Saturday, June 4, 2011

മുസ്ലിം ലീഗ് മുജാഹിധു

Hasanul Banna
ഫ്ലാഷ് ന്യൂസ്‌...
CR നീലകണ്ഠന്‍ ജമാഅത് "വിട്ടു" മുജാഹിദില്‍ ചേര്‍ന്നു..:)


  • 2 people like this.

    • Ummer Kanthirappully ഏതാണ് ഗ്രൂപ്പ്? മടവൂരോ , ഔധ്യോഗികമോ ?. മടവൂരാവാനെ തരമുള്ളൂ. കാരണം അവര്‍ക്കാണ് പ്രകൃതിയോടും മരത്തോടുമെല്ലാം കുറേക്കൂടി സ്നേഹം.!!.
      6 hours ago · · 1 person

    • Mishal Muneer http://xa.yimg.com/kq/groups/21009008/407229068/name/Nilavilakku%20Mujeeb.pdf e group prasident sthanathu ninnu ozhivakiya group
      6 hours ago · · 1 person

    • Riyas Abdulsalam Mishal Muneer,
      കെ എന്‍ എം സമസ്ത പോലുള്ളപുരോഹിത സംഘങളുടെ അളവുകോല്‍ വച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെ അളക്കാന്‍ ശ്രമിക്കല്ലെ സുഹൃത്തേ.

      5 hours ago · · 1 person

    • Mohamed Manjeri മയിയലമ്മ മരിച്ചു പോയി. ഇല്ലെങ്കിൽ........ !!! ..
      3 hours ago · · 3 people

    • Jamal Thandantharayil Riyas Abdulsalam Mishal Muneer,
      കെ എന്‍ എം സമസ്ത പോലുള്ളപുരോഹിത സംഘങളുടെ അളവുകോല്‍ വച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തെ അളക്കാന്‍ ശ്രമിക്കല്ലെ സുഹൃത്തേ.>> ഇസ്ലാമിക പ്രസ്ഥാനമല്ല! റിയാസേ, അതു പണ്ട്. ഇപ്പോൾ സാമൂഹ്യ പ്രസ്ഥാനം!! റിയാസ് അമീറ് പറഞ്ഞതിനെതിരെ പറഞ്ഞ് ജാഹിലിയ്യാ മരണം മരിക്കണ്ട....! ലിങ്ക് നോക്കുക... http://www.youtube.com/watch?v=HCY2ir-vC7U

      2 hours ago · · 1 person

    • Ajims Saidukudy ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുന്നത് കൊണ്ട് ഇസ്ലാം ഒരു സാമൂഹ്യ ദര്‍ശനം കൂടിയാണ്. ഇസ്ലാം സാമൂഹ്യ ദര്‍ശനം ആണെങ്കില്‍ ഇസ്ലാമിക പ്രസ്ഥാനം ഒരു സാമൂഹ്യ പ്രസ്ഥാനം ആണ്. ഇതൊക്കെ, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മനസ്സിലാക്കുന്ന കാര്യമായിട്ടും കേരളത്തിലെ മുജാഹിദുകള്‍ അജ്ഞത നടിക്കുകയോ കണ്ണടച്ച് ഇരുട്ടാക്കുകയോ ആണ് ചെയ്യുന്നത്. ss
      about an hour ago · · 1 person

    • Hasanul Banna ‎@ jamal... ഹറാമായ ഒരു കാര്യം എന്നും ഹറാം തന്നെയാണ്...
      ഇത് മുജാഹിദുകള്‍ അന്ഗീകരിക്കുന്നുണ്ടോ...?

      about an hour ago ·

    • Jamal Thandantharayil

      Ajims Saidukudy ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുന്നത് കൊണ്ട് ഇസ്ലാം ഒരു സാമൂഹ്യ ദര്‍ശനം കൂടിയാണ്. ഇസ്ലാം സാമൂഹ്യ ദര്‍ശനം ആണെങ്കില്‍ ഇസ്ലാമിക പ്രസ്ഥാനം ഒരു സാമൂഹ്യ പ്രസ്ഥാനം ആണ്. ഇതൊക്കെ, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മനസ്സിലാക്കുന്ന കാര്യമായിട്ടും കേരളത്തിലെ മുജാഹിദുകള്‍ അജ്ഞത നടിക്കുകയോ കണ്ണടച്ച് ഇരുട്ടാക്കുകയോ ആണ് ചെയ്യുന്നത്. ss>> താങ്കൾ മേലെ കൊടുത്ത ലിങ്ക് നോക്കുക. എന്നിട്ട് ആരിഫലി സാഹിബിനു ഇത് പറഞ്ഞു കൊടൂക്കുക! അമീറ് ചെയ്തതിനും കുറ്റം മുജാഹിദുകൾക്ക്!!

      42 minutes ago ·

    • Jamal Thandantharayil Hasanul Banna @ jamal... ഹറാമായ ഒരു കാര്യം എന്നും ഹറാം തന്നെയാണ്...
      ഇത് മുജാഹിദുകള്‍ അന്ഗീകരിക്കുന്നുണ്ടോ...?>> അംഗീകരിക്കുന്നു. ജമാ അത്തു കാരോ?

      41 minutes ago ·

    • Najm Zaman അംഗീകരിക്കാതിരിക്കാന്‍ എന്തെങ്കിലും ന്യായം ജമാഅത്തുകാര്‍ക്കുള്ളതായി തോന്നുന്നില്ല.
      18 minutes ago ·

    • Jamal Thandantharayil എന്നു വെച്ചാൽ ഹറാം എന്നും ഹറാം തന്നെ അല്ലേ?
      17 minutes ago ·

    • Najm Zaman yes.. why not
      16 minutes ago ·

    • Hasanul Banna

      ‎@ jamal..ജമാഅത് കാര്‍ അങ്ങിനെ അന്ഗീകരിക്കാത്തവര്‍ ആണ് എന്നല്ലേ നമ്മുടെ മൌലവി പറയുന്നത്.. അതവിടെ നിക്കട്ടെ.
      കമ്യൂണിസ് റ്റ് പാര്‍ട്ടികള്‍ മതനിരാസവും നിരീശ്വരത്വവും ശക്തമായി പുലര്‍ത്തിയിരുന്ന കാലത്താണ് ലീഗ് അവരുമായി അധികാരം പങ്കിട്ടത്.
      ഇപ്പോഴാകട്ടെ മാര്‍കിസ്റ്റ് പാര്‍ട്ടി യെ ശക്തമായി എതിര്‍ത്ത് കൊണ്ട് കോണ്‍ഗ്രെസ്സിനോടോപ്പവും... അന്ന് ഹറാം ഇന്ന് ഹലാല്‍...
      നിങ്ങളുടെ നിപാട് വെച്ച് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ...
      അന്നും ഇന്നും ലീഗിലുള്ള മുജാഹിദുകള്‍ ഹലാലും ഹറാമും മാറ്റി മറിച്ചില്ലേ...?
      ഇവര്കെതിരെ മുജാഹിധു പ്രസ്ഥാനത്തിന്റെ നിലപാടെന്താണ്‌...?
      ഹറാമും ഹലാലും മാറ്റി മാറിചവര്കെതിരെ മുജഹിധു പ്രസ്ഥാനം എന്ത് നിലപാടെടുത്തു..?

