Saturday, June 4, 2011

ഇസ്ലാം ഒരു ജീവിത പദ്ധതി?

Abdul Samad
ഇസ്ലാം ഒരു ജീവിത പദ്ധതി എന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് മുജാഹിടുകാര്‍ക്കിങ്ങിനെ കലി വരുന്നത്, ഇസ്ലാം അങ്ങിനെ അല്ല എന്നുണ്ടോ? പള്ളിയുടെ പുറത്തു അള്ളാഹു നിസ്സഹായനാണ് എന്ന് മുജാഹിദുകള്‍ പറയുന്നുണ്ടോ?. മുജാഹിദ്‌ വിശ്വാസപ്രകാരം ഇസ്ലാം എന്തിനെല്ലാം കൊള്ളാം?. പ്രവാചക ജീവിതത്തില്‍ നാം മാതൃക സ്വീകരിക്കെണ്ടാത്ത ഏതെല്ലാം മേഘലകള്‍ ഉണ്ട്


    • Najm Zaman എണ്റ്റെ സമദ്‌ ബായ്‌.. ജീവിത പദ്ധതി എന്ന്‌ പറഞ്ഞ്‌ അല്ലാഹുവിണ്റ്റെ ദീനിനെ ഇങ്ങനെ തരം തഴ്ത്തരുത്‌.. പ്ളീസ്‌......................
      2 hours ago ·

    • Jamal Thandantharayil
      ഇത് നേരത്തെ ചർച്ച ചെയ്യപ്പെട്ടതാണ്! അതു കൊണ്ട് കോപ്പി പേസ്റ്റ് ചെയ്യാം! .............. Aneesudheen Ch

      "ജീവിതത്തെ പുല്ലോളം വിലവെക്കാത്ത മരണ പദ്ധതിയാണ് ഇസ്ലാം"(സല്‍സബീല്‍ പു:2,ലക്കം:10)

      "ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ അവന്‍ ഏതെല്ലാം മാര്‍ഗങ്ങളില്‍കൂടി നടക്കണമോ അതെല്ലാം ആ മതം വ്യക്തമാക്കുന്നുണ്ട്" (അല്‍ മനാര്‍ :പുസ്തകം:1,ലക്കം:3)

      ...

      ഇതില്‍ ഏതാണ് ശരിയെന്ന് എന്റെ മുജാഹിദ് സുഹ്രുത്തുക്കള്‍ വ്യക്തമാക്കുമോ....?>> ആദ്യത്തേത് മരണമടഞ്ഞ ഉമർ മൌലവി സാഹിബിന്റെ വാക്കുകളാണെന്ന് കരുതുന്നു. ഉത്തമവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ശരിയുമാണ്. നബി(സ) യുടെ അടുക്കൽ നിന്ന് കാരക്ക കഴിച്ചു കൊണ്ടിരിക്കെ ശഹാദത്തിനെയും അതു വഴി സ്വർഗത്തെയും ആഗ്രഹിച്ചുകൊണ്ട് കാരക്ക വലിച്ചെറിഞ്ഞ് , അതു തിന്നു തീരുന്ന സമയം പോലും സ്വർഗത്തിനും തനിക്കുമിടയിൽ വേണ്ടെന്ന് പറഞ്ഞ് യുദ്ധത്തിലേക്ക് പോയി രക്തസാക്ഷിത്വം വരിച്ച സഹാബിവര്യന്മാർ തങ്ങളുടെ ഇഹലോകത്തെക്കാൾ പരലോകത്തിനാണ് പ്രാധാന്യം കൊടുത്തത്.

      രണ്ടാമത് പറഞ്ഞത് ഇസ്ലാം സമ്പൂർണ്ണമാണെന്നതിനെ കാണിക്കുന്നു. എല്ലാ ജീവിതരംഗങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാം പക്ഷെ ഇഹത്തിലും പരത്തിലും നന്മ കാംക്ഷിക്കുവാനും അതിനു വേണ്ടി പ്രാർത്ഥിക്കാനും പഠിപ്പിക്കുന്നു.

