‍ക്കേണ്ട അവസ്ഥയെക്കാള്‍ മിഴിവുള്ളതായി ഇഹലോകത്തെ ജീവിതം, മതം ഭൂമിയെ ഉപേക്ഷിച്ചു ആകാശത്തെ കാര്യങ്ങള്‍ മാത്രം പറഞ്ഞു. ഇന്നും അങ്ങിനെ തന്നെ, മതം ഒരു പരാജിതന്റെ റോളില്‍ പതുങ്ങി ജീവിക്കുന്നു, ഇസ്ലാം മനുഷ്യനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തും പ്രയോജനപ്പെടനം, അവിടെ മാറേണ്ടത് നമ്മുടെ കാഴ്ചപ്പാടാണ്, പള്ളിയിലെ ഹൌളില്‍ വെള്ളമില്ലാതായാല്‍ നമുക്കുണ്ടാവുന്ന മനോവിഷമം നാട്ടില്‍ രാഷ്ട്രീയകക്ഷികള്‍ അരാചകത്വം കാണിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നില്ല, പാവപ്പെട്ടവന്‍ വികസനത്തിന്റെ പേരില്‍ കുടിയിരക്കപ്പെടുമ്പോള്‍, നമ്മുടെ കുടിനീരില്‍ വിഷം കലക്കുംപോള്‍ അവിടെ നമുക്ക് ഇസ്ലാം വഴികാനിക്കുന്നില്ലെന്കില്‍ ആ ഇസ്ലാം തീര്‍ത്തും ഉപയോഗ ശൂന്യമാണ്,

    • Sajeer Mohammed ചുരുക്കി പറഞ്ഞാല്‍ ദുനിയാവാണ് ജമാതിന്റെ പ്രശ്നം.
      8 hours ago ·
    • Abdul Samad അത് വായനയുടെ പ്രശ്നം
      8 hours ago · · 2 peopleLoading...
    • Aneesudheen Ch
      ‎"ജീവിതത്തെ പുല്ലോളം വിലവെക്കാത്ത മരണ പദ്ധതിയാണ് ഇസ്ലാം"(സല്‍സബീല്‍ പു:2,ലക്കം:10)


      "ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ അവന്‍ ഏതെല്ലാം മാര്‍ഗങ്ങളില്‍കൂടി നടക്കണമോ അതെല്ലാം ആ മതം വ്യക്തമാക്കുന്നുണ്ട്" (അല്‍ മനാര്‍ :പുസ്തകം:1,ലക്കം:3)

      ...
      ഇതില്‍ ഏതാണ് ശരിയെന്ന് എന്റെ മുജാഹിദ് സുഹ്രുത്തുക്കള്‍ വ്യക്തമാക്കുമോ....?
      See More
      5 hours ago · · 1 personLoading...
    • Jamal Thandantharayil
      Aneesudheen Ch

      "ജീവിതത്തെ പുല്ലോളം വിലവെക്കാത്ത മരണ പദ്ധതിയാണ് ഇസ്ലാം"(സല്‍സബീല്‍ പു:2,ലക്കം:10)


      ...


      "ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ അവന്‍ ഏതെല്ലാം മാര്‍ഗങ്ങളില്‍കൂടി നടക്കണമോ അതെല്ലാം ആ മതം വ്യക്തമാക്കുന്നുണ്ട്" (അല്‍ മനാര്‍ :പുസ്തകം:1,ലക്കം:3)



      ...

      ഇതില്‍ ഏതാണ് ശരിയെന്ന് എന്റെ മുജാഹിദ് സുഹ്രുത്തുക്കള്‍ വ്യക്തമാക്കുമോ....?>> ആദ്യത്തേത് മരണമടഞ്ഞ ഉമർ മൌലവി സാഹിബിന്റെ വാക്കുകളാണെന്ന് കരുതുന്നു. ഉത്തമവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ശരിയുമാണ്. നബി(സ) യുടെ അടുക്കൽ നിന്ന് കാരക്ക കഴിച്ചു കൊണ്ടിരിക്കെ ശഹാദത്തിനെയും അതു വഴി സ്വർഗത്തെയും ആഗ്രഹിച്ചുകൊണ്ട് കാരക്ക വലിച്ചെറിഞ്ഞ് , അതു തിന്നു തീരുന്ന സമയം പോലും സ്വർഗത്തിനും തനിക്കുമിടയിൽ വേണ്ടെന്ന് പറഞ്ഞ് യുദ്ധത്തിലേക്ക് പോയി രക്തസാക്ഷിത്വം വരിച്ച സഹാബിവര്യന്മാർ തങ്ങളുടെ ഇഹലോകത്തെക്കാൾ പരലോകത്തിനാണ് പ്രാധാന്യം കൊടുത്തത്.