      16 minutes ago ·

    • Jamal Thandantharayil

      ‎``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
      മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി
      വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി
      കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌
      വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍
      അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3) ==================================== ഇടതു പക്ഷത്തിനു വോട്ട് കൊടുക്കലും തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയുടെ നടത്തിപ്പിൽ പങ്കെടുക്കലുമൊക്കെ എങ്ങിനെ ജമാ അത്തുകാർക്ക് ഹലാലായി?

      14 minutes ago ·

    • Hasanul Banna jamal ...????????
      13 minutes ago ·

    • Najm Zaman ഹസനുല്‍ ബന്നേ.. ഒന്ന് ക്ഷമീ..... ജമാല്‍ സാഹിബ്‌ എങ്ങോട്ടാണു വരുന്നതെന്ന് അറിഞ്ഞിട്ടു പോരെ.. തോക്കില്‍ കയറല്‍...
      12 minutes ago ·

    • Hasanul Banna ‎@ ജമാല്‍..
      അതോ രാഷ്ട്രീയ മുജാഹിധുകള്ക് ഹറാമും ഹലാലും മാറ്റി മറിക്കാന്‍ അനുവാദമുണ്ടോ..?

      11 minutes ago ·

    • Jamal Thandantharayil അനിസ്ലാമിക ഭരണത്തിൻ കീഴിൽ ജീവിക്കുന്നത് ഹറാമാണെന്ന് മുജാഹിദുകൾ പറഞ്ഞിട്ടില്ല.
      11 minutes ago ·

    • Jamal Thandantharayil അത് ജമാ അത്തിന്റെ വാദമാണ്! മുജാഹിദുകൾ ഈ വാദത്തിനെതിരെ അവരെ ബോധവൽക്കരിക്കുകയാണ് ചെയ്തിരുന്നത്. അത് പോലും മനസ്സിലായിട്ടില്ലേ?
      10 minutes ago ·

    • Ummer Kanthirappully ‎@ mohammed manjeri മയിലമ്മയെ വെറുതെ വിട്ടോളൂ . അവരുടെ റോള്‍ എന്താണന്നു തന്നെ ഇക്കൂട്ടര്‍ക്ക് അറിയില്ല. അതിനി ജമാഅത്തുകാര്‍ പഠിപ്പിച്ചു കൊടുത്തിട്ട് വേണ്ടി വരും. കൊക്കകോള എന്നൊരു സാദനം കേട്ടിട്ടുണ്ടോ ആവൊ?.
      8 minutes ago · · 1 person

    • Hasanul Banna ‎@ @ ജമാല്‍\
      എന്റെ ചോദ്യത്തിനു ഉത്തരം കിട്ടിയില്ല...

      8 minutes ago ·

    • Najm Zaman ഖബര്‍ സിയാറത്ത്‌ ഒരു കൂട്ടര്‍ ചെയ്യുമ്പോള്‍ ഇബാദത്തായിമാറുമ്പോള്‍.. മറ്റൊരു കൂട്ടരുടേത്‌ ശിര്‍ക്കായി മാറുന്നു...
      8 minutes ago ·

    • Hasanul Banna മുസ്ലിം ലീഗ് മുജാഹിധു സുഹുര്തുക്കളുടെ ഹറാം ഹലാല്‍ മാറ്റി മാറിക്കലിനെ ക്കുറിച്ചാണ് എന്റെ ചോദ്യം...?
      7 minutes ago ·

    • Jamal Thandantharayil ‎@ ഹസനുൽ ബന്ന: എന്തിനാണ് താങ്കൾ ലീഗിനെ കൂട്ടു പിടിക്കുന്നത്. മുജാഹിദുകളുടെ ആദർശത്തിൽ തെറ്റില്ലെന്ന് ബോധ്യപ്പെട്ടോ? ലീഗിന്റെ തെറ്റുകൾ മുജാഹിദുകളുടെ തലയിലിടാതെ മുജാഹിദുകളെ ആദർശപരമായി നേരിടാനാവില്ലെന്ന് മനസ്സിലായല്ലേ?
      a few seconds ago ·

    • Hasanul Banna അപ്പൊ താങ്കള്‍ പറയുന്നത് രാഷ്ട്രീയ മുജാഹിധുകള്ക് ഹറാം ഹലാല്‍ മാറ്റം എന്നാണോ...?
      about an hour ago ·

    • Jamal Thandantharayil എന്തൊക്കെയാണ് താങ്കൾ പറയുന്നത്?. വ്യക്തമാക്കൂ....!
      about an hour ago ·

    • Hasanul Banna
      onnode chodhikkam...കമ്യൂണിസ് റ്റ് പാര്‍ട്ടികള്‍ മതനിരാസവും നിരീശ്വരത്വവും ശക്തമായി പുലര്‍ത്തിയിരുന്ന കാലത്താണ് ലീഗ് അവരുമായി അധികാരം പങ്കിട്ടത്.
      ഇപ്പോഴാകട്ടെ മാര്‍കിസ്റ്റ് പാര്‍ട്ടി യെ ശക്തമായി എതിര്‍ത്ത് കൊണ്ട് കോണ്‍ഗ്രെസ്സിനോടോപ്പവും...ന്ന് ഹറാം ഇന്ന് ഹലാല്‍...
      നിങ്ങളുടെ നിപാട് വെച്ച് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ...
      അന്നും ഇന്നും ലീഗിലുള്ള മുജാഹിദുകള്‍ ഹലാലും ഹറാമും മാറ്റി മറിച്ചില്ലേ...?
      ഇവര്കെതിരെ മുജാഹിധു പ്രസ്ഥാനത്തിന്റെ നിലപാടെന്താണ്‌...?
      ഹറാമും ഹലാലും മാറ്റി മാറിചവര്കെതിരെ മുജഹിധു പ്രസ്ഥാനം എന്ത് നിലപാടെടുത്തു..?

      about an hour ago ·

    • Hasanul Banna
      ഇനി അസ്സല്‍ മുജാഹിധു പ്രസ്ഥാനത്തിന്റെ ഹറാം ഹലാല്‍ മാറ്റല്‍ താങ്കള്ക് കേള്കണോ...?
      ഒന്ന് വിശദമായി കേട്ടോളൂ...
      http://www.jihkerala.org/videos/index.php#
      മുജാഹിദ് വേദിയിലെ പ്രഭാഷണം-ശിഹാബുദ്ദീന് ഇബ്നു ഹംസ ഇമ്മാതിരി വീടിയോ ഇവിടെ പോസ്ടുന്നതിനു മുന്പ് അല്പം ചിന്തിച്ചാല്‍ ഇത്തരത്തില്‍ ഉരുണ്ടു കളിക്കേണ്ട ആവശ്യം ഉണ്ടാവില്ല..
      താങ്കള്‍ തന്നെ 2 റകഅത് നിസ്കരിച്ചു കൊണ്ട് ഒന്ന് ശാന്തമായി ചിന്തിച്ചു നോക്കൂ,.... അപ്പോള്‍ ഈ മൌലവിയുടെ ""അന്തക്കേട്‌" ബോധ്യപ്പെടും....
      സുന്നികളുടെ കാര്യം നമുക്ക് മനസ്സിലാക്കാം....പക്ഷെ, എങ്ങിനെയാണ് എന്റെ മുജാഹിധു സുഹുര്തുക്കള്‍ ഇത്തരം മൌലവിമാരുടെ ശറില്‍ വീണു പോകുന്നത് എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും
      അല്‍ഭുധപ്പെടാറുണ്ട്

      about an hour ago ·

    • Mohamed Manjeri
      <<<``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
      മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി
      വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി
      കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്...രസ്ഥാനങ്ങള്‍ക്ക്‌
      വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍
      അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3) ==================================== ഇടതു പക്ഷത്തിനു വോട്ട് കൊടുക്കലും തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയുടെ നടത്തിപ്പിൽ പങ്കെടുക്കലുമൊക്കെ എങ്ങിനെ ജമാ അത്തുകാർക്ക് ഹലാലായി?>>>..