      എന്നാൽ മുൻ കടന്നവർ മുൻ കടന്നവർ തന്നെ! [3:133]

      നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. >>

      നാട്ടിൽ ഒരു പാവപ്പെട്ടവനെ ഒരു ഗുണ്ട മർദ്ദിക്കുന്നത് കണ്ടാൽ അത് കൈ കൊണ്ടും നാവുകൊണ്ടും തടയാം. അതിനിടെ നാം കൊല്ലപ്പെട്ടാൽ നമുക്ക് രക്തസാക്ഷിത്വം കിട്ടും. ആ ർ എസ് എസുകാർ മുസ്ലിംകളെ ആക്രമിക്കാൻ വരുമ്പോൾ അതിനെ പ്രതിരോധിക്കാവുന്നതാണ്. ആ പ്രതിരോധത്തിനിടയിൽ കൊല്ലപ്പെട്ടാൽ നമുക്ക് രക്തസാക്ഷിത്വമാണ്. എന്നാൽ ദുർബലരായ ആളുകൾക്ക് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും പിന്നീട് നിയമനടപടികൾ സ്വീകരിക്കാനും ശ്രമിക്കാവുന്നതാണ്. വിശ്വാസത്തിന്റെ ഏറ്റവും ദുർബലമായ അവസ്ഥ തെറ്റിനോട് വെറുപ്പിൽ അകന്നിരിക്കലാണല്ലോ?

      ‘ഇതല്ലാതെ മരണത്തെ പുല്ലോളം വിലവെക്കാത്ത ജീവിതപദ്ധതിയാണ് ഇസ്ലാം“ എന്ന് ജമാ അത്തെ ഇസ്ലാമി പറയുമോ?

      2 hours ago · · 1 person

    • Jamal Thandantharayil
      Aneesudheen Ch
      ജമാല്‍ സാഹിബ്...അസ്സലാവുന്നുണ്ട് ഈ ഞാണിന്മേല്‍ കളി....ഇസ്ലാം എന്നാല്‍ മനുഷ്യന്റെ മുഴു ജീവിതത്തെയും സമഗ്രമായി ഉള്‍കൊള്ളുന്ന ജീവിത പദ്ധതിയാണെന്ന് ജമാഅത്ത് പറഞ്ഞസമയത്താണ് അതിനെ പരിഹസിച്ച് കൊണ്ട് ഉമര്‍ മൗലവി ഇസ്ലാം ഒരു മരണ പദ്ധതിയാണെന്ന് പ്രഖ്യ...ാപിച്ചത്>> ഉമർ മൌലവി സാഹിബ് ചെയ്തത് വളരെ നന്നായി എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇസ്ലാം എന്നാൽ മനുഷ്യന്റെ ജീവിതത്തേയും മരണത്തേയും മരണാനന്തരജീവിതത്തെയും കുറിച്ച് മാർഗദർശനം നൽകുന്ന അല്ലാഹുവിന്റെ മതമായിരിക്കേ അതിനെ കേവലം ഒരു ജീവിത പദ്ധതിയാക്കി തരം താഴ്ത്തിയ ജമാ അത്ത് ഇതിൽ കൂടുതൽ പരിഹാസം അർഹിക്കുന്നു. ജീവിത പദ്ധതികൾ മുന്നോട്ട് വെക്കാനും മറ്റും ഇവിടെ ഭൌതികസംഘടനകൾ തന്നെ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർത്ഥമതസംഘടന ജീവിതത്തൊടൊപ്പമോ അതിലധികമോ ആയി മരണത്തെയും മരണാനന്തജീവിതത്തെയും പ്രധാനമായിക്കാണണം!

      2 hours ago · · 1 person

    • Jamal Thandantharayil
      ‎[2:38]
      നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. >> അല്ലാഹു ഇസ്ലാം ദീനിനെ തന്റെ മാർഗദർശനമായാണ് പറഞ്ഞിരിക്കുന്നത്. ദീൻ, ഹുദാ എന്നീ വാക്കുകളിൽ അത് ധാരാളം ഉപയോഗിച്ചിരിക്കുന്നു. [3:19]
      തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു. >> ഇവിടെ മതം, മാർഗ ദർശനം എന്നൊക്കെ ദീനിനെ വിശേഷിപ്പിച്ചിരിക്കുന്നു. ദീനിനെ ഗുണകാംക്ഷയായി റസൂൽ(സ) പഠിപ്പിച്ചിട്ടുണ്ട് എന്നാൽ പ്രത്യയ ശാസ്ത്രം, സ്റ്റേറ്റ്, പദ്ധതി എന്നൊക്കെ ഉപയോഗിക്കുന്നതിന്റെ യുക്തി അതുപയോഗിക്കുന്നവരാണ് പറയേണ്ടത്.!