      രണ്ടാമത് പറഞ്ഞത് ഇസ്ലാം സമ്പൂർണ്ണമാണെന്നതിനെ കാണിക്കുന്നു. എല്ലാ ജീവിതരംഗങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാം പക്ഷെ ഇഹത്തിലും പരത്തിലും നന്മ കാംക്ഷിക്കുവാനും അതിനു വേണ്ടി പ്രാർത്ഥിക്കാനും പഠിപ്പിക്കുന്നു.

      എന്നാൽ മുൻ കടന്നവർ മുൻ കടന്നവർ തന്നെ! [3:133]

      നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. >>

      നാട്ടിൽ ഒരു പാവപ്പെട്ടവനെ ഒരു ഗുണ്ട മർദ്ദിക്കുന്നത് കണ്ടാൽ അത് കൈ കൊണ്ടും നാവുകൊണ്ടും തടയാം. അതിനിടെ നാം കൊല്ലപ്പെട്ടാൽ നമുക്ക് രക്തസാക്ഷിത്വം കിട്ടും. ആ ർ എസ് എസുകാർ മുസ്ലിംകളെ ആക്രമിക്കാൻ വരുമ്പോൾ അതിനെ പ്രതിരോധിക്കാവുന്നതാണ്. ആ പ്രതിരോധത്തിനിടയിൽ കൊല്ലപ്പെട്ടാൽ നമുക്ക് രക്തസാക്ഷിത്വമാണ്. എന്നാൽ ദുർബലരായ ആളുകൾക്ക് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും പിന്നീട് നിയമനടപടികൾ സ്വീകരിക്കാനും ശ്രമിക്കാവുന്നതാണ്. വിശ്വാസത്തിന്റെ ഏറ്റവും ദുർബലമായ അവസ്ഥ തെറ്റിനോട് വെറുപ്പിൽ അകന്നിരിക്കലാണല്ലോ?