      ജമാഅത്തുകാർ ഏതൊന്നിനെ ഹറാം എന്നു പറഞ്ഞുവോ അതു ഇന്നും എന്നും ഹറാമായിരിക്കും എന്നും, ഏതു അടിസ്ഥാനത്തിലാണ്‌ ജമാഅത്ത്‌ വോട്ടു ഇന്ത്യൻ രാഷ്ട്രീയത്തിൽ നേർക്കു നേരെ ഇടപെറ്റാൻ തുടങ്ങിയത്‌ എന്നും വ്യക്‌തമായ ന്യായങ്ങളോടെ ജമാൽ എന്ന സഹോദരനുമായി മുൻപ്‌ ഒരിക്കൽ ചർച്ച ചെയ്തതാണ്‌

      . ആ പറഞ്ഞ ന്യായങ്ങളെ നിഷേധിക്കാനോ മറുന്യായങ്ങൾ പറയാനോ പറ്റാതെ ഒടുവിൽ ജമാഅത്തിന്റേത്‌ അവസരവാദമാണെന്ന്‌ പറഞ്ഞ്‌ ഈറ തീർക്കുകയാണുണ്ടായത്‌

      ഒരു ആരോപണമുന്നയിച്ചാൽ ആ അരോപണത്തിനു കിട്ടുന്ന മറുപടിയിൽ ന്യായമായ വാദമാണ്‌ ഉള്ളതെങ്കിൽ അത്‌ അംഗീകരിക്കുക. അല്ലെങ്കിൽ മറുപടിയിൽ പറഞ്ഞ കാര്യം തെറ്റാണെങ്കിൽ അതു തെളിയിക്കുക എന്നതാണ്‌ സത്യസന്ധമായ സംവാദം. ഇക്കൂട്ടർ ജനങ്ങളെ വഴികേടിലാക്കാൻ ഒരിടത്തു നിന്നു മുങ്ങി വേറെ ഒരിടത്ത്‌ പൊങ്ങി നുണകൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

      about an hour ago · · 2 people

    • Mohamed Manjeri
      ഒരു ഉദാഹരണം

      ഇതിനൊ...ക്കെ ജമാ‌അത്ത് ആയിരം തവണ മറുപടി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൂടി പറയാം
      ഇന്ത്യയിലെ ഭരണകൂടം പടച്ചവന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. അതിനാൽ അതിനോട് ഉള്ള നിലപാട് താഴെകൊടുക്കുന്നു.

      സ്രഷ്ടാവിനെയോ സ്രഷ്ടാവിന്റെ പരമാധികാരത്തെയോ നിയമനിര്മാെണത്തിനുള്ള അല്ലാഹുവിന്റെ അനിഷേധ്യമായ അവകാശത്തെയോ അംഗീകരിക്കാത്ത ഭരണാധികാരിയോ ഭരണകൂടമോ ഏതായിരുന്നാലും അത് ത്വാഗൂത്ത് തന്നെ. ആ ഭരണകൂടം ദൈവവിരുദ്ധമായ നിയമങ്ങള്‍ നിര്മി്ക്കുകയും സുസ്ഥിര ധാര്മി ക-സദാചാരമൂല്യങ്ങളെ നിരാകരിക്കുകയും അഴിമതിയും അധാര്മിികതയും മുഖമുദ്രയാക്കുകയും യഥാര്ഥിവിശ്വാസികളുടെ അവകാശങ്ങള്‍ ധ്വംസിക്കുകയും ചെയ്യുമ്പോള്‍ കൂടുതല്‍ വിനാശകരമായ ത്വാഗൂത്ത് ആയിത്തീരുന്നു. ഇത്തരം ത്വാഗൂത്ത് വ്യവസ്ഥിതിയെ എതിര്ക്കുനകയും നിരാകരിക്കുകയുമാണ് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരുടെ ചുമതല. ഈ മൌലിക വീക്ഷണത്തില്‍ ജമാഅത്തെ ഇസ്ലാമി ഒരു വിട്ടുവീഴ്ചയും ഒരിക്കലും ചെയ്തിട്ടില്ല. ത്വാഗൂത്തിനു പകരം അല്ലാഹുവിന്റെ സന്മാര്ഗ്ത്തെ സ്ഥാപിക്കാനാണ് ഇസ്ലാമികപ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അതിനു സ്വീകരിക്കുന്ന മാര്ഗംല, പക്ഷേ സമാധാനപരവും നിയമവാഴ്ചയെ അംഗീകരിച്ചുകൊണ്ടുള്ളതും ബോധവല്ക്കധരണത്തില്‍ ഊന്നുന്നതുമാണ്.

      തെരഞ്ഞെടുപ്പിലെ നിലപാടുകൾ ഇതാ താഴെ കൊടുക്കുന്നു:
      ലക്ഷ്യം നേടുന്നതുവരെയുള്ള കാലഘട്ടത്തില്‍ ഇസ്ലാമികപ്രവര്ത്ത്കര്‍ വ്യവസ്ഥിതിയുടെ നേരെ സ്വീകരിക്കുന്ന സമീപനമെന്തായിരിക്കണമെന്നതാണ് പ്രശ്നം. വിട്ടു നിൽക്കുന്നത് കൊണ്ട് ഗുണമോ ദോശമോ ഇല്ല എങ്കിൽ വിട്ടുനിൽക്കണം. കാരണം അതു അനിസ്‌ലാമിക വിയവസ്ഥ സ്ഥാപിക്കാനുള്ള തെരഞ്ഞെടുക്കലാണ്. എന്നാൽ നാം വോട്ടു ചെയ്തില്ലെങ്കിൽ ഇഖാമതു ദീനിനു തടസ്സം നിൽക്കുന്നവരോ, അഴിമതി വീരന്മാരോ, അധാർമിക-ക്രിമിനലുകളോ ജയിക്കുമെങ്കിൽ അവരെ തോൽ‌പ്പിക്കാൻ എതിർ വിഭാഗത്തിനു വോട്ടു നൽകണം.