      about an hour ago · · 1 person

    • Ajims Saidukudy മി. ജമാല്‍. താങ്കള്‍ സൂചിപ്പിച്ച ഖുറാന്‍ ആയത്തില്‍ എവിടെയാണ് അല്ലാഹു മനുഷ്യന് മരണാനന്തരം മാര്‍ഗദര്‍ശനം നല്‍കുന്നതായി പറഞ്ഞിട്ടുള്ളത്? ss
      about an hour ago ·

    • Najm Zaman ഇസ്‌ലാമിനെ മരണപദ്ധതി എന്ന് വിളിക്കുന്നതില്‍ വല്ല തെറ്റും ഉണ്ടോ
      about an hour ago ·

    • Jamal Thandantharayil മരണാനന്തരം മാർഗദർശനം നൽകും എന്ന വാദ എനിക്കില്ലല്ലോ സഹോദരാ! താങ്കൾ എങ്ങിനെയാണതു മനസ്സിലാക്കിയത്? മരണത്തോടെ കാര്യങ്ങൾ തീരുമാനിക്കപ്പെടുമെന്നും ജീവിതം എന്ന പരീക്ഷണം നേരിടാനുള്ള മാർഗദർശനമാണ് ഇസ്ലാം എന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മരണ ശേഷം മാർഗദർശനം നടത്തുമെന്ന് ഞാൻ എവിടെയെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ ഞാൻ തിരുത്താം! ഞാൻ അറിഞ്ഞു കൊണ്ട് അങ്ങിനെ എഴുതിയിട്ടില്ല!
      about an hour ago · · 1 person

    • Ajims Saidukudy തെറ്റുണ്ട്. കാരണം, ദീന്‍ എന്നത് ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കുമ്പോള്‍ പ്രായോഗികമാക്കേണ്ട മാര്‍ഗ ദര്‍ശനം ആണ്. മരിച്ച ശേഷം ദീന്‍ പ്രവര്‍ത്തികമാക്കിയിട്ടു (?) എന്തിനു, പശ്ചാത്തപിച്ചിട്ട് പോലും ഒരു കാര്യവുമില്ലെന്ന് ഖുര്‍ ആന്‍ തന്നെയാണ് നമ്മെ പടിപ്പികുന്നത്.
      about an hour ago ·

    • Jamal Thandantharayil
      ഇസ്ലാമിനെ മരണപദ്ധതി എന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ഉമർ മൌലവി സാഹിബ് ജമാ അത്തുകാർക്ക് മറുപടി ആയി എഴുതിയതാണെന്ന് മേലെ ജമാ അത്തുകാർ തന്നെ സമ്മതിക്കുന്നുണ്ട്. മരണപദ്ധതി എന്ന് വിളിക്കുന്നതിലെ തെറ്റ് എന്താണെന്ന് എനിക്കറിയില്ല. അല്ലാഹുവും റസൂലും പഠിപ്പിച്ചതു തന്നെ സ്വീകാര്യമായതു കൊണ്ടും അതു തന്നെ ആശയം വിശദമാക്കുന്നതു കൊണ്ടും ഉമർ മൌലവി പറഞ്ഞതു എന്നതു കൊണ്ട് മരണപദ്ധതി കൊണ്ട് നടക്കേണ്ട ആവശ്യവുമില്ല. മുജാഹിദ് പ്രസ്ഥാനം മരണപദ്ധതിയായി ഇസ്ലാമിനെ പരിചയപ്പെടുത്താറില്ല!

      about an hour ago · · 1 person

    • Ajims Saidukudy തെറ്റുണ്ട്. കാരണം, ദീന്‍ എന്നത് ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കുമ്പോള്‍ പ്രായോഗികമാക്കേണ്ട മാര്‍ഗ ദര്‍ശനം ആണ്. മരിച്ച ശേഷം ദീന്‍ പ്രവര്‍ത്തികമാക്കിയിട്ടു (?) എന്തിനു, പശ്ചാത്തപിച്ചിട്ട് പോലും ഒരു കാര്യവുമില്ലെന്ന് ഖുര്‍ ആന്‍ തന്നെയാണ് നമ്മെ പടിപ്പികുന്നത്.ss
      about an hour ago ·

    • Jamal Thandantharayil ‎@ അജിംസ്: Jamal Thandantharayil മരണാനന്തരം മാർഗദർശനം നൽകും എന്ന വാദ എനിക്കില്ലല്ലോ സഹോദരാ! താങ്കൾ എങ്ങിനെയാണതു മനസ്സിലാക്കിയത്? ...6 minutes ago · Like
      about an hour ago ·

