നജ്ജാശി രാജാവ്. ക്രിസ്ത്യന്‍ ഭരണാധികാരി ആയിരുന്നു. നബി (സ) യുടെ ദൂതന്‍ മാര്‍ അഭയം ചോദിച്ചും ഇസ്ലാമിന്റെ സന്ദേശം കൊണ്ട് വന്നപ്പോള്‍ അദ്ദേഹത്തിന് സത്യം മനസ്സിലായി. അദ്ദേഹം മാനസികമായി മുസ്ലിമായി. അതോടെ അദ്ദേഹം അനിസ്ലാമിക ഭരണ കൂടത്തിന്റെ കുന്ചിക സ്ഥാനം രാജി വച്ചോ? അതോ അദ്ദേഹം ആ രാജ്യത്തെ ഇസ്ലാമിക രാഷ്ട്രമാക്കിയോ? ഇസ്ലാമിക ശരി അത്ത് കൊണ്ടാണോ പിന്നീട് അദ്ദേഹം വിധിച്ചത്? അദ്ദേഹം അക്രമിയും കപടനുമാണോ?
അദ്ദേഹം മരണപ്പെട്ടത് വഹ്യിന്റെ അടിസ്ഥാനത്തില്‍ അറിഞ്ഞ (സ) അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കരിച്ചു. നബി (സ) ചെയ്തത് തെറ്റിപ്പോയോ? ഇസ്ലാം ജമാ അതിനു മാത്രമാണോ മനസ്സിലായത്? അതോ ജമാ അതിന്നും മറ്റു ജാഹിലുകള്‍കും മാത്രമാണോ മനസ്സിലാകാത്തത്?
അദ്ദേഹം മരണപ്പെട്ടത് വഹ്യിന്റെ അടിസ്ഥാനത്തില്‍ അറിഞ്ഞ (സ) അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്കരിച്ചു. നബി (സ) ചെയ്തത് തെറ്റിപ്പോയോ? ഇസ്ലാം ജമാ അതിനു മാത്രമാണോ മനസ്സിലായത്? അതോ ജമാ അതിന്നും മറ്റു ജാഹിലുകള്‍കും മാത്രമാണോ മനസ്സിലാകാത്തത്?
http://sathyasarani.blogspot.com/2011/05/blog-post.html?showComment=1307852143270#c3095561158587734847
ReplyDeleteയൂസുഫ് നബി(അ)യും ഭരണവും
ReplyDelete============================
യൂസുഫ് നബി(അ) ഈജിപ്തിലെ പൂര്‍ണാധികാരമുള്ള ഭരണാധികാരിയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
(യൂസുഫ് - 100) وَرَفَعَ أَبَوَيْهِ عَلَى الْعَرْشِ وَخَرُّوا لَهُ سُجَّدًا ُ അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി.
രാജാവിന്‍റെ സിംഹാസനം എന്നല്ല ഇവിടെ പറഞ്ഞത്.
رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ 101
എന്റെ നാഥാ, നീ എനിക്ക് അധികാരം നല്‍കി.
കെ.എന്‍.എം ന്‍റെ സ്ഥാപകനേതാക്കളായ മര്‍ഹും കെ.എം മൌലവിയും, ഇ.കെ മൌലവിയും ഒരു ചോദ്യത്തിന് ഇങ്ങിനെ മറുപടി നല്‍കുന്നു:
"യാതൊരു നബിയേയും നബിയായി റബ്ബ് നിയോഗിച്ചശേഷം യാതൊരു കാഫിര്‍ ഗവണ്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ -النساء: ٦٤
എന്ന് അല്ലാഹു പറയുന്നു. കാഫിര്‍ ഗവണ്‍മെന്റിന്റെ പ്രജയായി ജീവിക്കുകയെന്നുവെച്ചാല്‍ ആ ഗവണ്‍മെന്റിന്റെ ആക്ജകളെ അനുസരിക്കുന്ന നിലയില്‍ ജീവിക്കുക എന്നാണല്ലോ അര്‍ഥം. നബി(സ)ക്ക് മറ്റുള്ളവര്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി വഴിപ്പെടുകയാണ് വേണ്ടത്. അദ്ദേഹം അല്ലാഹുവിന് വഴിപ്പെടുകയും. തന്‍റെ നായകനായി വേറെ നബിയുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി അദ്ദേഹത്തിന് വഴിപ്പെടുകയല്ലാതെ യാതൊരു കാഫിറിനും വഴിപ്പെടാന്‍ പാടില്ല. ഇത് ഖുര്‍ആന്‍ അനേക സ്ഥലത്ത് വെളിപ്പെടുത്തീട്ടുണ്ട്." ( അല്‍മനാര്‍, പുസ്തകം 1, ലക്കം 21-22, പേജ് 29)
സുഹൃത്തേ ഇപ്പോള്‍ എന്ത് തോന്നുന്നു ? ആ വിതന്‍ഡ വാദങ്ങളില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടോ ?