      ഈ ചർച്ചയിൽ ഒരു മറുപടിയും പറയാതെ ഇവിടെ വന്നു തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ പറഞ്ഞത്‌ തന്നെ ആവർത്തിക്കുന്നു

      about an hour ago · · 1 person

    • Najm Zaman
      എണ്റ്റെ ജമാഅത്ത്‌ സുഹൃത്തുക്കളെ.... സംവാദ വിഷയങ്ങള്‍ക്കുള്ള നിങ്ങളുടെ വിശദീകരണം നല്‍കുമ്പോള്‍ ആര്‍ക്കാണ്‌ നിങ്ങള്‍ നിങ്ങളുടേ ന്യായം ബോധിപ്പിക്കുന്നതെന്ന്‌ വ്യക്തമായ ബോധം നിങ്ങള്‍ക്ക്‌ വേണം. അല്ലെങ്കില്‍ നിങ്ങളുടെ മറുപടി തീര്‍ത്തും പ്രഹസനമായി അനുഭവപ്പെടുക സ്വാഭാവികം.. ഒരു മുജാഹിദ്‌ സുഹൃത്താണെങ്കില്‍. അയാള്‍ ഏത്‌ ഗ്രൂപ്പില്‍, (ഗ്രൂപ്പില്ലാ ഗ്രൂപ്പടക്കം).... ഏത്‌ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമുണ്ട്‌... പാര്‍ട്ടിയെ പ്രതിനിധീകരിക്കാത്തവരും ഉണ്ടായേക്കാം... ഇതൊക്ക അറിഞ്ഞു വേണം നിങ്ങള്‍ മറുപടി കൊടുക്കാന്‍..

      about an hour ago · · 1 person

    • Mohamed Manjeri
      another one : അതു പോലെ താങ്കളുടെ ഉത്തരത്തിൽ മുജാഹിദുകൾ ഇന്ത്യയിൽ എങ്ങിനെ ജീവിക്കുന്നു എന്നു പറയുന്നു. അതു പോലെ ഒക്കെ തന്നെയാണ് ജമാ‌അത്തുകാരും ജീവിക്കുന്നത്. പക്ഷേ ജമാ‌അത്തിന് ഇന്ത്യൻ വ്യവസ്ഥയോടുള്ള നിലപാട്‌ വ്യക്തമായി പറയുന്നു. മനുഷ്യന്റെ പരമാധികാരം ഞങ്ങ...ൾ അംഗീകരിക്കുന്നില്ല എന്ന്. നിങ്ങളുടെ നിലപാട് എന്താണ്? അംഗീകരിച്ചുകൊണ്ട് ജീവിക്കുകയാണോ അതോ അംഗീകരിക്കാതെ മാറ്റിയെടുക്കാൻ വേണ്ടി ജീവിക്കുകയാണോ? അതു രണ്ടുമല്ലാതെ വേറെ വല്ലതും മനസ്സിലുണ്ടോ? ഈ ചോദ്യമാണ് നിങ്ങൾ മറുപടി പറയാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നത്?.... ഇവിടെക്കു താങ്കൾ തിരിച്ചു വരുമോ?... there was no answer for this tooo

      about an hour ago ·

    • Mohamed Manjeri
      അനിസ്‌ലാമിക വ്യവസ്ഥകൾ സ്ഥപിക്കാനോ നിലനിർത്താനോ രൂപീകരിച്ച പാർട്ടികളിൽ / ഗവണ്മെന്റിൽ മുസ്‌ലിംകൾ ചേരാൻ പോയാൽ ഉണ്ടാവുന്ന അവസ്ഥ സൂചിപ്പിക്കനാണ് ഇ.എം.എസ് മന്ത്രി സഭയിൽ സംഭവിച്ചത് ഉദാഹരിച്ചത്. ശരീ‌അത്തിനെതിരെ പ്രവർത്തിക്കേണ്ടി വരുന്ന മുസ്‌ലിമിന്റ...െ ദുരവസ്ഥ ഒന്നോർത്തു നോക്കൂ. അതിനാൽ രാഷ്ട്രീയത്തിൽ ഇഷ്ടമുള്ള പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ഒരു മുസ്‌ലിം സംഘടന അതിന്റെ അനുയായികളോട് പറയരുത്. അതിൽ വേറെയും പ്രശ്നമുണ്ട്. കാസർഗോഡ് പോലെ കേരളത്തിന്റെ ചില ജില്ലകളിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ മുജാഹിദ് നേതാക്കൾ ആയിരുന്നു (പുത്തിഗെ പഞ്ചായത്ത് മെമ്പറായിരുന്ന ഒരു മുജാഹിദ് അദ്ധ്യാപികയുടെ വിവാദം നടക്കുന്ന കാലത്ത് അങ്ങനെ ആയിരുന്നു. ഇപ്പോഴത്തെ അവസ്ഥ ഞാൻ അന്വേഷിച്ചിട്ടില്ല.) അതു പോലെ മുസ്‌ലിം ലീഗിലുമുണ്ട് കുറേ മുജാഹിദ് നേതാക്കൾ. മുജാഹിദ് വേദിയിൽ ഒന്നിച്ചിരിക്കുമ്പോളും ഈ വിരുദ്ധ ചേരികളിലെ ആളുകളുടെ സാഹോദര്യം എങ്ങിനെ ഉണ്ടായിരിക്കും?. ഇന്നമൽ മു‌അ‌മിനൂന ഇഖ്‌വതുൻ എന്നൊക്കെ പറയാൻ കൊള്ളാം. പക്ഷേ മനസിൽ ഒരാൾ മറ്റേ വിഭാഗത്തെ എങ്ങനെ തോൽ‌പ്പിക്കും എന്ന് ചിന്തിച്ചിരിക്കുകയാവും. എന്റെ തൊട്ടടുത്ത് മഞ്ചേരിയിലെ മുജാഹിദ് പള്ളിയിൽ പള്ളികമ്മിറ്റി മെമ്പർമാരുടെ അടിപിടിയിൽ ചിലർ ഹൌദിൽ വീണ് എണീറ്റു വരുന്ന കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. പ്രവാചകൻ ഉണ്ടായിരുന്നെങ്കിൽ അണികളെ ഈ പരിപാടിക്കു സമ്മതിക്കും എന്നു മുജാഹിദുകൾ വാദിക്കുമോ?..

      57 minutes ago · · 1 person

    • Mohamed Manjeri
      one more: ജമാഅത്ത്‌ ഏതൊരു കാര്യമാണോ 'ഹറാം' എന്നു പറഞ്ഞിരുന്നത്‌ ആ കാര്യം അന്നും, ഇന്നും ഇനി എന്നും 'ഹറാം' തന്നെ ആയിരിക്കും. ശുദ്ധ നുണ ആയിരം വട്ടം പറഞ്ഞാൽ അതു ജനങ്ങൾ വിശ്വസിച്ചുകൊള്ളും എന്ന ഗീബൽസ്‌ തത്വം താങ്കളെപ്പോലുള്ളവർക്ക്‌ പ്രതീ...ക്ഷ നൽകുന്നുണ്ടായിരിക്കാം. പക്ഷേ അതു കേവലം പ്രതീക്ഷയായി അസ്തമിക്കും.