      ‘ഇതല്ലാതെ മരണത്തെ പുല്ലോളം വിലവെക്കാത്ത ജീവിതപദ്ധതിയാണ് ഇസ്ലാം“ എന്ന് ജമാ അത്തെ ഇസ്ലാമി പറയുമോ?
      See More
      about an hour ago ·
    • Aneesudheen Ch
      ജമാല്‍ സാഹിബ്...അസ്സലാവുന്നുണ്ട് ഈ ഞാണിന്മേല്‍ കളി....ഇസ്ലാം എന്നാല്‍ മനുഷ്യന്റെ മുഴു ജീവിതത്തെയും സമഗ്രമായി ഉള്‍കൊള്ളുന്ന ജീവിത പദ്ധതിയാണെന്ന് ജമാഅത്ത് പറഞ്ഞസമയത്താണ് അതിനെ പരിഹസിച്ച് കൊണ്ട് ഉമര്‍ മൗലവി ഇസ്ലാം ഒരു മരണ പദ്ധതിയാണെന്ന് പ്രഖ്യ...ാപിച്ചത്...സമഗ്രമെന്നതിന് അഗ്രങ്ങള്‍ സമമായത് എന്ന അര്‍ത്ഥം നല്‍കിനോക്കി സ്വയം പരിഹാസരാവാന്‍ മിനക്കെട്ടതും ആരും മറന്നിട്ടുണ്ടാവില്ല.ഇസ്ലാം ഒരു ജീവിത പദ്ധതിയാണെന്ന ജമാഅത്ത് വാദം ജമാല്‍ സാഹിബ് സൂചിപ്പിച്ച ശഹാദത്തും,മരണവും,സ്വര്‍ഗവുമായൊന്നും ബന്ധമില്ലാത്ത കേവലം ഭൗതിക ചിന്തയാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ...? എതാര്‍ത്ഥത്തില്‍ 'ജീവിത പദ്ധതി' എന്ന പ്രയോഗം അതിനെയൊന്നും നിരാകരിക്കുകയല്ല ശക്തിപ്പെടുത്തുകയാണ് എന്നതാണ് സത്യം.അഥവാ മനുഷ്യ സമൂഹത്തിന് ഏറ്റവും ഉചിതമായ പ്രത്യയ ശാസ്ത്രം ഇസ്ലാമാണെന്നും അവന്റെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളേയും അത് ചൂഴ്ന്ന് നില്‍ക്കുന്നുവെന്നും മനുഷ്യ ജീവിതവുമായിബന്ധപ്പെട്ട് ഏത് പ്രശ്നങ്ങള്‍ക്കും ഇസ്ലാമില്‍ പരിഹാരമുണ്ട് എന്നും ജമാഅത്ത് അതിനെ വിശദീകരിച്ചപ്പോള്‍ ദീനിനെയും ദുനിയാവിനേയും രണ്ടായികണ്ട് 'അന്‍‌തും അ‌അ്‌ലമു ബി ഉമൂരി ദുനിയാക്കും' എന്ന ഹദീസും വിശദീകരിച്ച് നടന്ന മുജാഹിദുകാര്‍ക്ക് ജമാഅത്തിന്റെ ഈ വാദത്തെ ഖണ്ഡിക്കല്‍ ഒരാവശ്യമായിരുന്നു...എന്നാല്‍ ദീന്‍ സമ്പൂര്‍ണ്ണവും സമഗ്രവുമാണെന്ന് തിരിച്ചറിഞ്ഞ അഭിനവ മുജാഹിദുകാര്‍ ഇനി അത് തിരിച്ച് വിശദീകരിക്കേണ്ട ഗതികേടിലാണ് വന്ന് പെട്ടിട്ടുള്ളത് എന്നത് പരസ്യമായ രഹ്സ്യമാണ്.See More
      about an hour ago ·
    • Jamal Thandantharayil
      Aneesudheen Ch
      ജമാല്‍ സാഹിബ്...അസ്സലാവുന്നുണ്ട് ഈ ഞാണിന്മേല്‍ കളി....ഇസ്ലാം എന്നാല്‍ മനുഷ്യന്റെ മുഴു ജീവിതത്തെയും സമഗ്രമായി ഉള്‍കൊള്ളുന്ന ജീവിത പദ്ധതിയാണെന്ന് ജമാഅത്ത് പറഞ്ഞസമയത്താണ് അതിനെ പരിഹസിച്ച് കൊണ്ട് ഉമര്‍ മൗലവി ഇസ്ലാം ഒരു മരണ പദ്ധതിയ...ാണെന്ന് പ്രഖ്യ...ാപിച്ചത്>> ഉമർ മൌലവി സാഹിബ് ചെയ്തത് വളരെ നന്നായി എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇസ്ലാം എന്നാൽ മനുഷ്യന്റെ ജീവിതത്തേയും മരണത്തേയും മരണാനന്തരജീവിതത്തെയും കുറിച്ച് മാർഗദർശനം നൽകുന്ന അല്ലാഹുവിന്റെ മതമായിരിക്കേ അതിനെ കേവലം ഒരു ജീവിത പദ്ധതിയാക്കി തരം താഴ്ത്തിയ ജമാ അത്ത് ഇതിൽ കൂടുതൽ പരിഹാസം അർഹിക്കുന്നു. ജീവിത പദ്ധതികൾ മുന്നോട്ട് വെക്കാനും മറ്റും ഇവിടെ ഭൌതികസംഘടനകൾ തന്നെ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർത്ഥമതസംഘടന ജീവിതത്തൊടൊപ്പമോ അതിലധികമോ ആയി മരണത്തെയും മരണാനന്തജീവിതത്തെയും പ്രധാനമായിക്കാണണം!See More