    • Ajims Saidukudy തെറ്റുണ്ട്. കാരണം, ദീന്‍ എന്നത് ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കുമ്പോള്‍ പ്രായോഗികമാക്കേണ്ട മാര്‍ഗ ദര്‍ശനം ആണ്. മരിച്ച ശേഷം ദീന്‍ പ്രവര്‍ത്തികമാക്കിയിട്ടു (?) എന്തിനു, പശ്ചാത്തപിച്ചിട്ട് പോലും ഒരു കാര്യവുമില്ലെന്ന് ഖുര്‍ ആന്‍ തന്നെയാണ് നമ്മെ പടിപ്പികുന്നത്.sss

      C

      about an hour ago · · 1 person

    • Jamal Thandantharayil സഹോദരൻ അജിംസ്: ഇസ്ലാം മരണാനന്തരമുള്ള മാർഗദർശനമാണെന്ന് ആരു പറഞ്ഞു?
      about an hour ago ·

    • Ajims Saidukudy
      ഇസ്ലാം എന്നാൽ മനുഷ്യന്റെ ജീവിതത്തേയും മരണത്തേയും മരണാനന്തരജീവിതത്തെയും കുറിച്ച് മാർഗദർശനം നൽകുന്ന അല്ലാഹുവിന്റെ മതമായിരിക്കേ അതിനെ കേവലം ഒരു ജീവിത പദ്ധതിയാക്കി തരം താഴ്ത്തിയ ജമാ അത്ത് ഇതിൽ കൂടുതൽ പരിഹാസം അർഹിക്കുന്നു
      ==========================================
      ദീന്‍ എന്നാല്‍ ജീവിത പദ്ധതി എന്ന് തര്‍ജുമ അല്ലെങ്കില്‍ ഭാഷാന്തരീകരണം ചെയ്തത് തെറ്റായി എന്നാണു വാദമെങ്കില്‍ അതിനു സമാനമായ അല്ലെങ്കില്‍ ദീന്‍ എന്ന പദത്തിന്റെ കൃത്യമായ അര്‍ഥം ദ്യോതിപ്പിക്കുന്ന ഒരു പദം കൊണ്ട് വരണമായിരുന്നു. പകരം, ഉമര്‍ മൌലവി ചെയ്തത് ദീന്‍ എന്നാല്‍ ജീവിത പദ്ധതി അല്ല, മരിച്ചു മരണ പദ്ധതി ആണ് എന്ന് വാദിക്കുകയാണ് ചെയ്തത്. മുകളില്‍ താങ്കള്‍ പറഞ്ഞ വാക്യത്തില്‍, തെട്ടുധരിപ്പിക്കാന്‍ ശ്രമിക്കുന്നത്, ജീവിത പദ്ധതി എന്നാല്‍ മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് യാതൊരു മാര്‍ഗ നിര്‍ദേശവും നല്‍കാത്ത ഒന്ന് എന്ന് ജമ'അത് വാദിച്ചു എന്നാണു. ജമ'അതിന്റെ ശത്രുക്കള്‍ പോലും അങ്ങനെ വാടിക്കില്ല എന്നിരിക്കെ ഉമര്‍ മൌലവിയുടെ പത തന്നെയാണ് താങ്കള്‍ പിന്തുടരുന്നത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ss