      അല്ലാഹു അല്ലാത്തവർക്ക്‌ പരമാധികാരം വകവെച്ചുകൊടുക്കുന്നത്‌ ജമാഅത്തുകാർക്കുമാത്രമല്ല ലോക മുസ്‌ലിംകൾക്കു മുഴുവൻ ഹറാം തന്നെയാണ്‌. അതുകൊണ്ടു തന്നെ ജനാധിപത്യമടക്കമുള്ള മനുഷ്യ നിർമ്മിത വ്യവസ്ഥകൾ അംഗീകരിക്കുന്നതും അവ സ്ഥാപിക്കാനോ നിലനിർത്തുവാനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും പ്രവർത്തികളിലേർപ്പെടുന്നതും അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിൽ പങ്കുചേർക്കുന്ന ശിർക്ക്‌ ആണ്‌. പണ്ടും ഇപ്പോഴും ഇനി ഖിയാമം വരേയും. ഈ ശിർക്ക്‌ ഇപ്പോൾ ശിർക്ക്‌ അല്ലാതായി എന്നു ജമാഅത്ത്‌ പറഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ തെളിവു കൊണ്ടു വരൂ. ലോകത്തിൽ സലഫികൾ പോലും ഇക്കാര്യത്തിൽ ജമാഅത്തിന്റെ കൂടെയാണ്‌ ഉള്ളത്‌. ഗൾഫ്‌ സലഫികൾ ഹാക്കിമിയ്യത്ത്‌ വിഷയത്തിൽ ജമാഅത്തിന്റെ കാഴ്ച്ചപ്പാടാണ്‌ അംഗീകരിക്കുന്നത്‌ എന്ന്‌ തെളിവു സഹിതം ഈ അടുത്തകാലത്തുപോലും മുജാഹിദുകൾ തന്നെ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്‌ താങ്കളും വായിച്ചു കാണുമല്ലോ.

      മേൽപറഞ്ഞ ജനാധിപത്യ വ്യവസ്ഥയിൽ ആദ്യകാലത്ത്‌ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ജമാഅത്ത്‌ എന്തുകൊണ്ട്‌ ഇപ്പോൾ വോട്ടു ചെയ്യുന്നു, എന്തുകൊണ്ട്‌ പുതിയ പാർട്ടി വരെ രൂപം നൽകി അതിൽ പങ്കാളിയാകുന്നു? താങ്കളെപ്പോലുള്ളവർ വാദിക്കുന്നു ഇപ്പോൾ പണ്ടത്തെ ശിർക്ക്‌ ശിർക്കല്ലാതായതുകൊണ്ട്‌ ആണെന്ന്‌.

      ഒരു ചെറിയ ഉദാഹരണം ആദ്യം പറയാം. ഒരു കൂരക്ക്‌ തീപിടിച്ചതു താങ്കൾ കണ്ടാൽ താങ്കൾ ഓടിച്ചെല്ലും. കൂരക്കകത്ത്‌ ആരുമില്ലെന്ന് ചുറ്റുമുള്ളവർ പറഞ്ഞാൽ താങ്കൾ അശ്വാസത്തോടുകൂടി ആ തീ അണക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്നന്വേഷിക്കും. അതിനിടക്കാരെങ്കിലും പറയുന്നു കൂരക്കകത്ത്‌ ഒരു കൊച്ചു പൈതൽ ഉണ്ടെന്ന്‌. അതു കേട്ടാൽ താങ്കൾ ഉടനെ തീ ചാടിക്കടന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ അല്ലാഹുവിൽ ഭരമേൽപിച്ച്കൊണ്ട്‌ ഓടിച്ചെല്ലില്ലേ?. ആദ്യം ചുമ്മാ ആ തീയിലേക്ക്‌ ഓടിച്ചെല്ലുന്നത്‌ ആത്മഹത്യപരമായിരിക്കും. അതു തെറ്റാണല്ലോ. പക്ഷേ പിന്നീട്‌ ഒരു ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരെയും രക്ഷിച്ചതുപോലെ ആണെന്ന ദൈവവാക്യമോർത്ത്‌ താങ്കൾ അതേ തീയിലേക്ക്‌ ഓടിച്ചെല്ലുന്നു. കർമ്മം ഒന്നാണ്‌. പക്ഷേ നിയ്യത്ത്‌ രണ്ടാണ്‌. അതിനു രണ്ടിനുമിടക്കുള്ള സമയം 'വിരലിലെണ്ണാവുന്ന ദിവസങ്ങൾ' പോയിട്ട്‌ മിനുട്ടുകൾ പോലുമില്ല.

      താങ്കൾ ചോദിച്ചു 'അബുൽ കലാം ആസാദിനെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ ഉള്ള കാലത്ത്‌ നിങ്ങൾ വോട്ട്‌ ചെയ്തില്ല. ഇന്നു വളരെ മോശം ആളുകൾ ധാരാളമുള്ളപ്പോൾ നിങ്ങൾ വോട്ടു ചെയ്യുന്നതെന്ത്‌?' ആ ചോദ്യം തന്നെ ആണതിന്റെ ഉത്തരം. അന്നത്തെ കാലത്ത്‌ വോട്ടു ചെയ്യുക എന്നു വെച്ചാൽ ജനാധിപത്യ വ്യവസ്ഥയോടുള്ള കൂറു പ്രകടിപ്പിക്കലിനപ്പുറം അതുകൊണ്ട്‌ വേറെ പ്രയോചനമൊന്നുമില്ല. വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും നാട്ടിൽ വരാൻ പോകുന്നത്‌ ഒരേ അവസ്ഥതന്നെ. പക്ഷേ ഇപ്പോൾ കാലം വളരെ മാറി. പണ്ടുകാലത്ത്‌ ഒരു അഴിമതിയോ സദാചാര ലംഘനമോ അരോപിക്കപ്പെട്ടാൽ ഉടനെ രാജിവെച്ച്‌ അന്വേഷണം നേരിട്ടിരുന്നു. ഇന്നോ? എത്ര പൂജ്യം ഇട്ടാലും തികയാത്ത സംഖ്യകൾ നാണമില്ലാതെ മുക്കുന്നവർ ഭരണം കയ്യിലൊതുക്കാൻ നാക്കുനീട്ടി കിതച്ചു പായുന്നു.
      ഏതു മതവും വിശ്വസിക്കാനും പ്രചരിപ്പിക്കനുമുള്ള സ്വാതന്ത്ര്യം തടയാൻ തക്കം പാർക്കുന്നവർ ഭരണം കയ്യിലൊതുക്കിയാൽ 'ഇഖാമതുദീൻ' എന്ന അല്ലാഹു നിശ്ചയിച്ചു തന്ന ലക്ഷ്യം നേടാനുള്ള അകലം വീണ്ടും വർദ്ധിക്കും. ഈ ഭീഷണി മുൻപുണ്ടായിരുന്നില്ല. ഇഖാമത്തുദീനിന്റെ മാർഗത്തിലെ തടസ്സങ്ങൾ നീക്കലും ഇഖാമത്തുദീനിന്റെ പ്രവർത്തനം തന്നെ.
      പണ്ടു ചേരിചേരാനയം എന്നതായിരുന്നു ഇന്ത്യയുടെ നയം. ഇന്നു ഇസ്‌റായേലും അമേരിക്കയും ഇന്ത്യയുടെ അടുക്കളയിൽകേറി ഭരിക്കുന്നു.