      55 minutes ago ·
    • Aneesudheen Ch
      ‎>>>>ഉമർ മൌലവി സാഹിബ് ചെയ്തത് വളരെ നന്നായി എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇസ്ലാം എന്നാൽ മനുഷ്യന്റെ ജീവിതത്തേയും മരണത്തേയും മരണാനന്തരജീവിതത്തെയും കുറിച്ച് മാർഗദർശനം നൽകുന്ന അല്ലാഹുവിന്റെ മതമായിരിക്കേ അതിനെ കേവലം ഒരു ജീവിത പദ്ധതിയാക്കി തരം താഴ്ത...്തിയ ജമാ അത്ത് ഇതിൽ കൂടുതൽ പരിഹാസം അർഹിക്കുന്നു.>>>>ഇസ്ലാം ഒരു ജീവിത പദ്ധതിയാണെന്ന ജമാഅത്ത് വാദം ജമാല്‍ സാഹിബ് സൂചിപ്പിച്ച ശഹാദത്തും,മരണവും,സ്വര്‍ഗവുമായൊന്നും ബന്ധമില്ലാത്ത കേവലം ഭൗതിക ചിന്തയാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ...? എതാര്‍ത്ഥത്തില്‍ 'ജീവിത പദ്ധതി' എന്ന പ്രയോഗം അതിനെയൊന്നും നിരാകരിക്കുകയല്ല ശക്തിപ്പെടുത്തുകയാണ് എന്നതാണ് സത്യം.അഥവാ മനുഷ്യ സമൂഹത്തിന് ഏറ്റവും ഉചിതമായ പ്രത്യയ ശാസ്ത്രം ഇസ്ലാമാണെന്നും അവന്റെ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളേയും അത് ചൂഴ്ന്ന് നില്‍ക്കുന്നുവെന്നും മനുഷ്യ ജീവിതവുമായിബന്ധപ്പെട്ട് ഏത് പ്രശ്നങ്ങള്‍ക്കും ഇസ്ലാമില്‍ പരിഹാരമുണ്ട് എന്നും ജമാഅത്ത് അതിനെ വിശദീകരിച്ചപ്പോള്‍ ദീനിനെയും ദുനിയാവിനേയും രണ്ടായികണ്ട് 'അന്‍‌തും അ‌അ്‌ലമു ബി ഉമൂരി ദുനിയാക്കും' എന്ന ഹദീസും വിശദീകരിച്ച് നടന്ന മുജാഹിദുകാര്‍ക്ക് ജമാഅത്തിന്റെ ഈ വാദത്തെ ഖണ്ഡിക്കല്‍ ഒരാവശ്യമായിരുന്നു.See More
      52 minutes ago ·
    • Jamal Thandantharayil എതാര്‍ത്ഥത്തില്‍ 'ജീവിത പദ്ധതി' എന്ന പ്രയോഗം അതിനെയൊന്നും നിരാകരിക്കുകയല്ല ശക്തിപ്പെടുത്തുകയാണ് എന്നതാണ് സത്യം>> ഇസ്ലാമിനെ മതം, മാർഗദർശനം എന്നൊക്കെ വിശേഷിപ്പിക്കുന്നതിനു പകരം സ്റ്റേറ്റ്, പദ്ധതി, പ്രത്യയ ശാസ്ത്രം എന്നൊക്കെ ഇസ്ലാമിനെ വിശേഷിപ്പിക്കാൻ ജമാ അത്തിനെ പ്രേരിപ്പിച്ചതെന്താണ്. ഖുർ ആനിലും ഹദീസിലും ഇസ്ലാം സ്റ്റേറ്റ് ആണെന്നോ, പദ്ധതിയാണെന്നോ, പ്രത്യയ ശാസ്ത്രമാണെന്നോ പറഞ്ഞിട്ടുണ്ടോ?
      47 minutes ago ·
    • Jamal Thandantharayil ‎'അന്‍‌തും അ‌അ്‌ലമു ബി ഉമൂരി ദുനിയാക്കും' എന്ന ഹദീസും വിശദീകരിച്ച് നടന്ന മുജാഹിദുകാര്‍ക്ക് ജമാഅത്തിന്റെ ഈ വാദത്തെ ഖണ്ഡിക്കല്‍ ഒരാവശ്യമായിരുന്നു.>> മുജാഹിദുകൾ ഹദീസ് വിശദീകരിക്കാൻ പാടില്ലേ? ഈ ഹദീസിനെക്കുറിച്ച് എന്താണ് താങ്കളൂടെ അഭിപ്രായം?
      45 minutes ago ·
    • Riyas Abdulsalam ‎//ഖുർ ആനിലും ഹദീസിലും ഇസ്ലാം സ്റ്റേറ്റ് ആണെന്നോ, പദ്ധതിയാണെന്നോ, പ്രത്യയ ശാസ്ത്രമാണെന്നോ പറഞ്ഞിട്ടുണ്ടോ?//