      about an hour ago ·

    • Jamal Thandantharayil
      താങ്കൾ വല്ലാതെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. ഞാൻ വിശദീകരിക്കാം. വിശ്വാസിയായി, സ്വർഗാവകാശിയായി, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നവനായി മരിക്കാനുള്ള പദ്ധതിയാണ് എന്ന രീതിയിലാണ് മരണപദ്ധതി എന്ന് വിവക്ഷിച്ചത്. അതിന്നു വേണ്ടി ഒരു പക്ഷേ ജീവിതം നരകതുല്യമായെന്ന് വരും. മർദ്ദനങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും ക്ഷമയോടെ നേരീടേണ്ടിവന്നേക്കും. ഒരു പാട് ഭൌതികസുഖങ്ങൾ വേണ്ടെന്ന് വെക്കേണ്ടി വന്നേക്കാം. എന്നാൽ ഒരാൾ അല്ലാഹുവിന്റെ മാർഗദർശനം പിൻപറ്റി ജീവിച്ചാൽ സുഖമായി ജീവിക്കാൻ സാധിച്ചില്ലെങ്കിലും വിശ്വാസിയുടെ മരണം മരിക്കാം എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. വിശ്വാസിയായി മരിച്ചവൻ സ്വർഗാവകാശിയായിരിക്കും. അതാണ് ആത്യന്തികമായി നമ്മുടെ ലക്ഷ്യം! ഇനി ഉമർ മൌലവി സാഹിബ് പറഞ്ഞതിനെക്കുറിച്ച്. അദ്ദേഹം ജമാ അത്തിന്റെ വാദത്തെ ഖണ്ഡിച്ചതാണ്. എന്നാൽ മുജാഹിദുകൾ ദീൻ മരണപദ്ധതിയാണെന്ന് പറഞ്ഞു നടക്കാറീല്ല. അത് മതമാണ്, മാർഗദർശനമാണ് എന്നുതന്നെയാണ് പറയാറുള്ളത്. അതു തന്നെയാണ് ശരിയായ രീതിയും!

      about an hour ago · · 1 person

    • Jamal Thandantharayil ‎[3:185]

      ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.

      about an hour ago · · 1 person

    • Ajims Saidukudy
      വിശ്വാസിയായി മരിക്കാനുള്ള പദ്ധതി എന്നാ അര്‍ത്ഥത്തില്‍ അല്ല മരണ പദ്ധതി വിശദീകരിക്കപ്പെട്ടത്‌. മനുഷ്യന്‍, ജീവിതത്തില്‍ സകല മേഘലകളിലും പിന്‍ പറ്റേണ്ട മാര്‍ഗ ദര്‍ശനമാണ് ഇസ്ലാം എന്ന ജമ'അത്ത് വാദത്തെ ഘണ്ടിക്കനാണ് ഉമര്‍ മൌലവി ഇസ്ലാമിനെ മരണ പദ്ധതി ആക്കിയത്. എന്നിട്ട് അദ്ദേഹം ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് സ്ഥാപിക്കാന്‍ വെനിദ് ഒരു ചോദ്യം കൂടി ചോദിച്ചു. " മീന്‍ വാങ്ങാന്‍ ആരെങ്കിലും ജ്വല്ലറിയില്‍ പോകുമോ? " ഉമര്‍ മൌലവിയില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാം ഒരു സമഗ്ര ജീവിത പധാതി ആണ് എന്ന വാദം കേരളത്തിലെ മുജാഹിടുകല്‍ക്കുന്ടെങ്കില്‍ അത് തുറന്നു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ജമ'അത്തും മുജാഹിടും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു. ബാക്കിയുള്ളതെല്ലാം വളരെ നിസാര അഭിപ്രായ വ്യത്യാസങ്ങള്‍ ആണ്. ss

      55 minutes ago ·

    • Ajims Saidukudy ദീന്‍ എന്നാല്‍ മതം എന്നോ മത ദര്‍ശനം എന്നോ തര്‍ജമ ചെയ്യാമോ? അങ്ങനെ ചെയ്‌താല്‍ അത് സൂക്ഷ്മമാണോ? ദീന്‍ എന്ന പദത്തിന്റെ ശരിയായ വിവക്ഷ മതം എന്നാണോ? ss
      54 minutes ago ·

    • Jamal Thandantharayil
      Ajims Saidukudy
      വിശ്വാസിയായി മരിക്കാനുള്ള പദ്ധതി എന്നാ അര്‍ത്ഥത്തില്‍ അല്ല മരണ പദ്ധതി വിശദീകരിക്കപ്പെട്ടത്‌. മനുഷ്യന്‍, ജീവിതത്തില്‍ സകല മേഘലകളിലും പിന്‍ പറ്റേണ്ട മാര്‍ഗ ദര്‍ശനമാണ് ഇസ്ലാം എന്ന ജമ'അത്ത് വാദത്തെ ഘണ്ടിക്കനാണ് ഉമര്‍ മൌലവി ഇസ്ലാമിനെ മരണ പദ്ധതി ആക്കിയത്.>> ഇതാണ് വാദി പ്രതിയാവുക എന്ന് പറഞ്ഞാൽ..... ഇസ്ലാമിനെ അല്ലാഹു ഖുർ ആനിൽ വിശേഷിപ്പിച്ച പോലെ മാർഗദർശനം എന്ന് പറയണമെന്നും സ്റ്റേറ്റ്, ജീവിതപദ്ധതി, പ്രത്യയശാസ്ത്രം എന്ന് ജമാ അത്തുകാർ വിളിക്കുന്നതിനുള്ള അടിസ്ഥാനം വ്യക്തമാക്കണമെന്നുമാണ് ഞാൻ വാദിക്കുന്നത്. മുകളിലെ പോസ്റ്റും കമ്മെന്റ്സും സഹോദരൻ ഒന്നു കൂടി വായിക്കുക.....