കശാഫ് ഉള്‍പെടെയുള്ള വിവിധ ഗ്രന്ഥങ്ങള്‍ ഈ ചരിത്രം കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്. താങ്കള്‍ ഉദ്ധരിച്ച (യൂസുഫ് 56, 57 ) സൂക്തതിനും കെ.എന്‍.എം പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണം (അമാനി മൌലവി) എന്ന തഫ്സീറിലും ഭരണം നിയന്ത്രിച്ചിരുന്നത് യൂസുഫ് നബി(സ) ആണ് എന്ന് വ്യക്തമാക്കീട്ടുണ്ട്.
താങ്കള്‍ പറയുന്നു: "എന്തായിരിക്കണം ഒരു സത്യ വിശ്വാസിയുടെ നിലപാട് അത്തരം ഒരു സന്ദര്‍ഭം വന്നാല്‍ ! നാം "വജ്തനിബു താഗൂത്" എന്ന് പറഞ്ഞു ആ ഭരണ കൂടത്തിനെതിരെ നില്കീണ്ടാതുണ്ടോ, അതോ അതില്‍ ഒരു സത്യ വിശ്വാസിയുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് നേരെ ചൊവ്വേ അതില്‍ ഭാഗഭാക്കാകാന്‍ ഒരു മുസ്ലിം അനുവധിക്കപ്പെട്ടിടുണ്ടോ ? ഉത്തരം അല്ലാഹു പറയട്ടെ - യൂസുഫില്‍ അടുത്ത വചനത്തില്‍ അല്ലാഹു പറയുന്നു "
സുഹൃത്തെ താങ്കള്‍ ഉദ്ധരിച്ച സൂക്തത്തില്‍ എവിടെയാണ് അല്ലാഹു അനിസ്ലാലമിക ഭരണത്തില്‍ പങ്കാളിയാക്കാന്‍ കല്‍പിക്കുന്നത്. താങ്കള്‍ ഏതു ഭൂതക്കണ്ണാടിയാണവോ ഉപയോഗിച്ചത്. മാത്രമല്ല അനിസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാനോ, നിലനിര്‍ത്താനോ ഇത് ഒരു തെളിവാക്കാം എന്ന് ഒരു പ്രാമാണിക പണ്ഡിതനും പറഞ്ഞതായും അറിയില്ല.
അതിനാല്‍ അനിസ്ലാമിക വ്യവസ്ഥനടപ്പാക്കാനും, നിലനിര്‍ത്താനും അതില്‍ പങ്കുവഹിക്കുവാനും യൂസുഫ് നബി(അ) യുടെ പേര് വലിച്ചിഴക്കുന്നത് ആ പ്രവാചക ശ്രേഷ്ടനോട് ചെയ്യുന്ന കടുത്ത അനീതിയും കൊടും ക്രുരതയുമാണ്. സൂറ യൂസുഫ് 101ആം ആയത്ത് (എന്റെ റബ്ബേ, നീ എനിക്ക് രാജാധികാരത്തിൽ നിന്നും നൽകിയിട്ടുണ്ട്) ന്റെ വ്യാഖ്യാനത്തിൽ മുഹമ്മദ് അമാനി മൌലവി പറയുന്നു “രാജാധികാരം കൊണ്ടുദ്ദേശ്യം ഈജിപ്തിൽ അദ്ദേഹത്തിന് ഭരണകാര്യങ്ങളിൽ ലഭിച്ച നേത്ര്ത്വം തന്നെ. കിരീടധാരിയായ ഒരു ഫറോവ (ഫിർഔൻ) രാജാവുണ്ടെങ്കിലും ഈജിപ്തിലെ ഭരണം മിക്കവാറും നടന്നിരുന്നത് യൂസുഫ് നബി (അ) യുടെ കൈക്കായിരുന്നു.” (വിശുദ്ധ ഖുർആൻ വിവരണം, പ്രസാധകർ കേരള നദ്‌വത്തുൽ മുജാഹിദീൻ, ഭാഗം 2, പേജ്: 1570)
رب قد آتيتني من الملك وعلمتني من تأويل الأحاديٹ
ReplyDeleteالحمد لله رب العالمين
Delete