      "സ്റ്റേറ്റ് ","ജീവിത പദ്ധതി" എന്നിവ ഏതു അറബി വാക്ക് ഉപയോഗിച്ചാണ്‌ ഖുര്‍ആനിലും ഹദീസിലും കൈകാര്യം ചെയ്തിട്ടുള്ളത് എന്നാണ്‌ നിങള്‍ മനസ്സിലാക്കുന്നത്?
      അതോ അങിനെയൊരു സംഭവത്തെ ഇസ്‌ലാം കണ്ടിട്റ്റില്ലെന്നാണോ വാദം !!!!
      40 minutes ago ·
    • Riyas Abdulsalam ഇസ്‌ലാമിനെ ഒരാള്‍ തന്റെ ജീവിതപദ്ധതിയോ പ്രത്യയ ശാസ്ത്രമോ ആയ് സ്വീകരിക്കുന്നുവെങ്കില്, മറ്റേതൊരു പ്രത്യയശാസ്ത്രത്തേക്കാളും അവനെയും അവന്റെ സമൂഹത്തേയും ഭൌതികമായുംപാരത്രികമായും വിജയയത്തിലേക്ക് എത്തിക്കും എന്നൊരാള്‍ വിശ്വസിക്കുകയും അതിനുവെണ്ടി പണിയെടുക്കുകയും ചെയ്താല്‍ അത് മുജാഹിദ് നിയമനുസരിച്ച് പൊറുക്കനാവാത്ത തെറ്റാണോ?
      32 minutes ago ·
    • Jamal Thandantharayil
      ‎[2:38]
      നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.... >> അല്ലാഹു ഇസ്ലാം ദീനിനെ തന്റെ മാർഗദർശനമായാണ് പറഞ്ഞിരിക്കുന്നത്. ദീൻ, ഹുദാ എന്നീ വാക്കുകളിൽ അത് ധാരാളം ഉപയോഗിച്ചിരിക്കുന്നു. [3:19]
      തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു. >> എന്നാൽ പ്രത്യയ ശാസ്ത്രം, സ്റ്റേറ്റ്, പദ്ധതി എന്നൊക്കെ ഉപയോഗിക്കുന്നതിന്റെ യുക്തി അതുപയോഗിക്കുന്നവരാണ് പറയേണ്ടത്.!
      See More
      18 minutes ago ·
    • Jamal Thandantharayil പ്രത്യയശാസ്ത്രം എന്ന പദം തന്നെ ആശയക്കുഴപ്പം സ്യഷ്ടിക്കുന്നതാണ്. ശാസ്ത്രം എന്ന പദം ഈ ഭൌതിക ലോകത്തെ സംബന്ധിച്ച് ഉപയോഗിക്കുന്ന പദമാണ്. അത് പദാർത്ഥത്തിന്റെ സ്വഭാവത്തെ ക്കുറിച്ചുള്ള പഠനത്തെയും അങ്ങിനെ ലഭ്യമായിട്ടുള്ള അറിവിനെയും കുറിച്ച് വ്യക്തമാക്കുന്നു. എന്നാൽ മതം ശാസ്ത്രത്തെ മാത്രം അടിത്തറയാക്കിയിട്ടുള്ള മാർഗദർശനമല്ല. അദ്യശ്യനായ അല്ലാഹുവിലുള്ള വിശ്വാസമാണ് അതിന്റെ അടിത്തറ തന്നെ!
      14 minutes ago ·

No comments:

Post a Comment