      19 minutes ago · · 1 person

    • Jamal Thandantharayil
      Ajims Saidukudy ദീന്‍ എന്നാല്‍ മതം എന്നോ മത ദര്‍ശനം എന്നോ തര്‍ജമ ചെയ്യാമോ? അങ്ങനെ ചെയ്‌താല്‍ അത് സൂക്ഷ്മമാണോ? ദീന്‍ എന്ന പദത്തിന്റെ ശരിയായ വിവക്ഷ മതം എന്നാണോ? >>ദീൻ എന്നാൽ മതം എന്നാണ് ശരിയായ തർജ്ജമ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഹിന്ദുമതം, ക്രിസ്തുമതം...തുടങ്ങിയവ മനുഷ്യനിർമിത മതങ്ങളാകുമ്പോൾ ഇസ്ലാം യഥാർത്ഥമതമാകുന്നു. എന്താണ് മതം എന്നതിനുള്ള ഉത്തരമാണ് അത് ദൈവിക മാർഗദർശനമാണെന്നുള്ള ഉത്തരം. ആ അർത്ഥത്തിൽ ഇസ്ലാം മാത്രമാണ് ദൈവികമാർഗദർശനം! മറ്റെല്ലാം അതിൽ നിന്ന് തെറ്റിപ്പോയതോ മൻഷ്യരാൽ നിർമ്മിക്കപ്പെട്ടതോ ആണ്!

      14 minutes ago ·

    • Ajims Saidukudy
      താങ്കള്‍ വാദിച്ച കാര്യമല്ല ഞാന്‍ എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചത് സഹോദര.. ഉമര്‍ മൌലവിയുടെതാണ്. അതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രയം, (അതായതു, ഇസ്ലാം ജീവിതത്തിന്റെ സകല മേഘലകളും ഉള്‍ക്കൊള്ളുന്ന, അല്ലെങ്കില്‍, മുഴുവന്‍ മേഘലകളിലും മാര്‍ഗ ദര്‍ശനം നല്‍കുന്ന ഒന്നാണ് എന്ന വാദം ) മുജാഹിടുകല്‍ക്കുണ്ടോ എന്നതാണ് ചോദ്യം. ഇതിനു മറുപടി പറയാതെ, താങ്കള്‍, സ്റ്റേറ്റ് , പ്രത്യയ ശാസ്ത്രം, ജീവിത പദ്ധതി എന്നിങ്ങനെ ദീനിനെ വിശേഷിപ്പിച്ചതിന്റെ ന്യായീകരനമാണ് ചോദിക്കുന്നത്. ഞാന്‍ മുകളില്‍ ചോദിക്കുന്ന ചോദ്യം ഒരു വട്ടം കൂടി ആവര്‍ത്തിക്കുന്നു.
      സ്റ്റേറ്റ്, പ്രത്യയ ശാസ്ത്രം, ജീവിത പദ്ധതി എന്നിവ കൊണ്ട് താങ്കള്‍, അല്ലെങ്കില്‍ മുജാഹിദ് പ്രസ്ഥാനം എന്താണ് മനസ്സിലാക്കിയത്‌ എന്ന് വിശദീകരിച്ചാല്‍ എന്റെ ജോലി എളുപ്പമായി. കാരണം, മതേതര മേഘലയില്‍ നിന്ന് ജമ'അത്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും ഇപ്പര്‍നാജഎ കാര്യങ്ങള്‍ എന്താണ് എന്ന് മനസ്സിലായിട്ടുണ്ട്. അത് മനസ്സിലാകാത്തത് ഈ ഭൂമി മലയാളത്തില്‍ മുജാഹിടുകാര്‍ മാത്രമാണ്. അത് കൊണ്ടാണ് ചോദിക്കുന്നത്. ss