      ചുരുക്കി പറഞ്ഞാൽ പണ്ടു ഞങ്ങൾ വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും ഫലത്തിൽ മാറ്റമൊന്നും ഇല്ല. ജനാധിപത്യത്തോടുള്ള ഭക്തി പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ഞങ്ങൾ എന്തിനു വോട്ടു ചെയ്യണം?. എന്നാൽ ഇന്നു ദേശത്തിനും സമുദായത്തിനും മാരകമായ പ്രഹരങ്ങൾ ഏൽപ്പിക്കൻ സാദ്ധ്യതയുള്ളവർ ഭരണം കയ്യടക്കുന്നത്‌ തടയാൻ അവരെ തോൽപിക്കണം. അതും മുസ്‌ലിമിന്റെ ഉത്തരവാദിത്തം തന്നെയാണ്‌. ഞങ്ങൾ ഇപ്പോൾ തോൽപ്പിക്കാൻ വോട്ടു ചെയ്യുന്നവരാണ്‌ (ഇന്നമൽ അഅ`മാലു ബിന്നിയ്യാത്ത്‌)

      ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ തന്നെ നോക്കൂ. ഇടതുപക്ഷം പശ്ചിമ ബംഗാളിൽ പൊളിഞ്ഞു പാളീസാകുമെന്ന് ആദ്യമേ ഉറപ്പായി. (അതു വേണം താനും). കേരളത്തിൽ കൂടി അവർ നിശ്ശേഷം ഇല്ലാതായാൽ ഒരു ദേശീയ കക്ഷി എന്നുള്ള നിലക്ക്‌ പാർലമന്റിൽ അവരുടെ ശബ്ദം അവസാനിക്കും. (ബി.ജെ.പി ഈ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം വളരെ സന്തോഷത്തോടുകൂടി വിളിച്ചു പറഞ്ഞിരുന്നു). ഓരോ സംസ്ഥാനത്തും എത്ര എം.എൽ.എ.മാരുണ്ടെന്ന്‌ നോക്കിയാണല്ലോ ദേശീയ തലത്തിൽ പരിഗണന കിട്ടുന്നത്‌. അങ്ങനെ നോക്കുമ്പോൾ അമേരിക്ക-ഇസ്‌റായേൽ കടന്നു കയറ്റത്തിനെതിരെയും ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിനെതിരെയും ഡൽഹിയിൽ ഉയരാനുള്ള ശബ്ദം നാം തന്നെ സപ്പോർട്ട്‌ ചെയ്തു ഉണ്ടാക്കി എടുക്കുകയല്ലാതെ വേറെ ഗതിയില്ല.

      ഇതൊരു താൽക്കാലിക ചികിൽസമാത്രമാണ്‌. ശരിയായ പരിഹാരം ദൈവീക വ്യവസ്ഥയുടെ സംസ്ഥാപനം മാത്രമാണ്‌. ഞങ്ങൾ അതിനായി യത്നിക്കുന്നു. നിങ്ങളോ?
      സമാപനം ‘എ’ എന്ന സ്ഥാനാർത്ഥിയെ തോൽ‌പ്പിക്കാൻ ‘ബി’ എന്ന സ്ഥാനാർത്ഥിക്കു ജ‌മാ‌അത്തുകാർ വോട്ടു ചെയ്യാൻ തീരുമാനിക്കുന്നു. ‘ബി’യുടെ അനുയായികളും ‘ബി’ക്കുതന്നെ വോട്ടു ചെയ്യുന്നു അതു പക്ഷേ ‘ബി’യുടെ നിലപാടുകളാണ് ശരി എന്ന വിശ്വാസത്തിലാണ്. രണ്ടുകൂട്ടരും ഒരേ ദിവസം, ഒരേ ഇടത്ത്, ഒരേ പണി ചെയ്യുന്നു. പക്ഷേ നിയ്യത്ത് വേറെ വേറെ. അതുകൊണ്ട് അല്ലാഹുവിന്റെ രേഖകളിൽ ആ കർമ്മങ്ങളും വേറെ വേറെ ആയിരിക്കും. വീണ്ടും പറയുന്നു ‘ ഇന്നമൽ അ‌അ്മാലു ബിന്നിയ്യാത്ത്)...

      51 minutes ago ·

    • Mohamed Manjeri Mujahid's Idea is to repeat questions again and again.. so Jamath has to copy replys again and again..
      50 minutes ago ·

    • Jamal Thandantharayil
      ഇതാണല്ലേ മറുപടി.. കൊള്ളാം. ഹറാം എന്നും ഹറാം തന്നെ. <<ഇന്ത്യയിലെ ഭരണകൂടം പടച്ചവന്റെ പരമാധികാരം അംഗീകരിച്ചിട്ടില്ല. അതിനാൽ അതിനോട് ഉള്ള നിലപാട് താഴെകൊടുക്കുന്നു.

      സ്രഷ്ടാവിനെയോ സ്രഷ്ടാവിന്റെ പരമാധികാരത്തെയോ നിയമനിര്മാെണത്തിനുള്ള അല്ലാഹുവിന്റെ അനിഷേധ്യമായ അവകാശത്തെയോ അംഗീകരിക്കാത്ത ഭരണാധികാരിയോ ഭരണകൂടമോ ഏതായിരുന്നാലും അത് ത്വാഗൂത്ത് തന്നെ. >> അതു കൊണ്ട് ഹറാം തന്നെ ചെയ്യാൻ ജമാ അത്ത് തീരുമാനിച്ചു. എങ്ങിനെ? ആ ത്വാഗൂത്തിനു വോട്ട് ചെയ്തു കൊണ്ട്. അതിന്റെ നിയമവാഴ്ച അംഗീകരിച്ചു കൊണ്ട്? കാരണം ? സമാധാനത്തിനു വേണ്ടി ശിർക്കും ചെയ്യും?...<<അതിനു സ്വീകരിക്കുന്ന മാര്ഗംല, പക്ഷേ സമാധാനപരവും നിയമവാഴ്ചയെ അംഗീകരിച്ചുകൊണ്ടുള്ളതും ബോധവല്ക്കധരണത്തില്‍ ഊന്നുന്നതുമാണ്>>വിട്ടു നിൽക്കുന്നത് കൊണ്ട് ഗുണമോ ദോശമോ ഇല്ല എങ്കിൽ വിട്ടുനിൽക്കണം. കാരണം അതു അനിസ്‌ലാമിക വിയവസ്ഥ സ്ഥാപിക്കാനുള്ള തെരഞ്ഞെടുക്കലാണ്.>> ``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു
      മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി
      വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി
      കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്...രസ്ഥാനങ്ങള്‍ക്ക്‌
      വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍
      അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം> എന്നാൽ നാം വോട്ടു ചെയ്തില്ലെങ്കിൽ ഇഖാമതു ദീനിനു തടസ്സം നിൽക്കുന്നവരോ, അഴിമതി വീരന്മാരോ, അധാർമിക-ക്രിമിനലുകളോ ജയിക്കുമെങ്കിൽ അവരെ തോൽ‌പ്പിക്കാൻ എതിർ വിഭാഗത്തിനു വോട്ടു നൽകണം............... ചുരുക്കിപ്പറഞ്ഞാൽ ഹറാം ചെയ്യാൻ തന്നെ നിങ്ങൾ തീരുമാനിച്ചു. ഇനി ഇതിൽ ഞങ്ങളെന്തു ചർച്ച ചെയ്യാൻ? ഇതു നിങ്ങളുടെ ദീൻ! ഞങ്ങളുടെ ദീൻ അഥവാ ഇസ്ലാമിൽ; അല്ലാഹുവിന്റെ വിധിവിലക്കുകൾക്കെതിരാവാത്ത വിധത്തിൽ അമുസ്ലിംകളുമായി സഹകരിക്കുന്നതിൽ വിരോധമില്ല. അതു കൊണ്ട് ഞങ്ങൾ ഹറാം ചെയ്യുന്നില്ല. മുസ്ലിംകൾക്ക് ഗുണകരമാകുന്ന നടപടിക്രമങ്ങൾക്ക് ഞങ്ങൾ വോട്ട് നൽകുന്നു. ഇസ്ലാമിന്റെ ശത്രുക്കളെ പരാചയപ്പെടുത്തുന്ന രീതിയിൽ ഞങ്ങൾ വോട്ടിനെ ഉപയോഗപ്പെടുത്തുന്നു.