      14 minutes ago ·

    • Ajims Saidukudy
      താങ്കള്‍ വാദിച്ച കാര്യമല്ല ഞാന്‍ എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചത് സഹോദര.. ഉമര്‍ മൌലവിയുടെതാണ്. അതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രയം, (അതായതു, ഇസ്ലാം ജീവിതത്തിന്റെ സകല മേഘലകളും ഉള്‍ക്കൊള്ളുന്ന, അല്ലെങ്കില്‍, മുഴുവന്‍ മേഘലകളിലും മാര്‍ഗ ദര്‍ശനം നല്‍കുന്ന ഒന്നാണ് എന്ന വാദം ) മുജാഹിടുകല്‍ക്കുണ്ടോ എന്നതാണ് ചോദ്യം. ഇതിനു മറുപടി പറയാതെ, താങ്കള്‍, സ്റ്റേറ്റ് , പ്രത്യയ ശാസ്ത്രം, ജീവിത പദ്ധതി എന്നിങ്ങനെ ദീനിനെ വിശേഷിപ്പിച്ചതിന്റെ ന്യായീകരനമാണ് ചോദിക്കുന്നത്. ഞാന്‍ മുകളില്‍ ചോദിക്കുന്ന ചോദ്യം ഒരു വട്ടം കൂടി ആവര്‍ത്തിക്കുന്നു.
      സ്റ്റേറ്റ്, പ്രത്യയ ശാസ്ത്രം, ജീവിത പദ്ധതി എന്നിവ കൊണ്ട് താങ്കള്‍, അല്ലെങ്കില്‍ മുജാഹിദ് പ്രസ്ഥാനം എന്താണ് മനസ്സിലാക്കിയത്‌ എന്ന് വിശദീകരിച്ചാല്‍ എന്റെ ജോലി എളുപ്പമായി. കാരണം, മതേതര മേഘലയില്‍ നിന്ന് ജമ'അത്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും ഇപ്പര്‍നാജഎ കാര്യങ്ങള്‍ എന്താണ് എന്ന് മനസ്സിലായിട്ടുണ്ട്. അത് മനസ്സിലാകാത്തത് ഈ ഭൂമി മലയാളത്തില്‍ മുജാഹിടുകാര്‍ മാത്രമാണ്. അത് കൊണ്ടാണ് ചോദിക്കുന്നത്. ss

      12 minutes ago ·

    • Ajims Saidukudy
      എന്താണ് മതം എന്നതിനുള്ള ഉത്തരമാണ് അത് ദൈവിക മാർഗദർശനമാണെന്നുള്ള ഉത്തരം. ആ അർത്ഥത്തിൽ ഇസ്ലാം മാത്രമാണ് ദൈവികമാർഗദർശനം! മറ്റെല്ലാം അതിൽ നിന്ന് തെറ്റിപ്പോയതോ മൻഷ്യരാൽ നിർമ്മിക്കപ്പെട്ടതോ ആണ്!
      ==========================================
      മതം ദൈവിക മാര്‍ഗദര്‍ശനം ആണ് എങ്കില്‍, ദൈവിക മാര്‍ഗദര്‍ശനം യഥാര്‍ഥവും കൃത്രിമവും എന്ന് വേര്‍തിരിക്കാന്‍ കഴിയുമോ? ഇസ്ലാം മതമാണ്‌ എന്ന് വരുത്തി തീര്‍ക്കുന്നത് പാശ്ചാത്യന്‍ മതെതരത്വത്തെയും മനുഷ്യ നിര്‍മിത മതങ്ങളെയും മാത്രമേ സഹായിക്കൂ. ss

      10 minutes ago ·

    • Jamal Thandantharayil താങ്കൾ എന്തൊക്കെയോ ഉദ്ദേശിക്കുന്നു. ഈ പോസ്റ്റ് വായിക്കുക. അതിലെ കമ്മന്റ്സും. അതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തുക.
      8 minutes ago ·

    • Jamal Thandantharayil Ajims Saidukudy ഇതിനു മറുപടി പറയാതെ, താങ്കള്‍, സ്റ്റേറ്റ് , പ്രത്യയ ശാസ്ത്രം, ജീവിത പദ്ധതി എന്നിങ്ങനെ ദീനിനെ വിശേഷിപ്പിച്ചതിന്റെ ന്യായീകരനമാണ് ചോദിക്കുന്നത്>> ഇതൊന്നും മുജാഹിദുകളുടെ വാദമല്ല. ജമാ അത്തുകാരാണ് ഇസ്ലാമിനെ ഇങ്ങിനെയൊക്കെ വിശേഷിപ്പിക്കുന്നത്. അതു കൊണ്ടാണ് പറയുന്നത്, താങ്കൾ മുഴുവൻ വായിച്ച് മറുപടി എഴുതുക
      7 minutes ago ·