      49 minutes ago ·

    • Najm Zaman <<എന്നാൽ നാം വോട്ടു ചെയ്തില്ലെങ്കിൽ ഇഖാമതു ദീനിനു തടസ്സം നിൽക്കുന്നവരോ, അഴിമതി വീരന്മാരോ, അധാർമിക-ക്രിമിനലുകളോ ജയിക്കുമെങ്കിൽ അവരെ തോൽ‌പ്പിക്കാൻ എതിർ വിഭാഗത്തിനു വോട്ടു നൽകണം............... >>..ഖബറിലുള്ളവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക.. ഖബറിലുള്ളവരോട്‌ പ്രാര്‍ത്ഥിക്കുക... ഇതു രണ്ടും ഒന്നാണോ.... ഒന്ന് മറ്റൊന്നിനോട്‌ എതിര്‍ നില്‍ക്കുന്ന ഒന്നല്ലേ....
      40 minutes ago ·

    • Jamal Thandantharayil
      ഹറാമും ഹലാലും മാറ്റി മാറിചവര്കെതിരെ മുജഹിധു പ്രസ്ഥാനം എന്ത് നിലപാടെടുത്തു..?>> ഹറാമും ഹലാലും മാറ്റി മറിച്ചവർക്കെതിരെ അല്ലാഹു നിലപാടെടുത്തുകൊള്ളും! മുജാഹിദ് പ്രസ്ഥാനപ്രവർത്തകർ ഹലാലും ഹറാമും മാറ്റിമറിച്ചിട്ടില്ല. എന്നും ഹറാമുകളും ഹലാലുകളും അതിന്റെ പ്രവർത്തകർക്കും നാട്ടുകാർക്കും ക്യത്യമായി പഠിപ്പിച്ചു കൊടുക്കാറുമുണ്ട്. ഒരു സംഘടന എന്ന നിലക്ക് ജമാ അത്ത് ഹറാമും ഹലാലും മാറ്റിമറിക്കുകയും എന്നിട്ട് അത് ഇസ്ലാമിന്റെ പേരിൽ അവതരിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട്, തൌഹീദും ശിർക്കുമൊക്കെ മാറ്റിമറിക്കുന്നതു കൊണ്ടാണ് ജമാ അത്തുമായി ആദർശസംഘട്ടനം നടക്കുന്നത്. അത് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവരാരായാലും അത് തുടരു ലീഗിന്റെ പ്രവർത്തകർ ചെയ്യുന്ന വ്യക്തിപരമായ ഹറാം ഹലാലുകൾ നോക്കാൻ മുജാഹിദുകൾ പ്രവർത്തകരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ആദർശത്തിന്റെ കാര്യത്തിൽ മുജാഹിദ് പ്രസ്ഥാനം അത് വ്യക്തമായി എന്നും തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ തന്നെയാണ് ജമാഅത്തുകാരുമായും സുന്നികളുമായും മറ്റു വിഭാഗങ്ങളുമായും സംവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

      38 minutes ago ·

    • Jamal Thandantharayil Najm Zaman.ഖബറിലുള്ളവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക.. ഖബറിലുള്ളവരോട്‌ പ്രാര്‍ത്ഥിക്കുക... ഇതു രണ്ടും ഒന്നാണോ.... ഒന്ന് മറ്റൊന്നിനോട്‌ എതിര്‍ നില്‍ക്കുന്ന ഒന്നല്ലേ....>> അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് ശിർക്കാണ്!
      37 minutes ago · · 1 person

    • Najm Zaman നിയ്യത്തിനനുസരിച്ചാണോ... പ്രതിഫലവും.. നന്‍മയും തിന്‍മയും ഒക്കെ പരിഗണിക്കുക.... ?
      35 minutes ago ·

    • Mohamed Manjeri
      ഞങ്ങൾ എന്തുകൊണ്ടു വോട്ടു ചെയ്യാൻ തീരുമാനിച്ചു എന്ന്‌ വ്യക്തമായി മുകളിൽ പറഞ്ഞിട്ടുണ്ട്‌. അതിനു നേരെ കണ്ണടച്ച്‌ വീണ്ടും ഞങ്ങൾ അനിസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കാനാണ്‌ വോട്ടു കൊടുത്തത്‌ എന്ന്‌ പറയുന്ന താങ്കളോട്‌ സഹതപിക്കുന്നു. ഞങ്ങൾ കൊടുത്ത വോട്ടുകളും നിങ്ങൾ കൊടുത്ത വോട്ടുകളും ഒരു പക്ഷേ ഒരേ ബൂത്തിൽ ഒരേ സ്ഥാനാർത്ഥിക്ക്‌ ഒരേ ദിവസമായിരിക്കാം. (സത്യവിശ്വാസികളോടൊന്നിച്ച്‌ മക്കയിൽ നിന്നു മദീനയിലേക്ക്‌ ഹിജ്‌റ പോയവരെപ്പോലെ ചിലർക്ക്‌ ഹിജ്‌റയുടെ പ്രതിഫലം കിട്ടും. വേറെ ചിലർക്ക്‌ അവരുദ്ദേശിച്ചത്‌ കിട്ടും). ഇതൊരു ഇസ്‌ലാമിക നിലപാടാണ്‌. ഇതിനെ മറികടക്കാൻ ഇസ്‌ലാമികമായ എന്തുണ്ട്‌ താങ്കളുടെ കയ്യിൽ എന്നാണ്‌ചോദ്യം?. മറ്റുള്ളവരുടെ മനസ്സിൽ എന്താണുള്ളതെന്ന്‌ അവർ പറയുന്നത്‌ അംഗീകരിക്കാനേ മനുഷ്യന്‌ സാധിക്കൂ. പക്ഷേ നമ്മുടെ മുജാഹിദുകൾ അപാര സിദ്ധന്മാർ തന്നെ. ജമാഅത്ത്‌ എന്ത്‌ കാര്യത്തിനാണ്‌ വോട്ട്‌ ചെയ്തത്‌ എന്നു വിശദീകരിച്ചാൽ അവർ പറയും, നിങ്ങൾ എന്തിനാണ്‌ വോട്ടു ചെയ്തത്‌ എന്ന്‌ ഞങ്ങൾ പറയാം എന്ന്‌.