    • Ajims Saidukudy ക്ഷമിക്കണം സോദരാ. എനിക്ക് ആള് തെറ്റി. s
      6 minutes ago ·
      • Najm Zaman ഇസ്‌ലാം മരണ പദ്ധതിയാണെങ്കില്‍.. പിന്നെ ജീവിത പദ്ധതിയും കൂടി ആയിരിക്കില്ലേ... ഇന്ന സ്വലാത്തീ.. വനുസുകീ.. വമഹ്‌യായ വമമാത്തീ..... ലില്ലാഹി റബ്ബില്‍ ആലമീന്‍...
        42 minutes ago ·
      • Jamal Thandantharayil
        ‎[2:120]

        യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [67:2]

        നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. [3:185]

        ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. ========================================= ഇസ്ലാം അല്ലാഹുവിന്റെ മാർഗദർശനമാണ്. ജീവിതവും മരണവും അല്ലാഹുവിന്റെ പരീക്ഷണവും. ആരാണീ പരീക്ഷണത്തിൽ ഈ മാർഗദർശനത്തിന്റെ അടീസ്ഥാനത്തിൽ വിജയിക്കുന്നത് അവൻ സ്വർഗാവകാശിയായിരിക്കും! മറ്റുള്ളവർ നരകാവകാശിക
        32 minutes ago ·
      • Najm Zaman ജീവിതമാകുന്ന പരീക്ഷണത്തില്‍ എന്തെങ്കിലും മാറ്റി നിര്‍ത്താന്‍ സാധിക്കുന്ന കാര്യങ്ങളുണ്ടോ... അങ്ങിനെ എന്തെങ്കിലും മാറ്റി നിര്‍ത്തപ്പെട്ടാല്‍ ജീവിതം പരീക്ഷണമാണെന്ന് പറയുന്നതില്‍ അസാംഗത്യമില്ലേ...
        23 minutes ago ·
      • Jamal Thandantharayil താങ്കൾ കാര്യം പറയുക. എന്താണ് താങ്കളുടെ വാദം?
        21 minutes ago ·
      • Riyas Abdulsalam അല്ലാഹു താഅല മാത്രമെ യജമാനനായി ഉള്ളൂ എന്നു മനസ്സിലാക്കുകയും അവനിലെക്ക് തന്റെ ജീവിതത്തെ തിരിക്കുന്നതില്‍ സമധാനം കണ്ടെത്തുകയും ചെയ്യുന്ന ആര്‍ക്കും ഇസ്‌ലാമിനെ ജീവിത പദ്ധതിയായി പരിചയപ്പെടുത്തുമ്പോള്‍ ഭയവും കലിയും തോന്നേണ്ട കാര്യമില്ല.

        നമ്മുടെ സുഹൃത്ത് ജമാല്‍ അടക്കമുള്ള മുജാഹിദുകാര്‍ തങള്‍ക്ക് മനസ്സിലവത്ത കാര്യങളില്‍ അഭിപ്രായം പറയുകയോ, മറ്റാര്‍ക്കോ വേണ്ടി അടിമപ്പണിയെടുക്കുകയോ ആണ്‌.
        10 minutes ago ·
      • Jamal Thandantharayil ഇബാദത്ത്, അടിമത്വം, അനുസരണ എന്നീ പദങ്ങൾ താങ്കൾ ഇനിയും പഠിക്കുക. അല്ലാഹുവിനു മാത്രം കൊടുക്കാൻ നിർബന്ധിതമായ ഒന്നാണ് ഇബാദത്ത്. അടിമത്വവും അനുസരണവും അങ്ങിനെയല്ല. അത് താങ്കൾക്ക് മനസ്സിലാകാൻ മാത്രമുള്ള ചർച്ചകളൊക്കെ കഴിഞ്ഞു. ഇനിയും തമാശക്കളി തുടരുകയാണെങ്കിൽ അല്ലാഹുവിനെ ഭയപ്പെടുക എന്നാണ് എനിക്ക് ഓർമ്മിപ്പിക്കാനുള്ളത്. ഈ തമാശക്കളി ജമാ അത്തു കാരുടെ പൊതു സ്വഭാവമായി ഞാൻ മനസ്സിലാക്കുന്നു.
        5 minutes ago ·

No comments:

Post a Comment