      32 minutes ago ·

    • Jamal Thandantharayil അതെ, അന്നി അ്മാലു ബിന്നിയ്യാത്ത്’ എന്ന് നബി(സ) പഠിപ്പിച്ച്ട്ടുണ്ടല്ലോ?
      31 minutes ago ·

    • Jamal Thandantharayil
      വിട്ടു നിൽക്കുന്നത് കൊണ്ട് ഗുണമോ ദോശമോ ഇല്ല എങ്കിൽ വിട്ടുനിൽക്കണം. കാരണം അതു അനിസ്‌ലാമിക വിയവസ്ഥ സ്ഥാപിക്കാനുള്ള തെരഞ്ഞെടുക്കലാണ്.>> ജമാ അത്തു കാർ ഇത്രയും കാലം വിട്ട് നിന്നത് ഗുണമോ ദോഷമോ ഇല്ല്ലാത്തതിനാലാണല്ലോ? വിട്ടു നിൽക്കുക മാത്രമാണോ ചെയ്തത്? വിട്ടു നിർത്തിച്ചു, കുറെ പേരെ ഫത്വ കൊടുത്ത്. ശിർക്കാണെന്ന് പറഞ്ഞ്. ഹറാമാണെന്ന് പറഞ്ഞ്. അതു കൊണ്ട് അതുവരെയുള്ളത് അനിസ്ലാമികവ്യവസ്ഥയെ തിരഞ്ഞെടുക്കൽ. എന്നാൽ കേരളത്തിലെ മറ്റു മുസ്ലിംകൾ ഇത്രയും കാലം വോട്ട് ചെയ്തതു കൊണ്ട് കേരളത്തിലെ സർവ മുസ്ലിംകൾക്കും നേട്ടം ലഭിച്ചിട്ടുണ്ട്. “ശിർക്ക് ചെയ്ത്, ഹറാം ചെയ്ത് ലഭിച്ച നേട്ടം” ജമാ അത്ത് വീക്ഷണത്തിൽ! ജമാ അത്തുകാർക്ക് ഒരു ഗുണവും ദോഷവും കണ്ടെത്താനായിട്ടില്ല, എന്ന് അവർ പറയുന്നത് സത്യമായിരിക്കാം. കാരണം അവർ സത്യമല്ലേ പറയൂ!? അതുകൊണ്ട് അവർ മാത്രം തൌഹീദിൽ. എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറായ അവർ എന്തോ ഗുണമോ ദോഷമോ കണ്ടുപിടിച്ചിട്ടുണ്ട് എന്നതും സത്യമായിരിക്കാം! ഏതായാലും അതു കൊണ്ട് മറ്റെല്ലാവരും ശീർക്കിൽ നിന്ന് രക്ഷപ്പെട്ടു. ഇത്തരം വരട്ടുവാദങ്ങളുടെ ആ‍കത്തുകയാണ് ജമാ അത്ത്! ജമാ അത്തിന്റെ നിലപാടുകളുടെ സത്യാവസ്ഥകൾ എല്ലാം ‘അല്ലാഹുവിന്നറിയാം‘ എന്നേ പറയാനാവൂ!

      15 minutes ago ·

    • Riyas Abdulsalam ‎'അതെ, അന്നി അ്മാലു ബിന്നിയ്യാത്ത്’ എന്ന് നബി(സ) പഠിപ്പിച്ച്ട്ടുണ്ടല്ലോ?"
      ഉണ്ട്.

      7 minutes ago ·

    • Jamal Thandantharayil
      മുജാഹിദുകളെ സംബന്ധിച്ചിടത്തോളം കാപട്യത്തെ ഭയപ്പെടുന്നവരാണ്! ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിലൂടെ ഇന്ത്യ സമീപഭാവിയിലൊന്നും ഇസ്ലാമികരാഷ്ട്രമാകാൻ സാധ്യതയില്ല എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ടു തന്നെയാണ് മുജാഹിദുകൾ വോട്ട് ചെയ്യുന്നത്. അവിടെ ഞങ്ങൾ മനസ്സിലാക്കുന്നത്, മുസ്ലിംകൾക്ക് തങ്ങളുടെ മതപ്രകാരം ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള അനുവാദവും സംരക്ഷണവും ഭരണഘടന എന്ന കരാറിലൂടെ ലഭിച്ചിട്ടുണ്ട് എന്നാണ്. അതു കൊണ്ടു തന്നെ ആ കാരാറിന്റെ അടിസ്ഥാനത്തിൽ മുസ്ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നിടത്തോളം അതിന്റെ നടത്തിപ്പുമായി സഹകരിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരാണ്. കാരണം കരാർ ലംഘിക്കൽ ഒരു മുസ്ലിമിനും അനുവാദമില്ലാത്തതാണ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പ്രക്രിയയാണ്. അതും കരാറിൽ പറഞ്ഞിട്ടുള്ളതു തന്നെ. അതൊരിക്കലും ഇസ്ലാമിന്നെതിരല്ല. കാരണം തിരഞ്ഞെടുക്കപ്പെടുന്ന ആളൂകൾ ഭരണഘടന അനുസരിച്ചാണ് ഭരിക്കുക. എന്നാൽ വർഗ്ഗീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ അവർ ഭൂരിപക്ഷം ഉപയോഗിച്ച് ഇസ്ലാമിന്നെതിരിൽ നിയമം നിർമ്മിച്ചേക്കാം! മുസ്ലിംകളെ ഇവിടെ നിന്ന് തുരത്തിയേക്കാം. അത് സംഭവിക്കാതിരിക്കാൻ അവർ അധികാരത്തിൽ വരാതെ നോക്കൽ ഓരോ മുസ്ലിമിന്റെയും കർത്തവ്യമാണ്. ജമാ അത്തിന്റെ തലതിരിഞ്ഞ നിലപാടുകളും വിവരമില്ലാത്ത പ്രസ്ഥാവനകളും കാരണം ബിജെപി ഇന്ത്യയിൽ വളരെയധികം വളർന്നു. ഇപ്പോൾ ജമാ അത്ത് അമീറിനു കുറെശ്ശെ തെറ്റുകൾ ബോധ്യപ്പെട്ടെങ്കിലും അണികൾ ഇപ്പോഴും പഴയ വിവരക്കേടുകളും എഴുന്നെള്ളിച്ചു നടക്കുന്നു. എത്ര പറഞാലും മനസ്സിലാകില്ല എന്ന ഒരു പ്രത്യേകതയുമുണ്ട് ജമാ അത്തുകാർക്ക്. ഇത്രയും കാലത്തെ മസ്തിഷ്ക പ്രക്ഷാളനമായിരിക്കാം കാരണം!!!

  • Saturday at 11:09pm · · 1 person
  • Mohamed Mirshad വിട്ടുകള ജമാല്‍ ബായ് ............. ഉറങ്ങുന്നവനെയെ ഉണര്‍ത്താനാകൂ
    31 minutes ago ·
  • Abdul Samad ഇവിടെ ഇപ്പോള്‍ ഉറങ്ങുന്നത് മുജാഹിദ്‌കാര്‍ തന്നെ, പരിസ്ഥിതിയില്‍ തൌഹീദ് അന്വേഷണം നടത്തി അവസാനം അതിന്റെ വാക്താക്കലായത് നല്ല കാര്യം. ഇങ്ങിനെ പോയാല്‍ ജമാഅതിനു ഏറ്റെടുക്കാന്‍ വിഷയങ്ങള്‍ ഇല്ലാതെ വരും, നമുക്ക് ആ പഴയ കൈകെട്ടും കൂട്ടുപ്രാര്തനയും ഖുനൂതും പോരെ, ഇസ്ലാം സംപൂര്‍ണമാകാന്‍.
    14 minutes ago ·

No comments:

Post a Comment